പ്രിയ സുഹൃത്തുക്കളേ,
ഇടപ്പള്ളിയിൽ സമാപിച്ച മലയാളി ബ്ലോഗ് മീറ്റിൽ നൂണ്ടുകയറിയ അനോണി ചാരന്റെ ഡയറിയും ക്യാമറയും അതിസാഹസികമായ സ്റ്റിഞ്ച് ഓപ്പറേഷനിലൂടെ ഞാൻ അടിച്ചു മാറ്റി. ആൾ തിരുവനന്തപുരത്തു നിന്ന് വണ്ടികയറിയപ്പോൾ മുതലുള്ള കാര്യങ്ങൾ ഡയറിയിൽ മണിമണിയായി എഴുതിവച്ചിട്ടുണ്ട്.
ഓവർ ടു ദ ഡയറി....
“വെളുപ്പാൻ കാലത്ത് എണീച്ചു വന്നതാ റെയിൽ വേ സ്റ്റേഷനിലോട്ട്. അപ്പക്കാണാം അവന്മാരുടെ കയ്യിൽ ഒള്ള ട്രെയിനെല്ലാംകുടെ അട്ടിയിട്ടു വച്ചേക്കുന്നു.
ആകെ ഒരു കൺഫ്യൂഷൻ. സംഗതി അവന്മാർക്കു വല്യ ശ്രദ്ധയൊന്നുമില്ലെങ്കിലും കാര്യം നമ്മടെയല്യോ! മീറ്റിലെത്തിയാലല്ലേ ഈറ്റാൻ പറ്റൂ....
അതിലൊരെണ്ണം സംഘടിപ്പിച്ച് നേരേ എറണാകുളത്തേക്കു വിട്ടു. പണ്ട് റബർ വെട്ടിയത് കേറ്റിക്കൊണ്ടു പോകാൻ വന്നിരുന്ന പാണ്ടിലോറി ഓടിച്ചുള്ള പരിചയം വച്ച് നേരേ വിട്ടു.
വണ്ടിയോടിക്കുന്നതിനിടയിൽ ശ്രദ്ധപോകണ്ടാ എന്നും വച്ച്, സൈഡിലോട്ടൊന്നും നോക്കിയില്ല.
കൊറേക്കഴിഞ്ഞപ്പം നല്ല കുളിർ കാറ്റു വീശുന്നു. ഒന്നു പാളിനോക്കിയപ്പക്കാണാം നല്ല പച്ച വയൽ! കർത്താവേ ഇത് കേരളം തന്നാന്നോ!?
സംഗതി കുട്ടനാടൻ പുഞ്ചയാ.....! ആഹാ! വയലേലകൾ എത്ര സുന്ദരം!
എറണാകുളത്തെത്തിയപ്പോ ചുറ്റും ഒന്നു നോക്കി. ആരേം കാണുന്നില്ല. ആകെപ്പിടിയൊള്ളത് ആ വൈദ്യരെയാ..... അങ്ങേര് കൊല്ലത്തൂന്ന് കേറിക്കാണും. നോക്കിയപ്പ കാണാം ഒരു സ്കോർപ്പിയോ വണ്ടി വന്നു നിൽക്കുന്നു. അതിനകത്തുള്ളവന്മാർ അയാളെ അതീക്കേറ്റി കൊണ്ടുപോയി.
പിറകേ പോയപ്പ മനസ്സിലായി അത് നമ്മടെ ചാണ്ടിക്കുഞ്ഞിന്റെ വണ്ടിയാന്ന്. ഇവന്മാര്ടെ പിന്നാലെ പോയാ മീറ്റ് നടക്കുന്നെടത്തെത്താം. ഒരു ടാക്സിയിൽ ഫോളോ ചെയ്തു.
വണ്ടി കൊറേ ദൂരം മുന്നോട്ടുപോയി പിന്നെ ദാ തിരിച്ചു വരുന്നു! പിന്നെ വീണ്ടും വന്നവഴിയേ പറന്നു പോകുന്നു.... കർത്താവേ, എവനു വട്ടു പിടിച്ചോ!?
എന്തായാലും ഒടുക്കം അത് ഹോട്ടൽ ഹൈവേ ഗാർഡൻസിന്റെ മുന്നിൽ നിന്നു. ഭാഗ്യം! സ്ഥലം തെറ്റിയില്ല!
ചാണ്ടിക്കുഞ്ഞ് ചാടിയിറങ്ങി അവടെ നിന്ന ഒരു കാർന്നോർക്ക് കൈ കൊടുത്തു. പാന്റും ഷർട്ടും കണ്ടപ്പ മനസ്സിലായി ആളെ.
വെള്ളേം വെള്ളേം...! പാന്റും ഷർട്ടുമാണെങ്കിൽ ഷെറീഫ് കൊട്ടാരക്കര.... മുണ്ടും ഷർട്ടുമാണെങ്കിൽ തട്ടത്തുമല! ഇത് ഷെറീഫ് കൊട്ടാരക്കര തന്നെ! ചാണ്ടി ആളെ ആദ്യം കാണുകയാണെന്നു തോന്നുന്നു....
ചാണ്ടീടെ കൂടെ സ്കോർപ്പിയോയീന്ന് ചാടിയെറങ്ങിയവനെ കണ്ട് ഞെട്ടി!
ഈശോ.... ചിതൽ! ഇവൻ കൊഴപ്പകാരനാ.... ആളു സി.ബി.ഐയ്യുടേം മോളീക്കേറിക്കളിക്കുന്ന ടീമാ.... ഡോർതർ ആനൻ കോയിൽ... ഛെ! ആർതർ കോനൻ ഡോയ്‌ൽ!
(ഇപ്പഴല്ലേ വണ്ടി വന്ന വഴിയേ വീണ്ടും തിരിച്ചു വിട്ട് കരങ്ങിവന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്! ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ!)
ആള് കുറ്റാന്വേഷണ ബ്ലോഗേ എഴുതാറുള്ളു എന്നൊക്കെയാ ശ്രുതി!
കർത്താവേ! അവൻ എന്നെക്കണ്ടോ എന്തോ..... മറഞ്ഞു നിന്ന് പടം പിടിക്കാം....
അവൻ ആർക്കാണ് ഫോൺ ചെയ്യുന്നതെന്ന് മനസ്സിലാക്കാം....
ചെവിവട്ടം പിടിച്ചു നിന്നു.
“തീറ്റ റെഡി തന്നെ... പ്രശ്നമില്ല.... നീ വാ! ങേ... തവളക്കാലോ....? അതൊണ്ടോന്നറിയില്ല.... കോഴിക്കാലുണ്ട്.... നീ വാ!”
പിതാവേ! ഇതാരുന്നോ ഇവൻ പറഞ്ഞോണ്ടിരുന്നത്!
എന്നാലും ആരെയാരിക്കും ഫോൺ വിളിച്ച് തീറ്റക്കാര്യം പറഞ്ഞത്!?
ഉം..... സമയമുണ്ടല്ലോ... കണ്ടുപിടിക്കാം!
ആളുകളുടെ മറ പറ്റി ഒന്നു ചുറ്റിയടിക്കാം...
ഓ.... ഇതാണെന്നു തോന്നുന്നു, സഘാടകസമിതി..... ആളുകൂടാത്തതിൽ വെഷമിച്ചു നിൽക്കുവാരിക്കും..... അതിനെടേലും ആ താടിക്കാരൻ ചാറ്റിംഗിലാ! കഴിഞ്ഞ മീറ്റിലെ ഫോട്ടോസ് കണ്ട ഓർമ്മ വച്ചു നോക്കിയാൽ അത് മുള്ളൂക്കാരൻ. നീല ഷർട്ട് ഹരീഷല്ലാതെ വേറെ ആര്? ഘനഗംഭീരശബ്ദൻ! ലൈറ്റ് ബ്ലൂ ഷർട്ടുകാരൻ ജോ ആണെന്നു തോന്നുന്നു. പുതിയ ഒരുത്തൻ നിൽക്കുന്നല്ലോ... ചൊമന്ന വര ഷർട്ട്....? മനോരാജല്ല..... അപ്പപ്പിന്നെ ആ വട്ടൻ ഛേ, വട്ടപ്പറമ്പനാരിക്കും...പ്രവീൺ.
അപ്പ മീറ്റിൽ നാലാളായി!
ഞാൻ മനസ്സീ ചിന്തിച്ചത് തന്നെ ഹരീഷും ചിന്തിച്ചു. നാലാളായാ അപ്പ വിളിക്കണം എന്നാ പാവപ്പെട്ടവൻ പറഞ്ഞേൽപ്പിച്ചിരിക്കുന്നത്! അതിയാൻ ആരാണ്ട് വി.ഐ.പിയെ ഒക്കെ പൊക്കിക്കൊണ്ടു വരുംന്നാ ശ്രുതി!
മേശമേൽ വെള്ളത്തുണിയൊക്കെ വിരിച്ച് പിങ്ക് ജുബ്ബായൊക്കെയിട്ട് ഒരാളിരിക്കുന്നത് അപ്പഴാ കണ്ടത്..... ഹരീഷ് ചാടിക്കേറി പേര് രെജിസ്റ്റർ ചെയ്തു!
