Sunday, March 21, 2010

വിശാലമനസ്കൻ കീ ജയ്!

രണ്ടു മൂന്നു മാസങ്ങൾക്കു മുൻപ്, കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ ജനുവരി പതിമൂന്നിന് വിശാലമനസ്കന്റെ പ്രൊഫൈൽ സന്ദർശിച്ചപ്പോഴാണ് ഒരുലക്ഷം തവണ ആ പേജ് ആളുകൾക്കു മുന്നിൽ തെളിഞ്ഞു കഴിഞ്ഞു എന്നു മനസ്സിലായത്.അപ്പോൾ തന്നെ ആ പേജിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്തു വച്ചു.


ഈ സന്തോഷം ബൂലോകരുമായി പങ്കു വയ്ക്കണം എന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ പെട്ടെന്ന് എനിക്കൊരു താൽക്കാലിക ട്രാൻസ്ഫർ ഉൾപ്പടെ ചില ഗുലുമാലുകൾ വന്നതിനാൽ അത് നീണ്ടുപോയി.

അന്ന് ചെയ്ത ഒരു ട്രെയിൻ യാത്രയിലെ അനുഭവങ്ങൾ കൂടിച്ചേർത്താണ് വിശാലമനസ്കനൊക്കെ എന്തും ആവാലോ...! എന്ന പേരിൽ ഞാനൊരു തമാശപ്പോസ്റ്റിട്ടത്.

അത് വിശാലമനസ്കൻ കണ്ടോ ആവോ!

അതിൽ ആദ്യ കമന്റായി ഞാൻ ഇങ്ങനെ എഴുതിയിരുന്നു.

സ്ക്രീൻ ഷോട്ട് ക്ലിക്ക് ചെയ്താൽ വലുതാകും. അതിനു താല്പര്യമില്ലാത്തവർക്കായി ആ കമന്റ് ഇവിടെ കൊടുക്കുന്നു.
പുതിയ പോസ്റ്റ് വല്ലതും ഉണ്ടോ എന്നറിയാൻ ഇടയ്ക്കൊക്കെ വിശാലമനസ്കന്റെ ബ്ലോഗ് സന്ദർശിക്കും. കുറച്ചു നാൾ മുൻപ് ആ പ്രൊഫൈൽ നോക്കിയപ്പോൾ കാണാം...

User Stats

On Blogger Since September 2005

Profile Views (approximate) 100,000

ഒരു ലക്ഷം പ്രൊഫൈൽ വ്യൂസ്!! എന്റെ അറിവിൽ ഒരു മലയാളി ബ്ലോഗർക്കും കാണില്ല ഇത്രയും പ്രൊഫൈൽ വ്യൂസ്! ഇൻഡ്യയിൽ ആർക്കെങ്കിലും ഉണ്ടൊ എന്നും അറിയില്ല! ആരെങ്കിലും മുൻ കൈ എടുത്ത ഇതൊന്നു സ്ഥിരീകരിക്കണം. മലയാളം ബൂലോഗത്തിന്റെ മുത്ത് ഇൻഡ്യയുടെ തന്നെ മുത്താണോ എന്നറിയാമല്ലോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രൊഫൈൽ വ്യൂ ഉള്ള ബ്ലോഗർ? അതും ഒന്നു കണ്ടു പിടിക്കൂ ആരെങ്കിലും!!


പക്ഷേ ആരും അതിൽ അദ്ധികം താല്പര്യം കാണിച്ചില്ല.

കൂതറ ഹാഷിം എന്ന പുതു ബ്ലോഗർ മാത്രമാണ് അതിനു പിന്നാലെ പോയത്.അപ്പോഴാണ് പുതുതലമുറ ബ്ലോഗർമാർക്ക് ചിലർക്കെങ്കിലും വിശാലമനസ്കനെ പോലും അറിയില്ല എന്നു മനസ്സിലായത്!

എന്നാൽ പിന്നെ അതിനു പിന്നാലെ കൂടാം എന്നു തോന്നി.

അതാണ് ഈ അവിയൽ കഷണത്തിന്റെ തുടക്കം.

പിന്നീട് അനിൽ@ബ്ലോഗ് കൂടി അതിൽ ചേർന്നു.

