Sunday, June 24, 2012

അ വായനയും ഇ വായനയും!

രണ്ടാഴ്ചമുൻപു മാത്രമാണ് ‘അ’ വായനയെന്നും ‘ഇ’ വായനയെന്നും രണ്ടായാണ് വായനയെ സമകാലിക ലോകം കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

വായനാവാരാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കണം എന്ന് പ്രശസ്ത ബ്ലോഗറും, ഇ - എഴുത്തുകാരിയുമായ  മൈന ഉമൈബാൻ വിളിച്ചു പറഞ്ഞു. 23 നാണ് ചടങ്ങു നടത്താൻ ആഗ്രഹം എന്ന് മൈന പറഞ്ഞെങ്കിലും അന്ന് അസൌകര്യമുള്ളതിനാൽ അത് ഒരു ദിവസം മുന്നേ ആക്കുകയായിരുന്നു.  (ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.)

പിന്നാലെ ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ... എന്ന എന്റെ പോസ്റ്റിലേക്ക് താഴെക്കാണുന്ന വാർത്തയുടെ ലിങ്ക് നിരക്ഷരൻ അയച്ചു തരികയുണ്ടായി.





അതിനുശേഷം ഇ എഴുത്തുകാരായ മൈന ഉമൈബാൻ, സുനിത ടി.വി, നിരക്ഷരൻ, മനോരാജ്, സജി മാർക്കോസ്, ജയൻ എവൂർഎന്നിവർ പലദിവസങ്ങളിലായി നടത്തിയ ഓൺലൈൻ ചർച്ചകളിലൂടെ ആശയസമാഹരണം നടത്തി. അതിൻ പ്രകാരം ഇ - വായന ശക്തിയും ദൌർബല്യവും എന്ന വിഷയത്തിൽ ക്ലാസും ചർച്ചയും നടത്താൻ തീരുമാനമായി. വിഷയാവതരണം ശ്രീമതി.സുനിത.ടി.വി.യും, ശക്തിദൌർബല്യങ്ങൾ നിരക്ഷരനും ജയൻ ഏവൂരും അവതരിപ്പിക്കാനും, മൈന ഉമൈബാൻ മോഡറേറ്റർ ആകാനുമാണ് ധാരണയായത്.

ഇ മെയിലുകൾ വഴിയുള്ള ചർച്ചകൾക്കുശേഷം ജൂൺ 22 നു രാവിലെ 11 മണിക്ക് നിരക്ഷരനും ഞാനും എറണാകുളത്തു നിന്ന് കാറിൽ യാത്ര തിരിച്ചു. കൊടുങ്ങല്ലൂർ വഴി പോയാൽ ചമ്രവട്ടം എന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച ഒരു പാലം പ്രത്യക്ഷപ്പെടുമെന്നും അതിലൂടെ സഞ്ചരിച്ചാൽ 35 കിലോമീറ്റർ ലാഭിക്കാം എന്നും നിരക്ഷരൻ ഉദ്ബോധിച്ചു. പരീക്ഷ നടത്തി അര മണിക്കൂർ വൈകിയാണ് ഞാൻ എത്തിയത് എന്നതിനാൽ ഈ നിർദേശം ഞാൻ ആശ്വാസത്തോടെ സ്വീകരിച്ചു. സമയത്തിനു മുൻപു തന്നെ  കോഴിക്കോട്ടെത്താമല്ലോ!

ചമ്രവട്ടം പാലത്തിലൂടെ യാത്ര ചെയ്തെങ്കിലും അതിനു ശേഷമുള്ള ഒരു കുഞ്ഞു പാലം പൊളിഞ്ഞതുകാരണം റോഡ് വഴിതിരിച്ചുവിട്ടതു കാരണം പിന്നീടുള്ള യാത്ര ഇടവഴികൾ വഴിയായി. ഇതിന്റെ വിശദവിവരം നിരക്ഷരൻ ‘യാത്രകൾ.കോം’ വഴി നൽകും എന്നതുകൊണ്ട് യാത്രാവിവരണം ഒഴിവാക്കുന്നു!

സംഗതി ശകുനപ്പിഴയാണല്ലോ എന്നു കരുതി, ചടങ്ങിന് ആളു കുറയുമോ എന്ന ആശങ്ക വിക്കിപീഡിയ ക്ലാസുകൾക്കു പോയ അനുഭവം വച്ച് നിരക്ഷരൻ സൂചിപ്പിച്ചു. എന്നാൽ, 15 ആളുള്ള സ്ഥലത്തായാലും ഫലപ്രദമായി ക്ലാസ് സംഘടിപ്പിക്കാം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെ ഞാൻ ശരി വച്ചു. മറ്റെന്തു വഴി!

കിലോമീറ്റർ ലാഭിക്കാം എന്നുകേട്ട് ഇനി ചമ്രവട്ടം വഴി പോകേണ്ടതില്ല എന്ന് എനിക്കു ബോധ്യപ്പെട്ടു!

എന്തായാലും നിരക്ഷരന്റെ സഞ്ചാരവിജ്ഞാനവും, ഡ്രൈവിംഗ് മിടുക്കും സമന്വയിച്ചതുകൊണ്ട് വൈകുന്നേരം മൂന്നേ മുക്കാലോടെ ക്കോഴിക്കോട്ടെത്തി. മാനാഞ്ചിറയിലുള്ള സ്പോർട്ട്സ് കൌൺസിൽ ഹാളിലാണ് ചടങ്ങ്.

മൈന വ്യക്തമായി വഴി പറഞ്ഞു തന്നതുകൊണ്ട് മാനാഞ്ചിറയ്ക്ക് നാലു വലം വച്ചു. ഒന്നു കറങ്ങും, മൈനയെ ഫോണിൽ വിളിക്കും. അല്പം ഡ്രൈവ് ചെയ്യും, വീണ്ടും വിളിക്കും.

ഒടുവിൽ “അയ്യോ! നിങ്ങൾ എന്തിനാ ആ വഴി പോയത്!? വഴി തെറ്റിയല്ലോ!!” എന്ന് മൈന പറയുന്നത് ഫോണിലൂടെ കേൾക്കാനും, മൈന റോഡരികിൽ നിന്ന് ഞങ്ങളോട് ഫോണിൽ സംസാരിക്കുന്നത് കാറിലിരുന്നു കാണാനും ഞങ്ങൾക്കു കഴിഞ്ഞപ്പോൾ കാർ നിർത്തി! അല്പം അകലെയായി വണ്ടി പാർക്ക് ചെയ്ത് വേദിയിലെത്തി.

പത്തു നാല്പതാളുണ്ട്. സന്തോഷം!

നിരക്ഷരൻ സംഘാടകരും


ചടങ്ങിന് ശ്രീ. ഖാദർ പാലാഴി സ്വാഗതം പറഞ്ഞു.

















എഴുത്തിന്റെയും വായനയുടെയും പുതിയ ഇടം എന്ന നിലയിൽ ഇ മാധ്യമത്തെ ഗൌരവപൂർവം പരിഗണിച്ചുകൊണ്ട് സർക്കാർ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ചടങ്ങെന്ന നിലയിൽ ഇതിന് അത്യധികം പ്രാധാന്യം ഉണ്ടെന്ന് മോഡറേറ്റർ മൈന ഉമൈബാൻ പറഞ്ഞു.




ഇ വായന എന്നാൽ ഇന്റർനെറ്റ് വായന അല്ല ഇലക്ട്രോണിക് വായനയെന്നാണർത്ഥം എന്ന്  സുനിത.റ്റി.വി. പറഞ്ഞു. അതിന് ഇന്റർനെറ്റ് വേണമെന്നു പോലുമില്ല. നാരായവും താളിയോലയും എഴുത്തുപകരണങ്ങളായിരുന്ന കാലത്തു നിന്ന് എഴുത്ത് എത്രയോ പുരോഗമിച്ചു. പിൽക്കാലത്ത് കമ്പ്യൂട്ടർ വന്നു. ലാപ് ടോപ്പും, നോട്ട് ബുക്കും, ഐ പാഡും വന്നു. ഇന്ന് മൊബൈൽ ഫോൺ വരെ വായനയ്ക്കുള്ള മാധ്യമമായി. ഇനി വായന വലിയതോതിൽ നടക്കാൻ പോകുന്നത് ഇ ബുക്ക് റീഡറുകൾ വഴി ആയിരിക്കും. വിങ്കും, ആമസോൺ കിൻഡിലും ഒക്കെ അതിനു നാന്ദി കുറിച്ചു കഴിഞ്ഞു. ഇ വായനയിൽ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല.














തുടർന്ന് ഇ എഴുത്തിന്റെ ശക്തിയെക്കുറിച്ച് മനോജ് രവീന്ദ്രൻ (നിരക്ഷരൻ) സംസാരിച്ചു. വിവിധതരം ഇ വായനകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അവയുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ധാരാളം ഇ ബുക്കുകൾ ഇപ്പോൾ സൌജന്യമായി ലഭ്യമാണെന്ന് പറയുകയും അന്നു രാവിലെ താൻ സൌജന്യമായി ഡൌൺ ലോഡ് ചെയ്തെടുത്ത വിവിധ പുസ്തകങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതു കൂടാതെയാണ് ബ്ലോഗ്, വിക്കിപീഡിയ, സോഷ്യൽ മീഡിയ തുടങ്ങിയവ. എഡിറ്റർ ഇല്ലാത്ത മാധ്യമം എന്ന നിലയിൽ ബ്ലോഗുകൾ നൽകുന്ന സ്വാതന്ത്ര്യം പ്രിന്റ് മീഡിയത്തിൽ ആലോചിക്കാനേ കഴിയില്ല. സാഹിത്യം, സംസ്കാരം, ശാസ്ത്രം, യാത്രാവിവരണം തുടങ്ങി കച്ചവടം വരെയുള്ള മേഖലകൾക്ക് ആശയാവിഷ്കാരത്തിനുള്ള മെഖലയാണിത്. അഗ്രഗേറ്ററുകൾ വഴി ഇവ വായനക്കാരന് തെരഞ്ഞെടുക്കാം.





എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിനുള്ള സാഹചര്യമാണ് ബ്ലോഗിനെ സവിശേഷമാക്കുന്നത്. ഒരു രചന നന്നെങ്കിൽ അതും, ചവറെങ്കിൽ അതും വെളിപ്പെടുന്ന മേഖലയാണിത്.അതേ സമയം ലോകമെമ്പാടുമുള്ള മലയാളികൾക്ക്  തങ്ങളുടെ മാതൃഭാഷയുമായുള്ള ജൈവബന്ധം നിലനിർത്താനും, സർഗശേഷി പ്രകടിപ്പിക്കാനും ബ്ലോഗുകൾ നൽകുന്ന സഹായം അതുല്യമാണ്.

സി.രാധാകൃഷ്ണനെപ്പോലെയുള്ള സാഹിത്യകാരന്മാർ ആണ് ഇ രചന്യ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് ഒ സാഹിത്യ (ഓഡിയോ - സാഹിത്യകാരൻ തന്നെ തന്റെ രചന വായിച്ചു കേൾപ്പിക്കൽ)വും ഉണ്ടാകാനുള്ള ശ്രമം ആരംഭിച്ചു. സാങ്കേതിക വിദ്യയുടെ പുരോഗതി നമ്മുടെ വായനയെ പോസിറ്റീവായിസ്വാധീനിക്കട്ടെ എന്നാശിക്കാം.


വിക്കിപീഡിയ വഴി വിജ്ഞാനത്തിന്റെ മഹാസാഗരം തന്നെയാണ് മാലോകർക്കു മുന്നിൽ തെളിഞ്ഞത്.  ഇന്ന് ഇൻഡ്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പേജുകളുള്ളത് മലയാളം വിക്കിപീഡിയയ്ക്കാണ്. ഒപ്പം വിക്കി ഗ്രന്ഥശാലയുമുണ്ട്. ഇതിൽ നിന്നും ഗ്രന്ഥങ്ങൾ സൌജന്യമായി ഡൌൺ ലോഡ് ചെയ്യാം.

ഇവയ്ക്കു പുറമേയാണ് ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ. എഴുത്തും വായനയും ഇതിലൂറ്റെയും നടക്കുന്നു.  ലോകത്തെ തന്നെ ഏറ്റവും വലിയ പ്രാദേശിക സൊഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് മലയാളത്തിലുള്ള ‘കൂട്ടം’. സൌഹൃദവും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഇവിടെ കൈകോർക്കുന്നു.




തുടർന്ന് ഇ വായനയുടെ ദൌർബല്യങ്ങൾ ജയൻ ഏവൂർ വിശദീകരിച്ചു. (ചിത്രം എടുക്കാൻ കഴിഞ്ഞില്ല)

ഇ ബുക്ക് റീഡർ വഴി വായിക്കണം എങ്കിൽ ഒരാൾ പണം നൽകി ആ ഉപകരണം വാങ്ങിക്കേണ്ടതുണ്ട്. മാത്രവുമല്ല അത് കേടാകാനുള്ള സാധ്യതയും ഉണ്ട്.  എല്ലാ എഴുത്തുകാരുടെയും രചനകൾ കിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു സബ്സ്ക്രിപ്ഷനും പണവും നൽകേണ്ടി വരും. എന്നാൽ അതുണ്ടെങ്കിൽ മാത്രമെ ഇ വായന നടക്കൂ എന്നില്ല. ബഹു ഭൂരിപക്ഷം ആളുകളും ബ്ലോഗും, ഇ മാഗസിനുകളും, ഓൺലൈൻ പത്രങ്ങളുമാണ് ഇ വായനയായി കാണുന്നത് എന്നതാണ് സത്യം.

നിരന്തരം കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്നു വായിക്കുന്ന ഒരാൾക്ക് കണ്ണു വേദനയും നടുവേദനയും മുതൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. ഒപ്പം സമൂഹവുമായി അധികം ബന്ധപ്പെടാതെ നെറ്റിൽ മാത്രം ആക്ടിവിസം കാണിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ ഉണ്ടായെന്നും വരാം. പല ഓൺലൈൻ പുലികളും സമൂഹത്തിൽ എലികളേക്കാൾ നിഷ്ക്രിയരാണ്!

ബ്ലോഗ്  എഡിറ്റർ ഇല്ലാത്തമാധ്യമമായതുകൊണ്ട് ആർക്ക് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയും അത് ചവറുകളുടെ എണ്ണം കൂട്ടുന്നതിനു കാരണമാവുകയും ചെയ്യുന്നുണ്ട്. ബ്ലോഗർമാർ തമ്മിലുള്ള പുറം ചൊറിയലും, വാഗ്വാദങ്ങളും സംഭവിക്കുന്നുമുണ്ട്.

ബ്ലോഗ് മോഷണമാണ് മറ്റൊരു ന്യൂനത. പലപ്പോഴും പെട്ടെന്നു പ്രശസ്തരാകാനാഗ്രഹിക്കുന്നയാളുകൾ മറ്റുള്ളവരുടെ രചനകൾ മോഷ്ടിക്കുന്ന പ്രവണത നിലനിൽക്കുന്നു.

സാമ്പ്രദായിക സാഹിത്യത്തെ അതിശയിക്കുന്ന രചനകൾ സംഭാവന ചെയ്യാൻ ബ്ലോഗുകൾക്ക് ഇനിയുമായിട്ടില്ല എന്നത് സത്യമാണ്. എങ്കിലും വൈവിധ്യമേറിയ ഇ രചനാ/വായനാരംഗത്ത് ഇന്നും ഏറ്റവും വലിയ ശക്തി ബ്ലോഗുകൾ തന്നെയാണ്.



ഇ വായനയുടെ ശക്തിയും ദൌർബല്യങ്ങളും എന്ന വിഷയത്തെ അധികരിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്. എന്നാൽ ഇ - സാഹിത്യത്തെക്കുറിച്ചോ, അതിന്റെ സവിശേഷതകളെക്കുറിച്ചോ ഒരു അവലോകനമോ, നന്മതിന്മകളെക്കുറിച്ചുള്ള ചർച്ചയോ ഉണ്ടായില്ല്ല എന്ന് സദസിൽ നിന്നൊരാൾ വിമർശനമുന്നയിച്ചു.

പ്രഭാഷണങ്ങളുടെ ഉദ്ദേശം അതായിരുന്നില്ല എന്ന് ഞങ്ങൾ മൂന്നാളും വിശദീകരിച്ചെങ്കിലും അദ്ദേഹത്തിനു തൃപ്തിയായില്ല. പിന്നീടാണ് ഞാൻ വേദിയിലെ ബാനർ ശ്രദ്ധിച്ചത്. അതിൽ “ഇ എഴുത്തുകാരുടേയും വായനക്കാരുടേയും സംഗമവും സംവാദവും” എന്നാണെഴുതിയിരുന്നത്! അപ്പോൾ സംഗതി അതാവും. അവിടെ ഇ എഴുത്തുകാരുടെ സംഗമമോ, സാഹിത്യസംവാദമോ ഉണ്ടായില്ല! സംഘാടകരും വിഷയാവതാരകരും തമ്മിൽ എവിടെയോ വന്ന ആശയവിനിമയത്തിലെ പിശകാവാമിത്. അതുകൊണ്ടു തന്നെ ആ വിമർശനം ഞങ്ങൾ പോസിറ്റീവായെടുക്കുന്നു.

നമ്മൾ ഉദ്ദേശിച്ചത് കൂടുതൽ ആൾക്കാരെ ഇ വായനയിലേക്ക് ആകർഷിക്കുക എന്നതായിരുന്നു. പലതരം ഇ വായനകളിൽ ഒന്നു മാത്രമായാണ് ബ്ലോഗിനെ പരാമർശിച്ചത്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത് ഭൂരിഭാഗം ആൾക്കാരും ഇ വായനയെന്നാൽ ബ്ലോഗ് വായനയോ, ഇ പത്രം/ജേണൽ വായനയോ ആയിട്ടാണ് അതിനെ കണ്ടത്.

ഒരു തരത്തിൽ ഇത് ബ്ലോഗിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെ. പണം കൊടുത്ത് ഇ ബുക്ക് റീഡർ വാങ്ങി പുസ്തകം വായിക്കുന്നതിനേക്കാൾ എളുപ്പം ബ്ലോഗ് വായന തന്നെ.



അ വായനയും ഇ വായനയും കടന്ന് ഒ വായനയിലേക്കും കാലം നമ്മെ എത്തിച്ചേക്കാം!


മലയാളം പത്രമാധ്യമം ഇ വായനയ്ക്ക് വളരെ നല്ല പിന്തുണയാണ് നൽകി വരുന്നത്.
ദാ നോക്കൂ....


....... വായന അപാരതയുടെ ‘ഇ ലോകത്തെത്തി’ നിൽക്കുന്നു. ഇത് മരണമല്ല, വായനയുടെ വിസ്ഫോടനമാണ്.
(ചുവന്ന വരയിട്ട ഭാഗം വായിച്ചു നോക്കൂ.... )


ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. എഴുതിയ കുറിപ്പ്.





ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. 
(വായനാ വാരത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിശദമായ ലേഖനം.)




ബ്ലോഗുകൾ ജനകീയമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പരാമർശം......


