Thursday, March 28, 2013

തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമം - ഏപ്രിൽ 21ന്

പ്രിയ ബ്ലോഗർ സുഹൃത്തുക്കളേ,

2013 ഏപ്രിൽ 21, ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് മലയാളം ബ്ലോഗർമാരുടെ സംഗമം നടക്കുന്ന വിവരം മുൻ പോസ്റ്റുകളിൽ നിന്ന് അറിഞ്ഞിട്ടുണ്ടാവുമല്ലോ.


110 ഓളം ബ്ലോഗർമാർ ഈ സംഗമത്തിൽ വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ പേരുവിവരം താഴെ കൊടുക്കുന്നു

1. നിരക്ഷരന്‍
2. ജോഹര്‍
3. ജി.മനു
4.
 തോന്ന്യാസി
5. ഡോ ആർ. കെ. തിരൂര്‍
6. നന്ദു
7.
 വി. കെ. അബ്ദു
8. ജയന്‍ ഏവൂര്‍
9. അരുണ്‍ കായംകുളം
10. മനോരാജ്
11. വിഡ്ഢിമാന്‍
12. രാഗേഷ് NTM
13. പ്രയാണ്‍
14. ജിതിന്‍ രാജകുമാരന്‍
15. അജാത് ശത്രു
16. സജിം തട്ടത്തുമല
17. ഒരു കുഞ്ഞു മയില്‍‌പ്പീലി
18. അബ്ദുല്‍ ജലീല്‍
19. വി.പി.അഹമ്മദ്
20. അരീക്കോടന്‍
21. റെജി പുത്തന്‍ പുരക്കല്‍
22. ചന്തു നായര്‍
23. അലിഫ് ഷാ  

24. ഷെരീഫ് കൊട്ടാരക്കര
25. സന്ദീപ്‌ സലിം
26. സലീഷ് ഉണ്ണികൃഷ്ണന്‍
27. ജയേഷ് മരങ്ങാട്
28. അന്‍വര്‍ ഹുസൈന്‍
29. ജോയ് എബ്രഹാം
30. രൂപ്സ്
31. മഹേഷ് ചെറുതന
32. അസിന്‍
33. രാകേഷ് കെ.എന്‍.
34. രാജീവ് ഇലന്തൂര്‍
35. അനിമേഷ് സേവിയര്‍
36. ആയിരത്തില്‍ ഒരുവന്‍
37. കാഴ്ചക്കാരന്‍
38. കുമാരന്‍
39. യൂസുഫ്പ
40. കുസുമം.ആര്‍.പുന്നപ്ര
41. കാര്‌ട്ടൂണിസ്റ്റ് സജ്ജീവ്
42. ചാര്‍വാകന്‍
43. അപ്പൂട്ടന്‍
44. ദിമിത്രോവ്
45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്
46. ഡോ.മനോജ് കുമാര്‍

47. നാട്ടുകാരൻ
48. ഹരീഷ് തൊടുപുഴ
49. സാബു കൊട്ടോട്ടി
50. കേരളദാസനുണ്ണി
51. ഹംസ സി. ടി (കൂട്ടുകാരൻ)
52. കൂതറ ഹാഷിം
53. ധനലക്ഷ്മി പി. വി. 
54. ജയിംസ് സണ്ണി പാറ്റൂർ
55. ആയിഷ നൗറ / ലുലു
56. നിലീനം
57. ദുശ്ശാസനൻ
58. ബഷീർ വള്ളിക്കുന്ന്
59. ഒഴാക്കൻ
60. മലയാളി പെരിങ്ങോട്
61. പൊന്മളക്കാരന്‍ 
62. ദാസനും വിജയനും
63. കണ്ണൻ
64. മാരിയത്ത്
65. ഷബ്‌ന പൊന്നാട്
66. മേൽപ്പത്തൂരാൻ
67. റെജി മലയാലപ്പുഴ
68. മൈന
69. ദേവൻ
70. ശ്രീജിത് കൊണ്ടോട്ടി
71. സതീശൻ .Op
72. ജന്മസുകൃതം
73. ഒടിയൻ
74. കണ്ണൻ
75. ജിഷിൻ എ. വി.
77. വി. കെ.
78. പി. വി. ഏരിയൽ
79. കോർമത്ത് 12
80. കമ്പർ ആർ. എം.
81. വെട്ടത്താൻ ജി.
82. ഫിറോസ് 
83. ശിവകാമി
84. റിയാസ് ടി അലി
85. മധുസൂദനൻ പി.വി.
86. റിയാസ് പെരിഞ്ചീരി
87. ഷിറാസ് വാടാനപ്പള്ളി
88. സുബാഷ് ചന്ദ്രൻ
89. ഷംസുദ്ദീൻ തോപ്പിൽ
90. അളിയൻ
91. കാളിയൻ
92. അരുൺ
93. എച്ചുമുക്കുട്ടി
94. പാവപ്പെട്ടവൻ
95. ശ്രീഹരി പെരുമന
96. സുരേഷ് കുറുമുള്ളൂർ
97. വെള്ളായണി വിജയൻ
98. പത്രക്കാരൻ
99. ജ്യോതിർമയി ശങ്കരൻ  
100. അനിൽ@ബ്ലോഗ്
101. വഴിപോക്കൻ
102. ഷാഡോൺ
103. അരുൺ എസ്
104. നിഷ
105. ലതികാ സുഭാഷ് .
106.രഞ്ജിത്ത് ചെമ്മാട്
107.ടു മൈ ഓൾഡ് ഫ്രണ്ട്സ്
108.ലീല.എം.ചന്ദ്രൻ
109.ചന്ദ്രൻ
110.സമാന്തരൻ


