2010ജനുവരി9.....
ബ്ലോഗ് വിജ്ഞാനപ്രകാരം ഇന്നു പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയ്ക്കാണ് “മാംഗല്യം തന്തുനാനേന” നടക്കുന്നത്!
മനസ്സിലായിക്കാണുമല്ലോ... അങ്ങനെയാണ് കായംകുളം സൂപ്പർ ഫാസ്റ്റ് നിഘണ്ടു പറയുന്നത്...
ഒരില എനിക്കായി ഇടും എന്ന് അരുൺ വാഗ്ദാനം ചെയ്തിട്ടുള്ളതു കൊണ്ട് പോയിക്കളയാം എന്നു തന്നെ തീരുമാനിച്ചു. ജീവനോടെ ഒരു ബ്ലോഗറെ കണ്ടിട്ടു നാളെത്രയായി!
രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ബസ് സ്റ്റാൻഡിൽ എത്തി.
അപ്പോ ദാ വരുന്നു ഒരു സൂപ്പർ ഫാസ്റ്റ്.
കായംകുളത്തു പോകാൻ കായംകുളം സൂപ്പർ ഫാസ്റ്റിൽ തന്നെ കേറണം എന്നുണ്ടോ? പാലക്കാട് സൂപ്പർ ഫാസ്റ്റിലായാലും പോരേ..?
അഹങ്കാരം ചില്ലറയായിട്ടും നോട്ടായിട്ടും കുമിഞ്ഞു കൂടിയാൽ ഇങ്ങനെ പലതും ചിന്തിക്കും എന്നായിരിക്കും ഉത്തരകേരള മലയാളി ബ്ലോഗർമാർ ഇപ്പോൾ ചിന്തിക്കുന്നത്... അല്ലേ?
പക്ഷേ ഞാൻ ഒരു ‘തെക്കൻ’ ആയതുകൊണ്ട് അതിൽ കയറി. കായംകുളത്തിറങ്ങി.
ഇറങ്ങിക്കഴിഞ്ഞപ്പഴാ ഓർത്തത്, ഓഡിറ്റോറിയത്തിന്റെ പേർ ഓർക്കാൻ പറ്റുന്നില്ല!
ഇന്നലെ രാത്രി തന്നെ ഓഡിറ്റോറിയത്തിന്റെ പേരും, മുഹൂർത്ത സമയവും ഒരു തുണ്ടു കടലാസിൽ എഴുതി വച്ചിരുന്നു. പക്ഷേ രാവിലെ അതെടുക്കാൻ മറന്നു പോയി...!
ഇനിയിപ്പോ എന്തു ചെയ്യും!
എന്തുചെയ്യാൻ... തെണ്ടുക തന്നെ...!
മൂന്നക്ഷരപ്പേരാണ് ഓഡിറ്റോറിയത്തിന്റേത് എന്നുമാത്രം ഓർമ്മയുണ്ട്.... പല പെർമ്യൂട്ടേഷൻസും കോംബിനേഷൻസും മനസ്സിലിട്ടു പെരുക്കി.... തല പെരുത്തതു മാത്രം മിച്ചം!
ഒടുവിൽ ലിസ്റ്റ് വെട്ടിച്ചുരുക്കി മൂന്നു പേരുകൾ ഫിക്സ് ചെയ്തു. എ.ഡി.എം, കെ.ഡി.എം, ജി.ഡി.എം.....
ഓട്ടോക്കാരെ സമീപിച്ചു.
അപ്പോഴാണ് പുതിയ ഗുലുമാൽ!
മൂന്ന് ഓഡിറ്റോറിയങ്ങളും അടുത്തു തന്നെയുണ്ട്.
പട പേടിച്ചു കായംകുളത്തു ചെന്നപ്പോൾ ചൂട്ടുംകെട്ടിപ്പട!
“യെവനാരെടേ..” എന്ന മട്ടിലുള്ള അവന്മാരുടെ നോട്ടം കണ്ടപ്പോൾ ഞാനങ്ങ് അഭിമാന വിജ്രംഭിതനായി!
നേരേ തെക്കോട്ടു നടന്നു. അങ്ങനങ്ങു വിട്ടുകൊടുത്താൽ പറ്റില്ലല്ലോ!
ദാ മുന്നിൽ കാണുന്നു, ഒരു ഇന്റർനെറ്റ് സെന്റർ! തേടിയ കാലിൽ വള്ളി ചുറ്റി!
നേരേ കേറി.
ലോഗ് ഇൻ റ്റു ‘കായംകുളം സൂപ്പർഫാസ്റ്റ്' !
(രാവിലെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ കേറി നെഗളിച്ച ഞാൻ ഒടുവിൽ കായംകുളം സൂപ്പർഫാസ്റ്റിൽ തന്നെ അഭയം തേടി!)
ലൊക്കേറ്റഡ് ‘മാംഗല്യം തന്തുനാനേന...’
ദാ കിടക്കുന്നു സ്ഥലവും, നേരവും, ഓഡിറ്റോറിയവും എല്ലാം!
ബസ് സ്റ്റാൻഡിനടുത്തുള്ള ജി.ഡി.എം. ഓഡിറ്റോറിയം.
‘കഫേ’യിൽ നിന്നു പുറത്തിറങ്ങി. പടിഞ്ഞാറോട്ടു നോക്കി. അമ്മച്ചീ...! ലോ കാണുന്നു, ജി.ഡി.എം. ഓഡിറ്റോറിയം...!