കൊടകരപുരാണത്തിൽ വീണ്ടും എത്തി. അപ്പോഴാണ് അതിലെ ഹിറ്റ് കൌണ്ടർ ശ്രദ്ധിച്ചത്!

855907 ഹിറ്റ്സ്!! http://kodakarapuranam.sajeevedathadan.com/

ഇംഗ്ലീഷിൽ പറഞ്ഞതു മനസ്സിലായില്ലെങ്കിൽ മലയാളത്തിൽ പറയാം - എട്ടു ലക്ഷത്തി അൻപത്തയ്യായിരത്തി തൊള്ളായിരത്തി ഏഴു ഇടികൾ!

തള്ളേ! ആറായിരം ഇടികിട്ടാൻ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ‘നുമ്മ’ഒക്കെ എവിടെ!?

ശരിക്കും ഹംബ്ലിംഗ് എക്സ്പീരിയെൻസ്!

നിഷ്കളങ്കനായ ഹാഷിമിന് പിന്നീട് തന്റെ തെറ്റു മനസ്സിലായി.   നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു ലക്ഷം പ്രൊഫൈൽ വ്യൂസ് ആയ ശേഷം താൻ മൂന്നു നാലുതവണ സന്ദർശിച്ചെങ്കിലും വിശാലമനസ്കന്റെ ‘കൌണ്ട്’ കൂടി ഒരു ലക്ഷത്തി മൂന്നോ നാലോ ആയില്ല എന്നാതായിരുന്നു പാവം ഹാഷിമിനു സംശയം ഉളവാകാൻ കാരണമായത്.

പ്രൊഫൈൽ വ്യൂസിന്റെ പിന്നാലെ ഞാനും ഒന്നു പോയി. അപ്പോൾ മനസ്സിലായ കാര്യങ്ങൾ

99 വരെയുള്ള ഓരോ വ്യൂവും അതിൽ കാണിക്കും.11,  87,  99 എന്നിങ്ങനെ.

100 മുതൽ പത്തിന്റെ ഗുണിതങ്ങൾ ആവും കാണിക്കുക 110, 870, 990 അങ്ങനെ.

1000 മുതൽ നൂറിന്റെ ഗുണിതങ്ങൾ 1100, 8700, 9900...

10,000 മുതൽ ആയിരത്തിന്റെ ഗുണിതങ്ങൾ 11,000, 87,000, 99,000...

അപ്പോൾ ഒരു ലക്ഷത്തിനുമേൽ?

തീർച്ചയായും പതിനായിരത്തിന്റെ ഗുണിതങ്ങൾ ആവും!

1,10,000 ആവുമ്പോഴെ ഇനി വിശാലമനസ്കന്റെ പ്രൊഫൈൽ വ്യൂസിൽ ചെയിഞ്ച് ഉണ്ടാവൂ!

അത് ഉടനെ കാണാനാവും എന്നു പ്രതീക്ഷിക്കാം!!

http://www.blogger.com/profile/15443442164239934434 ഇതാണ് ആ പ്രൊഫൈൽ.

അപ്പോൾ നമുക്ക് ആഘോഷിക്കുകയല്ലേ!?

വല്ല സിനിമാതാരങ്ങൾക്കല്ലാതെ ഇൻഡ്യയിലെ ഒരു ഭാഷയിലെ എഴുത്തുകാരനും ഇത്രയും പ്രൊഫൈൽ വ്യൂസ് ഉണ്ടാകാൻ വഴിയില്ല.

ആരെങ്കിലും ഈ വക സ്റ്റാറ്റിസ്റ്റിക്സുകൾ ഒന്നു തപ്പിപ്പിടിച്ചാൽ ഒരു പക്ഷേ ഒരു പ്രാദേശിക ഭാഷാ ബ്ലോഗറൂടെ ഏറ്റവും വലിയ നേട്ടത്തിനുടമ നമ്മുടെ ‘വിശാലൻ’ ആണെന്നു തെളിഞ്ഞേക്കും!

ആരാ അതിനൊന്നു തുനിയുക?