ഈ പേരു തന്നിട്ടുള്ള ആൾക്കാർ കൂടാതെ ഇനി ആരെങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.

സംഗമത്തെ കുറിച്ച് ഏതാനും വിവരങ്ങൾ കൂടി പങ്കു വയ്ക്കട്ടെ.

1. സ്വന്തമായി മലയാളം ബ്ലോഗുള്ളവർക്കായി മാത്രമാണ് ഈ സംഗമം.
2. ഈ സംഗമത്തിൽ ബ്ലോഗ് ശില്പശാലയോ, അനുബന്ധപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല.
ബ്ലോഗർമാർക്ക് അവരുടെ ഭാര്യ, കുട്ടികൾ എന്നിവരെ കൊണ്ടു വരാം. എന്നാൽ അത് മുൻ കൂട്ടി അറിയിച്ചിരിക്കണം. ഭക്ഷണം, ചായ മുതലായവ ഏർപ്പാടു ചെയ്യാൻ ഇത് അത്യാവശ്യമാണ്.
3. വിശിഷ്ടാതിഥികളെ ക്ഷണിച്ചുകൊണ്ടുവന്നുള്ള ഉദ്ഘാടനച്ചടങ്ങ് ഉണ്ടാവില്ല.
4. ആദ്യത്തെ ഒരു മണിക്കൂർ ബ്ലോഗർമാർ പരസ്പരം അനൌപചാരികമായി പരിചയപ്പെടാൻ ഉപയോഗിക്കാം. തുടർന്ന്, വന്നെത്തുന്ന എല്ലാ ബ്ലോഗർമാരെയും സദസ്സിൽ പരിചയപ്പെടുത്തുന്നതായിരിക്കും.
5. പരിചയപ്പെടലിനു ശേഷം ആർക്കെങ്കിലും കലാപരിപാടികൾ അവതരിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ അതിനുള്ള അവസരം (ഒരാൾക്ക് 5 മിനിറ്റ്) നൽകുന്നതാണ്.
6. ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്ഷണം.
7. ഭക്ഷണശേഷം മലയാളം ബ്ലോഗ് പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹമുള്ളവർ ഒരുമിച്ചിരുന്ന്  ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരമൊരുക്കും. അതിൽ താല്പര്യമില്ലാത്തവർക്ക് മടങ്ങാം.
8. വൈകുന്നേരം നാലു മണിക്ക് സംഗമം അവസാനിക്കും.
9. ഭക്ഷണ-പാനീയ-ഹോൾ ചിലവിലേക്കായി ഓരോ ബ്ലോഗറിൽ നിന്നും 200 രൂപ വീതം ശേഖരിക്കാനുദ്ദേശിക്കുന്നു.
10.മറ്റു പിരിവുകൾ ഉണ്ടായിരിക്കുന്നതല്ല.ഇനിയും ആർക്കെങ്കിലും പങ്കെടുക്കണമെങ്കിൽ ആ വിവരം നമ്മുടെ സംഗമത്തിന്റെ പ്രധാന ബ്ലോഗായ  തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമ ത്തിൽ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു. കൂടെ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണം പ്രത്യേകിച്ചും.


