Wednesday, April 24, 2013

ചരിത്രം രചിച്ച തുഞ്ചൻ പറമ്പ്‌ സംഗമം!


2013 ജനുവരിമധ്യത്തോടെ തന്നെ പ്രഖ്യാപിക്കപ്പെട്ട സംഗമമാണ് ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിൽ കൂടിയത്. മലയാളം ബ്ലോഗ് രംഗം മാന്ദ്യത്തിലാണെന്ന ആശങ്കകൾ പരക്കുന്ന ഇക്കാലത്തും നൂറോളം ബ്ലോഗർമാരും അവരുടെ കുടുംബാംഗങ്ങളുമായി നൂറ്റിയിരുപതോളം പേരെ തുഞ്ചൻപറമ്പിലെത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയകാര്യമായി കാനുന്നു. പ്രത്യേകിച്ചും തൃശൂർ പൂരവും, കല്യാണപ്രളയങ്ങളും ഉള്ള ഒരു ഞായറാഴ്ച ദിവസം.

മീറ്റിനു തലേ ദിവസം തന്നെ പത്തു പന്ത്രണ്ട് ബ്ലോഗർമാർ തിരൂർ തമ്പടിച്ചു കഴിഞ്ഞിരുന്നു.തലേന്നത്തെ റിഹേഴ്സൽ - സന്ദീപ് സലിം, ഒളിച്ചിരിക്കുന്ന ഷെരീഫ് കൊട്ടരക്കര, കേരളദാസനുണ്ണി, പൊന്മളക്കാരൻ, റെജി പിറവം, സുധർമ്മ, കൊട്ടോട്ടി.

എല്ലാരും കൂടി എന്തോ നാടകമൊ സ്കിറ്റോ പ്രാക്റ്റീസ് ചെയ്യുകയാണെന്നു തോന്നുന്നു....സംവിധായകന് ഒന്നിലും തൃപ്തിപോരാ!

ഡയലോഗ് ശരിയാക്കിക്കൊടുക്കുന്ന കൊട്ടോട്ടി.റെജി തല ചൊറിയാൻ തുടങ്ങി....ഡയലോഗുകൾ കാണാതെ പഠിക്കുന്ന ഷെരീഫിക്ക, പാലക്കാട്ടേട്ടൻ


പിറ്റേന്ന് പ്രഭാതം....പഴയകാല നാടകാനുഭവങ്ങൾ അയവിറക്കുന്ന ഷെരീഫിക്ക. സിനിമയിലും അനുഭവങ്ങളുണ്ട്.
‘സത്യൻ സ്റ്റൈൽ ’ ദാ ഇങ്ങനെയാണ്. കൈ അരക്കെട്ടിൽ കുത്തി നടു നിവർത്തി നിന്നു വേണം ഡയലോഗ് പറയാൻ. അമ്പരന്നു നിൽക്കുന്ന  തോന്ന്യാസി, ജോഷി രവി, ഇരിക്കുന്ന റെജി പിറവം.ഇങ്ങളീ പറേണതൊക്കെ പുളുവല്ലേ? ദാ പത്രത്തിലുണ്ടല്ലോ!
തോന്ന്യാസച്ചോദ്യവുമായി തൊന്ന്യാസി
നോക്കിപ്പേടിപ്പിക്കുന്ന ഷെരീഫിക്ക.

ഇതൊക്കെ സംഭവിച്ചത് ദാ താഴെക്കാണുന്ന മന്ദിരത്തിന്റെ പൂമുഖത്തുവച്ചാണ്.പുലരി പ്രഭയിൽ തുഞ്ചൻ പറമ്പിലെ അതിഥിമന്ദിരം.
പത്തു പന്ത്രണ്ട് ബ്ലോഗർമാർ രാപ്പാർത്തത് ഇവിടെയാണ്.
പുലർച്ചെ ഉണർന്ന് കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ക്യാമറയുമായി ഒന്നു പുറത്തിറങ്ങി. കഴിഞ്ഞ തവണ മീറ്റിനു വന്നപ്പോഴേ മനസ്സിൽ കരുതിയതാണ്, തുഞ്ചൻപറമ്പിൽ ഒരു രാത്രി താമസിച്ച് കാഴ്ചകളൊക്കെ കണ്ട് പോകണം എന്നത്. അതിപ്പോൾ സഫലമായി.

