Monday, September 6, 2010

എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!

'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റെ N 70 വച്ച് എടുത്ത ചില ചിത്രങ്ങൾ!

ഇതെന്താ?


ഹിന്ദിയാണെന്നു തോന്നുന്നുഇത് ഇംഗ്ലീഷ്
എന്താപ്പോ സംഭവം?
ദാ ഇതാണ് സംഭവംഅഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ.......ദെന്താദ് ? ചക്കമാലയോ!?ചക്കയ്ക്കൊക്കെ എന്താ ഗ്ലാമർ!ഒന്നു നോക്കിയേ!ഇയാൾ ഇതെങ്ങോട്ടാ!?ഇതു നോക്കിയാവുമോ?അല്ലല്ല..... ദാ ഇതു നോക്കിയാ ആശാൻ പോണത്!

കൂർത്തുമൂർത്ത മുള്ളുകൾക്കിടയിലും പൂ തേടിപ്പോയ ആ ഓന്തിനെ നമിച്ചുകൊണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു.

ഇനി വഴിയിലെവിടെയെങ്കിലും
നല്ലൊരു ദൃശ്യം തെളിയുമ്പോൾ
എൻ സെവന്റീ നിന്നെ ഓർമ്മവരും
എൻസെവന്റീ നിന്നെയോർമ്മ വരും!

ആ കദനകഥ വായിക്കാത്തവർ താഴെ ക്ലിക്കുക!

ബ്ലോഗറുടെ എൻ സെവന്റി !

49 comments:

 1. പുലി ഫോട്ടൊ ബ്ലോഗർമാർ എന്നെ കൊല്ലല്ലേ!

  ഇതൊരു ബാലചാപല്യമായി കണ്ട് പൊറുക്കാനപേക്ഷ!

  ReplyDelete
 2. ഇത് തീര്‍ച്ചയായും അവര്‍ക്കുള്ള പാര തന്നെ ഡോക്ടറെ,
  ചക്കയില്‍ തന്നെ തുടങ്ങി അല്ലെ?:

  ReplyDelete
 3. ഹെന്ത്? ബാലചാപല്യമോ? ആരു് പറഞ്ഞു? ശുദ്ധ തെമ്മാടിത്തരം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയുക?
  അപ്പോഴും പറഞ്ഞില്ലേ, ..വേണ്ടാ...വേണ്ടാന്ന്?

  ReplyDelete
 4. ഏവൂരാനേ, സംഭവം കലക്കി ട്ടോ!

  ReplyDelete
 5. അങ്ങോട്ട്‌ പോയി നോക്കട്ടെ....

  ReplyDelete
 6. ചിരകാല സ്മരണകൾ.....
  ഈ നോക്കിയയുടെ നെഗളിപ്പ് നോക്കുമ്പോ തന്നെ അറിയാം കേട്ടൊ

  ReplyDelete
 7. N70 പോയതോടെ നോക്കിയാ മാനിയ പിടിപെട്ടോ?
  ഒന്നു നോക്കിയേ!
  ഇതു നോക്കിയാവുമോ?
  അല്ലല്ല..... ദാ ഇതു നോക്കിയാ

  ReplyDelete
 8. സംഭവം ഉഗ്രന്‍ !

  ReplyDelete
 9. ലോട്ടരെ .....ഇത് കയ്യിലുണ്ടായിരുന്നു അല്ലെ? കലക്കിയിട്ടുണ്ട്.

  ReplyDelete
 10. എന്‍ സെവന്റി തിരികെ വാങ്ങി അടി തന്നു വിടണോ ജയന്‍ ചേട്ടാ..
  ഞാന്‍ ഓടി :)

  ReplyDelete
 11. ആ കദനകഥയും കണ്ടൂട്ടോ. ചക്കമാല സൂപ്പർ.

  ReplyDelete
 12. ഞാൻ ഇട്ട കമന്റും നോക്കിയ പോലെയായി.
  നോക്കീട്ടും നോക്കീട്ടും കാണുന്നില്ല.
  ആ ചക്ക മാല കാണാനെന്തു ഭംഗി!

