Sunday, October 27, 2013

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 2 (സ്ഥിതിവിവരക്കണക്കുകൾ)


സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും ഒന്നാം ഭാഗം ഇവിടെവിമർശകൻ വീറോടെ തുടർന്നു.
കാര്യമെന്തൊക്കെയായാലും ലാറയുടെയും, പോണ്ടിങ്ങിന്റെയും അത്രയും വരില്ല സച്ചിൻ. എത്ര കളികളാ ലാറ ഒറ്റയ്ക്ക് ജയിപ്പിച്ചിരിക്കുന്നത്? എത്ര കളികളാ പോണ്ടിംഗ് ജയിപ്പിച്ചിരിക്കുന്നത്?

ശരി ശരി.
ആരാധകൻ തലകുലുക്കി.

നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

അതെ. പരിശോധിക്കാം!

ആരാധകൻ നിർദേശിച്ചു.
ആദ്യമായി നമുക്ക് റൺ വേട്ടയിൽ ഏറ്റവും മുന്നിലുള്ള കളിക്കാർ ആരൊക്കെ എന്നു നോക്കാം.
 
 
നോക്കൂ പതിനാലായിരമോ, പതിനയ്യായിരമോ റൺ നേടിയ ആരെങ്കിലുമുണ്ടോ ഇക്കൂട്ടത്തിൽ?

അതിലിത്ര അതിശയം എന്തിരിക്കുന്നു? 198 കളി കളിച്ചിട്ടല്ലേ അത്രയും നേടിയത്?
കല്ലിസോ സംഗക്കാരയോ അത്രയും കളി കളിച്ചാൽ ഇതിൽ കൂടുതൽ നേടില്ല എന്നതിന് എന്താണുറപ്പ്? മാത്രവുമല്ല ഇൻഡ്യയിൽ റണ്ണടിച്ചു കൂട്ടാൻ ആർക്കും കഴിയും. നിങ്ങൾ പോണ്ടിംഗിനെയും ലാറയേയും നോക്കൂ...  ഇൻഡ്യയിലെ ചത്ത പിച്ചുകളിലല്ല, ജീവനുള്ള, തീപാറുന്ന പന്തുകൾ പറക്കുന്ന പിച്ചുകളിലാണ് അവർ റൺ നേടിയത്. അതല്ലേ മികവ്?

അത് മികവു തന്നെ. എന്നാൽ എന്തടിസ്ഥാനത്തിലാണ് സച്ചിൻ ഇൻഡ്യയിൽ മാത്രമാണ് റണ്ണടിച്ചു കൂട്ടിയിട്ടുള്ളതെന്ന് പറഞ്ഞത്?

അതു വ്യക്തമല്ലേ? കഴിഞ്ഞ 24 കൊല്ലമായിട്ട് ഇൻഡ്യയിലെ പിച്ചുകളിലല്ലേ സച്ചിൻ കൂടുതൽ കളിച്ചിട്ടുള്ളത്? അപ്പോ ന്യായമായും കൂടുതൽ റണ്ണും ഇവിടെത്തന്നെയാകുമല്ലോ.

അല്ലല്ലോ! കുറച്ചു മുൻപ് വലിയ കണക്കും പൊക്കിപ്പിടിച്ചു വന്നയാൾ ഇക്കാര്യത്തിൽ സ്റ്റാറ്റിസ്റ്റിക്സൊന്നും നോക്കിയില്ലേ? ഇല്ലെങ്കിൽ ഞാൻ തരാം.
ആരാധകൻ സ്റ്റാറ്റ്സ് നിരത്തി.

സത്യത്തിൽ സച്ചിൻ ഇൻഡ്യയിൽ നേടിയതിനേക്കാൾ കൂടുതൽ റൺസ് വിദേശത്താണ് നേടിയിട്ടുള്ളത്!

വിമർശകൻ ഒന്നു മൂളി.

ആരാധകൻ തുടർന്നു.