 മുജ്ജന്മസ്മൃതികളിൽ നിന്നെന്നോണം കാഴ്ചകൾ കണ്ണിനും ക്യാമറയ്ക്കും മുന്നിൽ വിരിയാൻ തുടങ്ങി.ദാ നോക്കൂ.  കുഞ്ഞൊരു കോവിൽ....
മാവും, പിലാവും, ചെമ്പകവും, തെങ്ങും നിറഞ്ഞ പഴയൊരു സ്കൂൾ വരാന്ത ഓർമ്മ വന്നു.
ബ്ലോഗർ സംഗമം നടക്കാൻ പോകുന്ന ഹാളിന്റെ ചാരേ കൂടെ ക്യാമറ വീശി....

ഓർമ്മ വരുന്നില്ലേ, പഴയ വിദ്യാലയം?


ആ കെട്ടിടം ചുറ്റി മറുപുറത്തേക്കു നോക്കിയപ്പോൾ, അതാ ഒരു മണ്ഡപം.
അല്പം വ്യത്യസ്തമായത്.അതിനു മുന്നിലും നാടൻ മരങ്ങളും, പഞ്ചാരമണലും, കുളിർ കാറ്റും....

കായ്ച്ചു നിൽക്കുന്ന പ്ലാവും, പടുകൂറ്റൻ മാവുകളും, ശില്പഭംഗിയുള്ള കെട്ടിടങ്ങളും.....
നോക്കൂ ഒരു തെങ്ങിന്റെ തലയെടുപ്പ്!
നീലവിഹായസിലേക്ക് തലയുയർത്തി അവനങ്ങണെ വിരാജിച്ചു നിൽക്കുന്ന കാഴ്ച കണ്ടപ്പോൾ ക്ലിക്ക് ചെയ്യാതിരിക്കുന്നതെങ്ങനെ!?


അതിനപ്പുറം മനോഹരമായൊരു കൽമണ്ഡപം.ഒറ്റ ക്ലിക്കിൽ തൃപ്തി വന്നില്ല....അകത്തു കയറി ഇരിക്കരുതെന്ന കർശന നിർദേശം എഴുതി വച്ചതുകണ്ട് അതിനു മുതിർന്നില്ല.
വീണ്ടും വലത്തേക്കു തിരിഞ്ഞു നടന്നു.


വിശാലമായ പറമ്പ്. ‘വിശാലമനസ്കൻ’ ഉണ്ടായിരുന്നെങ്കിൽ കത്തി വയ്ക്കമാ‍യിരുന്നു!
അപ്പോൾ അവിടെ കാണായി ഭൂമിമലയാളം മുഴുവൻ വിഖ്യാതയായ തുഞ്ചന്റെ തത്ത. കൈരളിയുടെ സ്വന്തം ശാരികപ്പൈതൽ!ചുറ്റും നടന്ന് തുരുതുരാ ക്ലിക്കി!ഇതാ നോക്കൂ, അടുക്കിക്കെട്ടിയ എഴുത്തോലയ്ക്കു പിന്നിൽ ശാരിക!


മുന്നിൽ നിന്നു കൂടി പടം പിടിച്ചപ്പോൾ തൽക്കാലശാന്തി!തലയുയയർത്തി നിൽക്കുന്ന തുളസിക്കു പിന്നിൽ ശില്പമനോഹരമായ കൽമണ്ഡപത്തിനു പിന്നിൽ കാണുന്നതാണ് നമ്മുടെ സംഗമം നടക്കുന്ന ഹോൾ.

