Tuesday, October 26, 2010

വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!

 2007 ൽ ബൂലോകത്തെത്തിയ ഒരാളാണു ഞാൻ. ഏവൂരാൻ എന്ന എന്റെ നാട്ടുകാരൻ ബ്ലോഗെഴുതിയതായി പത്രത്തിൽ വായിച്ച ആവേശത്തിലാണ് ഞാനും ഈ മാധ്യമത്തിലേക്കു കാൽ വച്ചത്. വക്കാരിമഷ്ടാ, വിശ്വപ്രഭ, കേരളാ ഫാർമർ, ഇഞ്ചിപ്പെണ്ണ്, വിശാലമനസ്കൻ, അരവിന്ദ്, കുറുമാൻ, മരമാക്രി, ഇടിവാൾ,കെ.പി.സുകുമാരൻ എന്നീ പേരുകൾ പത്രത്താളുകളിൽ നിന്നു മനസ്സിലേക്കു കയറി.

മലയാളം ബ്ലോഗിന്റെ പുഷ്കലകാലമായിരുന്നു അത്. 2003 നും 2007 നും ഇടയ്ക്ക് എഴുതപ്പെട്ട രചനകൾ വായിച്ച് ഞാൻ ഉത്സാഹഭരിതനായി.

തുടർന്ന് ബ്രിജ് വിഹാരം മനു, പോങ്ങുമ്മൂടൻ,ചിത്രകാരൻ,അരുൺ കായംകുളം, വാഴക്കോടൻ, കുമാരൻ, മാണിക്യം, മിനി ടീച്ചർ തുടങ്ങി ഒരു വൻ നിര തന്നെ പ്രത്യക്ഷപ്പെട്ടു.

മതവും,രാഷ്ട്രീയവും, സിനിമയും, സൊറപറയും, ഓർമ്മക്കുറിപ്പുകളും ബ്ലോഗിൽ നിറഞ്ഞു.

എന്നാൽ 2010 വന്നുദിച്ചതോടെ മലയാളം ബ്ലോഗിനു ശനിദശതുടങ്ങി. ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ഒക്കെയായി പലരുടെയും തട്ടകങ്ങൾ.

അല്ലറചില്ലറ വിവാദങ്ങൾ തുണച്ചതുകൊണ്ട് കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ഒരു ചലനമുണ്ടായെന്നതൊഴിച്ചാൽ മലയാളം ബ്ലോഗ് മാന്ദ്യത്തിലാണ്. ആകെ ഒച്ചയും ബഹളവും ഉള്ളത് മതചർച്ച നടക്കുന്ന ഇടങ്ങളിൽ ആയി!

ഇന്ന് പ്രതിഭാധനരായ പല ബ്ലോഗർമാരും, ബ്ലോഗിനേക്കാൾ പ്രാധാന്യം ഗൂഗിൾ ബസ്സിനും, ട്വിറ്ററിനും, ഫെയ്‌സ് ബുക്ക് ഫാം വില്ലെയ്ക്കുമൊക്കെയാണ് നൽകുന്നതെന്ന യാഥാർത്ഥ്യം ചങ്കു തകർക്കുന്നതാണ്.

ബ്ലോഗർ എന്ന മേൽ വിലാസമാണ് നമ്മെ ഒരുമിപ്പിച്ചതെന്ന യാഥാർത്ഥ്യം വിസ്മരിക്കാതിരിക്കാനും, ഒപ്പം വളരെയേറെ സാധ്യതകൾ ഉള്ള ഈ മാധ്യമം ജീവസ്സുറ്റതാക്കി നിലനിർത്താനും ഉള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന് എല്ലാ ബ്ലോഗർമാരും തിരിച്ചറിയണം എന്നും
അഭ്യർത്ഥിക്കുന്നു.


ഈ വിഷയത്തിൽ സമാനചിന്താഗതിയുള്ള ബ്ലോഗർമാർ ഒരുമിക്കാൻ തയ്യാറായാൽ അക്കൂട്ടത്തിൽ കൂടാൻ ഞാനും ഉണ്ടെന്ന വിനീതമായ വാഗ്ദാനത്തോടെ,

സ്നേഹപൂർവം

ജയൻ ഏവൂർ

വാൽമൊഴി: കച്ചോടമാക്കി മാറ്റിയെന്നാരൊപിച്ചാലും നിരന്തരമായി ബെർളിയും, പിന്നെ ഇടയ്ക്കിടെ വിശാലമനസ്കനും ഇപ്പോഴും പോസ്റ്റുകൾ ഇടുന്നുണ്ടെന്നതിൽ അവരെ മനസ്സാ അഭിനന്ദിക്കുന്നു!

117 comments:

 1. കൂടുതൽ കൊടുത്തില്ലെങ്കിലും ബസ്സിനും, ട്വിറ്ററിനും, ഫെയ്സ് ബുക്കിനും കൊടുക്കുന്ന പ്രാധാന്യമെങ്കിലും ബ്ലോഗിനു കൊടുക്കണം എന്ന് പ്രിയ ബ്ലോഗർ സുഹൃത്തുക്കളോട് വിനീതമായി അഭ്യർത്ഥിക്കുന്നു!

  ReplyDelete
 2. ഇവിടെ പാശ്ച്യാത്ത നാടുകളിൽ ഇപ്പോഴും സാഹിത്യ-കലാ രംഗത്ത് മറ്റെല്ലാത്തിനുമുപരി മികച്ചുനിൽക്കുന്നത് ബ്ലോഗ് എന്ന ഇ-മാധ്യമം തന്നെയാണ് കേട്ടൊ

  ReplyDelete
 3. മലയാളം ബ്ലോഗിങ്ങില്‍ മുന്‍പ് സംഭവിച്ച തോന്നും എനിക്കറിയില്ല ..അടുത്ത കാലത്താണ് ഞാന്‍ എത്തിയത് ..
  നല്ല രചനകള്‍ പലതും ആളനക്കം ഇല്ലാതെ (ആ ബ്ലോഗര്‍മാര്‍ക്ക് പൊടിക്കൈകള്‍ അറിയാത്തത് കൊണ്ടാവും )ഒറ്റപ്പെടുന്നതും
  വലിയ കഴമ്പ് ഒന്നും ഇല്ലെങ്കിലും ചിലത് മെഗാ ഹിറ്റ്‌ ആകുന്നതും കാണുന്നു ..രഹസ്യം അറിയില്ല ..ഇതൊരു പരസ്പര സഹകരണ മേഖല ആണെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല ..
  ഗൌരവ രചനകള്‍ തഴയപ്പെടുന്നത് അത്തരം ബ്ലോഗുകള്‍ സൃഷ്ടിക്കുന്നവരെ
  തളര്ത്തിയെക്കും ..ആരോഗ്യകരമായ ഒരു സഹവര്‍ത്തിത്വം ഇല്ലാതെ പോകുന്നത് കഷ്ടമാണ് ..വായിക്കാന്‍ ആളില്ലെങ്കില്‍ ..ആരെങ്കിലും ഇതൊക്കെ വായിക്കുന്നുണ്ടെന്നു അറിയാതിരുന്നാല്‍ സ്വാഭാവികമായും വേറെ ഇടങ്ങള്‍ തേടി പോവുക സ്വാഭാവികം ..അച്ചടി മാധ്യമ രംഗത്ത് നില്‍ക്കെ തന്നെയാണ് ഞാന്‍ ബ്ലോഗ്‌ മേഖലയില്‍ എത്തിയത് ..പ്രസിദ്ധി യേക്കാള്‍ എഴുത്തിന്റെ മേന്മയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നു ..അതങ്ങിനെ യാണോ എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ ..
  ഫോളോ ചെയ്യാതെ ..കമന്റ് ഇടാതെ നിരവധി പേര്‍ ബ്ലോഗുകള്‍ വായിക്കുന്നു എന്നതും യാഥാര്‍ത്യമാണ്..ശനിയോ ശുക്രനോ വരികയോ പോവുകയോ ചെയ്യട്ടെ ...നല്ല മനസ്സും സംസ്കാരവും ഉള്ള എഴുത്തുകാരും വായനക്കാരും ഇനിയും വരും ..ഓ കെ .അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ ...:)

  ReplyDelete
 4. ജയന്‍ സാര്‍ പറഞ്ഞതെല്ലാം വാസ്തവം തന്നെ, 2010ല്‍ ബൂലോകത്ത് കാലുകുത്തിയ എന്നെപ്പോലുള്ളവര്‍ക്ക് പത്രത്തിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഒക്കെ വായിച്ച പ്രതാപിയായ മലയാള ബൂലോകത്തെ ദര്‍ശിക്കാനായില്ല. പ്രശസ്തബ്ലോഗര്‍മാരെല്ലാം (ബെര്‍ളി ഒഴിച്ച്) എന്നെങ്കിലുമൊക്കെ ബ്ലോഗ് എഴുതുന്ന രീതിയിലാണ് ഇപ്പോള്‍.ആ സുവര്‍ണകാലഘട്ടത്തില്‍ ബൂലോകത്ത് കാലെടുത്ത് വയ്ക്കാന്‍ സാധിക്കാത്തതില്‍ നിരാശ തോന്നുന്നു

  ReplyDelete
 5. ആരൊക്കെ എവിടെ പോയാലും ബ്ലോഗിലേക്ക് തിരിച്ചു വരും , കാരണം ഇതുപോലെ ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒന്നും വേറെ ഇല്ല. എനിക്ക് ഇത് തന്നെയാണ് ഇഷ്ടം.

  ReplyDelete
 6. ഉറവ വറ്റിയതോ ആരംഭശൂരത്തമോ .. തണ്ടിന്മേല്‍ നിന്ന് വെളിച്ചം പകരേണ്ട വിളക്കുകള്‍ ഇപ്പോള്‍ ഏതൊക്കെയോ പറയിന്‍ കീഴില്‍ ഒളിച്ചിരിക്കുന്നു.

  ReplyDelete
 7. ദൈവം അനുഗ്രഹിച്ചാല്‍
  ഞാനിവിടെയൊക്കെ തന്നെയുണ്ടാകും...

  ReplyDelete
 8. ബ്ലോഗിന്റെ നഷ്ടപ്രതാപം എങ്ങനെ വീണ്ടെടുക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് ഗൌരവമായ ആലോചന നല്ലത് തന്നെയാണ്. കഴിഞ്ഞതിനെ പറ്റി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇനി എന്തൊക്കെ ചെയ്യാന്‍ പറ്റും, ആരൊക്കെ സഹകരിക്കും എന്നാണ് നോക്കേണ്ടത്. ഇത് മഹത്തായൊരു ജനകീയമാധ്യമം തന്നെയാണ്. ബ്ലോഗ് വാ‍യന സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. വായനക്കാര്‍ കൂടുമ്പോള്‍ നല്ല സൃഷ്ടികളും ബ്ലോഗില്‍ വര്‍ദ്ധിക്കും. എല്ലാവരും ഒത്ത്പിടിച്ചാല്‍ ബ്ലോഗിനെ നല്ലൊരു മാധ്യമമായി മാറ്റാന്‍ നമുക്ക് കഴിയും.

  ബ്ലോഗിനെ പ്രചരിപ്പിക്കാന്‍ ഇത് വരെ നടന്ന ശ്രമങ്ങള്‍ ഫലവത്തായില്ല. ബ്ലോഗ് മീറ്റുകള്‍ വെറും കൂടിച്ചേരലുകള്‍ മാത്രമായിപ്പോയി. നാലാളെ പുറത്ത് നിന്ന് ബ്ലോഗിലേക്ക് എത്തിക്കാന്‍ ബ്ലോഗ് മീറ്റുകള്‍ ഉന്നം വെച്ചില്ല. ബ്ലോഗ് വായന ശീലമാക്കൂ എന്ന് ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഇനിയും ഒരു കൂട്ടായ്മ രൂപീകരിച്ചുകൂടെന്നില്ല. ഇത് എന്ത്കൊണ്ടും നാളെയുടെ മാധ്യമമാണ്.

  എഴുതുന്നവരോട് ഒരഭ്യര്‍ത്ഥന. തല്‍ക്കാലം വായനക്കാരെയും കമന്റുകളും കിട്ടിയില്ലെങ്കിലും നിരാശപ്പെടരുത്. തുടര്‍ന്ന് എഴുതിക്കൊണ്ടിരിക്കണം. അതില്‍ രണ്ടുണ്ട് കാര്യം. ഒന്ന് നിങ്ങളിലെ എഴുത്തുകാരന്‍ പുഷ്ടിപ്പെടും. മറ്റൊന്ന് എന്നെങ്കിലും നിങ്ങളുടെ ബ്ലോഗില്‍ ആരെങ്കിലുമായി എത്തിപ്പെടും. നെറ്റില്‍ നിങ്ങള്‍ അടയാളപ്പെടുത്തുന്ന അക്ഷരങ്ങള്‍ക്ക് നാശമില്ല എന്ന് ഓര്‍ക്കുക.

  ജയന്‍ ഡോക്ടര്‍ നല്ല സഹൃദയനും ഉത്സാഹിയുമാണ്. എന്തെങ്കിലും മുന്‍‌കൈ എടുക്കുകയാണെങ്കില്‍ എന്റെ സഹകരണം വാഗ്ദാനം ചെയ്യുന്നു.

  സ്നേഹപൂര്‍വ്വം,

  ReplyDelete
 9. ബ്ലോഗ്ഗിൽ സൗകര്യമുള്ളപ്പോൾ എഴുതാം... സൗകര്യമുള്ളപ്പോൾ വായിക്കാം... സൗകര്യമുള്ളപ്പോൾ അഭിപ്രായം പറയാം... ആധികാരികമായ എഴുത്ത്‌ ബ്ളോഗിലാണ്‌ നടക്കുക...

  ബസ്സിന്‌ സ്പീഡ് കൂടുതലാണ്‌...

  കാലത്തെ അതിജീവിക്കുന്നത്‌ പിൻപറ്റുക...

  ReplyDelete
 10. പണ്ടൊക്കെ ബ്ലോഗര്‍മാര്‍ കമന്റിട്ട് പ്രോത്സാഹിപ്പി ക്കുമായിരുന്നു.. ബ്ലോഗുകള്‍ കൂടിയപ്പോള്‍ കമന്റു കുറഞ്ഞു. ഇപ്പൊ ആള്‍ക്കാര്‍ ഒരു പോസ്റ്റ്‌ മൊത്തം വായിച്ചു നോക്കാറുണ്ടോ എന്ന് സംശയം. ഓടിച്ചൊന്നു നോക്കിയിട്ട് ഒറ്റ പോക്കാ അടുത്ത ബ്ലോഗിലേക്ക്.... അല്ലാത്തവരും ഉണ്ട്.

  ReplyDelete
 11. എനിക്കും ഇഷ്ടം കൂടുതൽ ബ്ലോഗിനോടുതന്നെ. അതുകൊണ്ട് ഞാനും കൂടാം.

  ReplyDelete
 12. ബസ്സില്‍ ആറിയ കഞ്ഞി പഴ്ന്കഞ്ഞിയാ :)
  ഇവിടെ അതല്ല. നല്ലൊരു പോസ്റ്റിട്ടാല്‍ എന്നും അത് ആക്റ്റീവ് ആയിരിക്കും.

  എന്ന് വച്ച് ബസ്സ്‌ വേണ്ടന്നല്ല, നമുക്ക് പരദൂഷണം പറയാനും തല്ലു കൂടാനും നല്ലത് ബസ്സും എഫ്.ബി ഉം ഒക്കെയാ.

  ReplyDelete
 13. സ്മൈലിയിട്ട മുരളികേ...
  നന്ദി!

  ബിലാത്തിച്ചേട്ടൻ,
  അത് വളരെ നല്ല കാര്യം.
  ബിലാത്തി ബ്ലോഗർമാർ നീണാൾ വാഴട്ടെ!

  രമേശ് അരൂർ,
  പറഞ്ഞതൊക്കെ ശരി തന്നെ.
  വായിക്കുകയും വായിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഒന്നാമതായി നമുക്കു വേണ്ടത്.
  എല്ലാവർക്കും എല്ലാവരെയും വായിക്കാൻ താല്പര്യമില്ല എങ്കിൽ, താല്പര്യമുള്ള പൊസ്റ്റുകൾ എങ്കിലും വായിക്കുക. കഴിയുമെങ്കിൽ ഒരു കമന്റ് ഇടുക.

  തുടക്കകാരെ വിമർശിച്ചു കൂമ്പുവാട്ടാതിരിക്കുക, തഴക്കം ചെന്നവരെ പ്രായഭേദമെന്യെ കുറവുകൾ ചൂണ്ടിക്കാണിക്കുക.

  ഇതൊക്കെ ചെയ്യാൻ നമുക്കാവണം.

  സീനിയേഴ്സ് സജീവമാവുകയും, പുതുമുഖങ്ങൾ കടന്നു വരികയും വേണം.

  അതിന് ഒരു കൂട്ടായ യജ്ഞം വേണമെങ്കിൽ നമ്മൾ ആ വെല്ലുവിളി ഏറ്റെടുക്കണം.

  ഓലപ്പടക്കം
  അതെ അനിയാ. മലയാളം ബ്ലോഗിന്റെ സുവർണകാലം ഏതായാലും ഇതല്ല. മുൻപുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ടത് അസാധ്യവും അല്ല!

  ജിഷാദ് ക്രോണിക്
  വിശ്വാസം നല്ലതു തന്നെ. അതാണ് വേണ്ടതും.
  ആദ്യം അവനവനിൽ; പിന്നെ ഈ മാധ്യമത്തിൽ!

  കാർന്നോര്
  രണ്ടായാലും ശരി, ചില മുൻ കൈ എടുക്കലുകൾ നാം നടത്തേണ്ടിയിരിക്കുന്നു - അച്ചടി മാധ്യമത്തിനു പോലും ഭീഷണിയുയർത്തിയ ബ്ലോഗ് കൂമ്പടയാതിരിക്കാൻ.

  റിയാസ്
  സന്തൊഷം!
  ഒപ്പം കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പികുകയും വേണം.

  ReplyDelete
 14. കെ.പി.എസ്
  ദീർഘമായ കമന്റിനു നന്ദി!
  പറഞ്ഞതെല്ലാം സത്യം.
  ഞാനിനി ആവർത്തിക്കേണ്ടല്ലോ.

  കാക്കര
  അതെ! കാലത്തെ അതിജീവിക്കുന്നതിനെ പിൻ പറ്റുക!
  ഈ സന്ദേശം കഴിയുന്നത്ര ആളുകളിൽ എത്തിക്കുക എന്നതാണ് നമ്മൾ ഏറ്റെടുക്കേണ്ട ദൌത്യം.

