Friday, August 16, 2013

കോഴിക്കോടിന്റെ മാധുര്യം!


സൌഹൃദങ്ങളുടെയും സാഹോദര്യത്തിന്റെയും നാടാണ് കോഴിക്കോട്. ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്പുലരിയിൽ വെളുപ്പിന് നാലുമണിക്കുണർന്ന് കുളിച്ചൊരുങ്ങി അഞ്ചുമണിക്ക് പുറപ്പെട്ടത് ആ സൌഹൃദവും സാഹോദര്യവും നുണയാനാണ്. ജീവിതത്തിൽ ഏറ്റവും കഷ്ടപ്പെടുന്ന കാലമായിട്ടും അതുകൊണ്ടാണ്  ഒരു പറ്റം ചങ്ങാതികൾക്കൊപ്പം കുറച്ചുനേരം ചിലവഴിക്കാൻ കിട്ടിയ ഈ അവസരം കൈനീട്ടി സ്വീകരിച്ചത്.

2013 ആഗസ്റ്റ് 15 ന് കോഴിക്കോടിനടുത്ത് ചെറുവണ്ണൂർ വച്ച് മലയാളം ഓൺലൈൻ എഴുത്തുകാരുടെ സൌഹൃദസംഗമം ആണ് വേദി.

അഞ്ചുമണിക്കിറങ്ങിയ ഞാൻ അവിടെയെത്തിയപ്പോൽ മണി പത്തേകാലായി. എത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ, പ്രത്യേകിച്ച് ഉത്തരകേരളത്തിലെ ഓൺലൈൻ എഴുത്തുകാരുടെ സംഗമമാണ് ഇവിടെ പ്ലാൻ ചെയ്തിരുന്നത്. ഒപ്പം മലയാളത്തിലെ ശ്രദ്ധേയയായ ബ്ലോഗർ സൂനജ (ശിവകാമി)യുടെ ‘മാതായനങ്ങൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും, ‘ഫെയ്സ്ബുക്ക് കാലത്തെ ബ്ലോഗെഴുത്ത്’ എന്ന വിഷയത്തിൽ ഒരു ചർച്ചയും ഉൾക്കൊള്ളുന്നതായിരുന്നു ചടങ്ങുകൾ. ഉച്ചയ്ക്കു ശേഷം മലയാളം ബ്ലോഗ് ശില്പശാലയും.

ചുറ്റും ഒന്നു പരതി നോക്കി. ബ്ലോഗ് ശില്പശാല എന്നു കേട്ടാൽ പറന്നെത്തുന്ന കൊട്ടോട്ടിക്കാരൻ, ഷെരീഫ് കൊട്ടാരക്കര എന്നിവർ ഇവിടെയെങ്ങാനുമുണ്ടോ? ഉവ്വ്. പഹയന്മാർ രണ്ടു ഉണ്ട്!

ഇസ്മയിൽ ചെമ്മാട്, പത്രക്കാരൻ ജിതിൻ, ആർ.കെ. തിരൂർ, ആചാര്യൻ ഇംതിയാസ്, ദേവൻ തുടങ്ങിയവരെ പെട്ടെന്നു തന്നെ ലോകേറ്റ് ചെയ്തു.

ഒരു കാര്യം കൂടി മനസ്സിലായി. ഇ - എഴുത്തിലേക്ക് ആകൃഷ്ടരായി പത്തു പതിനഞ്ചോളം മുതിർന്ന ആൾക്കാരും എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശില്പശാലയിൽ അവരുമായി  കൂടുതൽ സംവദിക്കാം.

ഉദ്ഘാടകൻ എത്താൻ അല്പം വൈകും എന്നതുകൊണ്ട് എത്തിച്ചേർന്ന എല്ലാവരും പരസ്പരം പരിചയപ്പെടാം എന്ന തീരുമാനം അനൌൺസ് ചെയ്യപ്പെട്ടു. ബ്ലോഗർമാർ പലരും പരിചിതരാണെങ്കിലും പുതിയതായി ഓൺലൈൻ എഴുത്തിലേക്ക് ആകൃഷ്ടരായി വന്നവർ അങ്ങനെയല്ലല്ലോ. അതുകൊണ്ട് കഴിയുന്നതും അവർ ആദ്യം പരിചയപ്പെടുത്തട്ടെ എന്ന നിർദേശം ഉയർന്നു. അധ്യക്ഷനായി ഷെരീഫ് കൊട്ടാരക്കര അവരോധിതനായി.

(സ്വാതന്ത്ര്യദിനമായതുകൊണ്ട് ദേശീയപതാക ഉയർത്തൽ ആയിരുന്നു ആദ്യ ചടങ്ങ്. വൈകിയെത്തിയതുകൊണ്ട് അതിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞില്ല എന്ന വിഷമമുണ്ട്.)

ആദ്യമായി സ്വയം പരിചയപ്പെടുത്താനെത്തിയത്  ശ്രീ. ശശിധരൻ ഫെറോക്ക് ആയിരുന്നു.പത്രവാർത്തകളിലൂടെ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ചറിഞ്ഞപ്പോൾ വളരെ താല്പര്യം തോന്നി എന്നും എഴുത്തിന്റെ ഈ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. (അദ്ദേഹമാണ് രാവിലെ പതാക ഉയർത്തിയത്.)




തുടർന്ന് ശ്രീ സുന്ദരേശൻ സംസാരിച്ചു.



അതിനുശേഷം നന്മ ബ്ലോഗിന്റെ ഉടമ ശ്രീ ചെമ്മാണിയോട് ഹരിദാസൻ



അടുത്ത ഊഴം ശ്രീ. മൊയ്തു വെണ്ണം കോട്




അടുത്തതായി വന്നത് ഒരു മാന്ത്രികനായിരുന്നു.
പേര് പ്രദീപ് ഹുഡിനോ!



പിന്നീട് ശ്രീ. ശങ്കരനാരായണൻ മലപ്പുറം



അടുത്തയാൾ
ശ്രീ. പി.ആർ.ബാലകൃഷ്ണൻ




ശ്രീ.വേണുഗോപാൽ



ശ്രീ. പ്രദീപ്



മുള്ളൻ മാടി ബ്ലോഗിന്റെ ഉടമയായ ശ്രീമതി ഷാഹിദ ജലീൽ ആയിരുന്നു ആദ്യം വേദിയിലെത്തിയ വനിതാ ബ്ലോഗർ





അതു കഴിഞ്ഞപ്പോൾ നിറചിരിയുമായി ദേവൂട്ടി പറയട്ടെ യുടെ ഉടമസ്ഥ ശ്രീമതി റാണിപ്രിയ



അപ്പോൾ കണ്ണെഴുതാത്ത സുറുമ യുമായി അടുത്ത ബ്ലോഗർ ശ്രീ. വി.പി. അഹമ്മദ്



ഉടൻ ‘സിമ്പിൾ സെൻസു’ മായി ശ്രീ. ജോസ് മൈക്കിൾ
സൈക്കിളിൽ ലോകം ചുറ്റിസഞ്ചരിച്ച വിശേഷങ്ങളാണ് സിമ്പിൾ സെൻസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലുള്ളത്.


അടുത്ത ഊഴം നേരെഴുത്ത് കാരൻ പ്രവീൺ കാരോത്തിന്റേതായിരുന്നു.



തുടർന്ന് കല്ലായിക്കാരൻ ബ്ലോഗർ ഫിറോസ്



അടുത്തതായി വിനേഷ്


സൈനോക്കുലർ മുതലാളി ആരിഫ് സെയ്ൻ



ബൂലോകത്തെ അനിഷേധ്യ കൂതറ
കൂതറ ഹാഷിം



നോവലിസ്റ്റ് ബാലകൃഷ്ണൻ
1947



യാത്രക്കാരൻ ഭവിൻ ഭാസ്കരൻ



താടി ചൊറിഞ്ഞ് ഗൌരവത്തിൽ ഹരി വിശ്വദീപ്
Difference Engine എന്ന ബ്ലോഗിന്റെ മുതലാളിയാണ് ആൾ.



മികച്ച കഥാകൃത്തും ബ്ലോഗറും വർഷങ്ങളായി എന്റെ സുഹൃത്തുമായ നാസു
അഞ്ചു വർഷമായി പരിചയമുണ്ടെങ്കിലും നേരിൽ കാണുന്നത് ഇതാദ്യം!


പഞ്ചാരഗുളിക നൽകുന്ന ഹോമിയോ ഡോക്ടർ ആർ.കെ. തിരൂർ.
ഇപ്പോൾ പൊതുവേ ബ്ലോഗ് മീറ്റുകളിൽ ഈറ്റ് ഏർപ്പെടുത്തുന്നതിലാണ് താല്പര്യമെന്നു തോന്നുന്നു.



നിലപാട് എന്ന ബ്ലോഗുണ്ടെങ്കിലും അതു വിട്ട് ഫെയ്സ്ബുക്ക് പുലിയായി മാറിയ ഒരു ശിങ്കം.
ശ്രീജിത്ത് കൊണ്ടോട്ടി.



അപ്പോൾ ദാ വാല്യക്കാരൻ വരുന്നു!
മുബാഷിർ.ടി.പി.


കല്ലു വച്ച നുണകളുമായി കൊട്ടോട്ടികാരൻ!
സാബു കൊട്ടോട്ടി


  ഷോർട്ട് സൈറ്റുള്ള നിഴലുകളുമായി പ്രദീപ് മാഷ്.




ചെമ്മാട് എക്സ്പ്രസിന്റെ ഉടമ ഇസ്മയിൽ ചെമ്മാട്



റഷീദ് പുന്നശ്ശേരി

മിക്കവാറും എല്ലാ ഈറ്റുള്ള മീറ്റിലും കാണും
ഷബീർ തിരിച്ചിലാൻ


മുണ്ടണമെങ്കിൽ മുണ്ടോളീ... ദാ ഷജീർ മുണ്ടോളി!
ദാ ഒരു ദുബായിക്കാരൻ



 ദേവലോകത്തുനിന്നും ഒരു ബ്ലോഗർ
ദേവൻ തൊടുപുഴ
ബ്ലോഗിലെല്ലാം പാട്ടായി എന്നു പറയുന്നത് ഈ ദേവനാണ്!