നോക്കൂ, ഇ വായനയ്ക്ക് പത്രങ്ങൾ തരുന്ന ബഹുമാനം, അംഗീകാരം...!

അത് നമ്മൾ അവർക്കും തിരിച്ചു നൽകണം.

തമ്മിൽ പടവെട്ടിയല്ല, പരസ്പരം സഹകരിച്ചാണ് ഫോർത്ത് എസ്റ്റെറ്റിനപ്പുറം ഫിഫ്ത്ത് എസ്റ്റേറ്റായി നമ്മൾ വളരേണ്ടത്.

ടെലിവിഷൻ തത്സമയ വാർത്തകൾ വരുന്നതോടെ പത്രങ്ങൾ പൂട്ടിപ്പോകുമെന്നു പറഞ്ഞവരുണ്ട്. എന്നാൽ വാർത്താപ്രളയവും, ക്രിക്കറ്റ് ലൈവും, ചാനലുകൾ തോറും സിനിമകളും വന്നിട്ടും പത്രങ്ങൾ ക്ഷയിച്ചില്ല. ഇ - മാധ്യമം വളർന്നാലും അതിനു മാറ്റമൊന്നുമുണ്ടാവില്ല. പുതിയ ഈ മാധ്യമം വളരും എന്നു മാത്രം.

ഒരുമിച്ചു വളരാം, ഒരുമിച്ചു നിലനിൽക്കാം, നമുക്ക് ! അല്ലേ!?


അടിക്കുറിപ്പ്: 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. ഇപ്പോൾ ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ഇപ്പോൾ ആചരിക്കുന്നു. മലയാളിയുടെ വായനാശീലം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും, കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത ശ്രീ.പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

61 comments:

  1. നെട്ടോട്ടത്തിനിടയിൽ എഴുതിപ്പിടിപ്പിച്ചതാണ്.
    മൈന-നിരക്ഷര-മനോരാജ്-സജിഅച്ചായന്മാർ ഇവിടെ വന്ന് ബാക്കി പൂരിപ്പിക്കുമെന്നാശിക്കുന്നു. ഒപ്പം ബ്ലോഗർ സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയും....!

    ReplyDelete
  2. ഞാന്‍ ആദ്യം തന്നെയെത്തി. ഇ-വായനയും എഴുത്തും വികസിക്കട്ടെ...!!


    മൈന വ്യക്തമായി വഴി പറഞ്ഞു തന്നതുകൊണ്ട് മാനാഞ്ചിറയ്ക്ക് നാലു വലം വച്ചു. ഒന്നു കറങ്ങും, മൈനയെ ഫോണിൽ വിളിക്കും. അല്പം ഡ്രൈവ് ചെയ്യും, വീണ്ടും വിളിക്കും.

    (ഒരു നല്ല കാര്യത്തിനു പൊകുമ്പോള്‍ വലം വയ്ക്കുന്നത് നല്ലതാ. പക്ഷെ മൂന്ന് മതിയാരുന്നു)

    ReplyDelete
  3. ആശംസകള്‍. ദേശാഭിമാനിയില്‍ സിന്ധു കെ വി എഴുതിയത് വളരെ വിശദമായി, നന്നായി

    ReplyDelete
  4. വായന വളരെട്ടെ ...!

    ReplyDelete
  5. തകര്‍ത്തു....ആശംസകള്‍.. തൊട്ടടുത്ത് ഇങ്ങനെ ഒരു സംഭവം നടന്നിട്ട് സെക്കന്റ് പള്‍സ് ഫോണില്‍ നിന്ന് ഒന്നു ഡയല്‍ ചെയ്തില്ലല്ലോ ഏവൂര്‍ നിരക്ഷരന്‍ ദുഷ്ടന്മാരേ :)....

    ReplyDelete
    Replies
    1. എങ്ങനെയെങ്കിലും അങ്ങോട്ടെത്താനുള്ള പങ്കപ്പാടിനിടയിൽ ആരേയും ഓർത്തില്ല മനൂ. ഫേസ്ബുക്കിൽ പലപ്പോഴായി അറിയിപ്പ് വാർത്ത ഷെയർ ചെയ്തിരുന്നു. അറിഞ്ഞുകാണും എന്നാണ് കരുതിയത്.

      Delete
  6. പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇതും വായിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പുപോലുള്ള സർക്കാർ സംവിധാനങ്ങൾ ഇ-വായനയെ ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയല്ലോ. നല്ലത്.

    ReplyDelete
  7. ഇ വായന ..നമ്മുക്ക് ഒന്നായി വിജയിപ്പിക്കാം കാരണം നമ്മുടെ എഴുത്തുകള്‍ വികസിക്കണം അല്ലോ ..ബ്ലോഗ്‌ സാഹിത്യത്തില്‍ മാഷ് പറഞ്ഞ പോലെ എഡിറ്ററുടെ കുറവ് ഉണ്ട് അതിനു ഒരു മാര്‍ഗ്ഗം കണ്ടാല്‍ ബ്ലോഗ്ഗും മറ്റു മാധ്യമം പോലെ ഒന്നാമത് ഇതും ഒപ്പം ഓരോ ബ്ലോഗ്ഗെരും ...ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണ് എന്ന് അഭിമാനത്തോടെ പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം .
    ജയെട്ടാ .എല്ലാ ഭാവുകങ്ങളും ...നല്‍കുന്നു .കുറെ നല്ല കഴിവുള്ള എഴുത്തുകാര്‍ ഫൈസ്ബുക്ക് ഗ്രൂപ്പിലൂടെ എഴുതി നടക്കുന്നു അങ്ങനെ ഉള്ളവരെ തിരഞ്ഞു പിടിച്ചു ബ്ലോഗ്ഗര്‍ ആക്കുക എന്നതാണ് ചെയ്യേണ്ടത് .

    ReplyDelete
  8. അങ്ങനെ വായന വളരട്ടെ...
    ആശംസകള്‍...

    ReplyDelete
  9. താങ്കളുടെ പ്രയത്നങ്ങൾക്ക് ഫലസിദ്ധി നേരുന്നു.

    ReplyDelete
  10. നേരത്തെ മൈനയുടെ എഫ് ബി പോസ്റ്റ്‌ വഴിയാണ് ഈ പരിപാടി അറിഞ്ഞത് - പിന്നെ പരിപാടിയില്‍ പങ്കെടുത്ത പ്രദീപ്‌ മാസ്റ്റര്‍ മലയാളം ഗ്രൂപ്പില്‍ പോസ്റ്റ്‌ ഇട്ടിരുന്നു -
    ഏതായാലും ഇ- വായനയെ കൂടുതല്‍ ആളുകളില്‍ എത്തിക്കാനുള്ള ഈ ശ്രമത്തിനു ആശംസകള്‍ ............

    ReplyDelete
  11. മൈന-നിരക്ഷര-മനോരാജ്-സജിഅച്ചായന്മാർ , Dr.ജയൻ.... എല്ലാവർക്കും അനുകൂലിച്ച് ഞാൻ ഇ വായനയെ പിന്തുണക്കുന്നു. പൂർണ്ണ സഹകരണവും

    ReplyDelete
  12. ഇതേപ്പറ്റിയുള്ള ചർച്ചകളും പോസ്റ്റ് മോർട്ടങ്ങളും പലയിടത്തും കണ്ടു/വായിച്ചു. എല്ലാ അഭിപ്രായങ്ങളേയും വളരെ പോസിറ്റീവ് ആയും ആരോഗ്യപരമായും എടുക്കുന്നു. പലരും ഈ കാര്യം അറിയാഞ്ഞതുകൊണ്ട് പങ്കെടുക്കാൻ പറ്റിയില്ല എന്നാണ് മനസ്സിലാക്കാനായത്. ഇ-വായന, അതിന്റെ നാൾവഴി, മേന്മകൾ, കോട്ടങ്ങൾഎന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിഷയം എന്നാണ് അറിയിച്ചിരുന്നത്. അതിനുവേണ്ടി ദിവസങ്ങൾക്ക് മുന്നേ പലരുമായി മെയിൽ അയച്ച് ചർച്ച നടത്തുകയും അതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന പോയന്റുകൾ നാലുപേർ വീതിച്ചെടുത്ത് അവതരിപ്പിക്കുകയുമായിരുന്നു. ഇ-എഴുത്തിലെ സാഹിത്യം ചർച്ച ചെയ്യപ്പെട്ടില്ല എന്നായിരുന്നു പ്രേക്ഷകരിൽ ഒരു സുഹൃത്ത് ഉന്നയിച്ച പരാതി. സംഘാടകർ തന്ന വിഷയത്തിൽ അങ്ങനൊന്ന് വരുന്നില്ല. അത് വേണമെന്നുണ്ടായിരുന്നെങ്കിൽ അതിനനുസരിച്ച് മാറ്റർ തയ്യാറാക്കിപ്പോകാൻ തീർച്ചയായും സാധിക്കുമായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ 60 ന് മേൽ പ്രായമുള്ള ഒരു സുഹൃത്ത് അടുത്ത് വന്ന് പറഞ്ഞത്, ‘ഞാനിന്നുവരെ പത്രം പോലും ഓൺലൈനിൽ വായിച്ചിട്ടില്ല. അതിനെന്തൊക്കെ ചെയ്യണം എന്നായിരുന്നു. അങ്ങനെ ഇതുമായി തീർത്തും ബന്ധമില്ലാത്തവർ മുതൽ നല്ല പാണ്ഢിത്യമുള്ളവർ വരെയുള്ള സദസ്സിന് വേണ്ടി ഒരു സിലബസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് ഇനിയുള്ള കാലത്തും ഒരു വലിയ കീറാമുട്ടിതന്നെയാണ്. അതുകൊണ്ടുതന്നെ സംഘാടകർ തരുന്ന മാറ്ററിൽ ഊന്നി നിന്നായിരിക്കും പരിപാടി മുന്നോട്ട് നീക്കാൻ ശ്രമിക്കുക.

