Friday, August 16, 2013

കോഴിക്കോടിന്റെ മാധുര്യം!


സൌഹൃദങ്ങളുടെയും സാഹോദര്യത്തിന്റെയും നാടാണ് കോഴിക്കോട്. ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്പുലരിയിൽ വെളുപ്പിന് നാലുമണിക്കുണർന്ന് കുളിച്ചൊരുങ്ങി അഞ്ചുമണിക്ക് പുറപ്പെട്ടത് ആ സൌഹൃദവും സാഹോദര്യവും നുണയാനാണ്. ജീവിതത്തിൽ ഏറ്റവും കഷ്ടപ്പെടുന്ന കാലമായിട്ടും അതുകൊണ്ടാണ്  ഒരു പറ്റം ചങ്ങാതികൾക്കൊപ്പം കുറച്ചുനേരം ചിലവഴിക്കാൻ കിട്ടിയ ഈ അവസരം കൈനീട്ടി സ്വീകരിച്ചത്.

2013 ആഗസ്റ്റ് 15 ന് കോഴിക്കോടിനടുത്ത് ചെറുവണ്ണൂർ വച്ച് മലയാളം ഓൺലൈൻ എഴുത്തുകാരുടെ സൌഹൃദസംഗമം ആണ് വേദി.

അഞ്ചുമണിക്കിറങ്ങിയ ഞാൻ അവിടെയെത്തിയപ്പോൽ മണി പത്തേകാലായി. എത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ, പ്രത്യേകിച്ച് ഉത്തരകേരളത്തിലെ ഓൺലൈൻ എഴുത്തുകാരുടെ സംഗമമാണ് ഇവിടെ പ്ലാൻ ചെയ്തിരുന്നത്. ഒപ്പം മലയാളത്തിലെ ശ്രദ്ധേയയായ ബ്ലോഗർ സൂനജ (ശിവകാമി)യുടെ ‘മാതായനങ്ങൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും, ‘ഫെയ്സ്ബുക്ക് കാലത്തെ ബ്ലോഗെഴുത്ത്’ എന്ന വിഷയത്തിൽ ഒരു ചർച്ചയും ഉൾക്കൊള്ളുന്നതായിരുന്നു ചടങ്ങുകൾ. ഉച്ചയ്ക്കു ശേഷം മലയാളം ബ്ലോഗ് ശില്പശാലയും.

ചുറ്റും ഒന്നു പരതി നോക്കി. ബ്ലോഗ് ശില്പശാല എന്നു കേട്ടാൽ പറന്നെത്തുന്ന കൊട്ടോട്ടിക്കാരൻ, ഷെരീഫ് കൊട്ടാരക്കര എന്നിവർ ഇവിടെയെങ്ങാനുമുണ്ടോ? ഉവ്വ്. പഹയന്മാർ രണ്ടു ഉണ്ട്!

ഇസ്മയിൽ ചെമ്മാട്, പത്രക്കാരൻ ജിതിൻ, ആർ.കെ. തിരൂർ, ആചാര്യൻ ഇംതിയാസ്, ദേവൻ തുടങ്ങിയവരെ പെട്ടെന്നു തന്നെ ലോകേറ്റ് ചെയ്തു.

ഒരു കാര്യം കൂടി മനസ്സിലായി. ഇ - എഴുത്തിലേക്ക് ആകൃഷ്ടരായി പത്തു പതിനഞ്ചോളം മുതിർന്ന ആൾക്കാരും എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശില്പശാലയിൽ അവരുമായി  കൂടുതൽ സംവദിക്കാം.

ഉദ്ഘാടകൻ എത്താൻ അല്പം വൈകും എന്നതുകൊണ്ട് എത്തിച്ചേർന്ന എല്ലാവരും പരസ്പരം പരിചയപ്പെടാം എന്ന തീരുമാനം അനൌൺസ് ചെയ്യപ്പെട്ടു. ബ്ലോഗർമാർ പലരും പരിചിതരാണെങ്കിലും പുതിയതായി ഓൺലൈൻ എഴുത്തിലേക്ക് ആകൃഷ്ടരായി വന്നവർ അങ്ങനെയല്ലല്ലോ. അതുകൊണ്ട് കഴിയുന്നതും അവർ ആദ്യം പരിചയപ്പെടുത്തട്ടെ എന്ന നിർദേശം ഉയർന്നു. അധ്യക്ഷനായി ഷെരീഫ് കൊട്ടാരക്കര അവരോധിതനായി.

