Thursday, June 14, 2012

ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ...

 യുവതലമുറയിൽ വിശിഷ്യാ കോളേജ് വിദ്യാർത്ഥികളിൽ ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും, അവരെ മലയാളത്തിൽ എഴുതാനും വായിക്കാനും പ്രേരിപ്പിക്കാനുമായി ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണമെന്നുള്ള  തീരുമാനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന ശില്പശാല ഇന്ന് (14-06-12)വൈകുന്നേരം നാലരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊഫ.ഡോ.കെ.മുരളി ഉദ്ഘാടനം ചെയ്തു.






ആശയപ്രചരണത്തിനും, ആത്മാവിഷ്കാരത്തിനുമുള്ള നവവേദിയായ ബ്ലോഗുകൾ എഡിറ്ററുടെ കത്രികയ്ക്കുള്ള ഒന്നാം തരം മറുപടിയാണെന്നും, ഇത് കാലഘട്ടത്തിന്റെ മാധ്യമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പ്രദായികമാധ്യമങ്ങൾ പലപ്പോഴും മറച്ചുവയ്ക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇ-മാധ്യമങ്ങൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ അർത്ഥത്തിൽ കൂടുതൽ സത്യസന്ധമായ മാധ്യമമാണിത്.ആയുർവേദം മാത്രമല്ല സാഹിത്യവും കലയും പരിപോഷിപ്പിക്കാൻ ബ്ലോഗ് ഉപയോഗപ്പെടുത്തണം എന്ന് അദ്ദേഹം നിർദേശിച്ചു.




എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദവും, സമ്പർക്കവും ഇത്രയധികം വേഗത്തിലും, സുതാര്യവുമായി മറ്റെവിടെയുമില്ലെന്നും, അവനവൻ തന്നെ എഴുത്തുകാരനും, എഡിറ്ററും, പ്രസാധകനും ആകുന്ന ഈ പ്രതിഭാസം സമാനതകളില്ലാത്തതാണെന്നും നിരക്ഷരൻ പറഞ്ഞു,. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി ബ്ലോഗ് നിർമ്മാണത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉദാഹരണ സഹിതം വിവരിച്ചു കൊടുത്തു. മലയാളം ടൈപ്പിംഗ് ലളിതമായി എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.



അടുത്ത ഘട്ടമായി, ബ്ലോഗിൽ എന്തെഴുതണം, എങ്ങനെ എഴുതണം, എഴുതിയത് എങ്ങനെ വായനക്കാരിലെത്തിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജയൻ ഏവൂർ ക്ലാസെടുത്തു. എഴുത്തിന്റെ വിവിധ മേഖലകൾ, ബ്ലോഗ് അഗ്രഗേറ്ററുകൾ, സൊഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗപ്പെടുത്തുന്ന വിധം എന്നിവയും വിവരിക്കപ്പെട്ടു.














വിദ്യാർത്ഥികൾ (ഏറെയും വിദ്യാർത്ഥിനികൾ) വളരെ താല്പര്യത്തോടുകൂടിയാണ് ഈ ശില്പശാലയിൽ പങ്കെടുത്തത്. ഇതിൽ പങ്കുകൊണ്ട പത്തു പേരെങ്കിലും ബ്ലോഗെഴുത്താരംഭിച്ചാൽ അത് ഒരു നാഴികക്കാല്ല്ലാകും എന്ന സംഘാടകരുടെ പ്രതീക്ഷയെ മറികടന്ന് അൻപതോളം പേർ ബ്ലോഗ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. വരും ദിനങ്ങളിൽ ഈ ക്യാമ്പസിൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ കോളെജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതായിരിക്കും.


മലയാളം എഴുതപ്പെടുകയും, വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പറ്റിയ മാധ്യമമാണ് ബ്ലോഗ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ശില്പശാലയുടെ അവസാനം വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി അവസരം നൽകി.



കോളേജ് യൂണിയൻ ചെയർമാൻ വരുൺ രാം രാജ് അദ്ധ്യക്ഷനായിരുന്നു. ജസീൽ മാലിക് സ്വാഗതവും, ശില്പ നന്ദിയും പറഞ്ഞു.





ശില്പശാലയിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകുന്നേരം ആറേകാലോടെ ശില്പശാല സമാപിച്ചു.


തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ആവേശകരമായ പ്രതികരണം കൂടുതൽ കോളേജുകളിൽ ശില്പശാലകൾ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകുന്ന ഒന്നാണ്. ബ്ലോഗർ സുഹൃത്തുക്കൾ താന്താങ്ങളുടെ ജില്ലകളിൽ ഇതിനു തയ്യാറായി മുന്നോട്ടു വന്നാൽ, എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് അറിയിക്കട്ടെ.


മലയാളഭാഷയുടെ നിലനിൽ‌പ്പിനും, വ്യക്തിയുടെ ആത്മാവിഷ്കാരത്തിനും, സ്വയം പ്രകാശനത്തിനും സഹായിക്കുന്ന മഹത്തായ ഈ മാധ്യമം  കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.



45 comments:

  1. ഡോക്ടര്‍ജി, ആശംസകള്‍. ബ്ലോഗിംഗിന്റെ വ്യാപ്തിയ്ക്ക് താങ്കള്‍ നടത്തുന്ന ഓരോ പരിശ്രമങ്ങളെയും ആഹ്ലാദത്തോടെ കാണുന്നു. ബൂലോഗം വിരിഞ്ഞ് പരിലസിക്കട്ടെ. പ്രതിഭകള്‍ വെളിപ്പെടട്ടെ

    ReplyDelete
  2. പക്ഷെ അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്ലെന്ന് പറഞ്ഞപോലെ ഡോക്ടര്‍ജിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് കാണണമെങ്കില്‍ ലീപ് ഇയര്‍ പോലെ വല്ലതും വരണമായിരിക്കും

    ReplyDelete
    Replies
    1. അലക്ക് ചില്ലറയൊന്നുമല്ല!
      ഇതിനിടെ 3 കഥകളും
      അവിയലിൽ 5 പോസ്റ്റുകളും ഉൾപ്പടെ
      ആകെ 8 എണ്ണം ഞാൻ പോസ്റ്റ് ചെയ്തില്ലേ!?
      ഇത്രയെക്കെയേ പറ്റുന്നുള്ളൂ.
      കൂട്ടാൻ ശ്രമിക്കാം.

      Delete
  3. ഇതിനൊരു തുടര്‍ച്ചയായി ബ്ലോഗ് തുടങ്ങിയ അമ്പതുപേരുടേയും ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു. ഫോളോ ചെയ്യാന്‍ ഈ വാലറ്റക്കാരന്‍ തയ്യാര്‍. നിരക്ഷരന്റേയും താങ്കളുടേയും പോലുള്ള ബ്ലോഗുകളില്‍ പുതിയ എഴുത്തുകാരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവര്‍ക്ക് അത് വലിയൊരു എക്സ്പോഷര്‍ കൊടുക്കും എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്.

    ReplyDelete
    Replies
    1. ബ്ലോഗിങ്ങിലേക്കു വരാൻ തയ്യാറായവരെല്ലാം ബ്ലോഗ് തുടങ്ങിയിട്ടില്ല.
      എനാൻ ഉൾപ്പെടുന്ന ക്യാമ്പസ് ആയതുകൊണ്ട് തുടങ്ങിയവരുടെയെല്ലാം ബ്ലോഗ് ലിങ്കുകൾ അല്പം കഴിഞ്ഞായാലും പോസ്റ്റ് ചെയ്യാമെന്നു കരുതുന്നു.
      അതു പ്രതീക്ഷിക്കാം.

      Delete
    2. അത് നല്ലൊരു നിർദ്ദേശമാണ് കൊച്ചീച്ചീ. തീർച്ചയായും ചെയ്യാം. അവർ ബ്ലോഗ് തുടങ്ങിയശേഷം ലിങ്കുകൾ കിട്ടുമ്പോൾ അപ്രകാരം ചെയ്യുന്നതാണ്. .

      Delete
  4. ആശംസകള്‍
    മറ്റു ജില്ലകളിലും ഇത്തരം ശില്പശാലകള്‍ സംഘടിപ്പിച്ചാല്‍ നന്ന്

    ReplyDelete
  5. അജിത്ത്
    കൊച്ചു കൊച്ചീച്ചി
    കാർന്നോര്
    പല്ലവി...

    നന്ദി!