    എന്തായാലും ഇത്തരം പരിപാടികൾ ഇനിയും ഉണ്ടാകുമെന്നും അന്ന് എല്ലാ പോരായ്മകളും തീർത്ത് പരിപാടി അവതരിപ്പിക്കാനാകുമെന്നും ഉറച്ച വിശ്വാസമുണ്ട്. എല്ലാവരുടേയും സഹകരണം ഉണ്ടായാൽ അത് എളുപ്പം സാദ്ധ്യമാക്കാവുന്നതാണ്.

    ReplyDelete
  13. ഇത്ര അടുത്ത് ഇങ്ങനൊരു പരിപാടി നടന്നിട്ട് അറിഞ്ഞില്ലല്ലോ ഫഗവാനേ....
    ( ഒരു സൂചനപോലും തന്നില്ലല്ലോ അക്ഷര നിരക്ഷര പുലികളേ...)

    ReplyDelete
    Replies
    1. സൂചനയൊക്കെ എല്ലാവരും തന്നിരുന്നു കൊട്ടോട്ടീ. മൈനയും ഡോ:ജയനും പിന്നെ ഞാനും ഫേസ്ബുക്കിൽ ഇതേപ്പറ്റിയുള്ള വാർത്ത ഷെയർ ചെയ്തിരുന്നു. വ്യക്തിപരമായി ആരേയും അറിയിച്ചിരുന്നില്ലെന്നത് ശരിയാണ്.

      Delete
  14. മനോജ്‌ ചേട്ടന്‍ ചൂണ്ടി കാണിച്ചത്‌ ഒരു വലിയ സങ്കീര്‍ണമായ പ്രശ്നം ആണ് .പ്രായഭേദം ഉള്ളവര്‍ .നല്ല കംപൂട്ടെര്‍ പരിചയം ഉള്ളവര്‍, ഇല്ലാത്തവര്‍.ഉള്ളവര്‍ എല്ലാവര്‍ക്കും ഉതുകുന്നതരത്തില്‍ ഒരു ക്ലാസ്സ്‌ അത് പ്രവര്തനതീതം ആണ് . "ഷോ മൈ പിസി " പോലത്തെ സോഫ്റ്റ്‌വര്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ക്ലാസ്സ്‌ നടത്തിയാലോ അങ്ങനെ പരിചയം ഇല്ലാത്തവര്‍ക്ക് .

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. അപ്പോൾ നിങ്ങൾ അവിടെ ചെന്നു അടിച്ചുകലക്കി. നന്നായി. വായനാദിനം എന്നാൽ പുസ്തകവായനാ ദിനം മാത്രമായിരിക്കില്ല ഇനിമേൽ. അത് ഇ-വായനയുടെയും കൂടിയായിരുക്കും.

    ReplyDelete
  17. വായിച്ചു. നന്നായി. ഇതുപോലുള്ള പരിപാടികളില്‍ എത്താന്‍ കഴിയുമെങ്കില്‍ ഞാനും തീര്‍ച്ചയായും ഉണ്ടാകും! ഇ-എഴുത്തുകാരെ നേരില്‍ കാണാനും സംവദിക്കാനും പുതിയ സൌഹൃദങ്ങള്‍ കൂടാനും ഇതുപോലുള്ള വേദികള്‍ ഉണ്ടാകണം.

    പിന്നെ, ഒരു മാധ്യമവും, ഒരു വായനയും ഒരിക്കലും മരിക്കില്ല.
    അങ്ങാടിയിലെ ചുമരെഴുത്ത് മുതല്‍ ബ്ലോഗിലെ എഴുത്തും ഇ-റീഡറിലെ വായനയും വരെ എത്തിനില്‍ക്കുന്നു മാധ്യമലോകം. ഓരോ വായനക്കും ഓരോരോ സുഖമാണ്.

    അങ്ങാടിയില്‍ പോയി നാട്ടുകാരോട് ഒത്തുനിന്നു ചുമരെഴുത്ത് വായിക്കുന്ന സുഖം വേറെ, അതിരാവിലെ ചൂട് ചായക്കൊപ്പം പത്രം വായിക്കുന്ന സുഖം വേറെ. എന്നാല്‍ ബ്ലോഗ്‌ വായിക്കുമ്പോഴും, "ടപ്പേ... ടപ്പേ..." ന്നു കമന്റ്‌ ഇടുമ്പോഴും മറ്റൊരു സുഖം ആണ്. എല്ലാ വായനയും എന്നും നിലനില്‍ക്കും.

    പിന്നെ, ഈ ലോകത്ത് മറ്റെന്തിനെയും പോലെ, പുതിയ മാറ്റം അംഗീകരിക്കാന്‍ കഴിയാത്തവര്‍ എല്ലാ ഫീല്‍ഡിലും ഉണ്ടല്ലോ, അതുപോലുള്ളവര്‍ ചിലപ്പോള്‍ ഇ-വായന അംഗീകരിച്ചെന്നു വരില്ല.. സാരമില്ല, കാലം മുന്നോട്ടു തന്നെ പോകും; ഒപ്പം ഇ-വായനയും.

    ReplyDelete
  18. സദുദ്ദേശം, ആത്മാര്‍ത്ഥത, അദ്ധ്വാനം, നൂറുതരം തടസ്സങ്ങളിലൂടെയുള്ള സഞ്ചാരം - ഇതൊന്നും പൊതുകാര്യപ്രവര്‍ത്തനത്തില്‍ വിഷയമേയല്ല, അല്ലേ. ഒരു സദസ്സിനുമുമ്പില്‍ നില്‍ക്കുമ്പോഴല്ലേ ഓരോരുത്തരുടെ ഉള്ളിലിരിപ്പ് അറിയൂ.

    ഏതായാലും നിങ്ങള്‍ ഇതിനെ പോസിറ്റീവ് ആയി എടുക്കുന്നു എന്നത് നിങ്ങള്‍ ഉയര്‍ന്ന emotional intelligence ഉള്ളവരാണെന്നു തെളിയിക്കുന്നു. നിങ്ങളുടെ വിജയം അതിനാല്‍ സുനിശ്ചിതമാണ്.

    ആശംസകള്‍.

    ReplyDelete
  19. @എങ്കിലും വൈവിധ്യമേറിയ ഇ രചനാ/വായനാരംഗത്ത് ഇന്നും ഏറ്റവും വലിയ ശക്തി ബ്ലോഗുകൾ തന്നെയാണ്.


    ഡോ. ജയൻ, വിനയപൂർവ്വം വിയോചിക്കുന്നു. ഇ- വായനാരംഗത്ത് ബ്ലൊഗുകൾ വലിയ ശക്തിയല്ല. അൻപത് അറുപത് വർഷത്തിന് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടതും സ്പെഷൽ കോപ്പി റൈറ്റ് ഇല്ലാത്തതുമായ ഏതാണ്ട് എല്ലാ ക്ലാസിക്കുകളുടേയും, (വിശേഷിച്ച് ഇംഗ്ലീഷ്, മലയാളത്തിന്റേത് നടന്നു കൊണ്ടിരിക്കുന്നു) എൽക്ട്രോണിക് കോപ്പി ഇന്നു ലഭ്യമാണ്. മാത്രമല്ല ഇപ്പോഴത്തെ വിഖ്യാത എഴുത്തുകാരന്മായ ഓർഹാൻ പാമുഖിന്റെ ഇസ്താംബൂൾ മുതൽ ബന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളുടെ ഇ-കോപ്പി വരെ വിൽക്കപ്പെടുന്നുണ്ട്.

    മലയാളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും ഇ-കോപ്പികൾ ഇറക്കുന്നുണ്ട്. എല്ലാ മതങ്ങളുടേയും വിശുദ്ധഗ്രന്ഥങ്ങൾ ഇ-കോപ്പിയിൽ ആയിക്കഴിഞ്ഞു.- ഇങ്ങനെ അതിവേഗം പ്രചാരം സിദ്ധിക്കുന്ന ഒരു വലിയ മാധ്യമത്തിന്റെ ഒരു സാധ്യത മാത്രമാണ് ബ്ലൊഗുകൾ. അല്ലാതെ ബ്ലൊഗുകൾ ഇ-വായനയിലെ വലിയ ശക്തിയാണ് ഇന്ന് പറയാൻ കഴിയില്ല. എന്നാൽ അതുകൊണ്ട് ബ്ലൊഗിനെ ചെറുതാക്കി കാണുകയല്ല. പക്ഷേ, ഇ-വായനയെന്ന പുതിയ മാധ്യ ബ്ലൊഗിന്റെ കുറ്റിയിൽ കൊണ്ടു പോയി കെട്ടുന്നത് ധാരണക്കുറവുകൊണ്ടാണെന്ന് പറയാതെ വയ്യ.