(സ്വാതന്ത്ര്യദിനമായതുകൊണ്ട് ദേശീയപതാക ഉയർത്തൽ ആയിരുന്നു ആദ്യ ചടങ്ങ്. വൈകിയെത്തിയതുകൊണ്ട് അതിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞില്ല എന്ന വിഷമമുണ്ട്.)

ആദ്യമായി സ്വയം പരിചയപ്പെടുത്താനെത്തിയത്  ശ്രീ. ശശിധരൻ ഫെറോക്ക് ആയിരുന്നു.പത്രവാർത്തകളിലൂടെ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ചറിഞ്ഞപ്പോൾ വളരെ താല്പര്യം തോന്നി എന്നും എഴുത്തിന്റെ ഈ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. (അദ്ദേഹമാണ് രാവിലെ പതാക ഉയർത്തിയത്.)
തുടർന്ന് ശ്രീ സുന്ദരേശൻ സംസാരിച്ചു.അതിനുശേഷം നന്മ ബ്ലോഗിന്റെ ഉടമ ശ്രീ ചെമ്മാണിയോട് ഹരിദാസൻഅടുത്ത ഊഴം ശ്രീ. മൊയ്തു വെണ്ണം കോട്
അടുത്തതായി വന്നത് ഒരു മാന്ത്രികനായിരുന്നു.
പേര് പ്രദീപ് ഹുഡിനോ!പിന്നീട് ശ്രീ. ശങ്കരനാരായണൻ മലപ്പുറംഅടുത്തയാൾ
ശ്രീ. പി.ആർ.ബാലകൃഷ്ണൻ
ശ്രീ.വേണുഗോപാൽശ്രീ. പ്രദീപ്മുള്ളൻ മാടി ബ്ലോഗിന്റെ ഉടമയായ ശ്രീമതി ഷാഹിദ ജലീൽ ആയിരുന്നു ആദ്യം വേദിയിലെത്തിയ വനിതാ ബ്ലോഗർ

അതു കഴിഞ്ഞപ്പോൾ നിറചിരിയുമായി ദേവൂട്ടി പറയട്ടെ യുടെ ഉടമസ്ഥ ശ്രീമതി റാണിപ്രിയഅപ്പോൾ കണ്ണെഴുതാത്ത സുറുമ യുമായി അടുത്ത ബ്ലോഗർ ശ്രീ. വി.പി. അഹമ്മദ്ഉടൻ ‘സിമ്പിൾ സെൻസു’ മായി ശ്രീ. ജോസ് മൈക്കിൾ
സൈക്കിളിൽ ലോകം ചുറ്റിസഞ്ചരിച്ച വിശേഷങ്ങളാണ് സിമ്പിൾ സെൻസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലുള്ളത്.


അടുത്ത ഊഴം നേരെഴുത്ത് കാരൻ പ്രവീൺ കാരോത്തിന്റേതായിരുന്നു.തുടർന്ന് കല്ലായിക്കാരൻ ബ്ലോഗർ ഫിറോസ്അടുത്തതായി വിനേഷ്


സൈനോക്കുലർ മുതലാളി ആരിഫ് സെയ്ൻബൂലോകത്തെ അനിഷേധ്യ കൂതറ
കൂതറ ഹാഷിംനോവലിസ്റ്റ് ബാലകൃഷ്ണൻ
1947യാത്രക്കാരൻ ഭവിൻ ഭാസ്കരൻതാടി ചൊറിഞ്ഞ് ഗൌരവത്തിൽ ഹരി വിശ്വദീപ്
Difference Engine എന്ന ബ്ലോഗിന്റെ മുതലാളിയാണ് ആൾ.മികച്ച കഥാകൃത്തും ബ്ലോഗറും വർഷങ്ങളായി എന്റെ സുഹൃത്തുമായ നാസു
അഞ്ചു വർഷമായി പരിചയമുണ്ടെങ്കിലും നേരിൽ കാണുന്നത് ഇതാദ്യം!