ഹോ! എന്നെ സമ്മതിക്കണം!
അങ്ങോട്ടു വച്ചു പിടിച്ചു.
ആളുകൾ അധികം ഇല്ല.
നേരേ അകത്തു കേറി.
വീഡിയോ-സ്റ്റിൽ ഫോട്ടോഗ്രാഫർമാർ പണിയൊന്നുമില്ലാതെ കുത്തിയിരിക്കുന്നു!
എന്തായാലും നേരത്തെ എത്തി. ക്യാമറ എടുക്കാൻ മറന്നു. മൊബൈൽ പ്രയോഗം തുടർന്നു.
കതിർ മണ്ഡപം സ്വപ്ന സ്വരമണ്ഡപം....
അതിനരികിൽ നാദസ്വരക്കച്ചേരി..!
കച്ചേരി ആസ്വദിക്കുന്ന കുട്ടികൾ...
അവരെ വിട്ട് ഒന്നു ചുറ്റിക്കറങ്ങി... നമ്മുടെ പ്രധാന ഉദ്ദേശം സാധിക്കണമല്ലോ...
ഉം.... സംഗതി ഉഷാറായി നടക്കുന്നുണ്ട്. ആശങ്കയ്ക്ക് അവകാശമില്ല!
ഇതിനിടെ അരുണും കുടുംബവും എത്തി. ഞാൻ ചെന്ന് അരുണിനും അളിയനും കൈ കൊടുത്തു. അമ്പരന്നു നിന്ന അരുണിനെ കണ്ടപ്പോൾ ഒരു കാര്യം എനിക്കു പിടികിട്ടി. എന്നെ അരുണിനു പിടികിട്ടിയില്ല!
എന്തു ചെയ്യാം ബ്ലോഗർ പ്രൊഫൈലിലെ ഫോട്ടോയേക്കാൾ ഗ്ലാമർ നേരിട്ടു കാണുമ്പോൾ ഉള്ളതുകൊണ്ടുള്ള ഓരൊ കുഴപ്പങ്ങളേ! (അല്ലേലും ഈ സൌന്ദര്യം എന്റ്റെ ഒരു ശാപമാ! ദൈവമേ! പാവത്തുങ്ങൾക്ക് നീ എന്തിനിത്ര....!)
പക്ഷെ അരുണിനു മനസ്സിലായില്ലെങ്കിലും നമ്മൾ കുരയ്ക്കാൻ പാടില്ലല്ലോ!
വരൻ എത്തിക്കഴിഞ്ഞു.
വധുവിന്റെ ആൾക്കാർ സ്വീകരണത്തിനു റെഡി.
അളിയാ അവിടെ അല്ല.... ദാ ഇവിടെ എന്റെ കാലു കഴുകൂ...!
ഉം... കൊള്ളാം അളിയാ!
ആഹാ! പുതിയ അളിയൻ ഹാപ്പി...!!
പാവം പാവം പഴയ അളിയൻ! (അരുണിന്റെ ഭാര്യാസഹോദരൻ)
മനുഷ്യനിവിടെ വിറ പൂണ്ടിരിക്കുവാ... പെണ്ണെവിടേ കാർന്നോമ്മാരേ..?
ആക്രാന്തം പാടില്ലളിയാ.... ലോ... ലതിലേ വരുന്നൊണ്ട്!
പുടമുറി കല്യാണം ദേവീ... എനിക്കിന്നു മംഗല്യം....!
ഇനി കാത്തിരിക്ക വയ്യ!
വരൻ ഹാപ്പി! വധുവും!!
കായംകുളം ബ്ലോഗർ സംഗമം!
മൊട്ടുണ്ണി,ജയൻ ഏവൂർ,അരുൺ കായംകുളം.
തെരക്കു മൂത്ത മൂലം ഇവിടെ നിർത്തുന്നു!
കായംകുളം സൂപ്പർഫാസ്റ്റ് ഡ്രൈവർ അരുൺ കായംകുളത്തിന്റ സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ റിപ്പോർട്ടും ഫോട്ടോസും...!
ReplyDeleteഎല്ലാ ബ്ലോഗർ കുടുംബാംഗങ്ങൾക്കുമായി സമർപ്പിക്കുന്നു.
ജയൻ മാഷെ..
ReplyDeleteകായംകുളത്തിന്റെ സഹോദരിയുടെ കല്യാണ വിശേഷം ബൂലോഗത്തെത്തിച്ചതിന് എന്റെ വക പ്രത്യേക അഭിനന്ദനംസ്..!
ബൂലോഗത്തിന്റെ ശക്തി സ്നേഹങ്ങൾ ഇതൊക്കെയാണ്. എന്നാലും കുടുംബ സമേതം കല്യാണത്തിന് പോകാമായിരുന്നു മറ്റുകാരണങ്ങളൊക്കെയുണ്ടെങ്കിലും...
സ്ഥലം മറന്നുവെന്ന് വായിച്ചപ്പോൾ ഞാനെന്റെ ബുദ്ധി പറഞ്ഞുതരാൻ പോയതാണ് പക്ഷെ താഴെ താങ്കളത് പ്രാവർത്തികമാക്കിയതു വായിച്ചപ്പോൾ..