കണ്ടാലൊരു ലുക്കില്ലന്നെ ഉള്ളൂ.
പത്രക്കാരൻ ന്നാ വിളിക്കുന്നതെങ്കിലും ആള് മീറ്റ് മൊതലാളിയാ!
എഞ്ചിനീയറാണ്. പേര് ജിതിൻ എന്നാണ്!



 വേഡ് പ്രെസ്സിലെ നോട്ടക്കാരൻ
ഗംഗാധരൻ മക്കന്നേരി



 പുള്ളിമാനല്ല. പേടമാനുമല്ല.
ഇത് തണൽ മരങ്ങൾക്കു കീഴെ നിഴൽ സ്വപ്നങ്ങൾ കാണുന്ന വിഡ്ഢിമാൻ.



സദസ്.
വനിതാമണികൾ. കുരുന്നുമണികൾ....



ലേറ്റായി വന്താലും ലേറ്റസ്റ്റാ വരുവേൻ!

തിരുവനന്തപുരത്തു നിന്ന് ചീറിപ്പാഞ്ഞെത്തി. വിശ്വമാനവികൻ ആണ് ദേഹം.
പഴയ വെള്ള മുണ്ടും ഷർട്ടും ഒക്കെ ഉപേക്ഷിച്ച് ചുള്ളനായാണ് വരവ്. നാലു പതിറ്റാണ്ടായി ബ്രഹ്മചാരിയായി നടപ്പാണ് പഹയൻ! തരുണീമണിമാർ ജാഗ്രതൈ!
സജിം തട്ടത്തുമല

ആളോള് ആചാര്യൻ ന്നു വിളിക്കില്യാന്നു പറഞ്ഞാ അങ്ങനങ്ങ് സമ്മതിച്ചു കൊടുക്കാൻ വയ്ക്ക്വോ?
ല്യ.... ഞാൻ ആചാര്യൻ തന്ന്യാ!
മുഹമ്മദ് ഇംതിയാസ്



എന്താ എല്ലാരും കല്ലു പോലെ നോക്കണേ?
ഞാൻ പ്രിയ കല്യാസ്
പ്രിയദർശനത്തിന്റെ ഓണറബിൾ ഓണർ



പ്രിയയുടെ പുന്നരമകൻ കുഞ്ഞുബ്ലോഗർ പാതിരാസൂര്യൻ!
ബ്ലോഗിലെഴുതിയ കഥ അവതരിപ്പിക്കുകയാണ് കുഞ്ഞൻ.
ശരിപ്പേര് വിഹായസ്.


ഇന്നത്തെ പ്രമുഖതാരം ഞാനാ.
അറിയില്ലേ? ഞാനാണ് ശിവകാമി.
മാതായനങ്ങളുടെ മാതാവ് സൂനജ!



സുന്ദരനാ ഞാൻ. ഊർക്കടവ് കാരൻ
പക്ഷേ പേര് സുന്ദരൻ എന്നല്ല എന്നേ ഉള്ളൂ!
ഫൈസൽ ബാബു.

കാഴ്ചയിൽ തോന്നിയേക്കാമെങ്കിലും ഞാൻ അത്തരക്കാരനല്ല.
സത്യം! സിൽമാനടൻ അംജത് ഖാൻ സിൽമേൽ കാണിച്ച ഒന്നും ഞാൻ ചെയ്തിട്ടില്ല.
നിങ്ങൾ ദയവായി സുന്ദരൻ വിളിച്ചില്ലെങ്കിലും, ഫൈസൽ ബാബു എന്നെങ്കിലും എന്നെ വിളിക്കണം.
അങ്ങനെ പറയുമ്പം എന്നെ ഭ്രാന്തൻ എന്നു വിളിക്കുന്നതെന്തിന്!?!
അമാവാസി ബ്ലോഗർ അംജത് ഖാൻ!


ദാ വന്നു ഹീറോയിൻ.
കുറിഞ്ഞിപൂക്കും പുഞ്ചിരിയിൽ!
ബീഗം നൂർജഹാൻന്ന് വിളിച്ചാ പെരുത്ത് സന്തോഷം



ആര് എവിടെ മീറ്റിയാലും ഞാൻ അവിടെയെത്തിയിരിക്കും. ഈറ്റ് ഒരു പ്രശ്നമല്ല.
അല്പം അവിയൽ കിട്ടിയാൽ കഥകൾ പറഞ്ഞിരിക്കാം.
ജയൻ ഏവൂർ.


 മലകളും ചുരങ്ങളും താണ്ടി റോസാപ്പൂക്കളുമായെത്തിയ കഥാകാരി
റോസിലി ജോയ്





കൌമാര ബ്ലോഗർ ആബിദ് ഒമർ
ബ്ലോഗു വഴി എങ്ങനെ കാശുണ്ടാക്കാം എന്ന് നാട്ടാരെ പഠിപ്പിക്കലാണ് പണി!







കോഴിക്കോടൻ ഓൺലൈൻ മീറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്ന പ്രശസ്ത കഥാകൃത്ത് ശ്രീ. വി.ആർ.സുധീഷ്.


സദസ്സിന്റെ ദൃശ്യം.

പ്രിയ ബ്ലോഗർ സൂനജ (ശിവകാമി) യുടെ കഥാസമാഹാരം ‘മാതായനങ്ങൾ’ സദസ്സിനു പരിചയപ്പെടുത്തുന്ന റോസിലി ജോയ്



ശ്രീ. വി.ആർ.സുധീഷ് പുസ്തകം ശ്രീ. പ്രദീപ് ഹൂഡിനോയ്ക്ക് നൽകി മാതായനങ്ങൾ പ്രകാശനം ചെയ്യുന്നു.



മാതായനങ്ങളിലെ കഥകളെ വിലയിരുത്തി വി.ആർ.സുധീഷ് സംസാരിക്കുന്നു. ജീവിതത്തിലെ സാധാരണ സംഭവങ്ങളെപ്പൊലും അസാധാരണമികവോടെ അവതരിപ്പിക്കാൻ സൂനജയ്ക്ക് കഴിഞ്ഞു എന്നദ്ദേഹം പറഞ്ഞു. എഴുത്തുകാരാൽ തന്നെ വായിക്കപ്പെടുകയും, വിലയിരുത്തപ്പെടുകയും ചെയ്യുന്ന സാഹിത്യശാഖയാണ് ബ്ലൊഗിംഗ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.




പ്രശസ്ത ബ്ലോഗർ ശ്രീ. ഫൈസൽ കൊണ്ടോട്ടി സംസാരിക്കുന്നു. വളരെ നല്ല ഇടപെടലുകളിലൂടെ ചടങ്ങും തുടർനുൾല ചർച്ചയും ഫൈസൽ ഭംഗിയാക്കി.





‘മാതായനങ്ങൾ‘ പ്രകാശനം ചെയ്തതിൽ നന്ദി പ്രകാശിപ്പിക്കുന്ന സൂനജ




സദസ്സിന്റെ മറ്റൊരു ദൃശ്യം കൂടി




അതിനിടെ ആചാര്യൻ ജയൻ ഏവൂരിനെ ക്ലിപ്പിട്ടു!
(തടി കുറഞ്ഞുപോയതുകൊണ്ട് ആചാര്യന് അല്പം അജമാംസരസായനം വേണമത്രെ!)



നീലക്കുറിഞ്ഞി നൂർജഹാനും, റോസാപ്പൂക്കൾ റോസിലിയും.


നീലക്കുറിഞ്ഞിയുടെ മകൾ കുഞ്ഞുകുറിഞ്ഞി!



പഴയകാല സുഹൃത്തുക്കൾ
നാസു, റോസിലി, ശിവകാമി


സദസ്സിന്റെ മുൻ നിര

മുൻ നിര - മറ്റൊരു ദൃശ്യം

ചിലർ ഫോണിലാണ്. ദേവൻ ലാപ് ടോപ്പ് ശരിയാക്കുന്നു.


തുടർന്ന് ഫെയ്സ്ബുക്ക കാലത്തെ ബ്ലോഗെഴുത്ത് എന്ന വിഷയത്തിൽ ചർച്ച നടന്നു. വളരെ സജീവമായിത്തന്നെ ആളുകൾ പങ്കെടുത്തു. ഗൌരവമായ സാഹിത്യരചനയ്ക്ക് ബ്ലോഗു തന്നെയാണ് നല്ലത് എന്ന അഭിപ്രായമാണ് ഉയർന്നത്. തത്സമയ ചർച്ചകൾക്കും, പ്രതികരണങ്ങൽക്കും ഫെയ്സ്ബുക്ക് കൂടുതൽ ഉപയോഗപ്രദമാണെന്ന കാര്യത്തിൽ തർക്കമുണ്ടായില്ല. ബ്ലോഗ് പ്രചരണത്തിനായി ഏറ്റവും ഫലപ്രദമായ സംവിധാനം കൂടിയാണ് ഫെയ്സ് ബുക്ക് എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. ബ്ലോഗും ഫെയ്സ്ബുക്കും ആധുനിക മാധ്യമങ്ങൾ എന്ന നിലയിൽ പ്രസക്തവും , നിലനിൽക്കേണ്ടവയുമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ എടുത്തുകാണിച്ചു.


മുഖപുസ്തക കാലത്തെ ബ്ലോഗെഴുത്തിനെപ്പറ്റി ജയൻ ഏവൂർ



മൈന ഉമൈബാൻ ആയിരുന്നു മാതായനങ്ങൾ ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഓടിക്കിതച്ചെത്തിയപ്പോഴേക്കും വൈകിപ്പോയി! തലേന്നു രാത്രി ഉറങ്ങാൻ പോലും സമയം കിട്ടാതെ ഓട്ടമായിരുന്നതുകൊണ്ട് വൈകിപ്പോയതിൽ മൈന എല്ലവരോടും ക്ഷമ ചോദിച്ചു. തുടർന്ന് സൂനജയോടൊത്ത് സംസാരിച്ചു.



അപ്പോഴേക്കും സദസ്സിലേക്ക് മൈന ക്ഷണിക്കപ്പെട്ടു.
ഓൺലൈൻ എഴുത്തനുഭവങ്ങളെപ്പറ്റിയും, ആദ്യകാല പ്രതിബന്ധങ്ങളെപ്പറ്റിയും വിശദമായി മൈന സംസാരിച്ചു.