  നോക്കിയയ്ക്ക് ആദരാഞ്ജലികൾ.

  ReplyDelete
 13. അയ്യോ ഞാനിട്ടതും കാണണില്ലെ?!!!

  ReplyDelete
 14. ക്ലിക്ക് ക്ലിക്ക് ....ജോറായിട്ടുണ്ട്

  ReplyDelete
 15. പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 16. നിന്‍ 70ക്ക് ആദരാഞ്ജലികൾ.

  ReplyDelete
 17. ചെറുവാടി
  ഹേയ്! ഇതൊന്നും ഒരു പാര ആയി പുലികൾക്കു തോന്നിയിട്ടേ ഇല്ല. അതാവും ആരും ഈ വഴി വന്നില്ല. നോ ബോഡി കെയിം!

  ചിതൽ
  എന്നെ ഒരു തെമ്മാടിയാക്കി വാഴ്ത്തിയതിൽ പെരുത്തു സന്തോഷം!
  അതും പറഞ്ഞ് ഇനി കരണ്ടു തിന്നാനെങ്ങാനും വന്നാൽ.... അപ്പോ ഞാൻ ഡി.ഡി.റ്റി.യിടും, പറഞ്ഞേക്കാം!

  അപ്പച്ചൻ ഒഴാക്കൽ
  അപ്പച്ചാ....
  ഏവൂരെ ആന ഞാനല്ല!
  അത് വേറെ ആളാ!

  ചാണ്ടിക്കുഞ്ഞ്
  നോക്കിയാ?

  ബിലാത്തിച്ചേട്ടൻ
  അറിയാതൊന്നു നെഗളിച്ചു പോയി.
  എല്ലാ നെഗളിപ്പും ഗുരു നിരക്ഷര മഹാശയന്റെ അനുഗ്രഹത്താൽ പോ‍യിക്കിട്ടി!

  പ്രതി
  ഇപ്പഴല്ലേ ആളെ പിടി കിട്ടിയത്.
  ഇനി നടക്ക് സ്റ്റേഷനിലേക്ക്!
  രമണിക
  നന്ദി മാഷേ!

  യൂസുഫ്‌പ
  കയ്യിൽ ഉണ്ടായിരുന്നു; ഇപ്പോ ഇല്ല!

  കണ്ണനുണ്ണി
  എനിക്കറിയാം അനിയാ.... അനിയന്മാർ ചേട്ടന്മാരെ തല്ലുന്ന കാലമല്ലിയോ... നടക്കട്ടെ!

  വി.എസ്.ഗോപൻ
  ആണ്ടെ പിന്നേം ഏവൂരാന!
  മാഷേ സത്യത്തിൽ ഏവൂരാൻ എന്ന മുതിർന്ന ബ്ലോഗർ വേറെ ആളാ! അദ്ദേഹം എഴുതിയതു വായിച്ചാ ഞാൻ ബ്ലോഗ് തുടങ്ങിയത്!

  കമന്റെഴുതിയ എല്ലാവർക്കും നന്ദി!

  ReplyDelete
 18. എഴുത്തുകാരിച്ചേച്ചീ
  ചക്കമാല കണ്ടപ്പോ കൊതി തോന്നി. പെട്ടെന്നെടുത്തതാ.
  നന്ദി ചേച്ചി.

  വാഴക്കോടൻ,
  എവിടെയാ ചങ്ങായീ..?
  ഒന്നു വെട്ടപ്പെട്!

  കിലുക്കാംപെട്ടിച്ചേച്ചീ
  സന്തോഷം.
  ഞാൻ ദാ ആ വഴി വരുന്നുണ്ടേ!

  എച്ച്‌മുക്കുട്ടീ
  അങ്ങനെയും സംഭവിച്ചോ!?
  ആദരാഞ്ജലികൾ സ്വീകരിച്ചിരിക്കുന്നു!

  പാവം ഞാൻ
  ഞാനാ ഇപ്പൊ ‘പാവം ഞാൻ’ എന്നു പറയേണ്ടത്!


