Wednesday, February 24, 2010
ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!
എസ്.ഡി.ബർമൻ എന്ന വിഖ്യാത ഹിന്ദി സംഗീത സംവിധായകന്റെ മുഴുവൻ പേര് സച്ചിൻ ദേവ് ബർമ്മൻ എന്നാണ്. മറാഠി കവിയും നോവലിസ്റ്റുമായിരുന്ന രമേഷ് തെൻഡുൽക്കർ എന്ന മനുഷ്യൻ എസ്.ഡി.ബർമ്മന്റെ കടുത്ത ആരാധകനായിരുന്നു. തന്റെ മകന് സച്ചിൻ എന്ന പേരു നൽകാൻ രമേഷ് തീരുമാനിച്ചത് അങ്ങനെയാണ്!
സംഗീതം പോലെ തന്നെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ ഇന്ന് സച്ചിന്റെ ബാറ്റിംഗ് ആസ്വദിക്കുന്നു. വീരേന്ദ്ര സേവാഗ് എന്ന തകർപ്പൻ ബാറ്റ്സ്മാൻ ഔട്ടായാൽ പോലും ആളുകൾ ടി.വി ഓഫ് ചെയ്തു പുറത്തുപോകില്ല, സച്ചിൻ നിൽക്കുന്നുണ്ടെങ്കിൽ. പക്ഷെ സച്ചിൻ ഔട്ടായാൽ ഇന്നും കോടിക്കണക്കിനാളുകൾ ചാനൽ മാറ്റുകയോ, ടി.വി. പൂട്ടി പുറത്തുപോവുകയോ ചെയ്യുന്നു!
അത് ചിലർക്കു മാത്രമുള്ള കഴിവാണ്. പ്രതിഭയോടൊപ്പം ഭാഗ്യവും, അർപ്പണബോധവും, നിരന്തരമായ സ്വയം പ്രൊത്സാഹനവും ഒപ്പം മറ്റാർക്കുമില്ലാത്ത ‘എന്തൊ ഒന്ന്’ നൈസർഗികമായി ഉണ്ടാവുകയും ചെയ്യുമ്പോൾ... ചെരുവകൾ കൃത്യമായി ചെരുമ്പോൾ സംഭവിക്കുന്ന ഒന്ന്...
പെലെയോ, മറഡോണയോ,മൈക്കൽ ജാക്സനോ, മഡോണയോ ഒക്കെ ചെയ്യും പോലെ...
ലതാ മങ്കേഷ്കറോ, മൊഹമ്മദ് റാഫിയോ, യേശുദാസോ, എസ്.പി യോ ചെയ്യും പോലെ
ജനങ്ങളെ ആനന്ദിപ്പിക്കാനുള്ള കഴിവ്...
ഇടക്കാലത്തൊന്നു നിറം മങ്ങിപ്പോയ സച്ചിന്റെ അതിഗംഭീര തിരിച്ചു വരവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നാം കാണുന്നത്.
തുടർച്ചയായ 4 ടെസ്റ്റ് സെഞ്ചുറികൾ.
ഇപ്പൊഴിതാ തൊട്ടു പിന്നാലെ എകദിന ക്രിക്കറ്റിലെ ഏക ഡബിൾ സെഞ്ചുറിയും!
ഇൻഡ്യയ്ക്ക് 153 റൺസിന്റെ ഉജ്വല വിജയം....!
ഇന്റർനാഷനൽ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി കൂടിയാണിത്. (ഇതിനു മുൻപ് നഥാൻ ആസ്റ്റിൽ ആയിരുന്നു ആ റെക്കൊഡിനുടമ - 153 പന്തിൽ ഡബിൾ സെഞ്ച്വറി - ടെസ്റ്റിൽ)
ഇതിനു പുറമേ
ഏകദിനത്തിൽ 46 സെഞ്ചുറികൾ 93 ഫിഫ്റ്റികൾ
ടെസ്റ്റ് ക്രിക്കറ്റിൽ 47 സെഞ്ചുറികൾ 54 ഫിഫ്റ്റികൾ
ഈ സെഞ്ചുറികൾ കൂടാതെ 23 തവണ 90 കളിൽ ഔട്ടായി സച്ചിൻ!
