രമ്യ ആന്റണിയുടെ 'ശലഭായനം' എന്ന കവിതാ സമാഹാരം ഇന്നലെ വൈകുന്നേരം (24-01-10)അഞ്ചു മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിറഞ്ഞ സദസ്സിൽ പ്രശസ്ത മലയാള കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ,ഡോ. ടി.എൻ. സീമയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മലയാളികളുടെ കൂട്ടായ്മയായ ‘കൂട്ടം ഡോട്ട് കോം’ ആണ് ശലഭായനം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിന് കെ.ജി. സൂരജ് സ്വാഗതം പറഞ്ഞു. കൂട്ടം അഡ്മിനിസ്ട്രേറ്റർ ശ്രീ.ജ്യോതികുമാർ അധ്യക്ഷനായിരുന്നു. കൂട്ടത്തിന്റെ പ്രിയ കവി ശിവപ്രസാദ്, ഡോ.ജയൻ ദാമോദരൻ, സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രമ്യ ഈ സ്നേഹവായ്പിനു നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി. രമ്യയുടെ ഒപ്പം നിഴൽ പോലെ എല്ലാ സഹായവും ചെയ്തുകൊണ്ട് കൂടെ നിൽക്കുന്ന ജോഷി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കൂട്ടം അംഗങ്ങളായ ആൽബി, അജിത്ത്, ഡോ.ദീപ ബിജോ അലക്സാണ്ടർ, ഇന്ദു തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
രമ്യയുടെ കവിതകളിലൂടെ ഒരു ദ്രുതഗമനം നടത്തിക്കൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു - “ കുട്ടിക്കാലത്തേ പോളിയോ രോഗം ചുംബിച്ച രമ്യയെ അർബുദക്കടന്നലുകൾ അന്വേഷിച്ചു വരുന്നതിനു മുൻപു തന്നെ കവിതയുടെ ഇളം കാറ്റ് സ്പർശിച്ചിരുന്നു....അവളുടെ വാക്കുകളിൽ വിടർന്നത് പച്ച പുതച്ച പാടങ്ങളും, സ്വർണ നിറമുള്ള മണലാരണ്യവും, സൂര്യനുദിക്കുന്ന കുന്നുകളും, ഉപ്പുരസം ആഴത്തിൽ പുരണ്ട നിറങ്ങളും, ആളിപ്പടരുന്ന കരിയിലക്കാടും,ചിറകുകൾ കുഴയുവോളം ഞാൻ പരക്കുമെന്ന ഇച്ഛാശക്തിയുടെ വെളിച്ചവുമാണ്.“
ഡോ.ടി.എൻ. സീമ പറഞ്ഞു “ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അവധി നൽകിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യനിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണവ.“
ശരിയാണ്...
കുട്ടിക്കാലത്തെ ഇരട്ടവരപ്പുസ്തകങ്ങളും, മുനയൊടിഞ്ഞ കുഞ്ഞു പെൻസിലും, കണ്ണീർ കുറുക്കി നിറച്ച മഷിപ്പെനയും ഇപ്പോഴെവിടെയായിരിക്കും എന്നാശങ്കപ്പെടുന്ന രമ്യ...
സ്വപ്നങ്ങൾ സൂക്ഷിക്കാൻ എത്ര ഇടം വേണം? ഒരലമാരയിൽ പുസ്തകങ്ങളും, മറ്റൊന്നിൽ കരിവളകളും പൊട്ടും ചാന്തും നിറച്ചു വച്ചാലും സ്വപ്നം നിറയ്കാൻ ഇനിയും ഒരുപാടിടം ബാക്കി! എന്നുൾക്കാഴ്ചകാണുന്ന രമ്യ...
ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ കണ്ണുകൾക്ക് ഇളം ചൂടിന്റെ നനവുണ്ടായിരിക്കും.... എന്നു നിങ്ങളുടെ ഉള്ളു ചുഴന്നു ചിന്തിക്കുന്ന രമ്യ...
അവളുടെ മനസ്സിലെ കവിതയുടെ വർണ ശലഭങ്ങൾ പാറിനടക്കുകയാണ്....!
ജനുവരി 25 ന് രമ്യ തിരുവനന്തപുരം ആർ.സി.സി.യിൽ അഡ്മിറ്റാവും. 28 നാണ് സർജറി. അവളുടെ രോഗമുക്തിയ്ക്കായി എല്ലാ സുമനസ്സുകളുടെയും അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും ഉണ്ടാവും എന്നു പ്രത്യാശിക്കുന്നു...
ചില ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു. കടപ്പാട് http://www.koottam.com/
1.ശലഭായനം നിങ്ങളിലേക്ക്...
2.ജോഷി സംസാരിക്കുന്നു.
3.ഈ നറു പുഞ്ചിരി വിരിഞ്ഞു നിൽക്കട്ടെ, എന്നും!
4.രമ്യയുടെ ഹൃദയത്തിൽ നിന്ന്....
5. സദസ്സ്
കുട്ടിക്കാലത്തെ ഇരട്ടവരപ്പുസ്തകങ്ങളും, മുനയൊടിഞ്ഞ കുഞ്ഞു പെൻസിലും, കണ്ണീർ കുറുക്കി നിറച്ച മഷിപ്പെനയും ഇപ്പോഴെവിടെയായിരിക്കും എന്നാശങ്കപ്പെടുന്ന രമ്യ...