  ജിഷ്ണു ചന്ദ്രൻ
  അതെ.
  ഇപ്പൊൾ ഓടിച്ചു നോക്കലെ നടക്കുന്നുള്ളു.
  കാമ്പുള്ള എഴുതും ഇല്ല; വായനയും ഇല്ല.
  ആ രീതി മാറ്റാൻ നമുക്കാവണം; ആവും!

  എഴുത്തുകാരിച്ചേച്ചീ,
  പിൻ തുണയ്ക്കു നന്ദി!
  നമുക്കൊന്നു ശ്രമിക്കാം.

  ബിജുക്കുട്ടാ,
  ആ കമന്റ് കലക്കി!
  ബസ്സിൽ ആറിയ കഞ്ഞി പഴങ്കഞ്ഞി!
  അതെ.
  ബസ് ഉപേക്ഷിക്കണം എന്ന് ഞാനും പറയുന്നില്ല.
  പക്ഷേ ബ്ലോഗർ ബ്ലോഗിനെ പ്രാധാന്യത്തോടെ കാണണം.
  അതിന്റെ പതാകാവാഹകർ എന്ന നിലയിൽ അല്പം ബുദ്ധിമുട്ടുകൾ സഹിച്ചും അതിനെ പോറ്റിവളർത്തണം - പിൻ തലമുറയ്ക്കു വേണ്ടി!

  ReplyDelete
 15. ബസ്സില്‍ ഒന്നും കാര്യമായ് ആലോചിക്കാതെ കയറി പറ്റാം,അതാവും പലരും ബസ്സും ട്വിറ്ററും ഇഷ്ടപ്പെടാന്‍ കാരണം.ബ്ലോഗ്‌ പോസ്റ്റിനു കുറച്ചു ആലോചന ആവശ്യം തന്നെ.എല്ലാവരും മടിയന്മാരാവുകയാനെന്നു തോന്നുന്നു..

  ReplyDelete
 16. ജയന്‍ വൈദ്യരേ - ഞാന്‍ ഈയിടെയായിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് കുറച്ചുകാലത്തേക്കെങ്കിലും ഇവിടെയൊക്കെ ഉണ്ടാകും. ഞാന്‍ ഒരു വാഗ്മിയൊന്നുമല്ല - അതുകൊണ്ട് (താങ്കളെപ്പോലെ) വായനക്കാരുടെ താല്‍പ്പര്യം നിലനിര്‍ത്തിക്കൊണ്ടുപോകാനാകും വിധം തുടരെത്തുടരെ രസകരമായ ലേഖനങ്ങളും കഥകളും എഴുതാന്‍ ബുദ്ധിമുട്ടാണ്. പിന്നെ നിങ്ങളൊക്കെ എഴുതുന്നത്‌ ഞാന്‍ വായിക്കാം, "കമെന്റാം" അത് പോരെ?

  @രമേശ്‌അരൂര്‍ - താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരി! എഴുതുന്നതൊന്നും ആരും വായിക്കുന്നില്ലെന്നു തോന്നിയാല്‍ നമ്മുടെ ചുള്ളിക്കാടിനെപ്പോലെ നാലാള്‍ കാണുന്ന കണ്ണീര്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകും,പ്രായോഗികബുദ്ധി ഉള്ളവര്‍. ഞാന്‍ അങ്ങനെയല്ല, കേട്ടോ, എന്റെ ബ്ലോഗ്‌ ആരും വായിച്ചില്ലെങ്കിലും എനിക്ക് സങ്കടമില്ല. മലയാളത്തില്‍ എഴുതണം എന്ന ആഗ്രഹം കൊണ്ടുമാത്രം എഴുതുന്നതാണ്. ബ്ലോഗിന്റെ toolset അതിനു പറ്റിയതാണെന്ന് തോന്നിയതുകൊണ്ടുമാത്രം ബ്ലോഗ്‌ ചെയ്യുന്നു - അത്രേയുള്ളൂ.

  ReplyDelete
 17. ഇവിടെ എന്റെ പൂര്‍ണ്ണമായ യോജിപ്പ് പ്രകടിപ്പിക്കുന്നു. കാരണം ഇന്ന് നമ്മളൊക്കെ അറിയപ്പെടുന്നുണ്ടെങ്കില്‍ അത് ബ്ലോഗ് എന്ന മാധ്യമത്തില്‍ എന്തൊക്കെയോ ഒക്കെ എഴുതി വിട്ടത് കൊണ്ടാണെന്ന് ഞാനും വിശ്വസിക്കുന്നു.. കൂടുതല്‍ പേര്‍ തിരികെയെത്തി ബ്ലോഗ് എന്ന മാധ്യമത്തെ വീണ്ടും ഊര്‍ജ്ജസ്വലമാക്കാന്‍ ഡോക്ടറുടെ ഈ ഉദ്യമം പ്രേരണയാ‍വട്ടെ...

  ReplyDelete
 18. ജയന്‍ ഡോക്ടര്‍ പറഞ്ഞത് സത്യമാണ്,ഒരു മാന്ദ്യം ഉണ്ട് ബൂലോകത്ത്. എല്ലാവര്‍ക്കും എപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല,ഒരു ഇടവേള എടുക്കുന്നതായിരിക്കും അവര്‍. അവര്‍ തിരിച്ചു വരും,വരാതിരിക്കാന്‍ ആവില്ല അവര്‍ക്ക്. നമുക്ക് ശുഭാപ്തിവിശ്വാസം പുലര്‍ത്താം.പുതിയ പുതിയ എഴുത്തുകാര്‍ വരുന്നുണ്ട് ,അവരില്‍ നിന്നും വലിയ പുലികള്‍ ഉണ്ടായി വരും എന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 19. നന്നായി ഡോക്‍ടര്‍...
  ഞാനിത് ഒരു ആഹ്വാഹമായിട്ടെടുക്കുന്നു. ആരെങ്കിലും ചെവിക്ക് പിടിച്ച് തിരികെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു.

  മാസത്തില്‍ 5 യാത്രാവിവരണങ്ങള്‍ വരെ കുറിച്ചിരുന്ന എനിക്കിപ്പോള്‍ മാസത്തില്‍ 1 എന്ന കണക്കിനേ പറ്റുന്നുള്ളൂ. എന്റെ തന്നെ മറ്റ് ബ്ലോഗുകളില്‍ മാസത്തില്‍ ഒന്നുപോലും പറ്റുന്നില്ല. കാരണം ബസ്സ് തന്നെ. ഫേസ് ബുക്കിന് ഞാന്‍ 2 ദിവസം മുന്നേ താല്‍ക്കാലികമായി വിരാമമിട്ടു. ഇപ്പോള്‍ ദിവസത്തില്‍ ഒരു പ്രാവശ്യം അതില്‍ കയറി റിക്വസ്റ്റുകള്‍ അപ്രൂവ് ചെയ്യുന്നെന്ന് മാത്രം. ബസ്സില്‍ നിന്ന് രക്ഷപെടണമെന്ന് കരുതിയിട്ട് കുറേ ആരെങ്കിലും ദിവസം 3 ബസ്സ് വരെ ഇറക്കുന്ന അവസ്ഥയിലേക്ക് അത് വളര്‍ന്ന് വരുകയാണുണ്ടായത്. ഗൂഗിളിനെത്തന്നെ പറഞ്ഞാല്‍ മതിയല്ലോ ?

  എന്തായാലും ഞാന്‍ ബസ്സ് കുറക്കുന്നു. അഥവാ ബസ്സ് ഇട്ടാലും തുടര്‍ കമന്റുകളുമായി അവിടെക്കിടന്ന് കറങ്ങില്ല. ഡോക്‍ടറുടെ ഈ ബസ്സിന്റെ ലിങ്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ബസ്സിറക്കി അതില്‍ ഇക്കാര്യമൊക്കെ വിശദമാക്കിക്കൊണ്ട് പതുക്കെപ്പതുക്കെ ബസ്സില്‍ നിന്ന് പിന്‍‌വാങ്ങുന്നു.

  ReplyDelete
 20. ജുനൈദ്

  കറക്റ്റ്!
  ആളുകൾ കുഴി മടിയന്മാരായിരിക്കുന്നു!

  കൊച്ചു കൊച്ചീച്ചി
  ഉം. നല്ല കാര്യം!
  അപ്പോ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ!

  മനോരാജ്
  പിൻ തുണയ്ക്കു നന്ദി!
  നമുക്കൊന്നു ശ്രമിക്കാം!

  ഷാജി ഖത്തർ
  സന്തോഷം.
  തൊഴിൽ സംബന്ധമായും, കുടുംബപരമായും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർച്ചയായും മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇതൊന്നുമില്ലെങ്കിലും സമയം കളയാൻ മെനക്കെടാതിരിക്കാൻ നമുക്കാവില്ലേ!? ആവും എന്നു തന്നെ ഞാൻ കരുതുന്നു.

  നിരക്ഷരൻ
  ഞാൻ ധന്യനായി!
  താങ്കളെപ്പോലെ ബ്ലോഗിലും ബസ്സിലും അറിയപ്പെടുന്ന ഒരാൾ ഇവിടെ വന്ന് ഇങ്ങനെ പറയാൻ തയ്യാറായതിൽ നിറഞ്ഞ നന്ദി!

  നമുക്കു ശേഷവും മലയാളം ബ്ലോഗും ബ്ലോഗർമാരും നിലനിൽക്കട്ടെ, നമ്മളെക്കാൾ പുഷ്ടിയോടെ!

  ഭാഷയ്ക്കും, സാഹിത്യത്തിനും, സമൂഹത്തിനും, മലയാള മണ്ണിനും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയാകും അത്!

  ReplyDelete
 21. ബ്ലോഗ് തന്നെ നല്ലത്, ബസ്സ് ചുമ്മാ അടികൂടാന്‍ മാത്രം.

  ReplyDelete
 22. മങ്ങിയ വെളിച്ചമായി എന്നും നിലനില്കുന്നതിനേക്കാള്‍ നല്ലത് ഒരു മിന്നപിണരായി നിമിഷനേരത്തേക്ക് വെളിച്ചം വീശുന്നതാണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ ഡോക്ടറേ .
  എന്നാല്‍ ചിലരെങ്കിലും പറയും കൂരിരുട്ടിനേക്കാളും ഭേദം മങ്ങിയ വെളിച്ചം തന്നെയെന്ന് .എന്തായാലും എഴുതാന്‍ കഴിവുള്ളവര്‍ അതു നിര്ത്തുന്നതിനില്‍ അല്പം സങ്കടം ഇല്ലാതില്ല.

  (ഡോക്ടറിപ്പോ തൃപ്പൂണിത്തുറയിലാണോ ?)

  ReplyDelete
 23. ഇപ്പോഴാണ് കാര്യം മനസ്സിലായത്; ഈ ബസ്സാണ് കൊഴപ്പമെല്ലാം ഉണ്ടാക്കുന്നത്. ഇനി പുത്തൻ ബസ്സിൽ കയറി കമന്റുകയില്ല. അങ്ങനെ ഈ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കും.

  ReplyDelete
 24. മാന്ദ്യകാലം മാറാതെ എവിടെപ്പോവാന്‍... :)

  ReplyDelete
 25. ഡോക്ടറേ..... ഈ ചെവിക്ക് പിടുത്തം ഞാന്‍ സ്വീകരിക്കുന്നു.

  എനിക്ക് ഒരു രണ്ടാഴ്ചകൂടി തരണം..... അപ്പോഴെയ്ക്കും എന്റെ ചില കാര്യങ്ങള്‍ എല്ലാം ഒരു പരിധിവരെ ശരിയാവും.. പിന്നെ നോക്കാം.

  ബസ്സ് ഒരു പരിധിവരെ ബ്ലോഗിംഗിനെ പുറകോട്ട് അടിച്ചിട്ടുണ്ട്. അതൊരു തുണിയഴിച്ചിട്ട സത്യമാണ്.

  സ്നേഹത്തോടെ....... നട്ട്സ്

  ReplyDelete
 26. ബസ്സില്‍ അറിയാതെ കയറിപ്പോയ ഒരു യാത്രക്കാരിയാണ് ഞാന്‍.
  യാത്ര തുടങ്ങിയപ്പോഴുള്ള രസം ഒന്നും എനിക്ക് പിന്നെ കിട്ടിയില്ല.തമ്മില്‍ത്തല്ലും ലഹളയും കൂട്ടത്തില്‍ പരിക്കേറ്റും
  അല്ലാതെയും തിളക്കമാര്‍ന്നു നിന്ന ചില വസ്തുതകളും.... ...
  (നിരാശ ഉണ്ടായി എന്ന് പറയുന്നില്ല.കേറിയ ബസ്സില്‍ നിന്നും ഇറങ്ങിപ്പോരാന്‍ ആരും തടസ്സം പറയില്ലല്ലോ.)എന്തായാലും ഡോക്ടറുടെ ചികിത്സ നിരക്ഷരന്റെ കണ്ണ് തുറപ്പിച്ചതില്‍
  ഒരുപാട് സന്തോഷം തോന്നി.(ഡോ.ജയന്‍ ഐ സ്പെ ഷ്യ ലിസ്റ്റ് ആണോ എന്ന് ഒരു നിമിഷം ശങ്കിച്ചു.)
  പുതിയ തീരുമാനം എന്തുകൊണ്ടും നന്നായി...
  ബ്ലോഗ്‌ എഴുതാനുള്ള പ്രചോദനം എല്ലാര്ക്കും ഉണ്ടാകട്ടെ.
  മറ്റു ബ്ലോഗുകള്‍ വായിച്ചു ക്രിയാത്മകമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും എല്ലാവരും ശ്രമിക്കട്ടെ.
  എല്ലാ സംരംഭത്തിനും എന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 27. അപ്പൊ ബ്ലോഗിന്റ്റെ അസുഖത്തിനുള്ള ചികിത്സയും അറിയാം അല്ലേ...സമയം കൊല്ലികളെ ദൂരെക്കളഞ്ഞു സർഗാത്മകലോകത്തേക്കൊരു തിരികെയാത്ര..... നന്നായി മാഷേ...

  ReplyDelete
 28. ഇതാ ഞാനും ഒരു തമാശയായി ബസ്സില്‍ ഇനി അധികം ഇല്ല.. പൂര്‍ണ്ണമായി ഒഴിയുന്നു എന്നില്ല.. ഒരു പക്ഷെ ചില ബ്ലോഗ് മീറ്റുകളുടെ ഒക്കെ ചിത്രങ്ങളുമായും, എന്റെ ചില പോസ്റ്റുകളുടെ ലിങ്കുകളുമായും ചിലപ്പോള്‍ ബസ്സില്‍ ഉണ്ടായേക്കാം.. അതില്‍ കവിഞ്ഞ് ചുമ്മാ കാടിളക്കി ബസ്സാന്‍ ഞാനുമില്ല.. കഴിഞ്ഞ ദിവസം ബ്ലോഗ് എന്ന മാധ്യമത്തെ വീണ്ടും സജീവമാക്കുന്നതിനെ പറ്റി ജയന്‍ ഡോക്ടര്‍ എന്നോടും പ്രവീണ്‍ വട്ടപ്പറമ്പത്തിനോടും സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് തൊടുപുഴയില്‍ വച്ച് ഇതേ കാര്യം അച്ചായനും മറ്റും സൂചിപ്പിക്കുകയും ചെയ്തു.. ശരിയാണെന്ന് തന്നെ എന്റെയും പക്ഷം.. ബസ്സില്‍ ഇപ്പോള്‍ നടക്കുന്ന പല ചര്‍ച്ചകളും അര്‍ത്ഥശുന്യമാവുമകാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒട്ടേറെ കഴിവുള്ള, എഴുതി ഫലിപ്പിക്കാന്‍ അറിയാവുന്ന, ക്രിയേറ്റിവിറ്റിയുള്ള ബ്ലോഗേര്‍സ് (അതില്‍ ബ്ലോഗര്‍മാരും ബ്ലോഗിണികളും ഉണ്ട്) ബസ്സിന്റെ ഈ കടന്ന് കയറ്റത്തില്‍, അല്ലെങ്കില്‍ ബസ്സിനെ വെറും സൊറൊപറച്ചില്‍ വേദിയാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. ആരെയും പേരെടുത്ത് പറയുന്നില്ല.. ആരോടും വ്യക്തിപരമായുള്ള വൈരാഗ്യം കൊണ്ടല്ലെങ്കില്‍ പോലും പലരോടും അങ്ങിനെയുള്ള ബസ്സുകള്‍ കാണുമ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അത് എല്ലാം ഒട്ടേറെ പേരുടെ മനസ്സില്‍ ഉള്ള അമര്‍ഷം തന്നെയെന്ന് ഡോക്ടറുടെ ഈ പോസ്റ്റില്‍ നിന്നും എനിക്ക് മനസ്സിലായത്.. കഴിവതും ബ്ലോഗ് എന്ന നമ്മുടെ തട്ടകത്തിന് തന്നെ പ്രാധാന്യം കൊടുക്കാന്‍ എല്ലാവരും ശ്രമിക്കട്ടെ.. ഇപ്പോള്‍ വിചാരിക്കും ഇവനാരെടേ ഇതൊക്കെ പറയാന്‍ എന്ന്.. മനോരാജ് എന്ന പേര് ബസ്സില്‍ കാണുമ്പോള്‍ എന്നെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ബ്ലോഗ് വഴിയാണെന്ന് തിരിച്ചറിവ് ഈ പോസ്റ്റ് കണ്ടെപ്പോള്‍ തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇഷ്ടമാകാത്തവര്‍ ക്ഷമിക്കുക..

  ReplyDelete
 29. ജയന്‍ ചേട്ടാ ...ഞാന്‍ ഇനി ബ്ലോഗില്‍ സജീവമാകും കേട്ടോ ..ഇങ്ങള് പറഞ്ഞാല്‍ എനിക്ക് എനിക്ക് വേറെ മാര്‍ഗമില്ല ..എന്നാലും നിങ്ങള്‍ എന്റെ രണ്ടാമത്തെ പോസ്റ്റ്‌ വായിക്കാന്‍ വരാത്തതിനാല്‍ ഞാന്‍ നിങ്ങളോട് മിണ്ടൂല ..