അടിക്കുറിപ്പ്:  മഹേഷ് എന്ന ബ്ലോഗർ ചോദിച്ചു “അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ
ഈ ചേട്ടന്‍ ഇപ്പോ എവിടെപ്പോയി ?”

ഉത്തരം: അദ്ദേഹം നാട്ടിൽ പോയി.
ബ്ലോഗിൽ നിന്ന് എവിടെപ്പോയി എന്നാണു ചോദ്യമെങ്കിൽ ദാ ഇവിടെ നോക്കുക http://mahabhaaratham.blogspot.com/

48 comments:

 1. അപ്പോൾ നമുക്ക് ആഘോഷിക്കുകയല്ലേ!?

  വല്ല സിനിമാതാരങ്ങൾക്കല്ലാതെ ഇൻഡ്യയിലെ ഒരു ഭാഷയിലെ എഴുത്തുകാരനും ഇത്രയും പ്രൊഫൈൽ വ്യൂസ് ഉണ്ടാകാൻ വഴിയില്ല.

  ആരെങ്കിലും ഈ വക സ്റ്റാറ്റിസ്റ്റിക്സുകൾ ഒന്നു തപ്പിപ്പിടിച്ചാൽ ഒരു പക്ഷേ ഒരു പ്രാദേശിക ഭാഷാ ബ്ലോഗറൂടെ ഏറ്റവും വലിയ നേട്ടത്തിനുടമ നമ്മുടെ ‘വിശാലൻ’ ആണെന്നു തെളിഞ്ഞേക്കും!

  ആരാ അതിനൊന്നു തുനിയുക?

  ReplyDelete
 2. വിശാലേട്ടനെ അറിയാത്ത പുതുമുഖ ബ്ലോഗേഴ്സ് ഉണ്ടെന്നോ...

  ReplyDelete
 3. വിശാലേട്ടന്‍ നാട്ടിലുണ്ടേ..ഞാനൊന്ന് വിളിച്ച് ഇപ്പോള്‍
  തന്നെ വിവരം പറഞ്ഞേക്കാം,അല്ലേ..ലക്ഷാധിപതിയായി ഇനി
  അദ്ദേഹത്തെ ഒന്നാദരിക്കാന്‍ ആഗസ്ത് 8 വരെ
  കാത്തുനില്‍ക്കേണമല്ല്ലോ..ശ്ശൊ..അപ്പോഴേക്കുമീ പ്രൊഫൈല്‍
  വ്യൂസ് പിന്നേം മുന്നേറുമല്ലൊ..നമ്മുടെ KSEB മീറ്റര്‍ പോലാ
  ഇതും ഓടുന്നേ...

  ReplyDelete
 4. ജയ് ജയ് വിശാൽജി..:)

  ReplyDelete
 5. ശ്രീ

  പട്ടേപ്പാടം റാംജി

  ഒരു നുറുങ്ങ്

  കൊട്ടോട്ടിക്കാരൻ

  അച്ചു....

  എല്ലാവർക്കും നന്ദി!

  പൂച്ചയ്ക്കാരു മണികെട്ടും?

  സ്റ്റാറ്റിസ്റ്റിക്സ് വിശാരദന്മാർ ആരും ഇല്ലേ നമ്മുടെ കൂട്ടത്തിൽ!!

  ReplyDelete
 6. ആരാടേയ് ഇവീടെ വിശാലമനസ്കനെ അറിയാത്ത കുടിലമനസ്കര്‍?!!
  ഇങോട്ടൊന്ന് നിങി നിന്നേ....

  ReplyDelete
 7. ധാന്യപ്പുര മാറ്റി പണിഞ്ഞു കാണുമല്ലോ.. :)

