Sunday, October 17, 2010

കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!

പ്രിയസുഹൃത്തുക്കളെ,

മലയാളം ബൂലോകത്തിന്റെ പ്രിയങ്കരനും എന്റെ നാട്ടുകാരനുമായ അരുൺ കായംകുളത്തിന്റെ ജനപ്രിയ ബ്ലോഗ് ‘കായംകുളം സൂപ്പർഫാസ്റ്റ്’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ഇന്നു രാവിലെ (17-10-10)അരുണിന്റെ ഗ്രാമത്തിലെ കരിമുട്ടം ദേവീക്ഷേത്രാങ്കണത്തിൽ കൂടിയ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രശസ്ത കവി ശ്രീ.ചേരാവള്ളി ശശി പുസ്തകം പ്രകാശനം ചെയ്തു.ക്ഷേത്രം ഭരണസമിതി സെക്രട്ടറി ശ്രീ പരമേശ്വരൻ പിള്ള അധ്യക്ഷനായിരുന്നു.

ചടങ്ങിന് പ്രശസ്ത ബ്ലോഗർ ജി.മനു (ബ്രിജ് വിഹാരം) സ്വാഗതം പറഞ്ഞു. ശ്രീ. ബി. ജയപ്രകാശ്, ബ്ലോഗർമാരായ വാഴക്കോടൻ, ജയൻ ഏവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നന്ദകുമാർ, ഹരീഷ് തൊടുപുഴ, മുള്ളൂക്കാരൻ, കണ്ണനുണ്ണി, കൊട്ടോട്ടിക്കാരൻ, ധനേഷ്, പഥികൻ, രാകേഷ് , മൊട്ടുണ്ണി തുടങ്ങിയവരും പങ്കെടുത്തു. (വിശാലമായ ഫോട്ടോസ് പുലികൾ ഇടും!)

എൻ.ബി പബ്ലിക്കേഷൻസിനു വേണ്ടി ബ്ലോഗർ ജോ പ്രസിദ്ധീകരണം പരിചയപ്പെടുത്തി.ബ്ലോഗ് രചനകളോട് മുഖ്യധാരാ പ്രസിദ്ധീകരണ സ്ഥപനങ്ങൾ പുലർത്തുന്ന അവഗണന അനുഭിച്ചറിഞ്ഞതിനെത്തുടർന്നാണ് തങ്ങൾ ഈ ദൌത്യം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

************************************************************************************
ഇത്രയുമൊക്കെ കഴുത്തിൽ കത്തി വച്ച് എഴുതിച്ചതാ......

യഥാർത്ഥത്തിൽ സംഭവിച്ചത് ദാ ഇങ്ങനാ....അനിയന്റെ മകന്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്നു മുങ്ങി ഞാൻ പൊങ്ങിയത് കരിമുട്ടത്തായിരുന്നു.അമ്പലം റോഡ് സൈഡിൽ തന്നെയായതിനാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷെ പുറത്ത് പരിചയമുൾല ആരെയും കണ്ടില്ല.

ചടങ്ങിന്റെ മുഖ്യ ആസൂത്രകരായ സർവശ്രീ.നന്ദപർവം നന്ദകുമാർ, ഷാജി മുള്ളൂക്കാരൻ, ഹരീഷ് തൊടുപുഴ എന്നിവരാരെങ്കിലും “ഹായ് ! ജയൻ ഏവൂർ! സ്വാഗതം എന്നു പറഞ്ഞ് കൈകുലുക്കും എന്നു പ്രതീക്ഷിച്ച് ഞാൻ അമ്പലഗോപുരം കടന്നു നടന്നു.

ഞെട്ടിപ്പോയി!സ്വാഗതക്കമ്മറ്റിയ്ക്ക് പറ്റിയ പുള്ളികൾ! നമ്മളെ മൈൻഡ് ചെയ്യുന്നുപോലുമില്ല!

ഞാൻ നേരേ അമ്പലത്തിലേക്കു കയറി. അവിടെച്ചെന്നപ്പോൾ വേദി റെഡി. പ്രകാശനച്ചടങ്ങ് തുടങ്ങാൻ പോകുന്നു!


ക്ഷേത്രാങ്കണത്തിൽ ആളുകൾ നിറഞ്ഞിരിക്കുന്നു!
ഏതോ പയ്യന്മാരൊക്കെ പടം പിടുത്തം തുടങ്ങി.

