Thursday, December 30, 2010

ബ്ലോഗർ സുഹൃത്തുക്കൾക്ക് സ്വാഗതം!

ഇന്ന് ന്യൂ ഇയർ ഈവാണ്.

2010 ഇനി മറിഞ്ഞുപോയ കലണ്ടർ താളുകളിലും, നമ്മുടെയൊക്കെ ഓർമ്മകളിലും അവശേഷിക്കും.




കഴിഞ്ഞ നൂറ്റാണ്ടോടെ കത്തെഴുത്ത് മണ്മറഞ്ഞതിൽ പിന്നെ ആശയസംവേദനത്തിനായി മലയാളം ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന മേഖലയായി ബൂലോകം മാറി എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.

എന്നാൽ, ഒട്ടേറെ പ്രതീക്ഷകളും സാധ്യതകളുമായി പുതിയ മില്ലെനിയത്തിൽ അവതരിച്ച ബ്ലോഗ് എന്ന മാധ്യമം നിറയെ വെല്ലുവിളികൾ നേരിട്ട വർഷമാണ് 2010.


സാകേതികത അതിന്റെ വിശ്വരൂപം അക്ഷരാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഇക്കാലത്ത്, അതിന്റെ പിന്തുണയോടെ തന്നെ വന്ന പുതു സംരംഭങ്ങൾ - ട്വിറ്റർ, ബസ്, ഫെയ്സ് ബുക്ക് തുടങ്ങിയവ - ബ്ലോഗ് എന്ന മാധ്യമത്തെ വിഴുങ്ങിക്കളയുമോ എന്ന ആശങ്ക ലോകമെമ്പാടുമുള്ള ബ്ലോഗ് പ്രേമികളിൽ ഉണർത്തിയിട്ടുണ്ട്.

സാഹിത്യത്തിന്, മാധ്യമ പ്രവർത്തനത്തിന്, ആശയപ്രചാരണത്തിന്, അതിജീവനത്തിന്....
ഒക്കെ ഒരു ബദൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യരചനകൾക്കും, ആശയപ്രചാരണങ്ങൾക്കുമായാണ് ബ്ലോഗ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

വർഷങ്ങളായി എഴുത്തും വായനയും കൈമോശം വന്ന സാഹിത്യപ്രേമികളായ ആൾക്കാരായിരുന്നു (അതും സാങ്കേതികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ) മലയാളത്തിലെ ആദ്യ ബ്ലോഗർമാർ. തുടർന്ന് പ്രവാസികളുടെ ഒരു വലിയ കൂട്ടം തന്നെ ബൂലോകത്തേക്കൊഴുകിയെത്തി. എഴുതിയും വയിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചു, വിമർശിച്ചും ഒരു ബ്ലോഗർ കൂട്ടാ‍യ്മ തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നു.

എന്നാൽ പോകെപ്പോകെ പുതുമ നശിച്ചിട്ടോ, ഉറവ വറ്റിയിട്ടോ, തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഒക്കെയായി, ബ്ലോഗിൽ പലരുടെയും എഴുത്തു കുറഞ്ഞു. പുതുമുഖങ്ങൾ വന്നെത്തുന്നുണ്ടെങ്കിലും രണ്ടു കൊല്ലം മുൻപുവരെ ഉണ്ടായിരുന്ന ആവേശം ഇന്ന് ബ്ലോഗ് രംഗത്തു കാണുന്നില്ല.( ഈ വിഷയത്തിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നത് കാണുക )


എന്നാൽ ഇത് മലയാളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ തന്നെ പുതുസംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുന്ന പുതുരീതികളുമായി വന്നപ്പോൾ ടീനേജും, യൂത്തും ബ്ലോഗിൽ വിരളമായി. അങ്ങനെയാണ് “ദ ബ്ലോഗ് ഈസ് ഡെഡ്; ലോങ് ലിവ് ദ ബ്ലോഗ് !” എന്ന് സായിപ്പ് വിളിച്ചു കൂവിയത്.

ഭാഗ്യവശാൽ മലയാളം ബ്ലോഗ് മരിച്ചിട്ടില്ല. അല്പം മാന്ദ്യം ഉണ്ടായി എന്നു മാത്രം.


മലയാളം പോലുള്ള പ്രാദേശിക ഭാഷകൾക്ക് നിലനിൽക്കാനും, തലയുയർത്താനും ഭാവിയിൽ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്.

സാഹിത്യ അക്കാഡമി ഉൾപ്പടെ ഇക്കാര്യത്തിൽ ബോധമുള്ളതായിക്കഴിഞ്ഞു എന്നത് നമ്മെ സംബന്ധിച്ചും, ഭാഷയെ സംബന്ധിച്ചും ശുഭോദർക്കമാണ്.

മുഖ്യധാരാ ബ്ലോഗർമാരെക്കൂടി ഉൾപ്പെടുത്തി ആ സംരംഭംവിജയിപ്പിക്കുവാൻ അക്കാഡമി ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗർമാർ തുടങ്ങിയ സംരംഭം കാണുക. സാഹിത്യ അക്കാഡമിക്ക് ഒരു ഭീമഹർജി

മലയാളം ബ്ലോഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാഥമികവായനക്കാർ ബ്ലോഗർമാർ തന്നെയാണ്! ഇതു തന്നെയാണ് നമ്മുടെ വെല്ലുവിളിയും. അതുകൊണ്ട് ബ്ലോഗർമാരല്ലാത്ത വായനക്കാരെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ, പുതുതലമുറയെ ബ്ലോഗർമാരാകാൻ ക്ഷണിക്കൽ ഇവ നമ്മൾ തന്നെ മുൻ കൈ എടുത്ത് നടത്തിയേ മതിയാകൂ.

മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ഇത് നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

ബ്ലോഗ് ലിറ്ററസിയെപ്പറ്റി ബൂലോകം ഓൺലൈൻ നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. അതുപോലെ തന്ന്നെ മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ കൂട്ടം.കോം കഥാ-കവിതാ മത്സരങ്ങൾ നടത്തി ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നു.

നമ്മുടെ ബൂലോകം, ബ്ലോത്രം തുടങ്ങി നമുക്കു പരിചിതമായ മറ്റു പ്രസ്ഥാനങ്ങളുമുണ്ട്.

നമുക്കൊക്കെ ഒന്നായി നിന്നുകൊണ്ട് മലയാളം ബൂലോകത്തിന്റെ സടകുടഞ്ഞെണീക്കലിനു സാക്ഷ്യം വഹിക്കാം; പങ്കാളികളാകാം!

ഒപ്പം ഓർക്കാനുള്ളത്, കേവലം നൊസ്റ്റാൽജിയ എഴുത്തുകൾക്കുപരി വ്യത്യസ്തമായ വിഷയങ്ങളും, രചനാ സമ്പ്രദായങ്ങളും ബ്ലോഗുകളിൽ കടന്നു വരേണ്ടിയിരിക്കുന്നു എന്നുള്ളതാണ്.

2011 ബ്ലോഗ് നവോത്ഥാനത്തിനുള്ള വർഷമായിത്തീരട്ടെ!