ചെക്കനെ കാണിക്കുന്ന ആദ്യപടത്തിൽ, സ്റ്റാർ സിംഗർ നജീബിനെപ്പോലെ എന്നാലൊ നജീബിനേക്കാൾ സുന്ദരനായ വിനോദളിയനെ കഷണ്ടിക്കാരനാക്കുന്ന തരത്തിലാണ് പടം പിടിച്ചിരിക്കുന്നത്. അരുൺ പൊറുക്കട്ടെ..
അരുണിന്റെ സഹോദരി ചിത്രയ്ക്കും വിനോദളിയനും വിവാഹമംഗളാശംസകൾ..!
ഓ.ടി. അവിയൽ... ഈ പുതിയ ബ്ലോഗ്പോസ്റ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അവിയലിലെ ഏതു കക്ഷണവും സ്വാദിഷ്ടമാണ്..വ്യത്യസ്ഥത കൊണ്ട് ഈ ബ്ലോഗ് ബൂലോഗത്ത് ജൈത്രയാത്ര തുടരട്ടെ...
നിങ്ങള്‍ മൂന്നുപേരുമാത്രം മീറ്റിയോ..?
ReplyDeleteആഹാ... രസകരമായ വിവരണം മാഷേ.
ReplyDeleteചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി :)
നല്ല ഒരു പോസ്റ്റ്
ReplyDeletekollaam
ReplyDeleteoru kalyanam koodiye pole undu
ചേട്ടാ....കൊള്ളാം..ട്ടോ.
ReplyDeleteപണിക്കൊന്നും പോകാതെ കല്യാണം കണ്ടു നടക്കുകയാണ് അല്ലെ? ചുമ്മാ.... :)
ഒരു കല്യാണം കൂടാന്‍ ഉള്ള ഭാഗ്യം അതീ പോസ്റ്റില്‍ കൂടി കിട്ടി.
ReplyDeleteപങ്കുവച്ചതിനു നന്ദി
ഡോക്ടറെ കല്യാണത്തിനു തന്നെ"അവിയല്‍" വിളമ്പിയതില്‍ സന്തോഷം
ഇതങ്ങ് പൊലിക്കട്ടെ ! സദ്യക്ക് പ്രധാനിയാവും പോലെ ഈ ‘അവിയലും’ ബൂലോകത്തിന്റെ പ്രധാനിയാവട്ടെ ..
കുഞ്ഞൻ...
ReplyDeleteഈ ബ്ലോഗിലെ കടിഞ്ഞൂൽ പൊസ്റ്റിന്റെ കടിഞ്ഞൂൽ കമന്റിനു നിറയെ നന്ദി!
വിനോദളിയന്റെ മുടിയില്ല അളിയാ, മനസ്സിലാണു സ്നേഹം! ആ മനസ് നന്നായിരിക്കട്ടേ! (അരുൺ കായംകുളം ബൂലോഗത്തിറങ്ങിയാൽ എന്നെ എന്തു പറയുമോ ആവോ! ഒന്നും പറയാൻ വഴിയില്ല, അരുണിനെ ചുള്ളനാക്കിയല്ലേ ഞാൻ പടം എടുത്തത്!)
ചാർവാകൻ
അതെ മാഷേ! ഞങ്ങൾ കൂടി!
നമുക്ക് കൊല്ലാത്തൊന്നു കൂടാം, എന്താ?
ശ്രീ
വലരെ നന്ദി , സഹൊദരാ!
എറക്കാടൻ
താങ്ക്യു താങ്ക്യു... ഇനി ഈ വഴി വരണേ!
മാലാഖക്കുഞ്ഞ്
വളരെ സന്തോഷം...ബൂലോഗം മുഴുവൻ പാറി നടക്കൂ!
വിനോദ് രാജ്
ഇവിടെയും എത്തി അല്ലേ!
(പണ്ടു വിനുവിന്റെ കല്യാണ റിപ്പോർട്ടർ ആകാനും ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ... നന്ദി വേണം അനിയാ, നന്ദി!)
മാണിക്യം ചേച്ചി
ആശംസകൾക്കു ഹൃദയം നിറഞ്ഞ നന്ദി ചേച്ചീ...
“അവിയലിൽ” എന്തും ചേരും!
നല്ല രുചിയാ!
അവിയലു പോലെ രസകരമായി കല്യാണ വിശേഷം വിളമ്പിയിരിക്കുന്നു.അവിടെ ഒന്നു ചുറ്റിക്കറങ്ങിയ പ്രതീതി.:)
ReplyDeleteവധൂവരന്മാര്‍ക്ക് എല്ലാ വിധ മംഗളാശംസകളും..
അരുണിനെ പറ്റി എഴുതുമ്പോള്‍ തന്നെ അരുണിന്റെ കോമഡി വന്നിട്ടുണ്ടല്ലോ.. രസായിട്ടെഴുതി. അഭിനന്ദനങ്ങള്‍.
ReplyDeleteസംഗീത പ്രേമികളായ കുട്ടികളുടെ പടം കണ്ടു അപ്പോളെ മനസ്സിലായി അരുണിന്റെ അനന്തരവന്മാര്‍ക്കും ആ സംഗിത പ്രേമം പാരംമ്പര്യമായി കിട്ടിയിട്ടുട്ടെണ്ടേന്ന്..സഹോദരിക്കും പുത്ത്ത്തനളിയനും എല്ലാ ഭാവുകങളും...
ReplyDeleteഅങ്ങനെ ചുളുവിലൊരു സംഗമം നടത്തി അല്ലേ? വധൂവരന്മാര്‍ക്കു് എല്ലാ മംഗളങ്ങളും.പുതിയ ബ്ലോഗിനു് ഭാവുകങ്ങളും.
