Wednesday, April 24, 2013

ചരിത്രം രചിച്ച തുഞ്ചൻ പറമ്പ്‌ സംഗമം!


2013 ജനുവരിമധ്യത്തോടെ തന്നെ പ്രഖ്യാപിക്കപ്പെട്ട സംഗമമാണ് ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിൽ കൂടിയത്. മലയാളം ബ്ലോഗ് രംഗം മാന്ദ്യത്തിലാണെന്ന ആശങ്കകൾ പരക്കുന്ന ഇക്കാലത്തും നൂറോളം ബ്ലോഗർമാരും അവരുടെ കുടുംബാംഗങ്ങളുമായി നൂറ്റിയിരുപതോളം പേരെ തുഞ്ചൻപറമ്പിലെത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയകാര്യമായി കാനുന്നു. പ്രത്യേകിച്ചും തൃശൂർ പൂരവും, കല്യാണപ്രളയങ്ങളും ഉള്ള ഒരു ഞായറാഴ്ച ദിവസം.

മീറ്റിനു തലേ ദിവസം തന്നെ പത്തു പന്ത്രണ്ട് ബ്ലോഗർമാർ തിരൂർ തമ്പടിച്ചു കഴിഞ്ഞിരുന്നു.



തലേന്നത്തെ റിഹേഴ്സൽ - സന്ദീപ് സലിം, ഒളിച്ചിരിക്കുന്ന ഷെരീഫ് കൊട്ടരക്കര, കേരളദാസനുണ്ണി, പൊന്മളക്കാരൻ, റെജി പിറവം, സുധർമ്മ, കൊട്ടോട്ടി.

എല്ലാരും കൂടി എന്തോ നാടകമൊ സ്കിറ്റോ പ്രാക്റ്റീസ് ചെയ്യുകയാണെന്നു തോന്നുന്നു....



സംവിധായകന് ഒന്നിലും തൃപ്തിപോരാ!

ഡയലോഗ് ശരിയാക്കിക്കൊടുക്കുന്ന കൊട്ടോട്ടി.



റെജി തല ചൊറിയാൻ തുടങ്ങി....



ഡയലോഗുകൾ കാണാതെ പഠിക്കുന്ന ഷെരീഫിക്ക, പാലക്കാട്ടേട്ടൻ


പിറ്റേന്ന് പ്രഭാതം....



പഴയകാല നാടകാനുഭവങ്ങൾ അയവിറക്കുന്ന ഷെരീഫിക്ക. സിനിമയിലും അനുഭവങ്ങളുണ്ട്.
‘സത്യൻ സ്റ്റൈൽ ’ ദാ ഇങ്ങനെയാണ്. കൈ അരക്കെട്ടിൽ കുത്തി നടു നിവർത്തി നിന്നു വേണം ഡയലോഗ് പറയാൻ. അമ്പരന്നു നിൽക്കുന്ന  തോന്ന്യാസി, ജോഷി രവി, ഇരിക്കുന്ന റെജി പിറവം.



ഇങ്ങളീ പറേണതൊക്കെ പുളുവല്ലേ? ദാ പത്രത്തിലുണ്ടല്ലോ!
തോന്ന്യാസച്ചോദ്യവുമായി തൊന്ന്യാസി
നോക്കിപ്പേടിപ്പിക്കുന്ന ഷെരീഫിക്ക.

ഇതൊക്കെ സംഭവിച്ചത് ദാ താഴെക്കാണുന്ന മന്ദിരത്തിന്റെ പൂമുഖത്തുവച്ചാണ്.



പുലരി പ്രഭയിൽ തുഞ്ചൻ പറമ്പിലെ അതിഥിമന്ദിരം.
പത്തു പന്ത്രണ്ട് ബ്ലോഗർമാർ രാപ്പാർത്തത് ഇവിടെയാണ്.
പുലർച്ചെ ഉണർന്ന് കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ക്യാമറയുമായി ഒന്നു പുറത്തിറങ്ങി. കഴിഞ്ഞ തവണ മീറ്റിനു വന്നപ്പോഴേ മനസ്സിൽ കരുതിയതാണ്, തുഞ്ചൻപറമ്പിൽ ഒരു രാത്രി താമസിച്ച് കാഴ്ചകളൊക്കെ കണ്ട് പോകണം എന്നത്. അതിപ്പോൾ സഫലമായി.