എല്ലാവർക്കും പുതുവത്സരാശംസകൾ!


എറണാകുളത്തും പരിസരപ്രദേശത്തുമുള്ള പുതുവത്സരാഘോഷത്തിനായി ബ്ലോഗർമാരെ ഒരുമിച്ചു കൂടാൻ ക്ഷണിക്കുന്നു. ജാനുവരി  ആറാം തീയതി എറണാകുളത്ത് ചേരാൻ താല്പര്യമുള്ള ബ്ലോഗർമാർ വിവരം ഈ ബ്ലോഗില അറിയിക്കണം എന്നു താല്പര്യപ്പെടുന്നു. മേൽ വിഷയത്തിലുള്ള പ്രാഥമിക ചർച്ചയും നമുക്കു നടത്താം.

വൈകുന്നേരം നല്ലൊരു സായന്തനം 4 മണി മുതൽ 8 മണി വരെ എന്നാണുദ്ദേശിക്കുന്നത്. മറ്റു നിർദേശങ്ങൾ ഉണ്ടെങ്കിൽ അതും ഇവിടെ പറയാവുന്നതാണ്.
സ്ഥലം: മറൈൻ ഡ്രൈവ്, എറണാകുളം.

90 comments:

  1. നമുക്ക് ഒരുമിച്ചുകൂടാം; ഒരു ബ്ലോഗ് വസന്തം അകലെയല്ല!

    എല്ലാവർക്കും പുതുവത്സരാശംസകൾ!!

    ReplyDelete
  2. എറണാകുളത്ത് ഒത്തുകൂടാൻ താല്പര്യമുള്ളവർ വിവരം അറിയിക്കുമല്ലോ....

    ReplyDelete
  3. പങ്കെടുക്കനമെന്നുണ്ട്...പക്ഷെ സാഹചര്യം അനുകൂലമല്ല ... ആശംസകള്‍

    ReplyDelete
  4. പുതുവത്സരാശംസകൾ

    ReplyDelete
  5. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  6. നന്ദി ഈ ബ്ലോഗവബോധത്തിനു..

    ReplyDelete
  7. പോസ്റ്റുകളില്‍ നമുക്ക് സാമ്യത വരുന്നത് ചിന്തയുടെ ഐക്യം കൊണ്ട് തന്നെയാണ്. മലയാള ബ്ലോഗുലകത്തെ ഇനിയും പരിപോഷിപ്പിക്കാന്‍ നമുക്കൊന്നിക്കാം. പുതുവര്‍ഷാശംസകള്‍.

    ReplyDelete
  8. വ്യാഴാഴ്ച അല്ലെ!
    ഉറപ്പായും ഉണ്ടാകും.....

    ReplyDelete
  9. നൌഷാദ് വടക്കെൽ

    കലാവല്ലഭൻ

    ചെറുവാടി

    നൌഷാദ് കൂടരഞ്ഞി

    ശ്രദ്ധേയൻ

    മത്താപ്പ് ..
    എല്ലാവർക്കും നന്ദി!

    ReplyDelete
  10. സന്തോഷം, മത്താപ്പേ!

    ഇപ്പോൾ തന്നെ

    1.നന്ദപർവം നന്ദൻ
    2.മനോരാജ്
    3.യൂസുഫ്പ
    4.പ്രവീൺ വട്ടപ്പറമ്പത്ത്
    5.രഘുനാഥൻ
    6.മാവേലി കേരളം
    7.ആവനാഴി രാഘവേട്ടൻ
    8.ഞാൻ
    9.കാർട്ടൂണിസ്റ്റ്സജീവേട്ടൻ


    ഇത്രയും ബ്ലോഗർമാർ വരാം എന്നറിയിച്ചു കഴിഞ്ഞു, ഫോണിൽ.
    10. മത്താപ്പ്

    ReplyDelete
  11. ഡോൿടറുടെ ആദ്യത്തെ പോസ്റ്റ് വന്നതിനുശേഷം ആ ആഹ്വാനം ഉൾക്കൊണ്ട് ബ്ലോഗിൽ ആൿറ്റീവായ ആളാണ് ഞാൻ. ബ്ലോഗിലെ ലേഖനങ്ങൾ പരസ്യപ്പെടുത്താൻ ഫേസ്‌ബുക്കും ബസ്സും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ചെറിയ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ബസ്സ് കൊണ്ടുനടക്കുന്നുമുണ്ട്.

    പുതുവർഷത്തിൽ കൂടുതൽ ബ്ലോഗ്/വെബ് പോർട്ടൽ പോസ്റ്റുകളുമായി ഞാനുണ്ട്. സ്വന്തം ബ്ലോഗിലേക്കായി ആർട്ടിക്കിളുകൾ തയ്യാറാക്കിയിട്ടുണ്ട്. പോർട്ടലുകൾ വഴിയും ആദ്യവാരത്തിൽ തന്നെ ലേഖനങ്ങൾ വരുന്നതാണ്.

    സാഹിത്യ അക്കാഡമിക്കായുള്ള ഒപ്പ് ശേഖരണത്തിന്റെ ലിങ്ക് ഈ പോസ്റ്റിൽ ഇട്ടത് നന്നായി. ഇവിടെ വരുന്നവർ എല്ലാം അവിടേയും പോയി ഓരോ ഒപ്പ് ഇട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

    എറണാകുളത്തെ പുതുവർഷ മീറ്റിന്റെ കാര്യത്തിൽ മാത്രം ഞാൻ പിണക്കമാണ്, മിണ്ടൂല...:( ഞാനില്ലാത്ത നേരം നോക്കിത്തന്നെ വേണം മീറ്റാനും ഈറ്റാനും...:(

    ReplyDelete
  12. ജയ്.. ജയ്.. ബൂലോകം..ജയ്.. ജയ്.. ഡോക്ടര്‍ സാറ്.. മീറ്റാനായ്.. ഈറ്റാനായ്... പോസ്റ്റാനായ്... ഞാനുണ്ടേ...


    @നിരക്ഷരൻ : പുതുവര്‍ഷത്തില്‍ കൂടുതല്‍ പോസ്റ്റുകളുമായി വരും എന്നത് തന്നെ സന്തോഷകരമായ വസ്തുത. പിന്നെ ഒരു മാസം കൂത്താടി നടന്നപ്പോള്‍ ഇതുപോലെ ഒരു പോസ്റ്റിട്ടിരുന്നെങ്കില്‍ ഒരു പണിയുമില്ലാതെ നടക്കുന്ന ഞങ്ങള്‍ കുറച്ച് പേര്‍ എത്തി ഈറ്റി കീശ കാലിയാക്കി തരുമായിരുന്നില്ലേ :)

    ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഭീമഹര്‍ജിയുടെ ലിങ്ക് വഴി പോയി എല്ലാവരും അവിടെ ഒപ്പ് രേഖപ്പെടുത്തി ബ്ലോഗ് എന്ന മാധ്യമത്തെ മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുക.