    ReplyDelete
  6. അഭിനന്ദനങ്ങൾ................!!!! ആശംസകളും........!!!

    ReplyDelete
  7. ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍.ഈ നല്ല സംരഭത്തിനു ചുക്കാന്‍ പിടിച്ചതിന്,അമ്പതു പേര്‍ ബ്ലോഗില്‍ വരാന്‍ ആവേശം കാണിച്ചത് ചില്ലറ കാര്യമല്ല.അവരുടെ ബ്ലോഗുകള്‍ പെട്ടെന്ന് പിറക്കുവാന്‍ ആശംസ.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ജൂൺ 22ന് കോഴിക്കോട് വെച്ച് ഇ-വായന. വാർത്ത വായിക്കൂ.

    ReplyDelete
  10. ആദ്യമായി ഈ ഒരു ഉദ്യമത്തിന് അഭിനന്ദനങ്ങൾ,ആശംസകൾ. വിദ്യാർത്ഥികൾക്ക് വളരേയധികം വിജ്ഞാനപ്രദമാകുന്നതും ഉപകാരപ്രദവുമായിരിക്കും ഈ ശില്പശാല എന്നതിൽ തർക്കമില്ല. ജയേട്ടന് ആശംസ്അകൾ ഹൃദയപൂർവ്വം.

    അടുത്ത ഘട്ടമായി, ബ്ലോഗിൽ എന്തെഴുതണം, എങ്ങനെ എഴുതണം, എഴുതിയത് എങ്ങനെ വായനക്കാരിലെത്തിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജയൻ ഏവൂർ ക്ലാസെടുത്തു. എഴുത്തിന്റെ വിവിധ മേഖലകൾ, ബ്ലോഗ് അഗ്രഗേറ്ററുകൾ, സൊഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗപ്പെടുത്തുന്ന വിധം എന്നിവയും വിവരിക്കപ്പെട്ടു.
    ങ്ങളീ 'വിഷയങ്ങളിലൊക്കെ' ക്ലാസ്സെടുക്കും അല്ലേ ജയേട്ടാ ? ഹായ്യയ്യോ, റൊമ്പ സന്തോഷമായിറ്ക്കേൻ നാൻ.!
    ആശംസകൾ.

    ReplyDelete
  11. നല്ല കാര്യം. തുടങ്ങിയവരുടെ തന്നെ വായിക്കാനാളെ കിട്ടുന്നില്ല. അപ്പോളിനി തുടങ്ങുന്നവരുടെയോ. ഇവിടെ ഗ്രൂപ്പുകളുണ്ടാക്കലും അതില്‍ കേമത്വം നേടുന്നവരേയുമാണ് കാണുന്നത്. ഏതായാലും നെറ്റിന് കുറച്ചു പൈസ കിട്ടും. പിന്നെ ഗ്രൂപ്പുണ്ടാക്കി പരസ്യം പിടിച്ചാലങ്ങിനെയും ഉണ്ടാക്കാം. എന്താണേലും ഒരു ബ്ലോഗു സര്‍വ്വകലാശാല നമുക്ക് അധികം താമസിയാതെ പ്രതീക്ഷിക്കാം. അല്ലേ. തമാശയാണേ. ക്ഷമിക്കണം.

    ReplyDelete
  12. പുതുമുഖങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടത്- വായനക്കാരുടെ അന്ധമായ പ്രശംസയല്ല, മറിച്ചു ആരോഗ്യപരമായ വിമര്‍ശനമാണ് എന്ന് ആദ്യം അവരെ ഉണര്‍ത്തേണ്ടതുണ്ട്.
    അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുക.

    ReplyDelete
    Replies
    1. ഇസ്മയില്‍ പറഞ്ഞത് വളരെ കൃത്യമായ ഒരു നിരീക്ഷണമാണ്. ഇന്ന് നമുക്കിടയില്‍ ഏറെപ്പേരും ഏറ്റവും ഹീനമായ പ്രവൃത്തിയായി കാണുന്ന ഒന്നും.. ഇതാവണം ബ്ലോഗിങിലേക്ക് വരുന്ന പുതുമുഖങ്ങള്‍ക്ക് ആദ്യമേ പറഞ്ഞുകൊടുക്കേണ്ട പാഠം.. പാഠം ഒന്ന് ഒരു ബ്ലോലാപം..

