Friday, November 26, 2010

ചില ബ്ലോഗർമാരുടെ യഥാർത്ഥ മുഖം!

കാണാമറയത്തിരുന്ന് കലാസൃഷ്ടി നടത്തി കാലം കഴിക്കുന്ന കശ്മലന്മാരാണ് ബ്ലോഗർമാർ എന്ന് പ്രശസ്ത സാഹിത്യകാരൻ ചെറായി ചെല്ലപ്പൻ അഭിപ്രായപ്പെട്ടു.

ഇവരുടെ ഒക്കെ യഥാർത്ഥമുഖം കണ്ട് താൻ ഞെട്ടിപ്പോയി എന്നും അതിയാൻ അഫിപ്രായപ്പെട്ടു. മുപ്പതു വർഷത്തെ കലാസപര്യയ്ക്കിടെ തൊള്ളായിരത്തിമുന്നൂറ് കഥകളും തൊണ്ണൂറ്റിനാല്പത്തെട്ട് നോവലുകളും എഴുതിയ തന്നെയൊന്നും ഇവറ്റകൾക്കു ബഹുമാനം ഇല്ലെന്നും ഇതിനൊന്നും ഇവരെ പറഞ്ഞിട്ടുകാര്യമില്ലെന്നും ചെ.ചെ. കൂട്ടിച്ചേർത്തു.

"ഇവന്മാരുടേം, ഇവളുമാരുടെ അമ്മൂമ്മേടെ കുഴപ്പമാണിതെല്ലാം. ആ ഗൂഗിളമ്മച്ചിയെ എങ്ങാനും കയ്യിൽ കിട്ടിയാൽ പ്രായം പോലും നോക്കാതെ ഞാൻ...."
ചെ.ചെ. പല്ലു ഞറുമ്മി.


അങ്ങനെയിരിക്കെയാണ് ചില ചില്ലറ ബോറന്മാർ  ഒരു കാറ്റാടിക്കരയിൽ കൂടുന്നു എന്നവിവരം രഹസ്യമായി ചെ.ചെ.യ്ക്ക് കിട്ടിയത്.

കാര്യം, ഒളിവിലിരുന്നാണ് സാധിക്കുന്നതെങ്കിലും, ഇവന്മാരും സേവിക്കുന്നത് കലയെയല്ലയോ എന്ന ചിന്ത വന്നപ്പോൾ ഈ പുത്തൻ കൂറ്റുകാരെ ഒന്ന് ഉപദേശിച്ചു നന്നാക്കിക്കളയാം എന്ന് അതിയാൻ തീർച്ചപ്പെടുത്തി.

അങ്ങനെയാണ് ചെറായിക്കടാപ്പുറത്തെ കാറ്റാടിത്തീരത്ത് ചെ.ചെ. എത്തിപ്പെട്ടത്.

അവിടെ എത്തിയപ്പോഴേ ചെ.ചെയുടെ മനം കുളിർത്തു. തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും താല്പര്യമില്ലാതെ മുഖം തിരിഞ്ഞിരിപ്പാണ് ലവന്മാർ!  ദാ രണ്ടെണ്ണം...



ഇതാ വേറൊരെണ്ണം!


അണ്ണാ .... ലവന്റെ ഇരുപ്പ് കണ്ടിട്ട് എനിക്കും ചൊറിഞ്ഞു വരുന്നു. അടിനാവിക്കിട്ട് ഒരു ചവിട്ടു കൊടുക്കട്ടേ!?

ചവിട്ടൊക്കെ കഴിയുമ്പം, മര്യാദയ്ക്ക് ഞാനെടുത്ത ഫോട്ടോ കിടിലനാണെന്നു പറഞ്ഞോണം! ഇല്ലേൽ കളി മാറുവേ...!

വിശാലൻ: നീല ഗഡീ.... നിന്റെ നോട്ടം എനിക്കത്ര പിടിക്കണില്ല, ട്ടാ....
നാട്ടുകാരൻ: പണ്ടാരക്കാലൻ.... ഈ പുരാണം എഴുത്തുകാരനെ ആരിങ്ങോട്ട് കെട്ടിയെടുത്തെന്റമ്മച്ചീ!

 ചെറായിപുരാണം ലവൻ പോസ്റ്റുന്നതിനു മുൻപ് ഞാൻ പോസ്റ്റും!


