സുഹൃത്തുക്കളേ,
കഴിഞ്ഞ തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റിൽ നടന്ന ചർച്ചകളുടെ ഭാഗമായി കേരളമുടനീളം ‘ബ്ലോഗെഴുത്തുപരിശീലനക്കളരികൾ’ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത് ഓർക്കുമല്ലോ. അതനുസരിച്ച് ആദ്യ പരിശീലനക്കളരി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ബ്ലോഗർ സുഹൃത്തുക്കളായ സാബു കൊട്ടോട്ടി, ഷെരീഫ് കൊട്ടാരക്കര എന്നിവരാണ് ഈ സംരംഭത്തിനു മുൻ കൈ എടുത്തത്.
കല്ലമ്പലം എൻ.ഐ.സി. കമ്പ്യൂട്ടർ സെന്ററും, കലാധ്വനി എന്ന കുട്ടികളുടെ മാസികയും ചേർന്നാണ് ഈ പരിശീലനക്കളരി അഥവാ ശില്പശാല സംഘടിപ്പിക്കുന്നത്.
തീയതി ജൂൺ 29 ശനിയാഴ്ച.
രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയാണ് പരിശീലന സമയം.
പ്രസ്തുത സംരംഭത്തിൽ പങ്കു ചേരാൻ കഴിയുന്ന എല്ലാ ബ്ലോഗർ സുഹൃത്തുക്കളേയും അവിടേക്ക് ക്ഷണിക്കുന്നു. വരുന്നവർക്ക് മീറ്റാം; ഈറ്റാം!
തിരുവനന്തപുരം ജില്ലയിൽ, നാഷണൽ ഹൈവേയിൽ കൊല്ലം-തിരുവനന്തപുരം റൂട്ടിലാണ് കല്ലമ്പലം. ട്രെയിൻ വഴി വരാൻ ഏറ്റവുമടുത്ത സ്റ്റേഷൻ വർക്കല ആണ്. അവിടെ നിന്ന് എപ്പോഴും കല്ലമ്പലത്തേക്കു ബസ് ഉണ്ട്.
ഇതു കൂടാതെ ഏതെങ്കിലും ജില്ലയിൽ ശില്പശാലകൾ സംഘടിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ ആ വിവരം അറിയിച്ചാൽ വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു തരുന്നതാണ്.
മുൻ പോസ്റ്റുകൾ വായിക്കാത്തവർക്കായി തിരൂർ തുഞ്ചൻപറമ്പ് മീറ്റിലെ തീരുമാനങ്ങൾ ഇവിടെ ഒന്നുകൂടി കൊടുക്കുന്നു.
1. മലയാളഭാഷയുടെ വളർച്ചയ്ക്കും, പ്രചരണത്തിനും ഇന്ന് ഏറ്റവും യുക്തമായ മാധ്യമമാണ് ബ്ലോഗ്.
2. ആശയവിനിമയത്തിനും സൌഹൃദം പങ്കിടുന്നതിനുമായി നിരവധി സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളേയും, പുതിയ സാങ്കേതികവിദ്യകളേയും നമ്മൾ സ്വാഗതം ചെയ്യുന്നു. പെട്ടെന്ന് പ്രതികരിക്കേണ്ട ഒരു വിഷയത്തിൽ അവ ഉപകരിക്കുകയും ചെയ്യും. വെബ് ലോഗ് എന്നതിൽ നിന്നാണല്ലോ ബ്ലോഗ് ഉണ്ടായത്. അതുകൊണ്ട് വെബ്ബിലുള്ള എല്ലാ എഴുത്തും ബ്ലോഗെഴുത്തു തന്നെ.
3. എന്നാൽ സാഹിത്യ രചന, ഭാഷാ പരിപോഷണം എന്നിവയ്ക്ക് ഏറ്റവും നല്ലത് ബ്ലോഗ് തന്നെയാണ്.
4.ബ്ലോഗർമാർ, സമൂഹത്തിലെ മറ്റംഗങ്ങളെപ്പോലെ ഫെയ്സ് ബുക്കോ, ട്വിറ്ററോ, ജി പ്ലസോ ഒക്കെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, ചാറ്റും, സൊറപറച്ചിലിലും, ലൈക്കും, ഷെയറിംഗും മാത്രമായി സമയം കളയുന്നത് കുറച്ച്, എഴുത്തിനും വായനയ്ക്കുമായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടിയിരിക്കുന്നു. എഴുതിയ പോസ്റ്റുകൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ ഫെയ്സ്ബുക്കും, ട്വിറ്ററും, ജി പ്ലസും ഒക്കെ ഉപയോഗിക്കുക.