 മുജ്ജന്മസ്മൃതികളിൽ നിന്നെന്നോണം കാഴ്ചകൾ കണ്ണിനും ക്യാമറയ്ക്കും മുന്നിൽ വിരിയാൻ തുടങ്ങി.ദാ നോക്കൂ.  കുഞ്ഞൊരു കോവിൽ....




മാവും, പിലാവും, ചെമ്പകവും, തെങ്ങും നിറഞ്ഞ പഴയൊരു സ്കൂൾ വരാന്ത ഓർമ്മ വന്നു.
ബ്ലോഗർ സംഗമം നടക്കാൻ പോകുന്ന ഹാളിന്റെ ചാരേ കൂടെ ക്യാമറ വീശി....

ഓർമ്മ വരുന്നില്ലേ, പഴയ വിദ്യാലയം?


ആ കെട്ടിടം ചുറ്റി മറുപുറത്തേക്കു നോക്കിയപ്പോൾ, അതാ ഒരു മണ്ഡപം.
അല്പം വ്യത്യസ്തമായത്.



അതിനു മുന്നിലും നാടൻ മരങ്ങളും, പഞ്ചാരമണലും, കുളിർ കാറ്റും....





കായ്ച്ചു നിൽക്കുന്ന പ്ലാവും, പടുകൂറ്റൻ മാവുകളും, ശില്പഭംഗിയുള്ള കെട്ടിടങ്ങളും.....




നോക്കൂ ഒരു തെങ്ങിന്റെ തലയെടുപ്പ്!
നീലവിഹായസിലേക്ക് തലയുയർത്തി അവനങ്ങണെ വിരാജിച്ചു നിൽക്കുന്ന കാഴ്ച കണ്ടപ്പോൾ ക്ലിക്ക് ചെയ്യാതിരിക്കുന്നതെങ്ങനെ!?


അതിനപ്പുറം മനോഹരമായൊരു കൽമണ്ഡപം.



ഒറ്റ ക്ലിക്കിൽ തൃപ്തി വന്നില്ല....



അകത്തു കയറി ഇരിക്കരുതെന്ന കർശന നിർദേശം എഴുതി വച്ചതുകണ്ട് അതിനു മുതിർന്നില്ല.
വീണ്ടും വലത്തേക്കു തിരിഞ്ഞു നടന്നു.


വിശാലമായ പറമ്പ്. ‘വിശാലമനസ്കൻ’ ഉണ്ടായിരുന്നെങ്കിൽ കത്തി വയ്ക്കമാ‍യിരുന്നു!




അപ്പോൾ അവിടെ കാണായി ഭൂമിമലയാളം മുഴുവൻ വിഖ്യാതയായ തുഞ്ചന്റെ തത്ത. കൈരളിയുടെ സ്വന്തം ശാരികപ്പൈതൽ!



ചുറ്റും നടന്ന് തുരുതുരാ ക്ലിക്കി!



ഇതാ നോക്കൂ, അടുക്കിക്കെട്ടിയ എഴുത്തോലയ്ക്കു പിന്നിൽ ശാരിക!


മുന്നിൽ നിന്നു കൂടി പടം പിടിച്ചപ്പോൾ തൽക്കാലശാന്തി!



തലയുയയർത്തി നിൽക്കുന്ന തുളസിക്കു പിന്നിൽ ശില്പമനോഹരമായ കൽമണ്ഡപത്തിനു പിന്നിൽ കാണുന്നതാണ് നമ്മുടെ സംഗമം നടക്കുന്ന ഹോൾ.

രാവിലെ കുളിക്കാൻ കയറുന്ന നേരത്ത് കൊട്ടോട്ടിയും സന്ദീപ് സലിമും കൂടി ബാനർ കെട്ടാൻ പോയിരുന്നു. അവർ കെട്ടിയ ബാനർ ഒന്നു കണ്ടുകളയാം എന്നു കരുതി മുഖ്യ കവാടത്തിലേക്കു ചെന്നു. യമണ്ടൻ ഗെയ്റ്റിൽ ഒരു ചിന്നൻ ബാനർ! എങ്കിലും ഭംഗിയുണ്ട്!