    ReplyDelete
  13. പുതുവത്സരാശംസകള്‍ :))

    ReplyDelete
  14. നാളെയുടെ കാല്‍ വെപ്പില്‍
    നന്മയുടെ തിരിനാളം
    പാരില്‍ തെളിഞ്ഞും
    സ്നേഹത്തിന്‍ സുഗന്ധം
    മനസ്സില്‍ പൊതിഞ്ഞും

    വരവേല്‍ക്കാം കയ്കോര്‍ത്തു
    നവവര്‍ഷത്തെ നമുക്കൊന്നായി.

    ജയന്‍ ഡോക്റെര്‍ നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. നിരക്ഷരൻ

    കെ.പി.എസ്.

    ഇസ്മയിൽ കുറുമ്പടി

    മനോരാജ്

    ഷാജി ഖത്തർ

    ഫൈസു മദീന

    എല്ലാവർക്കും നന്ദി കൂട്ടുകാരേ!

    ഈ പുതുവത്സരാഘോഷത്തിൽ ജോ (നമ്മുടെബൂലോകം )പങ്കെടുക്കും എന്നരിയിച്ചിട്ടുണ്ട്. ഹരീഷ് തൊടുപുഴ വിളിച്ചിരുന്നു. കഴിവതും പങ്കെടുക്കും.

    എറണാകുളം, തൃശൂർ, കോട്ടയം,ആലപ്പുഴ ജില്ലകളിലുള്ള ബ്ലോഗർമാർ കൂടുതലായി മുന്നോട്ടു വരും എന്നു പ്രത്യാശിക്കുന്നു....

    പുതുവത്സരാശംസകൾ!

    ReplyDelete
  17. എറണാകുളം തൃശൂര്‍ ആലപ്പുഴ മറ്റു പരിസരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒന്നു ഒത്തു ചേരാനുള്ള അസുലഭ നിമിഷം, സന്ദര്‍ഭം.
    ആരൊക്കെ എത്തുമെന്ന് മെയില്‍ ചെയ്താലും ഫോണ്‍ ചെയ്താലും സന്തോഷം,. കുറച്ചു നേരം വര്‍ത്താനോം പറഞ്ഞ് കൂടി ആഘോഷിച്ച് പരിചയപ്പെട്ട് പോവാന്ന് :)

    (എറണാകുളം സൌത്ത് ഏരിയായില്‍ എന്തു സഹായത്തിനും ഞാനുണ്ടാവും, ഒന്നുകില്‍ വിളിക്ക് അല്ലെങ്കില്‍ മെയില് ) :) :) :)

    ReplyDelete
  18. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും....ജൂലൈ-ഓഗസ്റ്റ് സമയത്തുള്ള മീറ്റില്‍ എന്തായാലും ഞാന്‍ ഉണ്ടാകും....

    ReplyDelete
  19. എല്ലാ‍വര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു....

    ReplyDelete
  20. പുതുവത്സരാശംസകള്‍

    ReplyDelete
  21. ഞാനും ശ്രമിക്കാം..
    ഉറപ്പില്ല..:(

    ReplyDelete
  22. എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

    ReplyDelete
  23. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. പുതുവർഷ സംരംഭത്തിന് എല്ലാ ആശംസകളും. വരാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഒന്ന്വല്ലേലും എല്ലാരേം ഒന്നു കാണാരുന്നു.

    ReplyDelete
  24. ബ്ലോഗുലകം ഉഷാറാകട്ടെ.
    എല്ലാ ആശംസകളും......

    ReplyDelete
  25. ഒന്നാം തീയതി തന്നെ 2 പോസ്റ്റ് ഇറക്കി ഞാൻ എന്റെ വാക്ക് പാലിൽ ആക്കി കഴിച്ചി... ശ്ശേ...
    പാലിച്ചിട്ടുണ്ട്.

    ReplyDelete
  26. ഭൂലോകത്തിൽ ബൂലോഗം ഒരു വേറിട്ടകാഴ്ക്കയാണ് കേട്ടൊ ഭായ് ...ഗൂഗിൾ പോലും സമ്മതിച്ച ഒരു കാര്യം..!

    ഈ മീറ്റിങ്ങിൽ .... ആഗസ്റ്റിൽ ഒരു ആഗോളബൂലോഗസംഗമത്തിന് കോപ്പുകൂട്ടുക... മുങ്കൂട്ടി ഡേറ്ററീഞ്ഞാൽ പ്രവാസിബൂലോഗർക്ക് പങ്കെടുക്കുവാൻ കരുതൽ നടത്താൻ പറ്റും.
    ഒപ്പം
    എന്റെ പ്രിയ ബുലോഗവൈദ്യരേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  27. ബസിറക്കി പലരും ഉദ്ഘോഷിക്കുന്ന കാര്യമുണ്ട് ബ്ലോഗ് പുലികളൊക്കെ മടയിലൊളിച്ചിരിക്കാണ് ബസ് കാരണമെന്ന്.

    ബസിലിറക്കുന്ന തരം താണ (എല്ലാം അറുവളിപ്പാണെന്ന് അര്‍ത്ഥമില്ല) പോസ്റ്റുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരികാന്‍ ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ബ്ലോഗ്, ബസ്സിനേക്കാള്‍ പ്രാപ്യമെന്നത് തന്നെ.

    ബസ് കാരാണം ബ്ലോഗ് മരിക്കില്ലെന്ന് തന്നെ എന്റെ പക്ഷം.
    ഫേസ് ബൂക്, ട്വിറ്റര്‍, (മുന്‍പരിചയമില്ല) ഇവയുടെയും കാര്യം വ്യത്യസ്തമല്ലെന്ന് വിശ്വസിക്കാന്‍ ആഗ്രഹം.

    ReplyDelete
  28. വളരെ നന്ദി, ജയന്‍.
    എല്ലാവിധ ആശംസകളും, പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.

    ReplyDelete
  29. പങ്കെടുക്കാന്‍ ആഗ്രഹം ഒണ്ട് ജയാ......
    പക്ഷേ നാട്ടില്‍ വരുന്നത് അതിനു ശേഷം ആ.... :-(

    ReplyDelete
  30. നാട്ടില്‍ ഇല്ലാത്തതിനാല്‍ വരാന്‍ കഴിയില്ല. സംഗമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  31. ബ്ലോഗ്‌ കി ജയ്.
    നാട്ടില്‍ കാണില്ല. എല്ലാ ഭാവുകങ്ങളും.
    ഒപ്പം പുതുവത്സരാശംസകളും.

    ReplyDelete
  32. നാട്ടിലുണ്ടാവില്ല...
    ഉണ്ടായിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു.. ന്യൂ ഇയര്‍ ഗ്രീടിങ്ങ്സ്

    ReplyDelete
  33. ഹാപ്പി ബ്ലോഗിങ് ..ഈ പുതുവർഷം മലയാള ബ്ലോഗിന്റെ സുവർണ്ണ കാലമായി മാറട്ടെ...ഭാവുകങ്ങൾ..!

    ReplyDelete
  34. നന്ദൻസ്!
    നന്ദി!
    സുഹൃത്തുക്കൾ ആരെങ്കിലും വിളീച്ചോ/മെയിൽ ചെയ്തോ!?

    ചാണ്ടിക്കുഞ്ഞ്
    ജൂലൈ-ഓഗസ്റ്റിൽ നമ്മൾ കൂടിയിരിക്കും!