    ബ്ലൊഗ് വായന ഇ -വായന തന്നെയാണ്. പക്ഷേ, ഇ-വായന എന്നാൽ ബ്ലൊഗ് വായന എന്നത്ഥർമില്ല. ഇ-വായനയ്ക്ക് ഇന്റെർനെറ്റ് ഒരു നിർബന്ധവും ഇല്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ സൂക്ഷിച്ചിരിയ്ക്കുന്ന പുസ്തകങ്ങൾ/രേഖകൾ ഒരു ഇലക്ട്രോനിക് മാധ്യമത്തിലൂടെ വായിക്കുന്നതാണ് ഇ -വായന. അത്ുഓൻ ലൈൻ ആകാം ഓഫ് ലൈൻ ആകാം. നമ്മൾ ബ്ലൊഗുകൾ എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് ഇതുമായി ബന്ധപെട്ട്എല്ലാ ഇടങ്ങളിലും ബ്ലൊഗ് ആയിരിക്കണം 'കഥാ നായകൻ' എന്നു വാശിപിടിക്കുന്നത് എന്തിന്?. വേദിയിൽ വച്ചിരുന്ന ബാനറ് ശരിയല്ലെങ്കിൽ പത്രത്തിൽ കൊടുത്തിരുന്ന വാർത്തശരിയായിരുന്നില്ലേ? അതറിഞ്ഞല്ലേ ഓഡിയൻസ് "എത്ര ചുരുക്കമായാലും" എത്തിയത്?

    പിന്നെ ഈ-എഴുതിലെ സാഹിത്യം എവിടെ നിൽക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന്, മുകളിൽ പറഞ്ഞ പുസ്തകങ്ങളുടെ സാഹിത്യ നിലവാരം എവിടെനിൽക്കുന്നു എന്ന് വായിച്ചവർ സ്വയം തീരുമാനിച്ചാൽ പോരെ? അല്ലെങ്കിൽ സാഹിത്യ വിമർശനങ്ങൾ (അതിന്റേയും ഇ- കോപ്പി ലഭ്യമാണ്) വാങ്ങിവായിക്കട്ടെ. അല്ലാതെ പുതിയൊരു മാധ്യമത്തെ പരിചയപ്പെടുത്തുന്ന ചടങ്ങിനെ സാഹിത്യ നിലവാരം അളക്കുന്നു വേദിയാക്കുന്നത്, ഹോട്ടലാണെന്നു കരുതി ബാർബർഷോപ്പിൽ കയറി ഓഡർ ചെയ്തതുപോലെ തോന്നുന്നു.

    ചൂട്ട് കത്തിച്ചു നടന്നവർ ടോർച്ച് ഉപയോഗിക്കുന്നതുപോലെ, കാളവണ്ടിയെ, മോട്ടോർ വഹനം റീപ്ലേസ് ചെയ്തതുപോലെ, അഞ്ചലോട്ടക്കാരനു പകരം -ഇ -മെയിലുകൾ അയക്കുന്നതുപോലെ, ആരെങ്കിലും പ്രമോട്ട് ചെയ്താലും ഇല്ലെങ്കിലും പുതിയ കാലഘട്ടത്തിന്റെ ഈ മാധ്യമം, അ-വായനയുടെ മേൽ മേൽക്കൈ നേടും. ചിലപ്പോൾ ഇതിലും നൂതനമായ എന്തെങ്കിലും ഉടനെ വന്നെന്നും വരാം.

    നമ്മൽ അറിഞ്ഞ ഈ മാധ്യമത്തെ, അതിന്റെ സാധ്യതകളെ അറിയാത്തവർക്കു പരിചയപ്പെടുത്തുക. അത്രയുമേയുള്ളൂ നമ്മുടെ ജോലി. ആ നിലയിൽ ഇത്തരം മീറ്റിംഗുകൾ പ്രയോജനം തന്നെ.
    പങ്കെടുത്തവർക്ക് ആശംസകൾ.!

    ReplyDelete
    Replies
    1. @സജി : അച്ചായന്‍ ഇവിടെ സൂചിപ്പിച്ച അഭിപ്രായത്തോട് യോജിക്കുന്നു. ഒന്നിനോടൊഴികെ. അത് എന്റെ തെറ്റിധാരണയാണെങ്കില്‍ തിരുത്തി തരുകയും വേണം .

      “പിന്നെ ഈ-എഴുതിലെ സാഹിത്യം എവിടെ നിൽക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന്, മുകളിൽ പറഞ്ഞ പുസ്തകങ്ങളുടെ സാഹിത്യ നിലവാരം എവിടെനിൽക്കുന്നു എന്ന് വായിച്ചവർ സ്വയം തീരുമാനിച്ചാൽ പോരെ? അല്ലെങ്കിൽ സാഹിത്യ വിമർശനങ്ങൾ (അതിന്റേയും ഇ- കോപ്പി ലഭ്യമാണ്) വാങ്ങിവായിക്കട്ടെ. “ - ഇവിടെ ഇ- വായനയെയാണ് അച്ചായന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ത്തും ശരിതന്നെ. പക്ഷെ ചോദ്യകര്‍ത്താവിന്റെ ആവശ്യം ഈ - എഴുത്തിലെ സാഹിത്യം എന്നതായിരുന്നു എന്നല്ലേ മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങിനെ വരുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച പുസ്തകങ്ങള്‍ (ഇസ്താംബുള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, വിശുദ്ധമതഗ്രന്ഥങ്ങള്‍ എന്നിവ ഉള്‍പ്പെടെയൂള്ളവ) എങ്ങിനെ ഇ- എഴുത്തിന്റെ കാറ്റഗറിയില്‍ പെടുത്തുവാന്‍ കഴിയും? ഇനി എഴുത്തില്‍ ഇ - എഴുത്ത് എന്നൊന്നില്ല എന്ന രീതിയില്‍ പറയുകയാണെങ്കില്‍ അച്ചായന്‍ സൂചിപ്പിച്ചതിനോട് ഞാനും യോജിക്കുന്നു. പക്ഷെ , ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത് എഴുത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത് , ദളിത് എഴുത്ത്, എന്നിവ പോലെ ഇ - എഴുത്ത് എന്ന ഒരു വിഭാഗവും ഉണ്ട് എന്ന് തന്നെയാണ്. അതായത് ബ്ലോഗ്, ഈ മാഗസിനുകള്‍ എന്നിവയില്‍ എഴുതി വരുന്ന / പ്രസിദ്ധീകരിച്ചു വരുന്ന സൃഷ്ടികളിലെ സാഹിത്യ ഗുണം എവിടെ നില്‍ക്കുന്നു എന്നതാവില്ലേ ചോദ്യം. ? അങ്ങിനെയാണ് ഞാന്‍ മനസ്സിലാക്കിയത്.

      Delete
    2. മനോരാജ്,
      @ ബ്ലോഗ്, ഈ മാഗസിനുകള്‍ എന്നിവയില്‍ എഴുതി വരുന്ന / പ്രസിദ്ധീകരിച്ചു വരുന്ന സൃഷ്ടികളിലെ സാഹിത്യ ഗുണം എവിടെ നില്‍ക്കുന്നു എന്നതാവില്ലേ ചോദ്യം?

      ഇതായിരുന്നില്ലചോദ്യം എന്നാണ് ഞാൻ ഫേസ്ബുക്കിൽ നിന്നും ഈ പോസ്റ്റിൽ നിന്നും മനസിലാക്കിയത്. ഇ- എഴുത്തിലെ സാഹിത്യം ഗുണം എന്ത് എന്നതായിരുന്നു ചോദ്യം.
      ഒരു സംശയം.
      എന്താണ് ഇ- എഴുത്ത്? ബ്ലൊഗ് ഇ- എഴുത്താണ്. പക്ഷേ ഇ - എഴുത്ത് എന്ന് പറഞ്ഞാൽ ബ്ലൊഗ് എഴുത്താണോ? , അല്ലല്ലോ. ഇലക്ട്രോണിക് മീഡിയായിലൂടെ എഴുതുന്നതാണ് ഇ-എഴുത്ത്. മഞ്ഞവെയിൽ മരണങ്ങൾ മാത്രമല്ല, ബന്യാമിന്റെ എല്ലാ പുസ്തകങ്ങളും കമ്പ്യൂട്ടറിലെഴുതിയതാണ്. അപ്പോ അത് ഇ- എഴുത്ത് അല്ലേ? ഇ- റീഡിംഗ് നടത്തപ്പെടുന്ന എല്ലാം ഇ-എഴുത്ത് വഴി ഡിജിറ്റലൈസെസ്ഡ് ചെയ്യപ്പെട്ടവയാണ്. ഒരൊറ്റ വിഭാഗമൊഴികെ. പഴയ പുസ്തകങ്ങൾ സ്കാൻ ചെയ്ത് ഇ-റീഡിംഗിന് ഇന്നു ലഭ്യമാണ്. www.scribd.com എന്ന സൈറ്റിൽ മലയാളവും കിട്ടും.. അതു ഇ-എഴുത്ത് നടത്തിയതല്ല. എന്റെ അറിവിൽ മലയാളത്തിൽ എഴുത്തിന് ഇ-മാധ്യമത്തെ ആദ്യമായി ഉപയോഗിച്ച ആൾ ശ്രീ. സി. രാധാകൃഷ്ണൻ ആണ്. സ്പന്ദമാപിനികളേ നന്ദി മുതൽ എല്ലാ പുസ്തകങ്ങളും കമ്പ്യൂട്ടറിൽ എഴുതിയവയാണ്. അതുകൊണ്ട്, ഇ-എഴുത്തിന്റെ സാഹിത്യഭംഗിയേക്കുറിച്ച് ചോദിച്ചാൽ ഞാൻ പറഞ്ഞ ഉത്തരത്തിൽ തെറ്റൊന്നും ഇല്ല. ഇ - ഴുത്ത് എന്നു പറഞ്ഞാൽ പെട്ടെന്ന് ബ്ലൊഗ് ആണെന്നു തോന്നുകയും, ബ്ലൊഗു രചനകൾക്ക് സാഹിത്യ ഭംഗി പോരെന്നുമുള്ള പൊതു ധാരണയിൽ നിന്നുമാണ് ഇത്തരം ചോദ്യങ്ങൾ

      യേസ്, ബ്ലൊഗുകളുടെ സാഹിത്യം ഭംഗി, ഇ-മാഗസിനുകളിലെ സാഹിത്യമൂല്യം ഇവയൊക്കെ ചർച്ച ചെയ്യേണ്ടവയാണ്, പക്ഷേ, വേദി അതായിരുന്നില്ല എന്നാണ് എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം.