  ReplyDelete
 8. കൂതറ ഹാഷിം എന്നോട് ഈ കാര്യം എന്നോട് പറഞ്ഞു അവന്‍ ജയന്‍റെ ബ്ലോഗില്‍ ഗൂഗിളിനെ പറ്റിച്ചതാവും എന്ന് തമാശയായി കമാന്‍റ് അടിച്ച കാര്യവും പിന്നെ അതിന്‍റെ സത്യാവസ്ഥ മനസ്സിലായപ്പോള്‍ സോറി പറഞ്ഞതും പറഞ്ഞു സത്യത്തില്‍ അതു കേട്ടപ്പോള്‍ എനിക്കും അത്ഭുതം തോനി. ഇന്‍റര്‍ നെറ്റ് ഉപയോഗിക്കുന്ന ഏതെരു മലയാളിയും ഒരു പ്രാവശ്യമെങ്കിലും നടന്‍ മമ്മൂട്ടിയുടെ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുണ്ടാവും അവിടെ പോലും ഇല്ലാത്ത ഈ അത്ഭുതം വിശാല മനസ്ക്കന്‍റെതില്‍ ആഘോഷിക്കുക തന്നെ വേണം നമ്മള്‍.

  ReplyDelete
 9. ആഘോഷിക്കുക മാത്രമല്ല നമ്മള്‍ അദ്ദേഹത്തെ ആദരിക്കേണ്ടിയിരിക്കുന്നു!

  ഡോക്റ്റര്‍ എന്ത് പറയുന്നു?

  ReplyDelete
 10. ആശംസകൾ..അനുമോദനങ്ങൾ..

  ഈ വിവരങ്ങൾക്ക് ജയനും..

  ReplyDelete
 11. അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ
  ഈ ചേട്ടന്‍ ഇപ്പോ എവിടെപ്പോയി ?

  ReplyDelete
 12. :) tks jayan.

  blogging almost nirthiya mattaanenkilum, enne chilarenkilum orkkunnundu ennariyunnathu santhosham thanne.

  ee postine patti enne vilichu paranja new blogger harun ji kku special tks.

  ReplyDelete
 13. sir,
  eniku malalyalathil ezhuthan agraham ilanjitala..pakshe athoru kadana kai akum atha..
  sir, so hope u r doin fine?i think i started the bloggin craze from you. so, once again, Thank you for being my teacher and take care
  GOd bless
  yours lovingly,
  OSHO

  ReplyDelete
 14. ഭായി...

  വിശാലമനസ്കനെ അറിയാത്ത പുതുമലയാളി ബ്ലോഗർമാർ ഉണ്ടെന്നത് എനിക്കും പുതിയ അറിവാണ്.
  എങ്കിലും ഇവിടെ പരാമർശിതനായ ഹാഷിമിന്റെ നിരപരാധിത്വം എനിക്കു ബോധ്യമുണ്ട്. ബ്ലോഗ് ലോകവുമായി കാര്യമായ പരിചയം ഇല്ലാതെ പ്രവാസജീവിതം കാരണം മാത്രം ബ്ലോഗുകൾ വായിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അവർക്കൊന്നും ഒരു ബ്ലോഗറെ പൊലും പരിചയം ഉണ്ടാവില്ല. ചില ചോക്ലേറ്റ് ബേബികൾക്കും.

  പക്ഷേ അത് അവരുടെ കുറ്റമല്ല.

  താഴത്തെ കമന്റിൽ താങ്കൾ സൂചിപ്പിച്ച പോലെ , മലയാളത്തിലെ എറ്റവും ജനപ്രിയനായ ഈ എഴുത്തുകാരനെ നമ്മൾ ആദരിക്കാൻ സമയമായി.

  ബ്ലോഗ് ലോകത്തെ സച്ചിൻ തെണ്ടുൽക്കർ ആണ് വിശാലമനസ്കൻ!

  ReplyDelete
 15. ഭായി

  ശ്രദ്ധേയൻ

  ഹംസ

  ബഷീർ

  മഹേഷ്

  നിധിൻ...

  എല്ലാവർക്കും നന്ദി!

  മഹേഷ്...
  “അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ
  ഈ ചേട്ടന്‍ ഇപ്പോ എവിടെപ്പോയി ?”

  അറിവില്ലായ്മ ഒരു പാപമൊന്നുമല്ല. ചോദിച്ച്തുകൊണ്ടു പറയാം. ആൾ നാട്ടിലാണ്. ഒരു പക്ഷേ നമ്മളൊക്കെ ജന്മം മുഴുവൻ എഴുതിയാലും എത്താത്ത നിലവാരത്തിൽ ഹാസ്യം എഴുതിയ ആളാണ്. ഇനിയും എഴുതിയെന്നു വരാം. ഇല്ലെന്നു വരാം.
  അത് അദ്ദേഹത്തിന്റെ തീരുമാനം.