ReplyDeleteസ്വപ്നങ്ങൾ സൂക്ഷിക്കാൻ എത്ര ഇടം വേണം? ഒരലമാരയിൽ പുസ്തകങ്ങളും, മറ്റൊന്നിൽ കരിവളകളും പൊട്ടും ചാന്തും നിറച്ചു വച്ചാലും സ്വപ്നം നിറയ്കാൻ ഇനിയും ഒരുപാടിടം ബാക്കി! എന്നുൾക്കാഴ്ചകാണുന്ന രമ്യ...
ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ കണ്ണുകൾക്ക് ഇളം ചൂടിന്റെ നനവുണ്ടായിരിക്കും.... എന്നു നിങ്ങളുടെ ഉള്ളു ചുഴന്നു ചിന്തിക്കുന്ന രമ്യ...
അവളുടെ മനസ്സിലെ കവിതയുടെ വർണ ശലഭങ്ങൾ പാറിനടക്കുകയാണ്....!
രമ്യയ്ക്ക് എന്റെ അനിയതികുട്ടിയുടെ മുഖമാണ് ജയെട്ടാ
ReplyDeleteഅതെന്നെ കരയിച്ചു കൊണ്ടേ ഇരിക്കുന്നു
ദൈവം അവളെ കാത്ത് രക്ഷിക്കും ഉറപ്പ്..
ReplyDelete............................
ReplyDeleteഇത് സംബന്ധിച്ച വാർത്തകൾ പത്രങ്ങളിൽ കണ്ടിരുന്നു....
ReplyDeleteരമ്യ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.......
ഇനിയും ഒരുപാട് പൂക്കള്‍ തോറും പറന്നു നടക്കാന്‍ രമ്യയുടെ ഭാവനകള്‍ക്ക് കഴിയട്ടെ എന്ന് നമ്മുക്കാഗ്രഹിക്കാം. ഈ അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, ധൈര്യമേകാം.
ReplyDeleteഈ രചനകളിൽ കൂടി രമ്മ്യയുടെ എല്ലാചിറകുകൾക്കും സ്വപ്നങ്ങൾ വെക്കുന്നത് കണ്ടു..നല്ലനല്ല ചെയ്തികൾ...
ReplyDeleteചിലരെ ചില ദൌത്യത്തിനായി ദൈവം തെരഞ്ഞെടുക്കും ! ആരോഗ്യം
ReplyDeleteവല്ലാതെ പരീക്ഷിക്കപ്പെടുമ്പോഴും,രമ്യയുടെ സുമോഹനഭാവങ്ങള്‍ക്കും
ഭാവനകള്‍ക്കും കൊച്ചുചിറകുകളില്‍ ആവാഹിച്ച സ്വപ്നങ്ങള്‍ക്കും
മുന്നില്‍ തോല്‍വി സമ്മതിക്കുന്നു...രമ്യേ,നീ തിരിച്ചു വരും...
പൂര്‍ണ്ണ ആരോഗ്യവതിയായി...
രമ്യ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.......!
ReplyDelete.................................
തീര്‍ച്ചയായും ഉണ്ടാവും പ്രാര്‍ത്ഥനകള്‍.
ReplyDeleteനീലകണ്ഠൻ
ReplyDeleteകുമാരൻ
ഹൻലലത്ത്
ചാണക്യൻ
ഗിനി
ബിലാത്തിപ്പട്ടണം
ഒരു നുറുങ്ങ്
വാഴക്കോടൻ
എഴുത്തുകാരി ചേച്ചി....
എല്ലാവർക്കും നന്ദി...!
ഇന്ന് രമ്യയുടെ സർജറി ദിനം ആണ്.
എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവുമല്ലോ...
daivame...
ReplyDeleteദൈവത്തോടെ പ്രാര്‍ത്ഥിക്കാം
ReplyDeleteashamsakal....................
ReplyDeleteകൂടുതല്‍ ശക്തിയോടെ കരുത്തോടെ തിരിച്ചു വരും.
ReplyDeleteരമ്യക്കു എത്രയും വേഗം സുഖമാവട്ടെ!
ReplyDeleteദൈവം രമ്യയെ രക്ഷിക്കും . നമുക്ക് പ്രാര്‍ത്ഥിക്കാം
ReplyDeleteചേച്ചിപ്പെണ്ണ്
ReplyDeleteഅരുൺ കായംകുളം
ജയരാജ് മുരിക്കുംപുഴ
പട്ടേപ്പാടം റാംജി
മഹേഷ് ചെറുതന
ഹംസ
എല്ലാ സുമനസ്സുകൾക്കും നന്ദി!
രമ്യയുടെ ചികിത്സയ്ക്കുള്ള പണം സമാഹരിച്ചു കഴിഞ്ഞു.
ഇപ്പോൾ ആർ.സി.സി യിൽ റേഡിയേഷൻ ചികിത്സ തുടരുന്നു. അത് അല്പം നീണ്ട പ്രോസസ് ആണ്.
സഹായിച്ച എല്ലാവർക്കും നന്ദി.
വാര്‍ത്ത ടി വി യില്‍ കണ്ടിരുന്നു.
ReplyDeleteരമ്യ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.......!
രമ്യക്കു നിത്യശാന്തി നേരുന്നു.
ReplyDelete