Thursday, April 8, 2010

ആരാണീ സുന്ദരി?

പോയകാല മലയാള സിനിമാ സുന്ദരിമാർ നൊസ്റ്റാൽജിക്കായൊരോർമ്മയാണ്. അക്കൂട്ടത്തിൽ പെട്ട രണ്ടു പേരാണ് ഉണ്ണിമേരിയും സുപർണയും.

ശാലീന സുന്ദരിമാർ എന്നതിനപ്പുറം സെക്സ് അപ്പീൽ ഉള്ളവർ ആണു രണ്ടു പേരും. കാലാകാലങ്ങളിൽ ഇത്തരം താരങ്ങൾ ഉയർന്നുവരികയും യുവഹൃദയങ്ങളെ പുളകം കൊള്ളിക്കുകയും ചെയ്യാറുണ്ട്.

കോളേജ് ക്യാമ്പസുകളിൽ അവർക്കുള്ള ജനപ്രീതി പല രീതിയിലാണ് പുറത്തുവരിക.

ഞാൻ പഠിച്ച ഡിഗ്രിക്കു തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ബസ്സിന് ഉണ്ണിമേരി എന്നു പേർ ലഭിച്ചത് അതിൽ ഒരു രീതിയിലാണ്.

വാഹനങ്ങളുമായി ബന്ധപ്പെട്ടും, വ്യക്തികളുമായി ബന്ധപ്പെട്ടും ഒക്കെ ഇത്തരം ധാരാളം പേരുകൾ ക്യാമ്പസുകളിൽ ഹരമാകാറുണ്ട്.

അവയെക്കുറിച്ചൊക്കെ ഈ കുറിപ്പു വായിക്കുന്ന ബൂലോകർ എഴുതും എന്നു പ്രതീക്ഷിക്കട്ടെ.

ഇത്രയൊക്കെയായിട്ടും ഉണ്ണിമേരിയുടെയും വൈശാലിയുടെയും ചിത്രങ്ങൾ കണ്ടില്ലല്ലോ എന്നു ചിന്തിച്ചിരിക്കുന്നവർക്കായി ആ ചിത്രങ്ങൾ ദാ ഇവിടെ.ആസ്വദിക്കൂ!


ആദ്യം ഉണ്ണിമേരിയും കാമുകന്മാരും, അവരുടെ കൂട്ടുകാരികളും!

 ഇതാണു വൈശാലി.... വൈശാലി റീ പൈന്റെഡ് ! (കട: വാഴക്കോടൻ)
നിറയെ കുട്ടികളുമായി പുത്തൻ കുരിശു പാലത്തിൽ നിന്നു ടേക്ക് ഓഫ് ചെയ്തവൾ!


ഇവൾ ആരാണ് എന്നതാണു ചോദ്യം!


 തൃപ്പൂണിത്തുറ നിന്ന് തിരുവനന്തപുരത്തെത്തിയപ്പോൾ ദാ കിടക്കുന്നു പുതിയ ബസ്!

അവൾക്കൊരു പുതിയ പേരു വേണം. നിങ്ങൾ നിർദേശിക്കൂ!

(ഇനി സ്ത്രീ പക്ഷവാദികൾ ഉണ്ടെങ്കിൽ വണ്ടികൾക്കൊക്കെ പുരുഷനാമങ്ങൾ ഇടാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്!)

ഇത്രയും തിടുക്കപ്പെട്ട് അപ് ലോഡ് ചെയ്യാൻ പ്രചോദനം ചിതലിന്റെ ഈ പോസ്റ്റാണ്!  മൂട്ട

42 comments:

 1. നമിതയോ, നയൻ താരയോ, ആരാണിവൾ?

  ReplyDelete
 2. ഭാവന !!!

  മോന്തയും തള്ളി നിക്കുന്ന മിററുകളും തെളിവ്

  ReplyDelete
 3. നമിത എന്തായാലും വേണ്ടാ, നയന്‍സ് ... ആയിക്കോട്ടെ.

  ReplyDelete
 4. ഇവള്‍ക്ക് “ഷക്കീല” എന്നിട്ടോളൂ യാത്രക്കാര്‍ കൂടും..!!

  ReplyDelete
 5. ഹംസാക്കാ ഇപ്പോഴും ലവളെ വിട്ടിട്ടില്ല ല്ലെ.

  എടുപ്പും നടപ്പും (കട്ടപ്പുറത്തല്ലല്ലോ ജയേട്ടാ) കണ്ടിട്ട്‌, കാവ്യ എന്നാക്കിയാലോ?.

  Sulthan | സുൽത്താൻ

  ReplyDelete
 6. ഏറ്റവും പുതിയ ആള്‍ കൂട്ടത്തിലെ മിന്നും താരമാണല്ലോ.ഏതു പേരിലും ഈ മഞ്ഞ സുന്ദരി ശോഭിക്കുമെന്നുറപ്പ്.:)

  ReplyDelete
 7. ബസ്സിന്റെയൊക്കെ ഒരു പരിണാമമേ..!!