  ReplyDelete
 30. ഈ രണ്ടു മാധ്യമങ്ങളിലും കൈ വെയ്ക്കുന്ന താരതമേന്യ പുതിയ ഒരാളാണ് ഞാന്‍. എന്നാലും ബ്ലോഗുകള്‍ സീരിയസ് ആയി വായിച്ചു തുടങ്ങിയിട്ട് വര്ഷം കുറെയായി. അന്ന് മുതല്‍ തന്നെ ഒന്ന് തുടങ്ങണം എന്ന് വിചാരിച്ചിരുന്നു എങ്കിലും വേണ്ടത്ര അറിവില്ലായിരുന്നു. പക്ഷെ ബ്ലോഗു വായന തന്നെയാണ് എനിയ്ക്ക് ഇപ്പോള്‍ ഇഷ്ടപ്പെട്ട ഒരു ഹോബി. കൂടുതല്‍ വായിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ നമ്മുടെ തന്നെ ഭാഷയും ശൈലിയും മെച്ചപ്പെടുകയും ചെയ്യും എന്നാണല്ലോ. അത് കൊണ്ട് ഈ നല്ല ആഹ്വാനത്തിന് നന്ദി.

  ReplyDelete
 31. ജയന്‍ ഡോക്റ്റരേ നമസ്കാരം.

  അതെ ബസു മുതലാളീമാരട കാര്യം പറഞ്ഞു. പക്ഷെ നമ്മുടെ ബ്ലോഗു തറവാടില്‍ നിന്നു ഭാഗം വച്ചു പീ‍രിഞ്ഞ് കുറെ പേരു പോയിട്ടില്ലേ. അതു ഒരു കാരണമല്ലേ? അതായത് അവരുടെ ബോഗുകള്‍ ഒക്കെ ഇപ്പോല്‍ പൊതു ബ്ലോഗുകളല്ലല്ലൊ? അറിയാന്‍ ചോദിക്കയാണ്.

  ഞാന്‍ ശ്രദ്ദിച്ച ചിലകാര്യങ്ങള്‍ പറയട്ടെ.

  മലയാളം ബ്ലോഗു പോസ്റ്റുകളില്‍ കാണുന്ന മറ്റുള്ളവയില്‍ കാണാത്ത ഒരു കാര്യമാണ്, കമന്റുകളുടെ നിയന്ത്രണമില്ലായ്മ. കമന്റു മോഡറേഷന്‍ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അതായ്ത് ഒരു പോസ്റ്റെഴുതും അതില്‍ കമന്റുകള്‍ വീഴും. ഈ കമന്റുകള്‍ പലപ്പോഴും 20 കഴിയുമ്പോഴേക്ക് പോസ്റ്റിന്റെ വിഷയം തിരിച്ചിട്ടുണ്ടാവും.അതൊടെ പോസ്റ്റുടമയെ കാണാതാകും. ഒരു പൊസ്റ്റിന്റെ ഉടമ അതിന്റെ മോഡരേറ്റര്‍ ആണ്. പോസ്റ്റിന്റെ നിലയെ മാറ്റി മറിക്കുന്നതും ക്രമസമാധാനം തകര്‍ക്കുന്നതുമായ കമ്മന്റുകള്‍ ദിലീറ്റ് ചെയ്യ്ത് പോസ്റ്റിനെ സംരക്ഷിക്കാന്‍ അവര്‍ക്കു കഴിയണം. അങ്ങനെയല്ലാത്ത അവസ്ഥ ബ്ലോഗില്‍ താല്പര്യം കുറയാന്‍ കാരണമാകും.അതായത് ബ്ലോഗു കൂട്ടായ്മയല്ലേ? അവിടെ നമ്മുടെ പാലമെന്റിന്റെ അലങ്കോലം അനുഭപ്പെടുന്നു. മറ്റുള്ളവര്‍ക്കെന്തു തോന്നുന്നു.

  ReplyDelete
 32. 2. ക്രിയാത്മ്കമായി എന്തെങ്കിലും ചെയ്യാന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. അതൊക്കെ ഇതിന്റെ ഒരു ഇന്‍സെന്റീവ് അല്ലേ? അങ്ങനെയൊക്കെ പ്ലാന്‍ ചെയ്ത് മുന്നോട്ടു പോയാല്‍ എങ്ങനെ യുണ്ട് എന്നറിയാം. എന്റെ അഭിപ്രായങ്ങളാണ്. തെറ്റാകാം ശരിയാകാം
  സസ്നേഹം മാവേലികേരളം

  ReplyDelete
 33. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ക്ക് ബസ് നല്ലതാണ്..”ലൈവ് ചര്‍ച്ച” ആണു അതിന്റെ പ്രത്യേകത...എന്നാല്‍ ബ്ലോഗ് എന്നെന്നും നില നില്‍ക്കും.അതിന്റെ “ഇടം” ഒന്നു വേറെ തന്നെ

  ബസിലെ ഇടപെടലുകള്‍ കുറക്കണമെന്ന് കരുതിയിരിക്കുമ്പോളാണു ഈ പോസ്റ്റ്..നന്നായി...ഒന്നു നോക്കട്ടെ

  ആശംസകള്‍ !

  ReplyDelete
 34. പ്രിയ ജയന്‍ ഡോക്ടര്‍,
  ബസ്സിനോട് അത്ര താല്‍പ്പര്യമൊന്നുമെനിക്കില്ല. പക്ഷേ നിറയെ യാത്രക്കാരുമായി ചില ബസ്സുകള്‍ വിജയകരമായി ഓടുന്നതു കാണുമ്പോള്‍ അതിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു എന്നതാണ് സത്യം. അതിനാലാണ് മനോജേട്ടന്റെ(നിരക്ഷരന്‍)ബസ് വഴി ഇവിടെയെത്താന്‍ കഴിഞ്ഞതും. ബസ് സീരിയസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപകരിക്കുന്നതിനേക്കാള്‍ തമാശയിലേക്ക് വഴിമാറിപ്പോവുന്നു എന്നതാണ് വസ്തുത. ഡോക്ടറുടെ ക്ഷണം അലസന്മാരായി പോയ സജീവ ബ്ലോഗര്‍മാര്‍ സ്വീകരിക്കുമെന്ന് കരുതുന്നു. എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു. സ്‌നേഹപൂര്‍വം.

  ReplyDelete
 35. ഡോകടര്‍ പറഞ്ഞതിനോട് ഞാനും അനുകൂലിക്കുന്നു. ബ്ലോഗില്‍ എത്തിപ്പെട്ടപ്പോള്‍ കുറേ നല്ല സുഹൃത്തുക്കളെ കിട്ടി. നാല് ചുവരുകള്‍ക്കിടയില്‍ തളച്ചിടാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് ബൂലോകം ഒരു “അങ്ങാടി” യില്‍ ഇരിക്കും പോലെ തന്നെയാണ്.. പലവിധ കാഴ്ചകള്‍ കാണാനും പലവിധ ആളുകളെ കാണാനും കഴിയുന്ന ഒരു അങ്ങാടി.

  ReplyDelete
 36. മാന്ദ്യമൊക്കെ മാറ്റിയെടുത്തു നമുക്കൊന്ന് ഉഷാറാക്കണം..ഇപ്പോള്‍ ഇങ്ങിനെ ഒരു പോസ്റ്റ്‌ നന്നായി .

  ReplyDelete
 37. ബസ്സിടിച്ച്‌ മൃതപ്രായമായ ബ്ലോഗിനെ രക്ഷിക്കാന്‍ ഒരു ഡോക്ടര്‍ തന്നെ മുന്നോട്ടു വന്നതില്‍ സന്തോഷം..

  അയ്യപ്പന്‍ മരിച്ചതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു പോങ്ങുമൂടന്‍ വീണ്ടും എഴുത്ത് തുടങ്ങിയിട്ടുണ്ട്...

  ശുഭ സൂചന...

  ReplyDelete
 38. @ കെ.പി.സുകുമാരന്‍ ചേട്ടന്‍ - ആദ്യകമന്റില്‍ പറയാന്‍ വിട്ട് പോയ ഒരു കാര്യം സൂചിപ്പിക്കണമെന്ന് തോന്നി.

  ബ്ലോഗ് മീറ്റുകള്‍ വെറും കൂടിച്ചേരലുകള്‍ മാത്രമായിപ്പോയി. നാലാളെ പുറത്ത് നിന്ന് ബ്ലോഗിലേക്ക് എത്തിക്കാന്‍ ബ്ലോഗ് മീറ്റുകള്‍ ഉന്നം വെച്ചില്ല.

  ചേട്ടന്‍ ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. പക്ഷെ അത് അറിഞ്ഞുകൊണ്ട് തന്നെ അങ്ങനെ ചെയ്തതാണ്,എനിക്കറിയുന്ന മൂന്ന് ബ്ലോഗ് മീറ്റുകളിലും. (1.തൊടുപുഴ 2.ചെറായി 3.ഇടപ്പിള്ളി.)

  വ്യക്തമായ കാരണങ്ങളോടെ തന്നെയാണ് അങ്ങനെ ചെയ്തത്. അതൊന്ന് വിശദമാക്കട്ടേ.. ഓഫ് അടിക്കുന്നതിന് ക്ഷമിക്കണം ഡോക്‍ടര്‍.

  1.ബ്ലോഗിലൂടെ കമന്റിട്ടും, പരസ്പരം പോസ്റ്റുകള്‍ വായിച്ചും പരിചയമുള്ളവര്‍ക്ക് തമ്മില്‍ നേരിട്ട് കാണാന്‍ ഒരു അവസരം ഉണ്ടാക്കുക, അവരെ വ്യക്തിപരമായും കുടുംബപരമായും കൂടുതല്‍ മനസ്സിലാക്കുക എന്നതാണ് ഇപ്പറഞ്ഞ 3 ബ്ലോഗ് മീറ്റുകളിലും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബ്ലോഗേഴ്സ് എല്ലാവരും എഴുതുന്നവരും ആഴത്തില്‍ വായനയുള്ളവരും എല്ലാ വിഷയങ്ങളിലും അവരവരുടേതായ വ്യക്തവും കൃത്യവുമായ നിലപാടുകള്‍ ഉള്ളവരാണല്ലോ ? അവരുടെ മീറ്റ് ഉണ്ടാകുന്ന സ്ഥലത്ത് ബ്ലോഗിനെപ്പറ്റി ഒരു ചര്‍ച്ച തികച്ചും അനാരോഗ്യപരമാകും എന്ന് തോന്നി. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ അഭിപ്രായം പറയാനുണ്ടാകും. അഭിപ്രായം പറഞ്ഞ് പറഞ്ഞ് ചിലപ്പോഴെങ്കിലും ബ്ലോഗില്‍ നടക്കുന്നതുപോലെ തര്‍ക്കങ്ങളിലേക്ക് അത് ചെന്നെത്തിയെന്ന് വരാം. അതൊഴിവാക്കലായിരുന്നു ലക്ഷ്യം. പിന്നൊന്ന് സമയ പരിധി. ചെറായിയിലും തൊടുപുഴയിലും എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടാന്‍ പോലും സമയം തികഞ്ഞില്ല. ഇടപ്പിള്ളിയില്‍ ഞാന്‍ പങ്കെടുക്കാത്തതുകൊണ്ട് അവിടത്തെക്കാര്യം എനിക്കറിയില്ല.

  ബ്ലോഗ് മീറ്റുകളില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം പോസ്റ്റുകളിലൂടെ തര്‍ക്കിക്കുകയും വഴക്കടിക്കുകയും ചെയ്തിരുന്നവര്‍ പോലും വളരെ മാന്യമായി പരസ്പരം സംസാരിച്ച് കൈകൊടുത്ത് പിരിയുകയാണുണ്ടായത്. ഒരു ചര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ആ അന്തരീക്ഷം ചിലപ്പോള്‍(അല്ല ശരിക്കും) താറുമാറാകുമായിരുന്നു. അതുകൊണ്ട് എല്ലാവരും സ്വന്തം ബ്ലോഗുകള്‍ പരിചയപ്പെടുത്തുക മാത്രം മതി എന്ന് ആദ്യമേ പറയുകയാണ് ചെയ്തത്. അതിന്റെ ഗുണം ഉണ്ടായി എന്ന് തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു.

  ബ്ലോഗ് മീറ്റിന് വരുന്നവര്‍ എല്ലാവരും ബ്ലോഗേസ് ആണല്ലോ ? ബ്ലോഗറല്ലാത്ത, അവരുടെ കുടുംബാഗം അല്ലാത്ത പുറത്തുനിന്നുള്ള ഒരാള്‍ വരാതിരിക്കാനാണ് ശ്രദ്ധചെലുത്തിയത്.

  ബ്ലോഗിലേക്ക് അങ്ങനെ ജനങ്ങളെ ആകര്‍ഷിക്കാനായി ബ്ലോഗ് അക്കാഡമി പ്രവര്‍ത്തനങ്ങള്‍ മറ്റൊരു വശത്ത് നടക്കുന്നുണ്ടല്ലോ ? അതിലേക്ക് എല്ലാ സഹകരണവും കൊടുക്കുന്നതിലൂടെ ചേട്ടന്‍ പറഞ്ഞ കാര്യം അവിടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. ബ്ലോഗ് മീറ്റുകള്‍ വെറും സൌഹൃദമീറ്റുകളായി ബ്ലോഗല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സമയം ചിലവഴിക്കട്ടെ എന്നൊക്കെ തീരുമാനിച്ചത് ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ്.

  എന്നുവെച്ച് ഇതൊന്നും സ്ഥിരം നിബന്ധനകളൊന്നും അല്ല. ഇനി വരുന്ന മീറ്റുകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞ കാര്യം ചര്‍ച്ചയ്ക്ക് ഇട്ട് അഭിപ്രായ സമന്വയം നടത്തി കാര്യങ്ങള്‍ വേണ്ടതുപോലെ തീരുമാനിക്കാവുന്നതേയുള്ളൂ.

  കഴിഞ്ഞ ചില മീറ്റുകളിലെ നയം എനിക്കറിയുന്നത് ഇവിടെ പറഞ്ഞെന്ന് മാത്രം.

  ReplyDelete
 39. മുതലാളി ഒന്നാണെങ്കിലും ബ്ലോഗും ബസ്സും ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത രണ്ടു മാധ്യമങ്ങളാണ്
  ഒരു സാദാരണ ബ്ലോഗ്‌, സമൂഹത്തിനു മുന്നില്‍ തുറന്നിട്ട ഒരു മാധ്യമാമാനെങ്കില്‍
  ബസ്സ്‌ നമ്മള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് കയറിയിരുന്നു ചര്‍ച്ച ചെയ്യാനുള്ള മാധ്യമം.
  ഉള്ളി കൂടുതലായി ആള്‍ക്കാര്‍ വാങ്ങുന്നത് കൊണ്ട് പച്ചമുളകിനു ചിലവില്ല എന്ന് പറയാന്‍ പ്രയാസമുള്ള പോലെ ഒന്ന് മറ്റൊന്നിനു ഒരിക്കലും വിഘാതമാവുന്നില്ല എന്നാണു എന്റെ തോന്നല്‍.
  തെറ്റാണെങ്കില്‍ ബ്ലോഗിലും ബസ്സിലും വലിയ പിടിയില്ലാത്ത വെറുമൊരു വഴിപോക്കന്റെ കമന്റായി കരുതി ക്ഷമിക്കുമല്ലോ.

  ReplyDelete
 40. "ബ്ലോഗർ എന്ന മേൽ വിലാസമാണ് നമ്മെ ഒരുമിപ്പിച്ചതെന്ന യാഥാർത്ഥ്യം വിസ്മരിക്കാതിരിക്കാനും, ഒപ്പം വളരെയേറെ സാധ്യതകൾ ഉള്ള ഈ മാധ്യമം ജീവസ്സുറ്റതാക്കി നിലനിർത്താനും ഉള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന് എല്ലാ ബ്ലോഗർമാരും തിരിച്ചറിയണം എന്നും
  അഭ്യർത്ഥിക്കുന്നു. .." വളരെ ശരിയാണ് ..

  ബസ്സും ഫേസ്ബുക്കും ഫാംവില്ലൈയും ഒക്കെ സമയം തിന്നുന്നു...
  നല്ല ബ്ലോഗ് പോസ്ട് വായിക്കുക അതിന് ഒരു അഭിപ്രയം,ചര്‍ച്ച എന്നിവയുണ്ടാവുക ഒക്കെ ആവശ്യമാണ്. ഡോക്ടറുടെ അഭ്യര്‍ത്ഥനക്ക് എന്റെ പൂര്‍ണ്ണ പിന്തുണ ...
  പഴയതു പോലെ നല്ല ഉത്സാഹത്തോടെ ബ്ലോഗേഴ്സ് എല്ലാവരും തിരിച്ചെത്തുമെന്ന് പ്രത്യാശിക്കാം ....
  ഡോക്ടറുടെ ഈ പോസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു...

  ReplyDelete
 41. സംഭവം സത്യമാണ്‌ ചേട്ടാ, പക്ഷേ എല്ലാവരും എഴുതാത്തതിനു കാരണങ്ങള്‍ ഇത് മാത്രമല്ല കേട്ടോ.എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ബസ്സിലും, ടിറ്ററിലും ഒന്നും സജീവമല്ല, ഇടക്കിടെ എഴുതണമെന്നും, വായിക്കുന്ന പോസുകളിലെല്ലാം കമന്‍റ്‌ ഇടണമെന്നും ആഗ്രഹമുണ്ട്.പക്ഷേ സമയക്കുറവും, തിരക്കും, പിന്നെ ചിലസമയങ്ങളിലെ ആശയദാരിദ്ര്യവും എല്ലാം ഒരോ കാരണമാ :(

  ReplyDelete
 42. ജയന്‍ മാഷെ

  സമയോചിതമായി ഈ ബ്ലോഗ്‌.

  ഈ ബ്ലോഗ്ഗര്‍ എന്ന മാധ്യമത്തിലേക്കു കാലെടുത്തു വച്ചിട്ട് ആഴ്ചകളേ ആയുള്ളൂ. അതോണ്ട് പഴേ കഥയൊന്നും അറീല്ല്യ . പക്ഷ ഒന്നുണ്ട് . അര്‍ത്ഥമില്ലാത്ത പല ഇന്റര്‍നെറ്റ്‌ ഗെയിംകളിലും ഒരുപാടാളുകള്‍ ഏറെ സമയം കളയുന്നത് കാണുമ്പോ സങ്കടം തോന്നാറുണ്ട്.

  എന്തായാലും വളരെ ഏറെ സാധ്യത ഉള്ള ഒരു മീഡിയം ആണിത് എന്നതില്‍ യാതൊരു സംശയോല്ല്യ

  എഴുത്തിന്റെ പശ്ചാത്തലം എന്ത് തന്നെ ആയാലും അത് ഇഷ്ടപ്പെടുന്ന ചെറിയ ഒരു കൂട്ടം ഉണ്ടാവും.
  ചിലപ്പോ ചിലര്‍ എഴുതീത് വളരെ ഇഷ്ടാവും, ചെലപ്പോ ഇല്ല്യ .