നിരക്ഷരനെ ഞാൻ മലർത്തും. “കാമറൂണിലെ കാറ്റാടിതീരം....” എന്ന് റ്റൈറ്റിൽ ഇടാം... അതോ “കാറ്റാടിച്ചോട്ടിൽ നിന്ന് കനാനിലേക്കെന്തു ദൂരം..?” എന്നായാലോ... അച്ചായൻ ഉറക്കെ ചിന്തിച്ചു.



ക്യാമറയൊക്കെ നന്നായിട്ടുണ്ട്.... പക്ഷേ ഫോട്ടോ ശരിയല്ല.... എന്റെ വയർ മുഴുവനായി കവർ ചെയ്തിട്ടില്ല!!!



അച്ചായന്റെ ചോദ്യം: എന്റെ തൂക്കം 82 കിലോ. അപ്പോ ഈ മുന്നിലിരിക്കുന്ന ചങ്ങായീടെ തൂക്കംഎത്ര?

കൊടകരച്ചന്തേലെകുഞ്ഞമ്മിണീടെ ഫോട്ടോ ഞാൻ എന്തോരം എടുത്തതാ പണ്ട്!
(ചിത്രത്തിലെ “മോൻ” ലാലിനെപ്പോലെ!)

നിരക്ഷരൻ:വാസ്കോ ഡ ഗാമ വന്നത് സത്യത്തിൽ ഇവടാ..... ഈ ചെറായിക്കടാപ്പൊറത്ത്. അന്ന് എന്റെ വല്യുപ്പാപ്പന്റെ മാമൻ ഗോവിന്ദമാമയാ ഗാമേടെ യാത്രാവിവരണം എഴുതിക്കൊടുത്തത്.
കാർട്ടൂണിസ്റ്റ്: ഉവ്വാ... ഉവ്വാ...


നിരക്ഷരൻ: നിങ്ങളാരും വിശ്വസിക്കുന്നില്ലേൽ ഞാൻ ഫോട്ടോ കാണിച്ചു തരാം. ഗാമേം ഗോവിന്ദമാമേം കൂടൊള്ള ഫോട്ടോ...!

അച്ചായൻ: കള്ളം പറയുവാണെങ്കിലും സമ്മതിച്ചു കൊടുക്ക് ഗഡീസ്!സത്യത്തിൽ കേരളത്തിലാദ്യം ക്യാമറവാങ്ങിച്ചയാൾ എന്റെ വല്യപ്പന്റെ വല്യപ്പന്റെ വല്യപ്പനാ....


അപ്പോൾ അവിടെ സാക്ഷാൽ  ചെറായി ചെല്ലപ്പൻ  പ്രത്യക്ഷപ്പെട്ടു!
എല്ലാവരും ചെ.ചെ പറയുന്നത് സാകൂതം ശ്രവിച്ചു നിന്നു.



കാർട്ടൂണിസ്റ്റ്: കുനിച്ചു നിർത്തി മുട്ടുകാലങ്ങു കേറ്റിയാലോ....
നാ‍ട്ടുകാരൻ:ഇവന്റെ സൂക്കേട് ഞാൻ തീർക്കും. എന്റെ ബ്ലോഗ് വായിപ്പിക്കും!
അച്ചായൻ: ഇവൻ ചെറായീലാണോ, സൊമാലിയേലാണോ ജനിച്ചത്?
നന്ദപർവം: ആശാൻ കൊള്ളാലോ!

ആശാനാന്നൊക്കെ പറഞ്ഞ് വന്ന് വല്യ ഗഡി കളിച്ചാലുണ്ടല്ലോ.......ഒറ്റ പെടയാ പെടയ്ക്കും!

ഇത്രയുമായപ്പോൾ ചെ.ചെ നയത്തിൽ മുങ്ങി!
ബ്ലോഗർമാർ കൂടിയാലോചൻ തുടങ്ങി!

നന്ദൻ: സത്യത്തിലീ ചെറായി ചെല്ലപ്പനെ എനിക്ക് പേടീണ്ടായിട്ടല്ല.... പക്ഷേ, ഇവടാകെ ചോരമയമാകും... ഈ മണ്ണിൽ ചോര വീഴാൻ ഞാൻ സമ്മതിക്കില്യ...