പഞ്ചാരഗുളിക നൽകുന്ന ഹോമിയോ ഡോക്ടർ ആർ.കെ. തിരൂർ.
ഇപ്പോൾ പൊതുവേ ബ്ലോഗ് മീറ്റുകളിൽ ഈറ്റ് ഏർപ്പെടുത്തുന്നതിലാണ് താല്പര്യമെന്നു തോന്നുന്നു.നിലപാട് എന്ന ബ്ലോഗുണ്ടെങ്കിലും അതു വിട്ട് ഫെയ്സ്ബുക്ക് പുലിയായി മാറിയ ഒരു ശിങ്കം.
ശ്രീജിത്ത് കൊണ്ടോട്ടി.അപ്പോൾ ദാ വാല്യക്കാരൻ വരുന്നു!
മുബാഷിർ.ടി.പി.


കല്ലു വച്ച നുണകളുമായി കൊട്ടോട്ടികാരൻ!
സാബു കൊട്ടോട്ടി


  ഷോർട്ട് സൈറ്റുള്ള നിഴലുകളുമായി പ്രദീപ് മാഷ്.
ചെമ്മാട് എക്സ്പ്രസിന്റെ ഉടമ ഇസ്മയിൽ ചെമ്മാട്റഷീദ് പുന്നശ്ശേരി

മിക്കവാറും എല്ലാ ഈറ്റുള്ള മീറ്റിലും കാണും
ഷബീർ തിരിച്ചിലാൻ


മുണ്ടണമെങ്കിൽ മുണ്ടോളീ... ദാ ഷജീർ മുണ്ടോളി!
ദാ ഒരു ദുബായിക്കാരൻ ദേവലോകത്തുനിന്നും ഒരു ബ്ലോഗർ
ദേവൻ തൊടുപുഴ
ബ്ലോഗിലെല്ലാം പാട്ടായി എന്നു പറയുന്നത് ഈ ദേവനാണ്!


കണ്ടാലൊരു ലുക്കില്ലന്നെ ഉള്ളൂ.
പത്രക്കാരൻ ന്നാ വിളിക്കുന്നതെങ്കിലും ആള് മീറ്റ് മൊതലാളിയാ!
എഞ്ചിനീയറാണ്. പേര് ജിതിൻ എന്നാണ്! വേഡ് പ്രെസ്സിലെ നോട്ടക്കാരൻ
ഗംഗാധരൻ മക്കന്നേരി പുള്ളിമാനല്ല. പേടമാനുമല്ല.
ഇത് തണൽ മരങ്ങൾക്കു കീഴെ നിഴൽ സ്വപ്നങ്ങൾ കാണുന്ന വിഡ്ഢിമാൻ.സദസ്.
വനിതാമണികൾ. കുരുന്നുമണികൾ....ലേറ്റായി വന്താലും ലേറ്റസ്റ്റാ വരുവേൻ!

തിരുവനന്തപുരത്തു നിന്ന് ചീറിപ്പാഞ്ഞെത്തി. വിശ്വമാനവികൻ ആണ് ദേഹം.
പഴയ വെള്ള മുണ്ടും ഷർട്ടും ഒക്കെ ഉപേക്ഷിച്ച് ചുള്ളനായാണ് വരവ്. നാലു പതിറ്റാണ്ടായി ബ്രഹ്മചാരിയായി നടപ്പാണ് പഹയൻ! തരുണീമണിമാർ ജാഗ്രതൈ!
സജിം തട്ടത്തുമല

ആളോള് ആചാര്യൻ ന്നു വിളിക്കില്യാന്നു പറഞ്ഞാ അങ്ങനങ്ങ് സമ്മതിച്ചു കൊടുക്കാൻ വയ്ക്ക്വോ?
ല്യ.... ഞാൻ ആചാര്യൻ തന്ന്യാ!
മുഹമ്മദ് ഇംതിയാസ്എന്താ എല്ലാരും കല്ലു പോലെ നോക്കണേ?
ഞാൻ പ്രിയ കല്യാസ്
പ്രിയദർശനത്തിന്റെ ഓണറബിൾ ഓണർപ്രിയയുടെ പുന്നരമകൻ കുഞ്ഞുബ്ലോഗർ പാതിരാസൂര്യൻ!
ബ്ലോഗിലെഴുതിയ കഥ അവതരിപ്പിക്കുകയാണ് കുഞ്ഞൻ.
ശരിപ്പേര് വിഹായസ്.