    യാസി കുറ്റിയാടി
    തിരിച്ചും ആശംസകൾ!

    ഹംസ
    നാട്ടിൽ വരാനുള്ള പ്ലാൻ മുൻ കൂട്ടി അറിയിക്കൂ.
    നമുക്കു പ്ലാൻ ചെയ്യാം. (ഈ സംഗമം കഴിഞ്ഞ് ഞാനൊരു പോസ്റ്റ് ഈ വിഷയത്തിൽ ഇടുന്നതാണ്!)

    ഹരീഷ് തൊടുപുഴ
    വന്നേ പറ്റൂ!
    ഇല്ലെങ്കിൽ വി വിൽ കൊൽ യു!

    മാണിക്യം ചേച്ചീ,

    ജുവൈരിയ സലാം,

    കാർന്നോര്,

    മൂന്നാൾക്കും നന്ദി. ആശംസകൾ!

    എച്ച്‌മുക്കുട്ടി,
    വരുന്നില്ലേ?
    നമുക്കു മീറ്റാം!

    ReplyDelete
  35. നിരക്ഷരൻ
    പോസ്റ്റുകൾ രണ്ടും ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ!!
    നിരക്ഷരം മറ്റുള്ളവർക്കു മാതൃകയാവട്ടെ!

    മുരളീമുകുന്ദഹരേ!
    ഇനി എന്നാ വരുന്നത്!?
    കൂടണ്ടേ?

    നിശാസുരഭി
    നന്ദി!
    അപ്പൊ വരികയല്ലേ?

    സുനിൽ പണിക്കർ
    നാട്ടിൽ ഉണ്ടോ?
    സുസ്വാഗതം!!

    മൊട്ടമനോജ്

    ഇൻഡ്യൻ സാത്താൻ

    കുട്ടേട്ടൻ,

    സിബു നൂറനാട്

    മിസിരിയ നിസാർ

    കുഞ്ഞൻ....

    എല്ലാവർക്കും നന്ദി!

    പുതുവത്സരാശംസകൾ വീണ്ടും!!!
    ഇൻഡ്

    ReplyDelete
  36. അതെന്താ മിസ്റ്റർ നന്ദകുമാർജി, എറണാകുളം ആലപ്പുഴ തൃശൂർ! നമുക്ക് ഇവിടെ നിന്ന് അഞ്ച് മനിക്കൂർ ബസ്സിലിരുന്ന് സ്വപ്നം കണ്ടാൽ എത്താവുന്ന ദൂരമെയുള്ളൂ എറണാകുളത്തിന്. മാത്രമല്ല ഒരുപാട് നാളായി ഈ അമേരിക്കാ, കാനഡ , ബ്രിട്ടൻ, ക്യൂബ, ചൈന യു.എ.ഇ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഒക്കെ പോയിട്ട്! അടുത്ത് ദീർഘദൂര യാത്രകൾ ഇല്ലാത്തതാണ് പ്രശ്നം. വല്ലപ്പോഴും ഇതുപോലെ ബസിലിരുന്ന് ഉറങ്ങുമ്പോഴാണ് അവിടെയൊക്കെ പോകാ‍ൻ നേരം കിട്ടുന്നത്! നമ്മ അവിടെയെത്തും. ഒരുപാട് രാജ്യം ചുറ്റി വരുന്നതിന്റെ ക്ഷീണം കാണും. അതിനനുസരിച്ചുള്ള സ്വീകരണം ഉണ്ടാകണം!

    അപ്പോ അമ്മെ, അച്ഛാ ഞാൻ ആറാം തി അമേരിക്കാക്കും മറ്റും പോവുവാ!

    ReplyDelete
  37. മീറ്റിങ്ങിനു എല്ലാ ആശംസകളും നേരുന്നു ...........

    ReplyDelete
  38. ഡോ.ജയന്റെ കാര്‍മ്മികത്വത്തില്‍ ബൂലോകം ഒന്നു സടകുടഞ്ഞ് ഏണീക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്നു... ആശംസിക്കുന്നു. ഹരീഷും,അനില്‍ അറ്റ് ബ്ലോഗും,ജോയും,നിരക്ഷരനുമെല്ലാം ഇനിസ്ഷ്യേറ്റീവ് എടുത്ത് കുറച്ചു ചലനങ്ങളുണ്ടാക്കി.ഇനി എറണാകുള ആസ്ഥാനമായി ജയന്‍ ഏവൂരും,നന്ദനും,പ്രവീണ്‍ വട്ടപ്പറംബത്തും,മനോരാജും,കാര്‍ട്ടൂണിസ്റ്റും,സുദേഷും,നിരക്ഷരനും,ലതിചേച്ചിയും,നിസ്സഹായനും,ജോയും....അതുപോലുള്ള സകല എറണാകുളം പുലികളും ഒത്തുചേര്‍ന്നാല്‍ നമുക്ക് ബൂലോകത്തിന് ഭൂമിയില്‍ ഒരു സ്ഥിരം ആസ്ഥാനം തന്നെ പണിതുയര്‍ത്താമായിരുന്നു. വിദേശത്തുനിന്നും നാട്ടിലെത്തുന്ന ബ്ലോഗ് പുലികള്‍ക്കും,നാട്ടിലെ പുലികള്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്തി സായൂജ്യമടയാവുന്ന ഒരു ബൂലോക ആസ്ഥാനം.ഒരു പൈഡ് സെക്രട്ടറിയും,നെറ്റ് സാങ്കേതിക വിദഗ്ദനും,നെറ്റ് കണക്ഷനും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബൂലോക ബ്ലോഗ്ഓഫീസ്.വല്ല ബ്ലോഗര്‍മാരായ കഫെക്കാരാരെങ്കിലും മുന്നോട്ടുവരികയാണെങ്കില്‍ പരമാനന്ദം !!!!ബ്ലോഗില്‍ നിന്നും പുറത്തിറങ്ങുന്ന എല്ലാ പുസ്തകങ്ങളും,കിരണ്‍സിന്റെ സംഗീത ആല്‍ബങ്ങളും എല്ലാം ലഭിക്കുന്നതും, പ്രദര്‍ശിപ്പിക്കുന്നതുമായ ഒരു മാതൃകാസ്ഥാനം!
    ചിത്രകാരന്റെ സ്വപ്നം :)
    ജയന്‍ ഏവൂരിന്റെ സംരഭത്തിന് ചിത്രകാരന്റെ ഭാവുകങ്ങള്‍.ഞായറായ്ച്ചകളിലേ ചിത്രകാരന് ഇങ്ങനെയുള്ള പരിപാടികളില്‍ എത്തിനൊക്കാന്‍ പോലുമാകു എന്നൊരു പരിമിതിയുണ്ട് :)ക്ഷമിക്കുക.

    ReplyDelete
  39. ചിത്രകാരൻ എന്നാ അലക്കാണ് അലക്കീട്ട് പോയത്.