5. ഇനി ആർക്കെങ്കിലും ഫെയ്സ് ബുക്ക് നോട്ടുകൾ ആയി എഴുതാനാണ് താല്പര്യമെങ്കിലും അവ ബ്ലോഗിൽ കൃത്യമായി പോസ്റ്റ് ചെയ്യുകയും ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യുക. ഫെയ്സ് ബുക്കിൽ ദിനം പ്രതിയുള്ള അപ്ഡേറ്റുകളുടെ കുത്തൊഴുക്കിൽ ഒരാൾക്ക് നമ്മുടെ നോട്ടുകൾ വീണ്ടും തിരഞ്ഞ് കണ്ടെത്താൻ പ്രയാസമാണ്. ഒരു ദിവസം കഴിഞ്ഞാൽ ആ നോട്ട് ആരും ശ്രദ്ധിച്ചില്ലെന്നും വരും. എന്നാൽ ബ്ലോഗിലാകട്ടെ നമ്മുടെ ഒരു പോസ്റ്റിന് വർഷങ്ങളോളം വിസിറ്റേഴ്സ് ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് നമുക്കൊക്കെ അനുഭവമുള്ളതാണ്.
6. നല്ല വായനയാണ് നല്ല എഴുത്തിനുള്ള ഊർജം. അതുകൊണ്ട് നന്നായി വായിക്കുക. ഓൺലൈനിലും, ഓഫ് ലൈനിലും.ഇനിയും പരിചരണം ആവശ്യമുള്ള മാധ്യമം ആയതുകൊണ്ട് ബ്ലോഗർമാർ പരസ്പരം പ്രോത്സാഹിപ്പിക്കുകയും, വിമർശിക്കുകയും, സഹിഷ്ണുത പുലർത്തുകയും ചെയ്യുക. നല്ല പോസ്റ്റുകൾ നമ്മൾ തന്നെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക. തല്പരരായ ബ്ലോഗർമാരെ ഉൾപ്പെടുത്തി,രചനകൾ കഥ, കവിത, മറ്റിനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് പാനലുകൾ ഉണ്ടാക്കി ഇക്കാര്യം ചെയ്യാവുന്നതാണ്.
7. എഴുത്തിൽ അക്ഷരത്തെറ്റുകൾ കഴിയുന്നത്ര കുറയ്ക്കുക. കടും നിറങ്ങൾ, അമിതമായ ഡിസൈൻ ഭ്രാന്ത്, ഗാഡ്ജറ്റുകൾ കുത്തി നിറയ്ക്കൽ ഇവ വായനക്കാരെ അകറ്റും. അതുകൊണ്ട് അവ ഒഴിവാക്കുക.
8. ജനാധിപത്യപ്രക്രിയയിൽ ഇടപെടുന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിനും, നൈമിഷികമായ ചർച്ചകൾക്കുപരി, അവധാനതയോടെ പഠിച്ച് പ്രതികരിക്കുന്നതിനുമായി ഗൌരവമുള്ള ബ്ലോഗ് രചനകളെ പ്രോത്സാഹിപ്പിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കിൽ അവയ്ക്ക് സംസ്ഥാനതലത്തിൽ ഒരു ഏകോപനം ഉണ്ടാക്കിയെടുക്കുക. ഇത് അവയുടെ ആധികാരികത/നിജസ്ഥിതി ഉറപ്പു വരുത്തുന്നതിനു സഹായിക്കും.
9. രാഷ്ട്രീയ-മത-സാംസ്കാരിക ചർച്ചകൾക്ക് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തേണ്ടതില്ല. ഓരോരുത്തർക്കും താല്പര്യമുള്ള വിഷയങ്ങളിൽ അവരവർ ഇടപെടുക.
10. മലയാളം ബ്ലോഗിലേക്ക് 25 വയസിൽ താഴെയുള്ള തലമുറയെ ആകർഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇതിനായി സ്കൂൾ-കോളേജ് തലങ്ങളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണം. കേരളത്തിലെ 14 ജില്ലകളിലും തദ്ദേശീയരായ ബ്ലോഗർമാരുടെ ആഭിമുഖ്യത്തിൽ ഇതു ചെയ്യണം.
11. പ്രകൃതിസംരക്ഷണം പോലുള്ള കാര്യങ്ങൾ ഓൺ ലൈൻ ആക്ടിവിസം മാത്രമായി കൊണ്ടു നടക്കരുത്. അതിൽ താല്പര്യമുള്ളവർ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുകയും അതെപ്പറ്റി ബ്ലോഗിലോ, സോഷ്യൽ മീഡിയയിലോ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണുത്തമം.
12.നമ്മുടെ പ്രധാന ലക്ഷ്യം മലയാളത്തിൽ ചിന്തിക്കുക, വായിക്കുക, എഴുതുക എന്നതാവണം. ഭാവിതലമുറയെക്കൂടി അതിലേക്കാകർഷിക്കുന്ന രീതിയിലാവണം മലയാളം ബ്ലോഗെഴുത്തുകാരുടെ ചെയ്തികൾ.