ReplyDeletekalyanathil panketutha pole.. pakshe, unu kittiyilla ketto..
ReplyDeleteറെയർ റോസ്
ReplyDeleteനന്ദി! അരുൺ വന്നിട്ടു വേണം ചെലവു ചോദിക്കാൻ!
കുമാരൻ
അതെ. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുന്ന കല്ലാണു ഞാൻ! ഹി!ഹി!
പാവം ഞാൻ
ഹ! ഹ!! സംഗീതപ്രേമികൾ! അവരാണ് യഥാർത്ഥ ആസ്വാദകർ!!
എഴുത്തുകാരിച്ചേച്ചി
സന്തോഷം! നന്ദി!
മനോരാജ്
അതു കൊള്ളാം! ശരിയാ... ഇനിയുമുണ്ട് കുറേ പടങ്ങൾ... ഇത്രയും അപ് ലോഡ് ചെയ്യാൻ പെട്ട പാട് എനിക്കറിയാം! ഇനി പടം ഇടാൻ വയ്യ!സദ്യ സങ്കൽപ്പിച്ചോ!
ഡോക്ടര്‍ എന്ന് വിളിക്കാന്‍ എനിക്ക് നാണം തോന്നുന്നു. കാരണം 2007 ജൂലൈ ( Ayur veda4u) പോസ്‌റ്റും നവംബര്‍ 2008 (Ayur veda) പോസ്‌റ്റും ഞാന്‍ ഓടിച്ചൊന്നു നോക്കി, ഒന്ന് ഇംഗ്ലീഷായതുകൊണ്ട് വലുതായിട്ടൊന്നും മനസ്സിലായില്ല. എങ്കിലും അതിലെ രണ്ട് കമന്റുകളില്‍ ഒരു മുഹമ്മദ് കുട്ടി പറഞ്ഞിരിക്കുന്നു "വളരെ വിജ്ഞാന പ്രഥമാണ് വിഷയം ആയുര്‍ വേദമായതിനാല്‍ വല്ലപ്പോഴും മലയാളത്തിലും എഴുതണം " ഇനി ഒരു കൊച്ചുത്രേ്യസ്സ്യാമ്മ ചോദിച്ചിരിക്കുന്നു. " നന്നായിരിക്കുന്നു പക്ഷേ ഇത് പുതുക്കാത്തതെന്ത്" മാത്രമല്ല എല്ലാകമന്റുകളും ആ പോസ്‌റ്റുകളുടെ പ്രസക്തിയെ സൂചിപ്പിക്കുന്നവയും ആണ് എന്നിട്ടും താങ്കള്‍ തമാശക്ക് വേണ്ടി ഇക്കിളി സാഹിത്യം എഴുതുന്നു. ഞാനീപ്പറഞ്ഞതിന്റെ അര്‍ത്ഥം ഡോക്ടര്‍ തമാശ പറഞ്ഞു കൂടെന്നോ, എഴുതിക്കൂടെന്നോ, ആസ്വദിച്ചുകൂടെന്നോ അവിയല്‍ പോലെ ഇക്കിളി സാഹിത്യം എഴുതിക്കൂടെന്നോ അല്ല, മറിച്ച് താങ്കളെപ്പോലുള്ളവര്‍ ആയുര്‍വേദം പോലുള്ള മനോഹരങ്ങളായ പോസ്‌റ്റുകള്‍ക്കൂടി നന്നായി പരിഭോഷിപ്പിച്ചിരുന്നെങ്കില്‍ എന്നാണ്. നന്ദി ഈ പോസ്‌റ്റും മനോഹരമാണ്.
ReplyDeleteശരിക്കും കല്യാണത്തിൽ പങ്കെടുത്ത പ്രതീതി ഉളവാക്കി....
ReplyDeleteവിവാഹ ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി മാഷെ...
വധൂവരന്മാർക്ക് ആശംസകൾ....
ഹഹാ..
ReplyDeleteകുഞ്ഞിപെണ്ണു ചോദിച്ചതു ഡോക്ടര്‍ സാര്‍ കേട്ടല്ലോ..
അങ്ങിനെ തന്നെ വേണം സാറിനു..
അപ്പോഴേ; നമ്മുടെ ഒരു ബ്ലോഗെര്‍ സുഹ്രൂത്ത് അവിടെ പമ്മിപ്പമ്മി നില്‍ക്കുന്നുണ്ടായിരുന്നല്ലോ..കുടുംബസമേതം..
അങ്ങേരെ കണ്ടില്ലായിരുന്നോ..??
ഹഹഹ..കലക്കീട്ടുണ്ട്..ശരിക്കും..ആസ്വദിച്ചു...
ReplyDeleteനന്ദി, കുഞ്ഞിപ്പെണ്ണ്, ചാണക്യൻ, ഹരീഷ് തൊടുപുഴ, ബിജ് ലി...
ReplyDeleteകുഞ്ഞിപ്പെണ്ണേ....
എന്നെ കുഴിച്ചുമൂടിയേ അടങ്ങൂ, അല്ലേ!?
ഡോക്ടർ എന്നു വിളിക്കണം എന്നു ഞാൻ പറഞ്ഞിട്ടേ ഇല്ലല്ലോ... പിന്നെന്തിനാ നാണിക്കുന്നത്!?