ആ... അതാ നല്ലത്. വിശാലൻ എസ്.പീനെ വിളിക്ക്‌ണ്ട്.... അത് മതി, അത് മതി!


എസ്.പീനെ വിളിച്ച നന്നായി. ഇല്ലാർന്നേല്ണ്ടല്ലാ, ദാ ഇത്ര പോന്ന ഒര് തടിയനെ പണ്ട് മലർത്തിയ പോലെ, ഈ പന്നീനേം ഞാം മലർത്തീനേ!

എന്നാ പിന്നെ പോയി വല്ലതും ഞം ഞം അടിക്കാം, ല്ലേ!?

അതുവരെ ഇല്ലാതിരുന്ന ചിരി അതോടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടു!

ഹൊ! ഭാഗ്യം! ഇനി തിന്നാൻ വല്ലതും കിട്ടും!


തീറ്റയ്ക്ക് കാശു കൊടുക്കേണ്ട എന്നു കേട്ടപ്പോൾ കാർട്ടൂണിസ്റ്റിന്റെ കണ്ണു നിറഞ്ഞു.

തീറ്റ എന്ന വാക്കു കേട്ടതോടെ പുതിയൊരു താരം  ഓടിയെത്തി!  മനോരാജ്! അതോടെ ചെ.ചെ. പറപറന്നു!  ഒരു ബീച്ചിൽ രണ്ട് കുളക്കോഴികൾ പാടില്ലത്രെ!

ഇനി പടങ്ങൾ സമയം പോലെ .....!

ബൈ ബൈ!

സ്വ.ലേ.

ചിത്രങ്ങൾക്കു കടപ്പാട്: എന്റെ പൊലിഞ്ഞുപോയ എൻ 70!!

65 comments:

  1. ചില ബ്ലോഗർമാരുടെ യഥർത്ഥ മുഖങ്ങൾ ഒന്നു കാണ്!

    എന്നിട്ടു നിങ്ങൾ തന്നെ പറ എന്തു വേണംന്ന്!

    ReplyDelete
  2. ബോംബ്‌ ഞമ്മന്റെ വക (വെല്യ പുള്ളികളല്ലേ ഇരിക്കുന്നേ....തേങ്ങ പോരാ)

    ReplyDelete
  3. ചെ.ചെ യുടെ ഫോട്ടോ എവിടെ...?
    പകരം ജെ.ഇ.(ജയന്‍ ഏവൂര്‍)ടെ ഫോട്ടോ ആയാലും മതി...

    ReplyDelete
  4. ന്റെ റബ്ബേ ..സകല പുലികളും ഒരുമിച്ചു ...!!!!!!!!!!!!!

    ReplyDelete
  5. ഇത് അടിക്കുറിപ്പ് വായിച്ചു എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്തതോ , അതോ ഫോട്ടോ കണ്ടു അടിക്കുറിപ്പ് എഴുതിയതോ ????????? കണ്ഫുഷന്‍

    രസകരം ഏവൂര്‍ മാഷേ രസകരം ...നന്ദി :)

    ReplyDelete
  6. അടികുറുപ്പുകള്‍ കിടിലം ...
    പുലികള്‍ ഇടയ്ക്കിടെ ഇങ്ങനെ കൂടുന്നുണ്ടല്ലേ.. ഈ പാവം എലികള്‍ക്ക് മാത്രം മാളമില്ല :)

    ReplyDelete
  7. ആ... അതാ നല്ലത്. വിശാലൻ എസ്.പീനെ വിളിക്ക്‌ണ്ട്.... അത് മതി, അത് മതി!...അത് കലക്കി ..

    ReplyDelete
  8. ഫയങ്കരം ഫയങ്കരം ഫരണീടെ ഫ വെച്ചുള്ള ഫയങ്കരം!!(പല്ലു പൊങ്ങീതു കൊണ്ട് ഇങ്ങനേ പറയാൻ പറ്റൂ)

    ReplyDelete
  9. ഹ ഹ.. ഡോക്‍ടറേ... കിടു അടിക്കുറിപ്പുകള്‍ :) :) ചെ.ചെ.യുടെ ഫോട്ടോ മാത്രം എന്‍ 70 നിന്‍ 70 യില്‍ പതിഞ്ഞില്ലേ ? :)

    @ ഒഴാക്കന്‍ - ഒന്ന് എറണാകുളം വഴി വന്നാല്‍ മതി. 10 പേരെ വെച്ച് ഒരു മീറ്റ് ഏത് നിമിഷവും റെഡിയാണിവിടെ. ഈറ്റിന്റെ ബില്ല് കൊടുക്കണമെന്ന് മാത്രം :)

    ReplyDelete
  10. ഛെ ഛെ അതൊരു ഡോക്ടര്‍ ആയിരുന്നോ?
    അപ്പൊ കേമറ വാങ്ങിച്ചതിനു ഗുണമുണ്ടായി !