ഈ പുലി ഫോട്ടോഗ്രാഫേഴ്സൊക്കെ എവിടേ? ചുറ്റും ഒന്നോടി നോക്കി. യാതൊരു ടെൻഷനുമില്ലാതെ ക്യാമറാ ആംഗിളുകൾ ചർച്ചചെയ്യുകയാണു പുലികൾ!പെട്ടെന്ന്, എവിടെ നിന്നറിയില്ല, സ്വാഗതപ്രാസംഗികൻ കം അവതാരകൻ ആയി ബ്രിജ് വിഹാരം മനു വേദിയിൽ പ്രത്യക്ഷപ്പെട്ടു, സ്വാഗതം പറഞ്ഞു തുടങ്ങി!

ശ്രീ. ചേരാവള്ളി ശശി സംസാരിക്കുന്നു.


പുസ്തകപ്രകാശനം.... കായംകുളം സൂപ്പർഫാസ്റ്റ് ഇനി റെയിലിൽ മാത്രമല്ല, റോഡിലും ഓടും!“മനു എന്ന ചെറുപ്പക്കാ‍രനിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന കഥാകാരനാണ് അരുൺ കായംകുളം” - എന്ന് ജോ. അത് കേട്ട അരുൺ നെഞ്ചു തടവി. കാരണം എന്തെന്നു മനസ്സിലായില്ല. തന്റെ പുസ്തകം പ്രകാശിതമാവുന്നതിന്റെ തിരതള്ളൽ നെഞ്ചാം കൂട് തകർത്തോ, ആവോ! (അത് ഒടുവിലല്ലേ വ്യക്തമായത്!)തുടർന്ന് വാഴക്കോടന്റെ ഊഴമായിരുന്നു. മനു എന്നാൽ ആനയാണ്, മനു എന്നാൽ ചേനയാണ് , മനു എന്നാൽ അരുണിന്റെ പേനയാണ്, പേനത്തുമ്പിലെ ഭാവനയാണ്, കാവ്യയാണ് എന്നൊക്കെ തട്ടിവിട്ടു!


തുടർന്ന് നന്ദിപ്രകാശനത്തിനായി സുസ്മേര വദനനായി അരുൺ എത്തി


പക്ഷേ, പെട്ടെന്ന് ആളുടെ മുഖം മ്ലാനമായി. ഗദ്ഗദ കണ്ഠനായി. മനുവിനെക്കുറിച്ചുള്ള കഥകൾ അറിയാതെ എഴുത്തിപ്പോയെന്നും, ഒക്കെ ഒരു തമാശയായി കാണണം എന്നും ദീനദീനം അപേക്ഷിച്ചു. അധ്യക്ഷനും, പുസ്തകപ്രകാശകനും ഒക്കെ മ്ലാനവദനരായി. മൂക്കിൽ വിരൽ തള്ളാൻ മടിയുള്ളതുകൊണ്ടാവും ഒരാൾ കവിളിലും, മറ്റെയാൾ ചുണ്ടിലും വിരൽ തള്ളി!എന്തു പറ്റി എന്നു ചുറ്റും നോക്കി. അപ്പോൾ മാത്രമാണ് പിൻ നിരയിൽ നിന്നിരുന്ന ചെറുപ്പക്കാരെ എല്ലാവരും ശ്രദ്ധിച്ചത്. ഇതൊന്നും സുഖിക്കുന്നില്ല എന്ന മുഖഭാവവുമായി നാലു ചെറുപ്പക്കാർ.അവരുടെ നേതാവാണത്രെ മനു! കരിമുട്ടത്തെ ട്രൂ ഹീറോ! അവൻ മംഗലാപുരത്തു നിന്നിങ്ങെത്തിയിട്ടില്ലത്രെ!

ഇനി അവനൊന്നു വന്നിട്ടുവേണം ഇതിന്റെ പരിണാമഗുസ്തി ഒന്നറിയാൻ!

അക്കഥകൾ ചൂടോടെ കിട്ടാൻ മുടങ്ങാതെ വായിക്കുക - കായംകുളം സൂപ്പർഫാസ്റ്റ്!!