മറ്റെന്തെങ്കിലും വിവരം അറിയണമെങ്കിൽ ഈ പോസ്റ്റിലോ, മുകളിൽ കൊടുത്തിട്ടുള്ള മീറ്റ് പോസ്റ്റിലോ ചോദിക്കാവുന്നതാണ്.

മുകളിൽ സന്നദ്ധത പ്രകടിപ്പിച്ചവർ ഉൾപ്പടെ എല്ലാവരും kottotty@gmail.com അല്ലെങ്കിൽ dr.jayan.d@gmail.com എന്നീ വിലാസങ്ങളിലേതെങ്കിലും ഒന്നിൽ തങ്ങൾ വരുന്ന വിവരം ഒന്നറിയിച്ച് പങ്കാളിത്തം ഉറപ്പാക്കിയാൽ വളരെ സന്തോഷം.


18 comments:

 1. നൂറ്റിപ്പത്തോളം ചേരുവകകൾ ചേർന്ന
  ഈ ബ്ലോഗ് അവിയൽ ഇ എഴുത്തു
  ലോകത്തെ രുചികരമായ വിഭവമായിരിക്കും

  ReplyDelete
 2. എല്ലാവിധ ആശംസകളും നേരുന്നു. പങ്കെടുക്കാൻ അസൌകര്യം ഉണ്ടെങ്കിലും, വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.
  പി. മാലങ്കോട്, സൗദി അറേബ്യ

  ReplyDelete
 3. ആശംസകള്‍

  ഏപ്രില്‍ പാതിയോടെ ഒരു ഷോര്‍ട്ട് വെക്കേഷന്‍ പ്ലാനിലുണ്ട്
  അത് പാസ് ആവുകയാണെങ്കില്‍ ഞാനും ഭാര്യയും വരും
  ഉറപ്പില്ല

  ReplyDelete
 4. ഞാനും പങ്കെടുക്കാൻ താല്പര്യപ്പെടുന്നു

  ReplyDelete
 5. 2013 veendidath 2011 ennanallo

  ReplyDelete
 6. 2011 ഏപ്രിൽ 21, എന്നത് 2013 എന്ന് തിരുത്തൂ ജയെട്ടാ..

  ReplyDelete
 7. തിരുത്തി!
  2013 ഏപ്രിൽ 21 !!

  ReplyDelete
 8. എല്ലാവിധ ആശംസകളും...

  ReplyDelete
 9. എന്നെയും പങ്കെടുപ്പിക്കുമോ.. ഒരു പഴയ ബ്ലോഗറാണേ :)

  ReplyDelete
 10. ന്യൂമെറോളജി പ്രകാരം, പ്രഥമദൃഷ്ട്യാ, 40, 55, 65, 68, 93, 99, 104, 105, 108 എന്നീ വിഭാജ്യസംഖ്യകളോട് ഒരു കൂറ് തോന്നിയതുകൊണ്ടുമാത്രം ഭാര്യേക്കൂട്ടാണ്ടെ വരാന്ന്വച്ചു.

  ReplyDelete
 11. ചരിത്ര പഠനസാമഗ്രികളുമായാണ് വരവ്. വിഡ്ഢിമാൻ, ദുശ്ശാസനൻ, വെട്ടത്താൻ എന്നിവകളുടെ ഉൽപ്പത്തിക്കഥകൾ അറിയുകയായിരിക്കും, വന്നാൽ, പ്രഥമകൃത്യം ...

  ReplyDelete
 12. ഈയുള്ളവനും മറ്റൊരു നവാഗത ബ്ലോഗറും അടുത്ത സുഹൃത്തും അടക്കം മൂന്നുപേർ മീറ്റിനെത്തും എന്ന് അറിയിക്കുന്നു.

  ReplyDelete
 13. "വിശിഷ്ടാതിഥികളെ ക്ഷണിച്ചുകൊണ്ടുവന്നുള്ള ഉദ്ഘാടനച്ചടങ്ങ് ഉണ്ടാവില്ല."
  അത് സൂപ്പര്‍ !
  ബ്ലോഗ്‌ മീറ്റില്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ വലിപ്പച്ചെറുപ്പം ഉണ്ടാകാനോ അത് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാനോ പാടില്ല എന്നത് തന്നെയാണ് പ്രധാനം.
  എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 14. പങ്കെടുക്കണം....

  ReplyDelete
 15. ഇങ്ങളല്ലേ നടന്നു ഫോട്ടോ പിടിച്ചിരുന്നത് ..?? എവടെ ??

  ReplyDelete