    നെറ്റ് കണക്ഷൻ, ബ്ലോഗില്‍ നിന്നും പുറത്തിറങ്ങുന്ന എല്ലാ പുസ്തകങ്ങളും, കിരണ്‍സിന്റെ സംഗീത ആല്‍ബങ്ങൾ, അങ്ങനെ ബ്ലോഗ് സംബന്ധിയായ എല്ലാ കാര്യങ്ങളും നടത്താനും വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കാനും പറ്റിയ ഒരു ആസ്ഥാനം.. ഹോ...കൊതിപ്പിച്ചുകളഞ്ഞു.

    ചിത്രകാരന്റെ സ്വപ്നം, എന്റേയും സ്വപ്നമായി മാറി ഒറ്റ നിമിഷം കൊണ്ട്.

    ReplyDelete
  40. ഡോകര്‍
    ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടം ഒന്നും വിട്ടു കളയുന്ന സ്വഭാവം ഇല്ലാത്തതാണ്. ബട്ട്, ഇത്തവണ നടകില്ല.
    പിന്നെ ചിത്രകാരന്‍ പറഞ്ഞാ വില്ലേജ് ഓഫീസിന്റെ പുറകില്‍ ഒരു കട്ടില്‍ ഇടാനുള്ള സ്ഥലം കൂടിയുണ്ടായിരുന്നെങ്കില്‍..
    ഊരു തെണ്ടികള്‍ക്കു കിരണ്‍സിന്റെ പാട്ടും കേട്ടു ഒന്നു മയങ്ങാന്‍ ..

    ReplyDelete
  41. @ സജി- അച്ചായോ എന്തിനാ പുറകിൽ കട്ടിലിടുന്നത് ? ഇപ്പറഞ്ഞത് ഒരു നടുത്തളം പോലത്തെ സംഭവമായിരിക്കണം. വെടിവട്ടം പറഞ്ഞ് പാട്ടും കേട്ട് അവിടെത്തന്നെ ഇരിക്കും. വീട്ടിപ്പോകാനുള്ളവർ രാത്രിയാകുമ്പോൾ പിരിഞ്ഞ് പോകും. ബാക്കിയുള്ളവർ കിരൺസിന്റെ പാട്ടും കേട്ട് ആ തളത്തിൽ തന്നെ കിടന്നുറങ്ങു. നമ്മുടെ പാലക്കാട്ടെ സാരംഗിന്റെ നടുത്തളം പോലെ ഒന്ന്. ആലോചിക്കുമ്പോൾ തന്നെ കുളിര് കോരി ഇടുന്നില്ലേ ? മക്കളൊക്കെ വലുതായി നമ്മളെ അവര് വൃദ്ധസദനത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന കാലത്തായാലും ആലോചിക്കാവുന്നതേയുള്ളൂ ഇങ്ങനൊരു സെറ്റപ്പ്. അല്‍പ്പം ജോർജ്ജൂട്ടീതിനായി ബാക്കി വെച്ചേക്കണേ... :)

    ReplyDelete
  42. കൊച്ചിയില്‍ നടക്കുന്ന മറ്റൊരു മീറ്റ് കൂടി മിസ്സ് ആകുന്നു... ആശംസകള്‍ പറയാനല്ലേ കഴിയൂ... കാര്യമൊക്കെ കൊള്ളാം മീറ്റിന്റെ ഫോട്ടോയൊക്കെ ഇട്ട് കൊതിപ്പിക്കാന്‍ മറക്കരുത്... :)

    ReplyDelete
  43. സത്യം നീരുഭായി.
    ഇനി പ്രായമായാലും കമെന്റാതെയും പോസ്റ്റാതെയും ഇരിക്കാനാവുമോ? അല്ല ഇനിയെന്താ പ്രായമാവാന്‍ അല്ലേ? ജയന്‍ ഡോക്ടറേ..ചിത്രകാരോ, ...ഒരു ബ്ലൊഗ്ഗേഴ്സ് വില്ലേജ്.. നല്ല ആശയമാണുകെട്ടോ!

    ഈ അക്കാഡമി കെട്ടിടത്തിലൊക്കെ മാടമ്പികള്‍ (ചിത്രകാരനോട് *മാത്രം* കടപ്പാട്) കൂത്താടുമ്പോള്‍ നമുക്ക് ഗൂഗിളമ്മച്ചി കനിഞ്ഞരുളിയ വെറും ഭൂമിയല്ലാതെ ബ്ലൊഗ്ഗേഴ്സിനു ഒരു സ്ഥിരം മീറ്റിംഗ് പ്ലേസ് കിട്ടുമോ?

    ReplyDelete
  44. @ സജി - അച്ചായൻ അത് വില്ലേജാക്കിയോ ? അതിനും മാത്രം സ്ഥലം എവിടാ എറണാകുളത്ത് ? ഇടുക്കിയിൽ 4 ഏക്കർ കിട്ടുമോന്ന് നോക്ക്. ഒരു മുറിക്കുള്ള വകുപ്പാണെങ്കിൽ എറണാകുളത്തോ മുനമ്പത്തോ ശ്രമിച്ച് നോക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല.

    എന്തായാലും ചിത്രകാരൻ തന്നിട്ട് പോയത് സ്വപ്നം മാത്രമല്ല, ആശ കൂടെയാണ്. എന്നാലും ചിത്രകാരാ ആന കൊടുത്താലും .....

    ReplyDelete
  45. ഡോക്ടര്‍ ജയന്‍ സാര്‍,

    ജനുവരി ആറ്‌ എറണാകുളത്തെ താങ്കളുടെ കൂട്ടായ്മയ്ക്ക് എല്ലാവിധ ഭാവുകങ്ങളും.

    വരാന്‍ കഴിയില്ലെങ്കിലും ജനുവരി ആറ്‌ ബൂലോകത്ത് എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു ദിനമായി മാറട്ടെ,

    പുതുവത്സരാശംസകള്‍..

    ReplyDelete
  46. ഞാനും ശ്രമിക്കാം.....

    ReplyDelete
  47. ഞാന്‍ ഒരു ആറുമണി ആകുമ്പോള്‍ എത്താം. എല്ലാ ആശംസകളും. ചിത്രകാരന്റെ ബസില്‍ നിന്നാണ് ഈ കൂട്ടുചേരലിനെ പറ്റി അറിഞ്ഞത്.

    ReplyDelete
  48. I will be coming.. .But will not be able to reach on 4. Will be there ate after 6pm (oru paavam IT thozhilaali aaney) :)

    ReplyDelete
  49. ചിത്രകാരാ യു ദുഷ്ട്!!! ചിത്രകാരന്റെ സ്വപ്നം... അതെല്ലാവരുടേയും സ്വപ്നമായിക്കഴിഞ്ഞു‌.. ഡോക്ടർ‌ സാർ‌.. നുമ്മ റെഡിയായിക്കഴിഞ്ഞു. എന്തൂട്ടാ വേണ്ടേച്ചാ പറഞ്ഞാ മതി ഗഡ്യേ..