ഇതെന്തു പണി? സംഘാടകനാണൊ ആദ്യമേ കേറി പേരെഴുതണ്ടത്!? ഇവനെയൊന്നലക്കണം!
അപ്പോ ദാ അടുത്താൾ വരുന്നു! പയ്യനാ... കോളേജിൽ പോകുന്ന വഴി വന്നതാനെന്നു തോന്നുന്നു. പുട്ടുകുറ്റി പോലത്തെ ലെൻസൊക്കെ പിടിപ്പിച്ച ഒരു ക്യാമറ കയ്യിലുണ്ട്. അടുത്തൂടെ ഒന്നു ളാകി നടന്നു നോക്കി. സംഗതി പാലക്കാടൻ ഭാഷയാ....
കുറേ കത്തി കേട്ടു കഴിഞ്ഞപ്പോ ജോ ചോദിച്ചു “ അല്ല... ആരാ... പേരെന്താ....?”
അപ്പഴല്ലെ മനസ്സിലായത്. ആൾ അപ്പൂട്ടൻ! ഒറിജിനൽ പേർ പ്രശാന്ത്!
ഈശോ!ഇതാരുന്നോ അപ്പൂട്ടൻ!?
അപ്പഴത്തേക്ക് കാവിമുണ്ടൊക്കെ ഉടുത്ത് ഒരു സൽസ്വഭാവി ബ്ലോഗർ വന്നു. നല്ലവനായ ഹാഷിം... പക്ഷേ ആ നോട്ടോം, നെഞ്ചുവിരിവും ഒക്കെ കണ്ടപ്പോ ഒരു ഭയം! കൂടെ പള്ളീലച്ചനെപ്പോലെ നിൽക്കുന്നയാളെ അറിയാമല്ലോ.... നമ്മടെ ചാണ്ടി. നടുവിൽ നിൽക്കുന്നത് വട്ടപ്പറമ്പൻ....
പെട്ടെന്ന് ചാണ്ടി, ചിതൽ, വൈദ്യർ എന്നിവർ സ്കോർപ്പിയൊയിൽ കയറി സ്ഥലം വിടുന്നതു കണ്ടു. പിന്നാലെ വച്ചു പിടിച്ചു. അവർ എത്തിയത് തൊട്ടടുത്തുള്ള ചാണ്ടിയുടെ വീട്ടിൽ. അവിടെയിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നു... ഫോട്ടോ എടുക്കുന്നു....
ചാണ്ടികുടുംബം
ചാണ്ടിക്കും ചിതലിനും നടുവിൽ വൈദ്യർ
തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച.....
ലൈവ് സ്ട്രീമിംഗ് നടത്താൻ ശ്രമിച്ച് വട്ടായിരിക്കുന്ന മുള്ളൂക്കാരൻ....!
“വെബ് ക്യാം ഫിറ്റ് ചെയ്യാതാണോടേയ് ലൈവ് സ്ട്രീമിംഗ്!?” വട്ടപ്പറമ്പൻ ഒച്ചവച്ചു. ഉള്ള ബാഗുകളൊക്കെ തപ്പാൻ തുടങ്ങി!
പെട്ടെന്ന് പാവപ്പെട്ടവൻ പ്രത്യക്ഷപ്പെട്ടു. ഒപ്പം കവി മുരുകൻ കാട്ടാക്കട.
സ്വാഗത പ്രസംഗവുമായി പാവപ്പെട്ടവൻ....
സദസിൽ സജിം തട്ടത്തുമല, മുരുകൻ, ജോ, തബാരക് റഹ്മാൻ.....
സദസ്സിന്റെ രണ്ടാം നിര...
ഹരീഷ് ഷൂട്ടിംഗിലാണ്.... സംവിധായകൻ പിന്നിൽ!
ബാക്ക് സീറ്റ് ബോയ്സ്.....! അന്താരാഷ്ട്രപ്രശ്നങ്ങളെപ്പറ്റി കാപ്പിലാനോട് ചോദിച്ചറിയുന്നത്, കൊട്ടോട്ടി.
അടുത്ത തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ല എന്ന് കാപ്പിലാൻ അറുത്തു മുറിച്ചു പറഞ്ഞത്രെ! കൊട്ടോട്ടി പര ഡെസ്പ്......
സദസ് - മറ്റൊരു ദൃശ്യം....അപ്പൂട്ടൻ ക്യാമറയുമായി കസേരയിൽ ഇരിപ്പായി!
വൈകി വന്ന വസന്തങ്ങൾ! നന്ദകുമാർ,മുരളീകൃഷ്ണ....
കാരണം ചോദിച്ചപ്പൊഴല്ലെ രസം!
തലേന്നു രാത്രി കുമാരന് തവളക്കാൽ വേണം എന്ന നിർബന്ധം സഹിക്കവയ്യാതെ വയലിൽ തവള പിടിക്കാനിറങ്ങി ചുറ്റിപ്പോയതാണ് രണ്ടാളും.ഒടുക്കം എവിടുന്നോ ഒരു ചൊറിത്തവളയെ പിടിച്ചു പുഴുങ്ങിക്കൊടുത്തു പോലും! തീറ്റയുണ്ടാക്കിക്കൊടുത്ത് പണ്ടാരമടങ്ങി എന്ന് നന്ദൻ! പാത്രം കഴുകി രാവു വെളുപ്പിച്ചു എന്ന് മുരളി! കുമാരൻ അപ്പോഴേക്കും പൂർണകുംഭനായി കൂർക്കം വലി തുടങ്ങിയിരുന്നത്രെ!
ഇവർ പറയുന്നത് സത്യമാണോ എന്നറിയാൻ എന്താ ഒരു വഴി... ആ കള്ളക്കുമാരനെയാനെങ്കിൽ കാണുന്നുമില്ല....
ഭാഗ്യം.... മീറ്റിൽ ഇനി ഈറ്റാണെന്ന് അറിയിപ്പ്... ആളുകൾ ഒക്കെ പുറത്തിറങ്ങി.
ചുള്ളന്മാർ - ചാണ്ടിയ്ക്കൊപ്പം! ശങ്കർ ദാസ്. മത്തായി, ജാബിർ.....
സതീഷ് കുമാർ, മണികണ്ഠൻ,യൂസുഫ്പ.....
യൂസുഫ്പ അടിപോളി കളറിൽ!
തോന്ന്യാസിക്ക് ഒരൂട്ടം ചൊദിക്കാനുണ്ട്!
“സത്യം സത്യമായി പറയൂ......ഹൈറ്റ് കൂടുതൽ എനിക്കോ ഷെറീഫിക്കക്കോ!?”
“ഇത് കല്യാണ ബ്രോക്കർക്കു കൊടുക്കാനുള്ള ഫോട്ടോയാ...കൊള്ളാമോ!?”
ഇവിടെ വല്ല ബ്ലോഗിണിയും തടയും എന്ന പ്രതീക്ഷയായിരുന്നു.... ഇനീപ്പോ മാരേജ് ബ്യൂറോ തന്നെ ശരണം! പെണ്ണുകെട്ടാതെ ഇനി പോസ്റ്റിടില്ല .... ഇത് അസത്യം... അസത്യം അസത്യം!
ഈശോ! ഈ പയ്യന്മാർ എന്താണപ്പാ മൊബൈലിൽ....? ഒരു ഇടങ്കണ്ണിട്ടുനോക്കാം!
ഷിബു മാത്യു ഈശൊ, ജാബിർ, മത്താപ്പ് ദിലീപ്....
ഞാനാരാണെന്നു പറയൂ! ഷാ....!
എങ്ങനുണ്ട്...? കുറുമ്പടിയല്ലേ ചുള്ളൻ!? ഒപ്പം ലക്ഷ്മി ലച്ചുവിന്റെ സഹോദരൻ
ഞങ്ങൾ സീനിയേഴ്സാ! ഗോപകുമാർ,പാലക്കുഴി മാഷ്...
ജാബിർ, പുറക്കാടൻ...
സാദിക്ക്... മുരുകൻ കാട്ടാക്കടയ്ക്കൊപ്പം
എന്താ ഒരാൾക്കൂട്ടം!?
ദാ ഒരു തടിയൻ നിന്നു പടം വരയ്ക്കുന്നു!
സജീവേട്ടന്റെ പടം വര!
കുട്ടിബ്ലോഗർ കാരിക്കേച്ചറുമായി! റിച്ചു (റിച്ചാർഡ് ആദിത്യ)
എനിക്കും കിട്ടിപ്പോയ്! മുരുകൻ കുട്ടിയും ഹാപ്പി!
“നിങ്ങക്കറിയോ.... നമ്മളെപ്പോലുള്ള ചെത്തു പയ്യന്മാരോട് ഈ തൈക്കിളവന്മാർക്കൊക്കെ അസൂയയാ! മുഴുത്ത അസൂഷ! അതല്ലേ ഞാനിപ്പൊ കാര്യായിട്ട് എഴുതാത്തേ...” തോന്ന്യാസി മനം തുറക്കുന്നു....
