Tuesday, November 29, 2011

‘കൊലവെറി’ ശരിയല്ലണ്ണാ!

അൻപാന തമിഴ് സഹോദരാ!

മുപ്പത്തിയഞ്ചു ലക്ഷം ഇൻഡ്യക്കാരുടെ ജീവനു ഭീഷണിയുയർത്തിക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ജലബോംബായി വളർന്നു നിൽക്കുന്ന വിവരം അണ്ണൻ അറിഞ്ഞുകാണുമോ എന്നറിയില്ല. ഇല്ലെങ്കിൽ അതൊന്നുണർത്തിക്കാനും, അറിഞ്ഞെങ്കിൽ കേട്ടതെല്ലാം മാത്രമല്ല ശരിയെന്നു പറയാനും കൂടിയാണ് ഈ കടിതം.

കേരളത്തിന്റെ സ്വന്തം നദിയായ പെരിയാറും, അതിന്റെ കൈവഴിയായ മുല്ലയാറും ചേർന്നു നൽകുന്ന വെള്ളം നിറച്ചാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്ന വിവരം അണ്ണന് അറിവുള്ളതാണല്ലോ, അല്ലേ?

പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ 5398 ചതുരശ്രകിലോമീറ്ററിൽ 5284 ച.കി.മീ.യും കേരളത്തില തന്നെയാണെന്ന വിവരവും അണ്ണനറിയാമല്ലോ?

ഞങ്ങൾക്ക് വെറും 0.3 കോടി (മുപ്പതു ലക്ഷം) രൂപ തന്ന് പ്രതിവർഷം 1200 കോടി രൂപ നിങ്ങൾ സമ്പാദിക്കുന്ന വിവരവും ഞങ്ങൾക്കറിയാം. (കൃഷിയും,കറണ്ടുല്പാദനവും വഴി)

ബ്രിട്ടിഷ് സർക്കാരുമായി ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ വെടിതീർന്നതായും, അതിനുശേഷം 1958 ലും, 60 ലും. 69 ലും ശ്രമിച്ച് പരാജയപ്പെട്ട് 1970 ൽ കരാർ പുതുക്കിയ വിവരവും അണ്ണനറിയാമല്ലോ. (അതാണെങ്കിൽ കേരള നിയമസഭയുടെ അംഗീകാരത്തോടുകൂടി പാസായതല്ല താനും.) ആ കരാറും 2000 ൽ അവസാനിച്ച കാര്യം തമ്പിയായ ഞാൻ ഓർമ്മിപ്പിക്കണ്ടതില്ലല്ലോ?

അതു കഴിഞ്ഞ് കരാർ പുതുക്കാതെ തന്നെ കരമടച്ച് ഞങ്ങടെ ഭൂമിയും വെള്ളവും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യവും മറക്കുന്നില്ല. അത് ഞങ്ങൾ എതിർക്കുന്നുമില്ല.

എൺപതുകളിൽ 171,307 ഏക്കർ കൃഷി ചെയ്തിരുന്നിടത്ത് തൊണ്ണൂറുകളിൽ 229,718 ഏക്കറും, ഇന്ന് അതിലുമേറേ ഏക്കറുകളും നിങ്ങൾ കൃഷി ചെയ്യുന്നുണ്ടല്ലോ അണ്ണാ....

ഇപ്പോഴും നിങ്ങൾക്ക് വെള്ളം തരില്ലെന്നോ, നിങ്ങൾ ശത്രുക്കളാണെന്നോ ഞങ്ങൾ പറയുന്നില്ല.

പ്രശ്നമെന്താണെന്നുവച്ചാൽ മുല്ലപ്പെരിയാർ നിൽക്കുന്ന സ്ഥലത്ത് നിരന്തരമായി ഭൂചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഡാമിനാണെങ്കിൽ 116 വയസ്സ്. ഉണ്ടാക്കിയിരിക്കുന്നതാണെങ്കിൽ സുർക്കികൊണ്ടും. അതാണെങ്കിൽ ഒലിച്ചൊലിച്ചില്ലാതായിക്കൊണ്ടിരിക്കുകയുമാണ്.

