Friday, November 25, 2011

തമിഴ്‌നാടിനു വെള്ളം; കേരളത്തിനു സുരക്ഷ !

മുപ്പത്തഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ടു പൊളിച്ച് സുരക്ഷിതമായ പുതിയ അണക്കെട്ടു നിർമ്മിക്കണം എന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളേറെയായി. നിരവധി പ്രക്ഷോഭങ്ങളും, നിയമയുദ്ധങ്ങളും ഈ വിഷയത്തിൽ നടന്നു.

എന്നാൽ ഇന്നലെ (25-11-11) കൊച്ചി മറൈൻ ഡ്രൈവിൽ തിരികൊളുത്തിയ ചടങ്ങ് മലയാളി യുവത്വം ഉറക്കത്തിലല്ല എന്നു തെളിയിച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ബ്ലോഗ് എന്നീ സൈബർ ശൃംഖലകളിലൂടെ പരിചയപ്പെട്ട നൂറു കണക്കിനു ചെറുപ്പക്കാർ കൊച്ചിക്കായലിന്റെ അരികിലുള്ള നടപ്പാതയിലൂടെ ദീപം കൊളുത്തി നടന്നു നീങ്ങിയ കാഴ്ച ആവേശം ജനിപ്പിക്കുന്നതായിരുന്നു.

തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിലും പ്രതികരണത്തിൽ യുവത്വം സൂക്ഷിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷി ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ, യുവതാരം റീമ കല്ലിങ്കലിന് നൽകിയ തിരിനാളം പല കൈകളിൽ വെളിച്ചം പകർന്ന് ഒരു ദൈർഘ്യമേറിയൊരു ദീപമാലയായി കായലരികിലൂടെ നീങ്ങി, നഗരവീഥിയും കടന്ന് സമ്മേളനവേദിയിൽ തിരിച്ചെത്തി.

സൈബർ സ്‌പെയ്‌സ് എന്നാൽ കൊച്ചുവർത്താനവും, സൊറപറയലും, പുറംചൊറിയലും മാത്രമല്ല എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച യുവതയ്ക്ക് അഭിവാദനങ്ങൾ!

പ്രശസ്തബ്ലോഗർ നിരക്ഷരൻ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ സൈബർ സ്പെയ്സിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളതും ശ്രദ്ധ ക്ഷണിച്ചിട്ടുള്ളതും. അതിനായി നമ്മുടെ ബൂലോകം നിർലോപം പിന്തുണ നൽകുന്നുമുണ്ട്.

ഏതാനും ദിവസം മുൻപ് യുവ ബ്ലോഗർ മത്താപ്പ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ബൂലോകത്തിന്റെ സജീവമായ ഇടപെടലുകൾ വേണമെന്നും, അതിനായി കൊച്ചിയിൽ സംഗമിച്ചാലോ എന്നും ആരാഞ്ഞുകൊണ്ട് ഗൂഗിൾ ബസ്സിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് മനോരാജ്, ജോഹർ എന്നിവരും ഈ വിഷയത്തിൽ ഒരുമിക്കണം എന്നാവശ്യപ്പെട്ടു. ഫെയ്സ് ബുക്കിൽ മറ്റു രണ്ടു ഗ്രൂപ്പുകളും ഇക്കാര്യത്തിൽ കൊച്ചിയിൽ സംഗമിക്കുന്നെണ്ടെന്ന്  എന്നറിഞ്ഞതോടെ അവർക്കൊപ്പം കൂടാൻ കൊച്ചിയിലെ ബ്ലോഗർമാരും തീരുമാനിക്കുകയായിരുന്നു.

രാജു നായർ, ഷോൺ, ലക്ഷ്മി... അങ്ങനെ നേരിൽ പരിചയമില്ലാത്ത ഏറേപ്പേരാണ് ഈ ചടങ്ങിനു ചുക്കാൻ പിടിച്ചത്. ഒപ്പം വളരെയറിയാവുന്ന  നിരക്ഷരനും. അവർക്കെല്ലാം അഭിവാദ്യങ്ങൾ!

ബൂലോകത്തെ പ്രതിനിധീകരിച്ച് നിരക്ഷരന്‍, ജോഹര്‍, മനോരാജ്, ജയന്‍ ഏവൂര്‍, കാര്‍ട്ടൂണിസ്റ്റ് സജീവ്, മത്താപ്പ്, പാക്കരന്‍, കോവാലന്‍, വേദവ്യാസന്‍, മണികണ്ഠന്‍, ദിമിത്രേവ്, അനൂപ് മോഹന്‍  എന്നിവർ പങ്കെടുത്തു.






                          ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയ ബ്ലോഗർമാർ.
                          വേദവ്യാസൻ, ഭാര്യ, മനൊരാജ്, ജോ, കാർട്ടൂണിസ്റ്റ് സജീവ്....

                             ഹാഷിം, മത്താപ്പ്, മനോരാജ്....





                               ലളിതമായ വേദിയിൽ, ലളിതയായൊരു നടി.
                             റീമ കല്ലിങ്കൽ നേരത്തേ തന്നെ എത്തിച്ചേർന്നു.



