Wednesday, January 20, 2010

ശലഭത്തിന്റെ കൂട്ടുകാർ

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപാണ് രമ്യ ആന്റണി എന്ന യുവ കവയിത്രിയെ ഞാൻ പരിചയപ്പെടുന്നത്. കൂട്ടം എന്ന മലയാളികളുടെ എറ്റവും വലിയ ഇന്റർനെറ്റ് കൂട്ടായ്മയിൽ വച്ചായിരുന്നു അത്.

മിക്കാവാറും ശോകച്ഛായയുള്ള കവിതകൾ എഴുതിയിരുന്ന കുട്ടിയായിരുന്നു രമ്യ. അതുകൊണ്ടു തന്നെ, ജീവിതത്തിൽ ദു:ഖം എന്നൊരു വികാരം മാത്രമല്ല ഉള്ളത് എന്നും, എല്ലാ വികാരങ്ങളേയും ഒരുപോലെ എഴുതി ഫലിപ്പിക്കുന്നവളാണ് യഥാർത്ഥ കവയിത്രി എന്നും ഒരിക്കൽ അവളെ ഞാൻ ഉപദേശിച്ചു.വഴക്കു പറഞ്ഞു എന്നു തന്നെ പറയാം.

തന്നെക്കുറിച്ചു കൂടുതൽ പറയാം എന്നു പറഞ്ഞെങ്കിലും പിന്നെ കുറേ നാൾ രമ്യയുമായി ബന്ധമൊന്നും ഉണ്ടായില്ല.ഞാൻ എന്റെ തെരക്കുകളിലേക്കും ഉൾ വലിഞ്ഞു.അങ്ങനെയിരിക്കെ ഒരു നാൾ ബ്ലോഗർ കൂടിയായ കെ.ജി.സൂരജ് എനിക്കൊരു മെസേജ് അയച്ചു.

രമ്യ എന്ന ബ്ലൊഗർ കുട്ടി അപ്പെന്റിസൈറ്റിസ് മൂലം ആശുപത്രിയിൽ ആണെന്നും അവൾക്ക് സാമ്പത്തികശേഷി കുറവായതിനാൽ കഴിയുന്ന സഹായം ചെയ്യണം എന്നുമായിരുന്നു അത്. സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തെരക്കുകൾ വീണ്ടും എന്നെ വിഴുങ്ങി.


കൂട്ടം എന്ന മലയാളം സൈറ്റിലാണ് ഞാൻ എഴുതിത്തുടങ്ങിയതും ബ്ലൊഗർ ആയതും.കഴിഞ്ഞ മാസം അവിടെ ഒരു സുഹൃത്ത് രമ്യയ്ക്ക് വീണ്ടും അസുഖമാനെന്നും അവൾക്ക് ഓറൽ ക്യാൻസർ ആണെന്നും അറിയിച്ചു. അപ്പോൾ തന്നെ ഞങ്ങൾ പല സുഹൃത്തുക്കൾ ചേർന്ന് അവളെ സഹായിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിറ്റേന്നു തന്നെ ഞാൻ രമ്യയെ തിരുവനന്തപുരം ആർ.സി.സിയിൽ പൊയി കണ്ടു. ജോഷി (പഥികൻ)എന്ന ഒരു യുവസുഹൃത്താണ് അവളെ എല്ലാ കാര്യങ്ങൾക്കും സഹായിച്ചിരുന്നത്. പോളിയോ വന്ന് ഇരുകാലുകളും ശുഷ്കിച്ച ഒരു പെൺകുട്ടി.... കഷ്ടിച്ച് 30 കിലോ ഭാരം... അതാണ് രമ്യ...!

വീട്ടുകാർ കാര്യമായ സഹായം ഒന്നും ഇല്ല. സുഹൃത്തുക്കൾ തന്നെ വേണം എല്ലാ കാര്യവും നോക്കാൻ. അപ്പോൾ തന്നെ ഈ വിവരങ്ങൾ വച്ച് കൂട്ടത്തിൽ രമ്യ സഹായനിധി രൂപീകരിച്ചു. ധാരാളം സുമനസ്സുകൾ അതിൽ പങ്കാളികളും ആയി.

