Thursday, July 21, 2011

ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!

നെഗറ്റീവ് റിവ്യൂസ് ആണെന്നു കേട്ട് കാണാൻ മടിച്ച പടമാണ് ചാപ്പാ കുരിശ്. ബൂലോകത്തു വന്ന മിക്ക റിവ്യൂസും പ്രോത്സാഹജനകമായിരുന്നില്ല. സുഹൃത്തുക്കളാരും ഇതു കാണണം എന്നു വിളിച്ചു പറഞ്ഞുമില്ല. അങ്ങനെയിരിക്കെയാണ് ചില ‘ഗ്രഹനില’കളുടെ പ്രത്യേക ഗൂഢാലോചനകാരണം ബ്ലോഗർ ചാണ്ടിക്കുഞ്ഞും, ഞാനും ഒരുമിച്ച് എറണാകുളം സവിതയിൽ നിന്ന് ഈ ചിത്രം ഇന്നു കണ്ടത്.

സിനിമ കണ്ടശേഷം നെറ്റിൽ ചില റിവ്യൂസ് വായിച്ചു. അപ്പോഴാണ് 21 ഗ്രാംസ് എന്ന സിനിമയുടെ കോപ്പി ആണെന്നും അല്ല അതിന്റെ പോസ്റ്റർ വാചകം അതേപടി ഉപയോഗിച്ചു (How much does guilt weigh?) എന്നേ ഉള്ളൂ എന്നും, അതുമല്ല ഹാൻഡ് ഫോൺ എന്ന കൊറിയൻ സിനിമയുടെ പകർപ്പാണ് ഈ ചിത്രമെന്നും ഒക്കെ വായിച്ചത്!

സത്യം പറയാമല്ലോ ഇതുവരെ സിനിമാ നിരൂപണം എഴുതിയിട്ടില്ല എങ്കിലും, ഈ ചിത്രത്തെക്കുറിച്ച് നാലുവാക്ക് എഴുതണം എന്ന് ഇപ്പോൾ എനിക്കു തോന്നുന്നു!

കാരണം മറ്റൊന്നുമല്ല, ചാപ്പാ കുരിശ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാൻ.... ഈ പടം വ്യത്യസ്തമാണ്. ഞാൻ മുൻപ് കാണാത്ത പ്രമേയം, അവതരണ രീതി....


ഹൈപ്പ് ചെയ്യപ്പെടുന്ന ഏതൊരു ചിത്രത്തിനും സംഭവിക്കുന്ന ദുരന്തമാണ് ഈ സിനിമയ്ക്കും പിടിപെട്ടത് എന്നു തോന്നുന്നു. ‘ട്രാഫിക്കി’ന്റെ നിർമ്മാതാവിൽ നിന്നും ട്രാഫിക് പോലൊരു സിനിമ പ്രതീക്ഷിച്ചു ചെന്ന പ്രേക്ഷകർക്ക് അതുപോലൊരു സിനിമ കിട്ടിയില്ല എന്നതാണ് ഈ സിനിമയുടെ പരാജയവും വിജയവും!

എനിക്ക് ഇതിന്റെ പൊസിറ്റീവ് വശങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താല്പര്യം.1. ഫഹദ് ഫാസിൽ : അസ്തമിച്ചുപോയ ഒരു അഭിനയജീവിതത്തിന്റെ പുനർജനി. ഇന്നത്തെ കോർപ്പറേറ്റ് യുവത്വത്തിന്റെ പ്രതിനിധിയായി, സാമാന്യം നല്ല നിയന്ത്രണത്തോടെയുള്ള അഭിനയം കാഴ്ചവച്ചു. ഇംഗ്ലീഷ് സുലഭമായി ഉപയോഗിക്കുമ്പോഴും അത് ഒട്ടും അരോചകമായി തോന്നിയില്ല. പൊട്ടിത്തെറിക്കുമ്പോഴും, പൊട്ടിക്കരയുമ്പോഴും അയാൾ പ്രകടിപ്പിച്ച നിയന്ത്രണം അതിശയിപ്പിച്ചു. പ്രത്യേകിച്ചും വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച ആൾ എന്ന നിലയിൽ. ‘കയ്യെത്തും ദൂരത്ത് ’ നിന്ന് കണ്ണെത്താദൂരത്തോളം യാത്ര ചെയ്യാൻ അഭിനയ രംഗത്ത് സാധിക്കട്ടെ ഈ യുവാവിന്! ഭാവി മലയാള സിനിമയിൽ ഫഹദ് ഒരു സാന്നിധ്യം തന്നെയാകും എന്ന് മനസ്സു പറയുന്നു.
(സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ്)

2. വിനീത് ശ്രീനിവാസൻ: ഫഹദിനോളം ഇളകിയാടാൻ അവസരമില്ലെങ്കിലും തന്റെ റോളിനോട് നീതി പുലർത്തി. ഒരു സിനിമ മുഴുവൻ സബ്‌ഡ്യൂഡ് ആയി നിൽക്കേണ്ടി വരിക എന്നത് ഒരാൾക്കും അത്ര എളുപ്പമുള്ള സംഗതിയല്ല. ഒരല്പം ഓവർ ആയിരുന്നെങ്കിൽ വിനീതിന്റെ റോൾ പാളിപ്പോയേനെ. അതു സംഭവിച്ചില്ല. അതുകൊണ്ടു തന്നെ അയാൾ അഭിനന്ദനം അർഹിക്കുന്നു. (നടൻ എന്നതിനേക്കാൾ ഭാവിയിൽ ഒരു സംവിധായകൻ ആയി തിളങ്ങാൻ കഴിയും എന്നു കരുതുന്നു.)