ഇനി ഇൻഡ്യയിൽ റണ്ണടിച്ചു കൂട്ടാൻ അത്ര എളുപ്പമാണെങ്കിൽ ഈ പോണ്ടിംഗും ലാറയും ഒക്കെ ഇവിടെ ഒരുപാട് അടിച്ചു കൂട്ടിക്കാണുമല്ലോ. നമുക്കൊന്നു നോക്കിയാലോ?റൺ നേടാൻ ഏറ്റവുമെളുപ്പം ഇൻഡ്യയിലാണെങ്കിൽ, ആ ഇൻഡ്യയിൽ പരാജയപ്പെട്ട ഇവർ എത്ര മോശക്കാരായിരിക്കും!

സ്വന്തം നാട്ടിൽ റണ്ണടിക്കാൻ എല്ലാവർക്കും എളുപ്പമാ. അന്യദേശത്ത്, അത് ഏതു രാജ്യത്തായാലും ഇത്തിരി കടുപ്പമായിരിക്കും.നോക്കൂ, പോണ്ടിങ്ങും, ലാറയും സംഗക്കാരയുമൊക്കെ വിദേശത്ത് എത്ര നേടി എന്ന്!


വിമർശകൻ കൂസാതെ പറഞ്ഞു.

അതൊക്കെ ശരി. എന്നാലും  സൌത്താഫ്രിക്കയിൽ സച്ചിൻ ഒരു പരാജയമായിരുന്നില്ലേ? അതല്ലേ അങ്ങോട്ടുള്ള ഇൻഡ്യൻ പര്യടനത്തിനു മുൻപ് റിട്ടയർമെന്റ് പ്രഖ്യാപിച്ചത്?

മറുപടി ഉടനെത്തി.
സച്ചിന്റെ ശരാശരി താരതമ്യേന കുറവാണ് ദക്ഷിണാഫ്രിക്കയിൽ എന്നതു നേരു തന്നെ. എന്നാൽ അവിടം സന്ദർശിച്ചിട്ടുള്ള, പെയ്സ് ബൌളിംഗ് പിച്ചുകളിൽ കളിച്ചു വളർന്ന, ലാറയും പോണ്ടിങ്ങും എത്ര നേടിയിട്ടുണ്ട് എന്നൊന്നു നോക്കാം.


ഇനി ഇവരുടെയൊക്കെ സ്വന്തം നാട്ടിലെ പ്രകടനങ്ങൾ...


അപ്പോ, ശരിക്കും ഇവിടെ തിണ്ണമിടുക്കു കാണിക്കുന്നത് ആരാ?

വിമർശകന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി.
ഇതൊക്കെ എന്തോന്ന്? സ്വന്തമായി കളി ജയിപ്പിക്കാൻ കഴിയണമെങ്കിൽ വമ്പൻ സ്കോർ നേടണം. ഏകാഗ്രതയോടെ മണിക്കൂറുകൾ ക്രീസിൽ നിന്ന് എതിർ നിരയെ തച്ചു തരിപ്പണമാക്കണം. ടെസ്റ്റിലെ ടോപ്പ് സ്കോറുകൾ നോക്കൂ
400
300
250
ഇതിലൊന്നും സച്ചിൻ ഇല്ല!

ഇതാണ് ലോകോത്തര കളിക്കാരുടെ പ്രകടനം!
അതൊക്കെ പോട്ടെ.  ഇൻഡ്യയിൽ പോലും ഏറ്റവും ഉയർന്ന 5 വ്യക്തികത സ്കോറുകളിൽ സച്ചിൻ ഇല്ല! അറിയാമോ!?

സേവാഗ് 319
സേവാഗ് 309
സേവാഗ് 293
ലക്ഷ്മൺ 281
ദ്രാവിഡ് 270

സേവാഗും ലക്ഷ്മണും ദ്രാവിഡും തകർത്തു കളിച്ച മിക്ക കളികളും ഇൻഡ്യ ജയിച്ചു. എന്നാൽ സച്ചിൻ ടെസ്റ്റിൽ ഒരിക്കലും 250 പോലും എത്തിയില്ല.പുള്ളിയുടെ ഏറ്റവും ഉയർന്ന സ്കോർ 248. അതും ബംഗ്ലാദേശിനെതിരെ!ലോകോത്തര കളിക്കാരനാണു പോലും!