തുടർന്ന് രമ്യയുടെ കവിതകൾ പുസ്തകരൂപത്തിലാക്കാൻ ഉള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ കുട്ടികൾ രമ്യയുടെ കവിതകൾക്ക് ദൃശ്യാവിഷ്കാരം നൽകാൻ മുന്നോട്ടു വന്നത്.അര്‍ബുദക്കിടക്കയിലും കവിതയുടെ കരുത്തിലൂടെ ജീവിതത്തോടു സംവദിക്കുന്ന കവയത്രി രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ദൃശ്യരൂപമൊരുക്കി .ഏകദിന ചിത്ര ശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരി ചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന്‍ (സ്ക്കള്‍പ്പ്ച്ചര്‍ ), സുജിത് (പെയിന്റിംഗ് ), നിസാര്‍ എല്‍ (പെയിന്റിംഗ് ) എന്നിവര്‍ നേതൃത്വം നല്‍കി . കുരീപ്പുഴ ശ്രീകുമാർ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , ഡോ ജയന്‍ ദാമോദരന്‍ , ബാബു രാമചന്ദ്രന്‍ , സന്ധ്യ എസ് എന്‍ , ജോഷി എന്നിവര്‍ സംസാരിച്ചു . ചിത്രങ്ങള്‍ ജനുവരി 24 വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ്‌ ക്ലബ് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും .

ശലഭായനം എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഫൈൻ ആർട്സ് കോളേജിൽ നടന്ന ദൃശ്യാവിഷ്കാര കൂട്ടായ്മയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ ഇവിടെകവി കുരീപ്പുഴ ശ്രീകുമാർ ശലഭായനത്തിലെ കവിതകൾ ഫൈൻ ആർട്സ് കോളെജിൽ അവതരിപ്പിക്കുന്നു.


ഫൈൻ ആർട്സ് കോളേജിലെ കൂട്ടുകാർ വരച്ച ചിത്രങ്ങൾ1.2.
3.
4.5.6.7.
കേട്ടറിഞ്ഞ എല്ലായിടത്തു നിന്നും നല്ല മനസ്സോടെയുള്ള സഹകരണമാണ് രമ്യയ്ക്ക് കിട്ടുന്നത്. ഇത് അവളേയും ഞങ്ങൾ കൂട്ടുകാരേയും ആഹ്ലാദിപ്പിക്കുന്നു.

രമ്യയുടെ വിവരം നൊമ്പരമായി ഒരു 'രമ്യ' എന്ന പേരിൽ http://www.nammudeboolokam.com പ്രസിദ്ധീകരിച്ചത് നിങ്ങൾ കണ്ടു കാണുമല്ലോ....

ഏഷ്യാനെറ്റിൽ വന്ന വാർത്തയുടെ ലിങ്ക്ഈ മുഖം ഓര്‍മ്മയില്ലേ? Help Ramya Antony...........

ഈ ശലഭത്തിന്റെ യാത്രയിൽ കൂട്ടായിരിക്കുവാൻ ഓരോ ബ്ലോഗർ സുഹൃത്തിനോടും ഞാൻ അപേക്ഷിക്കുന്നു.

27 comments:

 1. രമ്യയും സുഹൃത്തുക്കളും സംയുക്തമായി തിരുവനന്തപുരത്തെ എസ് ബി റ്റി മെയിന്‍ ബ്രാഞ്ചില്‍ അകൌണ്ട് തുറന്നിട്ടുണ്ട്. സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കായി അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

  Remya Antony
  Account Number: 67102342443
  State Bank of Travancore
  Thiruvananthapuram Main Branch
  Anacutchery Building, Statue, M G Road,
  Thiruvananthapuram.
  Telephone No: 0471 - 2328334

  ആർക്കെങ്കിലും നേരിട്ടു വിളിക്കണം എങ്കിൽ 09447104383 എന്ന എന്റെ നമ്പരിലോ, K G Suraj: 94470 25877 എന്ന നമ്പരിലോ, ജോഷി എന്ന നമ്പരിലോ 9995530259 വിളിക്കാം.