    ReplyDelete
  11. ഹഹഹ..അടിക്കുറിപ്പെല്ലാം "ശി "ഇഷ്ടായി

    ReplyDelete
  12. Ee.. Bloggiyavante kayyiliripp engane yanavo??

    ReplyDelete
  13. ചിത്രങ്ങള്‍ കൊണ്ട് ഒരു കഥ മെനഞ്ഞു ഡോക്ടര്!

    ReplyDelete
  14. ചാണ്ടി

    ജിക്കു

    ചെറുവാടി

    റിയാസ്

    ഫൈസു

    നൌഷാദ്

    ഒഴാക്കൻ

    കാർന്നോര്

    നിരക്ഷരൻ

    ഇസ്മയിൽ

    കൃഷ്

    ഭൂതത്താൻ

    ലക്ഷ്മി ലച്ചു

    സൈഫു

    ജയരാജ് മുരുക്കുമ്പുഴ

    തെച്ചിക്കോടൻ

    രമേശ്

    കമന്റിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി!

    ReplyDelete
  15. Saifu.kcl said...

    Ee.. Bloggiyavante kayyiliripp engane yanavo??


    സഹോദരാ!
    ഇതിലെ തമാശ ഉൾക്കൊള്ളണം എന്നഭ്യർത്ഥിക്കുന്നു.
    ടാഗ്: നർമ്മം എന്നതും ശ്രദ്ധിക്കുക.

    ReplyDelete
  16. ഗഡിമാരൊക്കെ നല്ല ഗലഗലഗന്‍ ഫോമിലാണല്ലൊ...!
    അടിക്കുറിപ്പുകള്‍ക്ക് ഉപ്പ് പാകം.
    പൊലിഞ്ഞ് പോയ എന്‍ 70 ക്ക് നമോവാകം..!
    എന്നാലും ചെ.ചെ...!

    ReplyDelete
  17. ഇതൊക്കെ ഏതു കാലത്താ സംഭവിച്ചത്?
    ഗാമ വന്ന കാലത്താ‍ണോ?

    എല്ലാം ഉഷാറായിട്ടുണ്ട്.

    ReplyDelete
  18. പകൽ‌വെളിച്ചത്തിൽ ബ്ലോഗർമാരെകാണാൻ എന്ത് ചന്തം?

    ReplyDelete
  19. അടിക്കുറിപ്പ് ഒന്നൊന്നര അലക്കായിരുന്നു.

    ReplyDelete
  20. ഹൊ! ഇത്രേം പീകരമായ മുകങ്ങള്‍ പ്രതീക്ഷിച്ചില്ലണ്ണാ.

    ReplyDelete
  21. ആദ്യമായി കുറേ ബ്ലോഗേര്‍സിനെ നേരില്‍ കണ്ടതന്നായിരുന്നു. ഹോ അന്ന് കണ്ടതിലെ ഒരു വിചിത്ര ജീവിയുടെ മാത്രം ഒറ്റ പടം പോലുമില്ല.. ഡോക്ടറേ ഞാന്‍ തല്ല് കൊള്ളാതെ രക്ഷപ്പെടട്ടെ :)

    ReplyDelete
  22. ദെപ്പൊ....ദെന്ന്....?
    അപ്പോൾ ഡോക്ട്ടറുടെ നോക്കിയയിൽ എല്ലാപുപ്പുലികളും കയറി പുലിക്കളി കളിച്ചു അല്ലേ...!

    ആ വമ്പൻ അടിക്കുറിപ്പുകൾക്ക് ഒരു
    ഹാറ്റ്സ് ..ഓഫ് !