ആരാധകൻ ഒന്നു പതറി. ശരിയാണ്. സച്ചിന് ഒരിക്കലും ഒരു ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല. സച്ചിന്റെ ക്ലോൺ എന്നറിയപ്പെടുന്ന സേവാഗ് അത് രണ്ടു തവണ നേടിയിട്ടുമുണ്ട്....

ഏതാനു നിമിഷങ്ങളിലെ നിശ്ശബ്ദതയ്ക്കു ശേഷം ആരാധകൻ പറഞ്ഞു.
പറഞ്ഞുവന്നത് സച്ചിൻ വമ്പൻ സ്കോറുകൾ നേടി ടീമിനെ ജയിപ്പിക്കുന്നില്ല എന്നാണല്ലോ. ശരിയാണ് ലാറ 400 ഉം 375 ഉൾപ്പടെ കുറേ വമ്പൻ സ്കോറുകൾ നേടിയിട്ടുണ്ട്. എന്നാൽ ഇവ ടീമിനെ വിജയിപ്പിച്ചോ?

നമുക്കൊന്നു നോക്കാം. ദാ ലാറയുടേത്
 ഇനി സച്ചിന്റെയോ...?ലാറ പത്തിൽ ആകെ ജയിപ്പിച്ചത് ഒരു തവണ. 4 തോൽവി, 5 സമനില!
സച്ചിന് 4 ജയം 6 സമനില. തോൽവി ഇല്ല!
പക്കാ ബാറ്റിംഗ് പിച്ചുകളിൽ ലാറ 375 ഉം 400 ഉം ഒക്കെ അടിച്ചു എന്നല്ലാതെ....

വിമർശകൻ ജ്വലിച്ചു.
ഓ! സച്ചിൻ ബാറ്റിംഗ് പിച്ചുകളിലൊന്നും കളിച്ചിട്ടേ ഇല്ല!
300 ഉം 400 ഉം ഒക്കെ അടിക്കണമെങ്കിലേ, അസാധ്യ മനക്കരുത്ത് വേണം. ഒന്നാം തരം ഏകാഗ്രതയും. അതൊന്നും സച്ചിനില്ല!

പിന്നേ...
മനക്കരുത്തുള്ളതുകൊണ്ടാണല്ലോ, ബാക്കി ഇന്നിംഗ്സുകളിലൊക്കെ ലാറ പതറിയത്!

ഈ വമ്പൻ സ്കോറുകൾ നേടിയ 10 ഇന്നിംഗ്സ് ഒഴിവാക്കി ബാക്കി കളികളിൽ ലാറ എങ്ങനെ കളിച്ചു എന്നു നമുക്കൊന്നു നോക്കാം.

സച്ചിന്റെ ശരാശരി 46.83. ലാറയുടേത് 41.67
ഇനി പറ. ആരാ സ്ഥിരതയോടെ കളിക്കുന്നത്?

വിമർശകൻ വിട്ടില്ല.
ഈ... കളി വിജയിപ്പിക്കുന്നതാണ് മികവെങ്കിൽ പോണ്ടിംഗ് അല്ലേ, എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ? പോണ്ടിംഗ് കളിച്ച മിക്ക കളികളും ഓസ്ട്രേലിയ ജയിച്ചു.

ആരാധകൻ ഉടൻ പറഞ്ഞു.
പോണ്ടിംഗ് കളി ജയിപ്പിച്ചത് ഒറ്റയ്ക്കൊന്നുമല്ല
പോണ്ടിങ്ങിന്റെ ശ്രമങ്ങളൊന്നു പോലും പാഴാക്കാതിരിക്കാൻ പറ്റിയ സുശക്തമായ ബൌളിംഗ് നിരയും ഫീൽഡിംഗുമായിരുന്നു ഓസ്ട്രേലിയയുടേത്.