  എന്തായാലും ഒന്നുറപ്പ്. ഇന്നും എന്റെ ബ്ലോഗിൽ കിട്ടുന്നതിനേക്കാൾ ഹിറ്റ്സ് അദ്ദേഹം മുൻപെഴുതിയതിനു കിട്ടുന്നു. ആ കൈപ്പുണ്യത്തെ ആദരിക്കാം!

  ReplyDelete
 16. വിശാൽജി,

  എപ്പോൾ എഴുതണം എന്നു തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം എഴുത്തുകാരന്റെയാണ്.

  താങ്കളോടുള്ള ഏറ്റവും വലിയ ബഹുമാനം എഴുതാൻ വേണ്ടി ഒന്നും എഴുതുന്നില്ല എന്നുള്ളതാണ്! എഴുതിയതൊക്കെയും പൊൻ മുത്തുകൾ!

  അഭിനന്ദനങ്ങൾ!

  നന്ദി , ഈ സന്ദർശനത്തിന്.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. കൊടകര ജംഗ്ഷന്‍ വഴിയല്ലേ എല്ലാരും ഒരു സമയത്തു ബൂലോഗത്തു പ്രവേശിചിരുന്നേ... ഇപ്പൊഴും ആ വഴിക്കു പോയ് നോക്കറുണ്ടു... ഇത്രയും ഭംഗിയായ് ഹാസ്യം എഴുതുന്ന വേറെ ആരാ ഉള്ളെ.. സൊ.. വിശാലേട്ടന്‍ കി ജയ്..

  ReplyDelete
 19. വിജിത പറഞ്ഞതു സത്യം. അദ്ദേഹം ഇപ്പോൾ ഇടക്കെഴുതാറൂള്ള 'മഹാഭാരത്ം കഥകൾ' വായിക്കുമ്പോൾ അതു മനസ്സിലാകും.
  വിശാലമനസ്കന്‌ അഭിവാദ്യങ്ങൾ...

  ReplyDelete
 20. വിശാല്‍ജിയെ അറിയാത്ത ബ്ലോഗേഴ്‌സോ... ? ഞാനൊക്കെ ബ്ലോഗ്‌ തുടങ്ങിയത്‌ തന്നെ കൊടകരപുരാണത്തില്‍ ആകൃഷ്ടനായിട്ടാണ്‌... ഏത്‌ കഠിനഹൃദയനും ചിരിച്ചുപോകുന്ന ശൈലി...

  വിശാല്‍ജീ... അപ്പോള്‍ നാട്ടിലാണല്ലേ...? ദാശമുഖ്യന്‍ മീറ്റിംഗ്‌ തുടങ്ങിയിട്ട്‌ കാലം കുറച്ചായീട്ടാ... മിനിറ്റ്‌സ്‌ ഓഫ്‌ മീറ്റിംഗ്‌ എവിട്യാ....?

  ReplyDelete
 21. വിശാലനില്ലാതെ എന്താഘോഷം..
  വിളി വിശാലനെ
  അടി വിശാലമായി...
  (എന്തടിയാണെന്ന് അവരവരുടെ ഉചിതം പോലെ തീരുമാനിക്കാം-ഞാനോടി)
  ചിയേര്‍സ്

  ReplyDelete
 22. nannaayi sajeevettante mahathvam ellaavareyum ariyikkunnathil.

  ReplyDelete
 23. എന്റെ വീട്ടിൽ വൈദ്യുതി വന്നപ്പോൾ (!) അതിലെ മീറ്റർ നോക്കിപ്പറയുക കുട്ടികളുടെ ഹോബി ആയിരുന്നു. അപ്പോഴാണ് ഒരു മഹാസത്യം അറിഞ്ഞത്, ‘വീട്ടിൽ കറന്റ് ഇല്ലാത്തപ്പോഴും മൂപ്പർ ഓടിക്കൊണ്ടേയിരിക്കുന്നു.
  പിന്നെ ഈ ലക്ഷവും കോടിയും ഉണ്ടാക്കാൻ വലിയ പണിയൊന്നും ഇല്ലെയ്,