ചടങ്ങ് നയിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി, ഷെരീഫ് കൊട്ടാരക്കര...



അതിനു ശേഷം ആളുകൾ കുറെശ്ശെയായി സ്വന്തം പുറന്തോടിനു വെളിയിലേക്കു വന്നു.

സുഹൃത് ഭാഷണങ്ങൾ....



പൊട്ടിച്ചിരികൾ....



അതീവഗഹനമായ ചർച്ചകൾ.....




ഭാവിമലയാളത്തിലേക്കു മിഴിതുറക്കുമോ നിഷ്കളങ്കമായ ഈ കണ്ണുകൾ...?




അപ്പോൾ പെട്ടെന്ന് അവിടെ ഒരു മാന്ത്രികൻ പ്രത്യക്ഷപ്പെട്ടു!


കുഴപ്പങ്ങളെന്തെങ്കിലും ഉണ്ടായാൽ പരിഹരിക്കാൻ പത്രക്കാരൻ ആളെയിറക്കിയിട്ടുണ്ട്! ദാ നോക്ക് ഘടാഘടിയന്മാർ!


പയ്യന്മാർ തയ്യാർ എന്നു പറഞ്ഞപ്പോൾ നേതാവിൽ വിരിഞ്ഞ ആ പുഞ്ചിരി!


അപ്പോഴെക്കും മാജിക് വഴി മൈനയ്ക്ക് മജീഷ്യൻ ആയിരം രൂപയുടെ ഒരു നോട്ട് സമ്മാനിച്ചു കഴിഞ്ഞു. എന്നാൽ അത് തങ്ങൾക്കു വേണമെന്ന് സദസ്യരിൽ ചിലർ ആവശ്യപ്പെട്ടു. മൈനയുടെ മുഖം വാടി.

എങ്കിലും പുഞ്ചിരി വിടാതെ ചോദിച്ചു.
“എനിക്കു കിട്ടിയതല്ലേ?
ഞാൻ തരില്ല!”




പറ്റില്ല! ഞങ്ങൾക്കു വേണം!
പൈസ എല്ലാർക്കും വേണം!




സത്യത്തിൽ മാഷ് ആ പൈസ എനിക്കു തന്നതല്ലേ?

ഞാനിത് മണിയോർഡറായി വീട്ടിലിക്ക് അയച്ചുതരാട്ടോ!
ആഹ! മൈനയുടെ മുഖം വിരിഞ്ഞു!



അതോടെ ആ സെഷൻ പരിപൂർണമായി!


ഫോട്ടോയെടുക്കാതെ ഈറ്റ് തുടങ്ങില്ല എന്നറിയിച്ചതിനെ തുടർന്ന് എല്ലാവരും ഹോളിനു പുറത്തേക്ക്.



പലവിധ കൂടിയാലോചനകൾ...



പരിചയപ്പെടലുകൾ....


ഒടുക്കം എല്ലാവരോടും അടങ്ങി അടുത്തു നിൽക്കാൻ ആജ്ഞാപിക്കുന്ന കറുത്ത മാൻ, ക്യാമറാമാൻ


ഇടയിലൂടൊരു ക്ലിക്ക്.



അതിൽ ഞാനില്ല.
ഇനി ഞാനുള്ള ക്ലിക്ക് കറുത്ത മാൻ വക.


ഈറ്റ് തുടങ്ങാറായിരിക്കുന്നു.
വിളമ്പൽ തകൃതി.




അതു ക്ലിക്കി തിരിഞ്ഞു നോക്കിയപ്പോൾ....
ഹൌ!
കൈ കഴുകിയില്ല! ഓടട്ടെ.

എല്ലാരും സുജായിമാർ.
ഇപ്പോൾ ശാന്തരാണ്.


ഒഴിഞ്ഞു കിടന്ന സ്ഥലത്തിരിക്കാം എന്നു കരുതി ഒരിടത്തിരുന്നപ്പോൾ സംഘം ചേർന്ന് മൂന്നു വനിതകളുടെ ആക്രോശം. സീറ്റൊഴിഞ്ഞുകൊടുത്തു.

ദാ അവിടെ നിലാവുദിച്ചു!

(“എങ്ങാനും സീറ്റ് തന്നില്ലായിരുന്നെങ്കിൽ.... ങ്ഹാ!!” എന്നാ മനസ്സിൽ!)


കാർന്നൊര് ഷെരീഫിക്കാ സാവകാശം ചവച്ചരച്ച്...... അങ്ങനെ....


ചിക്കൻ ഇഷ്ടമല്ല. മൈന കൊത്തിപ്പെറുക്കാൻ തുടങ്ങി.
അരികിൽ ഗംഗാധരനു തലയുയർത്താൻ നാണം.


മാജിക്കു കാണിച്ച് ക്ഷീണിച്ച മാന്ത്രികൻ ദീർഘനിശ്വാസത്തോടെ ഇളവേൽക്കുന്നു!


സത്യത്തിൽ ഇത്രയും ഒന്നും വേണ്ടായിരുന്നു.... വിധു ചോപ്രയ്ക്കും വിഡ്ഢിമാനും ഇടയിൽ സജിം തട്ടത്തുമല. വിഡ്ഢിമാൻ ഇതൊന്നും ശ്രദ്ധിക്കാതെ സ്വകർമ്മത്തിൽ മുഴുകി.



അപ്പുറത്തിരിക്കുന്ന സ്ത്രീയ്ക്കും തനിക്കുമിടയിൽ എന്താണ്!? കൊട്ടോട്ടി ഉറക്കെ ചിന്തിച്ചു.
അതെ... അത് ഒരു...
ഒരു പ്ലേയ്റ്റ് ചിക്കൻ ബിരിയാണി തന്നെ!
അടുത്ത നിമിഷം കൊട്ടോട്ടി ഒരു മാജിക് കാണിച്ചു.
പ്ലെയ്റ്റ് അപ്രത്യക്ഷമായി!.


ഈറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയവർ.


സുന്ദരന്മാരെല്ലാം ഭയങ്കര കമ്പിനിയാ!


അതുകണ്ട സുന്ദരിക്കു സഹിച്ചില്ല, നടുക്കു തന്നെ കേറി നിന്നു!


അതുകണ്ട കുഞ്ഞു സുന്ദരിക്ക് അത് തീരെ സഹിച്ചില്ല.
ഓളും കേറി നിന്നാളഞ്ഞു!




ഈറ്റും സൊറപറച്ചിലുമായി അർമാദിക്കാൻ പോയ ബ്ലോഗന്മാരും ബ്ലോഗിണികളും ഒന്നും തിരിച്ചു കയറാനുള്ള മൂഡിലായിരുന്നില്ല! കുട്ടികളാകട്ടെ പൂത്തുമ്പികളെപ്പോലെ അവിടെയെല്ലാം ഓടിനടന്നു.

ഒരു വിധത്തിൽ കുറേപ്പേരെ അകത്തുകയറ്റി ഇരുത്തി. പുതുതായി ഇ എഴുത്തിലേക്കുവന്നവർ ഉത്സാഹത്തോടെ കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു. മലയാളം ബ്ലോഗിനെപ്പറ്റിയുള്ള ആമുഖവും പ്രാഥമിക വിവരങ്ങളും ജയൻ ഏവൂർ നൽകി.



ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴാണ് കമ്പർ എന്ന മഹാത്മാവിനെ കണ്ടത്!
തിരൂരും ഇങ്ങനെ തന്നെപറ്റി.
കമ്പർക്കിട്ട് അടുത്ത മീറ്റിൽ ഒരു പണി കൊടുക്കണം!


തുടർന്ന് സെഷൻ സാബു കൊട്ടോട്ടി ഏറ്റെടുത്തു. ഒരു  എൽ.സി.ഡി. പ്രൊജക്ടർ ഉണ്ടായിരുന്നെങ്കിൽ കുറെക്കൂടി ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. എന്നാലും സംഘാടകർ ഊർജസ്വലമായി പ്രവർത്തിച്ചതുമൂലം വന്നു ചേർന്ന എല്ലാവർക്കും പരസ്പരം കാണാനും സംവദിക്കാനും കഴിഞ്ഞു.

കോഴിക്കോടിന്റെ ആതിഥ്യമര്യാദയുടെ മധുരം നുകർന്ന്  മൂന്നരയോടെ ഞാൻ വെളിയിലിറങ്ങി. നാലു പത്തിനു ട്രെയിൻ ഉണ്ട്. അത് പിടിക്കാനായി ഓട്ടം. ഇനി അടുത്ത മീറ്റിൽ കാണാം!



(ഇക്കുറി ഞാൻ ആകെ ഓട്ടത്തിലായതുകാരണം മീറ്റുമായി ബന്ധപ്പെട്ട പല നർമ്മ ഭാഷണങ്ങളും ഇവിടെ ചേർക്കാൻ കഴിയാതെ പോയിട്ടുണ്ട്. ക്ഷമിക്കുക..... സിംഗിൾ ഫോട്ടോസ് എടുത്തത് മെയിലിലോ, ഫെയ്സ് ബുക്കിലോ തരുന്നതാണ്. പങ്കെടുത്ത ബ്ലോഗർമാരെ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.....)

വിട്ടുപോയ ഒരു മഹാനെ കണ്ടെത്തി!

ബോളിവുഡ് പോലും കിടിലം കൊള്ളുന്ന നാമധേയം.... വിധു ചോപ്ര!

ബ്ലോഗിലെ ബോൺസായ് ഉടമസ്ഥൻ...


പേരു വിട്ടുപോയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.



109 comments:

  1. കൊള്ളാം ജയേട്ടാ, പൊളിച്ചു, പൂര്‍ണം എന്ന് തന്നെ പറയട്ടെ. പിന്നെ എന്‍റെ ഈറ്റ് കൊടുക്കാത്തതിന് നന്ദി!

    ReplyDelete
    Replies
    1. സന്തോഷം പ്രവീൺ!
      (കമന്റിനും , കണ്ടതിനും!)

      Delete
  2. "ബ്ലോഗു വഴി എങ്ങനെ കാശുണ്ടാക്കാം എന്ന് നാട്ടാരെ പഠിപ്പിക്കലാണ് പണി!" ഈ ചതി എന്നോട് വേണ്ടായിരുന്നു... ഇനി Income Taxകാർ വന്നു എന്നെ പൊക്കി കൊണ്ടോയാല്ലോ???

