Thursday, May 13, 2010

ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

ഇന്നു വായിച്ചു ഞെട്ടിയ ഒരു വാർത്ത ദാ...

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!

http://malayalam.webdunia.com/newsworld/news/international/1005/13/1100513018_1.htm


 ഇതു വായിച്ചപ്പോൾ മുൻപ്  കൂട്ടത്തിൽനടന്ന ഒരു ചർച്ചയെത്തുടർന്നെഴുതിയ ഒരു പോസ്റ്റ് ഒർമ്മ വന്നു.അത് ഇവിടെ ചേർക്കുന്നു. (ഇങ്ങനെയൊരു സംഭാവ്യത അന്ന് ചിന്തിച്ചിരുന്നേ ഇല്ല!)

കേരളത്തിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കു പരിഹാരം ഇവിടെയും ചുവന്ന തെരുവുകൾ സ്ഥാപിക്കുകയാണെന്നായിരുന്നു വാദം.“ചുവന്ന തെരുവുകള്‍ നമുക്കും വേണം” എന്ന നീണ്ട ചര്‍ച്ച കണ്ടപ്പോഴാണ് ഇതിനെ പറ്റി ഒന്നു പഠിക്കണം എന്നു തോന്നിയത്. അപ്പോള്‍ മനസ്സിലായ ചില കാര്യങ്ങള്‍

1. ഏറ്റവും കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് അമേരിക്ക. അവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും റെയ്പ് റേറ്റും ഓരോ വര്‍ഷവും കൂടി വരികയാണ്.

2. വ്യഭിചാരം നിയമവിധേയമായ രാജ്യമാണ് ആസ്ട്രേലിയ. ‘പ്രതിശീര്‍ഷ ബലത്സംഗക്കണക്കി’ല്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ആ രാജ്യം.

3. ഇന്‍ഡ്യയില്‍ ഏറ്റവും വലിയ റെഡ് സ്ട്രീറ്റുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ ആണ് മഹാരാഷ്ട്രയും വെസ്റ്റ് ബംഗാളും. കണക്കുകള്‍ അനുസരിച്ച് അവിടങ്ങളിലും സ്ത്രീ പീഡങ്ങള്‍ കൂടിത്തന്നെയാണ് കാണുന്നത്.

ഇനി ചില സംശയങ്ങള്‍.

കേരളത്തില്‍ ഇന്നു കാണുന്ന ലൈംഗിക പ്രശ്നങ്ങളുടെയെല്ലാം കാരണം ചുവന്ന തെരുവുകള്‍ ഇവിടെ ഇല്ലാത്തതാണ് എന്നാണ് പ്രബലമായ വാദം. എന്നാല്‍ അവ സ്ഥപിക്കപ്പെടുന്നതോടെ
സ്ത്രീ പീഡനങ്ങളും അഗമ്യഗമനങ്ങളും പെണ്‍വാണിഭവും നിലക്കുമോ?

ചുവന്ന തെരുവില്‍ നടക്കുന്നത് പെണ്‍ വാണിഭം അല്ലാതെ മറ്റെന്താണ്?!!

ഇവിടങ്ങളില്‍ ‘തൊഴില്‍’ ചെയ്യുന്നവരെ ലൈംഗികത്തൊഴിലാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കേരളത്തിലങ്ങോളം ഇങ്ങോളം ആരംഭിക്കുന്ന മാംസക്കച്ചവടകേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ ആര് സപ്ലൈ ചെയ്യും?

ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?

പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?

ഇനി, അഗമ്യഗമനത്തില്‍ താല്പര്യമുള്ളവരുടെ ആഗ്രഹപൂര്‍ത്തി ഒരിക്കലും ചുവന്ന തെരുവുകള്‍ കൊണ്ടു പരിഹരിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

അവര്‍ക്ക് അടുത്ത ബന്ധത്തിലുള്ള സ്ത്രീകളെ/പെണ്‍കുട്ടികളെ ആണാവശ്യം. അതോ ഇനി അതും സപ്ളൈ ചെയ്യണം എന്നാവശ്യം ഉയരുമോ?

കുട്ടികളോട് അമിതമായ ലൈംഗികദാഹം തോന്നുന്ന മനോനിലയാണ് പീഡോഫീലിയ. അവര്‍ക്ക് കുട്ടികളെ മതി. ഇത് നമുക്ക് “പ്രൊവൈഡ്’ ചെയ്യാന്‍ കഴിയുമൊ?


വ്യഭിചാരം നിയമവിധേയമായ രാജ്യമാണ് ആസ്ട്രേലിയ. പ്രതിശീര്‍ഷ ബലത്സംഗക്കണക്കില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ആ രാജ്യം. സൌത്ത് ആഫ്രിക്കയും സീഷേത്സുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ക്യാനഡ അഞ്ചാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ ഇവരൊക്കെ ആദ്യ 20 സ്ഥാനക്കാരിലുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.

Rapes (per capita) (most recent) by country
http://www.nationmaster.com/graph/cri_rap_percap-crime-rapes-per-capita

ഈ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഓരോ വര്‍ഷവും കൂടിവരികയാണ്. വേശ്യാഗമനത്തിന് ഇത്രയധികം അവസരമുള്ള രാജ്യങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ എന്ത് സംരക്ഷണമാണ് നമ്മുടെ നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്ക് ചുവന്ന തെരുവുകള്‍ സ്ഥാപിക്കുന്നതിലൂടെ ലഭിക്കുക?

അമേരിക്കയില്‍ 2008 ലെ കണക്കു പ്രകാരം ബലാത്സംഗത്തില്‍ 25% വര്‍ദ്ധനയാണുണ്ടായത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം 42 % കൂടി.

http://www.hrw.org/en/news/2008/12/18/us-soaring-rates-rape-and-violence-against-women


ഇനി യു.കെയിലെ കണക്കു പറയുന്നത് 75-95% ബലത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ്! എന്നിട്ടും അവിടെ ഉള്ള കണക്കു പ്രകാരം ശരാശരി 47,000 പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ റേയ്പ്പ് ചെയ്യപ്പെടുന്നു! 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്ക് ഇതില്‍ പെടില്ല.


ഇംഗ്ലണ്ടിലെ സ്റ്റാറ്റിസ്റ്റിക്സ് ഒന്നു നോക്കൂ...ഇനി മറ്റൊരു കാര്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എയ്ഡ്സ്സ് ബോധവല്‍ക്കരണ രംഗത്തും ചികിത്സാ രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. 28 എയ്ഡ്സ്സ് രോഗികളെ ചികിത്സിച്ചിട്ടുണ്ട്. ഏറ്റവും ദയനീയമായ അവസ്ഥ ഇവരില്‍ ഉള്‍പ്പ്പെട്ട 6 സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരില്‍ നിന്നാണ് ആ അസുഖം കിട്ടിയത്. നാടു നീളെ ചുവന്ന തെരുവുകള്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ഭാര്യമാരുടെ അവസ്ഥ എന്താവും? വേശ്യകള്‍ക്കായുള്ള ഒരു കൌണ്‍സിലിംഗ് നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് പല കസ്റ്റമര്‍മാരും കോണ്‍ഡം ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നവരാണ് എന്നാണ്. അവരുടെയൊക്കെ ഭാര്യമാര്‍ എന്തു തെറ്റു ചെയ്തു?