രാവിലെ കുളിക്കാൻ കയറുന്ന നേരത്ത് കൊട്ടോട്ടിയും സന്ദീപ് സലിമും കൂടി ബാനർ കെട്ടാൻ പോയിരുന്നു. അവർ കെട്ടിയ ബാനർ ഒന്നു കണ്ടുകളയാം എന്നു കരുതി മുഖ്യ കവാടത്തിലേക്കു ചെന്നു. യമണ്ടൻ ഗെയ്റ്റിൽ ഒരു ചിന്നൻ ബാനർ! എങ്കിലും ഭംഗിയുണ്ട്!


ഈ ബാനർ കണ്ടു വേണം ബൂലോകവാസികളായ ബ്ലോഗർമാർ അകത്തേക്കു വരാൻ!


തുഞ്ചൻ പറമ്പ് പ്രവേശനകവാടം ഒന്നുകൂടി പടമാക്കി.


സമയം എഴര ആകുന്നതേ ഉള്ളൂ....
അല്പം കൂടി കാഴ്ചകൾ കാണാം, ചിത്രങ്ങളെടുക്കാം എന്നു തന്നെ തീരുമാനിച്ചു.
കവാടത്തിനു വെളിയിൽ പൂത്തു നിന്നൊരു ചുവന്ന ചെമ്പകത്തിനരികിലൂടെ നീണ്ടുപോകുന്ന കരിമ്പാത.... എവിടേക്കാണാവോ.... എവിടേയ്ക്കായാലും, ആളൊഴിഞ്ഞ പാതയും, അരികിലെ ചെമ്പകവും, അതിനു കീഴെയുള്ള ശിലാഫലകവും ഇഷ്ടപ്പെട്ടു.
അടുത്തു ചെന്നു നോക്കി.
എന്താവും ഫലകത്തിൽ?


വായിച്ചു നോക്കൂ!


ശിലാലിഖിതമൊക്കെ വായിച്ച് വീണ്ടും ഗെയ്റ്റിനകത്തു കയറി.
അകത്തുനിന്ന് പുറത്തേക്കൊരു ഷോട്ട്.
അകത്തു കയറി വലത്തേക്കു നോക്കി.
ആഹ!
എന്തു നല്ല കാഴ്ച!


പൂത്തു നിൽക്കുന്ന ഈഴച്ചെമ്പകത്തിനു പിന്നിലായി വെയിലിൽ തിളങ്ങി നിൽക്കുന്നൊരു മന്ദിരം.
ഏതാണാവോ സാധനം! ചോദിച്ചു നോക്കാൻ കാലത്താരുമില്ല.
(അറിയുന്നവർ തുഞ്ചൻ പറമ്പു ക്യാമ്പസ് മുഴുവൻ ഈ ചിത്രങ്ങൾ വച്ച് ഒന്നു പറഞ്ഞു തരണേ...)ചെമ്പകപുഷ്പ സുവാസിതയാമം......
സുഗന്ധിയാമൊരു ചെമ്പകപുഷ്പം!


തൊട്ടപ്പുറത്ത് ഐശ്വര്യമായി ഒരു കുടം തെച്ചിപ്പൂവ്!തെച്ചിപ്പൂക്കൾക്കരികിൽ....
അവിടെ നിന്നിറങ്ങി നേരേ നോക്കി. ഏതോ കടത്തനാടൻ കളരിയിലേക്കെത്തിയോ എന്നു തോന്നി.....വശങ്ങളിലേക്കു നോക്കി.
മണിക്കൂറുക്കാൾക്കു ശേഷം ‘നിരക്ഷര’നായൊരു ബ്ലോഗറെ ഹഠാദാകർഷിക്കാൻ തയ്യാറായി നെടുങ്കൻ ചക്കകളുമായി നിൽ‌പ്പൂ സ്വയമ്പനൊരു വരിക്കപ്ലാവ്!അവിടെ കാണുന്ന കെട്ടിടം മലയാള സാഹിത്യ മ്യൂസിയം ആണെന്ന് പേരുവായിച്ചപ്പോൾ മനസ്സിലായി. തൊട്ടരികിൽ ലൈബ്രറി.
അതിനടുത്ത കെട്ടിടവും മനോഹരം തന്നെ.


