Friday, June 8, 2012

മലയാളം ബ്ലോഗ് കോളേജ് ക്യാമ്പസുകളിലേക്ക്!

മലയാളഭാഷയുമായുള്ള ജൈവബന്ധം പുതുതലമുറയിലും നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും നല്ല മാധ്യമം എന്ന നിലയിൽ ബ്ലോഗിനെ ഉയർത്തിക്കാണിച്ചുകൊണ്ട്  പല പോസ്റ്റുകളും മുൻപ് ഇട്ടിരുന്നു. ബ്ലോഗിലേക്ക് കൂടുതൽ യുവതീയുവാക്കളെ ആകർഷിക്കാൻ നമുക്കു സാധിച്ചാലേ ഇത് സാർത്ഥകമാവൂ.

കഴിഞ്ഞ ഡിസംബറിൽ ഇട്ട പോസ്റ്റിൽ 2012 ജനുവരിയിൽ തന്നെ ഇതിനു തുടക്കം കുറിക്കാമെന്നും ആദ്യ സംരംഭം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ വച്ചു തന്നെ സംഘടിപ്പിക്കാമെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക തിരക്കുകളും, പരീക്ഷകളും കാരണം അത് നടന്നില്ല.

ഇപ്പോൾ അതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

തൃപ്പൂണിത്തുറ ആയുർവേദ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ 2012 ജൂൺ മാസം 14, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബ്ലോഗ് എങ്ങനെ തുടങ്ങണം, തുടങ്ങിയാൽ അത് എങ്ങനെ വായനക്കാരിലെത്തിക്കാം, എന്തെഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ സംശയങ്ങൾക്ക് പരിഹാരം നിർദേശിച്ചുകൊണ്ട് 2 മണിക്കൂർ നീളുന്ന ഒരു സെഷൻ ആണ് ഉദ്ദേശിക്കുന്നത്.

പ്രശസ്തരായ ഏതാനും ബ്ലോഗർമാരെക്കൂടി ക്ഷണിച്ച് ചടങ്ങു സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ബ്ലോഗർ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു.



ആയുർവേദ കോളേജിലെ തുടർ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഇതുപോലെ എറണാകുളം ജില്ലയിലെ പ്രശസ്തമായ മറ്റു കോളേജുകളിലും നമുക്ക് ശില്പശാലകൾ സംഘടിപ്പിക്കാം.പിന്നീട് കേരളം മുഴുവനും അത് വ്യാപിപ്പിക്കുകയും ചെയ്യാം.

അതിനു തയ്യാറുള്ള എല്ലാ സുഹൃത്തുക്കളും ആ വിവരം ഇവിടെ രേഖപ്പെടുത്തിയാൽ അത് മലയാളം ബ്ലോഗിനും ,  ഭാഷയ്ക്കും അമൂല്യമായ ഒരു സംഭാവനയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ സമീപ പ്രദേശത്തുള്ള കലാലയങ്ങളിൽ ഈ സംരംഭം തുടങ്ങാൻ തയ്യാറുള്ളവർ മുന്നോട്ടു വരൂ!

ചില മുൻ സംരംഭങ്ങൾ

http://jayanevoor1.blogspot.in/2010/10/blog-post_26.html

http://jayanevoor1.blogspot.in/2010/12/blog-post.html

http://jayanevoor1.blogspot.in/2011/01/blog-post.html

http://jayanevoor1.blogspot.in/2011/04/blog-post_19.html

http://jayanevoor1.blogspot.in/2011/07/blog-post.html



40 comments:

  1. എല്ലാ ആശംസകളും....ജൂലൈയിലായിരുന്നെങ്കില്‍ റിട്ടയര്‍ ചെയ്ത ആ ബ്ലോഗറിനും സംബന്ധിക്കാമായിരുന്നു!!!

    ReplyDelete
  2. ബ്ലോഗിങില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നതിന് അഭിനന്ദനങ്ങള്‍. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മറ്റു ചില തടസ്സങ്ങള്‍ മൂലം എത്തിച്ചേരുവാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. എങ്കിലും എല്ലാ സപ്പോര്‍ട്ടുമായി കൂടെയുണ്ട്..

    ReplyDelete
  3. ചാണ്ടിച്ചാ....

    ജൂലയിൽ നമുക്ക് വേറേ മീറ്റ് ഒപ്പിക്കാം!