കേരളത്തിന്റെ നടുഭാഗത്തുള്ള കൊച്ചിയില്‍ ഒരു റെഡ് സ്ട്രീറ്റ് സ്ഥാപിച്ചാല്‍ കണ്ണൂരും മലപ്പുറത്തും ഇടുക്കിയിലും തിരുവനന്തപുരത്തുമൊക്കെയുള്ള മുഴുവന്‍ ഭോഗാര്‍ത്ഥികളും അവിടെയെത്തി കാര്യം സാധിച്ചു മടങ്ങിക്കൊള്ളൂമോ?


അതോ ഇനി ഓരോ പട്ടണത്തിലും ഓരൊ വേശ്യാത്തെരുവും അവരുടെ ഗൂണ്ടാപ്പടയും ഉണ്ടാക്കണോ?

ഇപ്പോള്‍ തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ നമ്മുടെ എല്ലാ പട്ടണങ്ങളിലും ആയിക്കഴിഞ്ഞു.

ഓരോ ചുവന്ന തെരുവിനും ഒരു ദാദയും രാഷ്ട്രീയ പിണിയാളുകളും ഉണ്ടാവും. അവരെ പോറ്റണ്ടതും പീഡനം സഹിക്കേണ്ടതും ഒക്കെ ഈ പാവം ലൈംഗികത്തൊഴിലാളികള്‍ തന്നെയാവും.

പിന്നെ, നമ്മുടെ നാട്ടിലെ ഏതെങ്കിലും പകല്‍ മാന്യന്മാര്‍/ ബലല്‍സംഗവീരന്മാര്‍ കാശുകൊടുത്തു വേശ്യാത്തെരുവില്‍ പോകുമെന്നു കരുതുന്നൊ? അവര്‍ക്കറിയാം എങ്ങനെ ഇര തേടണം എന്ന്‌!

പലര്‍ക്കും വേണ്ടത് “ഫ്രെഷ്നെസ്സും” “വെറൈറ്റിയുമാണ്”! വാടിക്കുഴഞ്ഞ തെരുവുവേശ്യകളല്ല.

മറ്റൊരു കാര്യം, അസംതൃപ്തപുരുഷന്മാര്‍ക്കു മാത്രം മതിയോ ഈ സംവിധാനങ്ങളൊക്കെ? അസംതൃപ്തരായ സ്ത്രീകള്‍ക്കും വേണ്ടേ പുരുഷവേശ്യാത്തെരുവുകള്‍?


ദയവായി വ്യഭിചാരത്തെ നിയമവിധേയമാക്കി ബലല്‍സംഗം തടയാന്‍ ശ്രമിക്കാതിരിക്കുക!!
അഗമ്യഗമനങ്ങള്‍ക്കും ശിശു ലൈംഗികപീഡനങ്ങള്‍ക്കും തടയിടാന്‍ ചുവന്ന തെരുവുകള്‍ക്കാവുകയേ ഇല്ല. (ഇപ്പോൾ നോക്കൂ... ശിശുപീഡനം ശിശുക്കൾ വക!)

ഇനി നിങ്ങള്‍ ചിന്തിക്കൂ, ചുവന്ന തെരുവുകള്‍ കൊണ്ട് നമുക്കിതൊക്കെ പരിഹരിക്കാനാവുമോ? എന്റെ അഭിപ്രായത്തോടു നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം.


(ചുവന്ന തെരുവുകള്‍ വേണം എന്നു വാദിക്കുന്നവര്‍ മുഴുവന്‍ അസാന്മാര്‍ഗികള്‍ എന്ന ചിന്ത എനിക്ക് അല്പം പോലും ഇല്ല എന്ന്നു പ്രത്യേകം സൂചിപ്പിക്കട്ടെ!)

വാല്‍മൊഴി: ലൈംഗികസ്വാതന്ത്ര്യം എന്ന ബൃഹത്തായ വിഷയം ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നില്ല. അല്ലെങ്കില്‍ തന്നെ ലൈംഗികസ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍, അത് വേശ്യകള്‍ ഒഴിച്ചുള്ളവര്‍ക്കാണെന്നാണല്ലോ വയ്പ്!!

55 comments:

 1. ഓരോ പട്ടണത്തിലും ഓരൊ വേശ്യാത്തെരുവും അവരുടെ ഗൂണ്ടാപ്പടയും ഉണ്ടാക്കണോ?

  ReplyDelete
 2. “ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?”

  “പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?”

  വാല്‍: ആമേം ചേരീം മലര്‍ത്തിച്ചുടേണം ഞാനൊന്നുമ.........

  ReplyDelete
 3. എന്റെ പ്രിയ ഡോക്റ്ററേ! റേപ്പിന്റെ സുഖം ചുവന്ന സ്ഥലത്തു കിട്ടുമോ? കണ്ടവന്റെ പറമ്പിൽ നിൽക്കുന്ന മാവിലെ മാങ്ങ അവന്റെ അനുവാദം കൂടാതെ എറിഞ്ഞിടുന്നതിലല്ലേ ത്രില്ല്; അങ്ങാടിയിൽ ഒരു രൂപാക്കു അഞ്ചു കിട്ടുന്ന മാങ്ങാ ആർക്കു വേണം.വിശപ്പല്ല രോഗ കാരണം;അത്യാർത്തി ആണു കാരണം.ആ കാരണം പരിഹരിക്കാൻ ഒരു തെരുവിനും കഴിയില്ല, അതിനു മരുന്നു വേറെയാണു.

  ReplyDelete
 4. അത്യാര്‍ത്തിക്കു മരുന്നുണ്ട് . നല്ല ചുട്ട അടി

  ReplyDelete
 5. കുറച്ച് ബുദ്ധിമുട്ടിയല്ലോ ഇതൊക്കെ എഴുതാന്‍ ..ആ ശ്രമത്തിനു സലാം

  ReplyDelete
 6. ജയന്‍,
  ചിന്തനീയമായ വിഷയം.
  മറ്റെല്ലാ പെരുമാറ്റ ദൂഷ്യം പോലെ തന്നെ ഉള്ളതാണ് ലൈംഗികതയുമായി സ്വഭാവ ദൂഷ്യങ്ങളും. വേശ്യാ വൃത്തി നിയമ്വിധേയമാക്കിയാല്‍ ഒരു തൊഴില്‍ മേഖല കൂടി തുറന്നു കിട്ടി എന്നതൊഴിച്ചാല്‍ വേറെ ഗുണമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയ പക്ഷം ഏറ്റവും അടുത്ത ഭാവിയിലെങ്കിലും. ദീര്‍ഘകാലത്ത് എന്തു സംഭവിക്കുമന്ന് പ്രവചിക്കാന്‍ ഒരു പഠനം തന്നെ വേണ്ടി വരും.