    ReplyDelete
  23. മുഖം നേരെ കാണിച്ചതിന് അഭിനന്ദനങ്ങള്‍.എല്ലാരുടേം തനി നിറം
    കണ്ടോ?

    ReplyDelete
  24. നാല് ചീത്തേം ഏഷണീം കേക്കാന്ന് വെച്ച് കേറീറ്റ്..ഇതിപ്പോ.. ...

    ReplyDelete
  25. തകര്‍ത്തു വൈദ്യരേ,,തകര്‍ത്തു....

    ReplyDelete
  26. “നിങ്ങളാരും വിശ്വസിക്കുന്നില്ലേൽ ഞാൻ ഫോട്ടോ കാണിച്ചു തരാം. ഗാമേം ഗോവിന്ദമാമേം കൂടൊള്ള ഫോട്ടോ“
    ഹഹഹഹഹഹഹ

    ഇതൊക്കെ സൂക്ഷിച്ചു വെച്ച് തരത്തിനിട്ട് താങ്ങുകയാണല്ലേ!!!:) :)

    ReplyDelete
  27. ഒരു നുറുങ്ങ്

    എച്ച്മുക്കുട്ടി

    മിനി റ്റീച്ചർ

    കുമാരൻ

    കാവലാൻ

    മനോരാജ്

    ബിലാത്തിച്ചേട്ടൻ

    കുസുമം ചേച്ചി

    ശാന്ത ടിവി

    ജുനൈദ്

    നന്ദകുമാർ....

    എല്ലാവർക്കും നന്ദി!

    സത്യത്തിൽ ആറുമാസം മുൻപാണ് ഈ സംഗമം നടന്നത്.
    അന്ന് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
    ഇന്നലെ പെട്ടെന്നൊരു ഉൾ വിളി വന്നു; പോസ്റ്റി!
    അത്രന്നെ!

    ReplyDelete
  28. ജയോവ്,
    കലക്യോവ്,

    120കിലോവ്

    ReplyDelete
  29. jayan maashe...

    n70 aaloru keman thanne.. nalla rasakaramaaya atikkurippukal..!

    aa niru ivide bahrainil vannappozhum GAMAYUDEDUM GOVINDA MAAMAYUDEYUM PHOTOKKARYAM PARANJIRUNNU...NJAGAL ATHU CHIRICHU THALLIYIRUNNU..APPO SATHYATHIL SAMBHAVAM SARIYAANALLE.....

    ReplyDelete
  30. Noushad Vadakkel ചോദിച്ച സംശയമാ എനിക്കും ചോദിക്കാനുള്ളത് .. ഇത് അടിക്കുറിപ്പ് എഴുതി ഫോട്ടോ എടുത്തതാണോ. ? അത്രക്കും കിടിലന്‍ അടിക്കുറിപ്പുകള്‍...

    എന്നാലും ഇവരുടെ എല്ലാം യഥാര്‍ത്ഥ മുഖം ഇങ്ങനെയാണല്ലേ.....

    --------------------------------------------
    നന്നായിട്ടുണ്ട്

    ReplyDelete
  31. ആ N70 വില്‍ക്കുന്നോ?

    ReplyDelete
  32. ഡോക്ടറേ, രസകരമായ അടിക്കുറിപ്പുകള്‍.

    ReplyDelete
  33. വിവരണം രസകരം. ഫോട്ടങ്ങള്‍ കൊള്ളാം. പക്കേങ്കി എല്ലാരേം അങ്ങട്ട് മനസ്സിലാവണില്ലല്ലോ. N70 ക്ക് ഒരു ഭരതവാക്യം എന്നും ആകാം തലക്കെട്ട് അല്ലേ?.

    ReplyDelete
  34. ഇത്രേം കിടിത്സ് അടിക്കുറിപ്പുണ്ടാക്കാന്‍ വേണ്ടി എല്ലാരും ഇങ്ങനെ വെറൈറ്റി ഭാവം വിരിയിച്ചു നിന്നു തന്നതാണോ..!!

    അടിക്കുറിപ്പും,ചിത്രവും ഒത്തുനോക്കി ചിരിയോ ചിരിയായിരുന്നു.:)

    ReplyDelete
  35. വളരെ രസകരമായി, പടങ്ങളും വിവരണവും, ചേരുമ്പടി ചേർന്നിരുന്നു!