    ReplyDelete
    Replies
    1. ങ്ഹാ...!
      അങ്ങനെയൊരു ‘കാർ’ ഉണ്ട്. ഇങ്കം ടാക്സ് കാർ!
      പേടിക്കണ്ട. വരുമാനം ഉണ്ടെങ്കിലേ പൊക്കൂ!

      Delete
  3. Replies
    1. സന്തോഷം ചേച്ചീ!
      തിരൂർ നമ്മൾ കണ്ടല്ലോ.
      വീണ്ടും എവിടെയെങ്കിലും വച്ച് കാണാം, മുട്ടാം!

      Delete
  4. വളരെ നന്നായി ഈ പോസ്റ്റ്..
    പടങ്ങളും കുറിപ്പുകളും വായിച്ചപ്പോ നേരില്‍ കണ്ട അനുഭൂതി...
    നന്ദി ജയന്‍ ഡോക്ടറേ..:)

    ReplyDelete
    Replies
    1. സന്തോഷം അകമ്പാടൻ!

      Delete
  5. മീറ്റിൽ പങ്കെടുക്കാൻ കഴിയാതെപോയ എന്നെപ്പോലെയുള്ളവർക്ക് മീറ്റിന്റെ ഒരു സമഗ്രചിത്രം ലഭിച്ചു. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.

    ReplyDelete
    Replies
    1. നന്ദി സ്വീകരിച്ചിരിക്കുന്നു.
      അടുത്ത മീറ്റിൽ അത് നേരിൽ കണ്ട് തന്നാൽ വളരെ സന്തോഷം!

      Delete
  6. അപ്പുറത്തിരിക്കുന്ന സ്ത്രീയ്ക്കും തനിക്കുമിടയിൽ എന്താണ്!? കൊട്ടോട്ടി ഉറക്കെ ചിന്തിച്ചു.
    അതെ... അത് ഒരു...
    ഒരു പ്ലേയ്റ്റ് ചിക്കൻ ബിരിയാണി തന്നെ!
    അടുത്ത നിമിഷം കൊട്ടോട്ടി ഒരു മാജിക് കാണിച്ചു.
    പ്ലെയ്റ്റ് അപ്രത്യക്ഷമായി!.
    *************
    ഹ..ഹ..ഹ... അത് വിലസി...

    മീറ്റിന് വളരെ ഭംഗിയായി നേതൃത്വം നല്‍കി വിജയിപ്പിച്ച 'ഷരീഫ് കൊട്ടാരക്കര, ഫൈസല്‍ കൊണ്ടോട്ടി, ജയന്‍ ഡോക്റ്റര്‍, സാബു കൊട്ടോട്ടി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

    'ഇമ്മാതിരി പോസ്റ്റൊക്കെ ഇടുംന്ന് അറിഞ്ഞീന്യെങ്കില് ഞാനിങ്ങള്‍ക്ക് രണ്ടുമൂന്ന് ബിര്യാണി പൊതിഞ്ഞ് തന്നീനി...'

    ReplyDelete
    Replies
    1. യ്ക്ക് ബിരിയാണി ഇഷ്ടല്ല്ല....
      ചോറും, ചക്ക അവിയലും, മീൻ കറിയും വേണം!
      പിന്നെ ലേശം കപ്പയും!
      അതു മതി!

      Delete
    2. shabeer..ingal thanichu aano ethiyathu???

      Delete
  7. ഓ...മനോഹരം...!
    നല്ല കുറിപ്പ്..മിഴിവാര്‍ന്ന ചിത്രങ്ങളും അവതരണവും..
    നന്ദി ജയന്ജീ....

    ReplyDelete
    Replies
    1. അപ്പോ,
      മനോഹരമായ ഒരു നന്ദി തിരിച്ചും!

      Delete
  8. മനോഹരമായ വിവരണം, കഥ പറഞ്ഞ ചിത്രങ്ങള്‍, മീറ്റിയ സുഖം.. മനസ്സില്‍ വരാന്‍ കഴിയാതിരുന്നതിന്‍റെ വേദന..

    ജയേട്ടാ.. ഈ അവിയല്‍ കലക്കി.. മധുരമുള്ളതു തന്നെ.. :)

    ReplyDelete
    Replies
    1. മനസ്സിന്റെ വേദനയൊക്കെ ഞാൻ അറിയണ്ണ്ട്....
      ഉം...
      നടക്കട്ടെ!
      :D

      Delete
  9. എല്ലാ സുഹൃത്തുക്കൾക്കും നന്ദി!
    മൂന്നു നലു പേരെ വിട്ടുപോയിട്ടുണ്ടെന്ന് സംശയമുണ്ട്.
    മീറ്റ് സംഘാടകരായ പത്രക്കാരനോ, ഇസ്മയിലോ, തിരിച്ചിലാനോ, ദേവനോ എനിക്ക് ആ ഫുൾ ലിസ്റ്റ് ഒന്നയച്ചു തരുമോ?

    ReplyDelete
  10. മീറ്റില്‍ പങ്കെടുത്തപോലയായി ഇപ്പൊ.... സമ്പൂര്‍ണ്ണ വിവരണം ...
    നന്ദി ജയേട്ടാ....

    ReplyDelete
  11. വളരെ നന്ദി ഡോക്ടര്‍. വ്യക്തിപരമായ ബുദ്ധിമുട്ടിന് ഇടയിലും വന്നെത്തിയതിനും ബിരിയാണി മീറ്റില്‍ അവിയല്‍ വിളമ്പിയതിനും....
    മീറ്റ്‌ മുതലാളി എന്ന് പരിചയപ്പെടുത്തിയതിനു ചായയും വടയും വാങ്ങി തരാം. (ഞാന്‍ ശരിക്കും തൊഴിലാളി ആണെങ്കിലും.)പോസ്റ്റും ഗംഭീരമായി. ഈറ്റിനുള്ള കോഴിയെ പിടിക്കാന്‍ ഓടുന്ന തിരക്കിനിടയില്‍ മര്യാദയ്ക്ക് ഒരാളെ പോലും കാണാനും ബഡായി അടിക്കാനും സാധിക്കാത്ത വിഷമം മീറ്റ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോളാണ് മനസ്സിലായത്, അതീ പോസ്റ്റ്‌ കണ്ടപ്പോള്‍ അധികരിച്ചു. പിന്നെ ആ ഗുണ്ടകളെ കണ്ടല്ലോ? അന്ത ഭയം ഇറുക്കട്ടും !!!!

    ReplyDelete
    Replies
    1. ഗുണ്ടകൾക്ക് കൊടുക്കാന്നു പറഞ്ഞ പൈസ കൊറ്റുത്തില്ല എന്നാണല്ലോ കേട്ടത്!? അവന്മാർ തിരിച്ചൊന്നും തന്നില്ലേ!?
      (ഇല്ലെങ്കിൽ തരും, നോക്കിക്കോ!)

      Delete
  12. ഒത്തിരി നന്നായി

    ReplyDelete
  13. ഒത്തിരി നന്നായി

    ReplyDelete
  14. ഡോക്ടറേ...
    മേലാൽ നിങ്ങൾ മീറ്റിനെ പറ്റി പോസ്റ്റിട്ടാൽ വിവരമറിയും..
    ഹല്ല പിന്നെ..
    ഇത്ര നന്നായി വിവരണവും പോട്ടംസും ഫ്രീ ആയി കിട്ടുന്നതു കണ്ടും വായിച്ചും ശീലിച്ചാൽ പിന്നെ ആർക്കെങ്കിലും മീറ്റു വരെ വരാൻ തോന്നുമോ?
    ഇതു വായിച്ചാൽ തന്നെ മീറ്റിനു വന്നതു പോലെ ആയില്ലേ?
    മേലാൽ മീറ്റു നടത്തുന്നവർ ജയൻ ഡോക്ടറുടെ ക്യാമറയും ലാപ് ടോപ്പും അടിച്ചുമാറ്റിക്കൊള്ളണം എന്നഭ്യർത്ഥിക്കുന്നു..

    ReplyDelete
    Replies
    1. ഹും....
      എനിക്കിതു വരണം!!

      Delete
  15. ശെടാ, ഇങ്ങനൊരു മീറ്റ് നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ബ്ലോഗിൽ കുറച്ചുകൂടി സ്ഥിരമായി കയറേണ്ടിയിരിക്കുന്നു.

    ചിത്രങ്ങളും വിവരണങ്ങളും ഗംഭീരമായി. ഇനി വിട്ടുപോയ ആൾക്കാരേയും നർമസംഭാഷണങ്ങളേയും കൂടി പരിചയപ്പെടുത്താനായാൽ സന്തോഷം!

    ReplyDelete
    Replies
    1. ഉം.
      അതിനെന്താ, നമുക്ക് തൃശൂർ വച്ച് ഒരു മീറ്റ് അങ്ങാലോചിച്ചാലോ!?
      മീറ്റില്ലെ, മീറ്റില്ലേന്നു പറഞ്ഞ് തൃശൂരുകാര് എന്നും പരാതിയാ...
      എന്നാപ്പിന്നങ്ങ് കൂടിയാലോ?

      Delete
  16. ഇതുകലക്കി ഇന്നി എന്തിനാ വേറൊരു പോസ്റ്റ്‌ എല്ലാം വ്യക്തമായും രസകരമായും എഴുതിയിരിക്കുന്നു...

    ReplyDelete
    Replies
    1. മര്യാദയ്ക്ക് കയ്യിലുള്ള പടം വച്ച് പോസ്റ്റിട്ടോ!

      പിന്നെ തരം പോലെ വീഡിയോസും അപ് ലോഡ് ചെയ്യൂ!

      Delete
    2. ഹഹ പോസ്റ്റ്‌ എഴുതികൊണ്ടിരിക്കുവാ വീഡിയോ അപ്‌ലോഡ്‌ ചെയ്യാന്‍ ശ്രമിച്ചതാ ഉറങ്ങി പോയി രാവിലെ എണീറ്റപ്പോ എറര്‍ !!!

      Delete
  17. മീറ്റിന്റെയും ഈറ്റിന്റെയും നല്ലൊരു തിരനൊട്ടമായി ഡോക്ടറുടെ ഈ ബ്ലോഗ്‌ പ്രതീക്ഷിച്ചിരിക്കയായിരുന്നു. എല്ലാവര്ക്കും ആശംസകൾ.