      Delete
  20. "നമ്മൽ അറിഞ്ഞ ഈ മാധ്യമത്തെ, അതിന്റെ സാധ്യതകളെ അറിയാത്തവർക്കു പരിചയപ്പെടുത്തുക. അത്രയുമേയുള്ളൂ നമ്മുടെ ജോലി.."

    സജി അച്ചായന്റെ ഈ അഭിപ്രായത്തിന് ഒരു അടിവരയിടുന്നു. ബാക്കി കാലം തീരുമാനിക്കട്ടെ...
    ആശംസകൾ..

    ReplyDelete
  21. നിങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ബൂലോകത്ത് മലമറിക്കും!

    ഒലക്ക!!

    ReplyDelete
  22. നഞ്ചു കലക്കാനും കൊഞ്ഞനം കുത്തി കാണിക്കാനും അല്ലാതെ നിന്നെകൊണ്ട് വല്ലതിനും കൊള്ളുമോടാ കോപ്പിലെ ഊരാനെ ..? നീ ആരാണെന്നാ നിന്റെ വിശാരം ? പോയ്‌ വല്ല പണിയും നോക്കെടാ പുല്ലേ ..എല്ലായിടത്തും വന്നു അവന്റെ കോപ്പിലെ ഒരു കോഞ്ഞാട്ട വര്‍ത്താനം ..ത്ഫൂ ...

    ReplyDelete
  23. കമെന്റ്തെണ്ടി കണ്ണൂരാനെ,
    നീ ആണുങ്ങൾ വർത്താനം പറയുന്നടത്തൂന്ന് പോയേ. എന്നിട്ട് ഭൂലോകത്തെ പിച്ച തെണ്ടുന്ന നിന്റെ ജോലിചെയ്യ്.

    ReplyDelete
  24. വായന വളരാന്‍ ഇ വായനയും സഹായമാകട്ടെ.... പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആശംസകളും...

    ReplyDelete
  25. ജോലിത്തിരക്കിനിടയിലും, ഇത്തരം സംരംഭങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന ഡോക്ടര്‍, മനോജ്, മൈന, സജി ടീമിന് ആശംസകള്‍!

    നമുക്ക് സാധിക്കാവുന്നത് ചെയ്യുക...

    നല്ലത് വരട്ടെ!

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഇ-വായന വളര്‍ന്ന് വികസിക്കട്ടെ. ചില അ-മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തപോലെ കോഴിക്കോട്ടെ ദേശപോഷിണി ഇ-വായനയ്ക്കും സൗകര്യമൊരുക്കുന്നു. ആദ്യഘട്ടമെന്നനിലയില്‍ അഞ്ചു ഈ-ബുക്ക്‌ റീഡറുകള്‍ (കിന്‍ഡില്‍) അവിടെയുണ്ട്‌. വായനശാലയില്‍പോയി ഇ-റീഡിംഗ്‌ നടത്താം. കാലന്തരേ യന്ത്രം വീട്ടിലേയ്ക്ക്‌ കൊണ്ടുപോകാനും ആയേക്കും. ദേശത്തിന്റെ കഥാകാരനായ എസ്‌ കെ യുടെ പേരിലുള്ള സാംസ്കാരികനിലയവും ഒട്ടും പിന്നിലല്ല. അവിടെയുള്ള പുസ്തകങ്ങളുടെ കാറ്റ്‌ ലോഗ്‌ ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ നടക്കുന്നു, ഓണ്‍ലൈന്‍ ബുക്കിംഗ്‌ സൗകര്യവും ഉണ്ടാവുമെന്നാണ്‌ അറിവ്‌. ദേശപോഷിണിയോടുള്ള ആരോഗ്യകരമായ മല്‍സരത്തിന്റെ ഭാഗമായി ഈ-റീഡറുകള്‍ അവിടേയും എത്തുമെന്ന് ഉറപ്പ്‌.

    ഇനി ഒരു സാങ്കേതിക സംശയം. സുനീത ടീവീ യുടെ പ്രയോഗമനുസരിച്ച്‌ "ഒരു ജന്മം മുഴുവനും വായിച്ചാല്‍ തീരാത്ത അത്രയും പുസ്തകങ്ങള്‍" ഒരു ഇ-റീഡറില്‍ കൊണ്ടുനടക്കാം. അപ്പോള്‍ ഈ കിന്‍ഡിലിന്റെയൊക്കെ സ്റ്റോറേജ്‌ കപ്പാസിറ്റി എത്രയുണ്ട്‌? ഒരു 200-300 പേജുള്ള പുസ്തകത്തിനു എത്ര സ്ഥലം വേണ്ടിവരും? അതോ ഓണ്‍ലൈന്‍ വായന അല്ലെങ്കില്‍ സ്റ്റോക്ക്‌ തീരുന്നതിനനുസരിച്ച്‌ ഡൗണ്‍ലോഡ്‌ ചെയ്യുക എന്നാണോ ഉദ്ദേശിക്കുന്നത്‌.
    വിവരമുള്ളവര്‍ ഈ-വിവരദോഷിയുടെ സംശയനിവാരണം നടത്തുമല്ലോ. ശുഭദിനം.

    ReplyDelete
  28. ഇ വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , പുസ്തകത്തിന്‍റെ മണമുള്ള വായന നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ. വായന വളരട്ടെ, ഒപ്പം നല്ല ചിന്താഗതികള്‍ കൊണ്ട് സമൂഹവും.

    ആശംസകള്‍.

    ReplyDelete
  29. സജിച്ചായന്റെ കമന്റിനോട് യോജിയ്ക്കുന്നു

    ReplyDelete
  30. ഈ -എഴുത്ത് ,ഇ -വായന എന്നിവ ബ്ലോഗെഴുത്തും ബ്ലോഗു വായനയും മാത്രമാണ് എന്ന് ധരിച്ചു വശാകുന്നവര്‍ ആണ് അത് അച്ചടി മാധ്യമത്തെക്കാള്‍ കേമം ആണ് അല്ലെങ്കില്‍ അച്ചടിക്ക് വെല്ലുവിളിയാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് നടക്കുന്നത് എന്ന് തോന്നുന്നു ..വിഷയം അവതരിപ്പിച്ച സുനിതയുടെ വാക്കുകള്‍ ആ രീതിയില്‍ ചിന്തിക്കുന്നവരെ തിരുത്താന്‍ പ്രാപ്തമാണ് <<.ഇ വായന എന്നാൽ ഇന്റർനെറ്റ് വായന അല്ല ഇലക്ട്രോണിക് വായനയെന്നാണർത്ഥം എന്ന് സുനിത.റ്റി.വി. പറഞ്ഞു. >>.അതെ പോലെ ഒരഭിപ്രായം ജയന്‍ ഡോക്ടര്‍ പറയുന്നു ..ഈ വായനയിലും എഴുത്തിലും ഏറ്റവും ശക്തം ബ്ലോഗു ആണെന്ന് ..അതില്‍ വൈ രുദ്ധ്യം ഉണ്ട് ..സജി മാര്‍ക്കോസിന്റെ അഭിപ്രായം ആണ് കുറച്ചു കൂടി വ്യക്തതയും സ്വീകാര്യതയും ഉള്ളത് ..എഴുത്തിന്റെയും വായനയുടെയും സങ്കേതങ്ങള്‍ വിവരസാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് ആധുനിക വല്ക്കരിക്കപ്പെടുന്നു ..വായനയുടെയും എഴുത്തിന്റെയും പുതിയ തലങ്ങള്‍ ഇലക്ട്രോനിക്‌ ഉപകരണങ്ങളുടെ സഹായത്തോടെ വളര്‍ന്നു വരുന്നു ...അതിനു അച്ചടി മാധ്യമങ്ങളെ പോലെ സ്വീകാര്യത വരുന്നു ...അതല്ലേ ?അങ്ങിനെയെങ്കില്‍ ഇത് ബ്ലോഗെഴുത്ത് എന്ന കുറ്റിയില്‍ കെട്ടി ഇടപ്പെട്ട ആടുകളുടെ കുഞ്ഞു വട്ടത്തില്‍ ഉള്ള ചുറ്റി കറക്കം മാത്രം അല്ല ..അതിലും വിപുലവും സാധ്യതയും ഉള്ളതാണ് ..അത്തരം സംരംഭങ്ങള്‍ വികസിക്കേണ്ടത് പുതിയ കാലത്തിന്റെ ആവശ്യവുമാണ് ..അതിനുള്ള ആദ്യ ചുവടു വയ്പ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന സുഹ്രുഉതുക്കള്‍ക്ക് എല്ലാ പിന്തുണയും .....

    ReplyDelete
  31. എല്ലാ നന്മകളും നേരുന്നു..

    ReplyDelete
  32. @ബാലു,
    അപ്പോള്‍ ഈ കിന്‍ഡിലിന്റെയൊക്കെ സ്റ്റോറേജ്‌ കപ്പാസിറ്റി എത്രയുണ്ട്‌? ഒരു 200-300 പേജുള്ള പുസ്തകത്തിനു എത്ര സ്ഥലം വേണ്ടിവരും? അതോ ഓണ്‍ലൈന്‍ വായന അല്ലെങ്കില്‍ സ്റ്റോക്ക്‌ തീരുന്നതിനനുസരിച്ച്‌ ഡൗണ്‍ലോഡ്‌ ചെയ്യുക എന്നാണോ ഉദ്ദേശിക്കുന്നത്‌.



