2010 ജൂലൈ 11 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചു നടന്ന നടന്ന കൂട്ടം കേരള സംഗമം പലതു കൊണ്ടും ശ്രദ്ധേയമായി മാറി. കാസർകോട് മുതൽ പാറശാല വരെയുള്ള കൂട്ടം അംഗങ്ങളാണ് ഇവിടെ ഒത്തുകൂടിയത്.മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് കൂട്ടം.http://www.koottam.com/
കുരീപ്പുഴ ശ്രീകുമാറിന് നീരമാതളം നൽകുന്നത് സുഗതകുമാരി. വേദിയിൽ ധനലക്ഷ്മി,ജ്യോതികുമാർ,ഷാഫി, ജയൻ ദാമോദരൻ
രാവിലെ പത്തരമണിയ്ക്ക് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മണ്ണും മരങ്ങളും മാതൃഭാഷയും മനുഷ്യത്വവും പ്രിയങ്കരമായ കൂട്ടം നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെയും, ഭാഷാപ്രോത്സാഹനത്തെയും കവയിത്രി അനുമോദിച്ചു.
കൂട്ടം സംഗമം - ഉദ്ഘാടനം സുഗതകുമാരി.
ഈ സംഗമത്തിൽ ബ്ലോഗർമാരായ പോങ്ങുമ്മൂടൻ, കുമാരൻ, അപ്പൂട്ടൻ, കേരളഫാർമർ,അങ്കിൾ,വെള്ളായണി വിജയൻ, സി.എൻ.ആർ.നായർ, ചാർവാകൻ, വിപിൻ വിൽഫ്രഡ്, കൊച്ചുനാരായണൻ, എൻ.പി.റ്റി, ഖാസിം,കുസുമം, സജിം തട്ടത്തുമല, പ്രവീൺ രവീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. കൂട്ടം അംഗങ്ങൾ കൂടിയാണ് ഇവർ.
പൊങ്ങുമ്മൂടൻ, ജയൻ ദാമോദരൻ (ഏവൂർ),കുമാരൻ
അന്തിക്കാടൻ, അങ്കിൾ,സി.എൻ.ആർ നായർ, ദേവു, കേരള ഫാർമർ
ഉദ്ഘാടന പ്രസംഗം നടത്തിയ കൂട്ടം അഡ്മിനിസ്ട്രേറ്റർ എൻ.എസ്.ജ്യോതികുമാർ, സുഗതകുമാരി അമരക്കാരിയായ ‘അഭയ’യിലെ പാവങ്ങൾക്കായി ധനസമാഹരണം നടത്തി തിരുവോണക്കൈനീട്ടമായി ഈ വർഷം നൽകും എന്നു പ്രഖ്യാപിച്ചത് സദസ്സ് കയ്യടിയോടെ എതിരേറ്റു.
ഷിബു , സജിം തട്ടത്തുമല
ഷിബു.കെ.ഭാസ്കർ,അപ്പൂട്ടൻ, പ്രവീൺ രവീന്ദ്രൻ....
കൂട്ടം അംഗം കൂടിയായ കവി കുരീപ്പുഴ ശ്രീകുമാർ തുടർന്ന് സദസ്സ് കീഴടക്കി.കാല്പനിക സുന്ദരമായ ആലാപനത്തിലൂടെ അനുവാചകരെ രസിപ്പിച്ച കുരീപ്പുഴ, തന്റെ ‘നഗ്നകവിത’കളിലൂടെ സദസ്സിനെ ചിരിപ്പിച്ച് അദ്ഭുതം കാട്ടി. യഥാർത്ഥ ജീനിയസിന്റെ പ്രകടനമായിരുന്നു അത്.
കുരീപ്പുഴ ശ്രീകുമാർ
അതിനുശേഷം പ്രശസ്ത ബ്ലോഗറും, കൂട്ടം അംഗവുമായ കുമാരൻ രചിച്ച ‘കുമാരസംഭവങ്ങൾ’ എന്ന പുസ്തകം സദസ്സിന് ജയൻ ദാമോദരൻ പരിചയപ്പെടുത്തി. കുമാരസംഭവങ്ങളുടെ വില്പനയും തുടർന്നു നടന്നു.