ഏവൂരുകാരൻ ജയൻ (ജയൻ ഏവൂർ) ആയിട്ടാണു ഞാൻ ബ്ലോഗെഴുതുന്നത്. ഡോ.ജയൻ ദാമോദരൻ.എം.ഡി. എന്ന പെരു വച്ചല്ല. ഓരൊരുത്തരും അവനവൻ ആഗ്രഹിക്കുന്ന രീതിയിൽ എഴുതുന്നു. അത്രമാത്രം.
2007 ജൂലൈ 20 നാണ് ഞാൻ ആദ്യമായി ഒരു പൊസ്റ്റ് ഇടുന്നത്.
ReplyDelete2008 ഒക്ടോബർ വരെ അതാരും തിരിഞ്ഞു നോക്കിയില്ല!
രണ്ടാമതൊരാൾ അതിൽ താല്പര്യം പ്രകടിപ്പിച്ചത് 2009 ജനുവരിയിൽ - സെനു ഈപ്പൻ
തോമസ്...
അപ്പോഴേക്കും ഞാൻ കഥ ബ്ലോഗ് തുടങ്ങുകയും, അത് അല്പം ശ്രദ്ധിക്കപ്പെടുകയും
ചെയ്തു.ഇതുവരെ ആകെ 16 പോസ്റ്റ്.മാസത്തിൽ ഒന്നിൽ കൂടുതൽ എഴുതാൻ
കഴിയുന്നില്ല. നവംബർ മാസം രണ്ടു പോസ്റ്റിട്ടു. അതിൽ ഒന്ന് റീ പൊസ്റ്റ്
ആയിരുന്നു. അത് ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്തെഴുതിയ ഒരു കഥയാണ് - ഒരു
ഓണാട്ടുകരക്കഥ(ഇതെ പേരിൽ അത് 1993 ലെ കോളേജ് മാഗസിനിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ട്)
ഇതിനിടെ മലയാളത്തിൽ ആയുർവേദത്തെ കുറിച്ചെഴുതാം എന്നു തീരുമാനിച്ചു. 2008
നവംബറിൽ മലയാളത്തിൽ ആയുർവേദത്തെ കുറിച്ച് എഴുതി.2009 ജൂൺ വരെ അതവിടെ
കിടന്നു!
വിപിൻ എന്ന ബ്ലോഗറുടെ ബ്ലോഗിൽ ഒരു കമന്റ് ഇടുകയും അതിനെ തുടർന്ന്
അനിൽ@ബ്ലോഗും വിപിനും കമന്റിടുകയും ചെയ്തു.ആയുർവേദത്തിന്റെ ത്രിദൊഷ
സിദ്ധാന്തങ്ങൾ വിശകലനം ചെയ്യാമോ എന്ന് അനിൽ ചോദിച്ചു. സമയം പോലെ ചെയ്യാം
എന്നു ഞാൻ മറുപടി പറഞ്ഞു.
ത്രിദോഷ സിദ്ധാന്തം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്യാൻ
എത്ര പ്രയാസമാണെന്ന് അതു പഠിച്ചവർക്കറിയാം. ഞാൻ ഇപ്പൊഴും വായനയിലാണ്.
കൂടുതൽ പഠിച്ചു കൊണ്ടിരിക്കുന്നു.
കുഞ്ഞിപ്പെണ്ണു പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ അതെഴുതും, എന്നെങ്കിലും.
ReplyDeleteഇതിനിടെ ‘യോഗ‘യിലും ഒരു ബ്ലൊഗ് തുടങ്ങി. അതിൽ 7 പോസ്റ്റിട്ടു.
കുഞ്ഞിപ്പെണ്ണ് അതു കണ്ടുകാണില്ല...ഇപ്പോ തന്നെ ആയുർവേദ പൊസ്റ്റ്
ഒന്നോടിച്ചു നോക്കിയതല്ലെ ഉള്ളൂ? ‘യോഗ’യിൽ ലാസ്റ്റ് പൊസ്റ്റ്
‘പ്രാണായാമ‘ത്തെ കുറിച്ചാണ്. കഴിഞ്ഞ നവംബറിൽ ഇട്ട ആ പോസ്റ്റിൽ ഒരു
കമന്റിടാൻ സൌമനസ്യം കാണിച്ചത് “ആഗ്നേയ” എന്ന ബ്ലോഗർ മാത്രമാണ്.
എങ്കിലും തുടർന്നും ഞാൻ എഴുതും.എന്റെ സമയവും, സൌകര്യവും അനുസരിച്ച്.
അത് കുഞ്ഞിപ്പെണ്ണിനെപ്പോലെയുള്ളവർ നാണിക്കുമോ എന്നോർത്തല്ല.
“അവിയൽ” വായിച്ചിട്ട്, അത് ഇക്കിളിപ്പെടുത്തി എന്ന് ഒരാൾ പറഞ്ഞതും
ആദ്യമായാണ്!
ഇപ്പോ എനിക്കു സംശയം.... പെണ്ണുങ്ങളെ നാണിപ്പിക്കാനും
ഇക്കിളിപ്പെടുത്താനും ഞാൻ ഇവിടെ എന്തു ചെയ്തു എന്റെ ബ്ലോഗന്നൂർ കാവിലമ്മേ!
ഇത് ഇവിടെ പോസ്റ്റ് ചെയ്തത് നന്നായി
ReplyDeleteവിവരണം വളരെ മനോഹരം
ചിത്രങ്ങളും അടിപൊളി!!!!