  അല്ലാ..
  ഈ ബസ്സൊക്കെ എന്ന ഉണ്ടായേ..??
  ഹിഹി..

  ReplyDelete
 8. മുൻ വശം ഏറെക്കുറെ മൗഴുവനായും കാണിച്ചുനിൽക്കുന്ന ഇവൾക്ക്‌ പ്രിയാമണീ എന്നക്കിയാലോ ?

  ReplyDelete
 9. ചാർളി,

  ഭാവനയോ!
  “മോന്തയും തള്ളി നിക്കുന്ന മിററുകളും തെളിവ്”
  ഹോ! എന്തൊരു ഭാവന!!

  എഴുത്തുകാരിച്ചേച്ചി
  ഓക്കെ ചേച്ചീ!
  നമിതയെ തള്ളി!
  നയൻസിനു പിന്തുണ കിട്ടുമോ എന്നു നോക്കാം!

  ഹംസ
  ഷക്കീലയെ പെൺകുട്ടികൾക്കു പിടിക്കുമോ? അവരാ ഇപ്പോ കോളേജിൽ കൂടുതൽ!
  പിന്നെ ഇതു പഴയ വണ്ടി അല്ലല്ലോ, പുത്തൻ സംഭവം അല്ലേ!?

  സുൽത്താൻ
  കാവ്യ....
  ഉം... കൊള്ളാം!

  റെയർ റോസ്
  സന്തോഷം, അനിയത്തീ!

  ഹരീഷ് തൊടുപുഴ,
  ഇപ്പഴത്തെ പിള്ളേരുടെയൊക്കെ ഒരു ഭാഗ്യം!!
  അസൂയപ്പെട്ടിട്ടു കാര്യമില്ല!

  കലാവല്ലഭൻ
  ഊപ്സ്!
  അതെന്തു മണി?എന്തായാലും ലോജിക്ക് അപാരം!

  ആവേശത്തോടെ കമന്റയച്ചതിനു നന്ദി സുഹൃത്തുക്കളേ!

  ReplyDelete
 10. ആ പഴയ ചിത്രങ്ങള്‍ ഇട്ടത് നന്നായി ജയന്‍ ചേട്ടാ...

  ReplyDelete
 11. തിരോന്തരമല്ലെ?

  തമ്പാനൂർ “സസി”...

  “സസി”യാണ്‌ താരം!!!

  ReplyDelete
 12. നാണികുട്ടി എന്നതാ നല്ലതെന്നു എനിക്കു തോന്നുന്നത്‌....ഞാൻ ഓടി...

  ReplyDelete
 13. പേരില്ന്തിരിക്കുന്നു ജയന്‍ ചേട്ടാ :)

  ReplyDelete
 14. നിങ്ങളെന്ത് പേരിട്ടാലും, ഞാനിവളെ നമിത എന്നേ വിളിക്കൂ..

  ReplyDelete
 15. ഒരു പേരിലെന്തിരിക്കുന്നു .... വണ്ടി നന്നായാല്‍ പോരെ

  ReplyDelete
 16. പേരില്ന്തിരിക്കുന്നു..............

  ReplyDelete
 17. ഒരു പേരിലെന്തിരിക്കുന്നു!? ശരി തന്നെ!

  എങ്കിലും താഴെക്കാണുന്ന പേരുകളിൽ ഓരോന്നിനും ഒരു പ്രത്യേകത ഇല്ലേ?


  ശ്രീ

  കാക്കര

  എറക്കാടൻ

  കണ്ണനുണ്ണി

  കുമാരൻ

  അഭി

  രമണിക....

  സുന്ദരിമാരെക്കാണാനെത്തിയ എല്ലാവർക്കും നന്ദി!

  ReplyDelete
 18. ‘പൂളക്കലെ കാളി!‘ എന്ന് ഞാന്‍ വിളിച്ചു.
  നിങ്ങളറിയാന്‍ കാരണമില്ല.
  മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്തുള്ളവരോട് ചോയ്ച്ചാല്‍ മതി.
  നല്ല സെറ്റപ്പ് സാധനമായിരുന്നു.

  ബസ്റ്റോറി കലക്കി ട്ടൊ.