ബാറ്റിംഗിൽ മാത്യു ഹെയ്ഡൻ, ജസ്റ്റിൻ ലാംഗർ, മൈക്ക് ഹസി, മൈക്കൽ ക്ലാർക്ക് എന്നിവർ കൂടാതെ  ആദം ഗിൽക്രിസ്റ്റ് എന്ന ലോകോത്തര വെടിക്കെട്ട് ബാറ്റ്സ്മാനും കീപ്പറും!

ബൌളിംഗിൽ സാക്ഷാൽ ഷെയ്‌ൻ വോണും മക്ഗ്രാത്തും, പിന്നെ ബ്രെറ്റ് ലീയും, ഗില്ലസ്പിയും  ഉൾപ്പെട്ട അക്കാലത്തെ ഏറ്റവും മികച്ച ബൌളിംഗ് നിര.

ഇത്രയുമുള്ള ടീം മിക്ക കളിയും ജയിക്കും. അത് പോണ്ടിംഗ് ക്യാപ്റ്റനായാലും അല്ലെങ്കിലും.
സ്റ്റീവ് വോയുടെ കയ്യിലേക്ക് അലൻ ബോർഡർ ടീമിനെ ഏൽ‌പ്പിച്ചുകൊടുത്ത കാലം മുതൽ അവരായിരുന്നു ലോകത്തെ നമ്പർ വൺ ടീം.

ഇൻഡ്യയ്ക്ക് മരുന്നിനെങ്കിലും ലോക നിലവാരത്തിലുള്ള ഒരു ഫാസ്റ്റ് ബോളർ ഉണ്ടായിരുന്നോ എന്നെങ്കിലും? ഉണ്ടായിരുന്നത് ആകെ ഒരു സ്പിന്നർ - കുംബ്ലെ. അയാളും വോണിനോ, മുരളീധരനോ ഒപ്പം വരില്ല.

വെസ്റ്റ് ഇൻഡീസിനു വാൽഷും ആംബ്രോസും.
പാക്കിസ്ഥാന് അക്രം, വഖാർ, സഖ്‌ലെയിൻ.
ശ്രീലങ്കയ്ക്ക് ചാമിന്ദ വാസും, മുത്തയ്യ മുരളീധരനും.
സൌത്താഫ്രിക്കയ്ക്ക് ഡൊണാൾഡ്, പൊള്ളോക്ക്, എൻടിനി, കല്ലിസ്.
ഇംഗ്ലണ്ടിന് ഡാരൻ ഗഫ്, കാഡിക്ക്, ഹാർമിസൺ, ആൻഡേഴ്സൺ.

ഇതൊന്നുമില്ലാതെ ഇൻഡ്യ ഇത്രയൊക്കെ നേടിയില്ലേ?  അതിനു പിന്നിലെ പ്രധാന പ്രേരകശക്തി സച്ചിനായിരുന്നു. ഇൻഡ്യക്കെതിരെ കളിക്കുമ്പോൾ, ഒരു ടീമിനേക്കാൾ ഒരു വ്യക്തിയെ നേരിടുക എന്നതായിരുന്നു എതിർ ടീമുകളുടെ രീതി. മിക്ക എതിർ ക്യാപ്റ്റന്മാരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.

വിമർശകൻ പറഞ്ഞു.
അതൊക്കെ ശരി.
രണ്ടു കൊല്ലം മുൻപു വരെ സച്ചിൻ വലിയ കേമൻ തന്നെയായിരുന്നു.
എന്നാലിപ്പൊഴോ?
കഴിഞ്ഞ 2 കൊല്ലം ടെസ്റ്റിൽ ഒരു സെഞ്ച്വറിയെങ്കിലും സച്ചിൻ നേടിയിട്ടുണ്ടോ?
കണക്കു ഞാനും തരാം.


ദാ നോക്ക്!