ഇന്നത്തെ പ്രമുഖതാരം ഞാനാ.
അറിയില്ലേ? ഞാനാണ് ശിവകാമി.
മാതായനങ്ങളുടെ മാതാവ് സൂനജ!സുന്ദരനാ ഞാൻ. ഊർക്കടവ് കാരൻ
പക്ഷേ പേര് സുന്ദരൻ എന്നല്ല എന്നേ ഉള്ളൂ!
ഫൈസൽ ബാബു.

കാഴ്ചയിൽ തോന്നിയേക്കാമെങ്കിലും ഞാൻ അത്തരക്കാരനല്ല.
സത്യം! സിൽമാനടൻ അംജത് ഖാൻ സിൽമേൽ കാണിച്ച ഒന്നും ഞാൻ ചെയ്തിട്ടില്ല.
നിങ്ങൾ ദയവായി സുന്ദരൻ വിളിച്ചില്ലെങ്കിലും, ഫൈസൽ ബാബു എന്നെങ്കിലും എന്നെ വിളിക്കണം.
അങ്ങനെ പറയുമ്പം എന്നെ ഭ്രാന്തൻ എന്നു വിളിക്കുന്നതെന്തിന്!?!
അമാവാസി ബ്ലോഗർ അംജത് ഖാൻ!


ദാ വന്നു ഹീറോയിൻ.
കുറിഞ്ഞിപൂക്കും പുഞ്ചിരിയിൽ!
ബീഗം നൂർജഹാൻന്ന് വിളിച്ചാ പെരുത്ത് സന്തോഷംആര് എവിടെ മീറ്റിയാലും ഞാൻ അവിടെയെത്തിയിരിക്കും. ഈറ്റ് ഒരു പ്രശ്നമല്ല.
അല്പം അവിയൽ കിട്ടിയാൽ കഥകൾ പറഞ്ഞിരിക്കാം.
ജയൻ ഏവൂർ.


 മലകളും ചുരങ്ങളും താണ്ടി റോസാപ്പൂക്കളുമായെത്തിയ കഥാകാരി
റോസിലി ജോയ്

കൌമാര ബ്ലോഗർ ആബിദ് ഒമർ
ബ്ലോഗു വഴി എങ്ങനെ കാശുണ്ടാക്കാം എന്ന് നാട്ടാരെ പഠിപ്പിക്കലാണ് പണി!കോഴിക്കോടൻ ഓൺലൈൻ മീറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്ന പ്രശസ്ത കഥാകൃത്ത് ശ്രീ. വി.ആർ.സുധീഷ്.


സദസ്സിന്റെ ദൃശ്യം.

പ്രിയ ബ്ലോഗർ സൂനജ (ശിവകാമി) യുടെ കഥാസമാഹാരം ‘മാതായനങ്ങൾ’ സദസ്സിനു പരിചയപ്പെടുത്തുന്ന റോസിലി ജോയ്ശ്രീ. വി.ആർ.സുധീഷ് പുസ്തകം ശ്രീ. പ്രദീപ് ഹൂഡിനോയ്ക്ക് നൽകി മാതായനങ്ങൾ പ്രകാശനം ചെയ്യുന്നു.മാതായനങ്ങളിലെ കഥകളെ വിലയിരുത്തി വി.ആർ.സുധീഷ് സംസാരിക്കുന്നു. ജീവിതത്തിലെ സാധാരണ സംഭവങ്ങളെപ്പൊലും അസാധാരണമികവോടെ അവതരിപ്പിക്കാൻ സൂനജയ്ക്ക് കഴിഞ്ഞു എന്നദ്ദേഹം പറഞ്ഞു. എഴുത്തുകാരാൽ തന്നെ വായിക്കപ്പെടുകയും, വിലയിരുത്തപ്പെടുകയും ചെയ്യുന്ന സാഹിത്യശാഖയാണ് ബ്ലൊഗിംഗ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
പ്രശസ്ത ബ്ലോഗർ ശ്രീ. ഫൈസൽ കൊണ്ടോട്ടി സംസാരിക്കുന്നു. വളരെ നല്ല ഇടപെടലുകളിലൂടെ ചടങ്ങും തുടർനുൾല ചർച്ചയും ഫൈസൽ ഭംഗിയാക്കി.