ധാരാളം തെങ്ങുകളുള്ള പറമ്പാണ് തുഞ്ചന്റേത്.
വീണു കിട്ടുന്ന തേങ്ങകൾ വാരിക്കൂട്ടിയിട്ടിരിക്കുന്നു.
നടത്തത്തിനിടയിൽ പല തെങ്ങിൻ ചുവടുകളിലും ഉണക്കത്തേങ്ങകൾ കണ്ടിരുന്നു.


അതുമൊരു കാഴ്ച!

സമ്മേളന ഹോളിനരികിൽ നിറയെ പൂക്കളുമായി മറ്റൊരു ചെമ്പകം!
വസന്തം ഇങ്ങെത്തിപ്പോയെന്ന് മലർക്കെ വിളിച്ചൊതുന്ന സുന്ദരിയാമൊരു ചെഞ്ചെമ്പകം!
പൂക്കൾ മനോഹരം, ഹൃദയത്തിൽ നിന്നെന്നപോലെ!കറങ്ങിത്തിരിഞ്ഞ് എത്തേണ്ടിടത്തെത്തി!
ദാ ഈ ജനറേറ്ററിനു പിന്നിൽ കാണുന്നതാണ് സദ്യാലയം!
ഉച്ചയ്ക്ക് 18 കൂട്ടം കറികൾ കൂട്ടി ഊണു കഴിക്കാൻ പോകുന്ന സ്ഥലം!പടം പിടിച്ചു നടന്നതിനിടയിൽ സമ്മേളനഹോളിൽ ബാനർ കെട്ടാൻ പോയ ടീമുകളെ മറന്നു.

അകത്തു കയറി നോക്കി.


ദാ ഗഡികൾ!

ആദ്യം സൂര്യന്റെ ഫ്ലാഷിൽ....പിന്നെ ക്യാമറ ഫ്ലാഷിൽ....ബാനർ കെട്ടൽ കഴിഞ്ഞു.
പടവും പിടിച്ചു.
(ഇല്ലെങ്കിൽ കൊട്ടോട്ടി എന്നെ കൊന്നേനേ!)

പുറത്തിറങ്ങിയപ്പോൾ, പുലരിയിലൊരു പൊൻ താരം!
പാവമൊരു ചെമ്പരത്തിപ്പൂവ് “ഞാനും വരട്ടെ? ഞാനും വരട്ടെ? നിൻ ചെവിയിൽ ചൂടിനിൽക്കാൻ...?” എന്നു പാടുന്നു!


മഹേഷ് വിജയൻ കാമുകിക്കൊപ്പം!

ഇത്രയൊക്കെ ആയപ്പോഴേക്കും തലേന്നെത്തിയ ബ്ലോഗർ മഹാത്മാക്കൾ ഒന്നൊന്നായി കുളികഴിഞ്ഞു പുറത്തു വരാൻ തുടങ്ങി. പ്രാതൽ കഴിക്കാനായി തൊട്ടടുത്ത ഹോട്ടലിലേക്കു പോകാം എന്ന അശരീരി കേട്ടു!

പ്രധാനകവാടം തുറന്ന് പുറത്തിറങ്ങി.ആദ്യമിറങ്ങിയ കേമന്മാർ...സന്ദീപ് സലിം, ജോഷി രവി, തോന്ന്യാസി, ഷെരീഫ് കൊട്ടാരക്കര.


അടുത്ത ടീം.
കൂതറ ഹാഷിം, കൊട്ടോട്ടി, മഹേഷ് വിജയൻ, അപ്പോൾ വന്നിറങ്ങിയ ലീല.എം.ചന്ദ്രൻ, എം.ചന്ദ്രൻ.
അവിടെ മഹേഷ് വിജയന്റെ ഇദ്രജാലപ്രകടനം അരങ്ങേറുന്നു. ഫോൺ ചെയ്യുന്ന കൊട്ടോട്ടിയെ മെസ്മറൈസ് ചെയ്യാൻ മജീഷ്യന്റെ ശ്രമം!