അന്താരാഷ്ട്ര ക്രിക്കറ്റിൽ 31 റൺ ആവറേജുമായി 2 കൊല്ലം സുഖമായി ടെസ്റ്റ് ടീമിൽ കളിക്കാൻ ഒരു ലോകോത്തര ബാറ്റ്സ്മാന് നാണമില്ലേ!?അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആരാധകൻ പറഞ്ഞു.
ഇത് സച്ചിനു മാത്രം ബാധകമായ കാര്യമല്ല. അല്പം മുൻപ് പുകഴ്ത്തിയ പോണ്ടിംഗിനും ബാധകമാണ്. അവസാന 2 വർഷം പോണ്ടിംഗ് എത്ര നേടി?

അപ്പോ ലോകക്രിക്കറ്റിൽ ഈ ആവറേജിൽ വേറെയും ആളുകൾ കളിച്ചിട്ടുണ്ടല്ലോ അല്ലേ?
ഇത്തരംഎത്ര ഉദാഹരണങ്ങൾ വേണമെങ്കിലും തരാം.

എങ്കിലും, പോണ്ടിംഗിനെപ്പോലെയാണോ സച്ചിൻ? സച്ചിൻ മാറി നിൽക്കണം എന്ന് ടീമംഗങ്ങളോ, ക്രിക്കറ്റ് ബോർഡോ പറഞ്ഞിട്ടില്ല. വിട്ടുപോകരുത് എന്നേ പറഞ്ഞിട്ടുള്ളൂ. എങ്കിലും സച്ചിന്റെ സ്വാഭാവിക റിഫ്ലക്സുകൾ കുറഞ്ഞുവരുന്നു എന്നത് അദ്ദേഹത്തിനു ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ റിട്ടയർമെന്റ് മുൻ കൂട്ടി പ്രഖ്യാപിച്ചത്. ലോകം മുഴുവൻ ആരാധിക്കുന്ന ഹീറോയാണ് സച്ചിൻ. പോണ്ടിംഗ് സ്വന്തം നാട്ടിൽ പോലും ആരാധിക്കപ്പെടുന്നില്ല.

ലോകം കണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാൻ, സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ഓസ്ട്രേലിയക്കാരനായിട്ടും പറഞ്ഞത് തന്നെപ്പോലെ കളിക്കുന്ന ഒരാളേ ഇന്നുള്ളൂ. അത് സച്ചിനാണ് എന്നാണ്! അതിൽ കൂടുതൽ ഒരു സർട്ടിഫിക്കറ്റ് എന്തു വേണം?

എക്കാലലത്തേയും മികച്ച കളിക്കാരെ ഉൾപ്പെടുത്തി വിസ്ഡൻ തയ്യാറാക്കിയ ടെസ്റ്റ് ഇലവനിൽ ഉൾപ്പെട്ട ഇന്നു കളിക്കുന്ന ഏക കളിക്കാരനും സച്ചിൻ തന്നെ.

ഇനി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന കാര്യം. 2007 ൽ അന്താരാഷ്ട്ര 20-20 ക്രിക്കറ്റിൽ നിന്നും, 2012 ൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചയാളാണ് സച്ചിൻ. ആകെ കളിക്കുന്നത് ആണ്ടിൽ എട്ടോ പത്തോ തവണ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം. ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് മാത്രം കൊണ്ടുനടക്കുന്നയാളാണ് സച്ചിൻ. അതും ഇപ്പോൾ അവസാനിപ്പിക്കുന്നു. പതിനഞ്ചു വയസ്സു മുതൽ അങ്ങനെ നടന്നയൊരാൾക്ക് അതില്ലാതെ ജീവിക്കണം എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അല്പം സമയം കൊടുക്കണം. ഒരു ദേശീയ ഹീറോ അതർഹിക്കുന്നു. ഇല്ലേ?

തൽക്കാലം വാദം ഇന്നവസാനിപ്പിക്കാം.

പക്ഷേ, വിമർശകന് എന്തോ പറയാനുണ്ട്.