കൂടാതെ ഏകദിനത്തിൽ 154 വിക്കറ്റുകൾ, റ്റെസ്റ്റിൽ 44 വിക്കറ്റുകൾ.
ടെസ്റ്റ് ക്രിക്കറ്റിൽ മൊത്തം 13447 റണ്ണുകൾ
ഏകദിനക്രിക്കറ്റിൽ മൊത്തം 17,598 റണ്ണൂകൾ
ഒരു പക്ഷേ ലോകത്ത് ഇനിയൊരു കളിക്കാരനും എത്തിപ്പെടാൻ പറ്റാത്ത റെക്കോഡുകൾ!
ഇതിനു മുൻപു നടന്ന 2961 അന്താരാഷ്ട്ര എകദിന മത്സരങ്ങളിൽ സംഭവിക്കാഞ്ഞതാണ് ഇന്ന് (24-02-2010)ഗ്വാളിയറിൽ സംഭവിച്ചത്... റെക്കോഡുകൾ തകർക്കപ്പെടാൻ വേണ്ടിയുള്ളവയാണ്. ഇനി പലരും ഈ റെക്കോഡ് തകർത്തേക്കാം. എന്നാലും ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ ആൾ എന്ന ബഹുമതി സച്ചിനു സ്വന്തം.
സച്ചിനും പോണ്ടിംഗും - ഒരു താരതമ്യം.
ഏകദിന മത്സരങ്ങൾ
താരം.........റൺസ്....... സെഞ്ചുറി....അർദ്ധസെഞ്ചുറി
സച്ചിൻ........17,598....... 46..........93
പോണ്ടിംഗ്......12,542........29.........75
ടെസ്റ്റ് മത്സരങ്ങൾ
താരം.........റൺസ്...സെഞ്ചുറി.....അർദ്ധസെഞ്ചുറി
സച്ചിൻ.......13,447....47........ 54
പോണ്ടിംഗ്....11,859.....39........ 51
പണ്ട് ശാരദാശ്രം വിദ്യാമന്ദിർ എന്ന സ്കൂളിൽ പഠിക്കുന്ന കാലത്ത് എം.ആർ.എഫ് പേസ് ഫൌണ്ടേഷനിൽ ഫാസ്റ്റ് ബൌളർ ആകാൻ ചെന്ന സച്ചിനെ ഫാസ്റ്റ് ബൌളിംഗ് ഇതിഹാസം ഡെന്നിസ് ലിലി നിരുത്സാഹപ്പെടുത്തി വിട്ടു!(അതെത്ര നന്നായി!)തുടർന്ന് കൂട്ടുകാരൻ വിനോദ് കാംബ്ലിയുമൊത്ത് 664 റൺസിന്റെ പാർട്ട്ണർഷിപ് ഉണ്ടാക്കി ലോക റെക്കോഡ് സ്ഥപിച്ചു. അന്നൊക്കെ കോച്ച് രമാകാന്ത് അച് രേക്കർ രസകരമായ ഒരു തന്ത്രം പ്രയോഗിച്ചിരുന്നു. സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ ഒരു ഒരു രൂപ നാണയം സ്റ്റമ്പിന്റെ മുകളി വയ്ക്കും. ഔട്ടാക്കുന്ന ബോളർക്ക് അതു കിട്ടും. പ്രാക്ടീസ് സെഷൻ മുഴുവൻ കഴിഞ്ഞാലും ഔട്ടാകാതിരുന്നാൽ ഒറ്റരൂപ നാണയം സച്ചിന്! (അങ്ങനെ കിട്ടിയ 13 നാണയങ്ങൾ സച്ചിന്റെ ശേഖരത്തിലുണ്ട്, ഇന്നും)
1989 ൽ വെറും പതിനാറു വയസ്സുള്ള തലയിൽ കിരീടം പൊലെ മുടിക്കെട്ടുള്ള ഒരു പയ്യൻ ലോകോത്തര സ്പിന്നർ ആയ അബ്ദുൾ ഖാദറിനെ ഒരോവറിൽ നാലു തവണ സിക്സർ പറത്തുന്നത് അമ്പരപ്പുകലർന്ന ആഹ്ലാദത്തോടെ കണ്ടിരുന്നത് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഹോസ്റ്റലിലെ ടി.വി. റൂമിൽ വച്ചാണ്! പിന്നീട് എത്രയെത്ര ഇന്നിംഗ്സുകൾ!എന്നെപ്പോലെ നിങ്ങളോരോരുത്തരെയും കോൾമയിർ കൊള്ളിച്ച പ്രകടനങ്ങൾ...