ലീല.എം.ചന്ദ്രൻ, എം.ചന്ദ്രൻ.

എല്ലാവരും പോയി ഭക്ഷണം കഴിച്ചു വന്നു.
സി.എൽ.എസ്. ബുക്സിന്റെ പുസ്ത്കങ്ങൾ മുന്നിൽ ഒരു മേശമേൽ ഒരുക്കി.
മറ്റൊന്നിൽ പഴയ ബാങ്ക് മാനേജരായ തോന്ന്യാസിയും, ഇപ്പോൾ ബാങ്ക് വിദഗ്ധനായ പൊന്മളയും പിന്നെ ഞാനും കൂടി രെജിസ്ട്രേഷൻ കൌണ്ടർ ശരിയാക്കി ഇരുന്നു.
അതിന്റെ പടം എടുക്കാൻ കഴിഞ്ഞില്ല.

ഒൻപതര ആയപ്പോഴേക്കും ബ്ലോഗർമാർ വരാൻ തുടങ്ങി. ആദ്യമെത്തിയ ആൾ നൌഷാദ് വടക്കേൽ ആയിരുന്നു.

തുടർന്ന്
ഇസ്മയിൽ അത്തോളി, റെജി പിറവം, നൌഷാദ് വടക്കേൽ, ജയച്ചന്ദ്രൻ പൊന്മളക്കാരൻ

ബൂലോക ലിങ്കേറ് വിദഗ്ധൻ അബ്സാർ മുഹമ്മദ്  വെളുക്കെ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു!
കൂതറ ഹാഷിം നൽകുന്ന ഉപദേശങ്ങൾ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്ന ജോഷി. അരികിൽ മൊബൈലിൽ മുഴുകി റെജി.

ക്ലോസപ്പ് പുഞ്ചിരി!ഡോ.അബ്സാർ, നൌഷാദ് വടക്കേൽ , ഷെരീഫ് കൊട്ടാരക്കര

അരുൺ ആർഷ, അംജത്ത്ബെഞ്ചി ബെഞ്ചമിൻ, അരുൺ ആർഷ, അംജത്ത്

കൂതറയ്ക്കു കൈ കൊടുക്കുന്ന രാഗേഷ്. അരികിൽ സന്ദീപ് സലിം.
ശിവകാമിയും മാലാഖമാരും!
നിരക്ഷരൻ, ശിവകാമി.
കേരളദാസനുണ്ണി. സുധർമ്മ, ലീല.എം.ചന്ദ്രൻ, കൂതറ ഹാഷിം.

ഔപചാരികതകളൊന്നുമില്ലാതെ മീറ്റ് തുടങ്ങി.
സൌഹൃദസംഗമത്തിന്റെ മുഖ്യവേദി. ബ്ലോഗർ റിയാസ് അലിയുടെ നേതൃത്വത്തിൽ സുസജ്ജമായ ‘ദർശന’ ടി.വി. ചാനലിന്റെ കവറേജ് ടീം തുടക്കം മുതൽ ഒടുക്കം വരെ മീറ്റിന്റെ മുഴുവൻ നിമിഷങ്ങളും ക്യാമറയിലൊപ്പിയെടുക്കാൻ തയ്യാറായി നിലയുറച്ചു.കാർട്ടൂണിസ്റ്റ് സജ്ജീവ്, നിരക്ഷരൻ, മനോരാജ്.... മുൻ നിരയിൽ.
സാദത്ത് വെളിയാങ്കോട് , ബഷീർ.സി.വി.
ലീല എം. ചന്ദ്രൻ, ജോഷി രവി, അഷ്‌റഫ്.പി.ടി, സന്ദീപ് സലിം
അനസ് ബാബു, തൽഹത്ത്, അൻവർ മുൻ നിരയിൽറോബിൻ പൌലോസ്, സംഗീത് വിനായകൻ, മുൻ നിരയിൽ. പിന്നിൽ വി.കെ.ആദർശ്.