ഈ ബാനർ കണ്ടു വേണം ബൂലോകവാസികളായ ബ്ലോഗർമാർ അകത്തേക്കു വരാൻ!


തുഞ്ചൻ പറമ്പ് പ്രവേശനകവാടം ഒന്നുകൂടി പടമാക്കി.


സമയം എഴര ആകുന്നതേ ഉള്ളൂ....
അല്പം കൂടി കാഴ്ചകൾ കാണാം, ചിത്രങ്ങളെടുക്കാം എന്നു തന്നെ തീരുമാനിച്ചു.
കവാടത്തിനു വെളിയിൽ പൂത്തു നിന്നൊരു ചുവന്ന ചെമ്പകത്തിനരികിലൂടെ നീണ്ടുപോകുന്ന കരിമ്പാത.... എവിടേക്കാണാവോ.... എവിടേയ്ക്കായാലും, ആളൊഴിഞ്ഞ പാതയും, അരികിലെ ചെമ്പകവും, അതിനു കീഴെയുള്ള ശിലാഫലകവും ഇഷ്ടപ്പെട്ടു.




അടുത്തു ചെന്നു നോക്കി.
എന്താവും ഫലകത്തിൽ?


വായിച്ചു നോക്കൂ!


ശിലാലിഖിതമൊക്കെ വായിച്ച് വീണ്ടും ഗെയ്റ്റിനകത്തു കയറി.
അകത്തുനിന്ന് പുറത്തേക്കൊരു ഷോട്ട്.




അകത്തു കയറി വലത്തേക്കു നോക്കി.
ആഹ!
എന്തു നല്ല കാഴ്ച!


പൂത്തു നിൽക്കുന്ന ഈഴച്ചെമ്പകത്തിനു പിന്നിലായി വെയിലിൽ തിളങ്ങി നിൽക്കുന്നൊരു മന്ദിരം.
ഏതാണാവോ സാധനം! ചോദിച്ചു നോക്കാൻ കാലത്താരുമില്ല.
(അറിയുന്നവർ തുഞ്ചൻ പറമ്പു ക്യാമ്പസ് മുഴുവൻ ഈ ചിത്രങ്ങൾ വച്ച് ഒന്നു പറഞ്ഞു തരണേ...)



ചെമ്പകപുഷ്പ സുവാസിതയാമം......
സുഗന്ധിയാമൊരു ചെമ്പകപുഷ്പം!


തൊട്ടപ്പുറത്ത് ഐശ്വര്യമായി ഒരു കുടം തെച്ചിപ്പൂവ്!



തെച്ചിപ്പൂക്കൾക്കരികിൽ....




അവിടെ നിന്നിറങ്ങി നേരേ നോക്കി. ഏതോ കടത്തനാടൻ കളരിയിലേക്കെത്തിയോ എന്നു തോന്നി.....



വശങ്ങളിലേക്കു നോക്കി.
മണിക്കൂറുക്കാൾക്കു ശേഷം ‘നിരക്ഷര’നായൊരു ബ്ലോഗറെ ഹഠാദാകർഷിക്കാൻ തയ്യാറായി നെടുങ്കൻ ചക്കകളുമായി നിൽ‌പ്പൂ സ്വയമ്പനൊരു വരിക്കപ്ലാവ്!



അവിടെ കാണുന്ന കെട്ടിടം മലയാള സാഹിത്യ മ്യൂസിയം ആണെന്ന് പേരുവായിച്ചപ്പോൾ മനസ്സിലായി. തൊട്ടരികിൽ ലൈബ്രറി.




അതിനടുത്ത കെട്ടിടവും മനോഹരം തന്നെ.


ധാരാളം തെങ്ങുകളുള്ള പറമ്പാണ് തുഞ്ചന്റേത്.
വീണു കിട്ടുന്ന തേങ്ങകൾ വാരിക്കൂട്ടിയിട്ടിരിക്കുന്നു.
നടത്തത്തിനിടയിൽ പല തെങ്ങിൻ ചുവടുകളിലും ഉണക്കത്തേങ്ങകൾ കണ്ടിരുന്നു.