3. രമ്യ നമ്പീശൻ : ഈ സിനിമയുടെ താരം! പുതു നായികമാരിൽ, ബോൾഡ് ആയി അഭിനയിക്കാൻ (വൾഗർ ആകാതെ തന്നെ) ഇത്രയും ബോൾഡ്‌നെസ് കാണിച്ച ഒരു നായിക നടി മലയാളത്തിൽ ഇല്ല. തന്റെ ലുക്കിലും, മെയ്ക്ക് അപ്പിലും, മെയ്ക്ക് ഓവറിലും എക്സലന്റ് ആയി രമ്യ, ഈ പടത്തിൽ. ഇന്നുള്ള മലയാള നായികമാരിൽ ഏറ്റവും ‘ഇവോൾവ്’ ചെയ്ത നടി. തമിഴകവും, തെലുങ്കും കടന്ന് ഹിന്ദി സിനിമ കീഴടക്കും ഈ പെൺ കുട്ടി!

4. സമീർ താഹിർ: കൊള്ളാവുന്ന തിരക്കഥ കിട്ടിയാൽ ഭാവിയുള്ള സംവിധായകൻ. ഇരുട്ടും, വെളിച്ചവും, ദൃശ്യവിന്യാസങ്ങളും സമന്വയിപ്പിക്കാൻ അറിയുന്നയാൾ. മിടുക്കൻ.

5. ലിസ്റ്റിൻ സ്റ്റീഫൻ: മലയാളം കാത്തിരുന്ന നിർമ്മാതാവ്. ഇനിയും പുതുമയുള്ള ചിത്രങ്ങൾ നിർമ്മിക്കട്ടെ.


ആശയം കടം കൊണ്ടു എന്നതൊഴിച്ചാൽ, ഈ സിനിമയിൽ ഞാൻ ഒറ്റ കുറവേ കാണുന്നുള്ളൂ - ഇതിന്റെ ദൈർഘ്യം. ഒന്നരമണിക്കൂർ നീളമുള്ളതായിരുന്നു ഈ സിനിമയെങ്കിൽ ക്ലാസിക്ക്  ആയേനേ!


അതുകൊണ്ട് വ്യത്യസ്തതയുള്ള സിനിമ കാണണം എന്നാഗ്രഹമുള്ളവർ ധൈര്യമായി പോയി കാണൂ...

കാണാൻ പോകുന്നവർ ഇടവേളയ്ക്കു മുൻപ് അല്പം ഇഴച്ചിൽ ഉള്ള സിനിമയാണെന്ന മൈനസ് പൊയിന്റ് ഉണ്ട് എന്ന ബോധത്തോടെ പോകണം എന്നതേ ഉള്ളൂ. നിരാശരാകേണ്ടി വരില്ല!അടിക്കുറിപ്പ്:കഴിഞ്ഞയാഴ്ച സോൾട്ട് ആൻഡ് പെപ്പർ കണ്ടു. ഇഷ്ടപ്പെട്ടു. അതെക്കുറിച്ച് എന്തെങ്കിലും എഴുതിയാലോ എന്നു ചിന്തിച്ചപ്പോഴേക്കും തുരുതുരാ ‘റേവ്’ റിവ്യൂസ്! ഈയാഴ്ച അങ്ങനെ യാതൊരു ചിന്തയുമില്ലാതിരുന്ന ഞാനാ.....
രണ്ടു പടത്തിലും പാട്ടു ബാൻഡിന്റെ പേര് ‘അവിയൽ’! എന്റെ ബ്ലോഗു കണ്ട് ഇട്ട പേരാണോ എന്നു ശങ്കിച്ചപ്പോൾ ഒരു സുഹൃത്തു പറഞ്ഞു “ഞെളിയണ്ട... അവർ എട്ടു പത്തുകൊല്ലമായി ഉള്ള ബാൻഡാ..!”

Monday, July 11, 2011

ആരാണ് പുണ്യാളൻ!?

പ്രിയമുള്ളവരെ,

ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും, കഴിയുന്നത്ര ആശയവിനിമയം നടത്താനും ഉദ്ദേശിച്ചാണ് നമ്മൾ കൊച്ചിയിൽ കൂടിച്ചേരാൻ തീരുമാനിച്ചത്. ഒപ്പം പുതുതായി ഈ രംഗത്തു വരാൻ താല്പര്യമുള്ളയാളുകളേയും ക്ഷണിച്ചിരുന്നു.

കൊച്ചി, തൊടുപുഴ, കണ്ണൂർ എന്നിവിടങ്ങളിലായി തുരുതുരാ മീറ്റുകൾ പ്രഖ്യാപിക്കപ്പെട്ടതുകൊണ്ട് 50 -60 ആളുകളെ പ്രതീക്ഷിച്ചാണ് നമ്മൾ ഈ സംഗമം പ്ലാൻ ചെയ്തത്. ജോഹർ, മനോരാജ്, നന്ദകുമാർ, ചാണ്ടിച്ചൻ, പ്രവീൺ വട്ടപ്പറമ്പത്ത്, യൂസുഫ്പ തുടങ്ങിയവർക്കൊപ്പം ഞാനും കൂടിയാണ് മീറ്റ് സംഘടിപ്പിച്ചത്. നമ്മുടെ പ്രതീക്ഷയ്ക്കൊപ്പം ബ്ലോഗർമാരുടെ പങ്കാളിത്തം ഉണ്ടായി എന്നത് ചാരിതാർഥ്യജനകമാണ്.

ഔപചാരികമായ ഉൽഘാടനമോ, സമാപനമോ ഈ മീറ്റിൽ ഉണ്ടായിരുന്നില്ല. മീറ്റ് സമയം കഴിഞ്ഞ് വളരെ വൈകിയാണ് പലരും പിരിഞ്ഞത്.