കുമാരന്റെ പുസ്തകം പരിചയപ്പെടുത്തുന്നു
ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന കൂട്ടം, ക്യാൻസർ ബാധിതയായ, കവയിത്രികൂടിയായ, രമ്യ ആന്റണിക്ക് മൂന്നു ലക്ഷം രൂപ സഹായമായി ശേഖരിച്ചിരുന്നു. ഇതിന്റെ പാസ് ബുക്ക് കൂട്ടം അഡ്മിനിസ്ട്രേറ്റർ ജ്യോതികുമാർ രമ്യയ്ക്കു നൽകി. ഒപ്പം തന്റെ ജോലി പൊലും ഉപേക്ഷിച്ച് രമ്യയെ സഹായിക്കാൻ ഒപ്പം കൂടിയ കൂട്ടം അംഗം ജോഷിയെ അഭിനന്ദിക്കുകയും ചെയ്തു.
ധനലക്ഷ്മി,ജ്യോതികുമാർ,രമ്യ ആന്റണി, കുരീപ്പുഴ
ഇതു കൂടാതെ വിജേഷ്, പ്രീത, റിക്സൺ,വിജയകൃഷ്ണൻ തുടങ്ങിയവർക്കും കൂട്ടം ധനസഹായം നൽകിയിട്ടുണ്ട്. രമ്യ ആന്റണിയുടെ കവിതാസമാഹാരം ശലഭായനം പ്രസിദ്ധീകരിച്ചത് കൂട്ടം ബുക്സ് ആണ്.
രമ്യ കൂട്ടുകാർക്കൊപ്പം
രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ മൺ മറഞ്ഞ ശ്രീജു, റോമിയോ എന്നീ കൂട്ടം അംഗങ്ങളെ അനുസ്മരിച്ചു.ശ്രീജുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റോമിയോയെ പ്രശസ്ത ബ്ലോഗർ - കൂട്ടം അംഗവും റൊമിയോയുടെ അദ്ധ്യാപകനുമായസജിം തട്ടത്തുമല അനുസ്മരിച്ചു.
ഏറെ നാളായി കാണണം എന്നാഗ്രഹിച്ച നിരവധി കൂട്ടം അംഗങ്ങൾ ഈ സംഗമത്തിലൂടെ ജീവിതത്തിലാദ്യമായി കണ്ടു മുട്ടി!
അവർക്കൊക്കെ സ്നേഹസമ്മാനമായി നീർമാതളം, അശോകം, നെല്ലി, മാതളം, ആര്യവേപ്പ്, ഇലഞ്ഞി എന്നീ മരങ്ങളുടെ തൈകൾ നൽകി. ചിലർ ഒന്നിലേറെ തൈകൾ ആവേശപൂർവം കൊണ്ടുപോയി. ഒരാൾ തനിക്കു കിട്ടിയ തൈ നട്ട് അതിന്റെ ഫോട്ടൊ സഹിതം ബ്ലോഗിൽ ഇട്ടിട്ടുമുണ്ട്. കേരളഫാർമർ
ജ്യോതിതികുമാർ പത്നിയ്ക്കും മകനുമൊപ്പം
മണ്ണ്, മരങ്ങൾ, മലയാളം, മനുഷ്യത്വം എന്ന മുഖവാചകത്തോടെ നടത്തിയ ഈ സംഗമത്തെക്കുറിച്ച് മലയാളം പത്രങ്ങളേക്കാൾ പ്രചാരം നൽകിയത് ഇംഗ്ലീഷ് പത്രങ്ങളായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ജയൻ,ധനലക്ഷ്മി,അജിത്ത്,ആൽബി,ജോഷി,ദേവു,റെംസ് എന്നിവർ ചേർന്നതായിരുന്നു സംഘാടക സമിതി.
അശോക്, ആൽബി, അജിത്ത്, ദേവു, റെംസ്
മണ്ണ്, മരങ്ങൾ, മലയാളം, മനുഷ്യത്വം!
കൂട്ടം നിങ്ങളെ ക്ഷണിക്കുന്നു.വരൂ സുഹൃത്തുക്കളെ.... നമുക്ക് അണിചേരാം....!
ചിത്രങ്ങൾക്കു കടപ്പാട്: എൻ.പി.റ്റി.
മണ്ണ്, മരങ്ങൾ, മലയാളം, മനുഷ്യത്വം!
ReplyDeleteവരൂ സുഹൃത്തുക്കളെ.... നമുക്ക് അണിചേരാം....!
അറിഞ്ഞിരുന്നു ജയേട്ടാ. ഫോട്ടോയും കണ്ടു. നല്ലത് തന്നെ.
ReplyDeleteenneyum koottukaaranaayi enniyittunto?
ReplyDeleteKumaran that handsome(Blue)!!!