അതു നാളെ!

ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

21 comments:

 1. തുടരട്ടെ,
  നമുക്ക് കാണാം ആരു ജയിക്കുമെന്ന്.
  ഞാൻ ആരാധകന്റെ പക്ഷത്ത്
  ഈയ്യാ ഹുവാ ആരാധകൻ.................

  ReplyDelete
 2. ഇതു രസമായിട്ടുണ്ട്. ചതുരംഗം ഒറ്റയ്ക്ക് അവിടേം ഇവിടേം വന്നിരുന്നു കളിക്കും പോലെ :) . പറഞ്ഞതില്‍ എല്ലാം കാര്യം തന്നെ. കരിയറില്‍ ഉടനീളം തന്റെ അവറേജ് സ്ഥിരതയില്‍ നിലനിര്‍ത്താന്‍ സച്ചിന്‍ ശ്രമിച്ചിരുന്നു. ഒരു ഇനിങ്ങ്സ് മെല്ലെ തുടങ്ങിയാലും പതിയെ ബോള്‍ ആന്‍ഡ്‌ റണ്‍സ് ശരാശരി ശരിയായി മാറുന്നത് കാണാം .

  ReplyDelete
 3. നല്ലൊരു സ്ഥിതി വിവരണ കണക്കാണ് ഡോക്ടര്‍ അവതരിപ്പിച്ചത്.സച്ചിനെ ആരധിക്കുംപോഴും പലപ്പോഴും ലാറയും പോണ്ടിങ്ങും കല്ലിസും സച്ചിനേക്കാള്‍ മികച്ചതല്ലേ എന്നൊരു സന്ദേഹം ഉണ്ടാകാരുണ്ടായിരുന്നു.പലപ്പോഴും ഇവര്‍ ഒരു വലിയ സ്കോര്‍ നേടുന്ന സമയത്തോ സച്ചിന്‍ ഔട്ട്‌ ഓഫ് ഫോം അകുംപോഴോ ആണ് ഈ സന്ദേഹം..അതില്‍ പലതും മാറി

  ReplyDelete
 4. കണക്കുകള്‍ പലപ്പോഴും ശരിയായ ചിത്രം തന്നെയാണ് കാണിക്കുന്നത് എന്ന്‍ പറയാനാവില്ല - അവ പുറത്തു കാണിക്കാത്ത പല കാര്യങ്ങളും ഉണ്ടാവും - അപ്പോള്‍ കണക്കുകള്‍ മാത്രം നോക്കി വിലയിരുത്താനാവില്ല ഒന്നും
  എന്തായാലും അടുത്ത ഭാഗം കൂടി വരട്ടെ!

  ReplyDelete
 5. എന്റെ വോട്ട് സച്ചിന് തന്നെ

  (സമ്മതിയ്ക്കണം കേട്ടോ ഈ ഡോക്ടറെ. ഇത്രയൊക്കെ സംഘടിപ്പിച്ച് ഇവിടെ പോസ്റ്റ് ചെയ്തില്ലേ!! സമയം കുറെ എടുത്തുകാണുമല്ലോ)

  ReplyDelete
 6. സച്ചിന് കളികള്‍ ജയിപ്പിക്കാനുള്ള കഴിവില്ല എന്നാണല്ലോ പ്രധാനമായും അദ്ദേഹത്തിനെതിരെ ഉള്ള ആരോപണം...മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ ജയിപ്പിച്ചിട്ടുള്ള എല്ലാ കളികളിലും ഒരു വശത്ത് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരാള്‍ ഉണ്ടാകുമായിരുന്നു...ഇവിടെ നേരെ തിരിച്ചാണ്...സച്ചിന്‍ സെഞ്ച്വറി അടിച്ചു ഇന്ത്യ തോറ്റ കളികള്‍ എടുത്തു നോക്കു - രണ്ടക്കം കടന്ന എത്രപേര്‍ മറുവശത്ത് ഉണ്ടായിരുന്നു എന്ന്...
  നന്നായിട്ടുണ്ട് - A wonderful tribute to a legendary sportsman.