അടിക്കുറിപ്പ്:ഞാനീ പറഞ്ഞ കാര്യങ്ങൾക്കൊക്കെ സാക്ഷികൾ ഉണ്ട്. ദാ താഴെ നോക്ക്.

60 comments:

 1. നമ്മുടെ പ്രിയങ്കരൻ അരുൺ കായംകുളം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ!

  (അവസാന ഫോട്ടോയിലെ അനിയന്മാരേ.... മാപ്പ്! ഇതൊരു തമാശ മാത്രം. എന്നെ കൊല്ലല്ലേ!)

  ReplyDelete
 2. ആശംസകള്‍ കായംകുളം സൂപ്പര്‍ഫാസ്റ്റിന്.

  ReplyDelete
 3. (ഒരു സംശയമാണ്.)
  ഹിന്ദുക്കളല്ലാത്തോര്‍ക്ക് ആ ക്ഷേത്രാങ്കണത്തില്‍ പ്രവേശനമുണ്ടെന്ന് മനസ്സിലാക്കാമല്ലൊ. നല്ലത്.

  ReplyDelete
 4. ജയേട്ടാ...കലക്കി..
  അരുണിനെ ഞാന്‍ രാവിലെ മുതല്‍ വിളിക്കുന്നതാ..
  മൊബൈല്‍ റിങ്ങ് ചെയ്യുന്നുണ്ട്..എടുക്കുന്നില്ല...

  ReplyDelete
 5. അപ്പൊ യാതൊരു പരിക്കുമില്ലാതെ ആ പരിപാടി കഴിഞ്ഞു ;-)

  അരുണ്‍ ചേട്ടനും പുസ്തകത്തിനും ഒരിക്കല്‍ കൂടി ആശംസകള്‍...റെക്കോര്‍ഡ്‌ ഭേദിച്ച് വില്‍പ്പന നടക്കട്ടെ..

  ReplyDelete
 6. അപ്പെ നിങ്ങള്‍ക്കാര്‍ക്കും ഇപ്പോഴും ഒന്നും മനസ്സിലായില്ല അല്ലേ...കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ ഊക്കന്‍ പ്രയാണത്തില്‍ അസൂയ മൂത്ത ചാണ്ടി, എഞ്ചിന്‍ ഡ്രൈവറിനിട്ടു ഒന്ന് പൊട്ടിക്കാന്‍ വേണ്ടി ഇറക്കിയ ക്വൊട്ടെഷന്‍ ടീമാ അത്...അവിടെ ചെന്ന് പുസ്തകത്തിന്റെ ഒരു പ്രതി വായിച്ചതോടെ ചാണ്ടി പ്രതിയായി...ഇനി നാട്ടിലിറങ്ങിയാല്‍ എന്നെ തട്ടുമെന്നാ പറഞ്ഞേക്കുന്നെ...

  ReplyDelete
 7. സൂപ്പർഫാസ്റ്റിന് ആശംസകൾ!

  ഹരീഷ് ക്യാമറയിലൂടെ ആ മരത്തിലെ ഇലകൾ എണ്ണുന്ന ചിത്രവും, അവസാനത്തെ ക്വൊട്ടേഷൻ ടീമും കലക്കി.

  ReplyDelete
 8. കലക്കി അപ്പോത്തിക്കിരി..

  ReplyDelete
 9. ഇന്നലെ ചടങ്ങ് നടക്കുമ്പോള്‍ അവിടേക്ക് വിളിച്ചിരുന്നു. ഭയങ്കര സൌണ്ട് കാരണം അന്നേരം അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ചടങ്ങിന് ശേഷമാണ് ഹരീഷ് വിശേഷങ്ങളൊക്കെ പറഞ്ഞത്. അരുണിന്റെ സൂപ്പര്‍ഫാസ്റ്റ് ജൈത്രയാത്ര തുടരട്ടെ.. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 10. kayamkulam superfast record vegathil odatte...

  ReplyDelete
 11. ഡോക്ടറെ , നന്ദി........

  നാലാമത്തെ ചിത്രത്തില്‍ കാണുന്ന പയ്യന്‍ ആണ് "മൊട്ടുണ്ണി" എന്ന റോഹന്‍ . ആള്‍ക്ക് വര്‍ക്കലയില്‍ പോകേണ്ടത് കൊണ്ട് ചടങ്ങ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഓടി.