    ആമസോണിന്റെ കിൻഡലും ഇൻഡ്യം ഇ-റീഡർ ആയ വിങ്കും പല സ്റ്റോറേജ് കപ്പാസിറ്റിയിൽ പുറത്തിറക്കുന്നുണ്ട്. 4 ജി ബി ഇന്റെണൽ മെമ്മറിയും 32 ജി. ബി എസ് ഡി കാർഡും ഉള്ള മോഡലുകൾ ഇപ്പോൾ ലഭ്യമാണ്.

    ഒരു പുസ്തകത്തിന് എത്ര മെമ്മറി വേണമെന്ന് കൃത്യമായി പറയനാവില്ല, പല ഘടകങ്ങൾ ആശ്രയിച്ചിരിയ്ക്കും. അതിൽ ഒന്ന് പുസ്തകം ഏതു ഫോർമാറ്റിൽ ആണ് എന്നതാണ്. ഇ-റീഡറിൽ ഉപയോഗിക്കുന്ന ഫോമാറ്റ് ആണ്ട് .epub. പിഡി എഫ് ഫോർമാറ്റിനേക്കാൾ സൗകര്യപ്രദമായ ഫോർമാറ്റ് ആണ് .epub. ലെഫ്റ്റ് റൈറ്റ് സ്ക്രോൾ ചെയ്യേണ്ട, ഫോണ്ട് വലുതാക്കിയാലും വരികളുടെ നീളം ഡിസ്പ്ലേയ്ക്ക് അനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടും തുടങ്ങിയ സൗകര്യങ്ങൾ വായനയെ അനായാസമാക്കുന്നു. എങ്കിലും എല്ലാ റീഡരുകളും ചുരുങ്ങിയത് വേർഡ്, റ്റെക്സ്റ്റ് ഉൾപ്പടെ 6- 8 ഫോർമാറ്റുകൾ കൈകാര്യം ചെയ്യുവാൻ കെൽപ്പുള്ളവയാണ്.

    മറ്റൊന്നു ചിത്രങ്ങളും വീഡിയോയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൂടുതൽ മെമ്മറി വേണ്ടി വരും എന്നറിയാമല്ലോ.

    പൊതുവെ പറഞ്ഞാൽ, 4 ജി ബി മെമ്മറി ഉണ്ടെങ്കിൽ 3,500 പുസ്തകങ്ങൾ സ്റ്റോർ ചെയ്യാൻ പറ്റും. അതായത് 32 ജി ബി മെമ്മറി കൂടി ആഡ് ചെയ്താൽ 28,000 പുസ്തങ്ങൾ കൈയ്യിൽ കൊണ്ട് നടക്കാം എന്നു ചുരുക്കം. അത്രയും പുസ്തകങ്ങൾ ജീവിതകാലത്ത് വായിച്ചു തീർക്കാനാവില്ല എന്നതു വ്യക്തമല്ലേ?


    ഇ- റീഡർ പ്രാധാനമായും ഓൺലൈൻ വായന ഉദ്ദേശിച്ച് നിർമ്മിച്ചവയല്ല. എങ്കിലും ഓൺലൈൻ വായനയും അവാം. പുസ്തകങ്ങ ലഭിക്കുന്നത് പല വഴിയ്ക്ക് ആണ്. ധാരാളം സൈറ്റുകൾ ഫ്രീ പുസ്തകങ്ങൾ ഓഫർ ചെയ്യുന്നുണ്ട്, അവ ഡൗൺ ലോഡ് ചെയ്തു സൗജന്യമായി വായിക്കാം. വിങ്ക് റീഡർ ആണെങ്കിൽ വിങ്ക് സ്റ്റോറിൽ മലയാളം ഉൾപ്പടെ 2 ലക്ഷം പുസ്തകങ്ങൾ ലഭ്യമാണ്. ഇപ്പോൽ ഡി സിയിൽ നിന്നും വാങ്ങുകയാണെങ്കിൽ വിശ്വതാരാവലിയിലെ 100 പുസ്തകങ്ങൾ ഫ്രീയായി ലഭിക്കും,

    ആമസോൺ സ്റ്റോറിൽ ആണെങ്കിൽ ലക്ഷക്കണക്കിണ് പുസ്തകങ്ങൽ ആണ് ഉള്ളത്.

    ReplyDelete
    Replies
    1. സജി, വിവരങ്ങള്‍ നല്‍കിയതിന്‌ നന്ദി. കൗഡ്‌ സ്റ്റോറേജ്‌ എന്നതിനെക്കുറിച്ചുകൂടി അറിഞ്ഞാല്‍ കൊള്ളാം.

      Delete
    2. ക്ലൗഡ് സ്റ്റോറേജ് എന്നു വച്ചാൽ ഓൺലൈൻ സ്റ്റോറേജ്. ഇപ്പോൽ ജി-മെയിലിലെ ഡ്രൈവ് അറിയാമായിരുക്കുമല്ലോ. അതിൽ സൗജന്യമായി 5 ജി ബി വരെ നമുക്ക് സൂക്ഷിക്കാം, എവിടെ നിന്നും മെയിൽ അക്സസ് ചെയ്യുമ്പോൽ ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ റിട്രീവ് ചെയ്യുകയും അവാം. അതുപോലെ ഓലൈൻ സ്റ്റോറേജ് ഫെസിലിറ്റി നമുക്ക് വാങ്ങുവാൻ കിട്ടും. വല്യ വല്യ കമ്പനികൾ ഒക്കെ അവരുടെ വിവരങ്ങൾ സൂക്ഷിക്കുവാൻ ഇപ്പോൽ ഓൻലൈൻ സ്റ്റോറേജു പ്രൊവൈഡേഴ്സിനെ ആശ്രയിക്കുന്നുണ്ട്. പല ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എങ്കിലും പണം ബാങ്കിൽ സൂക്ഷിക്കുന്നതുപോലെ വിവരങ്ങൾ സുരക്ഷിതമായി മറ്റിടങ്ങളിൽ സൂക്ഷിക്കുവാൻ വാടകയ്ക്ക്ക് കൊടുക്കുന്ന ഇലക്ട്രോനിക് സ്റ്റോറേജ് ഫെസിലിറ്റിയെയാണ്നെയാണ് ക്ലൗഡ് സ്റ്റോറേജ് എന്ന് പറയുന്നത്. (ഇത് ഓഫ് ടോപ്പിക് ആണ്- ചോദിച്ചതുകൊണ്ട് പറയുന്നു എന്നു മാത്രം)

      Delete
  33. സന്തോഷം പകരുന്ന വാര്‍ത്ത.'ഇ' വായന സാധാരണ ജനങ്ങളിലേക്ക്‌ പ്രചരിക്കുന്നതിന്റെ തുടക്കമായി ഈ സംരഭത്തെ കണക്കാക്കാം.ഇതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് ബൂലോകത്തെ എല്ലാവരും നന്ദി പറയേണ്ടത് തന്നെ. എഡിറ്റര്‍ക്ക്‌ റോളില്ലാത്ത ബൂലോകത്തില്‍ വായനക്കാരുടെ വിമര്ശനങ്ങള്‍ എഴുത്തുകാര്‍ സഹിഷ്ണുതയോടെ എടുത്താല്‍ നമുക്കിവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം.

    ReplyDelete
  34. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  35. നിങ്ങളുടെ സദുദ്ദേശ്യതെയും പ്രവര്‍ത്തനങ്ങളെയും മാനിക്കുന്നു.
    ഇനിയും ഉണ്ടാവട്ടെ ഇത്തരം ഉദ്യമങ്ങള്‍..
    ആശംസകള്‍

    ReplyDelete
  36. ഇ-വായനാ ജാലകങ്ങൾ
    നമ്മുടെ നാട്ടിലും തുറക്കപ്പെടട്ടേ..

    ഇന്ന് ഈ പാശ്ചാത്യലോകത്ത് അച്ചടി മാധ്യമ്മങ്ങളെ അപേക്ഷിച്ച് ഇ-വായനകളാണ് മുന്നിട്ട് നിൽക്കുന്നതെന്ന് റീസന്റായി നടത്തിയ സർവ്വേകൾ തെളിയിക്കുന്നു...

    10 പുസ്തകം വാങ്ങിക്കാവുന്ന കാശ് കൊണ്ട് കിട്ടാവുന്ന ഓരോരുത്തരുടേയും
    ‘വയനാ ടബലറ്റുകളിൽ’(ഇ-ബുക്ക്/ആമസോൺ കിൻഡ്ലേ മുതൽ
    സാധങ്ങൾ) ഏത് ന്യൂസ് പേപ്പറും/വീക്കിലി/മാഗസിനുകളും,ഇഷ്ട്ട പുസ്തകങ്ങളും വായിക്ക തക്ക തരത്തിലേക്ക് ; ആയതിന്റെയൊക്കെ പ്രസാധകരും കൂടി സാങ്കേതികവിദ്യ വികസിച്ചപ്പോൾ വായന ഇരട്ടിയോളം വർദ്ധിച്ചു എന്നാണ് ആ സർവ്വേകൾ പറയുന്നത് ...!

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. "പ്രഭാഷണങ്ങളുടെ ഉദ്ദേശം അതായിരുന്നില്ല എന്ന് ഞങ്ങൾ മൂന്നാളും വിശദീകരിച്ചെങ്കിലും അദ്ദേഹത്തിനു തൃപ്തിയായില്ല. പിന്നീടാണ് ഞാൻ വേദിയിലെ ബാനർ ശ്രദ്ധിച്ചത്. അതിൽ “ഇ എഴുത്തുകാരുടേയും വായനക്കാരുടേയും സംഗമവും സംവാദവും” എന്നാണെഴുതിയിരുന്നത്!"