      Delete
  13. ബ്ലോഗിങ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നത് സന്തോഷം തന്നെ. മെഡിക്കല്‍, കാര്‍ഷീകം, എഞ്ചിനീയറിങ്, അങ്ങിനെ വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് ബ്ലോഗിങ് കടന്നു വരട്ടെ. സര്‍ഗ്ഗാത്മക സാഹിത്യം പോലെ വൈജ്ഞാനിക സാഹിത്യവും ശാസ്ത്രവും എല്ലാം നിറഞ്ഞ് മലയാളം ബ്ലോഗിങിനെ സമ്പന്നമാക്കട്ടെ. ബ്ലൊഗിനെ ജനകീയമാകട്ടെ.. ഇതിന് വേണ്ടി തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തുന്ന ഡോക്ടറേയും ഒപ്പം ഉറച്ച പിന്തുണയുമായി കൂടെ നിന്ന നിരക്ഷരന്‍, ജോഹര്‍ എന്നിവരെയും പരാമര്‍ശിക്കാതെ വിട്ടാല്‍ തെറ്റാവും എന്നതിനാല്‍ അഭിനന്ദനങ്ങള്‍ എന്ന വാക്കിലൊതുക്കാതെ മനസ്സ് നിറച്ച് ഒരു സല്യൂട്ട് നേരുന്നു...

    ReplyDelete
  14. ഐക്യദാര്‍ഡ്യം പ്രഖ്യാപിയ്ക്കുന്നു, ഡോക്ടര്‍!

    നല്ല സംരംഭം!

    ReplyDelete
  15. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാരോറ്റുമായി നല്ല സംരംഭം.

    ആരെയും നിരാശപ്പെടുത്താനായി ഒന്നും എഴുതുനില്ല.

    2008ൽ ബ്ലൊഗെഴുത്തിനെക്കുറിച്ചെഴുതിയ ഒരു പോസ്റ്റാണ്. അതിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. പുതുതായി വരുന്നവർ ബ്ലോഗെന്താണ് എന്നറിയുന്നത് നല്ലതാണല്ലോ. ആവശ്യമെങ്കിൽ ഉപയോഗിക്കാമല്ലൊ എന്നു കരുതി.

    http://goweri2.blogspot.com/2008/06/blog-
    post.html?showComment=1240316160000


    പിന്നെ മലയാളം അഗ്രിഗേറ്റർ മറുമൊഴിഉണ്ടായിരുന്നത്, ബ്ലോഗേഴിനു പരസ്പ്രം അറിയുന്നതിനും ബ്ലോഗിനെക്കുറിച്ചറിയുന്നതിനും നന്നായ്രിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ അതിനെന്തു സംഭവിച്ചു. മറുമൊഴി തന്നിരുന്ന ആ commune അനുഭവം ഇപ്പോഴുള്ള മറ്റു ആഗ്രിഗേറ്ററുകൾക്കില്ല എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  16. Excellent!. Hats off to the team behind this initiative.

    ReplyDelete
  17. Nice to hear. പുതുമുഖങ്ങള്‍ പുതുമയുള്ള അവതരണവുമായി വരട്ടെ . . . ആശംസകള്‍

    ReplyDelete
  18. എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete
  19. ആശംസകള്‍ ഡോക്ടറെ....:)))

    ReplyDelete
  20. ഈ സംരംഭം ഇനിയും മുന്നോട്ട് പോകട്ടെ മാഷെ...

    ReplyDelete
  21. ബ്ലോഗ്‌ എന്ന മാധ്യമം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് വളരെ നന്നായി. ഓണ്‍ലൈന്‍ വായനയും സൌഹൃദങ്ങളും അറിവ് പങ്കുവെക്കലും ഒക്കെ ഒത്തിരി രസമുള്ള കാര്യങ്ങള്‍ തന്നെ.

    എനിക്ക് ഒരു തംശയം - ഇനി ലവന്മാര് ഫേസ്ബുക്ക് നിരോധിക്കണമെന്ന് പറഞ്ഞപോലെ ബ്ലോഗും നിരോധിക്കണമെന്ന് പറയോ?