  ReplyDelete
 7. ഈ ലോകം ഉള്ളിടത്തോളം കാലം ഇതൊക്കെ ഉണ്ടാകും എന്ന് തോന്നുന്നു.എനിക്കറിയില്ല എന്താണ് ഇതിന്റെ കാരണവും പരിഹാരവും.ചുവന്ന്‍ തെരുവുകള്‍ ആണോ ഇതിനു പരിഹാരം എന്നും എനിക്ക് പറയാന്‍ കഴിയുന്നില്ല.

  ReplyDelete
 8. ഡോകടറെ കൊട് കൈ..!! ഈ പോസ്റ്റിലെ ഓരോ ചോദ്യവും കുറിക്ക് കൊള്ളുന്നതാണ്. ചിന്തിക്കട്ടെ. ചിന്ത നഷ്ടപ്പെട്ട സമൂഹം.!!

  ReplyDelete
 9. കേരളത്തില്‍ ഇനിയിപ്പോ അതിന്റെ ഒരു കുറവേയുള്ളൂ. ആ ചോദ്യം വളരെ പ്രസക്തം. അവിടേക്കു വേണ്ട പെണ്‍കുട്ടികളെ ആരു സപ്ലൈ ചെയ്യും? കൂലിപ്പണിക്കും മറ്റുപണികള്‍ക്കും മുഴുവനുമിപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണല്ലോ, അതുപോലെയാവുമോ ഇതിനും?

  ReplyDelete
 10. ഒരു നുറുങ്ങ്

  ഷെറീഫ് കൊട്ടാരക്കര

  ടോംസ് കോനുമഠം

  എറക്കാടൻ

  ജയരാജ് മുരുക്കുമ്പുഴ

  അനിൽ@ ബ്ലോഗ്

  ഷാജി ഖത്തർ

  ഹംസ

  എഴുത്തുകാരിച്ചേച്ചി...

  ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി!

  കേരളത്തിലും ചുവന്ന തെരുവുകൾ വേണം എന്ന് പരിണതപ്രജ്ഞർ എന്നു ഞാൻ കരുതിയ ചിലർ പോലും വാദിച്ചപ്പോൾ (ഒരു കൊല്ലം മുൻപ്)എശുതിയതാണിത്.

  ഇപ്പോൾ ശിശുക്കൾ തന്നെ ശിശുക്കളെ പീഡിപ്പിക്കാൻ തുടങ്ങിയ വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി.

  ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?
  ലൈംഗിക അതിക്രമങ്ങൾക്കു പരിഹാരം ചുവന്ന തെരുവുകളാണോ!?

  ReplyDelete
 11. എന്റെ തല പുകഞു കൊണ്ടിരിക്കുകയാണ്!!!

  ReplyDelete
 12. പഠനാര്‍ഹമായ വിഷയം. കുറച്ചു കൂടി റിസര്‍ച്ച് ചെയ്തു കൂടുതല്‍ വിശദാംശങ്ങളോടെ ഒരിക്കല്‍ കൂടി പോസ്റ്റാന്‍ ഡോക്ടര്‍ക്ക് സമയം കിട്ടട്ടെ.

  ReplyDelete
 13. മാഷേ, ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ!
  പ്രസക്തമായ വിഷയം ! ആശംസകള്‍ !

  ReplyDelete
 14. ഒന്നും വേണ്ട ഡോക്ടറെ സൌദിയിലെ പോലെ , ചെത്തി കളയുന്ന (തല) , നിയമം വന്നാല്‍ മാത്രം മതിയാവും ....
  എന്തെ ...ഒരു തെരുവും വേണ്ടിവരില്ല ...

  ReplyDelete
 15. Jayan,
  ഏറെക്കുറെ സത്യസന്ധമായ വിശകലം ..!

  ReplyDelete
 16. പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധിയേ ചോദ്യം ചെയ്യുന്നില്ല, പക്ഷെ കാക്കരയുടെ ചിന്ത അല്പം വഴിമാറിയാണ്‌.

  കേരളത്തിൽ ഒരു ചുവന്ന തെരുവ്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല മറിച്ച്‌ പ്രായപൂർത്തിയായവർക്ക്‌ സ്വന്തം താല്പര്യത്തിനനുസരിച്ച്‌, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതെ, “വ്യഭിചരിക്കാനുള്ള” സ്വാതന്ത്ര്യം അനുവദിക്കണം. ഇത്‌ നമുക്കനുവദനീയമല്ല. ഒരു സ്ത്രിയും പുരുഷനും വാതിലടച്ചിരുന്നാൽ, സദാചാര പോലിസുകാർ താണ്ഢവമാടിയാൽ, ഒറിജിനൽ പോലിസ്പോലും അതിനൊത്ത്‌ കലാപരിപാടികൾ നടത്തും. വ്യഭിചാരം നിയമവിധേയമാക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌.

  വ്യഭിചാരം നിയമവിധേയമായാൽ വിവാഹേതരബദ്ധം വേണമെന്ന്‌ ആഗ്രഹിക്കുന്ന സ്ത്രീയും പുരുഷനും ലൈംഗീകത ആസ്വദിക്കട്ടെ, അവിടെ പണം കൈമാറിയോയെന്ന്‌ സദാചാര കമ്മിറ്റി എന്തിന്‌ വ്യാകുലപ്പെടണം? രണ്ടുപേരുടെ സമ്മതമുണ്ടോയെന്ന്‌ മാത്രം നാം നോക്കിയാൽ പോരേ?

  AIDS പകരാതിരിക്കാൻ ബോധവൽക്കരണമാണ്‌ വേണ്ടത്‌. AIDS ചക്കയാണോ മാങ്ങയാണോയെന്ന്‌ എത്രപേർക്ക്‌ അറിയാം. എന്തിന്‌ AIDS വന്ന്‌ മരിച്ച വ്യക്തിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യാത്ത ഡോക്ടർമാരുള്ള കേരളത്തിൽ എന്ത്‌ ബോധവൽക്കരണമല്ലേ?

  ReplyDelete
 17. അസംതൃപ്തരും അധികാര ദുര്‍വിനിയോഗികളുമാണ് ലൈംഗികതയുടെ ഭംജകര്‍ എന്നാണ് എന്റെ ഹൈപ്പൊതെസിസ്. അതായത് ലൈംഗിക ഭംജകത്വം ഒരു ലൊംഗിക പ്രശ്നമാണെന്നു തോന്നുന്നുവെങ്കിലും അതൊരു സാമൂഹ്യപ്രശ്നമാണ്. ഇതിനു ചുവന്ന തെരുവുകള്‍ ഒരു പരിഹാരമാവുകയില്ല. വ്യക്തിസ്വാതന്ത്ര്യം എന്താണെന്നറിയുന്നതില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കേരള സമൂഹത്തില്‍ ഇതു പ്രതികൂലമായ ഫലമേ ഉണ്ടാക്കാന്‍ സാധ്യത്യുള്ളു എന്ന തോന്നലാണ് ഉള്ളത്.