  ReplyDelete
 12. wish you all the best!!
  (superfastil yathrakkaarude thikkum thirakkum undaavatte!!!!1

  ReplyDelete
 13. ജിക്കു
  ആദ്യകമന്റിനു നന്ദി!

  നിശാസുരഭി
  മനസ്സിലാക്കിയതിൽ തെറ്റൊന്നുമില്ല.

  റിയാസ്
  അരുൺ ഫുൾ ടെൻഷനിലല്ലായിരുന്നോ!
  നോക്ക്, ആ പയ്യന്മാരുടെ നോട്ടം കണ്ടോ!?
  അതാവും എടുക്കാഞ്ഞത്.

  സിബു നൂറനാട്
  സത്യത്തിൽ മഴ ഭീഷണിയായിരുന്നു.
  പക്ഷേ, കൊച്ചിയിൽ ക്രിക്കറ്റ് മത്സരം തടയാനൊക്കെയേ മഴയ്ക്കു കഴിയൂ. കരിമുട്ടത്ത് നോ എഫക്റ്റ്! നല്ല പൊരി വെയിൽ ആയിരുന്നു. എല്ലാം മംഗളം!

  ചാണ്ടിക്കുഞ്ഞ്

  അപ്പ അതാ സംഗതി!
  കൊട്ടേഷനു മറുപടി മറുകൊട്ടേഷൻ!
  അരുൺ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.
  അനുഫവിച്ചോ!

  കൃഷ്,
  ഹരീഷ് ഒരു കൊല്ലത്തേക്കുള്ള വകുപ്പൊപ്പിച്ചാ കരിമുട്ടം വിട്ടത്!
  ആലിന്റെ ഇല, ഇല തിന്നുന്ന പുഴു, എഴുത്തിനിരിക്കാൻ വന്ന കുട്ടികൾ, വാർമുടിത്തുമ്പിൽ തുളസിക്കതിർ ചൂടിയ സുന്ദരിമാർ, മണ്ട പോയ തെങ്ങ് എന്നു വേണ്ട, ആനപ്പിണ്ടം വരെ ആ പുട്ടുകുറ്റിക്കകത്താക്കിയിട്ടുണ്ട്!

  ഇനി ബൂലോകവാസികൾ അനുഭവിക്കും!

  ReplyDelete
 14. ജിഷാദ് ക്രോണിക്ക്

  വിജയ്

  യൂസുഫ്പ

  മനോരാജ്

  കുസുമം ചേച്ചി

  ജോ

  നൌഷാദ് അകമ്പാടം

  കാക്കര

  എല്ലാവർക്കും നന്ദി!

  ഇനി ഈ പുസ്തകം വാങ്ങി എല്ലാവരും സഹകരിക്കണം എന്നഭ്യർത്ഥിക്കുന്നു.

  കോപ്പികൾക്ക് ജോ, അരുൺ, കണ്ണനുണ്ണി എന്നിവരെ ബന്ധപ്പെടാം.

  ReplyDelete
 15. ആഹ വന്നല്ലോ വനമാല, ഞാന്‍ നോക്കിയിരിക്കുവായിരുന്നു, ഫോട്ടോ ബ്ലോഗര്‍മാരെ ആവാഹിച്ചുകൊണ്ട് പോയ ഫോട്ടോസിന് :)

  എന്തായാലും പരിപാടി ഗംഭീരമായിരുന്നു :)

  ReplyDelete
 16. തുടർന്ന് വാഴക്കോടന്റെ ഊഴമായിരുന്നു. മനു എന്നാൽ ആനയാണ്, മനു എന്നാൽ ചേനയാണ് , മനു എന്നാൽ അരുണിന്റെ പേനയാണ്, പേനത്തുമ്പിലെ ഭാവനയാണ്, കാവ്യയാണ് എന്നൊക്കെ തട്ടിവിട്ടു!
  hi hi hi enne angu kollu :):)

  ReplyDelete
 17. ഡോക്ടറെ..കത്തി വെക്കാത്ത ഭാഗമാണ് ഇഷ്ടമായത്...
  ആ വാഴേ സൂക്ഷിക്കണേ...അവന്‍ അരുണിന്റെ കയ്യില്‍ നിന്നും കാശ് അടിച്ചു മാറ്റുമെ..ഗള്‍ഫില്‍ നിന്ന് വന്ന കണക്കു പറഞ്ഞു..