  ReplyDelete
 24. വിശാലേട്ടന്‍ പണ്ടേ ഹിറ്റുകളുടെ രാജാവാ.
  എന്നാലും കണക്കിലെ കളി ഇഷറ്റായീ

  ReplyDelete
 25. വിശാലനെ അറിയാത്തവരോ .. കൊടകര പുരാണം എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 2005 ല് ഇറാഖില് വെച്ച് പ്ലമര് എന്ന അമേരിക്കകാരി ഉത്ഘാടിച്ചിരിന്നു, അദ്ദേഹത്തോട് ഞാന് ചെയ്ത എന്റെ സ്നേഹോപഹാരം അതായിരിന്നു.ഈ സംഭവവും ആദരിക്കേണ്ടത് തന്നെ .. ജയന് അഭിവാദ്യങ്ങള്

  ReplyDelete
 26. ഞാനൊക്കെ ബ്ലൊഗ് എന്താണെന്നറിയുന്നതു വിശാൽജിയിലൂടെയാണു. :)

  ReplyDelete
 27. വിജിത...
  വളരെ സന്തോഷം ഈ കമന്റിന്.

  ദീപു...
  നിറഞ്ഞ നന്ദി!
  ‘മഹാഭാരതം കഥകൾ’ ഞാൻ വായിച്ചില്ലായിരുന്നു!
  അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം!

  http://mahabhaaratham.blogspot.com/

  വിനുവേട്ടാ...
  അതെ. വിശാലൻ നാട്ടിലാണ്. ആദ്യമായി അദ്ദേഹവുമായി സംസാരിക്കാനും കഴിഞ്ഞു. എത്ര എളിമയുള്ള മനുഷ്യൻ!

  ജുനൈത്...
  ആൾ ഉടൻ വരും!
  ചിയേഴ്സ്!!

  കുമാരൻ...
  താങ്ക്സ് ബഡി!

  മിനിച്ചേച്ചീ...
  ചേച്ചി എന്താ ഉദ്ദേശിച്ചത് എന്നു പിടികിട്ടിയില്ല!
  കേടായ മീറ്റർ പോലെയല്ല വിശാലന്റെ കൌണ്ടർ എന്നു മാത്രം അറിയാം.

  റ്റോംസ്...
  നന്ദി നാട്ടുകാരാ!

  വിചാരം...
  ശരിയാണ്. നമുക്ക് വിശാലമനസ്കനെപ്പോലെ വിശാലമനസ്കൻ മാത്രമേ ഉള്ളൂ.

  പ്രവീൺ...
  സത്യം!മിക്കവരും!

  http://mahabhaaratham.blogspot.com/

  ReplyDelete
 28. എന്യിക്‌ വിശാലനെ അറിയുകയേ ഇല്ലാ. ആരാ അത് ? Some one please share URL to his blog.

  മൂപ്പര്‍ ഗൂഗിള്‍ സ്റാഫ് ആയിരിക്കും, അവിടെ ഹിറ്റ്‌ കൌണ്ടര്‍ മാനേജര്‍ ആവാന്‍ ആണ് ചാന്‍സ് കൂടുതല്‍. അല്ലാതെ ഇങ്ങനെ ഹിറ്റ്‌ കൌണ്ടറില്‍ തിരിമറി നടത്താന്‍ പറ്റില്ലാ.

  ReplyDelete
 29. ക്യാപ്റ്റൻ ഹാഡോക്ക്...

  തമാശയോ കാര്യമോ!?

  യു.ആർ.എൽ മുകളിൽ ഉണ്ടല്ലോ....

  ഒന്നു നോക്കൂ!!

  ReplyDelete
 30. ശരിയാണ് ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ ചില സംഭവങ്ങള്‍ ഉണ്ടെന്നു മനസ്സിലാകുന്നത്.