  ReplyDelete
 18. പാവം ഞാൻ

  നന്ദകുമാർ

  മഹേഷ് ചെറുതന

  റീഡേഴ്സ് ഡെയിസ്

  ഫൈസൽ കൊണ്ടോട്ടി

  കാക്കര

  എം.കേരളം....

  കമന്റെഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete
 19. കാക്കര,

  കേരളത്തിൽ ഒരു ചുവന്ന തെരുവ്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല എന്നു പറഞ്ഞതിൽ സന്തോഷം.


  "പ്രായപൂർത്തിയായവർക്ക്‌ സ്വന്തം താല്പര്യത്തിനനുസരിച്ച്‌, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതെ, “വ്യഭിചരിക്കാനുള്ള” സ്വാതന്ത്ര്യം അനുവദിക്കണം.”
  “വ്യഭിചാരം നിയമവിധേയമാക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌.“

  താ‍ങ്കളുടെ ഈ അഭിപ്രായം ചിന്തനീയമാണ്.

  പക്ഷെ ഇത് നടപ്പാക്കൽ അത്ര ലളിതവും സുസാധ്യവും അല്ല.

  വ്യഭിചാരം എന്നത് എല്ലാ മതങ്ങളും എതിർക്കുന്ന പെരുമാറ്റദൂഷ്യമായതിനാൽ അത് നിയമവിധേയമാക്കാൻ ഒരു സർക്കാരും മുതിരുമെന്നു തോന്നുന്നില്ല.

  അഥവാ മുതിർന്നാൽ തന്നെ എല്ലാ മതവിഭാഗക്കാരും അതിനെ എതിർക്കും.

  രണ്ടാമത്,
  പത്തു വയസ്സായ ശിശുക്കൾ എട്ടുവയസ്സായ പെങ്കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ഏതു വിധത്തിൽ നാം ന്യായീകരിക്കും? അത് സംഭവിക്കാൻ ഉണ്ടായ സാഹചര്യം നമ്മൾ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കുന്നത്?

  അത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നുള്ളതാണു സത്യം! ഈയിടെ ബ്രിട്ടണിൽ പതിമൂന്നു വയസ്സായ ഒരു ‘പിതാവിനെ’ക്കുറിച്ചുണ്ടായ വിവാദം വായിച്ചുകാണുമല്ലോ... 13 വയസിൽ താഴെ പ്രസവിക്കുന്ന പെങ്കുട്ടികളുടെ എണ്ണം കൂടിവരികയാണ്.

  പ്രായപൂർത്തിയായ രണ്ടു സ്ത്രീ പുരുഷന്മാരുടെ കാര്യത്തിൽ താങ്കൾ പറഞ്ഞത് മനസ്സിലാക്കാം.

  എന്നാൽ

  ശിശുലൈംഗികപീഡനം പ്രായപൂർത്തിയായവർ നടത്തിയാലും ശിശുക്കൾ നടത്തിയാലും നമ്മൾ എങ്ങനെ നോക്കിക്കാണും?

  ReplyDelete
 20. ജയൻ...

  വ്യഭിചാരം നിയമവിധേയമാക്കിയതിന്‌ ശേഷം ഒരു വ്യഭിചാരം നടന്നാൽ മതങ്ങൾ വിചാരിച്ചാൽ ഒരു കേസ്സും എടുപ്പിക്കാൻ സാധിക്കില്ല ഒരു കോടതിയും ശിക്ഷിക്കില്ല. പക്ഷെ ഒരു വ്യഭിചാര ശാലയാണെങ്ങിൽ താങ്ങൾ പറഞ്ഞത്‌ ഒരു പരിധി വരെ ശരിയാണ്‌ മതങ്ങളുടെ മുഷ്കിനുമുൻപിൽ അടച്ച്പൂട്ടേണ്ടി വരും.

  വ്യഭിചാരവും ശിശുലൈംഗീക പീഡനവും തമ്മിൽ എന്ത്‌ ബദ്ധമാണുള്ളത്‌? വ്യഭിചാരം നിയമവിധേയമായാലും ഇല്ലെങ്ങിലും ഈ വക കാര്യങ്ങൾ ഈ സമൂഹത്തിൽ നടക്കുന്നുണ്ട്. ശരിയായ അറിവ്‌ കുട്ടികളെ ഒരു പരിധിവരെ സഹായിക്കും.

  വ്യഭിചാരം നിയംവിധേയമാകിയാലും ശിശു ലൈംഗീകത കുറ്റകരമായിരിക്കും, പിന്നെ പീഢനത്തിന്റെ കാര്യം പറയണോ?

  ReplyDelete
 21. കാക്കര...

  അതിന് വ്യഭിചാരം നിയമവിധേയമാക്കാനുള്ള നിയമം ഏതു സർക്കാർ കൊണ്ടു വരും?

  ആരെങ്കിലും കൊണ്ടുവരാൻ ശ്രമിച്ചാൽ നടക്കുമോ?

  (ശിശുലൈംഗികപീഡനം ആദ്യംകൊടുത്ത ലിങ്ക് തന്ന ഷോക്കിൽ കയറിവന്നതാണ്. നമ്മുടെ പ്രശ്നം കേവലം പ്രായപൂർത്തിയായവരുടെ കാമപൂരണം മാത്രമല്ലാതായി മാറിക്കഴിഞ്ഞു.)

  ReplyDelete
 22. ഡോക്ടറുടെ ബ്ലോഗ് ആദ്യമായി സന്ദര്‍ശിക്കുകയാണ്, പോസ്റ്റ് ചിന്തനീയം... അഭിന്ദനങ്ങള്‍ പുനര്‍വായന

  ReplyDelete
 23. നല്ല ലെഖനം. ഞാന്‍ താങ്കളുടെ ആശയത്തെ പിന്തുണക്കുന്നു

  ReplyDelete
 24. ഒരു കാര്യം മാത്രം. ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യ ജനതയുടെ നീതിബോധം ആകുന്നില്ല. "Exceptions are not rules"
  അതുകൊണ്ട് ചിലര്‍ അങ്ങനെ ചെയ്തത് ആ രാജ്യത്തെ നിയമവും സംസ്കാരവുമായി ബന്ധമില്ല. എവിടെയും ഉണ്ടല്ലോ ഞരമ്പു രോഗികള്‍.