  ReplyDelete
 18. നല്ല പോസ്റ്റ്‌.
  വളരെ നല്ല ഫോട്ടോസ്.
  അതിനേക്കാള്‍ നല്ല അടിക്കുറിപ്പുകള്‍ .
  കായംകുളം സുപ്പര്‍ ഫാസ്റ്റിനു എല്ലാ വിധ ആശംസകളും

  ReplyDelete
 19. ഇനി അവിയല്‍ എന്നാണാവൊ കടലാസ്സില്‍ വിളമ്പുന്നത്...
  ഞാന്‍ ഏതായാലും ഒന്നു തീരുമാനിച്ചു ഡോ.ജയന്‍ പൊലുള്ളവര്‍ വായിക്കാത്ത പത്തു കമന്റില്‍ താഴെ മാത്രമുള്ള എന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും പ്രസിദ്ധീകരിച്ചു കത്തികാണിച്ച് ആളുകളെക്കൊണ്ട് വായിപ്പിക്കണമെന്ന്

  ReplyDelete
 20. കലക്കി !!!!!! :) :)

  ReplyDelete
 21. വേദവ്യാസൻ
  എല്ലാ പടങ്ങളും ഇടാൻ കഴിഞ്ഞില്ല.
  നിങ്ങൾ രണ്ടുപേരൂടേതും ഞാൻ അയച്ചു തരാം.

  വാഴക്കോടൻ
  അരുത് വാഴേ, അരുത്!!
  ഒരു കൊല, അത് വാഴക്കൊലയായാലും എനിക്കു കരുത്തില്ല!

  ജുനൈദ്
  കത്തി വക്കാത്ത ഫാഗമോ?
  അതേതാ!?
  ഇതെന്താ എല്ലാരും കൊല, കത്തി എന്നൊക്കെ പറേന്നത്!?

  അസീസ്
  സന്തോഷം!
  ഇടക്കൊക്കെ അവിയലും കഴിക്കാം!

  പാവം ഞാൻ
  അയ്യോ! പാവം!
  ഞാൻ ഒരു ക്രൂരൻ!
  തമ്മസിച്ച്!
  (എന്നെ കുഴീലിറക്കാൻ നോക്കണ്ടാ! ഹി! ഹി!!)

  ക്യാപ്റ്റൻ ഹാഡോക്ക്
  താങ്ക്യു!

  ReplyDelete
 22. ഇപ്പോ സമാധാനായി, പുസ്തകപ്രകാശനം ഗംഭീരമായിട്ടുണ്ട്. വേറെ ബ്ലോഗില്‍ നോക്കിയപ്പോള്‍ ഒന്നും മനസ്സിലായില്ല. ഇങ്ങോട്ട് വച്ചുപിടിച്ചു. സംഭവം ജോറ് :)

  ReplyDelete
 23. സുസൂപ്പറായി...ഓടട്ടെ,കായംകുളം സൂപ്പര്‍ ഫാസ്റ്റ്.!
  അവതരണം ഗൊള്ളാം,ആശംസകള്‍.

  ReplyDelete
 24. പുസ്തകം വിജയകരമാകട്ടെ, എല്ലാ ആശംസകളും.

  ReplyDelete
 25. ഡോക്ടർ സാറേ..

  മസിലു പിടിച്ചോണ്ടു നിക്കണ പടം തന്നെ പോടി അല്ലേ!!
  ഹിഹിഹിഹിഹി..

  ReplyDelete
 26. വളരെ നല്ല ഫോട്ടോസ്.
  അതിനേക്കാള്‍ നല്ല അടിക്കുറിപ്പുകള്‍ .
  കായംകുളം സുപ്പര്‍ ഫാസ്റ്റിനു എല്ലാ വിധ ആശംസകളും...

  ReplyDelete
 27. എല്ലാം വായിച്ചപ്പോൾ ഒരു ആശയം വരുന്നു; ഈ ബ്ലോഗ്ഗർമാരുടെയെല്ലാം പ്രൊഫൈൽ കം ഒറിജിനൽ ഫോട്ടോ വെച്ച് ഒരു ബ്ലോഗ് ഇറക്കിക്കൂടെ?