  ReplyDelete
 2. രമ്യയെ കുറിച്ച് ഇന്നലെ ഏഷ്യാനെറ്റിന്റെ ന്യൂസില്‍ കണ്ടിരുന്നു. കൂടുതല്‍ വായിക്കാന്‍ കഴിഞ്ഞ്തില്‍ സന്തോഷം.
  രമ്യയെ കുറിച്ച് അമ്മ മലയാളം മാസികയിലും എഴുതുമല്ലോ..

  ReplyDelete
 3. വിവരങ്ങള്‍ എല്ലാം ചേര്‍ത്ത് ബ്ലോഗ്‌ ആക്കിയത് നന്നായി...
  കൂടുതല്‍ പേര്‍ക്ക് രമ്യയെ പറ്റി അറിയാന്‍ കഴിയട്ടെ..
  പ്രിയ കൂട്ടുകാരി എത്രയും പെട്ടെന്ന് തിരിച്ചു വരും....
  എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകും

  ReplyDelete
 4. പ്രിയ ജയന്‍ സാര്‍

  രമ്യക്ക് എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു..
  ഒപ്പം താങ്കളുമായി നേരില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...

  സസ്നേഹം രഘുനാഥന്‍

  ReplyDelete
 5. ജയന്‍ ചേട്ടാ ,
  എല്ലാ ശ്രമങ്ങളും വിജയകരമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
  കൂടുതല്‍ നേരില്‍ കാണുമ്പോള്‍ സംസാരിക്കാം

  ReplyDelete
 6. ഈ പോസ്റ്റിനു വളരെ നന്ദി.

  ReplyDelete
 7. രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍

  ReplyDelete
 8. ആ കുട്ടിയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 9. പ്രാര്‍ത്ഥനയോടെ,ചെറിയൊരു സാന്ത്വനവും...

  ReplyDelete
 10. റ്റോംസ്

  സ്പൈഡി

  രഘുനാഥൻ

  കണ്ണനുണ്ണി

  കൊട്ടോട്ടിക്കാരൻ

  പാവപ്പെട്ടവൻ

  മുഹമ്മദു കുട്ടി

  ഒരു നുറുങ്ങ്....

  ശലഭത്തിന്റെ കൂട്ടുകാരാവാൻ വന്ന നിങ്ങൾക്കോരോരുത്തർക്കും നന്ദി!

  ReplyDelete
 11. രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 12. അവള്‍ക്കു നല്ലതു വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

  ReplyDelete
 13. രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 14. അവള്‍ക്കു നല്ലതു വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

  ReplyDelete
 15. ഭൂമിയില്‍ നന്മ അവശേഷിക്കുന്നു എന്നതിന്റെ തെളിവുകള്‍ ആണ് ഇതെല്ലാം.
  ആ ചിരി ഒരിക്കലും മാറാതിരിക്കട്ടെ....!!!

  ReplyDelete
 16. രമ്യക്കുവേണ്ടി എന്റെയും പ്രാര്‍ത്ഥനകള്‍.

  ReplyDelete
 17. രമ്യയ്ക്ക് സുഖമാകട്ടെ വേഗം

  ജയെട്ടന് അഭിനന്ദനങ്ങള്‍

  ReplyDelete
 18. ജയൻ മാഷിന്റെ ഈ പ്രവൃത്തി, നന്മയുള്ള മനസ്സുകൾ ബൂലോഗത്ത് നിറയെയുണ്ടെന്ന് തെളിയിക്കുന്നു... ര‌മ്യ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..

  ReplyDelete
 19. പ്രാര്‍ത്ഥനകള്‍..രമ്യ എളുപ്പം സുഖം പ്രാപിക്കട്ടെ..