ഹെൻറി ഒലോങ്ഗ എന്ന ബോളറെ ഓർമ്മയുണ്ടോ!?
പണ്ടൊരിക്കൽ ഒരു ഒവറിൽ സച്ചിനെ പേടിപ്പിക്കാൻ ചില നമ്പരുകൾ ഇറക്കി വിജയിക്കുന്നു എന്നു കണ്ടപ്പോൾ (ഇപ്പോ നമ്മുടെ ശ്രീശാന്ത് കാട്ടുമ്പോലത്തെ)ചില വികൃതികൾ കാണിച്ചു പോയി... പിന്നീട് ഒലോങ്ഗ എറിഞ്ഞ ഓവറുകൾ പൂരപ്പറമ്പിലെ വെടിക്കെട്ടു പോലെയായിരുന്നു! 68 പന്തിലോ മറ്റോ സച്ചിൻ സെഞ്ചുറി തികച്ചു. പിന്നെ എല്ലാ മാച്ചിലും ഒലോങ്ഗയ്ക്ക് ഓണമായിരുന്നു!
മൈക്കേൽ കാസ്പറൊവിച്ച് ആയിരുന്നു ഷാർജയിൽ സച്ചിനെ പ് രാകിയ ബോളർ!
ലോകം കണ്ട എറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോൺ സച്ചിൻ തന്നെ അടിക്കാൻ ക്രീസിൽ നിന്നു ചാടിയിറങ്ങുന്ന ദു:സ്വപ്നങ്ങൾ കാണുന്നു എന്ന് പരസ്യമായി പറഞ്ഞു.
സച്ചിൻ റെക്കോർഡുകൾ ഉണ്ടാക്കാൻ മാത്രം ശ്രമിക്കുന്ന കളിക്കാരനാണ് എന്നാണ് ചിലർ ആരോപിക്കുന്നത്. എല്ലാ കളിക്കാരും സച്ചിൻ സൃഷ്ടിച്ചതുപോലുള്ള പോലെ റെക്കോർഡിനുവേണ്ടി കളിച്ചിരുന്നെങ്കിൽ!
ഒരു സൂപ്പർ താരത്തിനു നേരിടേണ്ടി വരുന്ന വൈതരണികൾക്ക് ഒന്നാം തരം ഉദാഹരണമാണ് റ്റൈഗർ വുഡ്സ്...
പിന്നെ കോഴക്കളിക്കാർ.... ഇൻഡ്യയുടെ എക്കാലത്തെയും വലിയ ഓൾ റൌണ്ടർ കപിൽ ദേവ്, മുഹമ്മദ് അസറുദ്ദീൻ, അജയ് ജഡേജ....
സച്ചിൻ ഒരിക്കലും ആവക പ്രലോഭനങ്ങളിൽ വീണില്ല. രമേഷ് തെണ്ടുൽക്കറുടെ മകൻ തന്റെ പെഡിഗ്രി കാത്തു സൂക്ഷിച്ചു.
സച്ചിനേക്കാൾ വലിയ പ്രതിഭ എന്ന് ചിലർ വാഴ്ത്തിയിരുന്ന വിനോദ് കാംബ്ലി ഇന്നെവിടെയാണെന്നൊർക്കുക....പ്രതിഭ മാത്രം പോരാ വിജയി ആകുവാൻ...