ReplyDeleteപ്രശംസനീയം. വളരെ നല്ല കാര്യങ്ങളാണല്ലോ. ഇതു് പോലെ നമുക്കു് തൊടുപുഴ മീറ്റിനും ചെയ്യാനാവുമോ? അറ്റ് ലീസ്റ്റ് കേരളത്തിൽ നിന്നുള്ള ബ്ലോഗർമാർക്കെങ്കിലും തൈ കൊടുക്കാനാവുമോ? ഇവിടെ സ്വന്തമായി മണ്ണില്ലാത്ത എന്നെപ്പോലുള്ള പ്രവാസിക്കു് ഒരു ചെടി നടാനുള്ള മണ്ണുപോലും ബാംഗ്ലൂരിൽ നിഷിദ്ധം!
ReplyDeleteനല്ല കാര്യം. അംഗങ്ങള്‍ക്കെല്ലാം ആശംസകള്‍ നേരുന്നു
ReplyDeleteജയേട്ടാ സംഭവം കലക്കി!
ReplyDeleteഎന്നാലും ആ ഫോട്ടോയില്‍ ഉള്ളവര്‍ ആരൊക്കെ ആണെന്ന് കൂടി പറഞ്ഞാല്‍ ഒന്നൂടെ നന്നായിരുന്നു
ആളവന്താൻ
ReplyDeleteഅറിഞ്ഞിരുന്നു അല്ലേ? വരൂ, ഒപ്പം കൂടൂ!
പാവം ഞാൻ
പേരെന്താ എന്നു പറയൂ. നമുക്കും കൂട്ടുകാരാവാം (ഇപ്പോൾ അല്ലേ?)
ചിതൽ
സന്തൊഷം, ചിതൽ.
തൊടുപുഴയിൽ... ആലോചിക്കാം.
ശ്രീ
സന്തൊഷം ശ്രീ.
ഒഴാക്കൻ
പേരുകൾ കുറേ ചേർത്തിട്ടുണ്ട്.
മറ്റു പലരും ബ്ലോഗ്സ്പോട്ടിൽ ആത്ര പരിചിതരല്ല.
seen hindu reports.
ReplyDeleteബ്ലോഗ് മീറ്റ് സംഘടിപ്പിച്ച കൂട്ടം കൂട്ടായ്മക്കും,
ReplyDeleteമീറ്റ് സൌഹൃദവേദിയാക്കിയ
സുഹൃത്തുക്കള്‍ക്കും
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
തൊടുപുഴയില്‍ നടത്തപ്പെടുന്ന ബ്ലോഗ് മീറ്റിലും
സൌകര്യപ്പെടുന്നവര്‍ക്ക് പങ്കെടുക്കാനായി
ഒരു ലിങ്കു നല്‍കുന്നു. തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോസ്റ്റ് കൂടി
ചിത്രകാരനു മീറ്റില്‍ പങ്കെടുക്കാനാകില്ലെങ്കിലും
മീറ്റില്‍ ബ്ലോഗര്‍മാര്‍ പരസ്പ്പരം അറിയുന്നത്
ബ്ലോഗിന്റെ സുതാര്യമായ വളര്‍ച്ചക്കും സാമൂഹ്യ
നന്മക്കും കാരണമാകുമെന്ന്
ഉറച്ചു വിശ്വസിക്കുന്നു.ഏവര്‍ക്കും നന്മകള്‍ !!!
വളരെ നന്നായി, ആദ്യമായിട്ടാണ് ഞാന്‍ ഈ കൂട്ടത്തെ കേട്ടത്, കുരീപ്പുഴ എനിക്ക് ഏറെ ഇഷ്ടമുള്ള കവിയാണ്
ReplyDeleteജയെട്ടാ ...ബ്ലോഗിലും കൂട്ടത്തിലും ഒക്കെ മീറ്റിനെ പറ്റിയുള്ള വാര്‍ത്ത കാണുമ്പോള്‍ പങ്കെടുക്കാന്‍ പറ്റിയില്ലല്ലോ എന്നാ വിഷമമേ ഉള്ളു...എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങള്‍ ആശംസകള്‍
ReplyDeleteകൂട്ടം അംഗങ്ങള്‍ക്കെല്ലാം എന്‍റെ ആശംസകള്‍ :)
ReplyDeleteനല്ല കാര്യം.
ReplyDeleteജയേട്ടാ നന്നായിടുണ്ട്.
ReplyDeleteഇതു പോലെ വേറെ ഒരു കൂട്ടം മീറ്റിനു വേണ്ടി കാത്തിരിക്കുന്നു .
പങ്കെടുത്ത എല്ലാര്ക്കും ആശംസകള്‍.