  വായനക്കാരന്‍ (വായനക്കാരീം ) സ്വന്തം ഇഷ്ടം അനുസരിച്ച് ബ്ലോഗ്‌ വായിച്ചു കമന്റ്‌ ഇടുമ്പോളാണ് ഈ സംഭവം വിജയത്തിലേക്ക് നീങ്ങുന്നത്‌. ബ്ലോഗ്ഗെര്‍ക്ക് പുതിയ പുതിയ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുക ബ്ലോഗിന്റെ ക്വാളിറ്റി കൂടുമ്പോഴാണ്.

  ബ്ലോഗ്ഗെറില്‍ എഴുതി തെളിഞ്ഞ എഴുത്തുകാരുടെ ബ്ലോഗുകള്‍ എന്നെപ്പോലുള്ള നവാഗതര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.
  ഓരോരുത്തരും കൂടുതല്‍ വയിക്ക്വേം എഴുത്വേം ചെയുമ്പോ വീണ്ടും ബ്ലോഗ്ഗെര്‍ക്ക് സുവര്‍ണകാലം വരും.

  ഈ ലേഖനം പലരുടെയും കണ്ണ് തുറപ്പിക്കുംന്നും ഒരു ഇന്ജെക്ഷന്റെ ഫലം ചെയ്യുംന്നും ഉറപ്പാ.

  ReplyDelete
 43. ശ്രീ ജയൻ... ഒരു സജഷൻ. ഇവിടെ പിന്തുണ വാഗ്ദാനം ചെയ്ത ഒരു കോർ കമ്മറ്റി സജസ്റ്റ് ചെയ്യുന്ന ഒരു പിന്മാറ്റക്കാരൻ/കാരി ബ്ലോഗർക്ക് നമുക്ക് ഒന്നു ഗ്രൂപ് കമന്റ്/മെയിൽ അയച്ചാലോ.. നമ്മുടെ സൌഹ്രുദസന്ദേശം അവർ പരിഗണിക്കും. ഈ ആഴ്ച ആരെ പിടിക്കണം.. പേരും, ബ്ലോഗും, ഇമെയിൽ പബ്ലിക് എങ്കിൽ അതും പറഞ്ഞോളൂ..

  ReplyDelete
 44. മുൻപ് ജോലിത്തിരക്കിനിടയിൽ വീണ് കിട്ടിയിരുന്ന സമയങൾ പുതിയ അറിവുനേടാൻ റഫറൻസിനായി വിനിയോഗിക്കാറുണ്ടായിരുന്നു.പിന്നെയും സമയം കിട്ടിയാൽ അത് ബ്ലോഗ് വായിക്കാനും അഭിപ്രായം പറയാനും നീക്കി വെക്കാറുണ്ടായിരുന്നു. ബസ്സിൽ കയറിയ ശേഷം അത് നടക്കുന്നില്ല. ബസ്സ് ഒരു ലൈവ് തമാശയുടെ തട്ടകമായിട്ടാണ് ഞാൻ എടുത്തിട്ടുള്ളത്. സീരിയസ്സായ ഒരു വിഷയത്തിലും ഞാൻ പങ്കെടുക്കാറില്ല. രണ്ട് വിറ്റടിക്കാൻ എവിടെ പഴുതുണ്ടോ അവിടെ അത് കാച്ചും. മറ്റുള്ളവരുടെ തമാശയും ആസ്വദിക്കും.ഒരുപാട് പ്രാക്റ്റിക്കൽ ജോക്കേഴ്സിനെ ഞാൻ ബസ്സിൽ കണ്ടിട്ടുണ്ട്.
  അതുകൊണ്ട് ജോലിക്കിടയിലുണ്ടാകുന്ന മാനസിക സമ്മർദ്ദങളെ ഒരളവുവരെ കുറക്കാൻ സാധിച്ചിട്ടുണ്ട്.
  ബസ്സിൽ വന്നതിനു ശേഷം ബ്ലോഗ് വായന വളരെ കുറഞു. അത് സത്യമാണ്. എങ്കിലും ഇപ്പോഴും സമയം കണ്ടെത്തി ഏറ്റവും ഇഷ്ടപെട്ട ബ്ലോഗുകൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്.
  മുൻപ് അങിനെ ആയിരുന്നില്ല. അഗ്രിഗേറ്ററിൽ കാണുന്ന എല്ലാ ബ്ലോഗുകളും നോക്കും. വായിച്ചാൽ തീർച്ചയായും അഭിപ്രായം പറയുകയും ചെയ്യുമായിരുന്നു.
  സ്വന്തം രചന മുൻപും രണ്ട് മൂന്ന് മാസത്തിൽ ഒരിക്കൽ തന്നെയായിരുന്നു.

  ഏതായാലും ബ്ലോഗിലും ബസ്സിലും എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്(ഞാൻ ഭാഗ്യവാനാണ്)തമാശയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ട് ബസസ്സിലെ കോമഡി ഫ്രണ്ട്സിനെ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല.അതുമാത്രമല്ല സൌഹൃദങൾ വെട്ടിമുറിക്കുന്നത് ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
  അതിനാൽ ബസ്സിലും ഉണ്ടാകും ബ്ലോഗിലും ഉണ്ടാകും.
  പഴയതുപോലെ വലിയവന്റെ ബ്ലോഗ് എന്നോ ചെറിയവന്റെ ബ്ലോഗ് എന്നോ നോക്കാതെ എല്ലാ ബ്ലോഗും ഞാൻ വായിക്കും അഭിപ്രായം രേഖപ്പെടുത്തി രചയിതാവിനെ പ്രോത്സാഹിപ്പിക്കും.
  ഡോക്റ്ററുടെ ഈ പോസ്റ്റ് നന്നായി.എന്റെ തട്ടകവും ബ്ലോഗ് തന്നെയാണ്. അതിനാൽ എല്ലാം കൂടി ചേർത്ത് ഞാൻ അപ്ലൈ ചെയ്യാൻ പോകുന്ന എന്റെ ഫോർമുല ഇവിടെ പറയുന്നു. ബ്ലോഗ് 75% ബുസ്സ് 25%.

  അപ്പോൾ വീണ്ടും കാണാം:)

  ReplyDelete
 45. പോസ്റ്റും കമന്റുകളും വയിച്ചു.

  ബ്ളോഗ് തന്നെയാണ് നമ്മളെ പരിചയപ്പെടുത്തിയതെന്ന സത്യം മറക്കുവാന്‍ പാടില്ല. ഈ മാധ്യമം സജീവമായി തുടര്‍ന്ന് പോകേണ്ടതു തന്നെയാണ്. അതിനായി എല്ലാവരും ശ്രമിക്കുക.

  ReplyDelete
 46. കമന്റ്‌ ഒന്നും വായിച്ചില്ല. തല്‍കാലം ഇത് പിടി.

  പുതിയത് വരുമ്പോ, പഴയത് വഴി മാറിയേ പറ്റൂ. ബ്ലോഗ്‌ ആയാലും, സോണി വാക്ക്‌മാന്‍ ആയാലും. ബസ്സിന്റെ കൂടെ പിടിച്ചു നില്‍കാന്‍ കഴിവുള്ള നല്ല ബ്ലോഗ്കള്‍ വരട്ടെ. അലെങ്ങില്‍, അത് അനുസരിച്ച് ബ്ലോഗ്‌ എന്ന ടോട്ടല്‍ സംഭവം മാറട്ടെ.

  ബ്ലോഗര്‍ എന്ന സംഭവം ആണ് നമ്മളെ എല്ലാം കൂട്ടി മുട്ടിച്ചത് എന്ന് വെച്ച് എന്നും, എല്ലാ കാലവം അതില്‍ തന്നെ നമ്മളെ, നമ്മള്‍ തന്നെ തറച് ഇടണോ ?

  ബസ്സ്‌ കഴിഞ്ഞു, അടുത്തത് വരുമ്പോ, ബസ്സും പോകും. പോയേ പറ്റൂ.

  രണ്ടും ഉപയോഗിയ്ക്കുക. രണ്ടിലും + and - ഉണ്ട്.

  ReplyDelete
 47. വളരെ നല്ലത്. ബ്ലോഗിലേക്കൊരു തിരിച്ചു വരവിനെകുറിച്ച് ആലോചിക്കാൻ തുടങ്ങിയിട്ട് ഒന്നു രണ്ട് കൊല്ലമായി, ഇനി അധികം വച്ച് നീട്ടാതെ കടന്നുവരാൻ ശ്രമിക്കുന്നതാൺ. പൂർണ്ണ പിന്തുണ ജയൻ.

  ReplyDelete
 48. ഹായ്..ന്തൂട്ട് പ്രശ്നം ന്നേയ്.മ്മക്കങ്ങ്ട് സീരിയസ്സാവാന്നേയ്.

  ReplyDelete
 49. ബസ്സിന്റെ കടന്നു കയറ്റം നല്ല രീതിയില്‍ ബ്ലോഗുലകത്തിനെ ബാധിച്ചിട്ടുണ്ട്...
  തിരിച്ചു വരവിനു എല്ലാ വിധത്തിലും പിന്തുണ നല്‍കും

  ReplyDelete
 50. മോഹനം
  അപ്പോ നമുക്ക് ഒരു ബ്ലോഗ് വസന്തത്തിനായി ഒരുമിക്കാം.

  ജീവി
  ഹ! മിന്നൽ പിണറുകൾ പിണറട്ടെ!
  നമുക്ക് ഈ അരണ്ട വെളിച്ചം തെളിച്ചെടുക്കാം!

  (അതെ. ഞാനിപ്പൊൾ തൃപ്പൂണിത്തുറയിൽ)

  മിനി ടീച്ചർ
  ഒപ്പം എല്ലാവരുമുണ്ടെങ്കിൽ നമ്മൾ വിജയിക്കും!

  ഷാജി.റ്റി.യു
  മാറും... മാറണം... മാറ്റണം!

  നട്ടപ്പിരാന്തൻ
  അപ്പോ,
  ചെറിയചന്ദനാദി നെറുകയിൽ വച്ച്...
  ധാന്വന്തരം തേച്ചുകുളിച്ച്....
  രണ്ടാഴ്ച കൊണ്ട് കുട്ടപ്പനായി വരൂ!

  ലീല. എം. ചന്ദ്രൻ
  നിറഞ്ഞ സന്തോഷം, ചേച്ചീ.
  ഐ സ്പെഷ്യലിസ്റ്റല്ല, വൈദ്യരാ!
  നമുക്ക് ഒരുമിച്ചു മുന്നേറാം!

  പ്രവീൺ വട്ടപ്പറമ്പത്ത്
  അനിയാ, നിൽ!
  ആദ്യം ഫീസ്; പിന്നെ ചികിത്സ!
  കൊടുകൈ!

  മനോരാജ്
  ദീർഘമായ കമന്റിനു നന്ദി!
  നമുക്ക് ഒരു റിജ്യുവനേഷൻ ആകാം!

  ReplyDelete
 51. ഫൈസു മദീന

  അപ്പോ ബ്ലോഗിൽ സ്ഥിരം പാസെടുക്കൂ!
  (കള്ളം പറയരുത് പഹയാ! ഞാൻ അവിടെ എന്നേ കമന്റിട്ടു!)

  അനൂപ്
  നിറഞ്ഞ നന്ദി!
  മടിച്ചു നിൽക്കാതെ ഉടൻ ഒരു പോസ്റ്റിടൂ!

  മാ‍വേലികേരളം(വെഡിംഗ്സ് ആൻഡ് മാരേജസ്)
  ബസ് മാത്രമല്ല മാന്ദ്യകാരണം.
  എന്നാൽ അത് ഒരു പ്രധാനകാരണമാണ്.
  എല്ലാ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്.
  നമുക്ക് ഒന്നിച്ചുകൂടാം, എന്താ?

  സുനിൽ കൃഷ്ണൻ
  വളരെ സന്തോഷം.
  പലർക്കും ഇങ്ങനെ ഒരു ഇനിഷ്യെറ്റീവ് വേണം എന്ന ചിന്തയുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. അത് തീർച്ചയായും നല്ലതു തന്നെ.ബ്ലോഗ് ഒരു സജീവ മാധ്യമം ആയി ഉയരട്ടെ!

  സ്പന്ദനം,
  പോസിറ്റീവായ പ്രതികരണത്തിനു നന്ദി!
  നമുക്ക് ബ്ലോഗർമാരും വേണം വായനക്കാരും വേണം!

  ജുവൈരിയ
  ഒരു മറു പുഞ്ചിരി!

  ഹംസ
  അതെ!
  ഒരു കടയിൽ മാത്രമിരിക്കാതെ ഈ അങ്ങാ‍ടിയിലെ എല്ലാ കടകളും നമുക്ക് സന്ദർശിക്കാം!

  സിദ്ദിക്ക് തൊഴിയൂർ
  ഐക്യദാർഢ്യത്തിനു നന്ദി!

  ReplyDelete
 52. കൊസ്രാക്കൊള്ളീ
  ബ്ലോഗ് മൃതപ്രായമായിട്ടൊന്നുമില്ല. ചടഞ്ഞു കൂടിക്കിടക്കുകയാണ്. അതിനെ ഒന്നു തട്ടിയുണർത്തി ഉഷാറാക്കണം!
  അല്ലേ?

  വേദവ്യാസൻ
  തിരിച്ചു സ്മൈലിയില്ല!
  ട്വിറ്റർ ഗ്രൂപ്പുമായി കറങ്ങി നടന്നോളൂ!
  (റീമ കല്ലിങ്കൽ, അർച്ചന കവി എന്നൊക്കെ ചില പരദൂഷനക്കാർ പറഞ്ഞു; ഞാൻ വിശ്വസിച്ചിട്ടില്ല! ഹി! ഹി!!)

  നിരക്ഷരൻ
  നല്ല വിശദീകരണം.
  നമുക്ക് ചെയ്യാനുള്ളത് സജീവരല്ലാത്ത പ്രതിഭാശാലികളെ ഒന്നു പ്രചൊദിപ്പിക്കലാണ്. ഒപ്പം കുറച്ചെങ്കിലും പുതുമുഖങ്ങളെ ഈ രംഗത്തേക്ക് ആകർഷിക്കുകയും വേണം. അതിന് പ്രൊഫഷണൽ ആർട്ട്സ് കോളേജുകൾ കേന്ദ്രീകരിച്ച് ശില്പശാലകൾ നടത്തണം എന്നാണ് എന്റെ അഭിപ്രായം.
  ഉദ്ഘാടനം വേണമെങ്കിൽ തൃപ്പൂണിത്തുറ വച്ചു നടത്താൻ ഞാൻ സഹായിക്കാം!

  വഴിപോക്കൻ
  “ഉള്ളി കൂടുതലായി ആള്‍ക്കാര്‍ വാങ്ങുന്നത് കൊണ്ട് പച്ചമുളകിനു ചിലവില്ല ” എന്നതുപോലെയല്ല കാര്യങ്ങൽ എന്നത് നിരക്ഷരൻ, നട്ടപ്പിരാന്തൻ, മാണിക്യം തുടങ്ങിയവരുടെ കമന്റുകൾ തന്നെ സാക്ഷ്യപത്രങ്ങളാണ്. അതുകൊണ്ട് യാഥാർത്ഥ്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.

  മാണിക്യം ചേച്ചീ,
  ഉഷാറായി ബ്ലോഗുലകത്തിന്റെ മാണിക്യമായി വിരാജിക്കൂ!
  സുസ്വാഗതം!

  ReplyDelete
 53. ജയന്‍ പറഞ്ഞത് സത്യം.... ബ്ലോഗില്‍ എനിക്ക് പരിചയം കുറവാണെങ്കിലും ഇനി മുതല്‍ കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം....ഏറ്റവും സന്തോഷമായത് ജയന്റെ ഈ അഭിപ്രായത്തെ എല്ലാവരും മനസ്സിലാക്കി,അംഗീകരിക്കന്‍ തയ്യാറായതാണ്.... ഇങ്ങനെ ഒരു ചെവിക്കു പിടുത്തം എല്ലാവര്ക്കും ആവശ്യമായ പോലെ.....

  ReplyDelete
 54. അരുൺ കായംകുളം,
  അരുൺ ഇപ്പോഴും ‘സജീവൻ’ തന്നെ അല്ലേ!?
  തെരക്ക്, ആശയലഭ്യതക്കുറവ് ഒക്കെ എല്ലാവർക്കുമുണ്ടാവും.
  എന്നാൽ സമയം ലഭ്യമായിരിക്കുകയും, പ്രതിഭ വറ്റാതിരിക്കുകയും ചെയ്തിട്ടും എഴുതാൻ മെനക്കെടാതിരിക്കുന്ന ആളുകളും ഉണ്ട്!

  ഇൻഡ്യാ മേനോൻ
  അതെ.
  നിലവാരമുള്ള എഴുത്തുകാർ നിറഞ്ഞു നിൽക്കുമ്പോൾ അവർക്കൊപ്പം കൂടിയാൽ നമ്മളും മെച്ചപ്പെടും.

  മിക്ക ബ്ലോഗർമാരും മറക്കുന്ന ഒരു വിഷയമുണ്ട്. നമ്മുടെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്ന ആയിരക്കണക്കിന് വായനക്കാർ നമ്മളിൽ നിന്നും രചനകൾ പ്രതീക്ഷിക്കുന്നുണ്ട്.

  വിശാലമനസ്കനും, നിരക്ഷരനും, ബ്രിജ് വിഹാരം മനുവും ഒക്കെ ഒരു പോസ്റ്റിട്ടാൽ ആയിരങ്ങൾ വായിക്കാൻ ഓടിയെത്തും. ഏറിയും കുറഞ്ഞും എല്ലാ ബ്ലോഗർമാർക്കും സ്ഥിരം വായനക്കാരുണ്ട്.

  അവരോട് ബ്ലോഗർമാർക്ക് തിരിച്ചൊരു കടപ്പാടില്ലേ? വായനക്കാരല്ലേ, നമ്മളെ നമ്മളാക്കിയത്! ഒരു കമന്റുപോലും ഇടാതെ സ്ഥിരം ബ്ലോഗ് വായിക്കുന്ന പതിനായിരക്കണക്കിനാളുകൾ ഉണ്ട്. അവരെ നിരാശരാക്കരുത്.