ഈ മുപ്പത്തേഴാം വയസ്സിലും 147 പന്തിൽ 200 റൺ നേടാൻ ഒരു കളിക്കാരനു കഴിയുന്നെങ്കിൽ അതിൽപ്പരം നേട്ടം മറ്റെന്താണ്?
ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ ഏകദിന മത്സരത്തിൽ ബൌണ്ടറിയ്ക്കരികിലൂടെ ഡൈവ് ചെയ്തു മിച്ചം പിടിച്ച ഒരു റണ്ണിനായിരുന്നു ഇൻഡ്യ ജയിച്ചത് എന്നു വേണമെങ്കിൽ പറയാം.
ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ് മാൻ തന്റെ പിൻഗാമിയായി ലോകത്തിനു ചൂണ്ടിക്കാണിച്ചവൻ...
മുംബൈ മറാഠികളുടെ മാത്രമല്ല, ഇൻഡ്യക്കാരുടെ മുഴുവൻ ആണെന്നുറച്ചു പറയാൻ ചങ്കൂറ്റം കാണിച്ചവൻ...
ഞാൻ ഒരു ഇൻഡ്യക്കാരനാണെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും താക്കറെ പോലെ ഒരു ഭ്രാന്തൻ നെതാവിനെ തൃണവൽഗണിച്ച് മുംബൈയിൽ നിന്നു പറഞ്ഞവൻ...
ഇന്ന് ലോകത്താദ്യമായി ഒരു അന്തർദേശീയ എകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് നീ വീണ്ടും ഞങ്ങൾ നൂറ്റിപ്പത്തു കോടി ജനങ്ങളെ ആവേശത്തേരിലേറ്റിയിരിക്കുന്നു!
മുത്തം, ഒരു നൂറു മുത്തം , സച്ചിൻ!
വാൽമൊഴി: ഇന്നത്തെ പ്രകടനം കണ്ട ആവേശത്തിൽ എഴിതിയതാണ്...എന്നെ ഇത്രയധികം ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരനില്ല. ഇത് ഒരു ആരാധകന്റെ ആവേശപ്രകടനമായി കണ്ടാൽ മതി! പിന്നെ, സച്ചിന്റെ എറ്റവും വലിയ ഫാൻ ഞാനല്ല; അതു നമ്മടെപിപഠിഷു ആകുന്നു!
Subscribe to:
Post Comments (Atom)
മുംബൈ മറാഠികളുടെ മാത്രമല്ല, ഇൻഡ്യക്കാരുടെ മുഴുവൻ ആണെന്നുറച്ചു പറയാൻ ചങ്കൂറ്റം കാണിച്ചവൻ...
ReplyDeleteഞാൻ ഒരു ഇൻഡ്യക്കാരനാണെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും താക്കറെ പോലെ ഒരു ഭ്രാന്തൻ നെതാവിനെ തൃണവൽഗണിച്ച് മുംബൈയിൽ നിന്നു പറഞ്ഞവൻ...
ഇന്ന് ലോകത്താദ്യമായി ഒരു അന്തർദേശീയ എകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് നീ വീണ്ടും ഞങ്ങൾ നൂറ്റിപ്പത്തു കോടി ജനങ്ങളെ ആവേശത്തേരിലേറ്റിയിരിക്കുന്നു!
മുത്തം, ഒരു നൂറു മുത്തം , സച്ചിൻ!
VEry Very GOOD Post. Thanks!!!
ReplyDelete!!!!!!!!!
ReplyDeleteജയാ,
ReplyDeleteലേഖനം അവസരോചിതമായി.
സച്ചിന്‍ തെണ്ടുക്കല്‍ക്കര്‍ക്ക് ആശംസ്കള്‍
നല്ലൊരു പോസ്റ്റ് മാഷേ. സച്ചിന്റെ ആ പ്രകടനം ഏതൊരു ഇന്ത്യാക്കാരനെയാണ് ആനന്ദിപ്പിയ്ക്കാതിരിയ്ക്കുക?