  ReplyDelete
 7. സത്യം മുമ്പ് കടുത്ത ക്രിക്കറ്റ് ആരാധകനായിരിന്നു.... പക്ഷെ ഇന്ന് ;..... എന്തായാലും ആരാധകർ രണ്ട് കൈയും കാലും നീട്ടി സ്വീകരിക്കും ഡോ:സാറിന്റെ ഈ ലേഖനം. ആശംസകൾ..............

  ReplyDelete
 8. വായനയ്ക്കും, അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി!

  തുടർന്നും വായിക്കുമല്ലോ....

  ReplyDelete
 9. ഞാൻ ഇപ്പോൾ ആരാധകന്റെ പക്ഷത്ത് ആയോ എന്നൊരു സംശയമുണ്ട്‌ ഡോക്ടർ :D
  അടുത്ത ഭാഗം വരട്ടെ

  ReplyDelete
  Replies
  1. എന്നാപ്പിന്നെ വിമർശകനെ വേട്ടയാടൂ!
   ബാക്കി നാളെയാവട്ടെ.

   Delete
 10. അവിയലില്‍ ചിക്കെന്‍ പീസ്‌ കണ്ട അമ്പരപ്പോടെ ആണ് ഇങ്ങോട്ട് കയറിയത്... കണക്കില്‍ ഞാന്‍ വീക്കായോണ്ടും സച്ചിന്‍ ആസ്വാധകന്‍ എന്നതിനപ്പുറം കടുത്ത ദ്രാവിഡ് ആരാധകന്‍ ആയതുകൊണ്ടും ഞാന്‍ ഈ നാട്ടുകാരന്‍ അല്ല എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ . . .

  ReplyDelete
  Replies
  1. ഹ! ഹ! അവിയലിൽ ചിക്കൻ പീസ്!
   കലക്കൻ പ്രയോഗം!

   Delete
 11. സച്ചിന് തുല്യം സച്ചിൻ മാത്രം

  ReplyDelete
 12. ജയെട്ടാ ഗ്രേറ്റ്‌ .. ഇത്ര വസ്തുനിഷ്ടമായ ഒരു വിമര്‍ശനം എവിടയും കണ്ടിട്ടില്ല .. ..
  ഇതെങ്കിലും പൊട്ടന്മാരായ ആരാധകരുടെ കണ്ണ്‍ തുറപ്പിക്കട്ടെ ...

  ReplyDelete
 13. ഞാനിപ്പോഴും ആരാധകന്‍റെ കൂടെ തന്നെ... :)

  സമ്മതിച്ചു കേട്ടോ... ഒരു റഫറന്‍സ്സിനു പറ്റിയ പോസ്റ്റ്‌.. ഇക്കാര്യത്തില്‍ സംശയം എന്തെങ്കിലും തോന്നിയാല്‍ ഓടി ഇങ്ങോട്ട് വരാം..

  ReplyDelete
 14. ശരിയാണ്, സച്ചിന് പലപ്പോഴും കൂറ്റന്‍ സ്കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പരിമിതി തന്നെയാണ്.

  വിമര്‍ശിയ്ക്കുന്നവര്‍ക്ക് എന്നും എടുത്തു പറയാവുന്ന കാര്യങ്ങളാണ് അത്. അതേ പോലെ സച്ചിന്റെ ക്യാപ്റ്റന്‍സിയും...

  ReplyDelete
 15. Statistics and analysing..abseleutly corruct..congrats...jayettaa...

  ReplyDelete
 16. അന്ധമായി ആരാധിക്കുന്നവര്‍ ഇതു കൂടെ വായിക്കുക.

  Sachin Tendulkar: The world's 29th best batsman?

  ReplyDelete
 17. കിടിലന്‍ പോസ്റ്റ്‌ ഭായി.... ഞാന്‍ ഈ ലിങ്ക് എടുക്കനുണ്ട്

  ReplyDelete