  (അമേരിക്ക നല്ലതാണെന്ന് പറയുകയൊന്നുമല്ല. എന്നാല്‍ ഇവിടെ ഒരുത്തനെ ശിക്ഷിച്ചാല്‍ പിന്നെ ഇരുപ്പതാ - മിക്കവാറും ജീവപര്യന്തം. അവന്റെ പടം എല്ലായിടത്തും കാണും. sex offender എന്ന പേരില്‍. നമുക്ക് സേര്‍ച്ച്‌ ചെയ്തു നമ്മുടെ കമ്മ്യൂണിറ്റിയില്‍ ആരെങ്കിലും ഉണ്ടോ എന്നും നോക്കാം)

  കാക്കര പറഞ്ഞതിനോട് യോജിക്കുന്നു. മലയാളികള്‍ക്ക് അന്യന്റെ ലൈംഗിക ജീവിതത്തില്‍ എത്തി നോക്കാന്‍ (പറ്റുമെങ്കില്‍ പാര വയ്ക്കാനും - അവന്‍ അങ്ങനിപ്പം സുഖിക്കണ്ട) പെരുത്തിഷ്ടമാണ്. അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചൂടപ്പം പോലെ വിറ്റഴിയും.

  ഇവിടെ ക്ലിന്റനും ലെവിന്‍സ്കിയും മേശയുടെ അടിയില്‍ ഡിങ്കോളിഫിക്കേഷന്‍ നടത്തിയിട്ട് അത്ര വല്യ കോളിളക്കം ഒന്നും ഇല്ലായിരുന്നു. നാട്ടിലെ പത്രങ്ങള്‍ കൂടുതല്‍ എരിവും പുളിയും ഇട്ടു സാധനം സപ്ലൈ ചെയ്തു. അത് വായിച്ചാ ഞാന്‍ കാര്യങ്ങളുടെ "ഗുട്ടന്‍സ്" കൂടുതലും അറിഞ്ഞത് (എന്റെ മലയാള ത്വര!)

  ഒരിക്കല്‍ ഞങ്ങള്‍ ടിവിയില്‍ (ഓഫിസിലെ കിച്ചന്‍ ഏരിയയില്‍ ഇരുന്നപ്പോ) ക്ലിന്റന്‍ പൌള ജോണ്‍സ് സംഭവം ന്യൂസില്‍ കണ്ടു. എന്റടുത്തിരുന്ന സായിപ്പ് പറഞ്ഞു. "I don't care what he does to Paula Jones as long as Dow Jones is doing good". അതാണ്‌ ഇവന്മാരുടെ ചിന്താഗതി.

  പിന്നെ വ്യഭിചാരം നിയമപരമാക്കണമോ എന്നൊക്കെ ചോദിച്ചാല്‍? ഉത്തരം അറിയില്ല. വൈകാരിക സമീപനം മാറ്റി grounded evidence -ന്റെ മാത്രം പിന്തുണയോടെ നിശ്ചയിക്കണ്ട കാര്യം.

  ReplyDelete
 25. ഞെട്ടിക്കുന്ന കാര്യങ്ങൾ ദിനം പ്രതി അറിഞ്ഞ് കൊണ്ടിരിക്കുന്നു. എല്ലാം കേട്ട് മരവിപ്പായിരിക്കുന്നു :(

  >>ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?”

  “പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?”
  <<

  കൂടുതലെന്തിന് ..ഈ ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്നു എല്ലാം

  വ്യഭിചാരം നിയമവിധേയമാക്കണമെന്ന് വാദിക്കാനും ഇവിടെ ആളുണ്ട്. പക്ഷെ അവിടെയും സ്വന്തം വീട്ടിലെ കാര്യമാണോ പറയുന്നതെന്ന് ചോദിച്ചാൽ ഒരുപക്ഷെ ഉത്തരമുണ്ടാവുമോ.

  ആദ്യം തന്നിലും പിന്നെ വിട്ടിലും അത് കഴിഞ്ഞ് നാട്ടിലുമല്ലേ വിപ്ലവം കൊണ്ടുവരാൻ യത്നിക്കേണ്ടത്. അതനുസരിച്ചാവട്ടെ ഇവരുടെയും പ്രവർത്തനം..

  വഴിയിൽ പരസ്യമായി വ്യഭിചാരം നടത്തുന്നത് നോക്കി. ‘നിങ്ങൾക്കൊന്ന് വഴിയിൽ നിന്ന് അല്പം മാറി ഇത് ചെയ്ത് കൂടെ ‘ എന്ന് ചൊദിക്കേണ്ട ഒരു അവസ്ഥ ലോകത്ത വരുമെന്ന് മഹത് വചനം ഓർത്ത്. അന്ന് അങ്ങിനെ പറയുന്നവനായിരിക്കും ഏറ്റവും വലിയ മാന്യൻ എന്ന് കൂടി കൂട്ടിചേർത്ത് വായിക്കുക.
  ആ അവസ്ഥയിലേക്കുള്ള അധപതനത്തിന്റെ നന്ദിയായിരിക്കാം. വ്യഭിചാരം നിയമാനുസൃതമാക്കണമെന്നൊക്കെ പറയുന്നതിന്റെ ഉള്ളടക്കം

  ReplyDelete
 26. ബഷീർ...

  വ്യഭിചാരം നിയമവിധേയമാക്കണമെന്ന്‌ കാക്കര ആവശ്യപ്പെടുന്നത്‌ ആദ്യം “എന്റെ വീട്ടിലും” അത്‌ പിന്നെ നാട്ടിലും വ്യഭിചാരവിപ്ളവം കൊണ്ടുവരാനല്ല സുഹ്രുത്തെ. അങ്ങനെയൊക്കെ താങ്ങൾ കമന്റിലൂടെ വായിച്ചെടുത്താൽ ഒരു ഉത്തരവുമുണ്ടാകില്ല... അല്ലെങ്ങിലും ഉത്തരം ആർക്ക്‌ വേണം, അല്ലേ?

  പിന്നെ വഷളൻ പറഞ്ഞപോലെ “വൈകാരിക സമീപനം മാറ്റി grounded evidence -ന്റെ മാത്രം പിന്തുണയോടെ നിശ്ചയിക്കണ്ട കാര്യം.”

  ReplyDelete
 27. മനസ്സില്‍ പൈശാചിക ചിന്തകളുടെ കടന്നുവരവിനെ തടയാന്‍ ഈ ബ്ലോഗ് വായന ആരെയെങ്കിലുമൊക്കെ സഹായിക്കട്ടെ.....ആശംസകള്‍.

  ReplyDelete
 28. ചിന്തിപ്പിക്കുന്ന വിഷയം-good article

  ReplyDelete
 29. എന്തൊക്കെയോ പറയണമെന്നുണ്ട് ... നല്ല പോസ്റ്റ്‌

  ReplyDelete
 30. പ്രിൻസാദ്
  ഷഹീർ
  വഷളൻ
  കാക്കര
  നന്മ
  ജ്യോ
  ഹേമാംബിക...

  എല്ലാവരുടെയും അഭിപ്രായങ്ങൾക്കു നന്ദി.