80 പേരോളം ‘അവിയൽ’ സന്ദർശിച്ച് മീറ്റിനു വരുമെന്നു പറഞ്ഞിരുന്നു. പലകാരണങ്ങളാൽ കുറേ പേർക്ക് വരാൻ കഴിഞ്ഞില്ല. പ്രതീക്ഷിക്കാത്ത പലരും വന്നു ചേരുകയും ചെയ്തു.

പുണ്യാളൻ, പകൽക്കിനാവൻ, പാമ്പള്ളി, അഞ്ചൽക്കാരൻ തുടങ്ങിയവർ അങ്ങനെ എത്തിയവരാണ്. തികച്ചും സംതൃപ്തികരമായി ഈ സംഗമം പര്യവസാനിപ്പിക്കാൻ സഹായിച്ച എല്ലാവരോടും സംഘാടകസമിതിയുടെ നന്ദി!


പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ റജിസ്റ്റർ ചെയ്ത ക്രമത്തിൽ ഇവിടെ കൊടുക്കുന്നു.

 1. അഞ്ജലി അനിൽകുമാർ (മഞ്ഞുതുള്ളി) http://manjumandharam.blogspot.com
 2. സിജോയ് റാഫേൽ (ചാണ്ടിച്ചൻ) http://sijoyraphael.blogspot.com
 3. ജയൻ ദാമോദരൻ (ജയൻ ഏവൂർ) http://www.jayandamodaran.blogspot.com
 4. അനിൽകുമാർ.ടി (കുമാരൻ) http://www.dreamscheleri.blogspot.com
 5. ജയച്ചന്ദ്രൻ.എം.വി (പൊന്മളക്കാരൻ) http://ponmalakkaran.blogspot.com
 6. ജിക്കു വർഗീസ് (സത്യാന്വേഷകൻ) http://www.sathyaanweshakan.co.cc
 7. ജോഹർ.കെ.ജെ. (ജോ) http://www.dslrfilmmaking.in
 8. ശശികുമാർ (വില്ലേജ് മാൻ) http://villagemaan.blogspot.com
 9. റെജി.പി.വർഗീസ് (റെജി പുത്തൻപുരക്കൽ)http://rejipvm.blogspot.com
 10. മനോരാജ്.കെ.ആർ http://manorajkr.blogspot.com
 11. സജ്ജീവ് ബാലകൃഷ്ണൻ (കാർട്ടൂണിസ്റ്റ്) http://keralahahaha.blogspot.com
 12. സുമേഷ്.കെ.എസ്. (സംഷി) http://mochei.blogspot.com
 13. അജു എബ്രഹാം (പുതുമുഖ ബ്ലോഗർ)
 14. ഇ.എ.സജിം തട്ടത്തുമല http://easajim.blogspot.com
 15. ദിലീപ്.കെ. (മത്താപ്പ്) http://mathap.blogspot.com
 16. നന്ദകുമാർ.ടി.കെ (നന്ദപർവം) http://www.nandaparvam.com
 17. സെന്തിൽ രാജൻ (ചെരാസൻ) http://www.cherasen.blogspot.com
 18. സിയ ഷമീൻ (സിയ) http://siyashamin.blogspot.com
 19. റിജോ മോൻ ചാക്കോ (പുതുമുഖ ബ്ലോഗർ)
 20. രഘുനാഥൻ ഏ. ആർ (രഘുനാഥൻ) http://orunimishamtharoo.blogspot.com
 21. മുഹമ്മദ് ഷെറീഫ്.ടി.എ (ഷെറീഫ് കൊട്ടാരക്കര) http://sheriffkottarakara.blogspot.com
 22. അനൂപ് വർമ്മ (അനൂപ്) http://eazhammudra.blogspot.com
 23. സാബു കൊട്ടോട്ടി (കൊട്ടോട്ടിക്കാരൻ) http://www.kottotty.com
 24. അബ്ദുൾ റഹീം.കെ (കമ്പർ) http://hajiyarpally.blogspot.com
 25. രഘുനാഥൻ കടാങ്കോട് ((പുതുമുഖ ബ്ലോഗർ))
 26. രാകേഷ്.കെ.എൻ (വണ്ടിപ്രാന്തൻ)http://vandipranthan.blogspot.com
 27. പി.കുമാരൻ (പുതുമുഖ ബ്ലോഗർ)
 28. സന്തോഷ്.സി http://www.rodarikil.blogspot.com
 29. മണികണ്ഠൻ.ഒ.വി. http://maneezreview.blogspot.com
 30. ഷിജു ബഷീർ (പകൽക്കിനാവൻ) http://www.pakalkinavan.com
 31. റെജി മലയാലപ്പുഴ http://www.mazhappattukal.blogspot.com
 32. സാബു.വി.ജോൺ (കാർന്നോർ) http://kaarnorscorner.blogspot.com
 33. ഷിബു ഫിലിപ്പ് http://www.ezhuthintelokam.blogspot.com
 34. സന്ദീപ് പാമ്പള്ളി http://paampally.blogspot.com
 35. ജേക്കബ് രാജൻ http://www.jacobrajanmavelikara.blogspot.com
 36. അരുൺ കായംകുളം http://kayamkulamsuperfast.blogspot.com
 37. ദിമിത്രോവ്.കെ.ജി  http://www.leafflutters.blogspot.com
 38. മഹേഷ് വിജയൻ http://ilacharthukal.blogspot.com
 39. ജോസാന്റണി http://www.navamukhan.blogspot.com
 40. ഷിനോജ്.വി.ജി. http://www.wayanadtourist.blogspot.com
 41. ശാലിനി.എസ് http://www.aswadanam.blogspot.com
 42. പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം) http://syaamam.blogspot.com
 43. കേരളദാസനുണ്ണി http://edatharathampuran.blogspot.com
 44. റ്റി.കെ. അജയകുമാർ (പുതുമുഖ ബ്ലോഗർ)
 45. ശ്രീജിത്ത് (ഒടിയൻ)http://odiyan007.blogspot.com
 46. യൂസുഫ്‌പ http://mazhakkeeru.blogspot.com
 47. അനൂപ് കുമാർ http://anuzone.blogspot.com
 48. ഷാജി. റ്റി.യു. http://www.chitranireekshanam.blogspot.com
 49. പുണ്യാളൻ http://in-focus-and-out-of-focus.blogspot.com
 50. ഇന്ദ്രസേന http://indra-sena.blogspot.com
 51. മുനീർ.എൻ.പി http://thoothappuzhayoram.blogspot.com
 52. സതീഷ് മേനോൻ (പൊറാടത്ത്) http://www.ragamalarukal.blogspot.com
 53. കുസുമം ആർ പുന്നപ്ര http://pkkusumakumari.blogspot.com
 54. പ്രദീപ്. റ്റി.ആർ (പുതുമുഖ ബ്ലോഗർ)
 55. മഹേഷ് ചെറുതന http://www.maheshcheruthana.blogspot.com
 56. ജയരാജ്. എം. ആർ. http://www.niracharthu-jayaraj.blogspot.com
 57. നന്ദിനി സിജീഷ് http://www.revelationofmainnersoul.blogspot.com
 58. എലിസബത്ത് സോണിയ http://www.esoniapadamadan.blogspot.com
 59. ഷിഹാബ് അഞ്ചൽ (അഞ്ചൽക്കാരൻ) http://www.anchalkaran.blogspot.com
 60. അഞ്ജു നായർ http://chambalkoona.blogspot.com
 61. ജോസഫ് ആന്റണി (പുതുമുഖ ബ്ലോഗർ)