‘മാതായനങ്ങൾ‘ പ്രകാശനം ചെയ്തതിൽ നന്ദി പ്രകാശിപ്പിക്കുന്ന സൂനജ
സദസ്സിന്റെ മറ്റൊരു ദൃശ്യം കൂടി
അതിനിടെ ആചാര്യൻ ജയൻ ഏവൂരിനെ ക്ലിപ്പിട്ടു!
(തടി കുറഞ്ഞുപോയതുകൊണ്ട് ആചാര്യന് അല്പം അജമാംസരസായനം വേണമത്രെ!)നീലക്കുറിഞ്ഞി നൂർജഹാനും, റോസാപ്പൂക്കൾ റോസിലിയും.


നീലക്കുറിഞ്ഞിയുടെ മകൾ കുഞ്ഞുകുറിഞ്ഞി!പഴയകാല സുഹൃത്തുക്കൾ
നാസു, റോസിലി, ശിവകാമി


സദസ്സിന്റെ മുൻ നിര

മുൻ നിര - മറ്റൊരു ദൃശ്യം

ചിലർ ഫോണിലാണ്. ദേവൻ ലാപ് ടോപ്പ് ശരിയാക്കുന്നു.


തുടർന്ന് ഫെയ്സ്ബുക്ക കാലത്തെ ബ്ലോഗെഴുത്ത് എന്ന വിഷയത്തിൽ ചർച്ച നടന്നു. വളരെ സജീവമായിത്തന്നെ ആളുകൾ പങ്കെടുത്തു. ഗൌരവമായ സാഹിത്യരചനയ്ക്ക് ബ്ലോഗു തന്നെയാണ് നല്ലത് എന്ന അഭിപ്രായമാണ് ഉയർന്നത്. തത്സമയ ചർച്ചകൾക്കും, പ്രതികരണങ്ങൽക്കും ഫെയ്സ്ബുക്ക് കൂടുതൽ ഉപയോഗപ്രദമാണെന്ന കാര്യത്തിൽ തർക്കമുണ്ടായില്ല. ബ്ലോഗ് പ്രചരണത്തിനായി ഏറ്റവും ഫലപ്രദമായ സംവിധാനം കൂടിയാണ് ഫെയ്സ് ബുക്ക് എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. ബ്ലോഗും ഫെയ്സ്ബുക്കും ആധുനിക മാധ്യമങ്ങൾ എന്ന നിലയിൽ പ്രസക്തവും , നിലനിൽക്കേണ്ടവയുമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ എടുത്തുകാണിച്ചു.


മുഖപുസ്തക കാലത്തെ ബ്ലോഗെഴുത്തിനെപ്പറ്റി ജയൻ ഏവൂർമൈന ഉമൈബാൻ ആയിരുന്നു മാതായനങ്ങൾ ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഓടിക്കിതച്ചെത്തിയപ്പോഴേക്കും വൈകിപ്പോയി! തലേന്നു രാത്രി ഉറങ്ങാൻ പോലും സമയം കിട്ടാതെ ഓട്ടമായിരുന്നതുകൊണ്ട് വൈകിപ്പോയതിൽ മൈന എല്ലവരോടും ക്ഷമ ചോദിച്ചു. തുടർന്ന് സൂനജയോടൊത്ത് സംസാരിച്ചു.അപ്പോഴേക്കും സദസ്സിലേക്ക് മൈന ക്ഷണിക്കപ്പെട്ടു.
ഓൺലൈൻ എഴുത്തനുഭവങ്ങളെപ്പറ്റിയും, ആദ്യകാല പ്രതിബന്ധങ്ങളെപ്പറ്റിയും വിശദമായി മൈന സംസാരിച്ചു.

ചടങ്ങ് നയിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി, ഷെരീഫ് കൊട്ടാരക്കര...അതിനു ശേഷം ആളുകൾ കുറെശ്ശെയായി സ്വന്തം പുറന്തോടിനു വെളിയിലേക്കു വന്നു.

സുഹൃത് ഭാഷണങ്ങൾ....പൊട്ടിച്ചിരികൾ....അതീവഗഹനമായ ചർച്ചകൾ.....
ഭാവിമലയാളത്തിലേക്കു മിഴിതുറക്കുമോ നിഷ്കളങ്കമായ ഈ കണ്ണുകൾ...?
അപ്പോൾ പെട്ടെന്ന് അവിടെ ഒരു മാന്ത്രികൻ പ്രത്യക്ഷപ്പെട്ടു!


കുഴപ്പങ്ങളെന്തെങ്കിലും ഉണ്ടായാൽ പരിഹരിക്കാൻ പത്രക്കാരൻ ആളെയിറക്കിയിട്ടുണ്ട്! ദാ നോക്ക് ഘടാഘടിയന്മാർ!