ഏതു മേഖലയിലും എന്ന പോലെ ബ്ലോഗർമാർക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.അവയിൽ സമചിത്തതയോടെ മാത്രം ഇടപെടുക.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം
ജയൻ ഏവൂർ

നല്ല വായനയാണ് നല്ല എഴുത്തിനുള്ള ഊർജം. അതുകൊണ്ട് നന്നായി വായിക്കുക.അതാണ് ഒന്നാമത്തെ കാര്യം പക്ഷേ ഒരു പരിശീലനം കൂടി വേണം എഴുതി തെളിയാന്‍ .അതിനു ഇത്തരം കാര്യങ്ങള്‍ ഉണ്ടായേ തീരൂ. എല്ലാവിധ ആശംസകളും.
ReplyDeleteഎന്നാണു കളരി? ഞാൻ അതിനടുത്താണു അറിയിക്കുമോ
ReplyDeleteജൂൺ 29 ശനിയാഴ്ച. NIഹാൾ കല്ലമ്പലം
DeleteNIC എന്നു തിരുത്തി വായിക്കുക
Deleteആശംസകള്‍
ReplyDeleteആശംസകള്‍..
ReplyDeleteകുറച്ചു ദിവസം കൂടി പനിജന്യ വിശ്രമരോഗത്തിലാണ്. എങ്കിലും എത്താൻ ശ്രമിക്കും.
ReplyDeleteഞാന്‍ വരുന്നുണ്ട് ഫോണ്‍ നബര്‍ തരാമോ?
ReplyDelete9400006000
Deleteആശംസകള്‍ നേരുന്നു ..
ReplyDeleteഎല്ലാം നല്ലപോലെ നടക്കട്ടെ!
ReplyDeleteവിജയാശംസകള്‍ ......
ReplyDeleteഅടിച്ച് പൊളിച്ച് നടത്തി വിജയിപ്പിക്കുക കേട്ടൊ കൂട്ടരെ
ReplyDeleteഇല്ലെങ്കിൽ പൊളിച്ച് അടുക്കുകയെങ്കിലും ചെയ്യും, ഉറപ്പ്...
Deleteകൊട്ടോട്ടിക്കാരന്‍ പറഞ്ഞിരുന്നു... ആശംസകള്‍..
ReplyDeleteനന്നായി വരട്ടെ എല്ലാം..
ReplyDeleteകൊല്ലം ജില്ലയിൽ പരിശീലനക്കളരി നടത്തുവാൻ പരിപാടി ഉണ്ടെങ്കിൽ അറിയിക്കണേ.....
ReplyDeleteആശംസകള്‍, മാഷേ
ReplyDeleteആശംസകൾ
ReplyDeleteവളരെ നല്ല കാര്യം. ആശംസകൾ
ReplyDeleteആശംസകള്‍ നേരുന്നു.
ReplyDeleteകോണ്ടാക്റ്റ് ചെയ്യേണ്ട നമ്പറും മറ്റും പറയൂ.
ആശംസകള്‍....
ReplyDeleteവിജയാശoസകൾ
ReplyDeleteഎന്റെ നാടിനു അടുത്ത് വെച്ച് നടക്കുന്ന -വളരെയേറെ അടുപ്പമുള്ള ഗോപന്‍ ചേട്ടന്റെ NIC കമ്പ്യൂട്ടര്‍ സെന്റെറില്‍ വെച്ച് നടക്കുന്ന ഈ ശില്‍പ്പശാല സന്തോഷം നല്‍കുന്നു, ഒപ്പം പങ്കെടുക്കാന്‍ ആകില്ലല്ലോ എന്ന സങ്കടവും... എല്ലാവര്ക്കും സ്വാഗതം :) , വീട്ടുകാരിയായോ വിരുന്നുകാരിയായോ അവിടെ ഇല്ലെങ്കിലും എല്ലാ വിധ ഭാവുകങ്ങളും. വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..... ആശംസകള്‍.
ReplyDeleteആര്ഷേ തന്റെ സുഹൃത്ത് ശാലിനിയെ കണ്ടിരുന്നു ..നാട്ടില്‍ വച്ച് ..കേട്ടോ.
Deleteഎഴുതാന്‍ അറിയില്ലെങ്കിലും നവ എഴുത്തുകാര്‍ക്ക് അഭിനന്ദനങ്ങള്‍, മനസ്സ് കൊണ്ടു ഞാനും കല്ലമ്പലത്ത് ഉണ്ടാവും..
ReplyDeleteശില്പശാല ഭംഗിയായി കലാശിച്ചു.
ReplyDeleteനാലഞ്ചു യുവ പ്രതിഭകളെങ്കിലും കല്ലമ്പലത്തു നിന്ന് ബ്ലോഗർമാരായാൽ സന്തോഷം!
കഷ്ടമായിപ്പോയീ..ഞാന്‍ ജൂണ്‍ ഇരുപത്തിഒന്നിനു കല്ലമ്പലം വിട്ടു.. നാട്ടില്‍ ആയിരുന്നപ്പോള്‍ nic യുടെ ചുറ്റുവട്ടത്ത് തന്നെയുണ്ടായിരുന്നു ..ഗോപനെ കാണാനും പറ്റിയില്ല . എനിക്ക് തന്നെ ഒരു ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം പറയുന്നു ...
ReplyDelete