  ReplyDelete
 28. അരൂപി

  ഒരു നുറുങ്ങ്

  ധനേഷ്

  തെച്ചിക്കോടൻ

  ഹരീഷ്

  കുഞ്ഞൂസ്

  എല്ലാവർക്കും തേങ്ക്സ്!

  ഹരീഷ്, മനപ്പൂർവം ഇട്ടതല്ല! എല്ലാ ഫോട്ടോയിലും മസിലല്ലേ!

  ReplyDelete
 29. മിനിച്ചേച്ചീ,

  നല്ല ആശയമാണ്.
  താല്പര്യമുള്ളവർ മാത്രം കൂടിയാൽ മതി.
  അജ്ഞാതത്വം ആഗ്രഹിക്കുന്നവർക്ക് ഒഴിഞ്ഞു നിൽക്കാം.
  അടുത്ത ബ്ലോഗ് കൂട്ടായ്മയിൽ ഇത് സജീവ ചർച്ചയാക്കണം.

  ReplyDelete
 30. സൂപ്പര്‍ഫാസ്റ്റ് തകര്‍ത്തോടാന്‍ എല്ലാ ആശംസകളും..
  വിവരണം തകര്‍ത്തു.ആ അവസാന ഫോട്ടോയിലെ അനിയന്മാരുടെ മുഖഭാവങ്ങളും,അടിക്കുറിപ്പും കണ്ട് ചിരിച്ച് ചത്ത്.:)

  ReplyDelete
 31. ഇഥാപ്പോ ..കാര്യായെ....ഈ ബ്ലോഗിങ്ങും ബ്ലോഗര്‍മാരും ക്കെ ഒരു സമ്പവം തന്യേ ണേയ് ......സത്യം പറഞ്ഞാ സംഘടിത ശക്തി !! ബ്ലോഗിങ്ങില്‍ ഞാന്‍ പുത്തനാ ..അതോണ്ടാ ..
  പുലികളും കടുവകളും ഇറങ്ങി നടക്കുന്ന കാട്ടില്‍ നിരായുധനായി ..നിക്കണതു.. ..
  ഇപ്പൊ ഇതൂടെ കണ്ടപ്പോള്‍ ശെരിക്കും ഒരു പേടി ഒക്കെ വരുന്നുണ്ടേ ..:(

  ReplyDelete
 32. ഫോട്ടോയും അടിക്കുറിപ്പുകളും എന്നത്തേയും പോലെ കലക്കി.

  ReplyDelete
 33. കത്തിവെച്ചെഴുതിയതിലേക്കാളും മൂർച്ച ,പിന്നീട് കത്തിച്ചെഴുതിയതിലായിരുന്നു കേട്ടൊ വൈദ്യർ സാബ്.
  പിന്നെ അടികുറിപ്പുകളെല്ലാം ശരിക്കും ഇടികുറിപ്പുകളായി മാറി!

  ഇതെല്ലാം കഴിഞ്ഞ് അരുൺ നിങ്ങൾക്കാർക്കും
  ഈറ്റും,ട്രീറ്റുമൊന്നും തന്നില്ലേ...?

  ReplyDelete
 34. അതേയതേ..
  ഈറ്റ് വല്ലോം തരായോ..
  അതോ അമ്പലത്തിലെ ത്രിമധുരം തന്ന് പണിപറ്റിച്ചുവോ തീവണ്ടിമൊയ്‌ലാളി..?

  ReplyDelete
 35. വയ്ദ്യരെ, കലക്കന്‍ അവതരണം. നിങ്ങള്‍ക്കും കായംകുളം ബ്ലോഗര്‍ക്കും മറ്റു പുലികള്‍ക്കും എനിക്ക് സ്വന്തവും ആശംസകള്‍..! മുന്നോട്ടു നീങ്ങട്ടെ.

  ReplyDelete
 36. അരുണിന് ആശംസകള്‍!
  :)

  ReplyDelete
 37. മനസ്സു നിറഞ്ഞു....

  ReplyDelete
 38. nettum computerum onnum illaayrunnu. athukondu onnum arinjilla.ippo arinju.

  Super Fast superaayittu otatte.

  Sorry, no Malayalam.