    ReplyDelete
  36. കാർട്ടൂനിസ്റ്റിന്റെ നാമാവലിപ്രകാരം എല്ലാവരെയും അഭിസംബോധന ചേയ്യട്ടെ!

    കാർട്ടൂണിസ്റ്റ് 120 കിലോവ്

    കുഞ്ഞോവ്

    ഹംസോവ്

    ബഷീർ വള്ളിക്കുന്നോവ്

    ഷുക്കൂർ ചെറുവാടിയോവ്

    മൈത്രേയിയോവ്

    റെയർ റോസോവ്

    ശ്രീനാഥോവ്....

    എല്ലാ ഓവ് മാർക്കും നിറഞ്ഞ നന്ദി!!
    കഴിഞ്ഞ ദിവസം നിരക്ഷരൻ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വന്നിരുന്നു. അപ്പോഴാണ് ഞങ്ങളുടെ ഈ സംഗമ ഫോട്ടോസ് ഇതുവരെ വെളിച്ചം കണ്ടില്ലല്ലോ എന്നോർത്തത്.

    പിന്നെ താമസിച്ചില്ല!

    ReplyDelete
  37. ഈ സംഗമത്തിൽ പങ്കെടുത്തവർ

    വിശാലമനസ്കൻ

    കാർട്ടൂണിസ്റ്റ് സജീവ്

    നിരക്ഷരൻ

    സജി അച്ചായൻ

    നന്ദപർവം നന്ദകുമാർ

    നാട്ടുകാരൻ

    പിന്നെ ചെ.ചെ... ഛെ! ഞാൻ!

    ReplyDelete
  38. വരാന്‍ കുറച്ചു ലേറ്റ് ആയിപ്പോയി..
    കമന്ടന്‍മാരുടെ ക്യൂവില്‍ നിന്നു ഞാനും വിളിച്ചു കൂവട്ടെ...
    "സംഗതി ജോറായി."

    ReplyDelete
  39. ലവമ്മാരെല്ലാം എന്നാ ബ്ലോഗര്‍മാരായത്..!!?
    മീറ്റെന്നുകേക്കുമ്പൊത്തന്നെ ഈറ്റാന്‍ പുറപ്പെടുന്ന പണ്ടാരങ്ങള്.

    ഏ..യ് ഞാനാ ടൈപ്പല്ല...!

    ReplyDelete
  40. വിശാലൻ: നീല ഗഡീ.... നിന്റെ നോട്ടം എനിക്കത്ര പിടിക്കണില്ല, ട്ടാ....
    നാട്ടുകാരൻ: പണ്ടാരക്കാലൻ.... ഈ പുരാണം എഴുത്തുകാരനെ ആരിങ്ങോട്ട് കെട്ടിയെടുത്തെന്റമ്മച്ചീ!

    ha ha...:)
    photoyum athilullavarum athinte captionsum athu kodutha aalum adipoli....:)

    ReplyDelete
  41. ഡോക്റ്ററേ! ആറു മാസം കൂടും
    മ്പോല്‍ ഇങ്ങിനെ ഒരു കൂടല്‍ ഉണ്ടാകുന്നുണ്ടോ? ചെറായി...ചെറായീ എന്നു കേട്ടപ്പോള്‍ ദേ അന്നത്തെ ചെറായീ എന്നു കരുതി പോയി. പിന്നെയാണു മനസിലായതു ഇതു വേറെ ആണെന്നു.ഏതായാലും സംഗതി കലക്കി. ട്യൂണ്‍ ഇട്ടു പാട്ടെഴുതുന്ന പരിപാടി അറിയാം. പക്ഷേ അടിക്കുറിപ്പു തയാറാക്കി പോട്ടം പിടി ഇതു ആദ്യമാ കാണുന്നതു. എന്തായാലും ഇദ്ദ് കലക്കി ചങ്ങായീ.

    ReplyDelete
  42. സൌഹൃദങ്ങള്‍ കണ്ടു കൊതിയാവുന്നു.ഏതെങ്കിലും ബ്ലോഗ്‌ മീറ്റില്‍ വെച്ച് വേണം എല്ലാവരെയും ഒക്കെ പരിചയപ്പെടാന്‍. ഞാനൊക്കെ വളരെ താമസിച്ചു എന്ന് തോന്നുന്നു.