  കാർന്നോര്....
  ഈ അഭിപ്രായത്തിൽ പ്രതികരണം വരട്ടെ. നമുക്ക് പരിഗണിക്കാവുന്ന കാര്യമാണ്. ആരെയും കുത്തിനോവിക്കാനോ, പരിഹസിക്കാനോ പാടില്ല എന്നു മാത്രമേ നിർബന്ധമുള്ളു.
  ബസ്സിൽ സജീവമല്ലാത്ത എഴുത്തു നിർത്തിയവരെക്കൂടി നമുക്ക് ഉഷാറാക്കണം.

  ഭായി

  75:25 !!
  നടക്കട്ടെ!
  പക്ഷേ മുക്കാൽ പങ്ക് ഊർജവും ഇവിടെ വേണം!
  ഇല്ലേൽ, സുട്ടിടുവേൺ!
  (ആ വെടിക്കാരൻ ചാണ്ടി ഇവിടൊക്കെയുണ്ട്!)

  പാറുക്കുട്ടി,
  സന്തൊഷം.
  റൊമ്പ നണ്ട്രി!

  ക്യാപ്ടൻ ഹാഡോക്ക്
  നിരാശാജനകമായ കമന്റ് എന്നു പറയാതിരിക്കാൻ നിർവാഹമില്ല സുഹൃത്തേ.
  പുതിയതു വരുമ്പോൾ പഴയത് വഴിമാറിയേ പറ്റു എന്ന് ഒരു നിയമവുമില്ല. പഴയതിലെ നന്മയെ ഉൾക്കൊണ്ട് സംരക്ഷിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ നമുക്കുണ്ട്.
  ബ്ലോഗിന്റെ നന്മ, കുറഞ്ഞപക്ഷം വായനക്കാർക്കും, മലയാളഭാ‍ഷയ്ക്കും ചെയ്യുന്ന സംഭാവന ഒരിക്കലും ബസ്സിനു നൽകാനാവില്ല.

  ബസ് ബ്ലോഗിനു പകരവും അല്ല. ബസ് വേണ്ടവർ ബസ്സിൽ തന്നെ തുടരട്ടെ, പക്ഷേ എഴുതാൻ കഴിവുള്ളവർ താൽക്കാലിക രസത്തിൽ ബസ്സിൽ കുരുങ്ങിക്കിടക്കുന്നുണ്ട്. അത് അവർ ഇവിടത്തെ കമന്റുകളിൽ സൂചിപ്പിച്ചിട്ടുമുണ്ട്.

  ദയവായി ആ കമന്റുകൾ കൂടി വായിക്കുക.

  ഇത് എല്ലാവരും നിർദേശങ്ങൾ തന്ന് സഹകരിക്കും എന്നു പ്രതീക്ഷിച്ച് ഇട്ട പോസ്റ്റാണ്.

  ReplyDelete
 55. This comment has been removed by the author.

  ReplyDelete
 56. This comment has been removed by the author.

  ReplyDelete
 57. അരുൺ കായംകുളം,
  അരുൺ ഇപ്പോഴും ‘സജീവൻ’ തന്നെ അല്ലേ!?
  തെരക്ക്, ആശയലഭ്യതക്കുറവ് ഒക്കെ എല്ലാവർക്കുമുണ്ടാവും.
  എന്നാൽ സമയം ലഭ്യമായിരിക്കുകയും, പ്രതിഭ വറ്റാതിരിക്കുകയും ചെയ്തിട്ടും എഴുതാൻ മെനക്കെടാതിരിക്കുന്ന ആളുകളും ഉണ്ട്!

  ഇൻഡ്യാ മേനോൻ
  അതെ.
  നിലവാരമുള്ള എഴുത്തുകാർ നിറഞ്ഞു നിൽക്കുമ്പോൾ അവർക്കൊപ്പം കൂടിയാൽ നമ്മളും മെച്ചപ്പെടും.

  മിക്ക ബ്ലോഗർമാരും മറക്കുന്ന ഒരു വിഷയമുണ്ട്. നമ്മുടെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്ന ആയിരക്കണക്കിന് വായനക്കാർ നമ്മളിൽ നിന്നും രചനകൾ പ്രതീക്ഷിക്കുന്നുണ്ട്.

  വിശാലമനസ്കനും, നിരക്ഷരനും, ബ്രിജ് വിഹാരം മനുവും ഒക്കെ ഒരു പോസ്റ്റിട്ടാൽ ആയിരങ്ങൾ വായിക്കാൻ ഓടിയെത്തും. ഏറിയും കുറഞ്ഞും എല്ലാ ബ്ലോഗർമാർക്കും സ്ഥിരം വായനക്കാരുണ്ട്.

  അവരോട് ബ്ലോഗർമാർക്ക് തിരിച്ചൊരു കടപ്പാടില്ലേ? വായനക്കാരല്ലേ, നമ്മളെ നമ്മളാക്കിയത്! ഒരു കമന്റുപോലും ഇടാതെ സ്ഥിരം ബ്ലോഗ് വായിക്കുന്ന പതിനായിരക്കണക്കിനാളുകൾ ഉണ്ട്. അവരെ നിരാശരാക്കരുത്.

  കാർന്നോര്....
  ഈ അഭിപ്രായത്തിൽ പ്രതികരണം വരട്ടെ. നമുക്ക് പരിഗണിക്കാവുന്ന കാര്യമാണ്. ആരെയും കുത്തിനോവിക്കാനോ, പരിഹസിക്കാനോ പാടില്ല എന്നു മാത്രമേ നിർബന്ധമുള്ളു.
  ബസ്സിൽ സജീവമല്ലാത്ത എഴുത്തു നിർത്തിയവരെക്കൂടി നമുക്ക് ഉഷാറാക്കണം.

  ഭായി

  75:25 !!
  നടക്കട്ടെ!
  പക്ഷേ മുക്കാൽ പങ്ക് ഊർജവും ഇവിടെ വേണം!
  ഇല്ലേൽ, സുട്ടിടുവേൺ!
  (ആ വെടിക്കാരൻ ചാണ്ടി ഇവിടൊക്കെയുണ്ട്!)

  പാറുക്കുട്ടി,
  സന്തൊഷം.
  റൊമ്പ നണ്ട്രി!

  ReplyDelete
 58. "വൈദ്യര്‍" ക്ക് സര്‍വ പിന്തുണയും നല്‍കിയിരിക്കുന്നു. ബ്ലോഗിന്‍ ചുവട്ടില്‍ ഒരിക്കല്‍ക്കൂടി വെറുതേയിരിക്കുവാന്‍ മോഹം

  ReplyDelete
 59. കുറുമാൻ...

  നിറഞ്ഞ സന്തോഷം!
  ഞങ്ങൾ, വായനക്കാർ,കാത്തിരിക്കുന്നു!
  വരൂ, കഴിയും വേഗം!

  യൂസുഫ്‌പ
  അപ്പോ സംഗതി ഏറ്റല്ലോ , അല്ലേ!?
  ഇനി മുൻ നിരയിൽ തന്നെ ഉണ്ടാവണം!

  നിഷാദ് മേലേപ്പറമ്പിൽ,
  ചിരിക്കു നന്ദി.ഒപ്പം ഉണ്ടാവില്ലേ?

  ഒറ്റയാൻ,
  അതെ.
  ആ തിരിച്ചറിവ് നമുക്കു വെളിച്ചമാവട്ടെ.

  മഞ്ജു മനോജ്
  എനിക്കും ഇക്കാര്യത്തിൽ ചാരിതാർത്ഥ്യവും കൃതജ്ഞതയും ഉണ്ട് - നമ്മുടെ സുഹൃത്തുക്കൾ ശരിയായ സ്പിരിറ്റിൽ ഇത് ഉൾക്കൊണ്ടു എന്നതിൽ. അപ്പോ ജപ്പാനിലും നമുക്കു സപ്പോർട്ടായി!
  Arigato gozaimasu!!

  ReplyDelete
 60. ഞാൻ ബ്ലോഗ് വിടുന്ന പ്രശ്നമില്ല.
  പിന്നെ ബാക്കിയെല്ലാവരും കൂടി എച്ച്മുക്കുട്ടി ഇനി എഴുതിയാൽ കൊട്ടേഷൻ ടീമിനെ വിളിയ്ക്കും എന്നു പറയുകയാണെങ്കിൽ......... അപ്പോ ഞാൻ കമന്റിടൽ മാത്രമാക്കും.
  എനിയ്ക്ക് കുറെ സുഹൃത്തുക്കളുണ്ടായി, എഴുതാമെന്ന ധൈര്യം വന്നു, ഞാനൊരു നിഷ്ഫല ജന്മമല്ല എന്ന വിശ്വാസമുണ്ടായി, രണ്ട് മൂന്നു കഥകൾ പ്രസിദ്ധീകരിച്ചു, ഇതൊക്കെ വളരെ വലിയ നേട്ടങ്ങളാണ് എനിയ്ക്ക്.
  അതുകൊണ്ട് ഞാൻ എപ്പോഴും ബ്ലോഗിലുണ്ടാവും.

  ReplyDelete
 61. ഒരു കാര്യം കൂടി....

  ബസ് നിരോധിക്കണമെന്നോ , അതിന്റെ കൂമ്പു വാട്ടണം എന്നോ ഒന്നു എനിക്കാഗ്രഹമില്ല.

  പുതിയ ഒന്നിനെ എതിർത്തു തോൽ‌പ്പിക്കണം എന്നും ഇല്ല.

  പക്ഷേ പുതിയതിനെ പിൻ പറ്റുക, ഒഴുക്കിനൊപ്പം നീങ്ങുക എന്ന യാന്ത്രികമായ രീതി എല്ലാ കാര്യങ്ങളിലും നമുക്കു പറ്റില്ല.

  പഴയത് ചിലത് നിലന്ന്നേ തീരൂ; നിലനിൽക്കുകയും ചെയ്യും.

  പഴയതോ പുതിയതോ എന്നുള്ളതല്ല , ഏതാണ് നമുക്കു കൂടുതൽ ഗുണകരം അതിനു ക്ഷയം സംഭവിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്.

  (രാസവളങ്ങൾ പാടിപ്പുകഴ്ത്തപ്പെട്ടു ഒരു കാലത്ത്; ഇന്ന് ജൈവവളങ്ങളിലേക്കു മടങ്ങാൻ ആധുനിക ശാസ്ത്രജ്ഞന്മാർ പറയുന്നു എന്നതു പോലെ നൂറു നൂറ് ഉദാഹരണങ്ങൾ പറയാനാവും)

  ReplyDelete
 62. ഞാൻ ഓഫീസിൽ ഒഴിവ്‌ കിട്ടുമ്പോഴാണ്‌ ബ്രൗസ്‌ ചെയ്യാറ്‌. ഇവിടെ ബസ്‌ ബ്ലോക്ക്ഡ്‌ ആണ്‌, അതിനാൽ ബസിൽ ഞാൻ അധികം തലയിട്ടിട്ടില്ല, വീട്ടിലിരുന്ന് ബ്രൗസ്‌ ചെയ്യുമ്പോഴല്ലാതെ അതിനവസരം കിട്ടാറില്ല. (ഒമ്പത്‌ മണിക്ക്‌ ശേഷം വീട്ടിലെത്തുന്ന എനിക്ക്‌ എന്തോന്ന് ബ്രൗസിങ്ങ്‌, കയറുന്നതുതന്നെ അധികവും ഓഫീസ്‌ വർക്കുമായി ബന്ധപ്പെട്ടാണ്‌).


  ഇക്കാരണം കൊണ്ടുതന്നെ ബസിന്റെ ഫീച്ചറുകൾ വല്യ പിടിയില്ല. ആകെ അറിയാവുന്നത്‌ ചുമ്മാ ഒരു സ്റ്റേറ്റ്‌മന്റ്‌ ഇട്ടാൽ പലരും ആക്രാന്തം പിടിച്ച്‌ ഓടിവരും എന്നതുമാത്രമാണ്‌.

  ബ്ലോഗിൽ പൊതുവെ കുറേക്കൂടി വലിയ ലേഖനങ്ങളാണ്‌ കാണാറ്‌. (ബസിൽ അത്‌ സാധിക്കുമോ എന്നറിയില്ല). എഴുതിയെടുക്കാൻ സമയം വേണം. ഞാൻ തന്നെ മുഴുവനാക്കാത്ത പല കഥകളും കൊണ്ട്‌ നടക്കുന്നയാളാണ്‌. ഒരുപക്ഷെ, പലർക്കും ഇതേ പ്രശ്നം കാണും, അതിനാലായിരിക്കാം ആരും എഴുതുന്നില്ല എന്ന തോന്നൽ.

  ബ്ലോഗിന്റെ സംതൃപ്തി കിട്ടിയവർക്ക്‌ അത്രപെട്ടെന്നൊന്നും അതിൽ നിന്നും ഒഴിവാകാനാവില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ക്രിയേറ്റീവ്‌ ആയി എന്തെങ്കിലും കുറിച്ചുവെയ്ക്കാനും കൂടുതൽ ചിന്താഗതികളറിയാനും എന്നെ സഹായിച്ചത്‌ ബ്ലോഗ്‌ ആണ്‌. ബ്ലോഗിങ്ങ്‌ നിർത്തുന്ന കാര്യം തൽക്കാലം ചിന്തിക്കാൻ വയ്യ.

  തൃപ്പുണിത്തറയിൽ എന്തുണ്ട്‌ വിശേഷം? തിരോന്തരത്തിനേക്കാൾ മെച്ചങ്ങള്‌ തന്ന്യേ?

  ReplyDelete
 63. യോജിക്കുന്നു.ബ്ലോഗും ബസ്സും രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്.പക്ഷെ ബസ്സില്‍ നിന്നും ഒരു കുടിയേറ്റം തിരിച്ചുണ്ടായാല്‍ പോലും എത്ര പേര്‍ തിരികെ വരുമെന്ന് നമ്മുക്ക് പറയാന്‍ കഴിയും?ഒരു പക്ഷെ മലയാള ബ്ലോഗ്‌ രംഗത്തോട് പൊതുവേ ബ്ലോഗേഴ്സ് നു ഉണ്ടായ വിരക്തിയുടെ കാരണം കണ്ട് പിടിക്കാന്‍ രണ്ടാം ഭാഗം ജയന്‍ ചേട്ടന്‍ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബസ്സ്‌ മാത്രംമല്ല കാരണം എന്ന് എനിക്ക് തോന്നുന്നു..എല്ലാ ഘടകങ്ങളിലും കാലത്തിന്റെ മാറ്റങ്ങള്‍ പുതിയ രീതികളിലേക്ക് വഴിക്വേക്കാം അത് പോലെ ഒരു generation transformation ഇവിടെ സംഭവിച്ചിട്ടുണ്ടോ?അടുത്ത ഭാഗം അതിനായി ഇറക്കി കൂടേ?

  ReplyDelete
 64. ഞാൻ ആചാര്യൻ

  പിൻ തുണയ്ക്ക് നിറഞ്ഞ നന്ദി!

  എച്ച്മുക്കുട്ടി
  സന്തോഷം എച്ച്‌മൂ!
  നിഷ്ഫലജന്മം എന്നൊക്കെ അങ്ങു ചിന്തിച്ചു വച്ചിരുന്നു അല്ലേ!?
  എന്തായാലും എച്ച്മൂസിനു കൊട്ടേഷൻ കൊടുത്താൽ അവർക്ക് നമ്മൾ മറുകൊട്ടേഷൻ കൊടുക്കും!


  അപ്പൂട്ടൻ
  സത്യത്തിൽ വളരെ കഷ്റ്റപ്പെട്ടും, തല പുണ്ണാക്കിയുമാണ് ആളുകൾ ബ്ലോഗ് പോസ്റ്റിടുന്നത്. പെട്ടെന്ന് വളരെ ലാഘവത്തോടെ നിരവധി പേരാൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സംഗതി വന്നുകിട്ടിയപ്പോൾ അതിൽക്കൂടി പലർക്കും മടി പിടിച്ചു. ബ്ലോഗിടാതായി. അത് നിരവധിപേർ മുകളിൽ പറഞ്ഞു കഴിഞ്ഞു.

  അവർക്ക് ഒരു പുനർവിചിന്തനത്തിനായി ഈ പോസ്റ്റ് പ്രയോജനപ്പെട്ടു എന്നാറിഞ്ഞതിൽ നിറഞ്ഞ ചാരിതാർത്ഥ്യം.  ജിക്കു
  തീർച്ചയായും മലയാളം ബ്ലോഗിനുണ്ടായ തളർച്ചയ്ക്ക് പലകാരണങ്ങൾ ഉണ്ട്.

  പക്ഷേ അവയിൽ എറ്റവും എളുപ്പം പരിഹരിക്കാൻ കഴിയുന്നത് ബസ്സിനോടുള്ള അമിതാസക്തി തന്നെയാണ്.

  സംശയമൊന്നും വേണ്ട കുറഞ്ഞത് പത്താൾ എങ്കിലും ഈ ശ്രദ്ധ ക്ഷണിക്കൽ കൊണ്ട് ബ്ലോഗിലേക്കു മടങ്ങും. അത് മലയാളം ബൂലോകത്ത് ഒരു ചലനം സൃഷ്ടിക്കുകയും ചെയ്യും.

  അതിനു ശേഷം ബസ് ഇതര പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാം. അതും മനസ്സിൽ ഉണ്ട്. ഈ കുറിപ്പിന് ഒരു രണ്ടാം ഭാഗം ഇടാം. നല്ല നിർദേശം.

  ReplyDelete
 65. Biiran Kutty
  to me
  Dear Jayettaa,

  I tried my best to put it in 2 parts, no vail.

  Please publish it from your side.
  -----------------------

  ഡോക്‌ടർ സാറെ,

  മലയാള ബ്ലോഗുകളോടുള്ള അങ്ങെയുടെ സ്നേഹവും കരുതലും മാനിച്ച്‌കെണ്ട്‌ തന്നെ, ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ.

  1. മത-യുക്തിവാദ പോസ്റ്റുകളുടെ അതിപ്രസരം, യുക്തികൊണ്ട്‌ വിശ്വാസാത്തെ അളക്കാനും തൂക്കാനുമുള്ള ശ്രമം, ദൈവത്തിന്റെ DNA അന്വേഷിക്കുന്ന രീതി, വാശിയോടെയുള്ള ഗ്വ ഗ്വ വിളി, ഇതിനപ്പുറം, സജീവമായ ഒരു ചർച്ച കഴ്ച്ചവെക്കുവാൻ ഇരുകൂട്ടർക്കുമായില്ല. ആവില്ല. വെറുതെ സമയം കെല്ലികളായ അത്തരം പോസ്റ്റുകളുടെ അതിപ്രസരം, ബ്ലോഗിനെ ബാധിച്ചിട്ടുണ്ട്‌.