അനക്കെട്ടിനു ബലക്ഷയമുണ്ടായകാര്യവും, അതിന്റെ ഭിത്തിയിൽ വിള്ളൽ വീണകാര്യവും ദൃശ്യമാധ്യമങ്ങളിലൂടെ അണ്ണനും കണ്ടിട്ടുള്ളതല്ലേ? കുറഞ്ഞ പക്ഷം കേട്ടറിവെങ്കിലുമുണ്ടായിരിക്കുമല്ലോ.... ഇല്ലെങ്കിൽ ദാ ഇപ്പോ കേട്ടോളു....

 മുല്ലപ്പെരിയാറിൽ ഓരോ ഇഞ്ച് ജലനിരപ്പുയരുമ്പോഴും ഞങ്ങടെ ഞെഞ്ചിൽ തീയാണ്. ഞങ്ങടെ കുഞ്ഞുങ്ങൾ വാർത്തകൾ കേട്ട് ഞെട്ടുന്നു, ഉറക്കത്തിൽ ഞെട്ടിയുണർന്നു വിങ്ങിപ്പൊട്ടുന്നു. നാലു ജില്ലകളിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.

മുല്ലപ്പെരിയാർ പൊട്ടിയാൽ അത് ഇടുക്കിഡാമിൽ നിറഞ്ഞോളും എന്നല്ലേ അണ്ണനിപ്പോൾ പറയാൻ വരുന്നത്? എന്നാൽ അറിയുക അത് ഇടുക്കിക്ക് ഉൾക്കൊള്ളാനാവില്ലണ്ണാ..... മുല്ലപ്പെരിയാറിന് 36 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. അതിഭീകരമായ ആവേഗത്തിൽ കുതിച്ചെത്തുന്ന വെള്ളത്തോടൊപ്പം, കല്ലും, മണ്ണും, തടിയും ഒക്കെയായി ഇടുക്കിഡാമിലെത്തുമ്പോഴേക്കും അത്രയും സ്ഥലം മുഴുവൻ അവിടെയുള്ള ആളുകൾക്കൊപ്പം വെള്ളത്തിനടിയിലായിട്ടുണ്ടാവും. മാത്രവുമല്ല ഇപ്പോൾ തന്നെ നിറയാറായിരിക്കുന്ന ഇടുക്കി ഡാം ഈ വെള്ളവും,കല്ലും, മണ്ണും, വൻ മരങ്ങളും താങ്ങുകയുമില്ല.

ഇടുക്കി ഡാം തകർന്നാൽ അതിനു താഴെയുള്ള 11 അണക്കെട്ടുകളും തകരും. ഭീമാകാരമായ ജലപ്രവാഹത്തിൽ കേരളത്തിലെ നാലു ജില്ലകൾ അപ്പാടെ വെള്ളത്തിലാണ്ടു പോകും. മനുഷ്യശരീരങ്ങൾ അഴുകി അടിഞ്ഞുകൂടി വൻ പകർച്ചവ്യാധികൾ പടരും. മലയാള ദേശമാകെ മഹാമാരിയുടെ പിടിയിലാവും.

ഇത്രയുമൊക്കെ പറഞ്ഞതിൽ നിന്ന് സംഗതികളുടെ ഗുരുതരാവസ്ഥ അണ്ണനു ബോധ്യമായിട്ടുണ്ടാവുമല്ലോ?

ഞങ്ങളുടെ 35 ലക്ഷം വരുന്ന സഹോദരങ്ങൾക്ക് - ആ എണ്ണത്തിൽ ഒരു ലക്ഷമെങ്കിലും തമിഴ് സഹോദരങ്ങളും വരും - ജീവാപായം വരുത്തിയേക്കാവുന്ന ഈ അണക്കെട്ട് സുരക്ഷിതമല്ല എന്ന് അണ്ണനും സമ്മതിക്കുമല്ലോ?

ഏതെങ്കിലും പ്രകൃതിക്ഷോഭം മൂലം ദൌർഭാഗ്യവശാൽ മുല്ലപ്പെരിയാർ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന ദുരന്തം ഒരുകാലത്തും മറക്കാനും പൊറുക്കാനും ഞങ്ങൾക്കാകുമോ അണ്ണാ?


എങ്കിൽ പിന്നെ, ഞങ്ങളുടെ സ്ഥലത്ത്, ഞങ്ങളുടെ ചെലവിൽ, നമ്മുടെ രണ്ടു കൂട്ടരുടെയും ഉറ്റവരുടെ സുരക്ഷിതത്വത്തിനായി ഒരു ഡാം പണിയുന്നതിന് അണ്ണന് ഞങ്ങളോട് എതിർപ്പെന്തിനണ്ണാ?