അതുമൊരു കാഴ്ച!

സമ്മേളന ഹോളിനരികിൽ നിറയെ പൂക്കളുമായി മറ്റൊരു ചെമ്പകം!




വസന്തം ഇങ്ങെത്തിപ്പോയെന്ന് മലർക്കെ വിളിച്ചൊതുന്ന സുന്ദരിയാമൊരു ചെഞ്ചെമ്പകം!




പൂക്കൾ മനോഹരം, ഹൃദയത്തിൽ നിന്നെന്നപോലെ!



കറങ്ങിത്തിരിഞ്ഞ് എത്തേണ്ടിടത്തെത്തി!
ദാ ഈ ജനറേറ്ററിനു പിന്നിൽ കാണുന്നതാണ് സദ്യാലയം!
ഉച്ചയ്ക്ക് 18 കൂട്ടം കറികൾ കൂട്ടി ഊണു കഴിക്കാൻ പോകുന്ന സ്ഥലം!



പടം പിടിച്ചു നടന്നതിനിടയിൽ സമ്മേളനഹോളിൽ ബാനർ കെട്ടാൻ പോയ ടീമുകളെ മറന്നു.

അകത്തു കയറി നോക്കി.


ദാ ഗഡികൾ!

ആദ്യം സൂര്യന്റെ ഫ്ലാഷിൽ....



പിന്നെ ക്യാമറ ഫ്ലാഷിൽ....



ബാനർ കെട്ടൽ കഴിഞ്ഞു.
പടവും പിടിച്ചു.
(ഇല്ലെങ്കിൽ കൊട്ടോട്ടി എന്നെ കൊന്നേനേ!)

പുറത്തിറങ്ങിയപ്പോൾ, പുലരിയിലൊരു പൊൻ താരം!
പാവമൊരു ചെമ്പരത്തിപ്പൂവ് “ഞാനും വരട്ടെ? ഞാനും വരട്ടെ? നിൻ ചെവിയിൽ ചൂടിനിൽക്കാൻ...?” എന്നു പാടുന്നു!


മഹേഷ് വിജയൻ കാമുകിക്കൊപ്പം!

ഇത്രയൊക്കെ ആയപ്പോഴേക്കും തലേന്നെത്തിയ ബ്ലോഗർ മഹാത്മാക്കൾ ഒന്നൊന്നായി കുളികഴിഞ്ഞു പുറത്തു വരാൻ തുടങ്ങി. പ്രാതൽ കഴിക്കാനായി തൊട്ടടുത്ത ഹോട്ടലിലേക്കു പോകാം എന്ന അശരീരി കേട്ടു!

പ്രധാനകവാടം തുറന്ന് പുറത്തിറങ്ങി.



ആദ്യമിറങ്ങിയ കേമന്മാർ...



സന്ദീപ് സലിം, ജോഷി രവി, തോന്ന്യാസി, ഷെരീഫ് കൊട്ടാരക്കര.


അടുത്ത ടീം.
കൂതറ ഹാഷിം, കൊട്ടോട്ടി, മഹേഷ് വിജയൻ, അപ്പോൾ വന്നിറങ്ങിയ ലീല.എം.ചന്ദ്രൻ, എം.ചന്ദ്രൻ.
അവിടെ മഹേഷ് വിജയന്റെ ഇദ്രജാലപ്രകടനം അരങ്ങേറുന്നു. ഫോൺ ചെയ്യുന്ന കൊട്ടോട്ടിയെ മെസ്മറൈസ് ചെയ്യാൻ മജീഷ്യന്റെ ശ്രമം!






ലീല.എം.ചന്ദ്രൻ, എം.ചന്ദ്രൻ.

എല്ലാവരും പോയി ഭക്ഷണം കഴിച്ചു വന്നു.
സി.എൽ.എസ്. ബുക്സിന്റെ പുസ്ത്കങ്ങൾ മുന്നിൽ ഒരു മേശമേൽ ഒരുക്കി.
മറ്റൊന്നിൽ പഴയ ബാങ്ക് മാനേജരായ തോന്ന്യാസിയും, ഇപ്പോൾ ബാങ്ക് വിദഗ്ധനായ പൊന്മളയും പിന്നെ ഞാനും കൂടി രെജിസ്ട്രേഷൻ കൌണ്ടർ ശരിയാക്കി ഇരുന്നു.
അതിന്റെ പടം എടുക്കാൻ കഴിഞ്ഞില്ല.