  ReplyDelete
 31. കൊടകരപുരാണം ഞാന്‍ ആദ്യം കേട്ട ബ്ലോഗുകളില്‍ ഒന്നാണു, സത്യത്തില്‍ ബ്ലോഗുകളുടെ ഭണ്ടാരം തുറന്നപ്പൊള്‍ കണ്ടത്‌...ചിരിക്കാതിരിക്കാന്‍ പറ്റാതെ പൊട്ടിച്ചിരിച്ചത്‌ ആന്നാണു.

  ReplyDelete
 32. വരാന്‍ വൈകി ..വന്നത് നല്ല വാര്‍ത്തയിലെക്കും..

  ReplyDelete
 33. എനിക്കും അഭിമാനിക്കാം. എന്റെ അയല്‍വക്കക്കാരനാണേയ്. (എന്റെ നെല്ലായിയും വിശാലന്റെ കൊടകരയും മിനിമം പോയിന്റ്)

  ReplyDelete
 34. ബൂലോകത്തിലെ ഇപ്പോഴുള്ള വമ്പൻ കായ്മരങ്ങൾക്കെല്ലാം വളമായി തീർന്നത് ഈ മഹാമേരുവിൽ നിന്നും അടർന്നുവീണ ഇലകൾ ചീഞ്ഞാണ്,ഒപ്പം അനേകം നർമ്മത്തിന്റെ ഇത്തിക്കണ്ണികൾ ഇതിൽ നിന്നും പൊട്ടിമുളക്കുകയും ചെയ്തു കേട്ടൊ....
  ഏതായാലും നമ്മൾ ബൂലോഗർക്ക് ഇങ്ങിനെയൊക്കെയെങ്കിലും വിശാലനെ ഇതുപോലെ ഇടക്ക് വല്ലപ്പോഴും ആദരിക്കാം അല്ലേ...ആരാധനകൾക്കൊപ്പം തന്നെ!
  നന്നായി...ഡോക്ട്ടറേ...

  ReplyDelete
 35. angerude oru agrahamalle athu angane thanne kidannote

  ReplyDelete
 36. ജയേട്ടന്‍,
  ഞാന്‍ ഇന്ന് അതായത് ഏപ്രില്‍ 2, 2010 നു നോക്കിയപ്പോള്‍ വിശാല്‍ജിയുടെ പ്രൊഫൈല്‍ വിസിറ്റ് കൌണ്ട് 100087 കാണിച്ചു, സംശയം തീരാതെ റീഫ്രെഷ് ചെയ്തു നോക്കിയപ്പോള്‍ ഒന്ന് കൂടി 100088 എന്ന് കാണിച്ചു. പിന്നീട് റീഫ്രെഷ് ചെയ്യുന്തോറും കൌണ്ട് ഓരോന്ന് വീതം കൂടുന്നുമുണ്ട്... അപ്പോള്‍ എവിടെയാണ് പിഴവ് പറ്റിയത്??

  പിന്നെ വിശാല്‍ജിയെ അറിയാത്ത ബ്ലോഗ്ഗെഴ്സോ, അത്ഭുതം തന്നെ..

  ReplyDelete
 37. ഗോപീകൃഷ്ണൻ

  ചങ്കരൻ

  ഗൌരീദാസൻ

  എഴുത്തുകാരിച്ചേച്ചീ

  ബിലാത്തിച്ചേട്ടൻ

  ഷൈജു

  സുമേഷ് മേനോൻ

  അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി!!

  ReplyDelete
 38. സുമേഷ്!

  സുമേഷ് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു!

  വീണ്ടും വിശാലപ്രൊഫൈലിൽ കയറി.

  സംഗതി സത്യം!

  On Blogger Since September 2005

  Profile Views (approximate) 100104

  ഇതെന്തു മറിമായം!!?

  വിശാലന്റെ നല്ല മനസ്സ് അറിയാവുന്നതുകൊണ്ട് എന്റെ പ്രൊഫൈൽ ക്ലിക്കി.

  On Blogger Since July 2007

  Profile Views (approximate) 3029


  ഹ! ഹ!!

  അപ്പോൾ ഗൂഗിളമ്മച്ചി സംഗതി അപ് ഡേറ്റ് ചെയ്തതാണ്!

  ഇനി മുതൽ ഓരോ പ്രൊഫൈൽ വ്യൂവും അതിൽ കാണിക്കും.

