മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.
കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.
2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.
കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്.
കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്കു കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.
ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി.
തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.
ചടങ്ങിന്റെ ചിത്രങ്ങളിലേക്ക്.....
കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.
കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.
വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ.
പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!
അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.
കൃഷിയോട് പുതുതലമുറ കാണിച്ച ഈ താല്പര്യം നമുക്കും പകർത്തിക്കൂടേ...?
ReplyDeleteഒരു പയർ മണിയെങ്കിലും വിതയ്ക്കൂ, വളർത്തൂ!
നാടിന്റെ അടിമത്തം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഒരു കണ്ണിയാകൂ!
ന്യൂസ് വായിച്ചു..അഭിനന്ദനങ്ങൾ
ReplyDeleteഉർവ്വശി ശാപം ഉപകാരമായിത്തീരട്ടേ.. കുട്ടികളേ നിങ്ങൾക്ക് അഭിനന്ദനങ്ങൾ..!
ReplyDelete>>>>അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ. <<
ReplyDeleteഅങ്ങനായാല്‍ കേരളം രക്ഷപ്പെടും .പക്ഷെ അങ്ങനാകുമെന്നു ഉറപ്പിച്ചു പറയാനും കഴിയുന്നില്ല .അതാണ് ചരിത്രം . അങ്ങനാകട്ടെ ...:)
കൊള്ളാം ...ഭാവിയിലെ ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍
ReplyDeleteജയൻ ഏവൂർ...പുതുതലമുറയുടെ ഈ ആവേശം ഒരിക്കലും അണയാതിരിക്കട്ടെ....തമിഴന്റെ പച്ചക്കറിക്കുവേണ്ടി കാത്തിരിക്കാതെ, വിഷവിമുക്തമായ ഒരു പച്ചക്കറിത്തോട്ടം നമ്മുടെ കലാലയങ്ങളിലും വീട്ടുവളപ്പിലും പടർന്നുപന്തലിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു..
ReplyDelete(ജയൻ..ഇത് ഒരു നിരുത്സാഹപ്പെടുത്തലല്ല.. പക്ഷെ ഒരു സംശയം. അതു വാഴക്കന്നുകളെക്കുറിച്ചാണ്..കൃഷിക്കായി നമ്മൾ തിരഞ്ഞെടുക്കുന്നത് അല്പം കൂടി ചെറിയ, ആരോഗ്യമുള്ള കന്നുകളാണ്..ഈ വാഴകൾ, ഒന്നിച്ചുവളരുന്ന കൂട്ടത്തിൽനിന്നും പിരിച്ചെടുത്ത തൈകൾ പോലെ തോന്നുന്നു. അവയ്ക്ക് ആരോഗ്യം കുറവായിരിക്കുമല്ലോ..(അടിസ്ഥാനപരമായി ഒരു കർഷകനായിപ്പോയതുകൊണ്ടുള്ള സംശയം ആണ്..)
എല്ലാവർക്കും നന്ദി.
ReplyDeleteഷിബു തോവാള.
അതെ.
ഇത് ആദ്യദിനം ഒരു തുടക്കമായി ചെയ്തതാണ്.
ഡിസംബർ 17 ന് കൃഷിവിദഗ്ധരും, നഗരസഭയുമായി ചേർന്ന് ചർച്ച ചെയ്ത്, ക്ലാസുകൾ സംഘടിപ്പിച്ച് വിപുലമായ കൃഷി ആരംഭിക്കും.
കുറെ വാഴ നട്ടത് കൊണ്ട് എന്നാ ആകാനാ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നല്ല ഉദ്യമത്തിന് ആശംസകള്‍ .
ReplyDeleteവിജയകരമാവട്ടെ .
ഊർജ്ജസ്വലരായ ഈ കൂട്ടുകാർക്കും ഗുരുവിനും അഭിനന്ദനങ്ങൾ.
ReplyDeleteവാഴയ്ക്കിടവിളയായി എന്തുകൂടി ആവാം എന്ന് അന്വേഷിക്കുന്നതും നല്ലതു തന്നെ.