ഇനി എന്താണ് കൊച്ചിയിൽ സംഭവിച്ചത് എന്നു നോക്കാം.
രാവിലെ ഏഴരമണിയോടെ ചാണ്ടിച്ചന്റെ ഫ്ലാറ്റിൽ നിന്ന് കുമാര സമേതനായി ചാണ്ടിച്ചന്റെ വണ്ടിയിൽ ഞങ്ങൾ പുറപ്പെട്ടു. ആപ്പിൾ പൊക്കത്തിൽ (ആപ്പിൾ ഹൈറ്റ്‌സ്  എന്ന അപ്പാർട്ട്മെന്റ്) കഴിയുന്ന യൂസുഫ്പ  എന്ന പഹയനെ കാണാനായിരുന്നു യാത്ര. അപ്പാർട്ട്മെന്റിന്റെ മുന്നിൽ തന്നെ ആൾ റെഡി. കെട്ടുകണക്കിനു പുസ്തകങ്ങൾ! ബ്ലോഗ് സുവനീർ - ഈയെഴുത്ത്, കാ വാ രേഖ, മൌനത്തിനപ്പുറം.....
എല്ലാം ലോഡ് ചെയ്ത് ഹോട്ടൽ മയൂര പാർക്കിലെത്തി. അവിടെ മനോരാജനും സംഘവും പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ബൂലോകപത്രാധിപരെ പണിയെടുപ്പിച്ചുകൊണ്ട്, കല്യാണരാമൻ സ്റ്റൈലിൽ മനോ രാജാവായി വിലസുന്നു! പണിയെടുക്കാൻ തുടങ്ങിയ റെഡ് ഷർട്ട് കുമാരനെ ഏതോ ആരാധകൻ വിളിച്ച് ശല്യപ്പെടുത്തി!


ഈ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മഞ്ഞുതുള്ളി എന്ന കള്ളപ്പെരുള്ള ഗുണ്ടുമണി ഉടൻ കവിതയെഴുതിത്തുടങ്ങി. പ്ലാസ്റ്റിക് കയറുകളിൽ ഫോട്ടോ സജ്ജീകരിക്കുന്നതു കണ്ട് അവൾ എഴുതി.  “ഇളംകാറ്റിലിതാ ഫോട്ടോക്കുലകളാടുന്നു....!”

മഞ്ഞുതുള്ളിയുടെ എഴുത്തുകണ്ട മാതാവിന്റെ പ്രതികരണം!

നിറചിരിയോടെ കാർട്ടൂണിസ്റ്റെത്തിയപ്പോഴേക്കും ‘ഫോട്ടോക്കുലകൾ’ കയറുകളിൽ നിറഞ്ഞു കഴിഞ്ഞു.


ഫോട്ടോമത്സരത്തിനുള്ള സമ്മനങ്ങൽ നിരത്തി ജോ മൊയിലാളി ഫോൺ സംഭാഷണത്തിലാണ്.അടുത്തു ചെന്നു ശ്രദ്ധിച്ചപ്പോളല്ലേ മനസ്സിലായത്. ആൾ കിളിമൊഴിയിലാണ് വർത്തമാനം. (ഏതോ ഗൂഗിൾ ബസ് ഫോളോവർ ആണ് മറുതലയ്ക്കൽ! പ്രശസ്തരായ പല ബ്ലോഗർമാരും ഈ കിളിമൊഴിയുടെ ആരാധകരാണത്രേ! പക്ഷേ തന്റെ അനോണി സ്ത്രീനാമം ജോ വെളിപ്പെടുത്തിയില്ല!)