ഒൻപതര ആയപ്പോഴേക്കും ബ്ലോഗർമാർ വരാൻ തുടങ്ങി. ആദ്യമെത്തിയ ആൾ നൌഷാദ് വടക്കേൽ ആയിരുന്നു.





തുടർന്ന്








ഇസ്മയിൽ അത്തോളി, റെജി പിറവം, നൌഷാദ് വടക്കേൽ, ജയച്ചന്ദ്രൻ പൊന്മളക്കാരൻ





ബൂലോക ലിങ്കേറ് വിദഗ്ധൻ അബ്സാർ മുഹമ്മദ്  വെളുക്കെ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു!




കൂതറ ഹാഷിം നൽകുന്ന ഉപദേശങ്ങൾ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്ന ജോഷി. അരികിൽ മൊബൈലിൽ മുഴുകി റെജി.





ക്ലോസപ്പ് പുഞ്ചിരി!



ഡോ.അബ്സാർ, നൌഷാദ് വടക്കേൽ , ഷെരീഫ് കൊട്ടാരക്കര





അരുൺ ആർഷ, അംജത്ത്



ബെഞ്ചി ബെഞ്ചമിൻ, അരുൺ ആർഷ, അംജത്ത്





കൂതറയ്ക്കു കൈ കൊടുക്കുന്ന രാഗേഷ്. അരികിൽ സന്ദീപ് സലിം.




ശിവകാമിയും മാലാഖമാരും!




നിരക്ഷരൻ, ശിവകാമി.




കേരളദാസനുണ്ണി. സുധർമ്മ, ലീല.എം.ചന്ദ്രൻ, കൂതറ ഹാഷിം.

ഔപചാരികതകളൊന്നുമില്ലാതെ മീറ്റ് തുടങ്ങി.




സൌഹൃദസംഗമത്തിന്റെ മുഖ്യവേദി. ബ്ലോഗർ റിയാസ് അലിയുടെ നേതൃത്വത്തിൽ സുസജ്ജമായ ‘ദർശന’ ടി.വി. ചാനലിന്റെ കവറേജ് ടീം തുടക്കം മുതൽ ഒടുക്കം വരെ മീറ്റിന്റെ മുഴുവൻ നിമിഷങ്ങളും ക്യാമറയിലൊപ്പിയെടുക്കാൻ തയ്യാറായി നിലയുറച്ചു.



കാർട്ടൂണിസ്റ്റ് സജ്ജീവ്, നിരക്ഷരൻ, മനോരാജ്.... മുൻ നിരയിൽ.




സാദത്ത് വെളിയാങ്കോട് , ബഷീർ.സി.വി.




ലീല എം. ചന്ദ്രൻ, ജോഷി രവി, അഷ്‌റഫ്.പി.ടി, സന്ദീപ് സലിം




അനസ് ബാബു, തൽഹത്ത്, അൻവർ മുൻ നിരയിൽ



റോബിൻ പൌലോസ്, സംഗീത് വിനായകൻ, മുൻ നിരയിൽ. പിന്നിൽ വി.കെ.ആദർശ്.





ജി.വി., ആദർശ്,രാഗേഷ്



കൃഷ്ണപ്രസാദ്, , ഇസ്മയിൽ ചെമ്മാട്, ഷബീർ , റഷീദ് പുന്നശ്ശേരി





ജിതിൻ രാജകുമാരൻ,  ആബിദ് ഒമർ



വിധു ചോപ്ര, പൊനമലക്കാരൻ മുൻ നിരയിൽ. പിന്നിൽ ഡോ. ശ്രീജിത്ത്, ചെമ്മാണിയോട് ഹരിദാസൻ






റാസി  ഹിദായത്ത് , ഒ.പി,നൗഷാദലി, പൊന്മളക്കാരൻ


പ്രദീപ് പൈമ, നൌഷാദ്.പി.റ്റി, മനു നെല്ലായ മുൻ നിരയിൽ. പിന്നിൽ അലിഫ് കുമ്പിടി


മുക്താർ ഉദരം പോയിൽ എന്റെ ക്യാമറയിൽ നിന്ന് വിട്ടുപോയി. അതിയാനെ മലയാളിയിൽ നിന്ന് അടിച്ചു മാറ്റി ഇവിടെ പതിപ്പിച്ചിരിക്കുന്നു!നടുവിലെ കണ്ണടക്കാരനാണു താരം! 