വൈ ദിസ് കൊലവെറി അണ്ണാ?

34 comments:

 1. അപ്പാവികളായ മലയാളികളെ ‘കൊലവെറി’പഠിപ്പിക്കരുതണ്ണാ!

  ReplyDelete
 2. തമിഴിലെഴുതി അണ്ണാച്ചികളെ കാണിക്ക് ജയാ...നമുക്കറിയാവുന്നതല്ലേ ഇതൊക്കെ...പക്ഷേ അതിലെന്ത് കാര്യം ?

  ReplyDelete
 3. നമ്മുടെ സ്ഥലത്ത് നമ്മുടെ ചിലവില്‍ നമ്മുടെ കൂട്ടരുടെയും ഉറ്റവരുടെയും സുരക്ഷിതത്വത്തിനായി ഒരു ഡാം പണിയുന്നതിന് അണ്ണന്റെ അനുവാദം കിട്ടാന്‍ കാലു പിടിക്കുന്നതും കാത്തിരിക്കുന്നതും എന്തരിനു അണ്ണാ ????

  ReplyDelete
 4. കൊലവെറി അണ്ണന്റെ കൊരവള്ളിക്ക് പിടിക്കേണ്ടി വരുത്തരുതണ്ണാ...!!!

  ReplyDelete
 5. ഏതെങ്കിലും പ്രകൃതിക്ഷോഭം മൂലം ദൌര്‍ഭാഗ്യവശാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം ഒരുകാലത്തും മറക്കാനും പൊറുക്കാനും ഞങ്ങള്‍ക്കക്കാകുമോ അണ്ണാ?

  ...അണ്ണാന്‍മാരുടെ കണ്ണോന്നു തുറാന്നെങ്കില്‍

  ReplyDelete
 6. ഇതു തമിഴ് നാടായിപ്പോയി.. ധൈര്യമുണ്ടെങ്കിൽ ഇൻഡ്യയിലോട്ട് വാടാ അണ്ണാച്ചീ..!!

  ReplyDelete
 7. എനിക്ക് മേലനങ്ങി വല്ലതും ചെയ്യാന്‍ അറിയാമെന്കില്‍ തമിഴന്റെ പച്ചക്കറി തിന്നുന്നതും പൂ ചൂടുന്നതും അവന്മാരെ കൊണ്ട് വിറകു കീറിക്കുന്നതും റോഡില്‍ ടാര്‍ ഒഴിപ്പിക്കുന്നതും നിര്‍ത്തി ദുഷ്ടന്മാരെ പട്ടിണിയാക്കാമായിരുന്നു...
  അതിനു പറ്റുന്നത് വരെ നമുക്ക് ബ്ലോഗിലും ഫേസ്ബുക്കിലും പ്രതിഷേധിക്കാം..

  ReplyDelete
 8. ഇതൊക്കെ അവരോടോന്നു തമിഴില്‍ പറഞ്ഞു കൊടുക്കാന്‍ ആരുമില്ലേ ഇവിടെ ! :(
  (എന്തൊക്കെ പറഞ്ഞാലും 'വൈ ദിസ് കൊലവെറി' പാട്ട് കിടിലം തന്നെ അണ്ണാ...)

  ReplyDelete
 9. എന്ത് മുല്ലപെരിയാര്‍....
  തമിളന്റെ 'കൊലവള്ളി' മുറിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം

  ReplyDelete
 10. എന്റേയും ഒരൊപ്പ് കത്തിനു താഴെ.

  ReplyDelete
 11. 30 ലക്ഷം ജനങ്ങള്‍ മരണ ഭീതിയോടെ കഴിയുമ്പോഴും അണ്ണന്റെ കാലുപിടിക്കാന്‍ പോകുന്നതെന്ത്നാണെന്ന് മനസ്സിലാവുന്നില്ല.

  ReplyDelete
 12. എന്ത് പറഞ്ഞാലും മനസിലാകില്ലെങ്കില്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കാം ഇനി ....ഡാമിന് ഒരു കുഴപ്പോം ഇല്ലാന്ന് ജയാമ്മ പറഞ്ഞില്ലേ.............

  ReplyDelete
 13. പുതിയ ഡാം പണിയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നമുക്ക് അനുകൂലമല്ലെങ്കില്‍ ഡാമിന്റെ പാട്ടം കരാര്‍ റദ്ദ്‌ ചെയ്യണം.. അതാ വേണ്ടത്..