  ReplyDelete
 39. ഇതില്‍ ഡോക്ടര്‍ ജയന്‍ എവിടെ :)

  ReplyDelete
 40. മനു ചേട്ടാ...ഡോക്ടര്‍ ജയനെ ഞാന്‍ ഫ്രെയിമിലാക്കി പോസ്ടിയിട്ടുണ്ട്... :)

  ReplyDelete
 41. ചേട്ടാ, ചടങ്ങില്‍ സംബന്ധിച്ചതിനും അത് ഇങ്ങനെ ഒരു പോസ്റ്റ് ആക്കിയതിനും നന്ദി.അടിക്കുറിപ്പുകള്‍ ഗംഭീരം ആണ്‌ ട്ടോ

  ReplyDelete
 42. റെയർ റോസ്
  ഹ! ഹ!!
  എന്റെയല്ലേ അനിയന്മാർ! അങ്ങനെയേ വരൂ!
  ചിരിക്ക്.... ചിരിക്ക്...!

  രമേശ് അരൂർ
  പേടിക്കണ്ട, പേടിക്കണ്ട....
  ഈ കടലാ‍സു പുലി എന്നു കേട്ടിട്ടില്ലേ?
  അതിന്റെ ഇന്റർനെറ്റ് നാമമാണ് ബ്ലോഗ് പുലി.
  അത്രേയുള്ളൂ!

  കുമാരൻ
  എന്നത്തെയും പോലെ ഇന്നും നന്ദി!
  കണ്ണൂർ വരുമ്പൊ കാണണം...
  കാ...ണ...ണം!

  ബിലാത്തിച്ചേട്ടൻ
  അരുൺ ഈറ്റു തന്നോന്നോ!
  പിന്നേ!?
  എനിക്ക് സ്കോച്ചും, മുട്ടൻ ഒരു ബിരിയാണീം ചില്ലി ചിക്കനും
  പിന്നെ ഐസ് ക്രീമും.
  (ഒടുക്കം വിശപ്പു മാറാൻ വീട്ടീ പോയി ചോറും സാമ്പാരും കഴിച്ചു!)

  ചാർലി
  സത്യത്തിൽ അമ്പലത്തിൽ നിന്നു ത്രിമധുരം കിട്ടി.
  പിന്നെ അരുൺ ചില ദാഹശമിനികളൊക്കെ സംഘടിപ്പിച്ചിരുന്നു.
  അതൊക്കെ ആ നന്ദ -ഹരീശന്മാർ വറ്റിച്ചു കളഞ്ഞു!
  എനിക്കു കുടവറുണ്ടാകും എന്നു പറഞ്ഞു പേടിപ്പിച്ച് ഒരു തുള്ളി പോലും തന്നില്ല, കശ്മലർ!

  കണ്ണൂരാൻ
  പുലികൾക്കു വേണ്ടി, പുലിയുടെ ആശംസ പുലിയായ ഞാൻ സ്വീകരിച്ചിരിക്കുന്നു.
  ഗ ർ ർ ർ ർ ർ !!!

  ReplyDelete
 43. ശ്രീ
  സന്തോഷം.
  ഒരാശംസ ഞാൻ എനിക്കും നേരുന്നു!

  പഥികൻ
  മനസു നിറഞ്ഞതിൽ നിറഞ്ഞ ചാരിതാർത്ഥ്യം!

  എഴുത്തുകാരിച്ചേച്ചി
  നെറ്റും കമ്പ്യൂട്ടറും ശരിയായോ?
  നമുക്ക് അടുത്ത മീറ്റിൽ കാണാം.

  മനുച്ചേട്ടൻ
  ഞാൻ ഇവിടെയുണ്ടല്ലോ.
  സത്യത്തിൽ ഇത്രയും ഫോട്ടോസ് അപ് ലോഡ് ചെയ്യാൻ പെട്ട പാട് എനിക്കേ അറിയൂ. അത്ര സ്പീഡാ നെറ്റിന്!
  ഒടുക്കം ഞാനും ധനേഷും വാഴക്കോടനും കൂടി നിൽക്കുന്ന പടം ലോഡായില്ല. ആ... എന്നാ പോട്ടെ പുല്ല്‌ എന്നു ഞാനും കരുതി!

  കണ്ണനുണ്ണി
  ഡാങ്ക്യു... ഡാങ്ക്യു!

  അരുൺ കായംകുളം
  യു ആർ വെൽക്കം!