  ReplyDelete
 19. ഈ സുന്ദരിക്കുട്ടിക്ക് ഞാന്‍ സൂസി എന്നു പേരിടും
  സൂസി ആരാണെന്നല്ലേ...
  ഞങ്ങളുടെ കവലയിലെ വിഖ്യാത പെണ്‍പട്ടിയാണ്. ഒരു പരിഭവവുമില്ലാതെ എല്ലാ കാമുകരെയും സൂസി സ്വീകരിക്കും. കംപ്ലീറ്റ് സോഷ്യലിസമാണ് സൂസിയുടെ പ്രത്യേകത. കവലയില്‍ അപരിചിതര്‍ ആരെങ്കിലും വന്നാല്‍ കുരച്ചോടിച്ച് പുഴ കടത്തിവിടും. ഒറ്റ മോഷ്ടാവിനെയും അതു വഴി സഞ്ചരിക്കാന്‍ സൂസി സമ്മതിക്കില്ല. സൂസിയുടേത് ഒരു നീണ്ട കഥയാണ്. അത് ഞാന്‍ പിന്നീട് ' തീപ്പൊരി' യില്‍ പോസ്റ്റു ചെയ്യുന്നുണ്ട്.
  പിന്നെ ഒരു കാര്യം പറയാതെ വയ്യ. ബസ് സ്റ്റോറി അതി ഗംഭീരമായി കേട്ടോ...

  ReplyDelete
 20. സുന്ദരിമാരെ ഞാനും കണ്ടേ ....

  ReplyDelete
 21. എല്ലാവരും തരുണീമണിമാരുടെ പേരിട്ടപ്പോൾ ഞാനൊരു പുരുഷ കേസരിയുടെ പേരിടാം...
  എന്താ അവന്റെ ഒരു ഗറ്റപ്...!!
  റെയ്ബാൻ ഗ്ലാസ്സൊക്കെ ഫിറ്റ് ചെയ്ത്...!!
  നിങ്ങളെല്ലാവരും അറിയണതാ അവനെ....?!
  “ഗൾഫൻ...!!”

  ReplyDelete
 22. Agree with kalavallabhan. PRiyamani is a good name.

  pinne, I liked the first groupphoto. Jayettan seems to be looking at girls while all others are looking at the camera!!!

  Thanks for following!

  ReplyDelete
 23. ഹ...ഹ..ഹ
  ഇതു ലവൾ തന്നെ..നമിത
  തള്ളിപ്പിടിച്ചിരിക്കുന്ന മുൻഭാഗം കണ്ടാൽ ഏത് കിളവനുമൊന്ന് നോക്കും..
  ഹ..ഹ..ഹ...

  ReplyDelete
 24. ഒ.എ.ബി,
  ‘പൂളക്കലെ കാളി’യോ? ആരാ അവൾ?
  നമ്മുടെ പരിഷ്കാരിക്ക് ആ പേരു ചേരുമോ?

  മുരളി
  ‘കുരയ്ക്കുന്ന സൂസി’?
  അതു വേണോ?

  ജീവി കരിവള്ളൂർ
  കണ്ടിട്ട് ഒന്നും മിണ്ടാതെ പൂവ്വാ? സന്ന്യാസിയാവാനാ പ്ലാൻ?

  വി.കെ.
  ‘ഗൾഫൻ’കൊള്ളാം.
  പക്ഷേ ഇവൻ ഒന്നാന്തരം സ്വദേശിയാ!

  ചിതൽ
  പ്രിയാമണിക്കു രണ്ട് വോട്ടായി! പരിഗണിക്കാം.

  കമ്പർ
  ഹ! ഹ!!
  നമിത ലീഡ് ചെയ്യുന്നു!

  അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി!

  ReplyDelete
 25. കഴിഞ്ഞ പോസ്റ്റിലെ പഴയ ഉണ്ണിമേരിയും വൈശാലിയും അല്ലേ നന്നായി.പുതിയ തിരുവന്തപുരത്തെ സുന്ദരി കൊള്ളാലോ ,സര്‍ക്കാരിന്റെ കയ്യില്‍ ഇങ്ങിനെ സുന്ദരിമാര്‍ ഉണ്ട് ആല്ലേ.നമ്മുടെ സര്‍ക്കാരിന്റെ അല്ലേ, മലയാള തനിമ ഉള്ള പേര് മതി ,അതന്നെ "കാവ്യ". പഴയ മലയാളി സൗന്ദര്യ സങ്കല്‍പ്പത്തിലുള്ള സുന്ദരി അല്ലേ.

  ഷാജി ഖത്തര്‍.

  ReplyDelete
 26. ഇതിനിനിയെന്തിനപ്പാ ഒരു പേര്,പേരില്ലാവണ്ടിയായി നീണാള്‍വാഴട്ടെ..!

  ReplyDelete
 27. കൊള്ളാം ആശംസകള്‍....