“ ‘അടിവാരം അമ്മിണി’യെ ഒന്നു പരിചയപ്പെടുത്താമോ എന്ന് ! കയ്യീ കാശില്ലാത്ത ഒരുത്തനേം ഞാനവൾക്ക് പരിചയപ്പെടുത്തൂല്ല മോനേ പാവപ്പെട്ടവനേ!” കാപ്പിലാൻ
മീറ്റായാലും ഈറ്റായാലും പങ്ക്ച്വാലിറ്റി വേണം! ഈ യു.കേലൊക്കെ എന്നാ പങ്ക്ച്വാലിറ്റിയാ! (ചാണ്ടി യുക്കേലാരുന്നു കുറച്ചുനാൾ)
തുടക്കത്തിൽ ചിതൽ ഒരാളോട് തവളക്കാലില്ല, കോഴിക്കാൽ കിട്ടും എന്നു ഫോണിൽ പറഞ്ഞതോർക്കുന്നുണ്ടല്ലോ. ആ തവളക്കാൽ പ്രേമിയാണ് ആ പച്ച ഷർട്ടുകാരൻ! മീറ്റിനു തവളക്കാൽ കിട്ടാഞ്ഞതിൽ പ്രതിഷേധിച്ച് ആൾ തീറ്റയെടുത്തില്ല. സലാഡ് മാത്രം തിന്നു. പേര് കുരാ... ഛേ! കുമാ...രൻ!!
“കാഴ്ചയിൽ സൽമൽ ഖാനോ, ഗുൽമൽ ഖാനോ എന്നു സംശയം തോന്നുന്ന എന്നെക്കണ്ടിട്ടും ഈ തീറ്റരാമന്മാർ മൈൻഡ് ചെയ്യുന്നില്ലല്ലോ....” കൊട്ടോട്ടിക്കാരന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി!
“ഈ പാത്രം എങ്ങനെ ഓട്ടോമാറ്റിക്കായി കാലിയാവുന്നിഷ്ടാ!? നോക്ക് നുമ്മടെ രണ്ടാള്ടേം കാലി!”
തോന്ന്യാസി ജുനൈദിനോട്!
ഐസ്ക്രീം റൌണ്ട് രണ്ടിൽ സുമേഷ്, മത്തായി, ഷിബു മാത്യു ഈശോ!
“ഗൾഫീന്ന് പൈനായിരം രൂവാ മൊടക്കി വന്ന എനിക്ക് തന്നത് കണ്ടോ!? കൂതറ ഫക്ഷണം!” പാവപ്പെട്ടവന്റെ ആത്മരോദനം!
കായംകുളത്തു നിന്ന് വെളുപ്പിനെ കാറോടിച്ചെത്തിയ പ്രിയതോഴൻ സാദിഖ്....
വക്കാ വക്കാ പാടിത്തകർത്ത കൊച്ചുമിടുക്കൻ.... അപ്പു (അശ്വിൻ )എന്ന ബ്ലോഗർ!
അതുവരെ ആർക്കും പിടികൊടുക്കാതെ ഓടി നടന്ന മനോരാജിനൊപ്പം ചിതൽ, ജയൻ വൈദ്യർ
ഇനി ആരാണ് ഈ ചാരൻ എന്ന് ഞാൻ വെളിപ്പെടുത്തട്ടേ....!?
സജീവേട്ടൻ ആളുടെ പടം വരച്ചെടുത്തു!
ദാ നോക്ക്!
പഴയ അന്ന്യൻ പടത്തിലെ വിക്രമിന്റെ ആൾട്ടർ പോലെ എന്റെ അപരൻ! ഞാനറിയാതെ കറങ്ങി നടക്കുവാ എല്ലായിടത്തും! ശൂശിച്ചോ! ആരെയും പടമാക്കി പോസ്റ്റ് ചെയ്തു കളയും!
(ഇതെല്ലാം മൊബൈൽ ചിത്രങ്ങൾ ആണ്. കുമാരന്റെ പടം: കടപ്പാട് ഷെറീഫിക്ക)
സുഹൃത്തുക്കളേ....
ReplyDeleteമനസ്സിൽ ഉണ്ടായിരുന്നത് വേറെ ഒരു ആശയമായിരുന്നു. അതിൽ മുക്കാലോളം കുമാരന്റെയും ചിതലിന്റെയും പോസ്റ്റുകളിൽ വന്നു!
അതുകൊണ്ട് ഒരു ഫോട്ടോ പോസ്റ്റ്!
അപ്പ ലിതാണല്ലേ ഇല്ലേ ചാരന്‍....ലവനാള് കൊള്ളാല്ലോ..
ReplyDeleteചിത്രങ്ങല്ടെ അടിക്കുറിപ്പോക്കെ രസകരം....
(((((ട്ടോ ))))))
ReplyDeleteതേങ്ങ ... എന്റെ വക ...!!
കള്ളുകുടി പോട്ടംസ് ഒന്നുമിട്ടില്ലാ....ഞാന്‍ പെണങ്ങി...
ReplyDeleteദിത്രേം വേണ്ടാരുന്നു പ്രിയ വൈദ്യരെ....!!
ReplyDeleteഅടിക്കുറിപ്പുകള്‍ കലക്കി.
പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ തീര്‍ത്തും വിഷമമുണ്ട്
ReplyDeleteകലക്കന്‍ പോസ്റ്റ് !!! ഇപ്പഴാണ് ബ്ലോഗ് മീറ്റ് അടിപോളിയായിരുന്നെന്ന
ReplyDeleteവാസ്തവം ബ്ലോഗ്ഗാത്മാക്കള്‍ക്ക് മനസ്സിലായിത്തുടങ്ങുന്നത്.
ഇതുപോലുള്ള വ്യക്തിപരമായ നിരീക്ഷണങ്ങള്‍
പുറത്തുവരട്ടെ.
അനോണിയായി മീറ്റില്‍ ഒളിച്ചുകേറിയ ജയന്‍ ഏവൂര്‍, ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ .... !!!
kollam vivaranam alokke ethra undayirunnu?
ReplyDeletekoottom pole kalakkiyo?
ചിതലിന്റെ പോസ്റ്റിന്റെ ലിങ്ക് ഒന്ന് തരാമോ?
ReplyDeleteThis comment has been removed by the author.
ReplyDeleteഎണ്റ്റെ ആദ്യ ബ്ളോഗ് മീറ്റ്...
ReplyDeleteജയേട്ടാ നന്ദി.. ഇതില്‍ അഭിനയിക്കാന്‍ എനിക്കും അവസരം തന്നതിനു.. നിങ്ങളുടെ ഒക്കെ അനുഭവങ്ങളില്‍ നിന്ന് മനസ്സിലായത് മുന്‍പ് നടന്ന ബ്ളോഗ് മീറ്റുകളുടെ ഒക്കെ ഒരു സുഖം ഇതില്‍ ഉണ്ടായിരുന്നില്ല എന്നാണ്, പെട്ടെന്ന് സ്ഥലം ഒക്കെ മാറ്റേണ്ടി വന്നതിനാലും പ്രതീക്ഷിച്ചത് പോലെ ആളുകള്‍ ഉണ്ടാവാതിരുന്നതിനാലുമാവാം പലരുടെയും മുഖത്ത് ഒരു നിസ്സംഗത ആയിരുന്നു..
എന്നാല്‍ തന്നെയും ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഇടപ്പള്ളി മീറ്റ് എനിക്ക്..
ഈറ്റില്‍ കുറവ് ഒന്നും അനുഭവപ്പെട്ടില്ല.. ചാണ്ടിച്ചന്‍ നാലു പ്രാവശ്യം ഇരയെടുത്തപ്പോള്‍ ബാക്കി ഉള്ളവര്‍ക്ക് എന്തേലും വേണ്ടേ എന്നു കരുതി ഞാന്‍ രണ്ട് പ്രാവശ്യമേ ക്യൂ നിന്നുള്ളൂ.. യു എസില്‍ ഒന്നും ചിക്കന്‍ ഇല്ലേ എണ്റ്റെ ദൈവമേ? അതോ യു എസിലെ ചിക്കന്‍ കഴിച്ചാല്‍ ചിക്കന്‍ ഗുനിയ പിടിക്കുമോ.. കോഴിയോടുള്ള ചാണ്ടിച്ചണ്റ്റെ ആക്രാന്തം കണ്ടപ്പോള്‍ കുമാരേട്ടണ്റ്റെ പുസ്തകത്തിണ്റ്റെ വില കേട്ട ലക്ഷ്മിയുടെ കണ്ണു പോലെ തള്ളിപ്പോയി എണ്റ്റെ കണ്ണുകള്‍..
ഈ മീറ്റില്‍ അനുഭവപ്പെട്ട കുറവ് അടുത്ത മീറ്റില്‍ സംഘാടക സ്ഥാനത്തു നിന്നു ഞാന്‍ പരിഹരിക്കുന്നുണ്ട്.. ബാക്കി ഞാന്‍ ഒരു ബ്ളോഗ് പോസ്റ്റ് ആയി ഇടുന്നുണ്ട്
കണ്ണനുണ്ണി
ReplyDeleteനവാസ് കല്ലേരി
വാസു
ഷാ
ടോംസ്
ചിത്രകാരൻ
കുസുമം
ജോ
പുറക്കാടൻ....
എല്ലാവർക്കും നന്ദി!