  ആയിരത്തൊന്നാം രാവ്
  ഇനി എന്തോന്നു ക്ലിക്കാൻ.... അതു പോയില്ലേ!

  ഹൈന
  ഡാങ്ക്സ്!

  കുമാരൻ
  വരവു വച്ചിരിക്കുന്നു.
  കണ്ണുകടി സോറി കണ്ണിന്റെ സൂക്കേട് മാറി അല്ലേ?

  ReplyDelete
 19. വൈകി വന്നതാണു ഞാൻ . ഫോട്ടോ നല്ലത്. പക്ഷേ, എൻ 70ക്ക് എന്തുപറ്റീന്ന് മനസ്സിലായില്ല!

  ReplyDelete
 20. റമദാന്‍ തിരക്കില്‍ കുടുങ്ങി,ഈ വഴിയൊക്കെ എത്താന്‍
  വൈകി..എന്നാണാവോ എഴുപത്..!

  ReplyDelete
 21. അടി പോളി ഫോടോസ്
  പിന്നെ ആ ചക്ക നോക്കി കണ്ണ് പറ്റിക്കല്ലേ മാഷെ.
  അതൊക്കെ ഇങ്ങിനെ കാണുന്നത് തന്നെ എന്തു രസമാ അല്ലേ.

  ReplyDelete
 22. ജയൻ, ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പത്രപരസ്യത്തിൽ നിന്നും എടുത്തതാണോ??? എന്തായാലും കലക്കിട്ടോ!!!

  ReplyDelete
 23. ആദ്യ ഫോട്ടോ നോക്കിയപ്പോള്‍ അതു വരച്ചതാണെന്നു മനസ്സിലായാങ്കിലും ട്രൈനാണെന്ന് മനസ്സിലായില്ല. ഹോ .. ഡാക്കിട്ടറെ സമ്മതിക്കണം ... ചക്ക ഫോട്ടോ വല്ലാതെ ഇഷ്ടായി.

  ReplyDelete
 24. 'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റെ N 70 വച്ച് എടുത്ത ചില ചിത്രങ്ങൾ!

  ('നിരക്ഷര'ന്റെ അനുഗ്രഹത്താൽ- എന്നതിന് ശേഷം ഒരു കോമയെങ്കിലും കൊടുത്തില്ലേല്‍ ആ പാവം നിരക്ഷരന് ചീത്തപ്പേരാകും).

  ReplyDelete
 25. N70 ക്ക് ഇത്രയൊക്കെ പറ്റുമല്ലെ...?
  ആ ചക്കകൾ കലക്കീട്ടൊ....

  ആശംസകൾ...

  ReplyDelete
 26. ടോക്ടറെ.... ഇത് ബാല ചാപല്യ മൊന്നുമല്ല...യുവത്വത്തിന്റെ കിടിലം എന്നോക്കെ പറയാം
  പിന്നേയ് ഞാനും ഒരു പണി ഒപ്പിച്ചിട്ടുണ്ട് http://nokkumvaakkum.blogspot.com/ഒന്ന് പരിശോദിക്കുക

  ReplyDelete
 27. പോട്ടെ ഡോക്ടരേ നമുക്ക് പുതിയ ഒരെണ്ണം വാങ്ങിക്കാനേ....
  അല്ലാ പിനേ

  ReplyDelete
 28. ചക്കമാല കലക്കി............

  ReplyDelete
 29. ഡോക്ടറെ ,N70 എന്തായാലും പോയി . നാട്ടുകാര് കണ്ണ് വച്ച് ആ പ്ലാവും പോയികിട്ടുമോ. ഇനി ആ വഴിക്ക് പോയാല്‍ കുറച്ചു കടുകും മുളകും ഉഴിഞ്ഞിട്ടെക്കു.

  ReplyDelete
 30. നോക്കിയക്ക് ആദരാഞ്ജലി അർപ്പിച്ച് പറയാം, ഫോട്ടോയ്ക്ക് ഭയങ്കര പച്ചപ്പ്, ഇങ്ങള് മറ്റേ പാർട്ടിയാ അല്ല്യൊ??

  ചക്കമാല രസായിട്ട്ണ്ട്.