"നാട്ടുപച്ച" യിൽ നിരക്ഷരന്റെ ലേഖനത്തിനിട്ട അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ "
"തമിഴുനാടിന്റെ കണ്ണു തുറപ്പിക്കാൻ ഒരു ഗാന്ധിയൻ മാതൃക നമുക്ക് അവലംബിക്കാവുന്നതേയുള്ളു, എന്തെന്നാൽ...
"ഇനി മുതൽ തമിഴുനാട്ടിൽ നിന്നും വരുന്ന സാധങ്ങൾ നമ്മൾ ബഹിഷ്ക്കരിക്കുക."
ബുദ്ധിമുട്ടുണ്ടെങ്കിലും ശ്രമിക്കുക.
അണ്ണാൻ കുഞ്ഞിനും തന്നാലായത്."
ഇതൊരു ആരംഭ ശൂരത്വം ആയിത്തീരാതിരിക്കട്ടെ!
ReplyDeleteകാരണം; ഇതുപോലെ നമ്മുടെ നാട്ടിന്റെ പല ഭാഗത്തും ഉദ്യമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ 'പല' കാരണങ്ങള്‍ കൊണ്ട് വഴിയില്‍ വച്ച് കൂമ്പ് വാടിപ്പോയി.
നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം
ആശംസകള്‍
ഫോട്ടോകളീലൂടെ പരതി നടന്നപ്പോൾ കണ്ടൊരു തമാശ കൂടി കുറിയ്ക്കട്ടെ,
ReplyDelete"IMG_7029.jpg" ൽ പിറകിലേക്ക് ടൈ കെട്ടിയിരിക്കുന്ന ഒരാളെ കണ്ടു. വളരെ നന്നായിട്ടുണ്ട്, നമ്മൾ പിറകിലേക്ക് തന്നെ തൂക്കിയിടുന്ന ഈ സാധനമാണല്ലോ പലരും മുന്നോട്ടു തൂക്കിയിട്ട് നടക്കുന്നത്.
ഈ മാതൃക അസ്സലായി.
ഇന്നലെ, ഇങ്ങനെയൊന്ന് വെറുതെ മനസ്സിൽ ആലോചിച്ചതേയൊള്ള്.. ഇന്നീ പോസ്റ്റ് കണ്ടപ്പൊ ശെരിക്കും സന്തോഷം തോന്നി..
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു ...ഇത് നന്നായി മുന്നോട്ടു പോകട്ടെ ..
ReplyDeleteവളരെ നല്ല സംരംഭം....
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു.... :)
ഇത് പുത്തന്റെ പുത്തന്‍ സമര വിളിയാകട്ടെ
ReplyDeleteവിരിയട്ടെ അലയടികട്ടെ,
ഒരു ജനതയുടെ പ്രാണമിടിപ്പറിയട്ടെ
puthu thalamurayude pryathnathinu abhinandanangal...varshangalayi njangal athyavasyam pachakkarikal terrusil krishi cheyyunnu...mattullavarum ithu anukarichal valare nallath..itharam postkal add cheyyan marakkaruth
ReplyDeleteഇത് നന്നായി വരട്ടെ. എല്ലാ ആശംസകളും നേരുന്നു....
ReplyDeleteപച്ചക്കറി കൃഷി വ്യാപകമായി കേരളത്തില്‍
ReplyDeleteനടപ്പിലാക്കേണ്ടതാണ്.വാരികയിലൂടെ വിത്തുകള്‍
വിതരണം ചെയ്യുകയും അവശ്യം വേണ്ട നിര്‍ദ്ദേശം
നല്‍കുകയും മനോരമ ചെയ്തു കണ്ടു. നമ്മള്‍ക്കിടയിലും
പച്ചക്കറി കൃഷിയില്‍ പരിചയമുള്ളവര്‍ ഉണ്ടല്ലോ.( മിനി ടിച്ചര്‍ ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തതിനെക്കുറിച്ച് ഒരു
പോസ്റ്റ് ഇട്ടിരുന്നു ). മണ്ണൊരുക്കല്‍ , വിത്തുകളുടെ ലഭ്യത, പരിചരണം എന്നിവയെക്കുറിച്ച് ലേഖനങ്ങള്‍ ആവാം. ആ വഴിക്ക് ഒരു ശ്രമം ആയിക്കൂടേ.
ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.
ReplyDeleteഹാറ്റ്സ് ഓഫ്.. കുട്ടികള്‍ക്കെല്ലാവര്‍ക്കും.. അവരെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും സമാനചിന്താഗതി പങ്കുവെക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ക്കും..
കൂടുതല്‍ കൂടുതല്‍ ആയി വളരട്ടെ...
ReplyDeleteഅനുകരിക്കാവുന്ന മാതൃക.. ആശംസകൾ..!!
ReplyDelete"കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം...."
ReplyDeleteകുട്ടികളെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
നിങ്ങള്‍ തെളിച്ച ഈ കൈതിരി നാടു മുഴുവന്‍ പടരട്ടെ.
നമ്മുക്ക് ആവശ്യമുള്ള പച്ചക്കറി നമ്മുടെ വളപ്പില്‍ നിന്ന്
എന്നെല്ലാവരും ഉറച്ച തീരുമാനമെടുക്കട്ടെ.
സ്വയം പര്യാപ്തത കേരളം നേടട്ടെ, പ്രാര്‍ത്ഥനകള്‍....
വളരെ നല്ല പരിപാടി ആശംസകള്‍ സുഹൃത്തെ
ReplyDeleteതീർച്ചയായും അനുകരിക്കാവുന്ന മാതൃക.
ReplyDeleteകുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ....
ഈ ഉദ്യമം നല്ലത് തന്നെ..പക്ഷെ പടം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കാത്ത അനുഭവങ്ങള്‍ ധാരാളം ഉണ്ട്..ഇത് അങ്ങനെ ആകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു...യുവശക്തി ഉണര്‍ന്നാല്‍ പിന്നെ ഒന്നും നോക്കാനില്ല..പക്ഷെ യുവാക്കള്‍ ഉറക്കതിലല്ലേ??..ആശംസകളോടെ..
ReplyDeleteകുല വെട്ടുന്ന ഫോട്ടോസ് കൂടി ഇടുമല്ലോ.
ReplyDeleteAbhivadyangal...
ReplyDeleteഈ നല്ല ഉദ്യമത്തിനു എല്ലാവിധ ഭാവുകങ്ങളും...
ReplyDeleteഈ ആവേശം ഒരിക്കലും അണയാതിരിക്കട്ടെ... കുട്ടികളിലെ ആവേശം വായനക്കാരിലേക്കും കൂടി പകര്‍ന്നതിനു നന്ദി..
ReplyDeleteനല്ലൊരു തുടക്കമാവട്ടെ... മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവട്ടെ...
ReplyDeleteവായനക്കാരിലേക്ക് എത്തിച്ചതിനു നന്ദി....
ഇതു പോലുള്ള തികച്ചും പോസിറ്റീവായ മുന്നേറ്റങ്ങളാണ് നമുക്കാവശ്യം.എല്ലാ ആശംസ്കളും
ReplyDeleteഇതു പോലുള്ള തികച്ചും പോസിറ്റീവായ മുന്നേറ്റങ്ങളാണ് നമുക്കാവശ്യം.എല്ലാ ആശംസ്കളും
ReplyDeleteമാതൃകാപരം.. ആശംസകള്‍..
ReplyDeleteകുട്ടികൾക്കുള്ള ഉത്തരവാദിത്വം പ്രായമായവർക്കും, ഒരു മടിയുംകൂടാതെ ഉണ്ടാവട്ടെ. മറ്റു പച്ചക്കറികൃഷിയും അവിടെ വികസിപ്പിച്ചെടുക്കുമെന്ന് തീർച്ചയായും കരുതാം. പരിചയപ്പെടുത്തലിന് വളരെനന്ദി.
ReplyDeleteപൊതുവേ അനുകരണ പ്രിയരായ മലയാളികള്‍ ഇത്തരം പുതു കാഴ്ചകളെ അനുകരിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു ...
ReplyDeleteഈ അവിയല്‍ ആദ്യമായി രുചിച്ച സന്തോഷത്തില്‍ , അവിയല്‍ രുചിക്കാന്‍ ഇനിയും ഒഴിവു പോലെ വരും..
..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.