ചിതലിന്റെ പോസ്റ്റ് http://karmafalam.blogspot.com/2010/08/blog-post.html
ബ്ലോഗ് മീറ്റ്.......
ReplyDeleteവർണ്ണന കലക്കി.
സ്ത്രീകൾ ആരും തന്നെ പങ്കെടുത്തില്ലേ?
ഡോക്ടര്‍ സാറേ
ReplyDeleteഈ ഇടപ്പള്ളി മാമാങ്കം നന്നായി. ഫോട്ടോസ് ഏന്റ് കുറിപ്പുകള്‍ അസ്സലായി. ആളുകളുടെ കുറവോ മഴയോ ഒന്നും ആഘോഷത്തിനു ഒരു കുറവും വരുത്തിയില്ല. എല്ലാവരേയും പരിചയപ്പെടാനും സംസാരിക്കാനും സമയം തികഞ്ഞില്ല എന്ന ഒരു സങ്കടമേ ബാക്കിയുള്ളു. വരട്ടേ, അടുത്ത മീറ്റിനാകാം...
നന്ദി എച്ച്‌മുക്കുട്ടീ..
ReplyDeleteസ്ത്രീകൾ ആകെ മൂന്നു പേർ....
ലക്ഷ്മി ലച്ചു, പ്രയാൺ ചേച്ചി, പ്രിയ
അവരുടെ പടങ്ങൾ പ്രത്യേകമായി ഇടണ്ട എന്നൊരു ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് ഇട്ടില്ല എന്നു മാത്രം.
എങ്കീീലും ചില മിന്നായങ്ങൾ ഇവിട്ടെ കാണാം.
ഈ പോസ്റ്റ് കിടുക്കനായിട്ടുണ്ട്, അവതരണശൈലി. രസിച്ച് വായിച്ചു. നന്ദി :)
ReplyDeleteമീറ്റില്‍ പങ്കെടുക്കാത്തതിന്റെ വിഷമം മാറി. നന്നായിട്ടുണ്ട് വൈദ്യരെ. അഭിനന്ദനങ്ങള്‍..ഒക്ടോബര്‍ 25 നും നവംബര്‍ 12 നുമിടയ്ക്ക് ഒരെണ്ണം നടത്താമോ ഞാന്‍ റെഡി!
ReplyDeleteപങ്കെടുക്കാത്തവര്‍ക്ക് പങ്കെടുത്ത ഒരു തൃപ്തി നല്‍കി പോസ്റ്റ്.
ReplyDeleteഅടിക്കുറിപ്പുകളും ചിത്രങ്ങളും നന്നാക്കിയിരിക്കുന്നു.
നര്‍മ്മരൂപേണ അവതരിപ്പിച്ചത് വളരെ ഭംഗിയായി.
കാഴ്ചകളും വിവരണവും നല്‍കിയതിന് നന്ദി.
ബ്ലോഗ് മീറ്റിന്റെ പല പോസ്റ്റുകളും വായിച്ചു വരുന്നു.. ഇത് വെറൈറ്റി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ..
ReplyDeleteകൊള്ളാം..സാധാരണ മീറ്റ് കഴിഞ്ഞാൽ പോസ്റ്റും വർണ്ണനകളുമായി പങ്കെടുക്കാത്തവരെ മടുപ്പിക്കുന്ന (അസൂയകൊണ്ടും:)രീതിയിൽ വലിയ അഘോഷം കാണാറുണ്ട്.എന്നാലിത്തവണ എന്തോ എന്നറിയില്ല അത്തരം ആചാരങ്ങളൊന്നും കണ്ടില്ല.ലാളിത്യം കൊണ്ട് വ്യത്യസ്ഥമായ ഒരു മീറ്റ് ആയിരിക്കാം ഇത്തവണത്തേത്.സംഘാടകർക്കും പങ്കുചേർന്നവർക്കുമൊക്കെ ആശംസകൾ.രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ജയൻ മാഷ് “ഏവൂർ” എന്ന് പറയുന്നത് കായംകുളം ഏവൂരാണോ ?
ReplyDeleteബൈദവേ..കാപ്പു അമേരിക്കൻ ഇലക്ഷനിൽ മത്സരിക്കുന്നില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് ഞങ്ങളും ശ്രവിക്കുന്നത് :)
ശ്ശെ.. എന്തൊരു വരണ്ട കമന്റാ ഞാനിട്ടേ ല്ലേ? അതും ഇത്ര ലൈവ്‌ലി ആയ പോസ്റ്റിൽ..
ReplyDeleteസോറിട്ടോ..
ഇനിപ്പോ എന്താ എഴുതുക? പനിപിടിച്ചയാൾടെ കൂടെ ഒരാഴ്ച ആസ്പത്രീല് നിന്നപ്പോ ഞാനാകെ വരണ്ടുപോയെന്നാ തോന്നുന്നേ..
നല്ല പുതുമയുള്ളൊരു മീറ്റ് പോസ്റ്റ്.ചിത്രങ്ങളും,വിവരണവും ഒക്കെയായി രസിച്ചങ്ങനെ വായിച്ചു.:)
ReplyDeleteവിവരണം നന്നായി. ചിത്രങ്ങളും . ചില ചിത്രങ്ങൾ തുറന്നു വരുന്നില്ല. അവിടെ നടന്ന ചടങ്ങുകളെക്കുറിച്ചും ചർച്ചകളെക്കുറിച്ചും എന്തെങ്കിലും തീരുമാനങ്ങൾ ഒക്കെ എടുത്തെങ്കിൽ അതുമൊക്കെ ചേർത്ത് ഒരു പോസ്റ്റും കൂടി ആകാമെന്നു തോന്നുന്നു. വരാൻ തീരെ കഴിഞ്ഞില്ല. സങ്കടമുണ്ട്.
ReplyDeleteഇങ്ങനെയൊരു പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞാൻ മീറ്റ് കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ എത്തി. പിറ്റേന്ന് പോസ്റ്റ് എഴുതണമെന്നുണ്ടായിരുന്നു. പക്ഷെ സിസ്റ്റം പണിമുടക്കി. കഫേയിൽ ചെന്ന് ആരെങ്കിലും വല്ലതും പോസ്റ്റിയോ എന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് ബ്ലോഗ്മീറ്റിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ്. അപ്പോഴേ പോസ്റ്റ് എഴുതാനുള്ള മൂഡ് പോയി. പിന്നെ ആ പോസ്റ്റിനോടുള്ള പ്രതിഷേധം കമന്റായി എഴുതി ബ്ലോഗ്മീറ്റ് സംബന്ധമായ പോസ്റ്റുകളിൽ എല്ലാം ഇട്ട് വിഷമത്തോടെ മടങ്ങി. ഇന്ന് സിസ്റ്റം ഫോർമാറ്റ് ചെയ്ത് ശരിയാക്കീട്ട് ചെയ്തതും ആ കമന്റിന്റെ കോപ്പി പേസ്റ്റുകൾ തന്നെ! ഇനി അത് ഇവിടെയും കോപ്പീ പേസ്റ്റണോ? വേണ്ട അല്ലേ?
ReplyDeleteതകർത്തു ജയേട്ടാ, തകർത്തു!!
ReplyDeleteകുമാരൻ എന്റേം ജയേട്ടന്റേം കഴുത്തിനു പിടിക്കാൻ വരുമോ ആവോ?
വേറേ ആരും ഇത്രയും ഫോട്ടോസ് ഇട്ട് കണ്ടില്ല. ഹരീഷ് ഇട്ടിരുന്നു. പക്ഷെ അതൊക്കെ പോസ് ചെയ്ത പടങ്ങളായിരുന്നു. സ്വാഭാവികപടങ്ങൾ ഇത് തന്നെ :)
നന്നായിട്ടുണ്ട് ജയേട്ടാ.ഒട്ടും കൃത്രിമത്തമില്ലാത്ത പടങ്ങളും അതിനു
ReplyDeleteയോജിച്ച വിവരണവും നന്നായിരിക്കുന്നു....
മിസ്സായി പോയ മീറ്റുകളുടെ കൂട്ടത്തിലേക്ക് എനിക്ക് ഒരു മീറ്റ് കൂടി.. എല്ലാവര്ക്കും സുഖമല്ലേ? തോന്ന്യാസി ചെക്കന്‍ നല്ലോം വണ്ണം വെച്ചു. ഓട്ടം കുറച്ചു എന്ന് തോന്നുന്നു. :)
ReplyDeleteവൈത്ത്യരേ, ഈ അനോണി സീരീസ് ഗലക്കി.
ReplyDeleteഓണം കഴിഞ്ഞായിരുന്നു മീറ്റെങ്കിൽ വരാമായിരുന്നു.
ന്നാലും എന്നെ കോളേജുകുമാരനാക്കീ ല്ലെ.... നന്ദീണ്ട് (മ്മടെ സന്തതി എന്തു പറയ്‌വോ ആവോ)
ReplyDeleteഞാനും ചെറുതായൊന്ന് പോസ്റ്റീട്ട്ണ്ട്
കൂഊഊഊഊ.........
ReplyDeleteഒരാളെങ്കിലും ഇവിടെ കൂവിയില്ലെങ്കില്‍ മോശമല്ലെ
(സന്തോഷം വന്നതോണ്ടാ ട്ടോ...)