ജി.വി., ആദർശ്,രാഗേഷ്കൃഷ്ണപ്രസാദ്, , ഇസ്മയിൽ ചെമ്മാട്, ഷബീർ , റഷീദ് പുന്നശ്ശേരി

ജിതിൻ രാജകുമാരൻ,  ആബിദ് ഒമർവിധു ചോപ്ര, പൊനമലക്കാരൻ മുൻ നിരയിൽ. പിന്നിൽ ഡോ. ശ്രീജിത്ത്, ചെമ്മാണിയോട് ഹരിദാസൻ


റാസി  ഹിദായത്ത് , ഒ.പി,നൗഷാദലി, പൊന്മളക്കാരൻ


പ്രദീപ് പൈമ, നൌഷാദ്.പി.റ്റി, മനു നെല്ലായ മുൻ നിരയിൽ. പിന്നിൽ അലിഫ് കുമ്പിടി


മുക്താർ ഉദരം പോയിൽ എന്റെ ക്യാമറയിൽ നിന്ന് വിട്ടുപോയി. അതിയാനെ മലയാളിയിൽ നിന്ന് അടിച്ചു മാറ്റി ഇവിടെ പതിപ്പിച്ചിരിക്കുന്നു!നടുവിലെ കണ്ണടക്കാരനാണു താരം! 

പുസ്തക പ്രകാശനം: ശ്രീ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴികൾ ഷെരീഫ് കൊട്ടാരക്കര അരീക്കോടൻ മാഷിനു നൽകി നിർവഹിക്കുന്നു.
മുഹമ്മദ് കുഞ്ഞി, റെജി പിറവം, സുരേഷ് കുറുമുള്ളൂർ, സജിം തട്ടത്തുമല

പ്രസന്ന ആര്യൻ, ബന്ധു, പ്രിയ കല്യാസ്, ശിവകാമി


സുധർമ്മ
വിജിത്ത്. വി, ഡോ.മനോജ് കുമാർകൂതറ ഹാഷിം, വിഡ്ഢിമാൻ
സുഭാഷ് ചന്ദ്രൻ, മഹേഷ് വിജയൻ, ഷബീർ തിരിച്ചിലാൻ
അൻവർ, , അരുൺ ആർഷഷാജി ജോർജ്
മനേഷ് മാൻ, അംജത്ത്
ശിവകാമി, മകൾ, പ്രിയ കല്യാസ്, പ്രസന്ന ആര്യൻ...
കൂതറ ഹാഷിം, അപ്പച്ചൻ ഒഴാക്കൽഷബീർ, മഹേഷ് വിജയൻ, മുഹമ്മദ് കുട്ടി, കേരളദാസനുണ്ണി, ജിതിൻ.....“ഏനുണ്ടോടീ അമ്പിളിച്ചന്തം....!”
ശിവകാമിയുടെ മക്കൾ പാടുന്നു.
 ബഷീർ വള്ളിക്കുന്ന് സംസാരിക്കുന്നു...

ബഷീർ വള്ളിക്കുന്ന്, വിജിത്ത്, പിന്നിൽ മനു നെല്ലായ, പൈമ, അലിഫ്, നൌഷാദ്

രാവിലെ മുതൽ തന്നെ അലിഫ് കുമ്പിടിയുടെ ഫോട്ടോ പ്രദർശനം ആരംഭിച്ചിരുന്നു.
അതിൽ നിന്ന്....മറ്റു ചില ചിത്രങ്ങൾ....
ഇതാണ് അതിന്റെയൊക്കെ ആൾ.
കുമ്പിടി!