പയ്യന്മാർ തയ്യാർ എന്നു പറഞ്ഞപ്പോൾ നേതാവിൽ വിരിഞ്ഞ ആ പുഞ്ചിരി!


അപ്പോഴെക്കും മാജിക് വഴി മൈനയ്ക്ക് മജീഷ്യൻ ആയിരം രൂപയുടെ ഒരു നോട്ട് സമ്മാനിച്ചു കഴിഞ്ഞു. എന്നാൽ അത് തങ്ങൾക്കു വേണമെന്ന് സദസ്യരിൽ ചിലർ ആവശ്യപ്പെട്ടു. മൈനയുടെ മുഖം വാടി.

എങ്കിലും പുഞ്ചിരി വിടാതെ ചോദിച്ചു.
“എനിക്കു കിട്ടിയതല്ലേ?
ഞാൻ തരില്ല!”
പറ്റില്ല! ഞങ്ങൾക്കു വേണം!
പൈസ എല്ലാർക്കും വേണം!
സത്യത്തിൽ മാഷ് ആ പൈസ എനിക്കു തന്നതല്ലേ?

ഞാനിത് മണിയോർഡറായി വീട്ടിലിക്ക് അയച്ചുതരാട്ടോ!
ആഹ! മൈനയുടെ മുഖം വിരിഞ്ഞു!അതോടെ ആ സെഷൻ പരിപൂർണമായി!


ഫോട്ടോയെടുക്കാതെ ഈറ്റ് തുടങ്ങില്ല എന്നറിയിച്ചതിനെ തുടർന്ന് എല്ലാവരും ഹോളിനു പുറത്തേക്ക്.പലവിധ കൂടിയാലോചനകൾ...പരിചയപ്പെടലുകൾ....


ഒടുക്കം എല്ലാവരോടും അടങ്ങി അടുത്തു നിൽക്കാൻ ആജ്ഞാപിക്കുന്ന കറുത്ത മാൻ, ക്യാമറാമാൻ


ഇടയിലൂടൊരു ക്ലിക്ക്.അതിൽ ഞാനില്ല.
ഇനി ഞാനുള്ള ക്ലിക്ക് കറുത്ത മാൻ വക.


ഈറ്റ് തുടങ്ങാറായിരിക്കുന്നു.
വിളമ്പൽ തകൃതി.
അതു ക്ലിക്കി തിരിഞ്ഞു നോക്കിയപ്പോൾ....
ഹൌ!
കൈ കഴുകിയില്ല! ഓടട്ടെ.

എല്ലാരും സുജായിമാർ.
ഇപ്പോൾ ശാന്തരാണ്.


ഒഴിഞ്ഞു കിടന്ന സ്ഥലത്തിരിക്കാം എന്നു കരുതി ഒരിടത്തിരുന്നപ്പോൾ സംഘം ചേർന്ന് മൂന്നു വനിതകളുടെ ആക്രോശം. സീറ്റൊഴിഞ്ഞുകൊടുത്തു.

ദാ അവിടെ നിലാവുദിച്ചു!

(“എങ്ങാനും സീറ്റ് തന്നില്ലായിരുന്നെങ്കിൽ.... ങ്ഹാ!!” എന്നാ മനസ്സിൽ!)


കാർന്നൊര് ഷെരീഫിക്കാ സാവകാശം ചവച്ചരച്ച്...... അങ്ങനെ....


ചിക്കൻ ഇഷ്ടമല്ല. മൈന കൊത്തിപ്പെറുക്കാൻ തുടങ്ങി.
അരികിൽ ഗംഗാധരനു തലയുയർത്താൻ നാണം.


മാജിക്കു കാണിച്ച് ക്ഷീണിച്ച മാന്ത്രികൻ ദീർഘനിശ്വാസത്തോടെ ഇളവേൽക്കുന്നു!