ഡോക്ടറെ....... അടിക്കുറിപ്പ് മത്സരത്തിന് പങ്കെടുത്താല്‍ “ഗപ്പെല്ലാം” നിങ്ങള്‍ക്ക് തന്നെ.
ReplyDeleteനല്ല കിടിലന്‍ അടിക്കുറുപ്പുകള്‍.
ചിത്രകാരന്‍ പറഞ്ഞത് പോലെ ഇപ്പോഴാണ് മീറ്റിന്റെ ഒരു ഗുമ്മു കിട്ടിതുടങ്ങിയത്.
ജയന്‍ ജീ
ReplyDeleteവിവരണം ജോറായിട്ടുണ്ട്.
എല്ലാരേയും ഒന്ന് കാണാന്‍ പറ്റി. ഫോട്ടോസിന് നന്ദി.
ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത പ്രതീതി.വളരെ നന്നായി വിവരണം.ആശംസകള്‍.
ReplyDeleteമൊബൈല്‍ പോട്ടങ്ങള്‍ വെച്ച് ഇങ്ങനെ. കൈയ്യില്‍ ഒരു എസ്.എല്‍.ആര്‍.ക്യാമറ ഉണ്ടായിരുന്നെങ്കിലോ ? വൈദ്യര് കലക്കി കടുകുവറുക്കല്‍ ഒരു സ്ഥിരം ഏര്‍പ്പാടാക്കിയേനേ... :) :)
ReplyDeleteഞാന്‍ ഓടി :):)
ഉള്ളത് പറയാലോ ഡോക്ടര്‍, ഇതൊക്കെ വായിക്കുംപോഴാ മീറ്റിനു വരാന്‍ പറ്റാത്തതില്‍ വിഷമം തോന്നുന്നത് (കുറഞ്ഞ പക്ഷം നാലാള്‍ വായിക്കുന്ന ബ്ലോഗുകളില്‍ പടം എങ്കിലും വരുമല്ലോ :) അടുത്ത മീറ്റ് നമുക്ക് വെല്ലിംഗ്ടണില്‍ വെക്കാം.
ReplyDeleteദോഷൈദ്രിക്ക്കുള്‍ക്ക് വേണേല്‍ പറയാം:
ചോരയുള്ളോരകിടിന്‍ ചുവട്ടിലും ക്ഷീരം തന്നെ വൈദ്യര്‍ക്കു കൌതുകം
ഉഗ്രൻ പോസ്റ്റ്, ഡോക്ടർ സാബ്- മീറ്റിനു വന്നപോലായി. ഫോട്ടോസ് ഇടക്കൊക്കെ നോക്കണമെന്നു കരുതുന്നു, സൈബർജീവികളെ നല്ല കമെന്റുകളോടെ അവ്തരിപ്പിച്ചിരിക്കുന്നു, വളരെ, വളരെ നന്ദി. മീറ്റുകളുടെ ചരിത്രകാരനാകുന്നു, താങ്കൾ!
ReplyDeleteകലക്കീട്ടുണ്ട് ജയാ.ആശംസകള്‍..........
ReplyDeletenalla ugran post.nalla bhagiyaayittu avatharippichu.palathum vaayichu chirichupoyi.
ReplyDeleteജയന്‍ ഡോക്ടറേ..എറണാകുളത്തെത്താനാവത്തതിന്‍റെ വിഷമം
ReplyDeleteഇത്തിരി കുറഞ്ഞുകിട്ടി!
കണ്ണൂരിലും പരിസരങ്ങളിലുമൊക്കെ തവള വിരളമായതിന്‍റെ
കാരണം ഇപ്പഴല്ലേ ഞമ്മക്ക് പുടികിട്ട്യേ....
നന്ദകുമാർ
ReplyDeleteഎല്ലാരേം പരിചയപ്പെടാൻ കഴിഞ്ഞില്ലേ!?
അതെങ്ങനാ.... രാവിലെ ഒന്നും തിന്നാതെ വന്നതിന്റെ ക്ഷീണം തീർക്കുകയല്ലാരുന്നോ!? ഞാൻ കണ്ടു എല്ലാം!ഘടോൽക്കചൻ!
മയൂര
ആദ്യമായാണല്ലോ ‘അവിയലി’ൽ!
നിറഞ്ഞ സന്തോഷം!
ബിജുകുമാർ
ഒക്ടോബർ 25 നും നവംബർ 12 നും ഇടയ്ക്കോ....!
ഈശോയേ ആരെടുക്കും ഈ പങ്കപ്പാടൊക്കെ!
ഡിസംബറിൽ തൃശ്ശൂരിൽ ‘കൂട്ടം’മീറ്റുണ്ട്. അതിൽ ഞാൻ പോകും.
പട്ടേപ്പാടം റാംജി
റാം ജി ഹപ്പിയെങ്കിൽ ഞാനും ഹാപ്പി!
അടുത്ത മീറ്റിൽ വരണേ, നമുക്കു കാണാം!
മൈലാഞ്ചി
ഡബിൾ കമന്റിന് ഡബിൾ നന്ദി!
അടുത്ത മീറ്റിൽ ബ്ലോഗിണിമാരെയൊക്കെ കൂട്ടി വാ...
ആ കുമാരൻ നിറകണ്ണോടെയാ മടങ്ങിയത്...ഇനി പാവത്തിന്റെ കണ്ണു നിറയ്ക്കരുത്!
കിരൺസ്
അതെ. കായം കുളത്തിനടുത്ത് ഏവൂർ....
എവിടാ വീട്?
അടുത്താണെങ്കിൽ നമുക്ക് ഓണത്തിനു കാണാം.
റെയർ റോസ്
സന്തോഷം, അനിയത്തീ!
അടുത്ത മീറ്റിൽ പ്രത്യക്ഷപ്പെടണേ!
സുരേഷ് മാഷ്
ഔദ്യോഗികമായി ഒരു പോസ്റ്റ് പാവപ്പെട്ടവൻ ഇടുമായിരിക്കും.
ഞാനെന്തായാലും ഒന്നു കൂടി ഇടുന്നുണ്ട്.
അതിനുള്ള കോപ്പുകളൊക്കെ ഒന്നടുക്കിപ്പെറുക്കണം!
സജിം തട്ടത്തുമല
ReplyDeleteഎനിക്കും ഇന്നലെയാണ് സമയം ഒത്തു വന്നത്.
ഞാനും ഡെസ്പായിരുന്നു മിനിഞ്ഞാന്ന്.... പിന്നെ എല്ലാ ബ്ലോഗർമാരും എന്റെ സഹോദരീസഹൊദരന്മാരാണ് എന്ന പ്രതിജ്ഞ ഓർമ്മ വന്നു.... സഹോദരങ്ങൾക്കിടയിലെ കുഞ്ഞുപിണക്കങ്ങൾ അപ്പോഴേ മറക്കുമല്ലോ... അതോടെ വീണ്ടും ഉഷാറായി!
പുതിയപോസ്റ്റ് പോരട്ടെ!
ചിതൽ
സന്തോഷം, അനിയാ!
കുമാരൻ കഴുത്തിനു പിടിക്കാൻ വന്നാൽ നോ പ്രോബ്ലം!
ഞാൻ തവളക്കാൽ ശരിയാക്കി വച്ചിട്ടുണ്ട്!
അതുകണ്ടാൽ ആൾ വീഴും!
അനിയൻ തച്ചപ്പുള്ളി
ഏറനാടൻ
നന്ദി സുഹൃത്തേ!
അടുത്ത മീറ്റിൽ പാക്കലാം!
കൃഷ്
സന്തോഷം.
അടുത്ത മീറ്റിലേക്കു സ്വാഗതം!
അപ്പൂട്ടൻ
ഹ! ഹ!
കണ്ടാൽ കോളേജ് കുമാരൻ തന്നെ!
കൊട്ടോട്ടിക്കാരൻ
എനിക്കിതു വരണം!
സൽമൽ ഖാൻ, ഗുൽമൽ ഖാൻ എന്നൊക്കെ പറഞ്ഞ് പുകഴ്ത്തിയ എനിക്കിതു വരണം!
സോണ ജി
നന്ദി അനിയാ...
കാണാം!
കലക്കന്‍ പോസ്റ്റ് ...
ReplyDeleteകലക്കി വൈദ്യരേ കലക്കി.. കാപ്പിലാന്റേം, പാവപ്പെട്ടവന്റേം പോട്ടത്തിന്റെ അടിക്കുറിപ്പ് കലക്കി..
ReplyDeleteനന്മനിറഞ്ഞവന്‍ ജയന്‍വൈദ്യര്‍!
ReplyDeleteവിശേഷങ്ങള്‍ അടിപൊളി ആയിട്ടുണ്ട് ട്ടാ. വെരി നൈസ്!
നല്ല പരിചയപ്പെടുത്തല്‍...നന്ദി..