    ReplyDelete
  18. ഇതുവരെ ഒരു മീറ്റിലും പങ്കെടുത്തില്ലെങ്കിലും പങ്കെടുത്ത ഒരു ഫീലിംഗ് കിട്ടി...ശരിക്കും മീറ്റിന്റെ ഒരു വിഷ്വലൈസെഷന്‍ ആയി ഈ പോസ്റ്റ്‌ .

    ReplyDelete
  19. പ്രീയപ്പെട്ട ജയൻ വരാൻ പറ്റിയില്ലെങ്കിലും...വന്നത് പോലെയുള്ള അവസ്ഥ.....വിവരണങ്ങളും,ചിത്രങ്ങളും വളരെ നന്നായി................ആശംസകൾ

    ReplyDelete
  20. രസകരമായ വിവരണം മീറ്റിൽ പങ്കെടുത്ത പ്രതീതി ഉണ്ടാക്കിയെങ്കിലും നഷ്ടബോധം കൂട്ടുന്നു....

    ReplyDelete
  21. വളരെ മനോഹരമായി അവതരിപ്പിച്ചു ഡോക്ടര്‍റെ....ഇങ്ങനെയും ആള്‍ക്കാരുണ്ടെങ്കില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും ,കാണാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാം അനുഭവിക്കാന്‍ കഴിയുന്നു..നന്ദി; നല്ല നമസ്ക്കാരം

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. നല്ല പോസ്റ്റ്‌ ഡോക്ടര്‍ ജി .... പെരുന്നാള്‍ അവധിക്കു നാട്ടില്‍ വന്നെങ്കിലും മീറ്റിനു ഒരു ദിവസം മുന്‍പ്‌ പോരേണ്ടി വന്ന സങ്കടം ഇത് വായിച്ചപ്പോള്‍ ഇരട്ടിയായി..........:(

    ReplyDelete
  24. നല്ല രസകരമായ വിവരണം ഒപ്പം ഫോട്ടോകളും ഡോക്ടറേ ഗംഭീരമായിരിക്കുന്നു! പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍‍ ദുഃഖം തോന്നുന്നു.... അതെങ്ങനാ ഐസ്ണ്ടാവുമ്പോ പൈസ ഉണ്ടാവൂല.. പൈസണ്ടാവുമ്പോ ഐസുണ്ടാവൂല.. ഐസും പൈസേം ഉണ്ടാവുമ്പോ ഇസ്കൂളും ഉണ്ടാവൂല എന്നതാണ് പ്രവാസിയുടെ അവസ്ഥ.

    ReplyDelete
  25. നല്ല പോസ്റ്റ്‌, വിശദമായ വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും നന്ദി ഡോക്ടരെ

    ReplyDelete
  26. മനോഹരമായ വിവരണം! ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.
    എല്ലാവര്ക്കും ആശംസകൾ.

    ReplyDelete
  27. രസകരം....വരാന്‍ കഴിയാഞ്ഞ വിഷമം മാറി.

    ReplyDelete
  28. നല്ല രീതിയിൽ അവതരിപ്പിച്ചു. ചിത്രങ്ങൾ പ്രത്യേകമായി കൊടുത്തതുകൊണ്ട് ബ്ലോഗറെ പെട്ടെന്നു തിരിച്ചറിയാൻ പറ്റി.
    ആശംസകൾ ഡോക്ടർജി.

    ReplyDelete
  29. മനോഹരമായിരിക്കുന്നു ജയേട്ടാ... ഗ്രേറ്റ്‌..

    ReplyDelete
  30. എല്ലാരേം നേരിട്ട് കണ്ടു സംസാരിച്ച പ്രതീതി...

    ഇതൊക്കെ എന്ത് മീറ്റ്? അടുത്ത കൊല്ലം ഇതേസമയം നടക്കുന്ന മീറ്റാവും മീറ്റ് !
    (ദൈവം സഹായിച്ചാല്‍ അടുത്ത വര്ഷം ഞാനുമുണ്ടാവും നാട്ടില്‍ )

    ReplyDelete
  31. മീറ്റും ഈറ്റും വളരെ രസകരമായി അവതരിപ്പിച്ചു. പലരും നല്ല പരിചയം ഉള്ളവർ. എന്നാൽ നേരിൽ കണ്ടിട്ടില്ലാത്തവർ. കാണണം എന്ന് ആഗ്രഹിക്കുന്നവർ. എല്ലാവർക്കും ആശംസകൾ.

    ReplyDelete
  32. മീറ്റും ഈറ്റും വളരെ രസകരമായി അവതരിപ്പിച്ചു. പലരും നല്ല പരിചയം ഉള്ളവർ. എന്നാൽ നേരിൽ കണ്ടിട്ടില്ലാത്തവർ. കാണണം എന്ന് ആഗ്രഹിക്കുന്നവർ. എല്ലാവർക്കും ആശംസകൾ.

    ReplyDelete
  33. :) മീറ്റ്‌ മീറ്റ്‌ എന്ന് കേട്ടു കൊണ്ടേയിരുന്നു കുറെ ദിവസങ്ങളായി!. ഇന്ന് ഈ പോസ്റ്റ്‌ വായിച്ചപ്പോ ഫോട്ടോസ് കണ്ടപോ മീറ്റില്‍ ഞാനും ഉണ്ടായിരുന്നത് പോലെ. (എങ്കിലും നഷ്ടബോധം ഉണ്ട് ). നന്ദി.. അടുത്ത കൊല്ലത്തെ മീറ്റിനു എങ്കിലും കൂടാന്‍ ആകണേ എന്ന ആഗ്രഹത്തോടെ, പ്രാര്‍തനയോടെ....

    ReplyDelete
  34. വളരെ ഇഷ്ടപ്പെട്ടു. മീറ്റിനു വരാൻ സാധിച്ചില്ല. താങ്കളുടെ വിവരണം, മീറ്റിനു വരാൻ സാധിച്ചില്ലല്ലോ എന്ന വിഷമത്തെ ലഘൂകരിച്ചു. ആശംസകളോടെ,

    സുരേഷ് കുറുമുള്ളൂർ
    ഏറ്റുമാനൂർ വിശേഷങ്ങൾ
    http://ettumanoorvisheshangal.blogspot.com

    ReplyDelete
  35. വരാൻ പറ്റാഞ്ഞവരെ ഇങ്ങനെ വിഷമിപ്പിക്കാവോ മാഷെ.....

    വിവരണം ഗംഭീരം , നഷ്ട ബോധം കൂട്ടി

    ReplyDelete
  36. എല്ലാ മീറ്റ്‌ പോസ്റ്റുകളെയും പോലെ ഇതും ജയേട്ടന്‍ നന്നായി അവതരിപ്പിച്ചു. എല്ലാവരെയും നേരില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷം.. :)

    ReplyDelete
  37. പല പല കാരണങ്ങൾ കൊണ്ട് വരാൻ സാധിച്ചില്ല. മീറ്റിനെപ്പറ്റി അറിഞ്ഞതും വളരെ വൈകിയാണ്. എന്താണ് ഡോൿടറേ.. ‘ജീവിതത്തിൽ ഏറ്റവും കഷ്ടപ്പെടുന്ന കാലമാണ് ’ എന്ന് പറഞ്ഞത് ?

    ReplyDelete
    Replies
    1. ഓട്ടം, നട്ടം ചുറ്റൽ, മനപ്രയാസം...
      അമ്മയ്ക്ക് സുഖമില്ലായ്ക, ഐ.സി.യു. വാസം, വെന്റിലേറ്ററിലാകൽ...
      അമ്മ ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു...

      Delete
  38. നന്നായി....
    മീറ്റ്‌ ഉഷാര്‍ ആയി...പങ്കെടുക്കാന്‍ കഴിഞ്ഞതില്‍
    സന്തോഷം..ഈറ്റും മീറ്റ് പോല്‍ മധുരം...
    പിന്നെ 'അവിയല്‍' കലക്കി...

    ദേവൂട്ടിയുടെ ആശംസകള്‍!!!!!!!!!!!!

    ReplyDelete
  39. ന്റെ നാട്ടില് നടന്നിട്ട് .... :(


    നന്നായി ഫോട്ടോസും റിപ്പോറ്ട്ടും ജയൻ ജീ

    ReplyDelete
  40. ഡോക്ടറെ ..കാത്തിരിക്യായിരുന്നു ..ഇതൊന്നു കാണാൻ... പങ്കെടുക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ എന്തൊരു നഷ്ടം ആയിരുന്നു !അവിസ്മരണീയം ഈ ഒത്തുചേരൽ !! സ്നേഹം ..സന്തോഷം.....

    ReplyDelete
  41. ഫോട്ടോസും വിവരണവും കലക്കി

    ReplyDelete
  42. വായിച്ചു, സന്തോഷം. എനിക്ക് വരാൻ പറ്റിയില്ല.

    ReplyDelete
  43. രണ്ടു ദിവസം മുമ്പ് നടന്ന ആ മീറ്റിനെ കുറിച്ചുള്ള ഈ പോസ്റ്റ്‌ ഒരു നാലു ദിവസം മുംബെങ്കിലും ഇട്ടിരുന്നെകിൽ വായിച്ചതു ഇന്നാണെങ്കിലും ഇന്നലെ എങ്കിലും മീറ്റിൽ പങ്കെടുക്കാമായിരുന്നു എന്നൊരു കുറ്റബോധം ഉണ്ടാക്കാൻ കഴിഞ്ഞു ലളിതമെങ്കിലും പ്രൗഡമയ ചടങ്ങ് കണ്ടപ്പോൾ. . പോസ്റ്റ്‌ അതിലും മനോഹരം ആയി, സംഘാടകർക്കും.. പങ്കെടുത്തവർക്കും പോസ്റ്റ്‌ മുതലാളി ഡോക്ടര്ക്കും ആശംസകൾ

    ReplyDelete
  44. വരാന്‍ കഴിയാതത്തിന്റെ വിഷമം മാറികിട്ടി....