    (കുറച്ച് ബ്ലോഗേഴ്സിനെക്കൂടി ബൈക്കിൽ‌ കയറ്റാനുണ്ട് :) )

    ReplyDelete
  50. http://riverbendblog.blogspot.com/ എന്ന് ബ്ലോഗിനെ കുറിച്ച് 2006-ൽ ഏതോ പത്രത്തിൽ വായിച്ച അറിവുമായാണു ഞാൻ ബ്ലോഗിൽ എത്തുന്നത്. ഒരാൾക്ക് പറയാനുള്ളത് തന്റേടത്തോടെ, ആരുടെയും ഇടപെടലുകളില്ലാതെ പ്രകാശിപ്പിക്കാനൊരിടം. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണു മലയാള പത്രങ്ങളിൽ ബ്ലോഗിംഗ് എന്ന ‘ഏർപ്പാടി’ നെ കുറിച്ച് ഫീച്ചറുകൾ വന്നതും, ഒരു പാട് പേർ മലയാളം ബ്ലോഗിംഗിലേയ്ക്ക് കടന്നു വന്നതും.

    എഴുതാനറിയുന്നവരും എഴുതാനാഗ്രഹിച്ചവരും ഒക്കെയും ബ്ലോഗിൽ എഴുതി. ഓർമക്കുറിപ്പുകൽ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, വിമർശനങ്ങൾ, ആസ്വാദനങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ, കാർട്ടൂണുകൾ, മൽസരങ്ങൾ തുടങ്ങി ഗൗരവകരമായ ചില ചർച്ചകൾ വരെ ബൂലോഗത്ത് കണ്ടു. ബ്ലോഗിലാണു ഭാഷയുടെ ഭാവി എന്നു വരെ നമ്മൾ വീമ്പടിച്ചു. എന്നാൽ ഈ ബ്ലോഗ് വസന്തം എന്നത് വളരെ ചുരുങ്ങിയ ഒരു സമയത്തേയ്ക്ക് മാത്രമായിരുന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വെല്ലു വിളികളും വ്യക്തിഹത്യകളും പിന്നീട് മലയാളം ബ്ലോഗുകളിൽ നിത്യസംഭവമായി. അസഹിഷ്ണതയ്ക്ക് മതിലുകളില്ലാതെയായി. സ്വാതന്ത്യ്രം എന്നത് അതിന്റെ എല്ലാ അർഥത്തിലും ‘ഉപയോഗി’ക്കപ്പെട്ടു. സംയമനത്തോടെ നിലകൊണ്ടവർ വിരളം.

    ബ്ലോഗർമാരെ ‘വെട്ടുകിളി കൂട്ടം’ എന്ന് ആരോ പറഞ്ഞപ്പോൾ അദ്ദേഹത്തെ ഓടിച്ചിട്ട് പെരുമാറിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഇപ്പോൾ തോനുന്നു, അതൊരു വെട്ടുകിളി കൂട്ടം തന്നെയായിരുന്നില്ലേ എന്നു. എങ്ങു നിന്നോ വന്ന് എല്ലാം വെട്ടി വിഴുങ്ങി പറന്ന് പോയൊരു കൂട്ടം!

    പുതു മോടിയിലാണു മനുഷ്യനു എന്നും താല്പര്യം. അവൻ പുതുമകൾ അന്വേഷിച്ച് പോയ്ക്കൊണ്ടേയിരിക്കും. ചിലവൊന്നുമില്ലെങ്കിൽ പ്രത്യേകിച്ചും!

    ജയന്റെ ഈ പോസ്റ്റ് കമന്റിൽ, പഴയതും പുതിയതുമായ ഒരു പാടു പേരെ കണ്ടു. ഉദ്ദേശം നല്ലതു തന്നെ. പലരും തിരിച്ചു വരുമായിരിക്കും. എഴുതി തുടങ്ങുമായിരിക്കും. വിവാദങ്ങൾ ആരംഭിക്കുമായിരിക്കും, ഞാൻ പിടിച്ച മുയലിനു രണ്ടല്ല കൊമ്പ് മൂന്നാണെന്ന് വാശിപിടിക്കുമായിരിക്കും. വായിക്കുമ്പോൾ തന്നെ അറയ്ക്കുന്ന ഭാഷയിൽ പ്രതികരിക്കാൻ തുടങ്ങുമായിരിക്കും, സഹിഷ്ണത, പക്വത എന്നിവ എന്തെന്ന് അറിയാത്തവരാണു നമ്മളെന്ന്, നമ്മൾ പിന്നെയും തെളിയിക്കുമായിരിക്കും

    ഇങ്ങിനെയൊന്നും ആവാതിരിക്കട്ടെ മടങ്ങി വരവ് എന്ന പ്രതീഷയോടെ ആശംസകൾ, പിന്തുണ.

    ReplyDelete
  51. അതെ ചിത്രകരന്റെ സ്വപനങ്ങളോട് ഞാനും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു..
    എല്ലാ ഭാവുകങ്ങളും നേരുന്നു..
    പുതുവല്‍സരാശംസകളോടെ...

    ReplyDelete
  52. പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  53. ശുഭാശംസകൾ..!!!

    @ പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
    കുറച്ച് ബ്ലോഗേഴ്സിനെക്കൂടി ബൈക്കിൽ‌ കയറ്റാനുണ്ട് :)

    എന്നെ കൊണ്ട് കൊലക്ക് കൊടുത്തത് മതിയായില്ലേ...?

    ReplyDelete
  54. മീറ്റിനെ പറ്റി വാ തോരാതെ പറഞ്ഞ ജയേട്ടന്‍ ഈറ്റിനെ പറ്റി ഒന്നും മിണ്ടീല...... ഇത് പറ്റൂല. ഡോക്റ്റര്‍ നയം വ്യക്തമാക്കണം.
    @ "ഇനി പ്രായമായാലും കമെന്റാതെയും പോസ്റ്റാതെയും ഇരിക്കാനാവുമോ?" - അല്ലച്ചായാ, ഇനി എന്തോന്നാ ആവാനുള്ളത്?!!! അല്ല,അച്ചായന്‍ വരില്ലേ? ചുമ്മാ വാ...ന്ന്!

    ജയേട്ടാ, വ്യാഴാഴ്ച കാണാം.

    ReplyDelete
  55. എല്ലാവരും കൂടി ഇത് ആവേശകരമായ ഒരു ചർച്ചയാക്കി മാറ്റിയതു കണ്ടപ്പോൾ എനിക്കും ആവേശം!

    വരാൻ കഴിയുന്ന മുഴുവൻ ബൂലോകവാസികൾക്കും സ്വാഗതം!
    കാസർകോട് മുതൽ തിരുവനന്തപുരം വരെ, ജില്ലാഭേദമില്ലാതെ സ്വാഗതം!

    ആദ്യം കൊച്ചിയിലും പരിസരപ്രദേശത്തുമുള്ളവർ കൂടാം എന്നേ ആഗ്രഹിച്ചിരുന്നുള്ളു!

    സജിം തട്ടത്തുമല ബസ്സിൽ (ഗൂഗിളിന്റെ അല്ല , കെ.എസ്.ആർ.ടി.സിയുടെ!)സ്വപ്നം കണ്ടു വരും.

    സുനിൽ പണിക്കർ

    ടോട്ടോചാൻ

    വി.കെ.ആദർശ്

    സിജീഷ്

    ആളവന്താൻ....

    ആളുകൂടുന്നു!