                                     സ്വാഗതഭാഷണം - രാജു നായർ.


                           അധ്യക്ഷപ്രസംഗം - നിരക്ഷരൻ





                          





                             ഉദ്ഘാടനം: ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ












                                      ആശംസ :ഹൈബി ഈഡൻ







                          വേദിയിൽ യുവതാരങ്ങൾ...





                            ജസ്റ്റിസ് കൃഷ്ണയ്യർ ദീപം തെളിയിക്കുന്നു.








































  






ഈ നാലു ചെറുപ്പക്കാരെ ഞാൻ ആദ്യമായി കാണുകയാണ് . ഇത്തരം നൂറുകണക്കിനു യുവതീയുവാക്കളാണ് മറൈൻ ഡ്രൈവിൽ ദീപം തെളിയിച്ചത്....

അവരുടെ പ്രത്യാശ പൂവണിയട്ടെ.

സർക്കാരിനോട് നമുക്ക് ഒന്നേ അഭ്യർത്ഥിക്കാനുള്ളു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കൂ, വെള്ളം തമിഴ്‌നാട് എടുത്തോട്ടെ!

ഈ ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളെയും എനിക്ക് നേരിൽ പരിചയമില്ല.
വിശദമായ വായനയ്ക്കും ചിത്രങ്ങൾക്കും  നമ്മുടെ ബൂലോകം കാണുക.




35 comments:

  1. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കൂ, വെള്ളം തമിഴ്‌നാട് എടുത്തോട്ടെ!

    ReplyDelete
  2. നന്മകള്‍ നേരുന്നു
    ഈ വലിയ കൂട്ടായ്മക്ക് ആശംസകള്‍

    ReplyDelete
  3. മുല്ലപ്പെരിയാര്‍ എന്നും കേരലത്തിന് ഒരു തലവേദന തന്നെ ആണ്...... പെരിയാറ്റിലെ ഒരു തുള്ളി ജലം പോലും കേരളത്തിനു ഉപയോഗിക്കുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനി 600 കോടി രൂപ മുടക്കി ഒരു പുതിയ ഡാം കേരളം പണിയാണോ...? ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ന് പറയാം എങ്കിലും ഈ ഡാം അനശ്വരം ഒന്നും അല്ലല്ലോ...? ഭൂകമ്പ ബാധിത പ്രദേശത്ത് കെട്ടുന്ന ഈ ഡാമും കുറച്ചു നാളുകള്‍ക്കു ശേഷം ദുര്‍ബലമാവുകയും വീണ്ടും പുതിയ ഡാം കെട്ടി തമിഴ്നാടിനു ജലം കൊടുക്കുകയും ചെയ്യുന്ന പ്രക്രീയ ലോകാവസാനം വരെ നീളണോ..........? എന്തുകൊണ്ട് ഒന്നോ ഒന്നിലധികമോ കനാലുകള്‍ വെട്ടി പെരിയാറിനെ തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു വിട്ടു കൂടാ.....? പെരിയാര്‍ ഒരു ഓര്‍മ്മ മാത്രമാകാതിരിക്കാന്‍ ഒരു ചെറിയ കനാല്‍ നമുക്കും ഇരിക്കട്ടെ.ചിലപ്പോള്‍ ചെറിയ ചെറിയ തടയണകള്‍ വേണ്ടി വന്നേക്കാം. പക്ഷെ അവ ഒരിക്കലും ഒരു വലിയ അണക്കെട്ടിനെക്കാളും അപകടകാരിയാകില്ല. കേരളം ആഗ്രഹിക്കുന്നത് പോലെ തന്നെ പുതിയ കരാറും ഉണ്ടാക്കാം. തമിഴ്നാട് അവരുടെ താഴ്വരയില്‍ വേണമെങ്കില്‍ അണ കേട്ടിക്കൊള്ളട്ടെ. തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം നമുക്ക് ട്രെക്കിംഗ് നടത്തി കാണാം. ബോട്ടില്‍ ചുറ്റി നടന്നു മാത്രം കാണാവുന്ന ഒന്നല്ലലോ തേക്കടി. നുറ് കണക്കിന് ഹെക്ടര്‍ സ്ഥലം കൂടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനു അധികമായി ലഭിക്കുകയും ചെയ്യും. തമിഴന് ജലം കൊടുക്കില്ല എന്നൊന്നും കേരളത്തിന്‌ നിര്‍ബന്ത ബുദ്ധി ഇല്ലാത്തതിനാല്‍ ഇത് ആലോചിക്കാവുന്ന കാര്യമല്ലേ.......? ashokmathewsam@gmail.com

    ReplyDelete
  4. മലയാളി യുവത്വം ഉറക്കത്തിലല്ല

    ReplyDelete
  5. അഭിനന്ദനങ്ങള്‍ ..
    ആശംസകള്‍ ...

    ReplyDelete
  6. ഈ ആവേശം ഒട്ടും ചോരാതെയും അണപൊട്ടാതെയും നമുക്ക് അധികാരികളില്‍ എത്തിക്കാനാകട്ടെ :)

    ReplyDelete
  7. ഈ സംരംഭത്തില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍....
    നാട്ടിലായിരുന്നേല്‍ ഞാനും....