അലിഫ് കുമ്പിടി

തുടർന്ന് ജിലു ആഞ്ചലയുടെ പുസ്തക പ്രകാശനം.
റിയാസ് അലിയിൽ നിന്ന് അബ്സാർ മുഹമ്മദ് ഏറ്റുവാങ്ങുന്നു.ഇനി ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഊണു കഴിക്കാം എന്ന അശരീരി ഉയർന്നു.

ആളുകൾ പുറത്തേക്കിറങ്ങി.


പുറത്ത് സജ്ജീവേട്ടന്റെ വര തകർക്കുന്നുണ്ടായിരുന്നു.


(പടത്തിനു കട: മലയാളി  )ക്യാമറ മേനോന്മാർ. പഴയ ബ്ലോഗർ സുഹൃത്തുക്കൾ...
മുഹമ്മദ് ഖാസിം, നൌഷാദ് പി.റ്റി.
വൈദ്യന്മാർ!
അബ്സാർ മുഹമ്മദ്, ജയൻ ഏവൂർ

ഫോട്ടോ എടുക്കാൻ തിക്കും തിരക്കും.
ഒരു ക്യാമരയിലും മുഴുവൻ ബ്ലോഗർമാരെ ഒതുക്കാനായില്ല.
അതുകൊണ്ട് ഒക്കെ മുറിച്ചെടുത്തു.
ദാ പിടി!
എണ്ണാമെങ്കിൽ എണ്ണിക്കോ!

ഒന്നാം ഖണ്ഡം


രണ്ടാം ഖണ്ഡം
മൂന്നാം ഖണ്ഡം
നാലാം ഖണ്ഡം.


എന്നിട്ടും ‘ഭാർഗവൻ’ അടക്കം കുറെയേറെ പേർ പുറത്ത്!
എല്ലാവരെയും ഉൾക്കൊള്ളിക്കാൻ ഒരു ക്യാമറയ്ക്കുമായില്ല. ബ്ലോഗർമാർ അടുത്ത ഫോട്ടോ സെഷൻ സ്ഥലത്തേക്ക്....

അതിനിടെ കിട്ടിയ കുറേ ചിത്രങ്ങൾ....എ.ബി.വി.കാവിൽ പാട്, ശിവശങ്കരൻ, അംജത്ത്, മനേഷ് മൻഅൻവർ, ഡോ.മനോജ് കുമാർ, വിജിത്ത്,രാഗേഷ്, റോബിൻ പൌലോസ്, റിയാസ് അലി, മനേഷ് മൻ

തടിയൻ കാർട്ടൂണിസ്റ്റ്; നൂലൻ കാർട്ടൂണിസ്റ്റ്! (സജ്ജീവ്-ഗിരീഷ് മൂഴിപ്പാടം)വി.കെ. ആദർശ്, ജയൻ ഏവൂർകൂട്ടുകാരികൾ - പ്രിയ കല്യാസ്, ശിവകാമി
ഷബീർ, നൗഷാദലി, മുഹമ്മദ് ഖാസിം, നൌഷാദ്.പി.റ്റി, കരിം മാഷ്, ഇസ്മായിൽ ചെമ്മാട്റാസി  ഹിദായത്ത് , ഹാഷി, പ്രദീപ് പൈമപൊന്മളക്കാരൻ, ജി.വി, കൃഷ്ണപ്രസാദ്
“ഹോ! ഊണു കഴിച്ചു തളർന്നു. ഇതിനിടെ ആരാണാവോ വരുന്നത്!”
ഊണേശ്വരം പി.ഒ. സജ്ജീവേട്ടൻ, യൂസുഫ്പ-മനോരാജ്മാരോട്
സജ്ജീവേട്ടൻ:“പിടികിട്ടി! കരിമീൻ, കരീമീൻ!”
ആഗതൻ: “ഹല്ല! ഞാൻ കരീം മാഷാ!”
പിടിയുടെ ആനന്ദം കരീം മാഷിന്റെ മുഖത്ത് പ്രകടം
“അധികം ആളായിട്ടൊന്നും നടക്കണ്ട.... ഞാൻ പറഞ്ഞു തന്നപോലെ ഒക്കെ അങ്ങ് കാച്ചിയാൽ മതി. ഫെയ്സ് ഫോട്ടോജനിക്കാക്കാൻ ക്യാമറ ട്രിക്കുണ്ട്!” കൊട്ടോട്ടിയോട് അലിഫ്.
ദരശന ചാനലിന്റെ ക്യാമറ ടെക്നീഷ്യൻസ് ഒപ്പം. സജീവമായി ഓടിനടന്ന് അവർ മീറ്റിന്റെ മുഴുവൻ ചലനങ്ങളും ഒപ്പിയെടുത്തു.