അപ്പോൾ അതാ ഒരു സിംഹഗർജനം!
മത്താപ്പ് എത്തിയിരിക്കുന്നു!

സജീവേട്ടന്റെ കരസ്പർശത്തിൽ പുളകം കൊള്ളുന്ന മത്താപ്പ്!

ആരവം, വെടിയൊച്ച എന്നിവ മുഴങ്ങി. കൂടുതൽ ആളുകൾ എത്തിത്തുടങ്ങി.

കട്ട ഗ്ലാമറുമായി വില്ലേജ് മാൻ, തോക്കില്ലാത്ത വെടിയുമായി പട്ടാളം രഘുനാഥൻ, റെഡ് ഷർട്ട് കുമാരൻ, ബ്ലാക്ക് ഷർട്ട് ചാണ്ടി...


കമ്പർ വന്നപ്പോൾ കരം ഗ്രഹിക്കുന്ന കുമാരൻ. തിരൂർ മീറ്റിലെ താനെടുത്ത മനോഹര ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കോട്ടോട്ടിക്കാരൻ...


സജിം തട്ടത്തുമല വന്നപാടേ ഫോട്ടോയ്ക്കു മാർക്കിടാൻ പോയി!

ചുവന്ന വരയൻ കമ്പർ, ചാരപ്പുലി സംഷി!

രാവിലെ വരയ്ക്കേണ്ട സമയമായിട്ടും ഇരകളെ കിട്ടാഞ്ഞപ്പോൾ സജീവേട്ടന് ‘കൈ വിറ’  തുടങ്ങി! ഇരയായി ജോയെ പിടിച്ചിരുത്തി. ജോ അഭിമാനം കൊണ്ടു വിജൃംഭിച്ച് ഇരുന്നു.


 ഒടുക്കം....

വരഞ്ഞു കിട്ടി. ജോ ഹാപ്പി!

വര നോക്കി നിന്നതിനിടെ ഒരു ചിത്രപ്രേമി മാ‍ർക്കിട്ടുനിന്നത് കാണാൻ വൈകി!
ഏതോ ബുജി പെണ്ണാണെന്നു തോന്നുന്നു. കട്ട സീരിയസ്!
ആരാണോ ആവോ!

പെട്ടെന്നൊരാളനക്കം. നോക്കിയപ്പോൾ നന്ദനും പട്ടാളത്തിനുമൊപ്പം ഒരു ചുള്ളൻ....
പകൽക്കിനാവൻ!
പറയാതെ വന്ന് ഞെട്ടിച്ചുകളഞ്ഞു പകലൻ!

ദാ കുറേ മൊയിലാളിമാർ!

മീറ്റ് മുതലാളികൾ........   മനോരാജ്, ജോ, ജയൻ ഏവൂർ

ഇക്കാണുന്നതാണ് പിരിവുകാർ!

പിരിവു സംഘം @ രെജിസ്ട്രേഷൻ കൌണ്ടർ!
കൊട്ടോട്ടി ഇൻ ആക്ഷൻ!

വണ്ടിപ്രാന്തൻ , സംഷി, കുമാരൻ...

ഇനി സജീവേട്ടന്റെ ചില ക്രൂരകൃത്യങ്ങൾ...


ചാണ്ടിയെ കമിഴ്ത്തി വച്ച ഓസീയാർ കുപ്പിയാക്കിക്കൊടുത്തു കാർട്ടൂണിസ്റ്റ്!

ജയൻ ഏവൂരിന്റെ സൈഡ് വ്യൂ എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ച്  കാക്കനാടനാക്കി....!


ദാ ഇരിക്കുന്നു ബുദ്ധിജീവി!
അടുത്തു ചെന്നു ചോദിച്ചപ്പോഴല്ലേ മനസ്സിലായത്... ഇതു നമ്മുടെ സിയാ ഷമീൻ!
ഒപ്പമുള്ളത് മഞ്ഞുതുള്ളിയും , അമ്മയും.

“ഇത് റോഡരികിൽ നിന്നു വാങ്ങിയതൊന്നുമല്ല! ദാ നോക്ക് പടമൊക്കെ തെളിയുന്നുണ്ട്!”
റോഡരികിൽ എന്ന ബ്ലോഗുടമ സന്തോഷിനോട് ഷെറീഫിക്ക.
ഘടാഘടിയന്മാർ റെഡി!സന്തോഷ്, സജിം തട്ടത്തുമല, മണികണ്ഠൻ...

തുടർന്ന് , പൂട്ടിപ്പോയ ‘ചെരാസൻ’ എന്ന ബ്ലോഗിന്റെ ഉടമ സെന്തിൽ രാജൻ വേദി കയ്യിലെടുത്തു. ഏതൊരു പ്രൊഫഷണൽ അവതാരകനെയും വെല്ലുന്ന തരത്തിൽ സരസമായി സദസിനെ കയ്യിലെടുത്തു. ജനം ഇളകി മറിഞ്ഞു.


ഇത് വലതു വശത്തു നിന്നുയർന്ന പൊട്ടിച്ചിരി.....

ഇത് ഇടതുവശത്തെ സന്തോഷ ഹാസങ്ങൾ....ഓരോരുത്തരെയായി സെന്തിൽ പിടികൂടി.
ദാ ഒരു അമേരിക്കക്കാരി മറുപടി പറയുന്നു....റെജി പുത്തൻ പുരയ്ക്കൽ, വില്ലേജ് മാൻ, റെജി മലയാലപ്പുഴ...

ദാ, താഴെ ഒരു അപൂർവ സംഗമം! പട്ടാളം വിത്ത് ആൽബർട്ട് ഐൻസ്റ്റീൻ!
അഥവാ, രഘുനാഥനും, രഘുനാഥനും!!