  ReplyDelete
 14. പുതിയ ഡാം പണിയാന്‍ ഇനിയിപ്പോള്‍ എത്ര കാലം വേണ്ടി വരും ഒരു ഡാം പണിയുന്നതിനോപ്പം ഡാം തകര്‍ന്നാല്‍ എടുക്കേണ്ട സുരക്ഷയും എത്രയും വേഗം എടുക്കണം എന്നാണു ഞാന്‍ പറയുന്നത്

  ReplyDelete
 15. അതേ ശ്രീക്കുട്ടി.. തീര്‍ച്ചയായും..

  ReplyDelete
 16. ബ്രിട്ടിഷ് സർക്കാരുമായി ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ തീർന്നു.നിയമപരമായും ആ കരാറിനു ഇന്ന് പ്രസക്തിയില്ല.
  സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർക്ക് പുതിയ തീരുമാനമെടുക്കുന്നതിനുള്ള കഴിവില്ലാതെ പോയതാണു കഷ്ടം.

  ReplyDelete
 17. പാര്‍ലമെന്റിലെ ബലാബലങ്ങളില്‍ കൈപൊക്കി പിന്തുണ അറിയിക്കാന്‍ വെറും ഇരുപതുപേര്‍ മാത്രമേയുള്ളൂ എന്നതാണോ കേരളത്തിനുനേരെ പല വിഷയങ്ങളിലും നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്? ഒരു പത്തുമുപ്പത്തഞ്ചു പേരെങ്കിലും നമ്മുടെ പ്രതിനിധികളായി അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു . ഇപ്പോള്‍ ഉള്ളതുപോലെയല്ല.... തമിഴന്റെ മനസും, ഇച്ഛാശക്തിയും, പിന്നെ ഒരു പൊടിക്ക് 'ദേശീയബോധം' കുറഞ്ഞതുമായ ആളുകള്‍.

  ReplyDelete
 18. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?

  ReplyDelete
 19. ശൊല്ലിയിട്ട് എന്നാ പ്രയോജനം. തണ്ണി താന്‍ മുഖ്യം. തെരിയിതാ.

  ReplyDelete
 20. why this കൊല വെറി??

  ReplyDelete
 21. ഇതെല്ലാം തമിഴില്ലാക്കിച്ച് അവരുടെ ഓൺ-ലൈൻ മാധ്യമങ്ങളിലും പ്രചരിപ്പിക്കണം...
  അങ്ങിനെയെങ്കിലും കുറെ ബോധവൽക്കരണം അവർക്കുണ്ടാകട്ടേ..!

  ReplyDelete
 22. പ്രിയ സുഹൃത്തുക്കളെ...

  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്റെ തന്നെ പല സുഹൃത്തുക്കള്‍ക്കുമുള്ള അജ്ഞത കണ്ടപ്പോഴാണ് ഇങ്ങനെ ഒന്നെഴുതാന്‍ തോന്നിയത്.

  ഭിന്നാഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.,

  35 ലക്ഷം ഇന്ത്യക്കാരാണ് ഭീതിയില്‍ കഴിയുന്നത്‌... നമ്മുടെ സോദരര്‍....

  ആ പിടച്ചില്‍ ... കണ്ണീര്‍ കാണാതെ വയ്യ !

  വരൂ , പ്രതികരിക്കൂ, അണിചേരൂ അവര്‍ക്കൊപ്പം !

  ReplyDelete
 23. eniyum rakthasaakshikal vendi varumo evar padikkan?