ReplyDeleteഇന്നലെ സച്ചിന്‍ 200 നേടിയപ്പോള്‍ വോണ്‍ പറഞ്ഞല്ലോ "ഇപ്പോള്‍ സച്ചിനെതിരേ പന്തെറിയേണ്ടി വരാതിരുന്നത് എന്റെ ഭാഗ്യം" എന്ന്.
സത്യത്തില്‍ ദൈവം ഈ ഡബിള്‍ സച്ചിനു വേണ്ടി കാത്തു വയ്ക്കുകയായിരുന്നില്ലേ? :)
സം പൂജ്യൻ
ReplyDeleteകൊട്ടോട്ടിക്കാരൻ
ടോംസ്
ശ്രീ...
നന്ദി സുഹൃത്തുക്കളേ!
ശ്രീ പറഞ്ഞതു ശരിയാണ്...
കേളീശൈലിയിലൂടെ ഇൻഡ്യക്കാരെ ഇത്രയധികം ആനന്ദിപ്പിച്ച മറ്റൊരാളില്ല!
ഇത്രയധികം സമ്മർദമനുഭവിക്കുന്ന മറ്റൊരു കളിക്കാരനും ലോകത്തുണ്ടാവുകയും ഇല്ല...!
ഈ ‘ഡബിൾ’ ശരിക്കും ഒരു കാവ്യനീതി തന്നെ!
ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്ന വിശേഷണം ഇന്നും അർഹിക്കുന്നുണ്ടെങ്കിൽ, അതിൽ നാം തീർച്ചയായും സച്ചിനോട് കടപ്പെട്ടിരിക്കുന്നു...:) He is a gentleman!!! :)
ReplyDeletecricket is not a religion......it's a great nation, sachin is the soul of that........doctor, it's good........
ReplyDeleteഞാൻ ഈ ഇരട്ട ശതകം താക്കറേക്ക് “ഡെഡികേറ്റ്” ചെയ്യുന്നു!!
ReplyDelete----
പിന്നെ കോഴക്കളിക്കാർ.... ഇൻഡ്യയുടെ എക്കാലത്തെയും വലിയ ഓൾ റൌണ്ടർ കപിൽ ദേവ്,
---
ഒരു കല്ലുകടിയായില്ലെ?
സചിന്‍ എന്ന മഹാപ്രതിഭയുടെ മാന്ത്രികസ്പര്‍ശം എന്നു പറയുന്നത് ഒരുവിധ അനാവശ്യങ്ങളിലും അദ്ദേഹം ചെന്നു തലയിടില്ല എന്നുള്ളതാണു്. കാംബ്ലി മുതല്‍ ഗാംഗുലി വരെ കളിക്കളത്തിനു അകത്തും പുറത്തും കാട്ടിക്കൂട്ടിയിട്ടുള്ള പരാക്രമങ്ങള്‍ കണ്ടിട്ടുള്ളവരാണു് നമ്മള്‍. എന്നാല്‍ സ്വാര്‍ത്ഥലാഭത്തിനല്ലാതെ രാജ്യത്തിനു വേണ്ടി എങ്ങിനെ കളിക്കണം എന്നു മഹാനായ ഈ കളിക്കാരന്‍ നമ്മളെ പഠിപ്പിക്കുന്നു.
ReplyDeleteഇനി ഒരു ലോകകപ് നേടിത്തരാനും ഈ അമാനുഷികനു കഴിയട്ടെ എന്നാശംസിക്കുന്നു. പിന്നെ ടെസ്റ്റില്‍ ഒരു 400 കടക്കാനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
2011 ലോകകപ്പ്...
ReplyDeleteടെസ്റ്റിലും ഏകദിനത്തിലും 50 സെഞ്ച്വറികള്‍ വീതം...
ഏകദിനത്തില്‍ 100 അര്‍ദ്ധ സെഞ്ച്വറികള്‍...
ഏകദിനത്തില്‍ 20000 റണ്‍സ്...
ടെസ്റ്റില്‍ 15000 റണ്‍സ്...
ടെസ്റ്റില്‍ ചുരുങ്ങിയത് ഒരു ട്രിപ്പിള്‍ സെഞ്ച്വറി...