രഘുനാഥൻ.എ. ആർ (പട്ടാളം) , രഘുനാഥൻ.കെ.വി....


അനൂപ് കുമാർ അതിനിടെ തന്റെ പോട്ടം ഒപ്പിച്ചെടുത്തു!


ക്ലാരയുടെ കാമുകൻ ശാലിനിക്കൊപ്പം!
മഹേഷ് വിജയൻ, ശാലിനി.
നിറഞ്ഞ ചിരിയുമായി ഇന്ദ്രസേനയും മകളും...

സജ്ജീവേട്ടൻ, ഷിബു ഫിലിപ്പ്, സന്ദീപ് പാമ്പള്ളി....

പയ്യൻസ് കോർണർ........
ജിക്കു, അജു എബ്രഹാം (പുതുമുഖം), മത്താപ്പ്...

സെന്തിലിന്റെ ഓണക്കച്ചവടത്തിനിടെ വട്ടപ്പറമ്പന്റെ പുട്ടുകച്ചവടം!


പുതുതായി സംഘടിപ്പിച്ച തന്റെ വയർ സംരക്ഷിക്കാൻ നിയോഗിച്ച കമാൻഡോസിനു മധ്യേ ഒരു ട്രെയിൻ ഡ്രൈവർ!
ജേക്കബ് രാജൻ , അരുൺ കായംകുളം, വണ്ടിപ്രാന്തൻ രാകേഷ്.

സെന്തിൽ കാർന്നോമ്മാരെ വിട്ടില്ല!
പാലക്കാട്ടേട്ടൻ (കേരളദാസനുണ്ണി സംസാരിക്കുന്നു.)

ബ്ലോഗർ ജോസാന്റണി(കണ്ണട) ചേട്ടനൊപ്പം സുഹൃത്ത് അലക്സ്.

മാലാഖമാർ എപ്പോഴും വെളുപ്പിലാ....!
സോണിയ, വീണ.

കുസുമവദന മോഹ സുന്ദരി...!
കുസുമം ചേച്ചി.

കണ്ടാൽ തോന്നുന്നതാണെങ്കിൽ കൂടി ആ സത്യം വിളിച്ചു പറയാൻ എനിക്കു മടിയില്ല.
ഞാനൊരു പുണ്യാളനാ. അല്ല.... ഞാൻ തന്നെയാ പുണ്യാളൻ!


“ശ്ശോ!
സംഗതി കുഴപ്പമായല്ലോ....! മീശയും വടിച്ച്, വെള്ളക്കുപ്പായവും ഇട്ടാൽ എന്നെ എല്ലാരും പുണ്യാളനായി കരുതും എന്ന പ്രത്യാശയിലായിരുന്നു ചേട്ടാ, ഞാൻ! ഇനീപ്പോ എന്തു ചെയ്യും?”
സജിം തട്ടത്തുമല ഗദ്ഗദകണ്ഠനായി. പിന്നിൽ എല്ലാം വീക്ഷിച്ച്  ബ്ലോഗർ ‘പൊറാടത്ത്’


ഉം... പുണ്യാളമ്മാരല്ല... എല്ലാം പ്രാഞ്ചിയേട്ടമ്മാരാണല്ലോ എന്റെ ഗീവർഗീസ് പുണ്യാളാ!!
ആത്മഗതം: റിജോമോൻ ചാക്കോ.
പിന്നിൽ നിർന്നിമേഷനായിരിക്കുന്നത് മറ്റൊരു പുതുമുഖം അജയകുമാർ.


പുതുമുഖമാണെന്നൊന്നും കരുതണ്ടാ..... ആരു പുണ്യാളൻ ചമഞ്ഞാലും ഞാൻ സമ്മതിക്കില്ല!
വെള്ളയുടുപ്പൊക്കെ എനിക്കുമുണ്ട്!
ബ്ലോഗറാകാൻ തയ്യാറായി വന്ന ശ്രീ. കുമാരൻ നയം വ്യക്തമാക്കുന്നു.


“പുണ്യാളന്മാർക്ക് ചുണ്ടൻ വള്ളം വല്യ ക്രെയ്സായിരുന്നു.....മലയാളത്തിൽ ചെറുതനച്ചുണ്ടൻ മാത്രമല്ല, കാരിച്ചാൽ, കരുവാറ്റ, തായങ്കരി... എല്ലാ ചുണ്ടന്മാരെയും കുറിച്ച് ഞാൻ കവിത എഴുതിയിട്ടുണ്ട്. കേൾക്കണോ?”
മഹേഷ് ചെറുതനയോട്, കവി ശ്രീ. ജോസാന്റണി.


“പുതുമഴയായി വന്നു ഞാൻ.... പുളകം കൊണ്ടു പൊതിഞ്ഞൂ ഞാൻ....!”
പുണ്യാളന്മാർക്കെതിരെ യക്ഷിപ്പാട്ടുമായി ഇന്ദ്രസേന !

“ഒടിയൻമാർക്ക് ഒരു പുണ്യാളനെയും പേടിയില്ല; അതു റഷ്യേലായാലും, ഗൾഫിലായാലും!”
ഒടിയൻ (ശ്രീജിത്ത്), ദിമിത്രോവ്, പകൽക്കിനാവൻ എന്നിവരോട്.