  “ഇവിടെ ക്ലിന്റനും ലെവിന്‍സ്കിയും മേശയുടെ അടിയില്‍ ഡിങ്കോളിഫിക്കേഷന്‍ നടത്തിയിട്ട് അത്ര വല്യ കോളിളക്കം ഒന്നും ഇല്ലായിരുന്നു. നാട്ടിലെ പത്രങ്ങള്‍ കൂടുതല്‍ എരിവും പുളിയും ഇട്ടു സാധനം സപ്ലൈ ചെയ്തു. അത് വായിച്ചാ ഞാന്‍ കാര്യങ്ങളുടെ "ഗുട്ടന്‍സ്" കൂടുതലും അറിഞ്ഞത് (എന്റെ മലയാള ത്വര!)


  വഷളൻ ഈ പറഞ്ഞതിനോട് യോജിക്കാനാവില്ല. ആ പ്രശ്നത്തിന്റെ പേരിൽ അമേരിക്കയിലുണ്ടായ പുകിൽ ഒടുവിൽ ക്ലിന്റണെ ഇമ്പീച്ച് ചെയ്യാൻ ശ്രമിക്കുന്നതിനടുത്തു വരെ എത്തി. സമീപ ചരിത്രത്തിൽ വേറേ ഏത് അമേരിക്കൻ പ്രസിഡന്റിനാണ് അത്തരം ഒരു ദുർഗതി ഉണ്ടായത്?

  എന്തിന്, ഇക്കഴിഞ്ഞ മാസങ്ങളിൽ ലോകോത്തര ഗോൾഫ് കളിക്കാരൻ ടൈഗർ വുഡ്സിന്റെ പരസ്ത്രീ ബന്ധം എത്ര വലിയ കോലാഹലമാണുണ്ടാക്കിയത്!അതൊക്കെ മലയാളിപ്പത്രക്കാർ ചെയ്തതല്ലല്ലോ!

  എന്നു മാത്രമല്ല, ടൈഗർ വുഡ്സ് നിരുപാധികം അമേരിക്കൻ ജനതയോടും, ഭാര്യയോടും, മക്കളോടും നിർവ്യാജം മാപ്പുപറയുകയും ചെയ്തു.

  അപ്പോ സദാചാരത്തിന്റെ ചില സീമകൾ ലംഘിക്കപ്പെടുമ്പോൾ അമേരിക്കക്കാർക്കും നെറ്റിചുളിയും എന്നത് നേരാണ്.

  നമ്മുടെ വിഷയം ‘ചുവന്ന തെരുവുകൾ’വേണമോ എന്നതിൽ ഒതുക്കണം എന്നഭ്യർത്തിക്കുന്നു.

  ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെയാവും അടുത്ത പോസ്റ്റ്. ആ വിഷയം അവിടെ ചർച്ച ചെയ്യാം.

  ReplyDelete
 31. അർത്ഥവത്തായ പോസ്റ്റ് എത്തിയതിൽ ചാരിതാർത്ഥ്യമുണ്ട്
  >>ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?
  ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ശേല് . അല്ലേ?

  ReplyDelete
 32. വളരെ പ്രസക്തം ഡോക്ടര്‍. ചുവന്ന തെരുവുകള്‍ ഒന്നിനും പരിഹാ‍രമല്ല തന്നെ.

  ReplyDelete
 33. ചുവന്ന തെരുവിനു വേണ്ടി വാദിക്കുന്നവർ വേശ്യാവൃത്തിയെ മഹത്വവൽക്കരിക്കയാണ്. പെൺകച്ചവടത്തിനു പരോക്ഷമായ പിന്തുണ. താങ്കൾ ഉചിതമായതു ചെയ്തു, നന്നായി.

  ReplyDelete
 34. സാമൂഹികപ്രസക്തിയുള്ള പോസ്റ്റ്

  ReplyDelete
 35. ആളുകളുടെ തല 'പിളര്‍ന്നു' മണ്ടയിലേക്ക് ഇത്തരം ചിന്തകള്‍ ഇട്ടു കൊടുക്കുക .
  വളരെ പ്രസക്തമായ ലേഖനം. ഇനിയും തുടരുക

  ReplyDelete
 36. വയറു നിറയെ ഭക്ഷണം കൊടുത്ത് പട്ടിനിനിര്മാര്‍ജനം നടത്തണം എന്നൊരു ആശയമുള്ള സുഹൃത്തുണ്ടായിരുന്നു എനിക്ക്..

  ReplyDelete
 37. ചുവന്ന തെരുവുകള്‍ ..ഹാ.. ആരാണാ പേരിട്ടത്

  ReplyDelete
 38. ജീവിതത്തില് വായിച്ചവ വളരെക്കുറവ്. അതില്ത്തന്നെ ഗൌരവമുള്ളവ നന്നേക്കുറവ്.
  ഇവിടെയെത്താന് വൈകി. ചരിത്രത്തിന്റെ തെറ്റുകളെ ശരിവയ്ക്കാന് മുടന്തന് ന്യായങ്ങളുടെ പെരുന്പറ മുഴക്കുകയാണ് നമ്മുടെ ബുദ്ധിജീവിവൃന്ദം. സാമൂഹികപരിവര്ത്തനം എഴുത്തിലൂടെയെന്നത് വിപ്ലവമായി സ്വീകരിച്ച സുഹൃത്തേ, ഭംഗിവാക്കുകള് അധികപ്പറ്റാവില്ല. നന്ദി, കണ്ണുതുറപ്പിക്കുന്ന ലേഖനത്തിന്

  ReplyDelete
 39. keralam pole samsakaramulla oru nattil vebhicharam niyamanusruthamakkiyal pinne keralamanennu parayendi varilla..foriegn rajyangalilullathine samskaramennu parayan pattumo??
  niyamanusruthumakkiyathukondu ivadathe preshnangal theerilla...athennum koodikondeyirikkum...

  nalla postanutto...a gud topic that must be discussed a lot..

  ReplyDelete
 40. കേരളത്തിൽ ചുവന്ന തെരുവ് വരണമെന്ന് വാദിച്ചവർ ആരാണ്..? അവരോട് അവരുടെ ബന്ധുമിത്രാദികളെക്കൊണ്ട് ഈ സംരഭം ഒരു പരീക്ഷണടിസ്ഥാനത്തിൽ നടത്തി നോക്കാൻ നമുക്ക് പറയാം. പിന്നെ പോസ്റ്റിലെ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല കാരണം ഒരു ചുവന്ന് തെരുവ് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതായിരിക്കില്ല, പുഴയിൽ മണലുണ്ടാകുന്നതുപോലെ അനേകം വർഷങ്ങൾകൊണ്ടായിരിക്കും ഇത്തരം തെരുവ് രൂപപ്പെടുന്നത്. നിയപരമായി ഒരു അംഗീകാരം സർക്കാർ കൊടുക്കുകയാണെങ്കിൽ അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ കാണുന്ന കാഴ്ചകൾ പോലെയായിരിക്കും. ഇക്കാലത്ത് ഒരു പ്രത്യേക സ്ഥല സംവിധാനമൊന്നും ഇതിനുവേണ്ടന്ന് തോന്നുന്നു കാരണം പിടിക്കപ്പെടുമ്പോഴാണ് ഇങ്ങിനെയൊരു സംവിധാനം നമ്മുടെ തൊട്ടടുത്ത് നടന്നിരുന്നെതെന്നും അവിടെ പറ്റുകാരായി വന്നിരുന്നത് നമ്മുടെ പകൽ മാന്യന്മാരാണെന്നും അറിയുന്നത്.