    ReplyDelete
  43. അസാധ്യമായ അടിക്കുറിപ്പ്.....

    ഇത്രയും തടിയുള്ളവന്മാരുടെ ഫോട്ടോ സ്ഥിരമായി എടുത്തിട്ടാണ് തന്‍ -70 അടിച്ചു പോയത്...

    ReplyDelete
  44. ഇത് പഴയ ഫോട്ടോസ് ആണല്ലേ, ആദ്യം വിശാലം എപ്പോ നാട്ടില്‍ എത്തി എന്ന് ചോദിയ്ക്കാന്‍ വന്നതാ.. ആശംസകള്‍!!

    ReplyDelete
  45. അസ്സലായിട്ടോ .. ഇന്യെന്നാ അടുത്തത് മാഷെ...

    ReplyDelete
  46. ഹ ഹ ഹ അസ്സലു പോസ്റ്റ്..!!
    ചില അടിക്കുറിപ്പിന് അടിവയറ്റിൽ തൊഴി കിട്ടാതെ സൂക്ഷിക്കുക.

    ReplyDelete
  47. അടിക്കുറിപ്പിനു സ്തുതി പറയുന്നു. കിടിലന്‍!!

    ReplyDelete
  48. ഈ ഛെ ഛെ യെ സോറി ചെ ചെയെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കുത്തിനു പിടിച്ചിട്ടു രണ്ടെണ്ണം (ഗ്ലാസില്‍ ഒഴിച്ച്) കൊടുത്തേനേ ..

    ReplyDelete
  49. ഇത് കലക്കി!
    വിശാലനും നന്ദനും കൂടി “മുട്ടാൻണ്ട്രാ?” എന്ന റോളിലുള്ള പടം ഏറ്റവും ഇഷ്ടപ്പെട്ടു. അതുപോലെ അച്ചായന്റേം സജ്ജീവേട്ടന്റേം പടം.
    ഇനിയും പോരട്ടെ!

    ReplyDelete
  50. ആദൃതൻ

    കൊട്ടോട്ടിക്കാരൻ

    കുസുമം ചേച്ചി

    ഷെറീഫിക്ക

    അനൂപ്

    വഴിപോക്കൻ

    ഞാൻ

    മനു.ജി

    ഇൻഡ്യ മേനോൻ

    ശ്രീ

    സുനിൽ പണിക്കർ

    അപ്പച്ചൻ ഒഴാക്കൽ

    രഘുനാഥൻ

    ചിതൽ

    താങ്ക്സ് ഗഡീസ്!
    ഇനിയും ഈ വഴി പോരൂ!

    ReplyDelete
  51. അടുത്ത പ്രാവശ്യം നമുക്കിവരെയൊക്കെ ഒന്ന് ഉരുട്ടണം അല്ല അല്ല ഉഴിച്ചിലും തിരുമ്മലും നടത്തണം.

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. നന്നായി-ഫോട്ടോസും,അടിക്കുറിപ്പും.

    ReplyDelete
  54. ഡോക്ടർക്ക് മരുന്നു കുറിപ്പ് മാത്രമല്ല നല്ല അടിക്കുറിപ്പും എഴുതാൻ അറിയാം....മന:ശാസ്ത്രം അറിയാമോ..ഇവന്മാരുടെ മനസ്സിലിരിപ്പ് എങ്ങനെ ഇത്രയും കൃത്യമായി മനസ്സിലാക്കി.. നന്നായിരുന്നു... ഫോട്ടോയും അതിനൊത്ത അടികുറിപ്പും..

    ReplyDelete
  55. ഈ മീറ്റ് എന്നു നടന്നത്? രഹസ്യമായിരുന്നോ?

    ReplyDelete
  56. യഥാര്‍ത്ഥ മുഖം താങ്കള്‍ പറഞ്ഞത്ര ഭീഗരമല്ല. അടിക്കുറിപ്പുകള്‍ കലക്കി കേട്ടോ.

    ReplyDelete
  57. പോട്ടങ്ങളും അടിക്കുറിപ്പും കൊള്ളാം.
    അപ്പൊ പിന്നെ പോസ്റ്റ് മാത്രം കൊള്ളാതാകുന്നതെങ്ങനെ.

    ReplyDelete
  58. കണ്ടു വായിച്ചു ഇഷ്ടായി

    ReplyDelete