  ReplyDelete
 20. രമ്യ പെട്ടെന്നു സുഖം പ്രാപിക്കട്ടെ.ഡോക്ടറെപ്പോലുള്ള നല്ല ആളുകൾ സഹായിക്കനുള്ളപ്പോൾ അവൾ വേദനിക്കില്ല.രമ്യയുടെ സങ്കടം എനിക്ക്‌ ഉൾക്കൊള്ളാനാവും.അവളുടെ അവസ്ഥയിലൂടെ കുറച്ചൊക്കെ സഞ്ചരിച്ച ആളാണല്ലോ ഞാനും.

  ReplyDelete
 21. മഴത്തുള്ളി

  എഴുത്തുകാരി ചേച്ചി

  മാലാഖക്കുഞ്ഞ്

  അജിത്ത്

  വിനോദ് രാജ്

  ആർ.പി.ജി.
  കേരള ഫാർമർ

  നീലകണ്ഠൻ

  കുഞ്ഞൻ

  ബിജിലി

  ശാന്ത കാവുമ്പായി

  എല്ലാ സുമനസ്സുകൾക്കും നന്ദി!

  ഈ ഉദ്യമം ഞാൻ തുടങ്ങി വച്ചതല്ല.

  സൂരജ്, ജോഷി എന്നീ ചെറുപ്പക്കാരാണ് ഇതിന്റെ അമരക്കാർ. അവർക്കൂപ്പം മലയാളം സൈറ്റ് - കൂ‍ട്ടം. അവിറ്റെ നിന്നുള്ള നൂറുകണക്കിനു മലയാളികൾ രമ്യയെ സഹായിച്ചിട്ടുണ്ട്.

  ഈ വിവരം അറിയുന്ന എല്ലാവരും സന്മനസ്സോടെ തന്നെ പ്രതികരിക്കുന്നു എന്നത് മലയാളി മനസ്സിൽ നിന്ന് നന്മയും സ്നേഹവും ഇനിയും മാഞ്ഞുപോയിട്ടില്ലെന്നും, അത് ഒരു കൈത്തിരിയായി നമ്മൾ എല്ലവരിലും നിറഞ്ഞു കത്തുന്നു എന്നും ഓർമ്മിപ്പിക്കുന്നു...

  രമ്യയുടെ കവിതാ സമാഹാരം - ശലഭായനം 24 ന് വൈകുന്നേരം കവി കുരീപ്പുഴ ശ്രീകുമാർ, ശ്രീമതി.ടി.എൻ. സീമ ടീച്ചർക്കു നൽകി പ്രകാശനം ചെയ്തു!

  എല്ലാവർക്കും നന്ദി!

  ReplyDelete
 22. ഇനിയും ഒരുപാട് പൂക്കള്‍ തോറും പറന്നു നടക്കാന്‍ രമ്യയുടെ ഭാവനകള്‍ക്ക് കഴിയട്ടെ എന്ന് നമ്മുക്കാഗ്രഹിക്കാം. ഈ അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, ധൈര്യമേകാം.

  ReplyDelete
 23. ഈ കാലത്തിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ക്ക് എല്ലാ വിധ വിജയാശംസകളും.....എല്ലാ വിധ പിന്തുണയും ഉണ്ടാകും.....

  ReplyDelete
 24. ശലഭായനം കഴിഞ്ഞു............. രമ്യ ഓര്‍മ്മയായി.
  http://www.koottam.com/forum/topics/784240:Topic:22697607

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. ഞാൻ ഒറ്റത്തവണയേ രമ്യയെ കണ്ടിട്ടുള്ളൂ.
  ശലഭം പറന്ന് പോകും മുൻപ് അറിഞ്ഞുവെങ്കിലും വളരെ ദൂരെയായിപ്പോയിരുന്നു, ഞാൻ.
  വേദന നിറഞ്ഞ ഒരു ഓർമ്മയായി.......രമ്യ.

  ReplyDelete