    എല്ലാവർക്കും സ്വാഗതം!

    ReplyDelete
  56. ചിത്രകാരൻ തുടങ്ങിവച്ചതും, നിരക്ഷരൻ, സജി അച്ചായൻ എന്നിവർ പിൻ തുണച്ചതുമായ ആശയത്തെക്കുറിച്ച് കൂലങ്കഷമായി നമ്മൾ ചർച്ചിക്കുന്നതാണ്.

    മലയാളം ബൂലോകത്തിന്റെ ആസ്ഥാനമായി കൊച്ചി തിളങ്ങട്ടെ!

    ReplyDelete
  57. belated happay new year ........jayetta

    ReplyDelete
  58. മീറ്റിൽ വല്ല ഫോർമാലിറ്റിയും ഉണ്ടോ? രജിസ്ട്രേഷനോ മറ്റോ?

    ബൂലോകത്തിന്റെ ആസ്ഥാനം നല്ല ആശയം. പ്രസ്സ് ക്ലബ്ബ് എന്നതുപോലെ ബ്ലോഗ്ക്ലബ്ബുകൾ എല്ലാ‍ ജില്ലാകേന്ദ്രങ്ങളിലും ഉണ്ടാകേണ്ടതാണ്. അല്ലാതെ നിലവിലെ പരമ്പരാഗത പത്രപ്രവർത്തകരുടെ പ്രസ്സ് ക്ലബ്ബുകാരൊന്നും നമ്മൾ ബ്ലോഗേഴ്സിനെ അടുത്ത കാലത്തൊന്നും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. പ്രസ്സ് കാർഡൊക്കെ ഉള്ള പുലികൾക്കല്ലേ അവിടെ സ്ഥാനമൂള്ളൂ. ബൂലോകത്തിന്റെ വളർച്ചയ്ക്ക് നമ്മൾ ബൂലോകവാസികൾ തന്നെ ശ്രമിച്ചെങ്കിലേ പറ്റുകയുള്ളൂ. ഏതായാലും അവസരത്തുയരാൻ ബ്ലോഗ്ഗർമാരെല്ലാം അരയും കച്ചയും മുറുക്കി ഇറങ്ങുന്നതിൽ സന്തോഷം. അപ്പോൾ ബൂലോക ആസ്ഥാന നഗരിയിൽ വച്ചു ആറംതീയതി കാണാം!

    ReplyDelete
  59. ആശംസകള്‍
    അഭിവാദ്യങ്ങള്‍

    ReplyDelete
  60. ആശംസകള്‍ ഡോ ജയന്‍.
    അന്നേദിവസം വേറെ പരിപാടി ഉണ്ട്. തൃശൂരില്‍ വച്ചു നടക്കുന്ന ഈ ജാതി സെന്‍സസ് അട്ടിമറിക്കരുത് പരിപാടിയുടെ പ്രസ് മീറ്റ്.

    ReplyDelete
  61. ഈ ചിത്രകാരന്‍ മനുഷ്യനെ വല്ലാണ്ട് കൊതിപ്പിക്കുന്നു. എന്റമ്മേ എന്തൊരു മനോഹരമായ സ്വപ്നം. ഇപ്പോള്‍ ഈ സ്വപ്നം യാദാര്‍ത്ഥ്യമായാല്‍ കൊള്ളാമെന്ന് തോന്നുന്നു. ഉള്ള ജോലിയൊക്കെ കളഞ്ഞ് ഒരു ഇന്റെര്‍നെറ്റ് കഫേയും പുസ്തകശാലയും കൂടെതുടങ്ങി ഇവിടെയെവിടെയെങ്കിലും കൂടിയാലോന്നൊരാലോചന.. പിന്നെ പട്ടിണി കിടന്ന് ശീലമില്ലാത്തതിനാല്‍ വിട്ടു. എന്നാലും ചിത്രകാരാ.. ഒന്ന് വരാന്‍ നോക്കെന്നേ.. നമുക്ക് ഒന്ന് കൂടിയിട്ട് പോകാം.

    ഡോക്ടര്‍ സാറേ..

    പറഞ്ഞോ.. എന്താ വേണ്ടത്.. ഒന്ന് അര്‍മാദിക്കാന്നേ..

    @ആളവന്താന്‍ : ഈ ഈറ്റിനുള്ള കാര്യങ്ങള്‍ ഗല്‍ഫില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് തീരുമാനിക്കാം. അല്ലെങ്കില്‍ നമ്മുടെ നിരക്ഷരനോടും സജിയച്ചായനോടും ചോദിക്ക്.. അല്ലേ യാത്രികരെ.. :)

    ReplyDelete
  62. ഡോക്റ്ററേ! കൊല്ലം ജില്ല പറയാത്തതിനാല്‍ അല്‍പ്പം വിഷമത്തിലിരിക്കുകയായിരുന്നു.അപ്പോഴാണു കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കണ്ടത്.(തട്ടത്ത്മല സജിംനു നന്ദി.) ഞാനും വരാന്‍ നോക്കുന്നു.എവിടെ,എങ്ങിനെ, മറ്റു ഫോര്‍മാലിറ്റീസ്, ഒക്കെ അറിയിക്കുമല്ലോ.പുതിയ അറിയിപ്പ് വരുമെന്ന് കരുതുന്നു.എന്റെ ഫോണ്‍ നമ്പര്‍ 9744345476 ആണ്.
    ആശംസകള്‍.

    ReplyDelete
  63. വരാൻ കഴിയില്ലെങ്കിലും
    എല്ലാ വിധ ആശംസകളും..

    ReplyDelete
  64. പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ ബ്ലോഗ് സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?

    ReplyDelete
  65. പുതുവത്സരാശംസകൾ

    ReplyDelete
  66. i am a good reader .. i have started to write something from my mind.... i dont request comment or openion ... just read my thoughts... thats all ... i dont care the appreciation and discourages....

    ReplyDelete
  67. മീറ്റിനും ഈറ്റിനും ആശംസകൾ !

    ചിത്രകാരന്റെ സ്വപ്നം യാഥാർത്ഥ്യമാകട്ടെ!

    ReplyDelete
  68. പ്രിയസുഹൃത്തുക്കളെ...

    ആവേശകരമായ ഈ പ്രതികരണങ്ങൾക്കു നന്ദി!

    ഈ സംഗമത്തിൽ യാതൊരു ഫോർമാലിറ്റിയും, രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതല്ല.

    പരസ്പരം കാണാം.കായലോരത്ത് ഒരുമിച്ചിരുന്നു വർത്തമാനം പറയാം. ആശയങ്ങൾ പങ്കുവയ്ക്കാം...

    പിന്നെ ഒരുമിച്ചിരുന്ന് എന്തങ്കിലും കഴിക്കുകയുമാവാം.

    എന്താ, പോരേ..!?

    വരാൻ കഴിയുന്ന എല്ലാവർക്കും സ്വാഗതം.