    ReplyDelete
  22. കൂടുതൽ എഴുത്തുകാർ ഉണ്ടാവട്ടെ....
    അതുപോലെ തന്നെ വായനക്കാരും..
    ബ്ലോഗുലകം കൂടുതൽ വിശാലമാകട്ടെ...
    അതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. ഈ സംരംഭം ത്രിപ്പൂണിത്തറയില്‍ മാത്രമായി ഒതുക്കാതെ എല്ലാജില്ലയിലും ആരംഭിക്കാന്‍ നമ്മള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക. കൊല്ലം,ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സരംഭത്തിനു ഒരു കൈ സഹായവുമായി ഞാന്‍ മുമ്പിലുണ്ട്.

      Delete
    2. സന്തോഷം, ഷെറീഫിക്ക!

      അപ്പോ അടുത്ത ശില്പശാല കൊല്ലത്തു തന്നെ ആവട്ടെ!

      ഞാനങ്ങെത്താം!

      Delete
    3. അടുത്തത് കൊല്ലത്താണെങ്കില്‍ വളരെ സന്തോഷം ഡോക്ടറെ...!

      Delete
  23. ആശംസകള്‍ ആശംസകള്‍

    ReplyDelete
  24. നൂറ് നൂറ് ബ്ലോഗുകൾ പിറക്കട്ടെ,,,

    ReplyDelete
  25. ആശംസകള്‍ നേരുന്നു ഈ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് അതിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയട്ടെ

    ReplyDelete
  26. വളരെ നന്നായി ഈ സംരംഭം. പുതിയ തലമുറ താത്പര്യത്തോടെ ഏറ്റെടുത്താലേ ഈ ബ്ലോഗ് പ്രസ്ഥാനം മുന്നോട്ടു പോവുകയുള്ളു. താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.

    ReplyDelete
  27. ഇതൊരു നല്ല തുടക്കം ആയിരിക്കട്ടെ. ബ്ലോഗ് തുടങ്ങുന്നവർ പലപ്പോഴുംഅത് ഗൗരവമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നതാണ്‌ ഒരു വലിയ പോരായ്മ. അതിന്‌ ഈ പരിപാടിയുടെ സംഘാടകരിൽ നിന്നും തുടർച്ചയായ സഹായവും പ്രോത്സാഹനവും ശില്പശാലയിൽ പങ്കെടുത്തവർക്ക് കിട്ടണം. അതിന്‌ അവസരമുണ്ടാകട്ടെ... ആശംസകൾ...

    ആശയപ്രകടനത്തിനും ആത്മാവിഷ്കാരത്തിനും ഉത്തമവേദിയാണ്‌ ബ്ലോഗുകൾ. അതിന്‌ എല്ലാവിധ പ്രോത്സാഹനവും നൽകണം.
    ആശയപ്രകടനത്തെക്കുറിച്ചും ആത്മാവിഷ്കാരത്തെക്കുറിച്ചും ഒരു ലേഖനം എഴുതിയിരുന്നു. അത് ഇവിടെ പരിചയപ്പെടുത്തുകയാണ്‌.

    ReplyDelete
  28. തുടക്കം ഗംഭീരമായിരുന്നെന്നറിഞ്ഞതിൽ സന്തോഷം.
    വീണ്ടും വിജയാശംസകൾ

    ReplyDelete
  29. ഈ സദുദ്യമത്തിന് സകലഭാവുകങ്ങളൂം

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. നല്ലൊരു ഉദ്യമമാണ് , സംരംഭകര്‍ തലമൂത്ത ബ്ലോഗര്‍മാരാവുമ്പോള്‍ കാര്യങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതകളോടും കൂടി വിജയം കാണുമെന്നു ഉറപ്പു
    എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് .

    ReplyDelete
  32. അത് തന്നെ..എല്ലാ മേഖലയിലും ഉള്ളവര്‍
    ഈ രംഗത്തേക്ക് കടന്നു വരാന്‍ അവസരം
    ഉണ്ടാവട്ടെ..ആശംസകള്‍ ജയെട്ടനും
    കൂട്ടകാര്‍ക്കും...

    ReplyDelete
  33. വളരെ വൈകിയാണെങ്കിലും ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു... ഇത്തരം ഉദ്യമങ്ങള്‍ ഇനിയും ഉണ്ടാവട്ടെ!!! ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍!!!

    ReplyDelete