വല്ലാതെ മിസ്സ് ആയിപ്പോയി :(
ReplyDeleteഎന്റെ പേര് കുറേ തിരഞ്ഞുനോക്കി, എവിടേം കണ്ടില്ല. ങ്‌ഹീ.......
ReplyDeleteഞാനും ഉണ്ടായിരുന്നൂട്ടോ കൂട്ടുകാരേ...
പരിചയപ്പെടുത്തൽ സമയത്ത് മുങ്ങിയെങ്കിലും ഫോട്ടോയെടുക്കാൻ പാകത്തിന് എത്തിയല്ലേ പോങ്ങ്സ്... ഗള്ളൻ, ക്യാമറ കണ്ടാൽ അപ്പൊ ചാടിവീഴും
കുറേ ആൾക്കാരെ മുട്ടുകുത്തിച്ച ഫോട്ടോയിൽ (അവസാന ഗ്രൂപ്പ്ഫോട്ടോയിൽ, ജയൻ "വൃക്ഷ"വുമായി നിൽക്കുന്നതിന്റെ തൊട്ടുമുകളിൽ) വലത്തേയറ്റത്ത് ഒരു പാവം........
മൈത്രേയി
ReplyDeleteചിത്രകാരൻ
ശ്രീനാഥൻ
സ്പൈഡി
ഹംസ
നൌഷു
പ്രവീൺ രവീന്ദ്രൻ
പ്രവീൺ വട്ടപ്പറമ്പത്ത്
അപ്പൂട്ടൻ
എല്ലാവർക്കും നന്ദി!
അപ്പൂട്ടാ... ഇത്ര കൃത്യമായി എങ്ങനെ മിസ്സ് ചെയ്തു എന്നൊരു പിടിയും ഇല്ല!!
എന്തായാലും തിരുത്തിയിട്ടുണ്ട്. ഒരു പടവും ഇട്ടു!
ഹിന്ദു വായിച്ച് വിവരമറിഞ്ഞു.
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും അറിയിയ്ക്കുന്നു.
valare nalla karyam..:)
ReplyDeleteകൂട്ടമായി മുന്നേറാന്‍ ആശംസകള്‍ നേരുന്നു ......
ReplyDeletenallathuu........ yii kaalaghattathinu avashayamayaa karayam
ReplyDeletekoottathinte ee koottam kollalo :)
ReplyDeleteഅടുത്ത് വരാന്‍ കഴിയുന്നില്ലെങ്കിലും മരുഭൂമിയില്‍ നിന്നും കാണുന്നുണ്ടീ 'കൂട്ടം'. ആശംസകള്‍.
ReplyDeleteജയേട്ടാ ഞാനിതിപ്പോഴാണു കാണുന്നതു..... നന്നായി
ReplyDeleteഞാനിപ്പോഴാണ് കണ്ടത്....
ReplyDeletejayan koottam
ReplyDeletekoottam jayan
ജയന്‍ ,
ReplyDeleteഞാനിപ്പോഴാണ് ഇതുകണ്ടത്.
കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടാണ് അവിടെ
വരാന്‍പറ്റിയതും, രമ്യയെ കാണാന്‍
സാധിച്ചതും,
അഗതികള്‍ക്കഭയമായ അഭയയിലേക്കു എനിക്കും പങ്കാളിയാകാന്‍
സാധിച്ചതും, സര്‍വ്വോപരി നിങ്ങളെപ്പോലെയുള്ള കുറച്ചു നല്ലസുഹൃത്തുകളെ
കിട്ടിയതും. ഇതിനെല്ലാം കാരണഭൂതനായത് കൂട്ടത്തിലെ ഒരു നല്ല സുഹൃത്തും.
ജയന്‍ ,
ReplyDeleteഞാനിപ്പോഴാണ് ഇതുകണ്ടത്.
കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടാണ് അവിടെ
വരാന്‍പറ്റിയതും, രമ്യയെ കാണാന്‍
സാധിച്ചതും,
അഗതികള്‍ക്കഭയമായ അഭയയിലേക്കു എനിക്കും പങ്കാളിയാകാന്‍
സാധിച്ചതും, സര്‍വ്വോപരി നിങ്ങളെപ്പോലെയുള്ള കുറച്ചു നല്ലസുഹൃത്തുകളെ
കിട്ടിയതും. ഇതിനെല്ലാം കാരണഭൂതനായത് കൂട്ടത്തിലെ ഒരു നല്ല സുഹൃത്തും.
ചിത്രങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. അടിക്കുറിപ്പുകള്‍ അതിലേറെ നന്നായി. എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു പോയി.
ReplyDelete