Monday, September 2, 2013

ഇതൊക്കെയൊന്നു കാണൂ!

പലപ്പോഴായി എടുത്തു വച്ച പൂക്കളുടെ ചിത്രങ്ങൾ ഒന്ന് ഒരുമിച്ചിട്ടാലോ എന്നു വിചാരിച്ചിട്ട് കുറേ നാളായി. ദാ പിടിച്ചോ കുറച്ചെണ്ണം!

മുക്കുറ്റിയിൽ തന്നെ തുടങ്ങാം. തൃപ്പൂണിത്തുറയിൽ ഓണത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിപ്പൂവുകൾ....



തൊട്ടടുത്തൊരു സുന്ദരൻ ഒറ്റയ്ക്കു നിൽക്കുന്നു.... അവനെ ക്ലോസപ്പനാക്കി!



ഇത് ഞങ്ങളുടെ വീട്ടിലെ കുഞ്ഞു ചാമ്പയുടെ പൂക്കൾ..... നോക്കൂ , തെൻ തുള്ളികൾ!



വീട്ടുമുറ്റത്തെ തൈമാവിൽ മാമ്പൂക്കൾ വിരിഞ്ഞു. തേൻ കുടിയൻ കട്ടുറുമ്പ് പമ്മിയെത്തി....



വീണ്ടും തൃപ്പൂണിത്തുറയിൽ വിരിഞ്ഞ നീർമാതളപ്പൂക്കൾ .....


അവിടത്തെ തന്നെ ബോഗൻ വില്ലപ്പൂവ്.....
 


ഇതാണ് ‘ഫോറസ്റ്റ് ഫ്ലെയിം’ എന്ന മരത്തിന്റെ പൂവും കായ്കളും. വീടിനു മുന്നിലെ റോഡിനപ്പുറം വിലസി നിൽ‌പ്പാണ് ചുള്ളൻ!


ഇത് പൂജപ്പുരക്കാരി നീലത്താമര....


തിരുവനന്തപുരം കൊച്ചുവേളി റെയിൽ വേ സ്റ്റേഷനിൽ കണ്ടു മുട്ടിയ കള്ളിമുൾപ്പൂമൊട്ടുകൾ....


ഹാ! ഒരു ശീമക്കൊന്നപ്പൂങ്കുല.... എറണാകുളത്തു നിന്നും.






കടമക്കുടി ദ്വീപിൽ വിരിഞ്ഞ കണിക്കൊന്നപ്പൂങ്കുലകൾ....


തൃപ്പൂണിത്തുറ ആയുർവേദകോളേജ് ക്യാമ്പസിലെ അശോകവനിയിൽ നിന്നും.....


വൈറ്റിലയ്ക്കടുത്തൊരു ക്ഷേത്രത്തിൽ കണ്ട ഫുട്ട്ബോൾ മരം! (നാഗമരം)


അനന്ത ശയനത്തിനു തല്പമൊരുക്കിയനാഗപുഷ്പം!


എന്നെ തൊടല്ലേ...! കുരീക്കാട്ട് തൊടിയിൽ ഒരു തൊട്ടാവാടിപ്പൂവ്!
 

തൽക്കാലം ഇവിടെ നിർത്തട്ടെ.
ബാക്കി പിന്നെപ്പോഴെങ്കിലും!

26 comments:

  1. പൂക്കൾ അതിമനോഹരം...പരിചയപ്പെടുത്തൽ ഏറെ ഇഷ്ടമായി..!

    ReplyDelete
  2. സത്യം പറയണം.. ശരിക്കും ഡോക്ടര്‍ ആണോ? അതോ ഫോട്ടൊഗ്രാഫറോ?

    ഉഷാറായിട്ടുണ്ട്. കേട്ടൊ. അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഒരു തുമ്പപ്പൂവ് കൂടി........!!

    ReplyDelete
  4. കുറെ പൈസ്സ ലാഭം കിട്ടി ജയേട്ടൻ
    ഈ പോസ്റ്റ്‌ ചെയ്തത് കൊണ്ട് ..
    അല്ലേല ഇത്രേം സ്ഥലത്ത് ഞങ്ങൾ
    പോയി കാണേണ്ടി വരില്ലായിരുന്നോ ?