  മേൽ കമന്റിൽ സൂചിപ്പിച്ചതുപോലെ പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധം നിയമത്തിന്റെ മറവിൽ നടത്തട്ടെ, അങ്ങിനെ വീട്ടിലും നാട്ടിലും സാമൂഹികമായ നേര് ഇല്ലാതാകട്ടെ...

  ReplyDelete
 41. ക്ലിന്റനെ ഇമ്പീച്ച്‌ ചെയ്യാൻ ശ്രമിച്ചത്‌ “കോടതിയിൽ നുണ പറഞ്ഞു” എന്ന കാര്യത്തിനാണ്‌ പക്ഷെ അത്‌ മനസിലാക്കണമെങ്ങിൽ മലയാളപത്രം ഒരാഴ്ച്ച വായിക്കണമായിരുന്നു!

  ReplyDelete
 42. ഇന്ത്യയുടെ ബലാത്സംഗ കണക്കുകള്‍ കണക്കിലെടുക്കാവുന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, എത്ര കേസുകളും സംഭങ്ങളും പുറത്ത് വരുന്നുണ്ട്? ഞങ്ങളില്‍ എത്ര പേരുണ്ട് ധൈര്യമായി പീഡനങ്ങളേ കൂറിച്ച് തുറന്നു പറയുന്നവര്‍? ബസ്സില്‍ വെച്ച് എന്നെ കൈവെച്ച ഒരാളെ തല്ലിയതിന് പഴികേട്ടിട്ടുണ്ട് ഞാന്‍ , “നിനക്ക് അങ്ങോട്ട് മാറി നിന്നാ പോരെ?”
  ചുവന്ന തെരുവുകള്‍ ഒരു ഉത്തരമായിരിക്കില്ല ഇതിനു, പക്ഷെ, ഒരു പക്ഷെ, ഇതിലും ഭയാനകമായെക്കാവുന്ന കണക്കുകള്‍, ഇന്നതെ തോതില്‍ നിലനില്‍ക്കുന്നത് ഈ ചുവന്ന തെരുവുകല്‍ കാരണമായിരുന്നൂടേ? റോഡിലൂടെ ഇറങ്ങി നടക്കാന്‍ പറ്റാത്ത പരുവത്തില്‍ പീഡനം കൂടിക്കൂടെ?
  ഇതിനു ആകെയുള്ള സൊലൂഷ്യന്‍ ഇതാണ്, നമ്മുടെ നിയമങ്ങള്‍ ശക്തമാകണം. തൂക്കി കൊല്ലണം ഇമ്മതിരി ചെന്നായ്‌ക്കളെ!

  ReplyDelete
 43. പാലക്കുഴി

  കാസിം തങ്ങൾ

  ശ്രീനാഥൻ

  രവീന രവീന്ദ്രൻ

  ഇസ്മായിൽ കുറുമ്പടി

  മുരളിക

  ആയിരത്തൊന്നാം രാവ്

  സലാഹ്

  കുസുമം

  കുഞ്ഞൻ

  കാക്കര

  ഐസിബി

  എല്ലാവരുടെയും അഭിപ്രായങ്ങൾക്കു നന്ദി!

  ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ ഒരു സ്ത്രീയും ചുവന്നതെരുവുകൾ വേണം എന്ന് അഭിപ്രായപ്പെട്ടില്ല. വിവാഹേതരബന്ധങ്ങൾ ആവാം എന്നും അഭിപ്രായപ്പെട്ടില്ല.

  അതേ സമയം പുരുഷന്മാർ ചിലരെങ്കിലുംചുവന്നതെരുവുകൾ ഇല്ലെങ്കിലും പരസ്പരതാൽ‌പ്പര്യത്തോടെ ലൈംഗികബന്ധം ആവാം എന്നും,അതു ലഭ്യമല്ലെങ്കിൽ നിയമവിധേയമായി പണം കൊടുത്തോ അല്ലെങ്കിൽ വിവാഹേതരബന്ധങ്ങളോ ആവാം എന്നും അഭിപ്രായപ്പെട്ടു.

  അതാണ് വസ്തുത.
  ഈ ലൈംഗിക ഉദാരവൽക്കരണവും ചുവന്നതെരുവുകളും എല്ലാം പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് എന്നതല്ലേ യാഥർത്ഥ്യം?

  ReplyDelete
 44. “ക്ലിന്റനെ ഇമ്പീച്ച്‌ ചെയ്യാൻ ശ്രമിച്ചത്‌ “കോടതിയിൽ നുണ പറഞ്ഞു” എന്ന കാര്യത്തിനാണ്‌ പക്ഷെ അത്‌ മനസിലാക്കണമെങ്ങിൽ മലയാളപത്രം ഒരാഴ്ച്ച വായിക്കണമായിരുന്നു! ”

  കാക്കര അതിനെ എത്ര നിസ്സാരവൽക്കരിച്ചു!

  ഒരു സിംപിൾ ചോദ്യം.
  ക്ലിന്റൺ എന്തിനു കള്ളം പറഞ്ഞു!?

  വിവാഹേതരലൈംഗികത അമേരിക്കയിൽ ഒരു പ്രശ്നമല്ലെങ്കിൽ -അമേരിക്കൻ ജനതയോ തന്റെ ഭാര്യയോ അത് കാര്യമായി കാണുന്നില്ലെങ്കിൽ-പിന്നെ ക്ലിന്റൺ എന്തിനു കള്ളം പറഞ്ഞു!?

  ReplyDelete
 45. ജയൻ... ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്‌. അത്‌ നമ്മുടെ സദാചാര ഇമേജിനെ ബാധിക്കുമൊ? അതുകൊണ്ടാണല്ലോ ജയന്‌ തന്നെ പോസ്റ്റിൽ എഴുതേണ്ടി വന്നത്‌ ചുവന്ന തെരുവുകൾ വേണമെന്ന്‌ വാദിക്കുന്നവർ മുഴുവനും അസന്മാർഗികളാണെന്ന്‌ ചിന്ത അല്പംപോലുമില്ല എന്ന്. ചുവന്ന തെരുവ്‌, ലൈംഗീക സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാൽ അതിനുള്ള മറുചോദ്യം സ്വന്തം വീട്ടുകാർ വരുമോ എന്നതിൽ തുടങ്ങും, അതിനാലും മൗനം വിദ്വാന്‌ ഭൂഷണം. നമ്മുടെ സഹോദരിമാർ ഇത്തരം കാര്യങ്ങളിൽ ഒരു പടി മുന്നിലും...