ഡോക്ടര്‍ സാറേ,
ReplyDeleteസൂപ്പര്‍ ഫാസ്റ്റിന്റെ പെങ്ങളുടെ കല്യാണം കൂടിയത് പോലെ ഒരു പ്രതീതി പോസ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായി കേട്ടോ. ആശംസകള്‍
(പിന്നേ, കുഞ്ഞി പെണ്ണും വല്യ പെണ്ണും അങ്ങിനെ പലതും പറയും. അത് കേട്ട് ഡോക്ടര്‍ "ഡോണ്ട് വറി" ആകാതെ ധൈര്യമായി പോസ്റ്റിക്കോ. അവിയലും സാമ്പാറും ഇഷ്ടപ്പെടുന്നവര്‍ പലരും ഇവിടെയുണ്ട്)
ഏവൂരാനേ,
ReplyDeleteനല്ല കത്തിക്കൽ...
കല്ല്യാണം നേരിൽ കണ്ട പോലെ !!
എന്നാലും ഒരു സംശ്യം...
വീട് യേവൂരു തന്ന്യേ ???
കല്യാണവിശേഷം തകര്‍ത്തു. രസകരമായി വായിച്ചാസ്വദിച്ചു.സദ്യയുടെ കാര്യമൊന്നും പിന്നെ കണ്ടില്ല. ഉണ്ടില്ലേ?പിന്നെ, എന്റെയും ഒരു സംശയം. ഡൊക്ടറുടെ വീട് ഏവൂരെവിടെയാണെന്ന്.
ReplyDeleteഞാനും അവിടുത്തു കാരന്‍ തന്നെ ആരുന്നേ...
ReplyDeleteപക്ഷെ എന്താ ചെയ്യാ... പണ്ടാരടങ്ങാന്‍ ഒരു പ്രൊജക്റ്റ് റിലീസ്...വന്നു തലേ വീണു പോയി...
അല്ലെ ഞാനും എടുത്തേനെ പടം...
കല്ല്യാണം കൂടിയ പോലായി :)
ReplyDeleteകല്യാണ ചിത്രങ്ങള്‍ നന്നായിരിക്കുന്നു. വിവരണങ്ങളും. എല്ലാം നേരില്‍ കണ്ടതുപോലെ.
ReplyDeleteരമണിക...
ReplyDeleteനന്ദി മാഷേ!
രഘുനാഥൻ...
പിൻ തുണയ്ക്കു നന്ദി, കൂട്ടുകാരാ!
പാട്ടോളി...
തറവാട് ഏവൂര്, താമസം കൊല്ലം!
പാവത്താൻ...
സദ്യ ഉണ്ടു! പിന്നെ!
പക്ഷെ ഞാൻ ഉണ്ണുന്ന പടം എടുക്കാൻ ആരും ഉണ്ടായില്ല. ഇലയുറപ്പിക്കാനുൾല തെരക്കിൽ മറ്റുള്ളവരെ ഞാനു ശ്രദ്ധിച്ചില്ല!! ഹി! ഹി!
വീട് ഏവൂരമ്പലത്തിനടുത്ത്.
കണ്ണനുണ്ണി...
ചന്തു മാത്രമല്ല, കണ്ണപ്പനുണ്ണിയും, കണ്ണനുണ്ണിയും ചതിയന്മാരാണെന്ന് ഗദ്ഗദത്തോടെ അരുൺ പറഞ്ഞു... നേരിൽ കാണുമ്പോൾ കിട്ടും. കാത്തിരുന്നോ!
വേദവ്യാസൻ...
സന്തോഷം, അവിയൽ രുചിച്ചതിൽ!
തെച്ചിക്കോടൻ...
നന്ദി സുഹൃത്തേ!
ജയാ,
ReplyDeleteആദ്യം മനസിലായില്ലെന്നത് സത്യമാ.പിന്നാ കത്തിയത് :)
അപ്പോ താലികെട്ടിനുള്ള സമയമായിരുന്നു, ഓടിവന്ന് സുഖമാണോന്ന് ചോദിക്കാന്‍ പറ്റുമോ??
:)
എന്തായാലും സമ്മതിച്ച് തന്നിരിക്കുന്നു.എങ്ങനെ നന്ദി പറയേണമെന്ന് അറിയില്ല, വളരെ വളരെ സന്തോഷമുണ്ട്.
നന്ദി നന്ദി നന്ദി നന്ദി നന്ദി
:)
കല്യാണം പൊടിപൊടിച്ചു..
ReplyDeleteകൂടെ സദ്യയും,
പിന്നെ പോട്ടങ്ങളും
പിന്നെ കമന്ററിയും,
മൊത്തം പൊടിപൊടിച്ചു..
:)
കല്യാണം കൂടാന്‍ ഉള്ള ഭാഗ്യം അതീ പോസ്റ്റില്‍ കൂടി കിട്ടി.
ReplyDeleteപങ്കുവച്ചതിനു നന്ദി
വളരെ നന്നയിരിക്കുന്നു.വളരെ അടുത്തായിട്ടും ഇതുവരെ ഈ ഓഡിറ്റോറിയത്തിന്റെ അകത്തൊന്ന് കയറിയിട്ടില്ല.ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇവിടെ ഒരു കല്യാണം കൂടിയ പ്രതീതി..മനോഹരം.
ReplyDeleteജയന്‍ ചേട്ടാ,
ReplyDeleteഞങ്ങളേം കല്യാണത്തിന് കൂട്ടിയതിനു നന്ദി.