    ബ്ലോഗിൽ ഒരു പൂന്തോട്ടം കണ്ടു ..
    പൂക്കളുടെ അടിയിൽ കൊടുത്ത അടിക്കുറുപ്പ്‌
    അടി പോളിയായി......

    ReplyDelete
  5. aa nagamarathinte kaya enthina upayogikkunne..............

    ReplyDelete
  6. adyamayi kallimullinte mottu kandu...........thanku thanku chetta

    ReplyDelete
  7. bhangiyulla pookkal,nalla photography

    ReplyDelete
  8. കണ്ണു നിറഞ്ഞു കണ്ടു... പിന്നെ മനസ്സും...
    തിരുവോണാശംസകൾ..

    ReplyDelete
  9. ഇത്രയും മനോഹാരിതയുള്ള പൂവുകള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ് മക്കളുടെ ജമന്തിയും, മല്ലികയും ആണ് നമുക്കെല്ലാം പ്രിയം, അങ്ങനെയല്ലേ ഡോക്ടറെ !! :)
    നയനാനന്ദകരമായ ദൃശ്യങ്ങള്‍ പങ്കുവെച്ചതില്‍ ഒരുപാട് സന്തോഷം.

    ReplyDelete
  10. പൂക്കൾ റെഡി. ഇനി നമുക്ക് അത്തപ്പൂവിടാം :)

    ReplyDelete
  11. good...jayanchettaa......kanaan nalla chantham.....chettante poto pidutham ithrayere purogamichennu ippo manasilaayi

    ReplyDelete
  12. സുന്ദരിപ്പൂക്കൾ! സുന്ദരമായ ഫോട്ടോഗ്രാഫി!

    ReplyDelete
  13. ഓണപ്പൂക്കളം
    ആശംസകൾ

    ReplyDelete
  14. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണപ്പോള്‍

    ReplyDelete
  15. മനോഹരം ഈ ഓണ കൈ നീട്ടങ്ങള്‍ ....

    ReplyDelete
  16. എല്ലാവർക്കും നന്ദി!
    (പടങ്ങൾ ഇഷ്ടപ്പെട്ട ആരെങ്കിലും എനിക്ക് ഒരു എസ്.എൽ.ആർ കേമറ വാങ്ങിത്തന്നാൽ ഞാൻ ഇനിയും പഠിച്ചു മിടുക്കനായി, ബല്യേ ഒരു പോട്ടം പിടുത്തക്കാരനാവും. അപ്പോൾ നിങ്ങൾക്ക് പറയാമല്ലോ, ഞാൻ വാങ്ങിക്കൊടുത്ത കേമറ വച്ച് പടം പിടിച്ചാണ് ഓൻ ബല്യേ ആളായതെന്ന്!?
    അപ്പോ, ആ ക്രെഡിറ്റ് ആർക്കു വേണം!?
    വേം പറ!)

    ReplyDelete
  17. Kollaam... pookkal ellaam manoharam..

    ReplyDelete
  18. അതൂവ്വേയ്...ഈ പോസ്റ്റിടാന്‍ കയ്യില് സ്റ്റോക്കില്ലാത്തപ്പൊ ഇതുപോലെ പോട്ടം ഒട്ടിക്കലും പറ്റിക്കലുമൊക്കെ ഞാനും ചെയ്തട്ടിണ്ട്...വേണ്ടാട്ടാ... :)

    "അമേയ" പോലെത്തെ കഥ ഉടനേ വേണം. ഇതോണ്ടൊന്നും രക്ഷപ്പെടാന്നു വിചാരിക്കണ്ടാ...

    ReplyDelete
    Replies
    1. അമേയ പോലത്തെ കഥ എഴുതണ്ട എന്ന തീരുമാനമൊന്നുമില്ല. നടക്കുന്നില്ല എന്നു മാത്രം. നോക്കട്ടെ എന്നു പറയാനേ ഇപ്പോൾ കഴിയൂ!

      Delete
  19. കണ്ണിനാനന്ദം നൽകുന്ന പൂക്കാഴ്ചകൾ

    ReplyDelete