ReplyDeleteഗ്രൂപ്പ് ഫോട്ടോയിൽ നിൽക്കാൻ സാധിക്കാത്ത വിഷമം മാത്രം ബാക്കി :(
ReplyDeleteനന്നായിട്ടുണ്ട് ജയാ..ആശംസകള്‍
ReplyDeleteജയൻ സാറെ, എനിക്കും ഒരു പോസ്റ്റ് എഴുതണമെന്നുണ്ടായിരിന്നു. പക്ഷെ, ഞാനെരു ആനമടിയനാ. മടിമാറ്റാനുള്ള ശ്രമത്തിലാ. ഒരു പക്ഷെ എന്റെ ജീവിതാനുഭവങ്ങളാവാം എന്നെ ഇത്തരത്തിലാക്കിയത്. ഞാനും ഒരു കടിന ശ്രമത്തിലാ.മ്ടി മാറാനുള്ള ശ്രമത്തിൽ.
ReplyDeleteപിന്നെ ,നന്ദി……നന്ദി……നന്ദി……..
നട്ടപ്പിരാന്തൻ
ReplyDeleteഹൂയ്! എനിക്കും ഗപ്പോ!
സന്തോഷം!
ചെറുവാടി
എല്ലാവരേയും നേരിൽ കാണാൻ അടുത്ത മീറ്റിൽ വരൂ!
ഗോപീകൃഷ്ണൻ
നന്ദി, സുഹൃത്തേ!
നിരക്ഷരൻ
മൊബൈൽ ഫോട്ടോഗ്രാഫർ തസ്തികയിൽ നിന്ന് പ്രമോഷൻ കിട്ടാൻ വേണ്ടി ഒരു പിക്ക് ആൻഡ് ഷൂട്ട് ഡിജിറ്റൽ ക്യാമറ വാങ്ങി. ഇനി അതിൽ പഠിച്ചിട്ട് വേണം എസ്.എൽ.ആർ ഒക്കെ ചിന്തിക്കാൻ!
നന്ദീണ്ട്‌ട്ടോ!
വഴിപോക്കൻ
സന്തോഷം വഴിപോക്കാ....
എല്ലാവർക്കും നല്ലതു വരട്ടെ,കൂട്ടത്തിൽ എനിക്കും!
ശ്രീനാഥൻ
ബ്ലൊഗർ കം ഫോട്ടോഗ്രാഫർ കം ചരിത്രകാരൻ!
ഞാൻ ധന്യനായി!
വെള്ളായണി വിജയൻ
എങ്കിലും വരും എന്നു പറഞ്ഞു പറ്റിച്ചില്ലേ!
കഷ്ടമായിപ്പോയി...നമുക്ക് അർമാദിക്കാമായിരുന്നു!
ഉഷശ്രീ
സന്തോഷം ചേച്ചീ!
ഇനി എന്റെ കഥകൾ വഴി കൂടി ഒന്നു പോരെ!
ഒരു നുറുങ്ങ്
കണ്ണൂരിൽ തവളക്കാൽ കിട്ടത്തതു കൊണ്ടല്ലേ പഹയൻ മീറ്റിൽ ഈറ്റാൻ വന്നത്!
ഇനി കണ്ണൂർ വരുമ്പോൾ കാണാം.
ജിഷാദ് ക്രോണിക്
ReplyDeleteഒരു കലക്കൻ നന്ദി!
സുനിൽ പണിക്കർ
ഹ! ഹ!!
അമ്മിണി അത്ര നിസ്സാരക്കാരിയാണോ!?
വിശാലമനസ്കൻ
ഹൃദയം നിറഞ്ഞ നന്ദി!
ഇനി എന്നു വരുന്നു നാട്ടിലേക്ക്!?
നമുക്ക് നാട്ടിൽ ഒരു മീറ്റിനു കൂടണം!
(ചെറായിയിൽ കൂടിയ പടങ്ങൾ വെറുതെ ഇരിക്കുന്നു, ഉടൻ ഇടാം!)
അഭി
സന്തോഷം!
പ്രവീൺ വട്ടപ്പറമ്പത്ത്
ഗ്രൂപ്പ് ഫോട്ടോയിൽ കൂടാത്ത വിഷമമേ ഉള്ളൂ!?
ഡോണ്ട് വറി!
നന്ദകുമാർ ശരിയാക്കിത്തരും, വട്ടപ്പറമ്പൻ ഉള്ള ഗ്രൂപ്പ് ഫോട്ടോ!
പ്രശാന്ത് ഐരാണിക്കുളം
തങ്ക്സ് ബഡി!
എസ്.എം.സാദിഖ്
മടിയൊക്കെ നമുക്കെല്ലാം ഉള്ളതല്ലേ!
എന്തായാലും ഉടൻ പ്രസിദ്ധീകരിക്കൂ!
ഇനിയും കാണാം!
ബ്ലോഗേര്‍സ് മീറ്റില്‍ ആദ്യം വായിച്ചത് ഇതാണ്. പലരെയും ഫോട്ടൊയില്‍ കണ്ടതില്‍ വളരെ സന്തോഷം. ഒപ്പം എന്റെ പ്രിയ കൂട്ടുകാരന്‍ പുറക്കാടനെയും.
ReplyDeleteഇതു പോലെയൊക്കെയുള്ള അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആണ് സത്യത്തില്‍ വലിയ ദു:ഖം തോന്നുക.
ഈ റിപ്പോര്‍ട്ടിന് നന്ദി.
enthayalum last vanna enikku mrng section pudi kitti hhaha ennalum ente name pournamiku pakram
ReplyDeletepriya akkiyo doctorey .brahmi juice kudikkanne.
nalla post
ജസ്റ്റിൻ...
ReplyDeleteവളരെ നന്ദി, ആദ്യമേ തന്നെ ചാറ്റിക്കയറി ഈ പൊസ്റ്റ് വായിച്ചതിനും പിന്നെ കമന്റിയതിനും!
പൌർണമീ....
വന്നുകയറിയപ്പോഴേ പാവപ്പെട്ടവൻ “പ്രിയയും കുടുംബവും വന്നിട്ടുണ്ട്.
സ്വാഗതം പ്രിയ...” എന്നൊക്കെ അനൌൺസ് ചെയ്തത് കേട്ടില്ലായിരുന്നോ!?
അതിയാനു തെറ്റിയതാവും.
ഞാൻ അതു വിശ്വസിച്ചു!
ഓർമ്മ കൂടിപ്പോയതുകൊണ്ട് അതു തന്നെ ഇവിടെ എഴുതി!
എന്തായാലും വീണ്ടും കണ്ടതിൽ സന്തോഷം!
അടുത്ത മീറ്റിൽ റെയ്കി പറഞ്ഞു തരണേ, ഫീസ് തരാം.
കുറെ ബ്ലോഗ്‌മീറ്റ് പോസ്റ്റ് വായിച്ചത് കൊണ്ട് ഇതും അതുപോലെ വാരി വലിച്ചു വലതും എഴുതിയത് ആവും എന്ന് വിചാരിച്ചു .നോക്കിയില്ല .എല്ലാരേയും ഇവിടെ കാണാന്‍ സാധിച്ചു .. നല്ല രസമായി തന്നെ വായിച്ചു,ഫോട്ടോ ബ്ലോഗ് കൊണ്ടുള്ള ഗുണവും ഇവിടെ പലര്‍ക്കും മനസിലായി ക്കാണും .പരിപാടിയുടെ നല്ല വശം എടുത്ത് കാട്ടിയതിന് ഒരുപാടു നന്ദി
ReplyDeleteചാണ്ടി വരുമ്പോള്‍ ഇനി ഡോക്ടര്‍ ക്ക് പണി തരുമോ എന്ന പേടിയോടെ യും,
ആശംസകളോടെ ,സിയ ,
അപ്പൊ തകര്‍ത്തു, ല്ലേ...:)
ReplyDeleteപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മീറ്റില്‍ പങ്കെടുത്ത ഒരു ഫീലിംഗ്..
ReplyDeleteവളരെ നല്ല വിവരണം :)
ok i will be there for next meet
ReplyDeleteഡോക്ടറെ.. കുറച്ച് ദിവസം ഒന്ന് സൂക്ഷിച്ചോ.. എന്റെ ചെക്കന്മാര്‍ ഏവൂരും തിരുവനന്തപുരത്തുമായി കാത്തിരിക്കുന്നുണ്ട്>.......
ReplyDeleteജയന്‍ വളരെ ലൈവ് ലി ആയിട്ടുണ്ട്. റിയലി എന്റെറ്റെനിംഗ്.
ReplyDeleteതൃശൂരില്‍ ഡിസംബറില്‍ മീറ്റ് ഉണ്ടെന്നു പറഞ്ഞല്ലോ. ഡേറ്റ് അറിക്കണേ.
adutha pravisathae blog meetinu camera kondu vannu nalla padam eduthu idanam
ReplyDelete:))))))
സിയ....
ReplyDeleteഞാനാകെ ഭയ ചകിതനാണ്.
ചാണ്ടി എന്നെ എന്തു ചെയ്യുമോ ആവോ...
ദാ ഇവിടെ കുമാരനും ഭീഷണി മുഴക്കിക്കഴിഞ്ഞു!
കാൽ വെട്ടാൻ കൊട്ടേഷൻ!
ക്യാപ്ടൻ ഹാഡോക്ക്
ഡാങ്ക്സ് !
ഇന്ദുലേഖ
സന്തൊഷം.