    ReplyDelete
  8. പൊട്ടാതിരിക്കാന്‍ അണപൊട്ടിയ ആവേശം. ഒരു നാടിനു വേണ്ടി ഒത്തുകൂടിയവരുടെ ആവേശത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  9. അഭിവാദ്യങ്ങള്‍...

    ReplyDelete
  10. ഇതില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  11. ഒരു ചരിത്ര സംഭവത്തിനു ഭാഗഭാക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്.
    തമിഴ്നാട്ടിലെ ചങ്ങാതിമാരെക്കൂടി കൂട്ടി ഒരു നേർക്കുനേർ ചർച്ച സംഘടിപ്പിക്കാൻ വഴിയുണ്ടോ ഡാക്കിട്ടറെ. നിരക്ഷരൻ ഭായിയുമായി ഒന്ന് ആലോചിക്കൂ.

    ReplyDelete
  12. അഭിനന്ദനങ്ങള്‍......അഭിവാദ്യങ്ങള്‍...!

    ReplyDelete
  13. പുതിയ അണകെട്ടാന്‍ പണം കേരളം കണ്ടെത്തണം ജലം തമിഴ്‌നാട്ടിനും. അതിനേക്കാള്‍ നല്ലത് ഉള്ള ഡാം മണ്ണിട്ട് നികത്തി 145 അടിയോളം ഉയര്‍ത്തി കേരളത്തെ രക്ഷിച്ച് ജലം ഒഴുക്കി തമിഴ്‌നാട്ടിലേയ്ക്ക് വിടാം. ഭൂമികുലുക്കത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. വലിയ ഡാമുകള്‍ കെട്ടി നാടും വനവും പ്രകൃതിയും നശിപ്പിക്കുന്നതിനേക്കാള്‍ ചെറിയ ഡാമുകള്‍ ധാരാളം കെട്ടാം. ഉള്ള ഭൂമിയില്‍ കൃഷിയിറക്കാം. കേരളത്തിന് തിന്നാന്‍ ഇവിടെ കൃഷിചെയ്യാം. തമിഴരുടെ പച്ചകറി വിഷം തിന്നേ തീരൂ എങ്കില്‍ അങ്ങനെയും ആകാം.

    ReplyDelete
  14. ആവേശത്തില്‍ പങ്കുചേരുന്നു.....അഭിനന്ദനങ്ങള്‍

    സസ്നേഹം,
    പഥികൻ

    ReplyDelete
  15. തമിഴ്‌നാടിനു വെള്ളം; കേരളത്തിനു സുരക്ഷ. ആശംസകള്‍ നേരുന്നു

    ReplyDelete
  16. വാക്കുകളിലെ ആവേശം പ്രവൃത്തിയിലും കൊണ്ടു വന്ന എല്ലാവര്‍ക്കും ആശംസകള്‍

    ReplyDelete
  17. ആവേശത്തോട് കൂടിയ ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍ ....

    ReplyDelete
  18. ഈ പ്രയത്നത്തിനു ഫലം കാണട്ടെ.... അഭിനന്ദനങ്ങള്‍....

    ReplyDelete
  19. സുഖമില്ലായിരുന്നു; ഇല്ലെങ്കിൽ അങ്ങുവന്നേനെ! ഏതായാലും നന്നായി!

    ReplyDelete
  20. നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം...
    .
    .
    കുറച്ചായി നെറ്റില്‍ കയറുന്നത് കുറവായത് കൊണ്ട് അറിഞ്ഞില്ല...
    നഷ്ടമായിപ്പോയി.

    ReplyDelete
  21. കൂട്ടായ്മ ഗംഭീരം,ഉചിതം. അഭിനന്ദനങ്ങൾ!

    ReplyDelete
  22. ഈ സംരംഭത്തില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍....

    ReplyDelete
  23. അഭിനന്ദനങ്ങള്‍ ..
    ആശംസകള്‍ ...

    ReplyDelete
  24. മുല്ലപ്പെരിയാറിനെ രക്ഷിക്കുക; ലക്ഷങ്ങളുടെ ജീവനും..

    ReplyDelete
  25. ആശംസകള്‍ ! ഈ കൂട്ടായ്മയില്‍ ഞാനും ഉണ്ടാകും!!

    ReplyDelete
  26. ആശംസകൾ....വളരെ വേഗം ഡാമിന്റെ പണി ആരംഭിക്കട്ടെ.

    ReplyDelete
  27. അഭിനന്ദനങ്ങള്‍

    ReplyDelete
  28. ഇത്തരം ചെറിയ കൂട്ടായ്മകളാണല്ലോ വലിയ വലിയ തുടക്കങ്ങൾക്ക് നാന്ദികുറിക്കുന്ന സംഗതികൾ ...!

    ReplyDelete
  29. ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  30. ഞാ‍ൻ നാട്ടിലുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ വൈകിപ്പോയി. ഈ കൂട്ടുകെട്ടിന് എല്ലാ പിന്തുണയും......

    ReplyDelete