കായംകുളത്തെ കല്യാണ മണ്ഡപത്തിന്‍റെ പേര് വലിച്ചു നീട്ടിയാല്‍ ഇതിലും കണ്‍ഫ്യൂഷന്‍ ആകും..!!!
നാട്ടില്‍ ഒരു കല്യാണം കൂടിയിട്ടു കുറെ നാളായി.അതിന്‍റെ വിഷമം കുറച്ചു തീര്‍ന്നു :-)
ഹ ഹ അടിപൊളി....എന്നെ കല്യാണം വിളിക്കാത്തത് കൊണ്ട് പോയില്ല!!!
ReplyDeleteപൊരിച്ചു മഷേ.....
ReplyDeleteThanks, Doc
ReplyDeleteഅരുൺ...
ReplyDeleteഡാങ്ക്സ്! സത്യം സത്യമായി പറഞ്ഞതിന്!
നന്ദി വേണ്ട സ്നേഹം മതി!
മുരളി
ജോ
ഗോപീകൃഷ്ണൻ
സിബു
ചാണ്ടിക്കുഞ്ഞ്
പാണ്ടവാസ്
ക്യാപ്ടൻ ഹാഡോക്ക്....
സദ്യയുണ്ട, ‘അവിയൽ‘ രുചിച്ച എല്ലാർക്കും നന്ദി!
ഒരു കാര്യം മറന്നു!
പാട്ടോളി എന്നെ സ്ഥിരം ഏവൂരാൻ എന്നു വിളിക്കുന്നു.
ഏവൂരുകാരൻ തന്നെ.
പക്ഷേ ഏവൂരാൻ എന്ന ബ്ലോഗർ വേറെയാളാണ്. നമ്മുടെയൊക്കെ പൂർവസൂരി!മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിൽ ഒരാൾ...!
ഗംഭീരൻ വിവരണമായിട്ടുണ്ട്. സന്തോഷായി! നാട്ടിൽ ഒരു ബ്ലോഗർടെ കല്യാണം കൂടൽ എന്റെ ഒരു സ്വപ്നമാണ്.
ReplyDeleteമര്‍മ്മത്ത് നര്‍മ്മം ചാലിച്ച് വിവരിച്ച ആ ശൈലിയുണ്ടല്ലോ..ശരിക്കും അങട് ബോധിച്ചു!
ReplyDeleteഞെരിച്ചു!
വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള ചികിത്സകള്‍ :-)
അപ്പോള്‍..പുപ്പുതുവത്സരാശംസകള്‍
nannayittundu ezhuthiyathu.photo okke eduthathu correct positionilanennu thonnunnu.
ReplyDeleteഅപ്പൊ പുതുകൊല്ലത്തിൽ പുത്തൻബ്ലോഗിന്റെ പുതുരചന പുകൾ പെട്ടു അല്ലേ..
ReplyDeleteമാംഗ്യല്ല്യം മംഗളം എന്നു പറയുന്നത് എത്ര ശരി !
ഉഗ്രനായി വിവരിച്ചിരിക്കുന്നു എന്റെ കഥാകാര അല്ല വൈദ്യരെ അയ്യോ അല്ല ഫോട്ടൊഗ്രാഫറെ,.....
ഒപ്പം പുതുവത്സരനന്മകളും നേരുന്നു...
ഇതൊരു ഒന്നൊന്നര വിവരണമായിപ്പോയി! കൂടെ പടങ്ങളും ഗംഭീരം! ഞാന്‍ ആലോചിക്കുകയായിരുന്നു, ഇനി അരുണ്‍ തിരിച്ചെത്തിയിട്ടു വേണമല്ലോ പടങ്ങള്‍ ഇടാന്‍ എന്നു്. അപ്പൊ ദേ കിടക്കുന്നു നല്ല ഗുമുഗുമാ ചിത്രങ്ങള്‍.
ReplyDeleteഈ ജയേട്ടനെ സമ്മതിച്ചിരിക്കുന്നു!
കല്യാണ വിശേഷങ്ങള്‍ക്ക് നന്ദി.
ReplyDeleteവിശാലമനസ്കൻ..!
ReplyDelete“നാട്ടിൽ ഒരു ബ്ലോഗർടെ കല്യാണം കൂടൽ എന്റെ സ്വപ്നാണ്!“
അതു ശരി!
ഒരു ഫാര്യേം രണ്ടു പിള്ളേരുമുള്ള ഞാനിപ്പ എന്നാ ചെയ്യും!?
‘ബാച്ചി’പയ്യന്മാർ ശ്രദ്ധിക്കുക. കല്യാണം അറിയിച്ചാൽ വിശാൽസ് റെഡി!
ഭായി..
വളരെ സന്തോഷം. പുപ്പുതുവത്സരാശംസകൾ!
രാധിക...
ഫോട്ടോ എടുത്തത് കറക്റ്റ് പൊസിഷനിൽ ആണെന്നോ!?
ഈശോ! ഞാനെവിടൊക്കെ നിന്നാ ഇത്രയും ഒപ്പിച്ചതെന്ന് എനിക്കുപോലും അറിയില്ല!ആ തെരക്കിനിടയിൽ വീഡിയോ-സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെയും കുട്ടി- ഗ്രാഫർമാരുടെയും ഇടയിൽ നിന്ന് അവന്മാരുടെ ചവിട്ടും കൊണ്ടാ ഇതൊക്കെ ഒപ്പിച്ചത്!