ഇനിയും ഈ വഴി വരൂ, അടുത്ത മീറ്റിലും!
സലീഷ് ഭരത്
വെരി ഗുഡ്!
താങ്ക്യു!
കുമാരൻ
പേടിക്കുകയൊന്നും വേണ്ട!
ആയുർവേദ കോളേജിലുമുണ്ട് നല്ല ചുണക്കുട്ടന്മാർ...
നമുക്കൊന്നു മുട്ടിനോക്കാം!
(കൊല്ലല്ലേ അനിയാ... ഒന്നു പേടിപ്പിക്കാനേ പറയാവൂ!)
എം കേരളം
നന്ദി!
ഡിസംബറിൽ ഉള്ളത് കൂട്ടം മീറ്റാണ്. തൃശ്ശൂർ .
അതിലേക്കു സ്വാഗതം!
ഈശോ!
ReplyDeleteഅതിനിടെ ഷിബു മാത്യു ഈശൊ വന്നോ!
നന്ദി സുഹൃത്തേ!
ക്യാമര വാങ്ങിക്കഴിഞ്ഞു! ഞാൻ റെഡി!
മീറ്റ് പോസ്റ്റുകള്‍ വായിച്ചുവരുന്നേയുള്ളൂ. എല്ലാരും കൂടി അടിച്ചുപൊളിച്ചൂല്ലേ. അടിക്കുറിപ്പുകള്‍ ഗംഭീരം.
ReplyDeleteഇനി അടുത്ത മീറ്റ് തൃശ്ശൂരാണോ? അപ്പോ നോക്കാം.
നല്ല പോസ്റ്റ്, മാഷേ...
ReplyDeleteആശംസകള്‍!
തലേന്നു രാത്രി കുമാരന് തവളക്കാൽ വേണം എന്ന നിർബന്ധം സഹിക്കവയ്യാതെ വയലിൽ തവള പിടിക്കാനിറങ്ങി ചുറ്റിപ്പോയതാണ് രണ്ടാളും.ഒടുക്കം എവിടുന്നോ ഒരു ചൊറിത്തവളയെ പിടിച്ചു പുഴുങ്ങിക്കൊടുത്തു പോലും! തീറ്റയുണ്ടാക്കിക്കൊടുത്ത് പണ്ടാരമടങ്ങി എന്ന് നന്ദൻ! പാത്രം കഴുകി രാവു വെളുപ്പിച്ചു എന്ന് മുരളി! കുമാരൻ അപ്പോഴേക്കും പൂർണകുംഭനായി കൂർക്കം വലി തുടങ്ങിയിരുന്നത്രെ!
ReplyDeleteകലക്കീട്ടോ.എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം.
നൂറ് പേർക്ക് കരുതിയ ഭക്ഷണം പൊടി പോലും ബാക്കി വെയ്ക്കാതെ ഈറ്റിയവരെ കുറിച്ച് വൈദ്യരെന്താ എഴുതാതിരുന്നത്.എന്തായാലും കൂതറഹാഷിം.ഡിസേർട്ട് വിലമ്പുകാരന് ഒരു തലവേദന ആയിരുന്നു എന്നാണ് കേട്ടത്.
ReplyDeleteകുമാരാ..ക്വട്ടേഷനുള്ള പിള്ളേരെ വിടാൻ ആലോചിക്കുന്നതിനു മുന്നെ വീട്ടുകാരോട് വാഴയില വെട്ടി കാത്തിരിക്കാൻ പറഞ്ഞേക്കണം(വാഴയിലയിലുള്ള ഊണിന്റെ ഒരു സുഖം!!). മോനേ കുമാരാ, രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കല്ലേ.... :)
ReplyDeleteമതിയോ ജയേട്ടാ?
എഴുത്തുകാരിച്ചേച്ചി
ReplyDeleteതൃശ്ശൂർ നടക്കുന്നത് ‘കൂട്ടം’ മീറ്റാണ്. ഡിസംബർ 26 ന്. അതിലേക്കു സ്വാഗതം!
ശ്രീ
വളരെ സന്തോഷം.
അടുത്ത മീറ്റിനു വരണം.വല്ലപ്പോഴും ഒക്കെ കാണണ്ടേ?
കാന്താരിക്കുട്ടി
നമുക്ക് കാന്താരിച്ചമ്മന്തീം കപ്പ പുഴുങ്ങിയതുമായി ഒരു മീറ്റ് സംഘടിപ്പിച്ചാലോ?
യൂസുഫ്‌പ
അതു ശരി.... നൂറാള്ടെ ഭക്ഷണം ഉണ്ടാരുന്നോ?
ചാണ്ടിയൊക്കെ നല്ല തട്ടു തട്ടുന്നതു കണ്ടു.
ഹാഷിമിനോട് ഐസ്ക്രീം അധികം വേണ്ട എന്നു പറഞ്ഞതാ.
കേൾക്കണ്ടേ പഹയൻ!
പ്രവീൺ
കാലമാടാ.... ആ കുമാരൻ കണ്ണൂരുകാരെ വിടുന്നതോർത്ത് പേടിച്ചിരിക്കുകയായിരുന്നു ഞാൻ!
അപ്പോ ദാ പിന്നേം ചൊറിയുന്നു.... ഇതിന്റെ വല്ല ആവശ്യോം ഉണ്ടാരുന്നോ!
ഇനി എനിക്ക് നോ രക്ഷ!
മേശമേൽ വെള്ളത്തുണിയൊക്കെ വിരിച്ച് പിങ്ക് ജുബ്ബായൊക്കെയിട്ട് ഒരാളിരിക്കുന്നത് അപ്പഴാ കണ്ടത്..... ഹരീഷ് ചാടിക്കേറി പേര് രെജിസ്റ്റർ ചെയ്തു!
ReplyDeleteഇതെന്തു പണി? സംഘാടകനാണൊ ആദ്യമേ കേറി പേരെഴുതണ്ടത്!? ഇവനെയൊന്നലക്കണം!
ഹഹഹാ..
ഡോക്ടർ സാബ്..
നമ്മളല്ലേ മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുക്കേണ്ടത്..:)
so Jayan
ReplyDeleteadmission to thrishur meet is reserved only to kootam members, I presume.
I am not a kootam member. (sorry mayalayalam is not coming)
ഹ! ഹ!!
ReplyDeleteഹരീഷ്... സന്തോഷം!
(എല്ലാ കാര്യങ്ങളിലും ഒരു മാതൃക തന്നെ എന്നു ചാണ്ടി പറഞ്ഞു. അതാ പുള്ളിക്കാരൻ നാലുറൌണ്ട് ഫുഡ്ഡടിച്ചതെന്ന്!)
എം കേരളം...
അതെ കൂട്ടം അംഗങ്ങളാണ് കൂടുന്നത്. കുറെയധികം ബ്ലോഗർമാർ അവിറ്റെയും അംഗങ്ങൾ ആണ്. ആർക്കും ഫ്രീയായി അവിടെ ചേരാം. മീറ്റിലും വരാം.
കഴിഞ്ഞ കൂട്ടം മീറ്റിൽ പോങ്ങുമ്മൂടൻ, കുമാരൻ, കേരള ഫാർമർ, അങ്കിൾ, വിപിൻ, അപ്പൂട്ടൻ, കുസുമം, സന്ധ്യ തുടങ്ങി നിരവധി ബ്ലോഗർമാർ പങ്കെടുത്തു.
നമുക്കൊക്കെ ഇങ്ങനെയൊക്കെയല്ലെ കാണാൻ പറ്റൂ....
ഒരവസരം പ്രയോജനപ്പെടുത്തുമല്ലോ.
ചിത്രങ്ങളും വിവരണവും നന്നായി വൈദ്യരെ.... ബ്ലോഗ് മീറ്റ് നേരില്‍ കണ്ട പോലെ.. നന്ദി
ReplyDeleteവിവരണം തകര്‍ത്തു വൈദ്യരെ :)
ReplyDeleteമീറ്റ് പോസ്റ്റുകളെല്ലാം വൈകിയാണ് കാണുന്നത്.
ReplyDeleteരസകരം ഈ വിവരണം. എല്ലാം സരസവും കാര്യമാത്ര പ്രസക്തവും ആയി. സന്തോഷം.
ഇക്കൊല്ലത്തെ എറണാകുളം ബൂലോഗസംഗമസദ്യയിലെ വിഭവങ്ങൾ കൂട്ടി വയറ് നിറഞ്ഞു...
ReplyDeleteഅതിൽ ഏറ്റവും ടേസ്റ്റ് ഉണ്ടായ കറി ഈ അവയൽ തന്നെ..!
എല്ലാം ചേരുമ്പടി ചേർത്ത് ഇത് വിളമ്പിതന്നതിനഭിനന്ദനം...കേട്ടൊ ഡോക്ടർ.
അല്ലാ..ഈ വൈദ്യരുടെ മൊബൈലിൽ ബ്ലോഗിണിമാരുടെ പോട്ടങ്ങളൊന്നും കയറില്ലേ...
സൂക്ഷിക്കണം കേട്ടൊ ബൂലോഗത്തെ പെൺപടകൾ അവഗണിച്ചാൽ പീലിച്ചായന്മാരെല്ലാം മുറിക്കകത്തായി...പോകുംട്ടാാ..
ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പല 'അവിയല്‍' പോസ്റ്റുകളും വായിച്ചിട്ടാണ് ഇവിടെ എത്തിയത്..
ReplyDeleteമനോഹരം എന്ന് പറഞ്ഞാല്‍ മതിയാവില്ല, അത്രയ്ക്ക് ഗംഭീരമായിരിക്കുന്നു ഡോക്ടര്‍ !!
"അടുത്ത തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ല എന്ന് കാപ്പിലാൻ അറുത്തു മുറിച്ചു പറഞ്ഞത്രെ! കൊട്ടോട്ടി പര ഡെസ്പ്...... "
ReplyDeleteബ്ലോഗ് മീറ്റിനെ പറ്റി വായിക്കുമ്പോള്‍ ഇങ്ങിനെ പൊട്ടിച്ചിരിക്കാനുള്ള വകുപ്പ് കാണുമെന്നു പ്രതീക്ഷിച്ചില്ല!
ശരിക്കും കലക്കി.
ഹംസ
ReplyDeleteനിറഞ്ഞ നന്ദി, സഹോദരാ!
ജി.മനു
മനുവേട്ടാ, താങ്കളെപ്പോലുള്ളവരുടെ നല്ല വാക്കുകൾക്കു മുന്നിൽ ശിരസ്സു കുനിക്കുന്നു!
സന്തോഷ്
ഈ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി!
ബിലാത്തി ചേട്ടൻ
ആകെ മൂന്നു പെൺ മണികൾ. എല്ലാവരും സുന്ദരികൾ. പടങ്ങളും എടുത്തു. പക്ഷേ പ്രശസ്തി തീരെ ഇഷ്ടമല്ലത്രെ! അതുകൊണ്ട് മനസ്സില്ലാമനസ്സോടെ അവയൊക്കെ എന്റെ ഹാർഡ്(ഹാർട്ട്)ഡിസ്കിൽ തന്നെയിരിക്കട്ടെ!
ജിമ്മി ജോൺ
ഞാൻ ഫ്ലാറ്റ്!
നന്ദി ജിമ്മി ജോൺ.... ഒരായിരം നന്ദി!
(കടപ്പാട്: അയാൾ കഥയെഴുതുകയാണ്...)
കലാം
സന്തോഷം!
പൊട്ടിച്ചിരി ആരോഗ്യത്തെ വർദ്ധിപ്പിക്കും... വർദ്ധിപ്പിക്കട്ടെ!
വൈദ്യരേ...കലക്കി....ങ്ങ്ക്ക് എന്റെ വക സ്പെഷ്യൽ ച്യവനപ്രാശം പാഴ്സലായി അയച്ചിട്ടുണ്ട് :):):) പോസ്റ്റിനു നന്ദി ഡോക്ടർ...
ReplyDeleteഓടോ: നുമ്മ രണ്ടാളും ചെറുതായി മീറ്റിയ കാര്യം ആരും അറിയണ്ട:):):):)
kashayam for vaidyar!!!
ReplyDeleteputhya posting reethi nannayitundu
ReplyDeleteഹ ഹ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി, ഈ പാവം ഒഴാക്കന്‍ മാത്രം വന്നില്ല
ReplyDeleteഅങ്ങനെ കുറെ പേരെ മനസ്സിലാക്കാന്‍ കഴിഞ്ഞു... ഈ ഫോട്ടോയില്‍ tagging ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍... ആ ബ്ലോഗുകളും പരിചയപ്പെടാമായിരുന്നു...
ReplyDeleteചാണക്യൻ
ReplyDeleteനന്ദി!
നമ്മൾ മീറ്റിയത് ഒരു മീറ്റാണോ!?
ഒരു ദിവസം തിരുവനന്തപുരത്തുള്ള ബ്ലോഗർമാരെങ്കിലും ഒരുമിച്ചു കൂടിയാൽ കൊള്ളാം!
പാവം ഞാൻ
ച്യവനപ്രാശം ചാണക്യൻ ഓഫർ ചെയ്തു കഴിഞ്ഞു.എനിക്കിപ്പ കഷായം വേണ്ട!
യാത്ര
നന്ദി സുഹൃത്തേ!
ഒഴാക്കൻ
വിഷമിക്കണ്ട.
അടുത്തമീറ്റിനു കൂടാം!
Sranj
ഉം... സമയക്കുറവുകൊണ്ടാണ് ടാഗിംഗ് നടത്താഞ്ഞത്.
ഇവിടെ കമന്റുകളിലുള്ള ഫോട്ടോസിൽ ക്ലിക്കൂ...
എല്ലാരേം കിട്ടും
ബ്ലോഗ് മീറ്റ് ലൈവ് മുതല്‍ വന്ന പോസ്റ്റ് എല്ലാം വായിച്ചു, ഒത്തിടത്ത് എല്ലാം കമന്റും എഴുതി, അപ്പോള്‍ ആണീ വൈദ്യസഹായം! "അവിയലിനു" ഒരു സ്പെഷ്യല്‍ കഷണം തന്നെ ചേര്‍ക്കാം എന്നു പറഞ്ഞു കമന്റ് എഴുതാന്‍ ഇരുന്നു. എഴുതി കൊണ്ടേ ഇരുന്നു. എഴുതീട്ടും എഴുതീട്ടും തീര്‍ന്നില്ല. ജയന്റെ പോസ്റ്റിനു കമന്റ് ഇട്ടല്ലോ എന്നു കരുതി ... ഇന്നു നോക്കിയപ്പോള്‍ എന്റെ കമന്റ് ഇല്ലാ .. സംഗതി കമന്റ് എഴുതി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഉറങ്ങി പോയി ...എന്നാലും പറയാതെ വയ്യ ഉഗ്രന്‍ വിവരണം.
ReplyDeleteനല്ല കിടിലന്‍ അടികുറിപ്പ് ..
മീറ്റിന്റെ ആ ഇന്റിമസ്സി മൊത്തത്തില്‍ തെളിഞ്ഞ ഒരു പോസ്റ്റ്!
അടുത്ത ബ്ലോഗ് മീറ്റില്‍ എങ്കിലും എത്താന്‍ വല്ലത്ത ആശ തോന്നുന്നു...
എന്റെ വൈദ്യരെ ....ഇങ്ങനെ കൊതിപ്പിക്കല്ലേ
ReplyDeleteബ്ലോഗ് മീറ്റ് ഉഗ്രനായി.
ReplyDeleteഡോക്ടറെ, വിവരണം തകർത്തു.
ReplyDeleteമാണിക്യം ചേച്ചി
ReplyDeleteഎറക്കാടൻ
ജ്യോ
വശംവദൻ
ബ്ലോഗ് മീറ്റിലെ ചാരനെതേടിയെത്തിയ എല്ലാവർക്കും നന്ദി!
കലക്കി സാറേ, കലക്കി. (ഞമ്മക്ക് വരാന്‍ പറ്റീല കേട്ടോ.. സാരല്യ., അന്നെ ദിവസം തീറ്റ സ്പെശ്യലാക്കി വിഷമം തീര്‍ത്തു)
ReplyDeleteഞാന്‍ ആദ്യമായിട്ടാ ഈ ബ്ലോഗില്‍..
ReplyDeleteബ്ലോഗ് മീറ്റിന്റെ രസികന്‍ വിവരണം വായിച്ചപ്പോള്‍ പങ്കെടുക്കാനുള്ള ആഗ്രഹം കലശലായിട്ടുണ്ട്..
സഹൃദയനായ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍..
വരാന്‍ വളരെ വൈകിപ്പോയി...എന്നാലും പണി തരാന്‍ ഒട്ടും വൈകില്ല...ഹ ഹ...
ReplyDeleteഞാന്‍ ഇന്നലെ ദോഹയില്‍ ലാന്‍ഡ് ചെയ്തു കേട്ടോ....ഇനിയങ്ങോട്ട് കമന്റുകളുടെ ബഹളമായിരിക്കും...
ജയേട്ടാ, "ദിധു ഗലക്കി"..പടംസ് വിത്ത്‌ഔട്ട് ഫോര്‍മാലിടീസ്...
ReplyDeleteകായംകുളം കായലില്‍ കുറച്ചു സ്ഥലം കണ്ടു വെച്ചോ..കുമാരേട്ടനും ചാണ്ടിച്ചനും കൂടി കൊട്ടെഷനുമായി വരുമ്പോള്‍ മുങ്ങാം...
ഇവിടെ വരാന്‍ ഞാന്‍ അല്പം വൈകി ...
ReplyDelete..മനോഹരം എന്ന് പറഞ്ഞാല്‍ മതിയാവില്ല, ഗംഭീരമായിരിക്കുന്നു ...ആശംസകള്‍
വൈദ്യരെ ലിപ്പോളാ ബായിക്കാന്‍ കിട്ടിയേ..പണ്ടാര അലക്കാണല്ലോ...സുഖിച്ചു...ഹിഹി അപരനെ സൂച്ചിക്കണേ..
ReplyDeleteOru Ormma kuripp...
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteഅവിടെയൊക്കെ ഉള്ളത് പോലെ തോന്നിപ്പോയി....