പുതുതലമുറ - ഫായിദ വാണിമേൽ, പത്രക്കാരൻ ജിതിൻ
പ്രസന്ന ആര്യൻ, രൂപഅംജത്ത്, പ്രിയ, ശിവകാമി

വിധു ചോപ്ര, സുധർമ്മ, റെജി
യുവ@ തുഞ്ചൻ പറമ്പ്!മനു നെല്ലായ, സംഗീത് വിനായകൻ,ജയൻ ഏവൂർ, ദിമിത്രോവ്കുസുമവദനമോഹസുന്ദരൻ, മീശമോഹനൻ അപ്പച്ചൻ!കൊട്ടോട്ടിയുടെ സുവിശേഷം!
തൽഹത്തിനോടും, അൻവറിനോടും.

എല്ലാവരുടെയും ഫോട്ടോ എടുത്തു നടന്ന താടി വച്ച പുലി!
മലയാളി

ഒടുവിൽ കിട്ടിയ പരമാവധി പേരെ പിടിച്ചു നിർത്തി കൂട്ടഫോട്ടോ എടുത്തു!

ഈ ഫോട്ടോയിലും പെടാതെ ചിലർ സംസാരിച്ചു തകർക്കുന്നുണ്ടായിരുന്നു!

ചിലരുടെ പേരുകൾ ഓർത്തെടുക്കാനായില്ല. അവ പറഞ്ഞു തരണമെന്നഭ്യർത്ഥിക്കുന്നു. അതനുസരിച്ച് അപ്ഡേറ്റ് ചെയ്യാം. റെജിസ്റ്റ്ട്രേഷനിൽ ഇരിക്കേണ്ടി വന്നതുകൊണ്ട് കുറേ നേരം പടമെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ചിത്രങ്ങൾ ഇനിയുമുണ്ട്. അവ മറ്റൊരു പോസ്റ്റിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കൂട്ടുകാരെ കാ‍ണുകയും, ഈ സംഗമം നന്നായി ആസ്വദിക്കുകയും ചെയ്തു എന്നു കരുതുന്നു.

പത്രവാർത്തകൾ
ഇനി മീറ്റിനെക്കുറിച്ചുള്ള സമഗ്രമായ പരിപാടി ദർശന ചാനലിൽ കാണാം. ഏപ്രിൽ 25  രാത്രിയും, പിറ്റേന്നുമായി. മീറ്റിലുടനീളം സജീവമായി ദൃശ്യങ്ങൾ പകർത്തുകയും, ബ്ലോഗർ സമൂഹത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ പ്രധാന പങ്കു വഹിക്കുകയും ചെയുന്ന ദർശന ചാനലിനും, റിയാസിനും അകമഴിഞ്ഞ നന്ദി കൂടി പ്രകാശിപ്പിക്കുന്നു.

ആകെ സന്തോഷമായി!
നമുക്ക് ഇനിയും കൂടാം, എഴുതാം, മലയാളത്തിന്റെ പ്രഭ നാടെങ്ങും പരത്താം!അടിക്കുറിപ്പ്: മീറ്റിലുണ്ടായ  തീരുമാനങ്ങളുടെ വിവരങ്ങൾ തുഞ്ചൻപറമ്പ് ബ്ലോഗിൽ നിന്നു വായിക്കാവുന്നതാണ്.
 http://bloggermeet.blogspot.in/2013/04/blog-post.html