സച്ചിനില്‍ നമുക്കുള്ള പ്രതീക്ഷകള്‍ അവസാനിയ്ക്കുന്നില്ല.
വിശദമായ വിവരങ്ങള്‍ നല്‍കിയ പോസ്റ്റ്.
ReplyDeleteസച്ചിന്‍ സച്ചിന്‍ തന്നെ.
ഇന്നലെ ഇന്ത്യക്കാരില്‍ കൊരിത്തരിക്കാത്താവരായി ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
പ്രവീൺ വട്ടപ്പറമ്പത്ത്
ReplyDeleteഅതെ. ബൌളർമാരോടു കാണിക്കുന്ന ആക്രമണോത്സുകത ഒരിക്കലും പെരുമാറ്റത്തിൽ കാനിക്കാത്തയാൾ... നില മറന്നു പെരുമാറാത്തവൻ!
തെക്കു
ക്രിക്കറ്റ് മതമെങ്കിൽ സച്ചിൻ ദൈവമാണ് എന്നത് ഇപ്പോൾ പ്രശസ്തമായ ഒരു ചൊല്ലായി മാറിയിരിക്കുന്നു! അതിനെ ആലങ്കാരികമായി കണ്ടാൽ മതി.
കാക്കര
അതു കലക്കി!
(കല്ലുകടി ഉണ്ടോ? ഒരു ഫാക്റ്റ് എഴുതി എന്നെ ഉള്ളൂ)
ചിതൽ
ആ ആശംസകളെല്ലാം പൂവണിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു!
ശ്രീ
അസംഭാവ്യമല്ലാത്ത പ്രതീക്ഷകൾ!
പട്ടേപ്പാടം റാംജി
അതെ! ഇന്നലെ കൊരിത്തരിക്കാത്തവരായി, ഇൻഡ്യക്കാർ ആരുമില്ല!
ഇന്നലെ ഇന്ത്യക്കാരില്‍ കൊരിത്തരിക്കാത്താവരായി ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
ReplyDeleteഒരു ക്രിക്കറ്റ് പ്രേമിയെ, തീർച്ചയായും എന്നെയും നിങ്ങളേയും പോലെ, ഇന്നലെ സച്ചിന്റെ ഇന്നിങ്ങ്സ് വല്ലാതെ കോരിത്തരിപ്പിച്ചു.. സമ്മതിക്കുന്നു. പക്ഷെ ഒരു ജനതയുടെ പരിച്ഛേദമായി ക്രിക്കറ്റ് ആരാധകരെ കണക്കാക്കരുതു.. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി തെരുവോരങ്ങളിലലയുന്ന, പണിയെടുക്കുന്ന, ക്രിക്കറ്റ് എന്താണെന്നു പോലും അറിയാത്ത കോരുകയും തരിക്കുകയും ഒന്നും ചെയ്യാത്ത വലിയൊരു വിഭാഗമുണ്ട്..
അതിശയോക്തി കലർന്ന ഒരു പ്രയോഗത്തിന്റെ ആവേശത്താൽ മറന്നു കളയാവുന്ന ഒന്നല്ല അതു..
ഒരു വ്യക്തി എന്ന നിലയില്‍ ആര്‍ക്കും പിന്തുടരാവുന്ന മാതൃക... അതാണ് സച്ചിന്‍
ReplyDeleteഇത്രയധികം വിവരങ്ങള്‍ കളക്റ്റുചെയ്തു തന്നതിലുള്ള സന്തോഷമായാണു നേരത്തേ ആശ്ചര്യചിഹ്നമിട്ടു പോയത്. അഭിനന്ദനങ്ങള്‍...
ReplyDeleteപക്ഷേ ഉച്ചമുതല്‍ ജോലി ഒഴിവാക്കി കളികണ്ടവന് ഈ ഡബിള്‍ സെഞ്ച്വറികൊണ്ടെന്തു പ്രയോജനം? മനുഷ്യരെ മടിയന്മാരാക്കുന്ന പരിപാടിയല്ലേ ഏകദിനകിറുക്കറ്റ്?
പ്രവീൺ...