    ReplyDelete
  45. വിവരണം ഗംഭീരം സന്തോഷം

    ReplyDelete
  46. അല്ല.. സത്യസന്ധമായി ചോദിക്കട്ടെ... നിങ്ങളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടാ :) ഇവിടെ കേരളക്കര മുഴുവൻ പനിയും ജ്വരവും മറ്റുമായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ രണ്ട് ഡോക്ടർമാർ അതും പഞ്ചാരയും കയ്പും ഇങ്ങിനെ മീറ്റി ഈറ്റി നടക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കൊക്കെ മുടിഞ്ഞ അസൂയയുണ്ട്... പിന്നെ ഷെരീഫിക്ക... അത് പറഞ്ഞിട്ട് കാര്യമില്ല... മൈക്ക് ഉണ്ടെന്നറിഞ്ഞാൽ പാവം മനുഷ്യൻ ഓടിയെത്തും. കൊട്ടോട്ടിയാൺ ആ പാവത്തിനെ വഴി തെറ്റിക്കുന്നത്. പാവം സജിമിന്റെ അവസ്ഥയാൺ അവസ്ഥ. കഴിഞ്ഞ ആഴ്ച ബസ്സിൽ ഇരുന്ന് നടുവൊടിഞ്ഞ് ആലുവായിൽ ഒരു മീറ്റ് കൂടാൻ വന്ന് അത് നടത്തി തിരികെപോയി ഉമ്മൻ ചാണ്ടിയെ ഉപരോധിച്ച് ആ സമരം രണ്ട് ദിവസം കൊണ്ട് ഗംഭീരവിജയമാക്കി തീർത്തതൊക്കെ ഈ കോഴിക്കോട് മീറ്റിൻ ഓടിയെത്താനായിരുന്നു എന്ന് കശ്മലന്മാരായ ബ്ലോഗർമാർക്ക് അറിയുമോ... പത്രക്കാരൻ അങ്ങിനെ തന്നെ വേണം.. നിറപറ അരിയുടെ മൊതലാളിയെ ഒക്കെ വിളിച്ച് ഊൺ/ ബിരിയാണിയൊക്കെ കൊടുത്ത് വയർ നിറപ്പിക്കാം എന്ന് കരുതിയ പത്രക്കാരനാണോ വിഢിമാനാണോ യഥാർത്ഥ വിഢി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൈന സസ്യാഹാരം കൊത്തിപ്പെറുക്കുവാൻ ഉള്ള മുഖ്യ കാരണം ചിക്കൻ കഴിച്ചാൽ തുംകോ ഖതം ഹോഗയാ കാലിയാ എന്ന് ഇടക്കിടെ മൈനയുടെ ചെവിയിൽ ഭീഷിണിയുടെ സ്വരം ഉയർത്തിയ ഈ ഖാൻ ആണേന്നാണാൺ ബ്ലോസംസാരം. സ്കൂളിൽ പിള്ളേരെ പഠിപ്പിക്കേണ്ട സമയത്താൺ പ്രദീപ് മാഷിന്റെ മീറ്റ്.. ഞാൻ അബ്ദുറബ്ബിനെ കാണട്ടെ.. പറഞ്ഞുകൊടൂക്കും... കമ്പരും തിരിച്ചിലാനും ഒന്നും ഇപ്പോൾ ഒരു പണിയും ഇല്ലാ എന്ന് തോന്നുന്നു. ചെമ്മാച്ചൻ ബ്ലോഗാൺ ഗൾഫ് എന്ന് വീട്ടുകാരെ ധരിപ്പിച്ചു എന്നാ കേട്ടത്. ശ്രീജിത്തിന്റെ അവസ്ഥ പിന്നെ നമുക്കൂഹിക്കാം. കല്യാണമൊക്കെ കഴിച്ചതല്ലേ. ഒരു മോചനം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല.. ദേവൻ ഹരീഷിന്റെ പ്രേതം ബാധിച്ചു എന്ന് തോന്നുന്നു.. ഹരീഷ് മീറ്റിൽ പങ്കെടുക്കൽ നിറുത്തിയപ്പോൾ ദേവൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാൺ. വലിയ താമസമില്ല തൊടുപുഴയുടെ മണ്ണിൽ വീണ്ടും ഓൺലൈൻ മീറ്റുകൾ നടക്കും എന്ന് ഉറപ്പാ.. റാണിയുടെ ഓഫീസിലേക്ക് ഈ പോസ്റ്റിന്റെ ലിങ്ക് ഞാൻ അയച്ചു കൊടുക്കും.. ങാ അത്രക്കായാ... റോസിലിക്ക് അങ്ങിനെ തന്നെ വേണം.. ശിവയുടെ ബുക്കിനെ പറ്റി പൂഴ്ത്തി പറയേണ്ടി വന്നില്ലേ.. നാട്ടിൽ വന്നിട്ട് ഇത്രേം വല്യേ നൊണ പറഞ്ഞ റോസിലിക്ക് അങ്ങിനെ തന്നെ വേണം.... ശിവ, അഭിനന്ദനങ്ങൾ.... മാതായനങ്ങൾക്ക്... അതിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സിത്താരയെ കൊണ്ട് അവതാരിക എഴുതിക്കിട്ടിയതിൻ.. അതിലേറെ വി.ആർ. സുധീഷിനെ കൊണ്ട് പ്രകാശനം ചെയ്യിച്ചതിൻ.. അതിലുമേറെ ഏറെ തിരക്കുകളുള്ള ഡോ: ജയൻ ഏവൂരിനെകൊണ്ട് ഫോട്ടോ എടുപ്പിച്ചതിൻ..

    എന്ന്,
    പങ്കെടുക്കാൻ പറ്റാത്തതിന്റെ കലിപ്പിലും അസൂയയിലും
    ഒരു പാവം പാവം ബ്ലോഗർ (ബ്ലോഗ് അവിടെ തന്നെയുണ്ടെന്ന് തോന്നുന്നു)

    ReplyDelete
    Replies
    1. സമരമുഖത്തുനിന്നും ലീവെടുത്തെങ്കിലും മീറ്റിനെത്തണോ അതോ ഈ മീറ്റ് ഒരു നഷ്ടസ്വർഗ്ഗമാക്കി താലോലിക്കണോ എന്ന ആലോചനയിലായിരുന്നെങ്കിലും സമരം തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ മീറ്റിനു മുമ്പ് അത് പിൻ‌വലിക്കാനുള്ള സാദ്ധ്യത മുൻ‌കൂട്ടി കണ്ടിരുന്നു.( അത് തിരുവനന്തപുരത്തുകാർക്ക് മാത്രം “ഊഹിക്കാൻ“ കഴിഞ്ഞ ഒരു സീക്രട്ട് ആണ്. അതൊക്കെ നമ്മൾ ഇനി വലിയ മഹാനായി ലോകോത്തരം വളർന്ന് പിന്നെ ആത്മകഥയെഴുതുന്ന കാലത്ത് വെളിപ്പെടുത്താനുള്ളതാണ്. അങ്ങനെയൊന്നും ആയില്ലെങ്കിൽ ലോകം അതറിയാനും പോകുന്നില്ല. അതിനാൽ ദൈവവിശ്വാസികൾ നമ്മ ഒരു മഹാനാകൻ (കുറഞ്ഞപക്ഷം രാഷ്ട്രപതിയെങ്കിലും) പ്രാർത്ഥിച്ചു കൊൾക! എന്തായാലും സമരോർജ്ജം തൽക്കാലം തെല്ലൊനു ശമിച്ചെങ്കിലും പകരം ബ്ലോഗ് മീറ്റിൽ വന്ന് ഒരു മീറ്റൂർജ്ജം സംഭരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കോഴിക്കോടൻ മീറ്റിന് അങ്ങോട്ടുമിങ്ങോട്ടും ട്രെയിനിലായിരുന്നു യാത്ര. മീറ്റ് പ്രഖ്യാപിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. പിന്നെ മനോരാജ് പറഞ്ഞ ആലുവലിയെ മീറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നെങ്കിലും ഉപരോധസംഘാടനവും മറ്റുമായി തിരക്കു വന്നതിനാൽ അങ്ങോട്ട് സമയത്ത് ഇറങ്ങാൻ പറ്റാത്തതിനാൽ ബസിൽ പോകേണ്ടി വന്നു. തിരിച്ചാകട്ടെ ട്രെയിൻടിക്കറ്റ് ബൂക്ക് ചെയ്തിരുന്നത് രാത്രി വണ്ടിക്കാണ്. അതിൽ വന്നാൽ താമസിക്കുമെന്നുള്ളതിനാൽ നേരത്തേ ബസ് കയറി സ്ഥലം വിടുകയായിരുന്നു. എന്തായാലും തരംഗിണി മീറ്റിലും സെക്രട്ടറിയേറ്റ് ഉപരോധത്തിലും കോഴിക്കോടൻ മീറ്റിലും ഒരുപോലെ സാന്നിദ്ധ്യമറിയിക്കുവാൻ കഴിഞ്ഞു. കോഴിക്കോടൻ മീറ്റിൽ അതുവരെ കണ്ടിട്ടില്ലാത്ത കുറച്ച് ബ്ലോഗ്‌ജീവികളെക്കൂടി നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കൂടി പങ്ക് വയ്ക്കുന്നു. ഇനിയും വരാനിരിക്കുന്ന മീറ്റുകൾക്കായി കാത്തിരിക്കുന്ന ഒരു മീറ്റാളി!

      Delete
    2. മനോരാജൻ മൊയിലാളീ...
      നമക്ക് തൃശൂരൊരു മീറ്റ് വയ്ക്കണം.
      പിന്നെ എറണാകുളം കോളേജുകളിൽ ശില്പശാല...
      (പക്ഷേ, എനിക്കു കുറച്ചു സമയം കടമായിട്ടു തരുമോ!??)
      :D

      Delete
    3. ഇപ്പോഴേ പ്രഖ്യാപിക്കുന്നു.. അടുത്ത വർഷം എറണാകുളത്തോ ചെറായിയിലോ പറവൂരോ കൊടുങ്ങല്ലൂരോ നമ്മൾ മീറ്റിയിരിക്കും.... എന്ന് (അത്യാ)ആഗ്രഹത്തോടെ പഴയ ഒരു മീറ്റ് തൊഴിലാളി.. സജിമിന്റെ ഭാഷയിൽ പറഞ്ഞാൽ മീറ്റാളീ....