    ReplyDelete
  69. ബ്ളോഗേര്‍സ് കൂട്ടായ്മക്ക് ഏല്ലാവിധ ആശംസകളും നേരുന്നു. മലയളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയെ സംരക്ഷിക്കാന്‍ ബ്ളോഗുകള്‍ക്ക് മാത്രം കഴിയില്ലെങ്കിലും അന്യമായിക്കൊണ്ടിരിക്കുന്ന വായനാ സംസ്ക്കാരത്തെ കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നുറപ്പാണ്.
    വിവരങ്ങള്‍ നല്കിയതിനു നന്ദി രേഖപ്പെടുത്തുന്നു.
    എല്ലാ വിജയാശംസകളും നേരുന്നു!

    ReplyDelete
  70. ബ്ലോഗ്‌ തീര്‍ച്ചയായും എഴുത്തില്‍ താല്പര്യമുള്ളവര്‍ക്ക് പ്രചോദനം തന്നെ ആണ് ,

    ReplyDelete
  71. appo iniyulla varsham oru blog vasanthamakatte...:)

    ReplyDelete
  72. ചിത്രകാരാ,ആശയത്തോട് യോജിക്കുന്നു. എന്നാലാകുന്ന സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

    ആറാം തീയ്യതി തീര്‍ച്ചയായും ഉണ്ടാകും. .......

    ഒപ്പം ഒരു ഐഡിയ , ഒരു SUN SET ബോട്ടിംഗ് കൂടി ആയാലോ. ആളൊന്നുക്ക് 50 രൂപ
    കൊടുത്താല്‍ മതി. മീറ്റും നടക്കും ഉല്ലാസവും ആകും .

    ReplyDelete
  73. പുതുവത്സരാശംസകള്‍

    ReplyDelete
  74. നാട്ടില്‍ ആയിരുന്നെകില്‍ തീര്‍ച്ചയായും വന്നേനെ !
    മീറ്റിനു ആശംസകള്‍

    പുതു വത്സര ആശംസകളും

    ReplyDelete
  75. ആദ്യമായി ഡോക്റ്റര്‍ ജയന് ഒരു വലിയ നന്ദി. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു പുതുവര്‍ഷ മീറ്റ് പ്ലാന്‍ ചെയ്തതില്‍. കൂടുതല്‍ കൂടുതല്‍ ബ്ലോഗ്ഗര്‍മാര്‍ ഇതില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഇത്രം നാളും ഒരു ബ്ലോഗു മീറ്റില്‍ പങ്കെടുക്കണമെന്നു തോന്നിയ കലശലായ മോഹം ഇതാ ഇതാ സാക്ഷാത്ക്കരിക്കാന്‍ പോകുന്നു.

    യാത്രയിലായിരുന്നതിനാല്‍ കമന്റ് ഇടുവാന്‍ ഇപ്പൊഴേ പറ്റിയുള്ളു.
    അപ്പോള്‍ നാളെ ഈ നേരം നമ്മള്‍ കൂടിക്കാഴ്ച്ചയിലായിരിക്കും.

    സത്യത്തില്‍ മലയാളബ്ലോഗു രംഗത്തേക്ക്, ധാരാളം മോഹങ്ങളുമായി കടന്നു വന്ന ഒരു വ്യക്തിയാണു ഞാന്‍. ബ്ലോഗില്‍ വരുന്നതിനു മുന്‍പ് പ്രിന്റ് മീഡിയയില്‍ പ്രസിദ്ദീകരണങ്ങള്‍ ഉണ്ടായിട്ടൂണ്ട്. പക്ഷെ ആ അവസരങ്ങളെ പാടേ ഉപേക്ഷിച്ചുകോണ്ട്(സമയക്കുറവും ഒരുകാരണമായിരുന്നു) ബ്ലോഗിലേക്കു കടന്നു വന്നു.

    നിരാശ ഇപ്പോള്‍ ഉണ്ടോ എന്നു തോന്നുന്നതില്‍ കാര്യമില്ല്. കാരണം നിരാശ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു വാക്കല്ല.

    ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നും വിശ്വസിക്കുന്നു.
    ഇവിടെ വായിച്ച കമന്റുകളില്‍ നിന്ന് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ബ്ലോഗ്ഗു ഭാവിയെക്കുറിച്ചുള്ള ആകാംഷ കണാവുന്നതണ്. എങ്ങനെ അതിനെ മറികടന്ന് ബ്ലോഗിനൊരു സ്വതന്ത്ര ഐഡെന്റിറ്റി ഉണ്ടാക്കാം എന്നത് ചിന്തിക്കേണ്ട് ഒരു വിഷയമാണ്.

    ബാക്കി നേരിട്ട്,

    ReplyDelete
  76. @ ജയന്‍,

    മൊബൈല്‍ നമ്പര്‍ കമന്റായി നല്‍കിയിരുന്നെങ്കില്‍ പരസ്പരം കണ്ടിട്ടില്ലത്തവര്‍ക്ക് ഏറണാകുളത്ത് എത്തിയ ശേഷം ബന്ധപ്പെടുവാന്‍ സൗകര്യം ആയിരുന്നു.

    @ ഇ.എ.സജിം തട്ടത്തുമല

    കെ.എസ്.ആർ.ടി.സി യില്‍ അമേരിക്കയ്ക്ക് പോകുന്നത് കൊല്ലം വഴി ആണെങ്കില്‍ 99955 70383 ല്‍ വിളിക്കുക. സാധിക്കുമെങ്കില്‍ ഞാനും കൂടാം.

    ReplyDelete
  77. ഡോക്ടറെ, വിളിച്ചതില്‍ സന്തോഷം......പങ്കെടുക്കാന്‍ പറ്റാത്തതില്‍ സങ്കടവും..
    എല്ലാ വിധ ആശംസകളും......പിന്തുണയും നല്‍ക്കുന്നു......
    "പുതുവത്സരാശംസകള്‍"

    ReplyDelete
  78. @ മാവേലി കേരളം - ചേച്ചി നാട്ടിൽ ഉണ്ടോ ? എന്നുവന്നു? ചേട്ടനും മക്കളും കൂടെയുണ്ടോ ? എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ.

    ReplyDelete
  79. ജയേട്ടാ പുതുവത്സരസംഗമം അറിയിച്ചതിനു നന്ദി .എറണാംകുളം ആയതുകൊണ്ട് വരാന്‍ സാധിക്കില്ല .ആഘോഷം അടിപോളിയാകട്ടെ. എല്ലാ ബ്ലോഗ്‌ കുതുകികള്‍ക്കും എന്റെ പുതുവത്സരാശംസകള്‍ .

    ReplyDelete
  80. njan blogilum vedeshathum vannittu kurachu nale aayullu....... i like all writers here ... but nobody know me .. njanum ezhuthan sramichu thudangi..... protsahippickumallo ??.... varan patathathil vishamamund ....ashamsakal um pinthunayum undaakum...

    ReplyDelete
  81. ഫോട്ടോയെവിടേ....????
    റിപ്പോര്‍ട്ടെവിടേ....???
    വേഗം വേണം...വേഗം വേണം !!!!!!!
    :)

    ReplyDelete
  82. മറ്റൊരു മീറ്റും ചര്‍ച്ചയും നടത്താനുള്ള ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്. ഒന്നു കയറിയിട്ടേ പോകാവൂ..

    ReplyDelete