  ReplyDelete
 31. പൊന്നു ഡോക്ടര്‍ സാര്‍ ആ മോഫീല്‍ മറക്കു എന്നിട്ട് ഒരു യെന്‍ 100 വാങ്ങു അല്ല പിന്നെ!

  ReplyDelete
 32. ചക്കകളുടെ തുരുത്ത്
  നന്നായി

  ReplyDelete
 33. ഫോട്ടോ ബ്ലോഗിംഗിലും ഒരു കഷായമുണ്ടാക്കാം.

  ReplyDelete
 34. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്

  ReplyDelete
 35. I made it ready (lotions and potions) as you commented and you are not coming and SAVING!!!

  ReplyDelete
 36. കൊള്ളാം നന്നായിട്ടുണ്ട്. N70 കൊണ്ട് സീനറി മാത്രമേ എടുത്തിട്ടുള്ളൂ..? :)

  ReplyDelete
 37. ചക്കമാല അസ്സലായിരിക്കുന്നു...

  ReplyDelete
 38. വെഞ്ഞാറൻ,
  ഇതിപ്പോ ‘രാമായണം മുഴുവൻ വായിച്ചിട്ട്’.... എന്നു പറഞ്ഞ അവസ്ഥയായല്ലോ മിശിഹായേ!
  എന്റെ എൻ.സെവന്റി ഫോൺ അടിച്ചുപൊയി.
  സെത്തു പോയാച്ച്!


  ഒരു നുറുങ്ങ്
  എഴുപതാകാൻ ഇനി മുപ്പതു കൊല്ലം!

  സുൾഫി,
  അതെ ചക്ക എന്റെയും കരൾ കവർന്നു!

  നന്ദന,
  പത്രപരസ്യത്തിൽ നിന്നല്ല.
  തിരുവനന്തപുരം റെയിൽ വേ സ്റ്റെഷനിൽ വച്ച് എടുത്തതാ.

  ഹംസ
  ചക്ക ഇഷ്ടായ സ്ഥിതിക്ക് ഒരു മുന്നാലെണ്ണം നാട്ടിൽ നിന്നു വരുത്തി കൊതി തീർക്കൂ! ചക്കക്കുരു കളയാതെ വച്ച് അവിയലും, ഉപ്പേരിയുമുണ്ടാക്കി തട്ടൂ!

  ഇസ്മായിൽ കുറുമ്പടി,
  ഹ! ഹ!
  നിരക്ഷരൻ അത്ര നിരപരാധിയൊന്നുമല്ല!
  അതു കൊണ്ട് നോ കോമ.
  വേണേൽ ഒരു കുത്തു കൊടുക്കാം!
  മതിയോ!?

  വീക്കെ
  സന്തോഷം.
  ചക്കയ്ക്കാണ് മാർക്കറ്റെന്നു മനസ്സിലായി!

  പാലക്കുഴി
  നന്ദി.നോക്കാം.
  ഞാൻ ഒരു മാസമായി സജീവമല്ലായിരുന്നു.

  നമ്പ്യാർ
  സന്തോഷം.
  ഇനിയും ഈ വഴി പോരൂ!

  ReplyDelete
 39. പ്രയാൺ ചേച്ചി

  ശ്രീ

  ഉംഫിദ

  നിശാസുരഭി

  ഒഴാക്കൻ

  അനീഷ്

  വിജിത

  മലയാളം സോങ്സ്

  അലി

  ശ്രീ

  വിനു

  പാവം ഞാൻ

  ഭായി

  അന്വേഷകൻ

  ഇവിടെ വരാനും വായിച്ച് കമന്റിടാനും സമയം ചെലവഴിച്ച നിങ്ങൾക്കോരോരുത്തർക്കും നന്ദി!

  ReplyDelete
 40. ഓന്തിന്റെ ലോകത്തേക്കിത്തിരി നേരം വിരുന്നുപോയ ജയേട്ടന്റെ കുട്ടിത്തത്തിനൊരു കുമ്പിളില നിറയെ ലാല്‍സലാം...!!

  ReplyDelete