      ഡോക്ടറേ തൃശൂർ നമുക്ക് മീറ്റണമെങ്കിൽ ഏറ്റവും പറ്റിയ സ്ഥലം കൊടുങ്ങല്ലൂർ ആൺ. ഏതാണ്ട് എറണാകുളം ബോർഡർ കൂടെയായത് കൊണ്ടും മുസരിസ്സ് പൈതൃകവും ഒക്കെ കൊടുങ്ങല്ലൂരിൻ പ്രാധാന്യമേകുന്നു.. അതല്ലെങ്കിൽ പിന്നെ നിങ്ങളൊക്കെ ഉഷാറായി ഉത്സാഹിക്കുമെങ്കിൽ നമുക്ക് ചെറായിയിൽ ബ്ലോഗേർസ് 'സഹോദരസംഗമം' നടത്താം... ഒന്നുമില്ലെങ്കിലും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യൻ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ നാടല്ലേ.. ഞാനും അത് തന്നെ പറയുന്നു.. ജാതി വേണ്ട മതം വേണ്ട ബ്ലോഗിലൊന്നും മനുഷ്യൻ... :)

      പിന്നെ പറ്റിയാൽ ഈ വർഷം നമുക്ക് സംഗമിക്കാൻ അവസരം കിട്ടുമോ എന്ന് നോക്കട്ടെ... എവിടെയോ ഒരു ബിരിയാണിയുടെ മണം.. അതെങ്ങാൻ കൊടുത്താലോ.. :)

      Delete
    4. ഇപ്പപ്പറഞ്ഞ മീറ്റ് ഡിസംബറിലാണെങ്കി ഞാനും വരും ട്ടോ..

      Delete
  47. ഭൂലോകത്തുണ്ടായ ഏറ്റവും കൂടുതൽ ബൂലോഗ
    സംഗമങ്ങളിൽ പങ്കെടുത്തിട്ടുള്ള ,പിന്നീട് ആയതിനെ
    കുറിച്ചൊക്കെ , സ്വതസിദ്ധമായ ശൈലികളീലൂടെ എഴുതി
    തഴമ്പിച്ച കൈകളാൽ വിളമ്പിതന്ന ,ഇ -എഴുത്തുക്കാരുടെ ,
    ഈ കോഴിക്കോടൻ സംഗമ സദ്യയിലെ ; അവിയൽ പണ്ടത്തെ
    പോലെ തന്നെ അതീവ രുചികരം കേട്ടൊ ഏവൂരാൻ ഡോക്ടർ സാറെ ..

    അഭിനന്ദനങ്ങൾ...!

    ReplyDelete
    Replies
    1. ബിലാത്തിച്ചേട്ടൻ പതിവുപോലെ ഇത്തവനയും എന്നെ സുഖിപ്പിച്ചു!!

      Delete
  48. സന്തോഷം.മനോഹരമായ വിവരണം!

    ReplyDelete
  49. ഇതുവരെ ഒരു മീറ്റിലും പങ്കെടുത്തിട്ടില്ലാത്ത, പ്രധാനപ്പെട്ട പുലികളെ ഒന്നും ഇതേ വരെ മീറ്റ് ചെയ്യാത്ത ഒരു പാവം ബ്ലോഗര്‍ അല്‍പ്പം അസൂയയോടെയും അതിലേറെ സന്തോഷത്തോടെയും മീറ്റിന്‍റെ വിവരണം വായിച്ച് തീര്‍ത്തു... വായന കഴിഞ്ഞപ്പോള്‍ ഞാനും ആ പരിസരത്ത് എവിടെയൊക്കയോ ഉണ്ടായിരുന്നു എന്നൊരു തോന്നല്‍..... നല്ല വിവരണം ജയെട്ടാ..... ചിത്രങ്ങളും അടിപൊളി... സൂനജയ്ക്ക് എന്‍റെ പ്രത്യേക അഭിവാദനങ്ങള്‍......

    ReplyDelete
    Replies
    1. നീർവിളാകാ,

      “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!”

      (പഴഞ്ചൊല്ലിൽ പതിരില്ല)

      Delete
  50. വായിച്ചു കഴിഞ്ഞപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത പോലെ..സമഗ്ര അവതരണം ഡോക്ടര്‍..

    ReplyDelete
  51. കലക്കി.. വരാത്തവർക്കൊക്കെ കൊതി തോന്നുന്നുണ്ടാവണം..

    ഫുഡടിക്കുന്നത് ഫോട്ടോ എടുക്കാൻ പാടില്ലാന്നറിയില്ലേ ? ആ നേരത്ത് ഞാൻ ഒടുക്കത്തെ സീരിയസ്സായിരിക്കും..

    ReplyDelete
  52. മീറ്റുകളുമായി ഇനിയും മുന്നോട്ടു പോകൂ --
    നമ്മൾ കണ്ടു ആസ്വദിക്കട്ടെ .
    കാണാൻ പറ്റുമോ എന്നും അറീല്ല.
    റിട്ടയർമെന്റിന് ടൈം ആയ ഒരു റിട്ടയറി ബ്ലോഗ്ഗൻ.
    -------------
    ആശംസകൾ

    ReplyDelete
  53. പതിവുപോലെ, ഗംഭീരമായി തന്നെ കാര്യങ്ങൾ പറഞ്ഞു വൈദ്യരേ; നല്ല ചിത്രങ്ങളും.

    ReplyDelete

  54. വിവരണങ്ങളും, ഫോട്ടോകളും കണ്ടിട്ട് കുശുമ്പ് തോന്നുന്നു..ശരിക്കും !

    ജൂലൈയിൽ നടന്നിരുന്നെങ്കിൽ മീറ്റാർന്നു ജയൻ സാറേ! എന്താ ചെയ്ക !

    ReplyDelete
  55. ലീവ് അഡ്ജസ്റ്റ് ചെയ്തു നാട്ടില്‍ വന്നത് നഷ്ടായില്ല....കേരളത്തില്‍ നടക്കുന്ന ഒരു മീറ്റില്‍ ആദ്യമായിട്ടാണ് പങ്കെടുത്തത്...അതും എന്റെ സ്വന്തം നാട്ടില്‍ ആണെന്നതില്‍ അഭിമാനിക്കാം..പോസ്റ്റും ഫോട്ടോകളും പതിവ് പോലെ ഗംഭീരം ..

    ReplyDelete
  56. മലയാളത്തിന്റെ ബ്ലോഗെഴുത്ത് മേഖലയുമായി ഇത്രയേറെ ബന്ധം പുലര്‍ത്തുന്നവര്‍ ഉണ്ടാവില്ല. ഒരു ഭിഷഗ്വരന്റെയും, വൈദ്യവിദ്യാര്‍ത്ഥികളുടെ ഗുരുനാഥന്റേയും റോളുകള്‍ ഒരേസമയം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താനാവുന്നത് എനിക്ക് അല്‍ഭുതമാണ്.

    വാക്കുകളിലൂടേയും,ചിത്രങ്ങളിലൂടെയും മീറ്റിന്റെ വര്‍ണങ്ങളും തുടിപ്പുകളും ഡോക്ടര്‍ പകര്‍ത്തിവെച്ചു. മീറ്റില്‍ പങ്കെടുത്തവരിലും, പങ്കെടുക്കാത്തവരിലും ഒരുപോലെ ആവേശമുണര്‍ത്തുന്ന പോസ്റ്റ്. മലയാളം ബ്ലോഗെഴുത്തിന്റെ നല്ല ഭാവിക്കായി അങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുകതന്നെ ചെയ്യും..... നന്മകള്‍ നേരുന്നു.

    ReplyDelete
  57. നല്ല വിവരണം ..ഫോട്ടോകളും നന്നായി . ഞാനും മോനും കൂടി എടുത്ത ഫോട്ടോ എവിടെ? വീണ്ടും കാണാം .

    ReplyDelete
    Replies
    1. ആ ഫോട്ടോ ഉടൻ അയച്ചു തരാം!

      Delete
  58. ആഘോഷമായിരുന്നൂല്ലേ...!!

    ReplyDelete
  59. സമരമുഖത്തുനിന്നും ലീവെടുത്തെങ്കിലും മീറ്റിനെത്തണോ അതോ ഈ മീറ്റ് ഒരു നഷ്ടസ്വർഗ്ഗമാക്കി താലോലിക്കണോ എന്ന ആലോചനയിലായിരുന്നെങ്കിലും സമരം തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ മീറ്റിനു മുമ്പ് അത് പിൻ‌വലിക്കാനുള്ള സാദ്ധ്യത മുൻ‌കൂട്ടി കണ്ടിരുന്നു.( അത് തിരുവനന്തപുരത്തുകാർക്ക് മാത്രം “ഊഹിക്കാൻ“ കഴിഞ്ഞ ഒരു സീക്രട്ട് ആണ്. അതൊക്കെ നമ്മൾ ഇനി വലിയ മഹാനായി ലോകോത്തരം വളർന്ന് പിന്നെ ആത്മകഥയെഴുതുന്ന കാലത്ത് വെളിപ്പെടുത്താനുള്ളതാണ്. അങ്ങനെയൊന്നും ആയില്ലെങ്കിൽ ലോകം അതറിയാനും പോകുന്നില്ല. അതിനാൽ ദൈവവിശ്വാസികൾ നമ്മ ഒരു മഹാനാകൻ (കുറഞ്ഞപക്ഷം രാഷ്ട്രപതിയെങ്കിലും) പ്രാർത്ഥിച്ചു കൊൾക! എന്തായാലും സമരോർജ്ജം തൽക്കാലം തെല്ലൊനു ശമിച്ചെങ്കിലും പകരം ബ്ലോഗ് മീറ്റിൽ വന്ന് ഒരു മീറ്റൂർജ്ജം സംഭരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കോഴിക്കോടൻ മീറ്റിന് അങ്ങോട്ടുമിങ്ങോട്ടും ട്രെയിനിലായിരുന്നു യാത്ര. മീറ്റ് പ്രഖ്യാപിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. പിന്നെ മനോരാജ് പറഞ്ഞ ആലുവലിയെ മീറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നെങ്കിലും ഉപരോധസംഘാടനവും മറ്റുമായി തിരക്കു വന്നതിനാൽ അങ്ങോട്ട് സമയത്ത് ഇറങ്ങാൻ പറ്റാത്തതിനാൽ ബസിൽ പോകേണ്ടി വന്നു. തിരിച്ചാകട്ടെ ട്രെയിൻടിക്കറ്റ് ബൂക്ക് ചെയ്തിരുന്നത് രാത്രി വണ്ടിക്കാണ്. അതിൽ വന്നാൽ താമസിക്കുമെന്നുള്ളതിനാൽ നേരത്തേ ബസ് കയറി സ്ഥലം വിടുകയായിരുന്നു. എന്തായാലും തരംഗിണി മീറ്റിലും സെക്രട്ടറിയേറ്റ് ഉപരോധത്തിലും കോഴിക്കോടൻ മീറ്റിലും ഒരുപോലെ സാന്നിദ്ധ്യമറിയിക്കുവാൻ കഴിഞ്ഞു. കോഴിക്കോടൻ മീറ്റിൽ അതുവരെ കണ്ടിട്ടില്ലാത്ത കുറച്ച് ബ്ലോഗ്‌ജീവികളെക്കൂടി നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കൂടി പങ്ക് വയ്ക്കുന്നു. ഇനിയും വരാനിരിക്കുന്ന മീറ്റുകൾക്കായി കാത്തിരിക്കുന്ന ഒരു മീറ്റാളി!