ബിലാത്തിച്ചേട്ടാ...
വന്ദനം! പുതുവത്സരാശംസകൾ!
ചിതൽ...
ഒന്നൊന്നരയിൽ നിന്ന് രണ്ടു രണ്ടരയും മൂന്നു മൂനരയും ഒക്കെ ആവുന്നത് എന്നാണാവോ!
നന്ദി സഹോദരാ!
വല്യമ്മായി..
ഏറെക്കാലത്തിനു ശേഷമാണല്ലോ കാണുന്നത്...
പെരുത്തു സന്തോഷം!
അരുണ്‍ പറഞ്ഞ പോലെ വളകള്‍ എഴുപതും ഉണ്ടല്ലോ ചിത്രയുടെ കൈകളില്‍.
ReplyDeleteഅരുണ്‍ഭായി നല്ല കലക്കന്‍ ലുക്കിലാണ്......
കല്യാണത്തിന് അരുണ്‍ വിളിചിലെലും ജയന്‍ വ്യ്ദ്യന്‍ കാരണം കല്യാണം കൂടി , നന്ദി ...
ReplyDeleteജയന്‍... നര്‍മ്മത്തില്‍ ചാലിച്ച വിവാഹവിവരണം വളരെ ഇഷ്ടപ്പെട്ടു. നേരിട്ട് കണ്ടിട്ടില്ലാത്ത പറഞ്ഞ് കേട്ട് മാത്രം പരിചയമുള്ള പലരേയും അങ്ങനെ ചിത്രത്തിലൂടെ കാണാനും സാധിച്ചു... നന്ദി..
ReplyDeleteഅന്നേദിവസം കായംകുളത്തുണ്ടായിരുന്ന എനിയ്ക്ക് അവിടുത്തെ ഒണക്ക ഹോട്ടലില്‍ അഭയം പ്രാപിയ്ക്കേണ്ടിവന്നതിന്റെ പ്രതിഷേധം അറിയിയ്ക്കുന്നു.
ReplyDelete(വരനും വധുവിനും ഈ പ്രതിഷേധം ബാധകമല്ല, അവര്‍ക്ക് ഒരായിരം ആശംസകള്‍...)
ജൂൺ ജൂലൈ മാസത്തിൽ കേരളത്തിൽ... ഏതെങ്കിലും ബ്ലോഗറുടെ വീട്ടിൽ കല്യാണമോ എന്തിന് പിറന്നാൾ സദ്യയുണ്ടെൽ പോലും നോം ഒഴിവാക്കില്ല. ഇത് കാര്യായിട്ട് സത്യം ന്ന്!
ReplyDeleteചെലക്കാണ്ട് പോടാ...
ReplyDeleteഅതെ. വളകൾ എണ്ണിയാണ് ഞാൻ പോട്ടം പിടിച്ചത്.
ഗ്ല്ലാമറുള്ള പടങ്ങൾ തന്നെ ഇടാനായി അരുൺ പ്രത്യേകം ചെലവു ചെയ്യാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചാൽ പിന്നെ ഞാനെന്തു ചെയ്യും! (ഒടുക്കം ഹോട്ടലിൽ കൊണ്ടിരുത്തീട്ട് ‘ഡോക്ടർ പോത്തല്ലേ... എടുക്കട്ടേ എന്നു ചൊദിക്കുവാരിക്കും!ഹി! ഹി!‘)
ചേച്ചിപ്പെണ്ണ്
അതാണു പെണ്ണേ, ചേച്ചീ ഈ വൈദ്യന്മാരെക്കൊണ്ടുള്ള ഗുണം!
വിനുവേട്ടൻ
നന്ദിക്കു മറുനന്ദി!ഇതിഷ്ടപ്പെട്ടതിൽ സന്തോഷം.
ഇനിയും ‘അവിയൽ‘ രുചിക്കാൻ വരുമല്ലോ, അല്ലേ?
റ്റോംസ് കോനുമഠം
ആശംസയ്ക്കു നന്ദി!
ഞാൻ അവിടെ വന്നിരുന്നു. ഇനീം വരാം.
കൊട്ടോട്ടിക്കാരൻ
ഒണക്ക ഹോട്ടലോ...? കായംകുളത്തോ? ഹൈ..അസംഭാവ്യം!അവടൊക്കെ എല്ലാം നല്ല ‘മുട്ടൻ ‘ ബിരിയാണി കിട്ടുന്ന സ്ഥലമല്ല്യോ...? പിന്നെ പത്തു രൂപയ്ക്ക് കിട്ടുന്ന ഊണു ചെലപ്പോ അല്പം ഒണങ്ങി ഇരിക്കുവാരിക്കും... ആ...!
വീണ്ടും വിശാലമനസ്കൻ...
ഈ നിർമ്മലമനസ്കനു നമോവാകം!
ഒരു നേരമ്പോക്കു കമന്റിനു മറുകമന്റിടാൻ ഇവിടെ എത്തിയല്ലോ!
തീർച്ചയായും ബ്ലോഗർ കല്യാണങ്ങൾ ഉണ്ടാവും!നമുക്കു കാണാം...(ജൂൺ ജൂലൈ മാതത്തിൽ... റൊസാപ്പൂവിൻ മാത്തത്തിൽ!)
ജയേട്ടാ...നല്ല അവതരണം..
ReplyDelete