    മനോരാജ്,

    ഹൃദയം നിറഞ്ഞ നന്ദി!

    കണ്ണാ,

    കൂടെ വേണം!

    ReplyDelete
  4. മലയാളം ബ്ലോഗിന്റെ ഉയര്ച്ചക്കുവേണ്ടി ജയേട്ടനും മനോജേട്ടനും ചെയ്യുന്ന തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു!

    ആശംസകള്‍

    ReplyDelete
  5. ആശംസകള്‍....പരിശ്രമം വിജയിക്കട്ടെ

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല ..ആശംസകള്‍

    ReplyDelete
  8. ellaa aashamsakalum....ithu grooppiloode kooduthal perilekku ethaan vendathu cheyyaam

    ReplyDelete
  9. നല്ല വാര്‍ത്ത ...അഭിന്ദനം ....

    ReplyDelete
  10. അകലെയിരുന്നു ആശംസകള്‍ നേരാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്ന സങ്കടം....!

    ReplyDelete
  11. എല്ലാ വിധ പിന്തുണയും. പക്ഷെ നാട്ടിൽ ഇല്ലാത്തതിനാൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷെ ഭാവി പരിപാടികളിൽ ക്രിയാത്മകമായി പങ്കെടുക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു.

    ReplyDelete
  12. "...തുടങ്ങിയാല്‍ അത് എങ്ങനെ വായനക്കാരിലെത്തിക്കാം, എന്തെഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് 2 മണിക്കൂര്‍ നീളുന്ന ഒരു സെഷന്‍ ആണ് ഉദ്ദേശിക്കുന്നത്..." ഈ സെഷന്‍ ഒന്ന് വീഡിയോയില്‍ പിടിച്ച് യൂട്യൂബില്‍ ഇട്ടേക്കണേ. കാരണം ഇതൊന്നും എനിക്കും അറിയില്ല ;).

    ഇതൊരു ഉത്തമസംരംഭമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. "മലയാള ഭാഷയുമായുള്ള ജൈവബന്ധം" എന്നതിലുപരിയായി യുവാക്കളെ ആശങ്ങളുടെ ലോകത്തേയ്ക്ക് തിരിച്ചുവിടുന്ന ഒരു ഉത്തമ മാധ്യമമാണ് ബ്ലോഗ്. ഏതു ഭാഷയിലായാലും എഴുതുക എന്നതാണ് പ്രധാനം. ഇതിലൂടെയുള്ള അന്വേഷണം, ചിന്ത, സംഭാഷണം, തര്‍ക്കം എന്നിവയെല്ലാം വ്യക്തിത്വവികാസത്തിന് ഉതകും. അതുകൊണ്ടുതന്നെ എന്റെ എല്ലാ ആശംസകളും ഈ സദുദ്യമത്തിന് ഉണ്ടായിരിക്കും.

    ReplyDelete
  13. പ്രിയ ജയന്‍
    നല്ല സംരഭം. പുതിയ ബ്ലോഗര്‍മ്മാര്‍ വരട്ടെ. നല്ല ബോഗുകള്‍ ഉണ്ടാകട്ടെ. നല്ല എഴുത്തുകള്‍ വായനക്കാരില്‍ എത്തട്ടെ.
    വരാന്‍ കഴിയില്ല.
    എല്ലാ വിധ ആശസകളും

    ReplyDelete
  14. എല്ലാവർക്കും നന്ദി!

    അവരവരുടെ പ്രദേശങ്ങളിൽ ഉള്ള കലാലയങ്ങളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കാൻ മുന്നോട്ടു വരൂ!

    ReplyDelete
  15. ഒരു നല്ല സംരഭത്തിനു എല്ലാ ആശംസകളും

    ReplyDelete
  16. എല്ലാ പിന്തുണയും ഉണ്ടാകും.

    ReplyDelete
  17. ഈ സംരഭത്തിനു എല്ലാവിധ ആശംസകളും..

    ReplyDelete
  18. നല്ല തുടക്കം സര്‍വ്വവിധ ഭാവുകങ്ങളും.

    ReplyDelete
  19. നല്ല്ല സംരംഭം...
    എല്ലാ ആശംസകളും....

    ReplyDelete
  20. എത്താൻ കഴിയുമെന്ന് ഉറപ്പില്ല, എന്നാലും ശ്രമിക്കാം.
    ബൂലോകസാഹിത്യവും അച്ചടിപ്പച്ചപിടിക്കുന്നു

    ReplyDelete
  21. Good initiative. Congrats to the team behind it.