ReplyDeleteഹ! ഇത്തരം ആസ്വാദനക്കുറിപ്പുകളെ അക്ഷരാർത്ഥത്തിൽ എടുക്കരുതേ!
അങ്ങനെ ചിന്തിച്ചാൽ ഈ കുറിപ്പിന്റെ തലക്കെട്ടുതന്നെ തെറ്റല്ലേ!?
ലോകത്തിന്റെ നെറുകയിൽ സച്ചിൻ കേടിയത് എപ്പോ?അതെവിടെ എന്നൊക്കെ ചോദിച്ചാൽ ഞാൻ കുഴങ്ങിയതു തന്നെ!
എങ്കിലും, എതൊരു ആഹ്ലാദ മുഹൂർത്തത്തിലും, അത് ആസ്വദിക്കാൻ ഭാഗ്യമില്ലാത്ത ആളുകൾ ഉണ്ടെന്ന ഓർമ്മപെടുത്തൽ നല്ലതു തന്നെ. അതിനെ വിലമതിക്കുന്നു.
കണ്ണനുണ്ണീ...
വലരെ സന്തൊഷം!
കൊട്ടോട്ടിക്കാരാ...
ആ ചോദ്യത്തിൽ ഒരു കഴമ്പുമില്ല!
ഉണ്ടായിരുന്നെങ്കിൽ എൻൻഎപ്പോലെയുള്ള ‘കിറുക്കന്മാർ’ ഒരിക്കലും ജീവിതത്തിൽ ഒന്നും നേടില്ലായിരുന്നു.ഏകദിന ക്രിക്കറ്റ് ഉൾല ദിവസം മുഴുവൻ ലീവെടുത്തോ എടുക്കാതെയോ കളി മുഴുവൻ കാണുന്ന ആളുകളുറ്റെ എണ്ണം ഇന്നു തീരെ കുറഞ്ഞു.പണ്ട് ടി.വി യുള്ള ആഢ്യന്മാരുടെ വീട്ടിൽ കളി കാണാനെത്തുന്ന ആൾക്കൂട്ടം ഇന്നില്ല. എല്ലാവരും വീടു പൂട്ടി സ്വന്തം പണിക്കു പോകുന്നു. നമ്മുടെ കൌമാരത്തിലെ പൊലെ ടി.വി അഡിക്റ്റ് അല്ല ഇന്നത്തെ കൌമാരം. അവർക്കു വേറെ എന്തെല്ലാം ഉപാധികളുണ്ട്.
പിന്നെ ഞാൻ ഒരു ക്രിക്കറ്റ് മത്സരം എങ്കിലും മുഴുവൻ കണ്ട കാലം മറന്നു. സമയം കിട്ടാറില്ല എന്നതു തന്നെ കാരണം.നമ്മുടെയൊക്കെ കഥ ഇതു തന്നെ.
സത്യത്തിൽ ഇന്നു കൂടുതൽ സമയം കളയുന്നത് നെറ്റിലാണ്!അതു വച്ച് മനുഷ്യനെ അലസനാക്കുന്നത് നെറ്റാണെന്ന് എല്ലാ ബ്ലോഗർ ഭാര്യമാരും പറയും!
തികച്ചും ഭാഗ്യവശാലാണ് ഞാൻ സച്ചിന്റെ ഈ ഇന്നിംഗ്സ് കണ്ടത്. ഒരു മണിക്കൂർ റെയിൽ വേ സ്റ്റേഷനിലെ ടിവിയിൽ! അതു മരക്കാനാവില്ല താനും!
ജയൻ ചേട്ടാ, ഒരിക്കലുമില്ല.. കളികാണാൻ ചിലപ്പോഴൊക്കെ ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്ന ടൈപ്പ് സാധനമാണു ഈയുള്ളവൻ :) ഇതിനെയൊക്കെ അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതല്ല..