  ReplyDelete
 24. നിരന്തരമായുണ്ടാകുന്ന ഭൂചലനങ്ങള്‍ ഇപ്പോളാണ് .. അത് എന്ത് കൊണ്ടാണെന്ന് ആരും അന്വേഷിക്കുന്നില്ല . (ഡാം സമീപത് അനധികൃതമായുള്ള നിരവധി ക്വാറികള്‍ ഉണ്ട ),അത് പോലെ പുതിയ ഡാം ,കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതേപോലെ ജീവന് വേണ്ടിയുള്ള മുറവിളി ഉണ്ടാകും . അന്ന് നമ്മള്‍ ഉണ്ടാകില്ല :)മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ഇടുക്കി ഡാം താങ്ങുമെന്നു തന്നെ ഇരിക്കട്ടെ അതിനിടയില്‍ ഉള്ള ഞങ്ങടെ ജീവന് ഒരു വിലേമില്ലേ :( ക്‌െ നാളായി കുറച്ചു പാവങ്ങള്‍ ചപ്പാത് എന്നസ്ഥലത് റിലെ സത്യഗ്രഹം തുടങ്ങീട്ടു ആയിരത്തി ഇരുന്നൂറ്റി നാലാമത് ദിവസം . ആരും കാണാന്‍ ഉണ്ടായിരുന്നില്ല . ഇപ്പോള്‍ നാലു ജില്ലകള്‍ പോകും, മണി മാളികകള്‍, കോമ്പ്ലെക്സ് തകരും എന്നൊക്കെ തിരിച്ചരിഞ്ഞിട്ടാണോ ??? എന്താ ഇടുക്കി കാട്ട് വാസികള്‍ ആണ് ,അവിടെ എട്ടുനില കെട്ടിടങ്ങളും കോമ്പ്ലെക്സ്കളും ഐ ടി മറ്റും ഇല്ലാഞ്ഞിട്ടും ആണോ ഈ പാവങ്ങളുടെ കരച്ചില്‍ ആരും കേള്‍ക്കാഞ്ഞത് ..എന്തായാലും എല്ലാം നല്ലതിന് വേണ്ടി ആകട്ടെ ..

  ReplyDelete
 25. ലോകത്ത് തമിഴ് അല്ലതെ മറ്റൊരുഭാഷയും ഇല്ലെന്ന് കരുതുന്ന തമിഴന് മലയാളത്തിൽ എഴുതി എന്നതാവും പ്രശ്നം. 2000-ൽ കരാറിലെ വ്യവസ്ഥകൾ നിയമപ്രകാരം പുതുക്കാൻ ശ്രമിക്കാതെ തമിഴന്റെ ഔദാര്യത്തിന് കേഴുന്ന നമ്മുടെ ഭരണാധിപന്മാരെ എന്ത് ചെയ്യണം.

  ReplyDelete
 26. അണ്ണാ കലക്കന്‍ പ്രതിശേദം തന്നെ

  ReplyDelete
 27. വൈ ദിസ് കൊലവെറി കൊലവെറി......

  ReplyDelete
 28. എന്റെ പ്രതികരണം എന്റെ പുതിയ പോസ്റ്റിൽ :
  http://www.kalavallabhan.blogspot.com/2011/12/blog-post.html

  ReplyDelete
 29. വൈ ദിസ് കൊലവെറി അണ്ണാ?...

  കത്തിനു താഴെ ഞാനും... ഒപ്പ്... രണ്ടു കുത്ത്....

  ReplyDelete
 30. എന്തായാലും തിരോന്തോരത്തെ രണ്ടുമൂന്നു സ്ഥാപനങ്ങളുണ്ട് സെക്രട്ടറിയേറ്റ്,നിയമസഭാ,പിന്നെ പപ്പനാവസാമി(കോടികളല്ലെ)ഇവർക്കൊന്നും കേടുപാടുകൂടാതെ ഇരുക്കുമെന്നതാണ് ഒരാശ്വാസം.

  ReplyDelete
 31. തമിഴനും കേന്ദ്രവും പച്ചക്കൊടി കാട്ടിയാലും നമ്മൾ ഡാം എവിടെ പണിയും?ഇപ്പോഴത്തെ മുല്ലപ്പെരിയാർ ഡാമിന്റെ പരിസരം അതിനു കൊള്ളാമോ? അവിടെയൊക്കെ വലിയ ഭൂകമ്പ സാധ്യതകളുണ്ടെന്നാണ് അഭിജ്ഞ മതം. അടുത്ത ഡാം ഭൂകമ്പത്തിനെ അതി ജീവിയ്ക്കുമോ?
  വലിയ ഡാമില്ലെങ്കിൽ തമിഴന് വെള്ളം കൊടുക്കാൻ സാധിയ്ക്കില്ലേ?
  പിന്നെ അടുത്ത ഡാം പണിയും വരെ ഈ ഡാമിനെ എന്താക്കും?
  വെള്ളം സംഭരിയ്ക്കുന്നതിന്റെ അളവ് കുറച്ചാൽ ഇപ്പോ ഉള്ള ഡാം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കുമോ?
  ആലോചിച്ചിട്ട് പേടിയാകുന്നു.

  ReplyDelete