    ReplyDelete
  22. സംരംഭത്തിന് ആശംസകള്‍ !!!

    ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനു നന്ദി. തീര്‍ച്ചയായും എത്തിച്ചേരാം.

    ReplyDelete
  23. എല്ലാം ഭംഗി ആയി നടക്കട്ടെ..തുടരട്ടെ..

    ReplyDelete
  24. ഈ തുടക്കങ്ങൾ സർവ്വവ്യാപിയായി
    എല്ലാ കലാലയങ്ങളിലും പടർന്നുപന്തലിക്കട്ടേ...

    എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....

    ReplyDelete
  25. ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് കേരളാ ബ്ലോഗ് അക്കാദമിയുടേ നേതൃത്വത്തില്‍ ഇതിന്റെ ‘ഒന്നാം ഉത്ഘാടനം’ നടന്നിരുന്നു!!സ്ത്രീ പങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രേദ്ധേയമായ ശില്പശാല ആയിരുന്നു അത്.

    ReplyDelete
  26. നന്ദി സുഹൃത്തുക്കളേ.

    ആദ്യ ശില്പശാലയ്ക്കു ശേഷം കേരളത്തിലെ 14 ജില്ലകളിലെയും കലാലയങ്ങളിൽ ഒന്നിലെങ്കിലും നമുക്ക് ശില്പശാലകൾ നടത്താൻ കഴിയണം.

    ഓരോ ജില്ലകളിലും അതിനു താല്പര്യമുള്ളവർ അക്കാര്യം അറിയിച്ചാൽ സന്തോഷം.

    എന്നാൽ കഴിയുന്നിടത്തൊക്കെ ഞാൻ വരാം.

    ReplyDelete
  27. നടക്കട്ടെ
    ഭാവുകങ്ങള്‍ ...
    മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ വെച്ച് നടക്കുകയാണെങ്കില്‍...
    :)

    ReplyDelete
  28. കൂടുതൽ ഉയർന്ന നിലയിൽ ചിന്തിക്കുന്ന ബ്ലോഗർമാരും ബ്ലോഗുകളും ഉണ്ടാവട്ടെ. ഈ ഉദ്യമത്തിന് എല്ലാ ആശംസകളും അറിയിക്കുന്നു

    ReplyDelete
  29. നല്ല സംരംഭം ജയന്‍ ഏവൂര്‍ !!
    എല്ലാം നന്നായി നടക്കട്ടെ ഇന്ന് ആശംസിക്കുന്നു.

    ReplyDelete
  30. കതിരിൽ വളം വെയ്ക്കാതെ വളരുന്ന പ്രായത്തിൽ വളമിട്ടു കൊടുക്കണമെന്ന് ഈ ആയുർവേദക്കാരനറിഞ്ഞു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്‌.
    എല്ലാവിധ വിജയാശം സകളും നേരുന്നു.

    ReplyDelete
  31. പരിപാടി നന്നായി നടക്കട്ടെ. ആശംസകള്‍ നേരുന്നു.

    ReplyDelete
  32. ദൂരത്തിരുന്നു ഇപ്പഴേ ആശംസകള്‍ നേരുന്നു...

    ReplyDelete
  33. എല്ലാവർക്കും നന്ദി!

    ഇന്ന് 14/6/12 ന് പരിപാടി ഭംഗിയായി നടന്നു.

    വിവരങ്ങൾ പിന്നാലെ പോസ്റ്റാക്കാം.

    ReplyDelete
  34. ബ്ലോഗ്ഗ് എന്ന് കേട്ടാല്‍ അഭിമാനപൂരിതം ആകണം അന്തരംഗം
    ജയന്‍ ഏവൂര്‍ എന്ന് കേട്ടാല്‍ പ്രശംസിക്കണം നമ്മള്‍ ആ മനസ്സിനെ

    എല്ലാത്തിനും ഭാവുകങ്ങള്‍ നേരുന്നു ..
    ഡോക്ടര്‍ സാറെ.... എന്റെ ഡോക്ടര്‍ സാറെ...
    എന്റെ ബ്ലോഗ്ഗ് ഒന്ന് നോക്കണേ ആദ്യം തന്നെ ...

    ReplyDelete
  35. ആശംസകള്‍

    ReplyDelete