    കൊള്ളാം.
    ഇനിയെങ്കിലും "കാള"യാണോ എന്നന്വേഷിക്കണം

    ReplyDelete
  39. വളരെ നല്ല സംരംഭം ..ബ്ലോഗെഴുത്തും ഈ -എഴുത്തും വായനയുമെല്ലാം സമൂഹത്തിന്റെ എല്ലാ മേഖലകളിലേയ്ക്കു കൊണ്ടുവരാന്‍ ഉള്ള ഈ ശ്രമത്തിനു പിന്നില്‍ ഉള്ളവരെ അനുമോദിക്കുന്നു ...

    ഓഫ് ടോപ്പിക് :മുന്നേ അഭിപ്രായം പറഞ്ഞ സുഹൃത്തിനോട് : വെറും കാളയല്ല കാളവല്ലഭന്‍ ......ആണോ എന്നന്വേഷിക്കണം ..ഈ പോസ്റ്റിനെ കുറിച്ച് ,,അവര്‍ നടത്തുന്ന ശ്രമത്തെ കുറിച്ച് ഒരു വാക്ക് പറഞ്ഞുകൂടെ ചങ്ങായീ ..കുറ്റം കണ്ടു പിടിക്കാന്‍ എന്തോരുല്സാഹം ആണ് ..

    ReplyDelete
  40. എല്ലാ പ്രതികരണങ്ങൾക്കും നന്ദി!

    ഇ വായന ഏതൊക്കെ തരം ആയാലും അവ എല്ലാം പ്രോത്സാഹിപ്പിക്കപ്പെടണം.

    അവയിൽ ഒരു വിഭാഗം മാത്രമാണ് ബ്ലോഗ്. എന്നാൽ ഇ എഴുത്ത് ഇ ബുക്ക് റീഡറുകൾ വഴി നടക്കില്ല. മിക്കവാറും പ്രശസ്തരുടെ കൃതികൾ മാത്രമേ അങ്ങനെ ലഭിക്കൂ.

    ഇ എഴുത്ത് എന്നാൽ ബ്ലോഗ് മാത്രമല്ല. എന്നാൽ ഇ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനും, പ്രചരിപ്പിക്കാനും ഇപ്പോഴും പറ്റിയ മാധ്യമം ബ്ലോഗ് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

    യാതൊരു സാമ്പത്തിക നിക്ഷേപവും കൂടാതെ തന്നെ ബ്ലോഗെഴുതാം, വായിക്കാം, വായിപ്പിക്കാം.

    മലയാളം എഴുത്ത് പ്രോത്സാഹിപ്പിക്കുക എന്നത് വളരെ പ്രധാനമായി ഞാൻ കാണുന്നു.
    അതുകൊണ്ട് അല്പം ദുരുദ്ദേശത്തോടെ തന്നെ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നു.

    ഇ ബുക്ക് റീഡറും മറ്റ് ആധുനിക സങ്കേതങ്ങൾ ഉണ്ടെങ്കിൽലവയെയും പ്രോത്സാഹിപ്പിക്കാൻ കോർപ്പറേറ്റ് കമ്പനികൾ ഉണ്ടല്ലോ. നമ്മൾ സഹായിച്ചില്ലെങ്കിലും അതു വളരും.

    ബ്ലോഗ് അങ്ങനെയല്ല. അതാണ് എന്റെ ലോജിക്.


    എന്റെ അഭിപ്രായം എല്ലാവരുടെയും ആകണം എന്നില്ല.
    ഭിന്നാഭിപ്രായങ്ങൾക്കും സ്വാഗതം!

    ReplyDelete
  41. പുതിയ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ :)

    ReplyDelete
  42. വായന വളരട്ടെ..!
    ആശംസകള്‍ ..

    ReplyDelete
  43. വായനയുടേയും, എഴുത്തിന്റെയും പുതിയ വഴികൾ നല്ല മലയാളത്തെ നിലനിർത്താനും വളർത്താനും ഉതകട്ടെ. നന്മയുടെ, കരുത്തിന്റെ, പ്രതിഭയുടെ വരകളും വർണ്ണങ്ങളൂം ബ്ലോഗുകളിൽ ദൃശ്യമാണെന്നത്‌ ആനന്ദകരമാണ്‌.

    ReplyDelete
  44. നല്ല ശ്രമം.. ആശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ ഇ വായന അനുഭവിച്ചിട്ടില്ല.എന്നാലും പുസ്തകം വായിക്കുന്ന സുഖം കിട്ടുമോ ആവോ?
      ഏതായാലും ഇ വായനയെപ്പറ്റി ഒരവബോധം സൃഷ്ട്ടിക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു.ആശംസകള്‍.

      Delete
  45. വായനയെല്ലാം വികസിക്കട്ടെ. ആശംസകള്‍

    ReplyDelete
  46. വായിച്ച് എനിക്കും അല്‍പം വിവരം വെച്ചു. അതിനു നന്ദി.പിന്നെ എല്ലാ ആശംസകളും....

    ReplyDelete
  47. വായന നിറയട്ടെ!!!
    ആശംസകള്‍!!

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. ഡോക്ടര്‍ സാബെ,
    വായന ഇവിടെ മരിച്ചിട്ടില്ല എന്നുള്ളതിനുള്ള തെളിവുകളാണല്ലോ നാം നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നതും
    ഇത്തരം സംരഭങ്ങള്‍ തീര്‍ച്ചയായും വിശേഷിച്ചും യുവ തലമുറകള്‍ക്ക് ഇത്തരം എഴുത്തുകളിലേക്ക് കടന്നു വരുന്നതിനുള്ള പ്രചോദനം യെകും എന്നതിനും സംശയം വേണ്ട, പലരും അറിഞ്ഞില്ല എന്നൊരു ശബ്ദവും ഇവിടെ കേട്ടു, അതിനിടവരാതെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ബ്ലോഗ്ഗേര്‍സിന്റെ ഇമെയില്‍ ശേഖരം ഉണ്ടെങ്കില്‍ അത് വഴി ഒരു കുറിപ്പും ബള്‍ക്ക് മെയിലില്‍ എല്ലാ ബ്ലോഗു സുഹൃത്തുക്കള്‍ക്കും അറിയിക്കുന്നതിനുള്ള ആസൂത്രണവും ചെയ്താല്‍ നല്ലതാണ് വരുവാന്‍ താത്പര്യമുള്ളവര്‍ ഇമെയില്‍ വഴി മറുപടിയും തരണം എന്നറിയിക്കുക എന്നും കുറിപ്പില്‍ എഴുതുക, അപ്പോള്‍ പിന്നെ 15 പേര്‍ 40 പേര്‍ 50 100 വരുമോ ഇങ്ങനുള്ള കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമല്ലോ പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുന്ന സമയങ്ങളില്‍ :-) ഫെയ്സ് ബുക്കിൽ ഷെയര്‍ ചെയ്തു എന്ന് പ്രിയ നിരക്ഷരന്‍ പറഞ്ഞെങ്കിലും, പലരും മിക്കപ്പോഴും ഫെയ്സ് ബുക്കിൽ സജീവമല്ലാത്തതിനാല്‍ അത്തരം മുന്നറിയിപ്പ് കാണാനും കഴിഞ്ഞെന്നു വരില്ല. ഇതെന്റെ ഒരു അഭിപ്രായം മാത്രമാണേ! എന്റെ ബ്ലോഗില്‍ വന്നതിനും ബ്ലോഗു ലിങ്ക് ഫെയ്സ് ബുക്കിൽ ചേര്‍ക്കാം
    എന്നറിയിച്ചതിലും നന്ദി വീണ്ടും കാണാം. ഡോക്ടര്‍, മനോജ്, മൈന, സജി ടീമിന് ആശംസകള്‍!
    PS: ചിത്രങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തു, ഒപ്പം ഒരു ചെറിയ നിര്‍ദ്ദേശം ഉണ്ട് ചിത്രങ്ങള്‍ക്ക് താഴെ ഒരു ചെരുകുറി പ്പു ആരു? എന്ത്? etc എന്ന് കൊടുത്താല്‍ ഇവിടെ പുതു വായനക്കാര്‍ക്ക് ഒരു ഏകദേശ വിവരം കിട്ടുമല്ലോ? നന്ദി.

    ReplyDelete
  50. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

    ReplyDelete
  51. 'ഇ' വായന ഗൌരവകരമായി കാണുന്നതില്‍ വളരെ സന്തോഷം തോന്നി. ആത്മാര്‍ത്ഥമായ ഇത്തരം ചര്‍ച്ചകളും കൂട്ടായ്മകളും നമ്മുടെ ഭാഷയെ കൂടുതല്‍ പോഷിപ്പിക്കും എന്നതില്‍ സംശയം ഇല്ല .
    നല്ലൊരു മാധ്യമം കിട്ടിയിട്ടും പലരും അത് നന്നായി ഉപയോഗിക്കാതെ ചവറുകള്‍ നിക്ഷേപിക്കുവാന്‍ ഉപയോഗിക്കുന്നു എന്നതാണ് ബ്ലോഗുകളുടെ ഒരു ശാപം . ഇനിയും ബ്ലോഗ്‌ എന്ന മാധ്യമം കൂടുതല്‍ മെച്ചപെടെണ്ടതുണ്ട് .അതിന് വ്യക്തിപരവും കൂട്ടായും ഉള്ള ശ്രമങ്ങള്‍ ഉണ്ടാവണം . ഇത് അച്ചടി മാധ്യമത്തിന് ഒരിക്കലും പകരം ആകുന്നില്ല. മറിച്ച് ഒരു സമാന്തര മാധ്യമം ആയി മുന്നേറണം .
    ആശംസകള്‍

    ReplyDelete