  ReplyDelete
 44. :)
  തകര്‍ത്തു!!!

  (എന്റെ ഫോട്ടോയില്ല!!) :(

  ReplyDelete
 45. അരുൺ ന്‌ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!

  മിനി ടീച്ചറുടെ ആശയം ഞാനും മുൻപെവിടെയോ എഴുതിയെന്നാണ്‌ ഓർമ്മ.. അതെവിടെയോ മറഞ്ഞു പോയി. വളരെ നല്ല കാര്യം.
  എങ്ങനെ ഒന്നു പ്രാവർത്തികമാക്കും?

  ചർച്ചകൾ നടക്കട്ടെ.
  നല്ലത്‌ പ്രതീക്ഷിക്കാം.

  ReplyDelete
 46. ജയന്‍,
  കായംകുളം സൂപ്പര്‍ ഫാസ്റ്റ് ഏവൂരില്‍ നിര്‍ത്തുമോ?
  കൊള്ളാം വിവരണം.ബൂലോകത്തിപ്പോള്‍ 144 പ്രഖ്യാപിച്ചിരിയ്ക്കുന്നതറിഞ്ഞില്ലേ?

  ReplyDelete
 47. "മനു എന്ന ചെറുപ്പക്കാ‍രനിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന കഥാകാരനാണ് അരുൺ കായംകുളം” - എന്ന് ജോ. അത് കേട്ട അരുൺ നെഞ്ചു തടവി. കാരണം എന്തെന്നു മനസ്സിലായില്ല"
  ജനലക്ഷങ്ങള്‍ എന്നതിന് പകരം ജനകോടികള്‍ എന്നാക്കാമായിരുന്നില്ലേ? അതായിരിക്കും നെഞ്ച് തടവിയത്.

  രസകരമായ വിവരണം കേട്ടോ വൈദ്യരേ..
  ഒരു സംശയം . ആദ്യത്തെ പോട്ടത്തില്‍ ആ മൂന്നു പയ്യന്‍സ് കളിക്കുന്ന കളിയുടെ പേരെന്താ?

  ReplyDelete
 48. ഡോക്ടര്‍ സ്തെതസ്ക്കോപ് എടുത്തു പുറകെ കൂടിയിരിക്കുവാ അല്ലെ

  ReplyDelete
 49. ഇപ്പോഴല്ലേ സംഭവം പിടി കിട്ടിയത് ....അമ്പടാ ...പിന്നെ മറ്റേ പുള്ളി മംഗലാപുരത്തൂന്നു വന്നുവോ .... ഇല്ലെങ്ങി എപ്പോ വരും..

  ഗംഭീരായിട്ടോ

  ReplyDelete
 50. വിജിത

  നന്ദകുമാർ

  സാബു

  കുസുമം ചേച്ചി

  ഇസ്മായിൽ കുറുമ്പടി

  ഒഴാക്കൻ

  ഇൻഡ്യാ മേനോൻ

  എല്ലാവർക്കും നിറഞ്ഞ നന്ദി!

  ശേഷം ഫാഗങ്ങൾ ടീവി സ്ക്രീനിൽ!

  ReplyDelete
 51. കായംകുളം സൂപ്പർഫാസ്റ്റ് നിർത്തി നിർത്തി ആളെ കയറ്റി വായനാസുഖം പകർന്ന് ഓടട്ടെ…. മലയാളക്കരയാകെ . അഭിനന്ദനങ്ങൾ …….
  ഇത്തരത്തിൽ ഒന്ന് പോസ്റ്റിയതിന് ഡോക്ടർ സാറിനും സന്തോഷത്തോടെ അഭിനന്ദനങ്ങൾ……..

  ReplyDelete
 52. ഞാൻ വരാൻ വൈകി. അതങ്ങനെയാണല്ലോ.
  പുസ്തകം ഓർഡർ ചെയ്തിട്ടുണ്ട്. ഈയാഴ്ച തരാം എന്നു പറഞ്ഞു.

  പോസ്റ്റ് ഗംഭീരമായിട്ടുണ്ട്.

  ReplyDelete
 53. ഡാക്കിട്ടറ് ബന്നാര്‍ന്നാ...
  നുമ്മ കണ്ടില്ലല്ലാ.....

  ReplyDelete