  അതുകൊണ്ടാണല്ലോ നൂറിന്റെ മൾട്ടിപ്പിളിൽ കാണിച്ചിരുന്ന എന്റെ പ്രൊഫൈൽ വ്യൂസും മാറിയത്!

  ഇനി എല്ലാ ബ്ലോഗർമാരുടെയും പ്രൊഫൈൽ വൂസ് ഇങ്ങനെയാവും എന്നു പ്രതീക്ഷിക്കാം!!

  ഗൂഗിളമ്മേ, മായമ്മേ! എല്ലാം അവിടുത്തെ മായാജാലം!!

  ReplyDelete
 39. ഇനി “എനിക്ക് വിശാലനെ അറിയുകയേ ഇല്ല!” എന്നു പറഞ്ഞ ആ ക്യാപ്ടൻ ഹാഡോക്ക് തന്ന ലിങ്കുകൾ

  ദാ ഇവിടെ കൊടുക്കുന്നു

  http://dubaidays.sajeevedathadan.com/

  http://scrapswapnangal.sajeevedathadan.com/

  http://ghoraghoram.sajeevedathadan.com/

  http://snehasandram.sajeevedathadan.com/

  http://durbalan.sajeevedathadan.com/

  http://idavappathi.sajeevedathadan.com/

  http://mandalamayangi.sajeevedathadan.com/

  സൌകര്യം പോലെ നോക്കുക.

  ReplyDelete
 40. ഗൂഗിളമ്മച്ചി കാത്തോളണെ...!!

  ReplyDelete
 41. തീര്‍ച്ചയായും ആഘോഷിക്കണം എന്നിരുന്നാലും നമ്മുടെ വിശാലേട്ടന്‍ എന്താ പെട്ടന്ന് കൂട് വിട്ടു കൂട് മാറിയത്

  ReplyDelete
 42. ഒഴാക്കൻ...

  അദ്ദേഹം ഒരു മാസമായി നാട്ടിലാണ്.

  മുകളിൽ കൊടുത്ത ലിങ്കുകൾ ഒന്നു സന്ദർശിക്കൂ....

  വിശാലമനസ്കൻ എഴുത്ത് വിട്ടിട്ടില്ല.

  കൊടകര പുരാണത്തിൽ എഴുതുന്നില്ലെങ്കിലും മറ്റു ബ്ലോഗുകളിൽ എഴുതുന്നുണ്ട്.

  2010ലും പല പൊസ്റ്റുകളും ഇട്ടിട്ടുണ്ട്.

  ReplyDelete
 43. വിവരങള്‍ക്ക് നന്ദി.വിശാല്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ട്രേഷറര്‍ ആകാനും ഞാന്‍ എന്റെ വിലയേറിയ സമയം ചിലവഴിക്കാന്‍ തയ്യറാണെന്ന് അറിയിക്കട്ടേ.

  ReplyDelete
 44. ജയേട്ടാ...ബ്ലോഗ് എന്ന ഈ സംരഭത്തിന്റെ എ.ബി.സി.ഡി.അറിയുന്നതിനു മുമ്പ് വിശാലേട്ടന്റെ "കൊടകര പുരാണം" എന്ന ബുക്ക് ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു മെയില്‍ വഴിയാണു എനിക്കാ പുരാണത്തിന്റെ ലിങ്ക് കിട്ടുന്നത്.(പി.ഡി.എഫ്.ഫോര്‍മാറ്റില്‍)
  അന്നു തന്നെ ഞാനത് പ്രിന്റ് എടുത്തു വെച്ചിരുന്നു..നൂറോ ഇരുനൂറോ എ4 സൈസ് ഷീറ്റില്‍
  ഞാനും, കൂട്ടുകാരും അതിലെ കഥകള്‍ വായിച്ച് ഒരുപാട് ചിരിച്ചിട്ടുണ്ട്.
  ഇപ്പൊ ആ ബുക്ക് കാണാനില്ല..നാട്ടില്‍ നിന്നും പുതിയതൊരെണ്ണം വാങ്ങി കൊടുത്തയക്കാന്‍ കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട്.ഒപ്പം കുമാര സംഭവങ്ങളും

  ReplyDelete