ReplyDeleteഅതിശയോക്തികൾക്കും പർവ്വതീകരണങ്ങൾക്കും ഇടയിൽ നമ്മുടെ മാധ്യമങ്ങൾ ‘മാർക്കറ്റ് വാല്യു’ കുറവാണു എന്ന കാരണത്താൽ പലതും വിസ്മരിക്കുന്നു.. അതിനെതിരെയുള്ള ഒരു കുഞ്ഞു പ്രതിഷേധം .. അത്രമാത്രം
മുംബൈ, മറാഠികളുടെ മാത്രമല്ല ഇൻഡ്യക്കാരുടെ മുഴുവൻ ആണെന്നു പറയാൻ ചങ്കൂറ്റം കാണിച്ച,
ReplyDeleteഞാൻ ഒരു ഇൻഡ്യക്കാരനാണെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നു പറഞ്ഞ, സച്ചിനെയാണ് എനിക്കിഷ്ടം.
സച്ചിന് കീ ജയ്
ReplyDeleteജയാ.. സച്ചിന്റെ കടുത്ത ഒരു ആരാധകനാണ് ഞാൻ.. ഞാൻ എന്നല്ല ബഹുഭുരിപക്ഷം ഇന്ത്യക്കാരും അതെ എന്ന് പറയുന്നതാ ശരി.. ഇത്രയധികം വിനയം ഒരു കളിക്കാരനിൽ ഒരിക്കലും കാണാൻ കഴിയില്ല.. പെരുമയുടെ ഉത്തുംഗതയിൽ നിൽക്കുമ്പോളും വിനയം കൈവിട്ടുപോകാതെ സൂക്ഷിക്കുന്ന ആ കുറിയ മനുഷ്യനെ കണ്ടു പഠിക്കട്ടെ നമ്മുടെ കോണകത്തിന്റെ ആകൃതിയിലുള്ള കേരളത്തിൽ ഒതുങ്ങികൂടുന്ന സുകുമാരന്മാരും.. തിലകന്മാരുമൊകെ.. സച്ചിൻ ഒരു മതം തന്നെയാണ്.. സച്ചിൻ ക്രിക്കറ്റിൽ ഇനിയും പലതും നേടാനുണ്ട്.. ശ്രീയുടെ മുകളിലുള്ള കമന്റിലെ വാചകങ്ങൾ സഫലമാവട്ടെ...
ReplyDeleteസ്പോഴ്സിൽ പൊതുവേ താല്പര്യം കുറവാണ്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ച അറിവും കമ്മി! എങ്കിലും സച്ചിന്റെ നേട്ടം അഭിമാനകരം തന്നെ. ഈ സന്തോഷത്തിൽ ഞാനും പങ്കുന്നു.
ReplyDeleteഅവിയല്‍ എന്ന പേരുതന്നെ ആകര്‍ഷണീയം...ഇതു തൊട്ടു കൂട്ടാന്‍ വൈകിയെത്തിയതില്‍ ഖേദിക്കുന്നു. നല്ല വിഭവങ്ങള്‍
ReplyDeleteഈ റെക്കോർഡിനുശേഷം പിറ്റെദിനം ലണ്ടനിലെ പത്രമാധ്യമങ്ങൾ മുഴുവൻ സച്ചിനെ വാനോളം വാഴ്ത്തുകയായിരുന്നൂ !
ReplyDeleteആദ്യമായാണ് ഒരു ഭരതീയൻ ഇവിടെ ഇതുപോലെ പുകഴ്ത്തപ്പെട്ടത് ..കേട്ടൊ ഡോക്ട്ടറേ.....
എഴുത്തുകാരിച്ചേച്ചി
ReplyDeleteഅരുൺ കായംകുളം
മനോരാജ്
സജിം തട്ടത്തുമല
നീന ശബരീഷ്
ബിലാത്തിച്ചേട്ടൻ....
ഈ അവിയൽ രുചിച്ച എല്ലാവർക്കും നന്ദി!
ബിലാത്തിച്ചേട്ടാ...
ആ പത്രകട്ടിംഗുകൾ ഒന്നു സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യാമോ?
ഇങ്ങോട്ട് എത്താന്‍ വൈകി ട്ടോ .......good post
ReplyDeletesachin always creates unforgettable moments in world cricket......