  2. ഓട്ടകാലണയുടെ വിലയില്ലാത്ത, രാഷ്ട്രിയക്കാരന്റെ, കോളാമ്പിയായി ബ്ലോഗ്‌ മാറുന്നു. കട്ടീങ്ങും പേസ്റ്റിങ്ങും മറുമൊഴി നിറയെ കണാം. ഇടതനും വലതനും നടുവനും, ഇപ്പോഴും ബുദ്ധിയില്ല. ബ്ലോഗ്‌ എഴുതുന്നവരെങ്കിലും, ലോകവിവരം അറിയുന്നവരാണെന്ന ചിന്ത, പാവങ്ങൾക്ക്‌ ഇനിയും മനസ്സിലായില്ല.

  3. ബ്ലോഗിലേക്ക്‌ കടന്ന് വന്ന സംഘങ്ങൾക്കും സംഘടകൾക്കും ചില "ദുരു" ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കാലം തെളിയിച്ചു. അത്‌കൊണ്ടാണ്‌, വന്നതിനേക്കാൾ വേഗത്തിൽ അവ പോയത്‌.

  4. ഗ്രൂപ്പ്‌ കളിയും പുറം ചെറിയലും, പാവടയുടെ ചരട്‌പിടിച്ചുള്ള നടത്തവും, ബ്ലോഗിനെ നശിപ്പിക്കുന്നു.

  5. ആശയങ്ങളെ, അത്മധൈര്യത്തോടെ നേരിടുവാനുള്ള ചങ്കൂറ്റം കാണിക്കാതെ, വ്യക്തിഹത്യയിലേക്കാണ്‌ എല്ലാ ബ്ലോഗർമാരും തിരിയുന്നത്‌. എതിരാളിയുടെ വായടക്കാൻ, ഇതിലും നല്ല മാർഗ്ഗമില്ലെന്ന തിരിച്ചറിവ്‌. ഇത്‌ പലരെയും പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നു.

  6. പഴയകാല ബ്ലോഗർമാർ, എല്ലാവരും, ബ്ലോഗിൽതന്നെയുണ്ട്‌, നിറസാനിധ്യമായി, അരൂപികളായി, അദ്ദൃശ്യരായി.

  7. പ്രശസ്തിയുടെ പിന്നാലെ ബസ്സ്‌ പിടിച്ചോടുന്ന പുതു ബ്ലോഗർമാരുടെ പ്രവണത, എഴുതിനോടുള്ള അത്മാർത്ഥതകൊണ്ടല്ല. പ്രശസ്തി പഴയ ബ്ലോഗർമാർ ആഗ്രഹിച്ചിരുന്നില്ല.

  4-5 വർഷമായി മലയാള ബ്ലോഗിനെ നോക്കികാണുന്ന ഒരു കൊണ്ടോട്ടിക്കാരന്റെ വേദനയോ, രോഷമോ, സങ്കടമോ, അഭിപ്രായമോ, അല്ലെങ്കിൽ ഇതെല്ലാം കൂടിയാണ്‌ ഈ വാക്കുകൾ. ആരെയും വേദനിപ്പിക്കാനല്ല, മറിച്ച്‌, പുതുനാമ്പുകൾ കിളിർത്തുവരുമ്പോൾ, ചവിട്ടിയരക്കുന്ന സംഘങ്ങളോടും ഗ്രൂപ്പുകളോടും തോന്നുന്ന വേദന മാത്രം.

  ReplyDelete
 66. Beeran Kutty continues

  കെപി സാറെ,

  എല്ലാം കാണുന്നുണ്ടായിരുന്നു. എല്ലാം വായിക്കുന്നുമുണ്ട്‌.

  ഒരിക്കൽ നിങ്ങൾ യുക്തിവാദിയായി.
  പിന്നീട്‌ മുസ്ലിമായി.
  പിന്നെ, ജമാആത്ത്‌ അമീറായി.
  പിന്നെ, അയ്യപ്പനായി.

  മലയാള ബ്ലോഗിൽ, എറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട ബ്ലോഗർ, ഒരുപക്ഷെ, സാറായിരിക്കും. മനസ്സിൽ തോന്നുന്നത്‌ പറയാനുള്ള സാറിന്റെ ധൈര്യമുണ്ടല്ലോ. അത്‌ ബീരാൻ സമ്മതിച്ചിരിക്കുന്നു. എനിക്ക്‌ പോലും പലപ്പോഴും പതറേണ്ടിവന്നിട്ടുണ്ട്‌.

  നട്ടെല്ല് വാഴപിണ്ടിയല്ലെന്ന് തലയുയർത്തിനിന്ന് തെളിയിച്ച സാറിന്‌, ബീരാന്റെ അഭിവാദ്യങ്ങൾ. ഒരു സല്യൂട്ട്‌.

  ഇന്ന് കാണുന്നതാണ്‌ ഇന്നത്തെ അഭിപ്രായം, അത്‌ നാളെ മാറാം. മറരുതെന്ന് വാശിപിടിക്കുന്നവൻ, ചിന്തിക്കുവാൻ കഴിവില്ലാത്തവൻ, വെറും ഇരുകാലി മൃഗമാണ്‌. ഞാൻ സെന്റിയായി, ഇതാണെന്റെ കുഴപ്പം.

  ആരെയും വേദനിപ്പിക്കാനല്ല, എന്റെ വേദന പങ്ക്‌വെച്ചൂന്ന് മാത്രം.

  നല്ല രചനകൾ, ലേഖനങ്ങൾ, വാർത്തകൾ, ലോക വിവരങ്ങൾ, സാഹിത്യസൃഷ്ടികൾ തൂടങ്ങീ നന്മ പ്രധാനം ചെയ്യുന്നത്‌ സൃഷ്ടിക്കുക. കഥകളെ കഥകളായി കാണുവാൻ കഴിയണം. കവിതകൾക്ക്‌ ആസ്വാധകർ അർത്ഥം നൽകട്ടെ.

  നെഗറ്റീവ്‌ ചിന്തകളും, നെഗറ്റീവ്‌ അഭിപ്രായങ്ങളും കഴിവതും ഒഴിവാക്കുക.

  രാഷ്ടിയപാർട്ടികൾക്ക്‌ ബ്ലോഗിന്റെ നാലതിരുകൾ വേണമെന്ന ചിന്ത അൽപത്ത്വമാണ്‌. മതവും യുക്തിവാദവും കാമ്പുള്ള ചർച്ചകൾകെണ്ട്‌ സജീവമവട്ടെ. അല്ലാതെ, യുക്തിവാദികൾ സദാചര കമ്മറ്റിയുടെ രൂപത്തിലാവരുത്‌. മതനുയായികൾ നരകത്തെ കാണിച്ച്‌ പേടിപ്പിക്കാതിരിക്കുക.

  ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ എന്തിനാണെന്ന ചോദ്യത്തിനുത്തരം മതങ്ങൾ പറയില്ല. അപ്പോൾ ദൈവം ചെറുതാവുന്നു. ദൈവമില്ലെന്ന് പറയാൻ യുക്തിവാദികൾക്ക്‌ സാധിക്കില്ല. അങ്ങിനെ പറഞ്ഞാൽ വാദം യുക്തിയില്ലാത്താതാവുന്നു.

  അവസാനമായി, വരുംതലമുറയുടെ നന്മയാവട്ടെ നമ്മുടെ ലക്ഷ്യം.

  ReplyDelete
 67. ഓടോ.

  ബസ്സിനെ എതിർക്കരുത്‌ ജയേട്ടാ, ബസ്സെന്നല്ല, മുളച്ച്‌പൊന്തുന്ന എല്ലാ ടെക്‌നോളജിയും ചാടിപിടിക്കുക. മാക്സിമം ഉപയോഗിക്കുക. ഉപേക്ഷിക്കേണ്ടത്‌ ഉപയോഗിക്കുന്നവരാണ്‌. പുതു ടെക്‌നോളജിയെ വാരിപുണരാൻ മലയാള ബ്ലോഗ്ര്മാർ മുന്നിൽതന്നെയുണ്ടാവണം. ഉപയോഗശൂന്യമെന്ന് സ്വയം തിരിച്ചറിയണം. അതാരും പറഞ്ഞിട്ടാവരുത്‌.

  ഡോക്‌ടർക്കും, കെപി സാറിനും, 5-8 ഇസ്മായ്‌ലി ഇവിടെ വെക്കുന്നു. ഇത്രയും പറയുവാൻ ബസ്സ്‌ നിർത്തിതന്ന ഡോക്ടർക്ക്‌ വളരെ നന്ദി.

  എല്ലാവർക്കും നല്ല നമസ്കാരം.

  സ്നേഹത്തോടെ,
  ബീരാൻ കുട്ടി എന്ന കുട്ടി


  OT
  ഡോ. നിങ്ങളോട്‌ ഞാൻ പലതവണ പറഞ്ഞതാ, ആ ഒടുകത്തെ കമന്റ്‌ ബോക്സ്‌ ഒന്ന് സെപ്പറേറ്റാക്ക്‌ന്ന്. കേട്ടില്ല. ഇതിപ്പോ രാവിലെ തുടങ്ങിയതാ കമന്റാൻ. നടക്കുമോ ആവോ?.

  ഇത്‌ നാലാം തവണയ എന്റെ കമന്റ്‌ ഡിലീറ്റാവുന്നത്‌. ബ്ലോഗമ്മച്ചിക്കും എന്നോട്‌ ദയയില്ലാല്ലെ.

  ReplyDelete
 68. The above four comments are sent by blogger BEERAN KUTTY to my mail as a single comment.

  അനിയാ...
  ഒരു ബ്ലോഗ് പോസ്റ്റിനേക്കാൾ വലിയ കമന്റിട്ടാൽ ഗൂഗിളമ്മച്ചി കനിയുമോ!?
  (അമ്പലത്തേക്കാൾ വലിയ പ്രതിഷ്ഠ അവർക്കിഷ്ടമല്ല പോലും!)

  ബീരാൻ കുട്ടി എഴുതിയതൊക്കെ സെൽഫ് എക്സ്പ്ലനേറ്ററി ആണ്.
  ഇത്രയും മെനക്കെട്ടിരുന്ന് ടൈപ്പ് ചെയ്ത്, പോസ്റ്റ് ചെയ്യാൻ തുരുതുരാ പരാജയപ്പെട്ടതിന് പ്രത്യേക നണ്ട്രീ!

  ReplyDelete
 69. ബസ്സും ജീപ്പും പണ്ടേ ഇഷ്ടമല്ലാത്ത ആളാണ്‌ ഞാന്‍. അത് കൊണ്ട് തന്നെ എന്റെ ഒരേ ഒരു ബ്ലോഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്കാവുന്നു . ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ ബാക്കപ്പ് ചെയ്തു സൂക്ഷിക്കാന്‍ വേണ്ടി മാത്രം ഒരു ബ്ലോഗു തുടങ്ങിയവനാണ് ഞാന്‍. അന്ന് ഇതിന്റെ സാധ്യതകളെ കുറിച്ചോ കമന്റുകളെ കുറിച്ചോ അറിയില്ലായിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് ഇതില്‍ പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങിയത്. തികഞ്ഞ ഗൌരവത്തോടെ ബ്ലോഗിനെ ഞാന്‍ കാണുന്നു.
  ഇതില്‍ ഞാന്‍ മൂന്ന് പ്രത്യകതകള്‍ കാണുന്നു.
  ഒന്ന് -നാമെഴുതിയതിന്റെ പ്രതികരണങ്ങള്‍ ഉടനടി നമുക്കറിയാനാകുന്നു. (ഇന്നത്‌ സുഖിപ്പിക്കല്‍ ആയി പോയി എന്നത് വിസ്മരിക്കുന്നില്ല)
  രണ്ടു - വളരെ ചുരുങ്ങിയ കാലയളവില്‍ ലോകമെങ്ങുമുള്ള മലയാളികളുമായി വിപുലമായ ഒരു സുഹൃബന്ധം സ്ഥാപിക്കാനായി എന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നു.
  മൂന്ന്- വയസ്സുകാലത്ത് ബോറടിക്കാതെ പെരമക്കളുമോത്ത് ഇന്നത്തെ പോസ്റ്റുകളും കമന്ടുകളും വായിച്ചു രസിക്കാം

  ആഴച്ചയില്‍ ഓരോന്ന് വീതം പോസ്റ്റുകള്‍ ഇട്ടു കൂടുതല്‍ സജീവമാകാന്‍ കഴിയാഞ്ഞിട്ടല്ല; പരമാവധി ആളുകള്‍ വായിക്കാനുള്ള സ്വാര്‍ഥത കൊണ്ടാണ് രണ്ടാഴ്ചയുടെ പരിധി വക്കുന്നത്. കാരണം,പുതിയ പോസ്റ്റുകള്‍ വന്നാല്‍ പഴയത് വിസ്മൃതിയില്‍ ആകുന്നു എന്നത് സത്യമാണ്.
  കൂടുതല്‍ പേരും ബ്ലോഗിനെ ഗൌരവത്തില്‍ എടുക്കുന്നില്ല എന്നത് ഒരു ദുഃഖ സത്യവുമാണ്.
  നമുക്കൊത്തൊരുമിച്ചു നീങ്ങാം...

  ReplyDelete
 70. Jayan,
  I hadn't read the comments, and still haven't. Sorry if I forced you to repeat the comments

  ReplyDelete
 71. പുതുമുഖമായതിനാലാണോ എന്നറിയില്ല ബ്ലോഗിങ്ങ് എനിക്ക് ആവേശമാണ്.
  നമ്മുടെ മനസ്സ് പകര്‍ത്താന്‍ ഇത്രയും നല്ല ഒരു വേദി വേറെ എവിടെ കിട്ടും?

  ഭാവുകങ്ങള്‍..

  ReplyDelete
 72. 2006 മുതൽ ഇവിടെയൊക്കെ ഉണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ വായിക്കാറുണ്ട്, പക്ഷേ കുറെ നാളായി കൂടുതലൊന്നും കമന്റാറില്ല. കുറച്ച് മാസങ്ങളായി ബ്ലോഗുകളിൽ നിറഞ്ഞുനിൽക്കുന്നത് മതസംവാദം എന്ന പേരിൽ വെല്ലുവിളികലും അവഹേളനങ്ങളുമാണ്. ഇത്തരം പോസ്റ്റുകളിൽ പലരും കമന്റ് ചെയ്യാൻ മടിക്കുകയാണ്. പിന്നെ രാഷ്ട്രീയപോസ്റ്റുകളും, ജാതി/അവർണ്ണ-സവർണ്ണ അവഹേളന പോസ്റ്റുകളും. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് ബ്ലോഗുകളിൽ പലരും സജീവമല്ല എന്ന് പറയുന്നതിലെന്തർത്ഥം.
  ബ്ലോഗ് പോസ്റ്റുകൾ നിരവധി ആവുമ്പോൾ, എല്ലാ പോസ്റ്റിലും കയറി നോക്കാൻ സമയം കിട്ടുകയില്ല. അതുകൊണ്ടുതന്നെ സൂപ്പർ ഹിറ്റാവാത്ത പോസ്റ്റുകളിൽ കമന്റ് കുറയുന്നത് സ്വാഭാവികം. ഗൂഗിൾ ബസ്സും ട്വിറ്റരും ഫേസ്ബുക്കും വേറൊരു കാരണം കൂടി മാത്രം.

  മറുമൊഴി അഡ്മിനുകളോട്: മനുഷ്യനു വായിക്കാൻ പറ്റാത്ത ആ ഫോണ്ട് പ്രശ്നം ഒന്ന് ശരിയാക്കാൻ പറ്റില്ലേ.

  (പരസ്യ/ഗോസ്സിപ്പ് , പാർട്ടിരാഷ്ട്രീയ പരസ്യ/മതസംവാദ അവഹേളന പോസ്റ്റുകൾ അഗ്രിഗേറ്ററുകളിൽ നിന്ന് ഒഴിവാക്കിയാൽ നല്ലതായിരിക്കും.)

  ReplyDelete
 73. ഓ... ഇതിനിടയില്‍ അങ്ങനെ ഒരു പ്രശ്നവും നടക്കുന്നുണ്ടോ...

  ReplyDelete
 74. ഹ ഹ..... ബീരാന്‍ കുട്ടി എന്നെപറ്റി പറഞ്ഞുകണ്ടു “ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട ബ്ലോഗർ, ഒരുപക്ഷെ, സാറായിരിക്കും.” എന്ന്. വാസ്തവത്തില്‍ ആ ക്രൂശിക്കലൊന്നും എന്നെ സ്പര്‍ശിച്ചിട്ടേയില്ല. ഞാന്‍ ഇന്നും ബ്ലോഗിലുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വായക്കപ്പെടുന്ന ബ്ലോഗുകളില്‍ എന്റേതുമുണ്ട്. എനിക്ക് ഇനിയും എഴുതാന്‍ നിരവധി വിഷയങ്ങളുമുണ്ട്. ബ്ലോഗ് എനിക്ക് മടുപ്പ് ഉണ്ടാക്കുന്നില്ല. നിരവധി നല്ല ബന്ധങ്ങള്‍ ബ്ലോഗിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. ധാരാളം സ്നേഹവും ബഹുമാനവുമാണ് എനിക്ക് ബ്ലോഗില്‍ നിന്ന് കിട്ടുന്നത്. പിന്നെ കുറച്ച് ശത്രുക്കളുമുണ്ട്. അതാര്‍ക്കാണ് ഇല്ലാത്തത്. ശത്രുക്കളെ അവഗണിക്കുകയും മിത്രങ്ങളുടെ ഊഷ്മളമായ സൌഹൃദം ആസ്വദിക്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. ബ്ലോഗിനോട് എനിക്ക് അപരിമിതമായ കടപ്പാടാണ് ഉള്ളത് .... ഓ പറയാന്‍ വിട്ടുപോയി. ബീരാന്‍ കുട്ടി എനിക്ക് പണ്ടൊരു കത്തയച്ചിരുന്നു. അതിന് ഞാന്‍ അയച്ച മറുപടി ഇവിടെ ...