“താടിവച്ചാലും ഇല്ലെങ്കിലും, പുണ്യാളന്മാർ എന്ന സങ്കല്പം തന്നെ എനിക്കിഷ്ടല്ല..... പുതു തലമുറയുടെ സ്വപ്നങ്ങളും, ഭാവനയും തീരുമാനിക്കാൻ ഒരു പുണ്യാളനെയും ഞങ്ങൾ സമ്മതിക്കില്ല!”
മത്താപ്പ് കത്തിക്കയറി!“ഓ.... മത്താപ്പ് കലക്കീട്ട്‌ണ്ട്‌ട്ടാ.... എരമ്പി!!”
പ്രവീൺ വട്ടപ്പറമ്പൻ, ഷാജി, യൂസുഫ്പ

“മത്താപ്പ് അങ്ങനെ ഡയലോഗടിച്ച് പുണ്യാളനാകാനൊന്നും നോക്കണ്ട.... മത്താപ്പിന്റെ രഹസ്യങ്ങളൊക്കെ എനിക്കറിയാം.... എല്ലാം ആഗ്നേയേച്ചി പറഞ്ഞു!”
മത്താപ്പിനെ പടമാക്കി, എലിസബത്ത് സോണിയ പടമാടൻ!

“എല്ലാം കോമ്പ്ലിമെന്റ്സാക്കണം.... ഞാൻ വേണേൽ കാലു പിടിക്കാം...”
മത്താപ്പ് കീഴടങ്ങി. എലിസബത്ത് സോണിയ പടമാടൻ പുഞ്ചിരിച്ചു.“തള്ളേ... മത്താപ്പിനെ പുണ്യാളനാക്കിയില്ല. എന്നെയായിരിക്കും ലവൾ ഉദ്ദേശിച്ചത്.”
ചാണ്ടിച്ചൻ ഉറക്കെ ചിന്തിച്ചു.

“ബ്ലോഗിലെ കാ‍ർന്നോർ എന്ന നിലയിൽ പറയട്ടെ ഇവിടങ്ങനെ ആരെയും പുണ്യാളനാകാൻ വിടില്ല, ഞാൻ.... എനിക്ക് ഈ ബൂലോകത്തോട് ചില കടമകളൊക്കെയുണ്ട്; അവകാശങ്ങളും.  ”
സാബു.വി.ജോൺ (കാർന്നോര്).
“താങ്കളാണൊ പുണ്യാളൻ? ഏതായാലും ഞാനല്ല....”
ജേക്കബ് രാജനോട്  മഹേഷ് ചെറുതന.


ഇതോടെ ബ്ലോഗർമാർ കൂട്ടം കൂട്ടമായി ചർച്ചകളിൽ ഏർപ്പെടാൻ തുടങ്ങി. എന്തൊക്കെയോ ആലൊചിച്ച് ഷെറീഫിക്ക മൂക്കിൽ വിരൽ തള്ളിയിരുന്നു.
“അനിയാ.... ഒരിക്കലും ഒരു പുണ്യവാളനാകാൻ ശ്രമിക്കരുത്!”കുസുമം ചേച്ചി റെജി പുത്തൻ പുരയ്ക്കലിനെ ഉപദേശിച്ചു.

“രാത്രിയിൽ പുണ്യാളന്മാരില്ല.... പദ്മരാജൻ പറഞ്ഞിട്ടുണ്ട്....അല്ലേ ചാണ്ടിച്ചാ... അങ്ങനെയല്ലെ ക്ലാരയെ.... ” മഹേഷ് വിജയനിൽ ക്ലാര ഒരു കടലായി ഇരമ്പി.
കൊട്ടോട്ടി കണ്ണടച്ച് കണ്ട്രോൾ മന്ത്രം ചൊല്ലി!ഒരു പുണ്യാളനെ നേരിൽ കാണുന്നത് സത്യം പറഞ്ഞാ, ആദ്യായിട്ടാ.... എന്നെ അനുഗ്രഹിക്കണം.  വട്ടപ്പറമ്പൻ കറുത്ത ഷർട്ടിട്ട പുണ്യാളനോട് അപേക്ഷിച്ചു.

"ഇനീപ്പൊ എന്താ ചെയ്യാ...." പുണ്യാളൻ വട്ടപ്പറമ്പനെ അനുഗ്രഹിച്ചതോടെ പലരും നിരാശരായി. കുമാരൻ, ഒടിയൻ, ദിമിത്രോവ്, മുനീർ (തൂതപ്പുഴയോരം). എല്ലാരും പുണ്യാളചിന്ത വിട്ടു. സുഹൃദ് സംഭാഷണങ്ങളിലേക്കു മടങ്ങി.“സത്യത്തിൽ സത്യൻ മാഷിന് ഒരു വെല്ലുവിളി ആകണ്ട എന്നത്, ത്യാഗനിർഭരമായ എന്റെ തീരുമാനമായിരുന്നു. അല്ലെങ്കിൽ ഈ മമ്മൂട്ടീം, മോഹൻലാലുമൊന്നും കിളിർക്കുക പോലുമില്ലായിരുന്നു!” ഷെറീഫിക്ക പറഞ്ഞത് ശരി വക്കുന്ന ഇന്ദ്രസേന, സന്തോഷ്.

കാണാമറയത്തിരുന്ന് കഥകളിലും, കവിതകളിലൂടെയും പരിചിതരായ പലരും ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. മണിക്കൂറുകളോളം സംസാരം നീണ്ടു....

റിപ്പോർട്ടർ ടി.വി.ക്കുവേണ്ടി ബ്ലോഗർ അഞ്ജു നായർ....ഏഴാം മുദ്രക്കാരൻ അനൂപ് സംസാരിക്കുന്നു. പിന്നിൽ മണികണ്ഠൻ.