  വിവാഹേതര ബദ്ധം അമേരിക്കയിൽ പ്രശ്നമല്ലായെന്ന്‌ കാക്കര പറഞ്ഞില്ല. ഇമ്പീച്ചിന്‌ കാരണമായ “നുണ പറച്ചിൽ” പിന്നാമ്പുറത്തേക്ക്‌ തള്ളി ഡിങ്ങോല്ഫിയെ പറ്റി മാത്രം എഴുതി പൊലിപ്പിച്ചു. ഒരു ടീച്ചർ ഒരു വിദ്യാർത്ഥിയുടെ കൂടെ ഓടിപോയത്‌ പത്രത്തിൽ വന്നപ്പോൾ...

  ജിജോയുടെ ബസ്സിൽ നിന്ന്‌..

  വാർത്തയുടെ സൌന്ദര്യം. “സുന്ദരിയായ’ ടീച്ചർ വിദ്യാർഥിയുടെ കൂടെ ഓടിപ്പോയി.

  http://news.keralakaumudi.com/news.php?nid=c286b87587820a1b20b16a94bee537a4

  ReplyDelete
 46. ജയന്‍ സംശയിക്കുന്നു

  ''ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?

  പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?''

  'Human trafficking is the third largest illicit industry after arms and drugs. Neha Dixit went undercover to meet the traffickers and the young victims sold by their own families to pimps and placement agents'.

  For more information read here

  http://www.tehelka.com/story_main40.asp?filename=Ne011108cover_story.asp

  കേരളത്തില്‍ ഇങ്ങനൊന്നും സംഭവിക്കില്ലെന്നോ? കേരളക്കാരു മറ്റുള്ളവരില്‍ നിന്നു വ്യത്യാസമാണെന്നോ? :)

  ചുകന്ന തെരുവ് ഒരു കച്ചവടമാണ്. മീന്‍ കച്ചവടവും ഷെയറൂ കച്ചവടവും പോലെ. ലാഭം മാത്രം ഉദ്ദേശിച്ചിട്ടുള്ളത്.

  കേരളത്തിലെ പാവം പെണ്‍കുട്ടികളെ സ്വന്തം തന്തേം തള്ളേം കൊണ്ടു ചെന്നു വിറ്റു കാശൊണ്ടാക്കും എന്നിട്ടു ധാര്‍മ്മികത ജാഡപറഞ്ഞു നടക്കുകേം ചെയ്യും.

  ReplyDelete
 47. "കേരളത്തിലെ പാവം പെണ്‍കുട്ടികളെ സ്വന്തം തന്തേം തള്ളേം കൊണ്ടു ചെന്നു വിറ്റു കാശൊണ്ടാക്കും എന്നിട്ടു ധാര്‍മ്മികത ജാഡപറഞ്ഞു നടക്കുകേം ചെയ്യും. "
  പടച്ചോനേ
  നാട്ടില്‍ നിന്നു വിട്ടു നിന്നകൊണ്ടൂ വന്ന ഒരു കുഴപ്പമേ ഇതൊന്നും അറിഞ്ഞില്ലല്ലൊ ഇപ്പൊ എന്തോ വിലവരും ?

  എല്ലായിടത്തും ലഭ്യമാ‍ാണൊ എല്ലാവീട്ടിലും കിട്ടുമോ?

  കഷ്ടം
  ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കുന്നതല്ലെ പോസ്റ്റിലെ വിഷയം?

  ReplyDelete
 48. പ്രസക്തമായ വിഷയം...

  ReplyDelete
 49. നല്ല പോസ്റ്റ്‌ .. നല്ല ചോദ്യങ്ങള്‍ ....
  കണക്കുകളോട് കൂടി കൊടുത്തതിനാല്‍ ഉഗ്രനായി..
  ആശംസകള്‍ ജയന്‍...

  ReplyDelete
 50. വളരെ ആഴത്തിലുള്ള പഠനം ആവിശ്യമുള്ള വിഷയമാണിതെങ്കിലും ഭംഗിയായി എഴുതിയിരിക്കുന്നു.ആശംസകള്‍.....

  ReplyDelete
 51. നല്ല ചർച്ചയായിരുന്നല്ലോ...
  കാക്കര പറഞ്ഞകാര്യങ്ങളോട് യോജിക്കുന്നൂ

  ReplyDelete
 52. വ്യഭിചാര സ്വാതന്ത്ര്യമോ ചുവന്ന തെരുവോ അല്ല ശരിക്കും ലൈംഗിക ബോധമാണ് ഇവിടെ ആവശ്യം.

  ReplyDelete
 53. എന്റെഅമ്മ, അമ്മൂമ്മ,അച്ഛമ്മ, അമ്മാവി, സഹോദരി,ഭാര്യ, മകൾ, ചേട്ടത്തി, ചിറ്റമ്മ, പേരമ്മ, സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ,അയൽവാസി, സഹപ്രവർത്തക മുതലായവരെ എല്ലാം ഒഴിച്ചു നിർത്തിയിട്ട് വേശ്യാലയങ്ങൾ തുടങ്ങുന്നതിൽ എനിക്കെതിർപ്പില്ല. എല്ലാവരും എന്നെ പോലെ ചിന്തിച്ച് വേശ്യാലയത്തിൽ ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ലെന്നു പറഞ്ഞ് സ്ഥാപന നടത്തിപ്പുകാർ കരഞ്ഞോണ്ട് നടക്കുകയും വേണ്ട. വേശ്യാലയ നടത്തിപ്പുകാർ അവരവരുടെ അമ്മ, അമ്മൂമ്മ,അച്ഛമ്മ, അമ്മാവി, സഹോദരി,ഭാര്യ, മകൾ, ചേട്ടത്തി, ചിറ്റമ്മ, പേരമ്മ, സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ,അയൽവാസി, സഹപ്രവർത്തക എന്നിവരെ വച്ച് സംഗതി നടത്തിക്കോട്ടേ!എനിക്കെതിർപ്പില്ല. സർക്കാർ വേശ്യാലയമായാൽ ആരുടെ ബന്ധുക്കളെ വച്ച് സ്ഥാപനം നടത്തുമെന്നത് പ്രശ്നം സങ്കീർണ്ണമാക്കും. അതൊന്നും എനിക്കറിയേണ്ട. അല്ലപിന്നെ! കാമവെറിയൻമാർക്ക് വേണ്ടത് വേശ്യാലയങ്ങളല്ല. നല്ല പെടയാണ്.പക്ഷെ പെടകൊടുക്കുന്നവർ കേസിൽ പെടും. നിയമം കൈയ്യിലെടുക്കാനും കഴിയില്ല. എന്തായിപ്പോ ചെയ്യുക? ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവന് കൈയ്യുടൻ മാതൃകാപരമായ ശിക്ഷ നൽകുക എന്നത് മാത്രമാണ് പ്രായോഗികം.

  ReplyDelete