  ReplyDelete
 28. അപ്പോൾ കലാലയജീവിതത്തിൽ ഉണ്ണിമേരിയും,വൈശാലിയുമൊക്കെയായിരുന്നു അല്ലെ കാമുകിമാർ...
  വെറുതെയല്ല അവർ സിനിമാഫീൽഡിൽ നിന്നും ഔട്ടായത്....
  വിഷു വിഷാദങ്ങൾ

  വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
  വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
  വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
  വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

  വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
  വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
  വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
  വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

  ReplyDelete
 29. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

  ReplyDelete
 30. ആകെ ഒരു മഞ്ഞ, അപ്പോൾ മഞ്ഞക്കിളി ആകാം അല്ലേ

  ReplyDelete
 31. മുന്നിൽ ഉള്ളിലെ എല്ലാം കാണിക്കുന്ന ട്രാൻസ്പാരന്റ് ഗ്ലാസ്സ്.........
  ഫ്രന്റിലേക്കു തള്ളിനിൽക്കുന്ന മിററുകൾ...............
  വിടർന്ന ഹെഡ് ലൈറ്റുകൾ....
  വിറയാർന്ന വൈപ്പർ പുരികങ്ങൾ....
  നാണം കൊണ്ട് കളം വരക്കുന്ന ടയറുകൾ...
  വിശാലമായ ബാക്ക്..

  ഇതവൾ തന്നെ .. "ക്ലാര" :)

  ReplyDelete
 32. ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ ഒരു കൂട്ടായ്മയുടെ ഊഷ്മളത തോന്നി ...നന്ദി
  പിന്നെ പേര് ? അതിപ്പോ ..ഉണ്ണിമേരി , വൈശാലി മുതലായ ശൈലി ഇല്ലാതെ ചുമ്മാ ഒരു നടിയുടെ പേര് പറയാന്‍ ആയിരിന്നെങ്കില്‍ കല്പന എന്ന് പറയാം ആയിരിന്നു ...
  അതല്ല കൌമാര മനസ്സുകളെ ഇളക്കുന്ന പേര് ത്തനെ വേണമെങ്കില്‍ ...കേരളം വിടേണ്ടി വരുമല്ലോ .... അന്യരാണല്ലോ (മലയാളി സാന്നിധ്യം അവിടെയും ഉണ്ടെങ്കിലും ) മലയാള സിനിമ ഇപ്പോള്‍ ഇളക്കി മറിയ്കുന്നത് :))

  ReplyDelete
 33. ഈ സുന്ദരിയ്ക്ക് വിശാലാക്ഷി എന്നിട്ടാലൊ?

  ReplyDelete
 34. അതിപ്പം അംബാസിടര്‍ കാറുമായി നടി ശ്രീവിദ്യയെ ഉപമിച്ചിരുന്നപോലെ എന്തേലും പേര് ആവാം..::))

  ReplyDelete
 35. ജയന്‍... ഇതിപ്പോ രണ്ടാമതൊന്ന് ആലോചിക്കാനില്ല.... നമിത തന്നെ..

  ReplyDelete
 36. ഷാജി ഖത്തർ

  തെക്കു

  ഒരു നുറുങ്ങ്

  നിയ ജിഷാദ്

  ബിലാത്തിപ്പട്ടണം

  ഏകതാര

  ഇൻഡ്യ ഹെറിറ്റേജ്

  നമിത

  വിക്രമാദിത്യൻ

  റീഡേഴ്സ് ഡയ്സ്

  യൂസുഫ്പ

  സുമേഷ്

  വിനുവേട്ടൻ

  ഈ സുന്ദരിക്കു പേരിടാൻ വന്ന എല്ലാവർക്കും നന്ദി!

  നമിത നേരിട്ടു വന്ന് നമിതയെന്നിടണം എന്നു പറഞ്ഞതിനാലും, വിനുവേട്ടൻ അസന്നിഗ്ധമായി അവളെ പിന്താങ്ങിയതിനാലും, ഞാൻ നമിത എന്നങ്ങി ഫിക്സ് ചെയ്തോട്ടോ....!?

  ReplyDelete
 37. ജയേട്ടാ.... പേരേതായാലും കൊല്ലം ആളുകള്‍ കയറും വണ്ട്ടി കിടിലന്‍ അല്ലേ ..
  വികസനം വികസനം യെന്നതൂയിതാണോ ?

  ReplyDelete
 38. ഇവൾക്ക് പേരിടാറായോ? ഇവളെ ഇരുപത്തെട്ട് കെട്ടിയോ? മാമ്മോദ്ദിസ മുക്കിയോ.. എന്നാൽ ഇവൾക്ക് ഞാൻ പേരിട്ടു. ബ്ലോഗിണി.. എപ്പടി ജയൻ.. ഞാൻ താൻ പുലി.. കഴുതപുലിയെന്ന് തിരുത്തിയാൽ ഇനി ഈ ബ്ലോഗിൽ ഞാൻ കയറില്ല. കട്ടായം

  ReplyDelete
 39. ഇതു ബസ്സാണോ....ബീമാനമല്ലേ...?അല്ല തീവണ്ടിയാ...

  ReplyDelete