  ReplyDelete
 75. വളരെ നന്നായി ജയേട്ടാ.
  ഞാൻ കുറേ ദിവസമായി ആലോചിക്കുകയായിരുന്നു ഇതേ കാര്യം. എല്ലാവർക്കും ഇപ്പൊ "മൈക്രോ ബ്ലോഗ്ഗിംഗ്‌"നോടാണു് താൽപര്യം എന്നു് തോന്നുന്നു. പക്ഷെ അതു് ശാശ്വതമാണെന്നു് തോന്നുന്നില്ല. ഞാനാണെങ്കിൽ ബസ്സിൽ നോക്കുന്നതു് വെറുതെ ജസ്റ്റ്‌ ഫോർ ഹൊറർ ആണു്. ബസ്‌ നോക്കിയാലും കമന്റുകൾ നോക്കാറില്ല.
  എനിക്കു് തോന്നിയിട്ടുള്ളതു്, നമ്മുടെ ജിമെയിലിൽ വരുന്ന ബസ്‌ ഉണ്ടല്ലോ, ഒരു ചെറിയ വീതിയിൽ; അതിൽ കൊള്ളുന്ന വരികളാണെങ്കിൽ ഓക്കെ. അതിൽ കൂടുതൽ ഉണ്ടെങ്കിൽ ഇടരുതു്. അതായതു് ജിമെയിലിൽ കൂടി ബസ്‌ നോക്കുമ്പോൾ "expand this post" എന്നു് വന്നാൽ അതു് അധികം ശ്രദ്ധിക്കാറില്ല. അത്രതന്നെ.
  ഞാൻ ബസ്സിൽ സജീവവുമല്ല. എനിക്കു് ബ്ലോഗ്‌ മതിയേ..

  ReplyDelete
 76. nilanilkkendathu ennum nilanilkkum...computerum internetum ellam vannittum nammude natil library ille...ippozhum book vayikkan ishtapedunna oru kootam vayanakkarille..athupole...ningalepole nalla ezhuthukarude prolsahanamundenkil blog nilanilkkum...ennum..kurachuperundakum athinu vendi..

  ReplyDelete
 77. ബ്ലോഗില്‍ തന്നെ മുടങ്ങാതെ തുടരണം എന്നാഗ്രഹിക്കുന്ന ആളാണ്‌ ഞാന്‍. 2006 മുതല്‍ക്ക്‌ ബൂലോഗത്ത്‌ തുടങ്ങി. ഇപ്പോഴും എന്തെങ്കിലും ഒക്കെ ആയി ഇവിടെ ഒക്കെ ഉണ്ട്. ബസ്സില്‍ എനിക്ക് അത്ര ഇടം/ സീറ്റ്‌ പിടിച്ചില്ല.

  എന്നിരുന്നാലും ബ്ലോഗിന്റെ ആ പ്രതാപകാലം പോയ്‌പോയി എന്ന് തന്നെ പറയാം. ഖേദമുണ്ട്.

  ReplyDelete
 78. ignorance is bliss-ഇതിലൊന്നും പങ്കാളിയാവാത്തതിനാല്‍ എനിക്ക് അഭിപ്രായം പറയാനില്ല.

  ReplyDelete
 79. "മറുമൊഴി അഡ്മിനുകളോട്: മനുഷ്യനു വായിക്കാൻ പറ്റാത്ത ആ ഫോണ്ട് പ്രശ്നം ഒന്ന് ശരിയാക്കാൻ പറ്റില്ലേ.

  കൃഷ്‌,

  ആ ഫോണ്ട്‌ അതുപോലെ കിടന്നോട്ടെ , കണ്ട ചവറുകള്‍ വായിക്കാന്‍ പറ്റാതിരിക്കുന്നതല്ലെ നല്ലത്‌.

  പോസ്റ്റുകളുടെ പേരും ആളൂടെ പേരും വായിക്കാമല്ലൊ അത്ര പോരെ.
  :)

  ReplyDelete
 80. ഡോക്ടര്‍ ,വളരെ ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ .

  ഈ അടുത്ത് ബസ്സില്‍ കയറിയ ആള്‍ ആണ് ഞാന്‍ ,കാര്യമായ ഒരു ഇഷ്ട്ടം തോന്നി തുടങ്ങി യില്ല .ബ്ലോഗില്‍ മാത്രം കണ്ടിട്ടുള്ള ചങ്ങാതിമാര്‍ രണ്ട് വാക്ക് കൂടുതലായി സംസാരിച്ചത് ബസ്സില്‍ കയറിയപ്പോള്‍ ആയിരുന്നു .ബസ്സില്‍ വളരെ നല്ല ചര്‍ച്ചകളും കണ്ടു എന്ന കാര്യം കൂടി പറയുന്നു .ഇനിയും കുറെ നല്ല ബ്ലോഗ്സ് ഉണ്ടാവണം ,പഴയ പോലെ ബ്ലോഗുകളുടെ പെരും മഴ കാണാന്‍ കാത്തിരിക്കാം .നമ്മള്‍ സ്ഥിരമായി വായിച്ച് കൊണ്ടിരുന്ന ഒരു ബ്ലോഗില്‍ അടുത്ത പോസ്റ്റ്‌ വരാന്‍ നോക്കിയിരിക്കുന്നവര്‍ ഉണ്ടെന്ന്‌ എല്ലാവരും ഓര്‍ക്കണം (ഞാനും അതില്‍ പെടും ).പഴയ പല ബ്ലോഗ്സ് ഇപ്പോളും ഞാന്‍ ഇടയ്ക്ക് വായിക്കും .അവരൊക്കെ ഒരു കവിത ,കഥ വല്ലതും ഒന്ന്‌ എഴുതിയാല്‍ എത്ര നന്നായിരുന്നു ,എന്ന പ്രാര്‍ത്ഥനയോടെ ആവും പലപോളും തിരിച്ച് പോരുന്നത് .എല്ലാവര്‍ക്കും ആശംസകള്‍ ,ഇത് എഴുതിയ ജയന്‍ നു നന്ദി യും ..

  ReplyDelete
 81. "(പരസ്യ/ഗോസ്സിപ്പ് , പാർട്ടിരാഷ്ട്രീയ പരസ്യ/മതസംവാദ അവഹേളന പോസ്റ്റുകൾ അഗ്രിഗേറ്ററുകളിൽ നിന്ന് ഒഴിവാക്കിയാൽ നല്ലതായിരിക്കും.) "

  കൃഷ്‌,

  അപ്പൊ പിന്മൊഴി പൂട്ടിച്ചതു പോലെ മറുമൊഴിയും പൂട്ടണം എന്ന് അല്ലെ? ഹ ഹ ഹ :)

  തെറിവിളി അനുവദിച്ചില്ലെങ്കില്‍ മനുഷ്യാവകാശം ഇടിഞ്ഞു വീഴും എന്നറിയില്ലെ? മറ്റൊന്നുമില്ലെങ്കിലും അതാണ്‌ വേണ്ടത്‌

  ReplyDelete
 82. ബ്ലോഗിലൂടെ ആണ് ഇത്തിരിയെങ്കിലും അറിയപ്പെട്ടത് എന്നത് സത്യം!, ഇപ്പോഴും കൂടുതല്‍ വായിക്കുന്നത് ബ്ലോഗില്‍ത്തന്നെ.
  എന്നിരുന്നാലും ബസ്സും എനിക്കിഷ്ടമാണ്. ബസ്സിലെ തമാശകള്‍ നന്നായി ആസ്വദിക്കുന്നു, എല്ലാവരെയും വായിക്കുന്നു, അധികം കമന്റിടാറില്ല എങ്കിലും.

  ബ്ലോഗുകള്‍ കൂടുതല്‍ സജീവമാകട്ടെ.

  ReplyDelete
 83. ഇസ്മായിൽ കുറുമ്പടി
  ഹ! ഹ!!
  “ബസ്സും ജീപ്പും ഇഷ്ടമില്ലാത്തയാൾ!” ഈ ടൈറ്റിൽ ഞാൻ റെജിസ്റ്റർ ചെയ്തിരിക്കുന്നു!ഉടൻ ഒരു കഥ പ്രതീക്ഷിക്കാം.

  അപ്പൂട്ടൻ
  ഇല്ല.
  പ്രശ്നമൊന്നും ഇല്ല.

  മെയ് ഫ്ലവേഴ്സ്
  അതെ. അതാണ്.
  ആവേശം കൈവിടാതെ ബ്ലോഗിലേക്കു പകരൂ!
  ആശംസകൾ!

  കൃഷ്
  മറുമൊഴി കമന്റുകളിൽ കൂടുതൽ ജാതി-മത-രാഷ്ട്രീയ സംവാദങ്ങൾ ആണെന്നതു ശരി തന്നെ. ഇപ്പോ അഗ്രഗേറ്ററൂകൾ ആണ് ബ്ലോഗുകൾ തെരയാൻ കൂടുതൽ അനുയോജ്യം. എനിക്ക് മറുമൊഴിയോട് പരിഭവമില്ല. അങ്ങനെ ഉണ്ടെങ്കിൽ മറുമൊഴിയിൽ നിന്നു വിടുതൽ നേടൂ!

  ശ്രീ
  ഓ! തന്നെ തമ്പീ!
  ഇവിടെ ഇങ്ങനെയും ചിലതു നടക്കുന്നു!

  കെ.പി.എസ്.
  നല്ല മനോഭാവം.
  പ്രതികരണങ്ങൾ പ്രശ്നമല്ലാതെ എഴുതാൻ കഴിയുന്നത് ഭാഗ്യം.
  എന്നാൽ എല്ലാവരും അങ്ങനെ ആവണം എന്നില്ല.
  കഴിയുന്നത്ര ആളുകളേ പ്രോത്സാഹിപ്പിക്കണം എന്നു കൂടി ആഗ്രഹമുണ്ട്.

  ചിതൽ
  കൊള്ളാം.
  ഫാഗ്യവാൻ!
  (ആ ചാണ്ടി അങ്ങനല്ല , കേട്ടോ! ഇതുവരെ ഈ വഴി വന്നില്ല. ഫെയ്സ് ബുക്കുൽ ഏതോ ഫെയ്സിൽ വീണൂന്നാ തോന്ന്ണേ!)

  കുസുമം
  ശരിയാണ്. ഓരോന്നിനും അതിന്റേതായ സ്ഥാനം ഉണ്ട്.
  എന്നാൽ ചിലതൊക്കെ പ്രത്യേക പരിലാളനം അർഹിക്കുന്നു.
  ബസ്സിനെ അപേക്ഷിച്ച് ബ്ലോഗ്!

  ഏറനാടൻ
  നമുക്ക് ഒന്നാഞ്ഞു പിടിക്കാം മാഷേ.
  മെച്ചപ്പെടൽ അസാധ്യമല്ല!

  ജ്യോ
  നന്ദി!
  സ്റ്റേ ഇൻ ബ്ലിസ്!

  ഇൻഡ്യാ ഹെറിറ്റേജ്
  സാർ!
  വീണ്ടും സജീവമാകൂ!

  സിയ
  നന്ദി.
  മലയാളം ബ്ലോഗിനെ ഉയിർപ്പിക്കാൻ കൂടൂ!

  തെച്ചിക്കോടൻ
  ബസ് ഉപേക്ഷിക്കുകയൊന്നും വേണമെന്നില്ല.
  ബ്ലോഗിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചാൽ സന്തോഷം!

  ReplyDelete
 84. ബ്ലോഗുതന്നെയാണെനിക്കിഷ്ടം...

  ReplyDelete
 85. ബ്ലോഗ്‌ വസന്തം വീണ്ടും വരും മാഷേ. അടുത്ത ആഴ്ച തന്നെ ഈ എളിയവനും തിരികെ എത്തും

  ReplyDelete
 86. നേരത്തെ ഈ പോസ്റ്റില്‍ വന്നു പോയതാണെങ്കിലും എന്ത് കമന്റ്മെന്നു ഒരു പിടിയും ഉണ്ടായിരുന്നില്ല...കാരണം ഞാന്‍ ഫെയ്സ്ബുക്കില്‍ ഈയിടെ വളരെ സജീവമാണ്...
  എനിക്ക് തോന്നുന്നത് രണ്ടും രണ്ടാണെന്നാണ് ...ബ്ലോഗിനും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്കും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വേറെയാണ്...ആത്യന്തികമായി നമ്മുടെ ചിന്തകള്‍ പ്രകടിപ്പിക്കാനുള്ള ഉപാധി തന്നെ രണ്ടും...
  ഒരു പോസ്റ്റിടണമെങ്കില്‍ എന്ത് മാത്രം ഹോംവര്‍ക്ക് ചെയ്യണമെന്നു ഡോക്ട്ടര്‍ക്ക് തന്നെ അറിയാമല്ലോ...ഫെയ്സ്ബുക്കിലാകുമ്പോള്‍ അതൊന്നും വേണ്ട...ഒറ്റ ലൈനില്‍ കാര്യം കഴിയും...ഉടനെ തന്നെ പ്രതികരണങ്ങളും ലഭിച്ചു തുടങ്ങും...എന്ന് വിചാരിച്ച്, ഞാന്‍ ബ്ലോഗിങ് വിട്ടിട്ടൊന്നുമില്ല കേട്ടോ...രണ്ടിലും ആക്ടീവ് തന്നെ...
  സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും....
  അങ്ങനെ കണ്ടാ പോരേ....

  ReplyDelete
 87. സുന്ദരാ...!
  സുന്ദരൻ ഒരു സുന്ദരൻ തന്നെ!
  ഐക്യദാർഢ്യത്തിനു നന്ദി!

  മനു ജി
  വളരെ സന്തോഷം!

  നമുക്കീ ബ്ലോഗ് മുറ്റം ഒരു പൂങ്കാവനമാക്കണം!

  ചാണ്ടിക്കുഞ്ഞേ!
  ബസ്സോ, ട്വിറ്ററോ, ഫെയ്‌സ് ബുക്കോ പൂർണമായും ഒഴിവാക്കണം എന്നല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
  അതൊക്കെ തികച്ചും വാർത്താവിനിമയ/കൊച്ചുവർത്തമാന കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
  ബ്ലോഗർമാർ അതിൽ മാത്രം പറ്റിപ്പിടിച്ചു നിൽക്കാതെ ബ്ലോഗിംഗിനോട് കൂടുതൽ പ്രതിബദ്ധത കാണിക്കണം എന്നാണ് എനിക്കു പറയാനുള്ളത്.

  ബ്ലോഗ് എന്ന മാധ്യമത്തിനും, മലയാള ഭാഷയ്ക്കും വേണ്ടി അല്പം മെനക്കെടാനുള്ള സന്മനസ് പ്രതിഭയുള്ള ബ്ലോഗർമാർ കാണിച്ചാൽ മലയാളം ബ്ലോഗിൽ ഒരു വസന്തം അകലെയല്ല എന്നു മനസ്സു പറയുന്നു.

  ശരിയാണ്. ഹോം വർക്ക് വേണ്ടിവരും. ചിന്ത വേണ്ടി വരും. അതിനു കഴിവുള്ളവരാണെന്നു തെളിയിച്ചവരാണല്ലോ ഭൂരിഭാഗം ബ്ലോഗർമാരും.

  സമയക്കുറവ് അല്ല പ്രശ്നം എന്നത് ബസ്സിലും, ട്വിറ്ററിലും, ഫെയ്‌സ് ബുക്കിലും ഉള്ള സജീവത തെളിയിക്കുന്നു.

  അപ്പോൾ, ബ്ലോഗർ എന്ന മേൽ വിലാസമുള്ളവർ എങ്കിലും ബ്ലോഗിനു വേണ്ടി അല്പം മെനക്കെടണം എന്ന് അഭ്യർത്ഥിക്കുന്നു. നമ്മളെ നമ്മളാക്കിയ ഈ മാധ്യമത്തോട് നമുക്കൊരു കടപ്പാടില്ലേ!?

  ദിവസം ഒരു മണിക്കൂർ എങ്കിലും ബ്ലോഗിനു വേണ്ടി ചെലവഴിക്കാൻ ആവില്ലേ?

  ReplyDelete
 88. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും....
  അങ്ങനെ കണ്ടാ പോരേ.... ”

  അതെ!

  സീസറിനുള്ളത് ഇപ്പോൾ സീസറിനു കിട്ടുന്നില്ല.
  അതാണു സംഭവം!

  ബ്ലോഗിനുള്ളത് ബ്ലോഗിനു കിട്ടുന്നില്ല ഇപ്പോൾ!

  ReplyDelete
 89. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന എനിക്ക് വായിക്കാനും മനസ്സിലുള്ളത് എഴുതാനും പറ്റിയ മാദ്ധ്യമമാണ് ബ്ലോഗ്. കുറെ കഥകളും, അനുഭവക്കുറിപ്പുകളും എഴുതാന്‍ കഴിഞ്ഞത് നല്‍കിയ സന്തോഷം കുറച്ചൊന്നുമല്ല. നൂറ് അദ്ധ്യായങ്ങള്‍ പിന്നിട്ട ഒരു നോവലും 
  രചിക്കാന്‍ കഴിഞ്ഞത് ബ്ലോഗില്‍ വന്നതിന്ന് ശേഷമാണ്. ഇനിയും ധാരാളം
  എഴുതണമെന്ന മോഹം ബാക്കി നില്‍ക്കുന്നു. ബസ്സോ അതു പോലുള്ള മറ്റെന്തെങ്കിലുമോ ഉള്ള കാര്യം പോലും എനിക്കറിയില്ല.

  ReplyDelete
 90. ബ്ലോഗിന്റെ നിലനിൽ‌പ്പിനെക്കുറിച്ചുള്ള താങ്കളുടെ ആശങ്കകളിൽ പങ്കു ചേരുന്നു. എന്നെപ്പോലെ ഒത്തിരിപ്പേർ താങ്കൾക്കൊപ്പമുണ്ട്, ബ്ലോഗ് മരിക്കില്ല, ആവിഷ്കാരത്തിന്റെ സാധ്യത ബ്ലോഗിനോളം മറ്റു സൈബർ ഉപകരണങ്ങൾക്കില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  ReplyDelete
 91. എല്ലാരും ബസ്സിന്ന് ഇറങ്ങ്യോ? എന്നാ ഞാന്‍ ബസ്സിലേക്ക് പോവുകയാ...

  ജസ്റ്റ്‌ ഫോർ ഹൊറർ !!!

  ReplyDelete
 92. ബ്ലോഗിന്‍റെ നല്ലകാലത്തിനായി കാത്തിരിക്കുന്ന ഒരു വായനക്കാരന്‍
  ഒപ്പ്

  ReplyDelete
 93. ബസ്സിലോ കാറിലോ എവിടെയാച്ചാ പൊയ്ക്കോളൂ..
  പേരു ബ്ലോഗറെന്നാ...
  അതാരും മറക്കണ്ട.