ഏറ്റവുമൊടുവിൽ ഓടിക്കിതച്ചെത്തി പാവം അഞ്ചൽക്കാരൻ.
പഴയ അഞ്ചലോട്ടക്കാരനെ ഓർമ്മിപ്പിച്ച്....സജീവേട്ടൻ അങ്കക്കലി പൂണ്ടു നിൽക്കുകയാണ്. വന്നവരെ മുഴുവൻ വരഞ്ഞു വരഞ്ഞ് ഉച്ചത്തിൽ ചിരിച്ച് അർമാദിക്കാൻ തുടങ്ങി.

പാവം തൂതപ്പുഴയോരക്കാരൻ മുനീറിനെ വരയുന്ന കാർട്ടോണിസ്റ്റ്!

ട്രോഫികൾ തപ്പി ഇറങ്ങിയ കള്ളൻ!
ഷിനോജ്.

“പാമ്പള്ളീ.... എനിക്ക് അവിടുത്തെ മുന്നിൽ ശിഷ്യപ്പെടണം... സെന്തിലിനെപ്പോലെ എന്നെയും സിനിമയിൽ എടുക്കണം!” മണികണ്ഠന്റെ ആവശ്യത്തിനു മുന്നിൽ  സുസ്മേരവദനനായി  പാമ്പള്ളി.
നോക്കി നിൽക്കുന്നത്  ‘പൊറാടത്ത്’.


“സൽമാൻ ഖാൻ..... മൽമൽ ഖാൻ.... ഗുൽമൽ ഖാൻ.... അടുത്ത ഖാൻ ആരാണെന്നറിയാമോ? അതു നീയാ മോനേ സാബൂ കൊട്ടോട്ടി ഖാൻ!” പാലക്കാട്ടേട്ടൻ പ്രവചിച്ചു. അടുത്ത് മഞ്ഞുതുള്ളിയുണ്ടെന്ന ചിന്തപോലുമില്ലാതെ നാണത്താൽ തുടുത്ത് കൊട്ടോട്ടി.......

സഹൃദം പങ്കിടൽ തുടരുന്നു. പ്രായഭേദങ്ങളില്ലാത്ത സൌഹൃദക്കാഴ്ചകൾ.....

പൊന്മളക്കാരനും കുമാരനും കൂടി റിട്ടേൺ ഫ്ലൈറ്റിന് ടിക്കറ്റ് തപ്പുകയാണ്....
(ഇന്റർസിറ്റി എക്സ്പ്രസിന്റെ ടൈം നോക്കുകയാണ് പഹയന്മാർ!)

പെട്ടെന്ന് അതാ ഒരലർച്ച!
മനോരാജ് എന്തോ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് കൊട്ടോട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടുക്കുന്നു.
കൊട്ടോട്ടിക്ക് സംഗതി കത്തിയോ ആവോ.....


എന്താണ്....
എന്താണ് സംഭവിച്ചത്??
ആകാശത്തേക്ക് കയ്യുയർത്തി ഒരു രൂപം.
അതിന്റെ ഒരു കോണു മാത്രമേ ക്യാമറയ്ക്കു പിടിക്കാനായുള്ളു. ജുബ്ബാ മാത്രം.
ആ ദർശനം കിട്ടിയത് സോണിയയ്ക്കു മാത്രം!
അന്തരീക്ഷത്തിൽ നിന്ന് അശരീരിയായി ഒരു ശബ്ദം!
“എനിക്ക് ദർശനം കിട്ടിയിരിക്കുന്നു.... ഞാൻ..... ഞാൻ തന്നെയാണ് ഇനിമേൽ പുണ്യാളൻ!”
എല്ലാവരും അങ്ങോട്ടോടി.
ആ ദൃശ്യങ്ങളൊന്നും എന്റെ ക്യാമറയിൽ പതിഞ്ഞില്ല.
എല്ലാം കഴിഞ്ഞപ്പോൾ തന്റെ സുഹൃത്തിന്റെ അവസ്ഥയിൽ ദു:ഖിതനായിരിക്കുന്ന ഷാജിയെ കണ്ടു.

അതുകണ്ട് മന്ദഹസിക്കാൻ ശ്രമിച്ച നന്ദകുമാറിന്റെ ഫോട്ടോ ക്യാമറയിൽ  നേരേ പതിഞ്ഞില്ല.
നോക്കൂ.... ദൃഷ്ടാന്തം!

ഞാൻ ക്യാമറയിൽ നേരേ എടുത്ത ഈ ചിത്രം തല തിരിഞ്ഞുപോയി!


അത്ഭുതങ്ങൾ പലതും ഇനി നടന്നേക്കാം....
നമുക്ക് കാത്തിരിക്കാം!സ്റ്റോപ്പ് പ്രസ്:
തന്റെ തലതിരിഞ്ഞ പടം കണ്ട് ദു:ഖിതനായ നന്ദൻ ദാ ഇപ്പോൾ കമന്റ് കൂടാതെ ഫോണിലും ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. കാനാടി ചാത്തൻ വഹ മന്ത്രവാദത്തിലൂടെയോ എന്തോ, പടം നേരെയാക്കി അയച്ചു തന്നിട്ടുണ്ട്. ദാ കണ്ടു കൺ കുളിർത്തോളൂ നന്ദപർവതമേ!മീറ്റ് പോസ്റ്റുകൾ 

http://easajim.blogspot.com/2011/07/blog-post_10.html 
http://rejipvm.blogspot.com/2011/07/blog-post_10.html
http://ponmalakkaran.blogspot.com/2011/07/blog-post_09.html
http://shivam-thanimalayalam.blogspot.com/2011/07/blog-post_3450.html
http://www.kumaaran.com/2011/07/blog-post_14.html
http://keraladasanunni-palakkattettan.blogspot.com/2011/07/blog-post_12.html
http://sreejithmohandas.blogspot.com/2011/07/blog-post_12.html