സത്യത്തിൽ ഇത്രയും ഒന്നും വേണ്ടായിരുന്നു.... വിധു ചോപ്രയ്ക്കും വിഡ്ഢിമാനും ഇടയിൽ സജിം തട്ടത്തുമല. വിഡ്ഢിമാൻ ഇതൊന്നും ശ്രദ്ധിക്കാതെ സ്വകർമ്മത്തിൽ മുഴുകി.അപ്പുറത്തിരിക്കുന്ന സ്ത്രീയ്ക്കും തനിക്കുമിടയിൽ എന്താണ്!? കൊട്ടോട്ടി ഉറക്കെ ചിന്തിച്ചു.
അതെ... അത് ഒരു...
ഒരു പ്ലേയ്റ്റ് ചിക്കൻ ബിരിയാണി തന്നെ!
അടുത്ത നിമിഷം കൊട്ടോട്ടി ഒരു മാജിക് കാണിച്ചു.
പ്ലെയ്റ്റ് അപ്രത്യക്ഷമായി!.


ഈറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയവർ.


സുന്ദരന്മാരെല്ലാം ഭയങ്കര കമ്പിനിയാ!


അതുകണ്ട സുന്ദരിക്കു സഹിച്ചില്ല, നടുക്കു തന്നെ കേറി നിന്നു!


അതുകണ്ട കുഞ്ഞു സുന്ദരിക്ക് അത് തീരെ സഹിച്ചില്ല.
ഓളും കേറി നിന്നാളഞ്ഞു!
ഈറ്റും സൊറപറച്ചിലുമായി അർമാദിക്കാൻ പോയ ബ്ലോഗന്മാരും ബ്ലോഗിണികളും ഒന്നും തിരിച്ചു കയറാനുള്ള മൂഡിലായിരുന്നില്ല! കുട്ടികളാകട്ടെ പൂത്തുമ്പികളെപ്പോലെ അവിടെയെല്ലാം ഓടിനടന്നു.

ഒരു വിധത്തിൽ കുറേപ്പേരെ അകത്തുകയറ്റി ഇരുത്തി. പുതുതായി ഇ എഴുത്തിലേക്കുവന്നവർ ഉത്സാഹത്തോടെ കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു. മലയാളം ബ്ലോഗിനെപ്പറ്റിയുള്ള ആമുഖവും പ്രാഥമിക വിവരങ്ങളും ജയൻ ഏവൂർ നൽകി.ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴാണ് കമ്പർ എന്ന മഹാത്മാവിനെ കണ്ടത്!
തിരൂരും ഇങ്ങനെ തന്നെപറ്റി.
കമ്പർക്കിട്ട് അടുത്ത മീറ്റിൽ ഒരു പണി കൊടുക്കണം!


തുടർന്ന് സെഷൻ സാബു കൊട്ടോട്ടി ഏറ്റെടുത്തു. ഒരു  എൽ.സി.ഡി. പ്രൊജക്ടർ ഉണ്ടായിരുന്നെങ്കിൽ കുറെക്കൂടി ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. എന്നാലും സംഘാടകർ ഊർജസ്വലമായി പ്രവർത്തിച്ചതുമൂലം വന്നു ചേർന്ന എല്ലാവർക്കും പരസ്പരം കാണാനും സംവദിക്കാനും കഴിഞ്ഞു.

കോഴിക്കോടിന്റെ ആതിഥ്യമര്യാദയുടെ മധുരം നുകർന്ന്  മൂന്നരയോടെ ഞാൻ വെളിയിലിറങ്ങി. നാലു പത്തിനു ട്രെയിൻ ഉണ്ട്. അത് പിടിക്കാനായി ഓട്ടം. ഇനി അടുത്ത മീറ്റിൽ കാണാം!(ഇക്കുറി ഞാൻ ആകെ ഓട്ടത്തിലായതുകാരണം മീറ്റുമായി ബന്ധപ്പെട്ട പല നർമ്മ ഭാഷണങ്ങളും ഇവിടെ ചേർക്കാൻ കഴിയാതെ പോയിട്ടുണ്ട്. ക്ഷമിക്കുക..... സിംഗിൾ ഫോട്ടോസ് എടുത്തത് മെയിലിലോ, ഫെയ്സ് ബുക്കിലോ തരുന്നതാണ്. പങ്കെടുത്ത ബ്ലോഗർമാരെ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.....)

വിട്ടുപോയ ഒരു മഹാനെ കണ്ടെത്തി!

ബോളിവുഡ് പോലും കിടിലം കൊള്ളുന്ന നാമധേയം.... വിധു ചോപ്ര!

ബ്ലോഗിലെ ബോൺസായ് ഉടമസ്ഥൻ...


പേരു വിട്ടുപോയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.