    ReplyDelete
  60. ഫോട്ടോകൾ മൊത്തമായും കടമെടുക്കുന്നു

    ReplyDelete
    Replies
    1. മുതൽ എടുത്തോ, പക്ഷേ പലിശ കൃത്യമായി വേണം.
      പടംന്നുക്ക് പലിശ പത്തു പൈസ!

      Delete
  61. നര്‍മം വിടാതെ നാടകീയമായി അവതരിപ്പിച്ചു. ഹൃദ്യമായ ഓര്‍മച്ചിത്രങ്ങള്‍ ... പങ്കെടുക്കാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷം.

    ReplyDelete
  62. ഹൃദ്യമായ വിവരണം. മീറ്റിനു വന്നില്ലെങ്കിലെന്താ...!
    ശരിക്കും പോയിവന്നതുപോലെയായി ഈ വായനാനുഭവങ്ങളും ചിത്രങ്ങളും. ജയന്‍ ഡോക്ടറേ കലക്കീ....!
    സ്‌നേഹം <3

    ReplyDelete
  63. മീറ്റില്‍ പങ്കെടുത്ത അനുഭൂതിയാണ് പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉണ്ടായത്.കാണേണ്ടത് മാത്രമേ കാമറ കണ്ടുള്ളൂ.വളരെ രസകരമായ അവതരണം.ആശംസകളോടെ..

    ReplyDelete
  64. Hey,

    Your Writings Seems to Look Good.
    We Would Like to Advertise on Your Blog.
    Please mail me @ oxterclub@gmail.com

    ReplyDelete
    Replies
    1. പരസ്യം പതിക്കരുത്( വേണേല്‍ ഒട്ടിച്ചോ)

      Delete
  65. കൊള്ളാം, വളരെ നന്നായിട്ടുണ്ട്, ആരെയും നേരിട്ട് കണ്ടിട്ടിലെകിലും കുറെ ആളുകളുടെ ബ്ലോഗ്‌ ഫോളോ ചെയ്തു വായിക്കുന്നതുകൊണ്ട് അറിയാം.ഫോട്ടോസ് അതിമനോഹരം. എല്ലാവരുടെയും ബ്ലോഗ്‌ ലിങ്ക് കൊടുത്തതുകൊണ്ട്‌ അവരെയും ഫോളോ ചെയ്യാൻ പറ്റി. സമയം പോലെ ഓരോ ബ്ലോഗ്‌ ലും പോയി വായിച്ചു മറുപടി എഴുതാം.

    ReplyDelete
  66. വിശദമായ വിവരണങ്ങള്‍ വായിച്ചറിയാനായതില്‍ സന്തോഷം.

    ReplyDelete
  67. avide vannu kanda athe feel. thanks for this wonderful article

    ReplyDelete
  68. ഉം .. കൊള്ളാം. വേറെ എന്തു പറയാനാണ്?

    ReplyDelete
  69. കോഴിക്കോട് മീറ്റിലും വന്നു പറ്റാൻ കഴിഞ്ഞില്ല.
    എങ്കിലും ആ കുറവ് ഇവിടെ പരിഹരിക്കപ്പെട്ടതു
    പോലൊരു തോന്നൽ.
    നന്ദി ഡോക്ടർ സാബ് വളരെ വിശദമായ ഈ സചിത്ര ലേഖനത്തിന്
    അതെ, മീറ്റിൽ പങ്കെടുത്തു മടങ്ങിയ ഒരു പ്രതീതി അനുഭവപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല തന്നെ! ഇവിടെ പരിചയപ്പെടുത്തിയ അധിക പങ്കു ആളുകളെയും ബ്ലോഗിലൂടെ പരിചയം ഉണ്ട്, ഒപ്പം നല്ലൊരു കൂട്ടത്തെ (പുതുമുഖങ്ങളെ) പരിചയപ്പെടാനും ഇവിടെ സാദ്ധ്യമാക്കിയതിൽ, ലിങ്ക് ചേർത്തതിൽ സന്തോഷം നന്ദി, സാവകാശം എല്ലായിടത്തും ഒന്ന് പോയി വരണം എന്ന് കരുതുന്നു.
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  70. മീറ്റ്‌ കൂടാൻ ഒക്കാത്തത്തിന്റെ എല്ലാ വിഷമവും
    തീീർതു ഡോക്ടറെ ഈ പോസ്റ്റ്‌....എല്ലാവരെയും
    കണ്ടപ്പോൾ ഞാനും അക്കൂടെ ഉള്ളതു പോലെ
    തന്നെ തോന്നി...പോട്ടത്തിനും ലിങ്കിനും
    വിവരണത്തിനും നന്ദി....

    ReplyDelete




  71. ഞാനും ഒരു ചെറിയ ബ്ലോഗറാണേ....ഈ കൂട്ടുകെട്ടോക്കെ എങ്ങിനെ ഉണ്ടാവുന്നതെന്ന് എനിക്കത്ഭുതം.എല്ലാവരേയും ഈ ഫോട്ടൊ സെഷനില്‍ കൂടി പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.ഇത്തരം കൂട്ടായ്മകള്‍ മനോഹരമാണ്.പലതരം മനുഷ്യര്‍ ഒന്നിച്ചിരിക്കുന്നതിന്റെ മനോഹാരിത,ഒന്നു വേറെ തന്നെയാണ്.ലോകം പലതരമായി ചെറുതായി ചുരുങ്ങിയടിയുമ്പോള്‍ പ്രത്യേകിച്ചും.നിങ്ങള്‍ ഒന്നിച്ചിരിക്കുന്നതിന്റെ സന്തോഷം ഞാനും അനുഭവിക്കുന്നു.
    സ്നേഹത്തോടെ.
    മണിലാല്‍
    (മാര്‍ജാരന്‍)

    http://marjaaran.blogspot.com/





    ReplyDelete
  72. ഇങ്ങനെ ബ്ലോഗ് സംഗമങ്ങൾ ഇപ്പോഴും സജീവമായുണ്ട് എന്നറിയുന്നതിൽ സന്തോഷം. ഡോക്‌ടറുടെ ഈ പോസ്റ്റ് കുറച്ച് പുതിയ ബ്ലോഗർമാരേയും അവരുടെ രചനകളേയും പരിചയപ്പെടാൻ സഹായിക്കും, നന്ദി എല്ലാ ബ്ലോഗും സാവധാനം പരിചയപ്പെടാം.

    ReplyDelete
  73. മീറ്റിനെത്താൻ പറ്റിയില്ല്ലെങ്കിലും .. നുമ്മടെ സാന്നിധ്യമായി..അവിടെ മീറ്റ് ലോഗോ ഉണ്ടായിരുന്നു. വിവരണം പൊളിച്ചു ജയേട്ടാ. എല്ലാ മീറ്റർമ്മാർക്കും ആശംസകൾ എന്ന് ഒരു പാവം കണ്ണൂർ മീറ്റ് മൊതലാളി “നാടകക്കാരൻ” മനോരാജ് പറഞ്ഞ പോലെ ബ്ലോഗ് അവിടെ തന്നെ ഉണ്ടെന്നു തോന്നുന്നു. http://nadakakkaran.blogspot.com

    ReplyDelete
  74. പൊതിഞ്ഞോണ്ടു പോയ കോഴിക്കാല് തീർന്നോ വൈദ്യരേ....?

    (പ്രതിഷേധം... പ്രതിരോധം....)!!!!

    ReplyDelete
  75. ഞാന്‍ നാട്ടില്‍ ബ്ലോഗ്‌ മീറ്റില്‍ ആദ്യമായി പങ്കെടുക്കുകയാണ് .നല്ല ഒരു അനുഭവമായിരുന്നു .

    ReplyDelete
  76. കോഴിക്കോടിന്റെ സ്വന്തം മാന്ത്രികനെ പരിപാടിയിൽ കണ്ടതിൽ സന്തോഷം!

    ReplyDelete
  77. @@
    പൊതുവേ ജയേട്ടന്റെ വിവരണം, പ്രത്യേകിച്ച് ക്യാപ്ഷനുകള്‍ വായിച്ചാ കുറേനാള്‍ ചിരിക്കാനുണ്ടാവും. ഈ പോസ്റ്റില്‍ അതുണ്ടായില്ല. അതിന്റെ കാരണം മൂപ്പിലാന്‍ പറയുന്നുണ്ടെങ്കിലും അടുത്ത തവണ ഈ മുന്‍‌കൂര്‍ജാമ്യം അനുവദിച്ചു തരില്ലെന്ന് ഭീഷണിപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു!

    **

    ReplyDelete
  78. ബൂലോകം പോലെ ബയങ്കര ബളര്‍ച്ചയാണല്ലോ മലയാളം ബ്ളോഗെഴുത്തിനും. മീറ്റിനു വന്നില്ലെങ്കിലും വായിച്ച് അത്ഭുതപ്പെട്ടിരിക്കുന്നു.ഇനിയിപ്പം വരണോന്നുമുണ്ട്

    ReplyDelete