  ReplyDelete
 94. കേരളദാസനുണ്ണി,
  ഭാഗ്യവാൻ!
  എല്ലാവരും താങ്കളെ മാതൃകയാക്കിയിരുന്നെങ്കിൽ എന്നാശിക്കുന്നു!
  ബസ്സിനെ അപേക്ഷിച്ച് ബ്ലോഗിനു പ്രാധാന്യം നലകണം എന്നേ മറ്റുള്ളവരോടും പറയാനുള്ളു.

  ശ്രീനാഥൻ,
  ഈ പ്രതികരണത്തിനും ഒപ്പം കൂടാനുള്ള സന്മനസ്സിനും നന്ദി!
  സത്യത്തിൽ മലയാളഭാഷാസ്നേഹികൾ ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണിത്.

  കുമാരൻ
  കണ്ടിച്ചു കളയും, ങ്ഹാ!
  ചുമ്മാ, ജസ്റ്റ് ഫോർ ഹൊറർ!

  വാസൂ
  വായനക്കാ‍രാ....
  എഴുത്തു പണി നിർത്തിയാൽ, സുട്ടിടുവേൻ!

  കൊട്ടോട്ടിക്കാരൻ,
  അതു കലക്കി!

  “ബസ്സിലോ കാറിലോ എവിടെയാച്ചാ പൊയ്ക്കോളൂ..
  പേരു ബ്ലോഗറെന്നാ...
  അതാരും മറക്കണ്ട. ”

  ReplyDelete
 95. ഇതെന്തായാലും നല്ലൊരു പോസ്റ്റ്‌ ആയി.ഈ പോസ്റ്റ്‌ വന്നു ഞാന്‍ ഈ കമെന്റ് എഴുതുന്നത്‌ വരെയുള്ള നാല് ദിവസത്തിനിടയില്‍,ഇവിടെ കമെന്റ് എഴുതിയവരില്‍ പലരും പുതിയ പോസ്ട്കള്‍ ഇട്ടു എന്നുള്ളത് ഇതിന്റെ സ്വീകാര്യതയെ കാണിയ്ക്കുന്നു. രമേശ്‌ അരൂര്‍,താങ്കള്‍ പറഞ്ഞതുപോലെ കമെന്റ് എഴുതാതെ പോകുന്നത് ഇത്തിരി കഷ്ടം തന്നെയാണ്. ഇഷ്ട്ടപെട്ടില്ലെങ്കില്‍ അതിന്റെ കാരണമെങ്കിലും പറഞ്ഞൂടെ,എങ്കിലല്ലേ തിരുത്താന്‍ കഴിയൂ.....

  ReplyDelete
 96. ആദ്യമായി ഞാൻ തേങ അടിക്കട്ടെ...
  ഞാങളെ പോലുള്ള എലികൾ നോൺ എൻ.ആർ.ഐ ക്കാർ പോസ്റ്റിടുമ്പോൾ ആ വഴിയാരും പോകാറില്ലാത്തതു കൊണ്ടു ബസ്സിലൊ/ ഓട്ടോയിലൊ കയറാതെന്തു ചെയ്യും പിന്നെ ജയേട്റ്റനെ പോലുൾല തങ്ക മനസ്സുകാരുള്ളതു കൊണ്ടാണു നില നിന്നു പോകുന്നത്

  ReplyDelete
 97. ജയന്‍ ഡോക്ടര്‍ ..ഞാന്‍ ഇങ്ങളെ പറ്റി ഒരു പോസ്റ്റ്‌ എഴുതിയിട്ട്‌ുണ്ട് ..തമാശ ആണേ ..കാര്യത്തില്‍ എടുക്കരുത് ..

  ReplyDelete
 98. എന്റെ ഡോക്റ്ററെ,
  മനസ്സ് തുറന്ന് വല്ലതും പറയുന്നത് ഈ ബ്ലോഗിൽ വരുമ്പോഴാണ്. ആദ്യമൊക്കെ വളരെ നന്നായി എഴുതി പോസ്റ്റ് ചെയ്തതൊന്നും ആരും കമന്റിയിട്ടില്ല. പൊതുവേ എനിക്ക് കമന്റെ കുറവാണ് എങ്കിലും എന്റെ ബ്ലോഗ് വായിക്കുന്നവർ ധാരാളം ഉണ്ടെന്ന് എനിക്കറിയാം. എത്ര ബസ് വന്നാലും എനിക്ക് ബ്ലോഗ് നിർത്താൻ വയ്യേ..
  പിന്നെ ബ്ലോഗിൽ പോസ്റ്റ് ചെയ്യാനും കൂടിയാണ് ഞാൻ ഫോട്ടോ എടുക്കുന്നത്.
  ഇന്നത്തെ ഫോട്ടൊ അയക്കുന്നു. ആലീന്ത്
  ഇവിടെ വന്നാൽ
  കാണാം.
  ഇനിയും വരും

  ReplyDelete
 99. ബ്ലോഗില്‍" ഒഴിവുസമയം വിത് ഇന്റര്‍നെറ്റ് " അല്ലെ ഉപയോഗിക്കാന്‍ പറ്റൂ.. എന്നാലും ഞാന്‍ ബസ്സിലും ഫെയ്സ്ബുക്കിലും ഉള്ളതിലധികം സമയം ബ്ലോഗില്‍ തന്നെയാണ്...

  ആശംസകള്‍

  ReplyDelete
 100. ശനിദശ മാറട്ടെ

  ReplyDelete
 101. പ്രിയ ദുഷ്ടന്മാരായ ബ്ലോഗര്‍മാരെ ബസ് യാത്രക്കാരെ,ഈ ബ്ലോഗ് മുതലാളിയായ
  ഏവൂര്‍ക്കാരന്‍ ജയന്‍ ഡോക്റ്ററെ,

  ബസ്സ് ഇടവഴിയിലേയോ,റോഡിലേയോ,ചായക്കടയിലേയോ സൊറയും പത്രപാരായണവും,ചര്‍ച്ചയും,ബഹളവുമാണെങ്കില്‍ ബ്ലോഗ് നമുക്കൊരു വിലാസം നല്‍കുന്ന വീടാണ്. അതുമല്ലെങ്കില്‍ ബസ്സ് പൂമുഖമായും, ബ്ലോഗ് ഓഫീസ് മുറിയായോ അടുക്കളയായോ സംങ്കല്‍പ്പിക്കുകയുമാകാം.അടുക്കളയിലുള്ളവര്‍ അരങ്ങത്തേക്ക് വരില്ലെന്നോ
  അരങ്ങത്തുള്ളവര്‍ അടുക്കളയിലേക്ക് കേറില്ലെന്നോ ആരും പ്രതിജ്ഞയെടുക്കരുതെന്ന് താല്‍പ്പര്യപ്പെടാനെ കഴിയു.
  എല്ലാം അവരവരുടെ ഇഷ്ടം :)

  ബസ്സില്‍ സ്ഥിരം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ഹതഭാഗ്യരായ കംബ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരോ ഐടി കൈത്തൊഴില്‍ക്കാരോ ആയ ഡ്രൈവര്‍ക്കും കണ്ടക്റ്റര്‍ക്കും കിളിക്കും മാത്രമേ കഴിയു.അതവരുടെ തൊഴിലായിപ്പോയി.
  എന്നാല്‍ മറ്റുള്ള കുണ്ടാമണ്ടീസ് വെറുതെ നല്ല സമയം കളഞ്ഞ് ബസ്സിന്റെ ഫ്രണ്ട് ഡോറില്‍ 24 മണിക്കൂറും തൂങ്ങിപ്പിടിച്ച് കിളികളാകുന്നത് പ്രായത്തിന്റെ ദൌര്‍ബല്യങ്ങള്‍ എന്നേ പറയാനാകു !!
  എല്ലാം... മാറിയാല്‍ ഭേദാകും.

  ബ്ലോഗ് വെറുതെ എഴുതിക്കൂട്ടിയിട്ടു കാര്യമൊന്നുമില്ല. വായനക്കാര്‍ എഴുതുന്നത് ആറിയുകതന്നെ വേണം. അതിനായി ബ്ലോഗ് പബ്ലിഷായാലുടന്‍ പോസ്റ്റുകളുടെ ലിങ്കെടുത്ത് ട്വിറ്ററിലും,ഫേസ് ബുക്കിലും,ബസ്സിലും കൊടുക്കാന്‍ മറക്കണ്ട. സമാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ബ്ലോഗുകളിലും ഒരോ ലിങ്കു കൊടുത്താല്‍ കുഴപ്പമൊന്നുമില്ല.
  സങ്കുചിതരായ ചിലര്‍ക്ക് ലിങ്കു കണ്ടാല്‍ അലര്‍ജ്ജിയൊക്കെയുണ്ടാകും. സാരമില്ല, അടിച്ചുകോരുംബോള്‍ കളഞ്ഞോട്ടെ :)

  പിന്നെ അതുകൂടാതെ, ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്
  നമ്മുടെ പഴയ ബ്ലോഗ് പോസ്റ്റുകള്‍ അനായാസം തലക്കെട്ടു വായിച്ച് ലിങ്കു ക്ലീക്കി വായിക്കാനുള്ള സൌകര്യം വായനക്കാര്‍ക്കുണ്ടാക്കുക എന്നത്. ചിത്രകാരന്റെ അഞ്ചുവര്‍ഷത്തെ ബ്ലോഗ് താമസത്തിനിടക്ക് എഴുതിയ 400 ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ഉള്ളടക്ക തലക്കെട്ട് വായിച്ച് ലിങ്കുകള്‍ ക്ലിക്കി വായിക്കാനാകും. ഈ മഹത്തായ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയത് ചിത്രകാരനാണെന്നതിനാല്‍ മറ്റാരും അതു ചെയ്തുകൂടെന്നൊന്നും ദുരഭിമാനമരുത് :)തീര്‍ച്ചയായും ചെയ്യണം. അല്ലെങ്കില്‍ നമ്മുടെ പഴയ അദ്ധ്വാനമൊന്നും ആരും അറിയാന്‍ പോകുന്നില്ല എന്നു വരും.
  ചിത്രകാരന്റെ പഴയ പോസ്റ്റുകള്‍ തിരഞ്ഞുപിടിച്ച് ഒരോ ദിവസവും ബ്ലോഗ് വായനക്കാര്‍ വായിക്കുന്നതായി കാണുന്നുണ്ട്. ഈ കണ്ടന്റ് ഇല്ലെങ്കില്‍ എറ്റവും പുതിയ ബ്ലോഗ് പോസ്റ്റ് മാത്രമേ വായനക്കാരന്‍ ഗൌനിക്കു.

  പിന്നെ, ബ്ലോഗ് എഴുതുന്നത്... നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും എഴുത്.
  മതമോ,ജാതിയോ,രാഷ്ട്രീയമോ,പാചകമോ,പരദൂഷണമോ,പാരയോ,കതയോ,കവിതയോ,ചിത്രമോ,ഫോട്ടോയോ,അനുഭവമോ...ആത്മാര്‍ത്ഥതയോടെ എഴുതിയാല്‍ വായിക്കാനാളുണ്ടാകും :)

  അപ്പോ എല്ലാം പറഞ്ഞപോലെ....
  സസ്നേഹം,
  ശ്രീ.ശ്രീ.ശ്രീ.പുലയന്‍ ചിത്രകാരന്‍ തിരുമനസ്സ്
  ചിത്രകാരന്റെ പുതിയ പോസ്റ്റിലേക്കൊരു ലിങ്ക്:
  (കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!)

  ReplyDelete
 102. ണേശു ഫ്രം ഇരിങ്ങാലക്കുട
  അതെ. എല്ലാവരും ഈ പൊസ്റ്റ് പൊസിറ്റീവായെടുത്തു എന്നുള്ളത് ശുഭോദർക്കമാണ്. നിരവധി പേർ ഇടവേളയ്ക്കു ശേഷം പോസ്റ്റുകൾ ഇട്ടു. ചിലർ എഴുതിത്തുടങ്ങിയതായി അറിയിച്ചു....
  വളരെ സന്തോഷമുണ്ട്. മലയാളം ബ്ലോഗ് അതിന്റെ പരീക്ഷണകാലം പൂർത്തിയാക്കിയിട്ടില്ല എന്നതിനാൽ എല്ലാവരും സഹകരിച്ചും, ബ്ലോഗ് പ്രചരിപ്പിച്ചും വേണം ഈ മാധ്യമത്തോടൂള്ള പ്രതിബദ്ധത നിറവേറ്റാൻ.

  അതുകൊണ്ടുതന്നെ ബ്ലോഗ് വായനയും അഭിപ്രായപ്രകടനങ്ങളും വിലപ്പെട്ടതാണ്.

  പാവം ഞാൻ
  എനിക്കു തങ്കമനസ്സാണെന്നൊക്കെ ഇവിടെ വന്നു പുകഴ്ത്തിയിട്ട്, അവിടെ വൈദ്യരെ അവഹേളിക്കുന്ന പോസ്റ്റിടലാ പണി! എനിക്കെല്ലാം മനസ്സിലാവണ്ട്‌ട്ടാ!!

  ഫൈസു മദീന
  അടുത്ത കുരിശ്..!
  ഞാൻ അവിടെയെത്തി ഏറ്റുവാങ്ങി!

  മിനി റ്റീച്ചർ
  ആലീന്ത് കണ്ടു.
  ആൽമാവ് എന്റെ നാട്ടിലും ഉണ്ട്!

  നസീഫ്
  അതെ. ഒഴിവുസമയം വിത്ത് ഇന്റർനെറ്റ്!
  അത് ധാരാളം ഉള്ള നിരവധി പ്രതിഭാശാലികൾ നമുക്കിടയിൽ ഉണ്ട്. അവരെ ഉണർത്തലാണ് പ്രധാന ഉദ്ദേശം!

  ഗിനി
  പ്രത്യാശംസകൾ!

  അനീസ്
  സന്തോഷം. നന്ദി.

  ചിത്രകാരൻ
  നെടുനീളൻ കുറിപ്പിനൊരു കുറിയ നന്ദി!
  പറഞ്ഞതൊക്കെ പ്രസക്തം.
  ഞാൻ കുറച്ചു ലിങ്കുകൾ കഥ ബ്ലോഗിൽ കൊടുത്തിട്ടുണ്ട്.
  ഇനി കൂടുതൽ കൊടുക്കാൻ ശ്രദ്ധിക്കാം.

  ReplyDelete
 103. ഞാന്‍ എത്തിയപ്പോഴെക്കും എല്ലാവരും ബസ്സില്‍ കയറിയോ.....?

  ReplyDelete
 104. ശരിയാണ്‌. കാര്യവിചാരം ഉണ്ടാകുന്ന ഒരു വായന ബ്ലോഗിലേ നടക്കൂ എന്നു തോനുന്നു. ബസ്സും ട്വീറ്റങ്ങും ഒക്കെ കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകാറുണ്ട്. ഇവിടെയുള്ളവ കാലത്തെ അതിജീവിച്ച് എന്നും ഉണ്ടാകും. എന്നാലും ഒരു തട്ടുകട അന്തരീക്ഷം ബസ്സിലും ട്വിറ്ററിലും ഒക്കെയേ കിട്ടു എന്നുള്ളത് കൊണ്ട് അതു അങ്ങട് ഉപേക്ഷിക്കാനും വയ്യ... മലയാളിയുടെ ശീലങ്ങളില്‍ പെട്ടതല്ലേ രാവിലത്തെ പത്രപാരായണവും ഒന്നിച്ചിരുന്നുള്ള സൊറപറച്ചിലും, ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു അന്തരീക്ഷം ഒരുക്കുന്നതില്‍ മുകളില്‍ പറഞ്ഞവയ്ക്ക് പങ്കുണ്ട്. അതു കൊണ്ട് എല്ലാം വേണം..

  ReplyDelete
 105. എവിടെ നിന്നോ തട്ടിത്തിരിഞാണ് എവിടെ എത്തിയത്. ജയന്റെ ശൈലി ഇഷ്ടപ്പെട്ടു. ബ്ലോഗിനെ കൈവെടിയരുത് എന്ന നിര്‍ദ്ദേശത്തോട് പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 106. വായിക്കാന്‍ ഇത്തിരി വൈകി. എങ്കിലും ഇപ്പോഴും പ്രസക്തം ഇതിലെ കാര്യങ്ങള്‍. ഞാനും ചിന്തിച്ചിട്ടുള്ള വിഷയം ആണ് ഇത്. കാലം മാറുന്നതിനനുസൃതമായ മാറ്റം. മാറ്റമില്ലാത്ത് മാറ്റം മാത്രമല്ലേയുള്ളു. അപ്പോഴപ്പോള്‍ പ്രതികരണം ലഭിക്കുന്നു എന്നതു മൂലമാവാം ഈ തട്ടകങ്ങളിലേക്കുള്ള ചുവടു മാറ്റം. (ചിലര്‍ ബ്ലോഗ് പോസ്റ്റ് അപ്പടി തന്നെ ബസ് പോസ്റ്റാക്കിയിരിക്കുന്നതും കണ്ടു. ) സാരമില്ല, കുറച്ച് ഓട്ടവും ബഹളവും കഴിഞ്ഞ് ത്രില്‍ ഒടുങ്ങുമ്പോള്‍ തിരിച്ചു വരും.

  പണ്ട് ഓര്‍ക്കുട്ട് പ്രചരിച്ച സമയത്ത് 'blogging is greying' എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.പക്ഷേ ആദ്യത്തെ ആവേശം കെട്ടടങ്ങിയപ്പോള്‍ ബ്ലോഗ് വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഇതെല്ലാം ഹിന്ദുവില്‍ വായിച്ചിരുന്നു, ശരിയെന്നു തോന്നുകയും ചെയ്തു. ഫേസ്ബുക്ക് വന്നപ്പോള്‍ ഓര്‍ക്കുട്ടര്‍ അങ്ങോട്ടേക്കു ചേക്കേറി. ബസ് വന്നപ്പോള്‍ ബ്ലോഗര്‍മാര്‍ ബസിലേക്കും, പിന്നെ ട്വീറ്റിലേക്കും. നവം 21 നു blogging losing its lustre എന്ന് ടെക്‌നോക്രാറ്റിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഹിന്ദുവില്‍ വായിച്ചപ്പോള്‍ അത് പരിഭാഷപ്പെടുത്തി ഇടണം എന്ന് കരുതിയതാണ്, കഴിഞ്ഞില്ല. വരും, എല്ലാവരും തിരിച്ചുവരും, ബ്ലോഗില്‍ ഇനിയും എഴുത്ത്-ചര്‍ച്ച വസന്തം വിരിയും തീര്‍ച്ച!

  ReplyDelete