പുസ്തക പ്രകാശനം: ശ്രീ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴികൾ ഷെരീഫ് കൊട്ടാരക്കര അരീക്കോടൻ മാഷിനു നൽകി നിർവഹിക്കുന്നു.




മുഹമ്മദ് കുഞ്ഞി, റെജി പിറവം, സുരേഷ് കുറുമുള്ളൂർ, സജിം തട്ടത്തുമല





പ്രസന്ന ആര്യൻ, ബന്ധു, പ്രിയ കല്യാസ്, ശിവകാമി


സുധർമ്മ




വിജിത്ത്. വി, ഡോ.മനോജ് കുമാർ



കൂതറ ഹാഷിം, വിഡ്ഢിമാൻ




സുഭാഷ് ചന്ദ്രൻ, മഹേഷ് വിജയൻ, ഷബീർ തിരിച്ചിലാൻ




അൻവർ, , അരുൺ ആർഷ



ഷാജി ജോർജ്




മനേഷ് മാൻ, അംജത്ത്




ശിവകാമി, മകൾ, പ്രിയ കല്യാസ്, പ്രസന്ന ആര്യൻ...




കൂതറ ഹാഷിം, അപ്പച്ചൻ ഒഴാക്കൽ



ഷബീർ, മഹേഷ് വിജയൻ, മുഹമ്മദ് കുട്ടി, കേരളദാസനുണ്ണി, ജിതിൻ.....



“ഏനുണ്ടോടീ അമ്പിളിച്ചന്തം....!”
ശിവകാമിയുടെ മക്കൾ പാടുന്നു.




 ബഷീർ വള്ളിക്കുന്ന് സംസാരിക്കുന്നു...





ബഷീർ വള്ളിക്കുന്ന്, വിജിത്ത്, പിന്നിൽ മനു നെല്ലായ, പൈമ, അലിഫ്, നൌഷാദ്

രാവിലെ മുതൽ തന്നെ അലിഫ് കുമ്പിടിയുടെ ഫോട്ടോ പ്രദർശനം ആരംഭിച്ചിരുന്നു.
അതിൽ നിന്ന്....



മറ്റു ചില ചിത്രങ്ങൾ....




ഇതാണ് അതിന്റെയൊക്കെ ആൾ.
കുമ്പിടി!


അലിഫ് കുമ്പിടി

തുടർന്ന് ജിലു ആഞ്ചലയുടെ പുസ്തക പ്രകാശനം.
റിയാസ് അലിയിൽ നിന്ന് അബ്സാർ മുഹമ്മദ് ഏറ്റുവാങ്ങുന്നു.



ഇനി ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഊണു കഴിക്കാം എന്ന അശരീരി ഉയർന്നു.

ആളുകൾ പുറത്തേക്കിറങ്ങി.


പുറത്ത് സജ്ജീവേട്ടന്റെ വര തകർക്കുന്നുണ്ടായിരുന്നു.


(പടത്തിനു കട: മലയാളി  )



ക്യാമറ മേനോന്മാർ. പഴയ ബ്ലോഗർ സുഹൃത്തുക്കൾ...
മുഹമ്മദ് ഖാസിം, നൌഷാദ് പി.റ്റി.




വൈദ്യന്മാർ!
അബ്സാർ മുഹമ്മദ്, ജയൻ ഏവൂർ

ഫോട്ടോ എടുക്കാൻ തിക്കും തിരക്കും.
ഒരു ക്യാമരയിലും മുഴുവൻ ബ്ലോഗർമാരെ ഒതുക്കാനായില്ല.
അതുകൊണ്ട് ഒക്കെ മുറിച്ചെടുത്തു.
ദാ പിടി!
എണ്ണാമെങ്കിൽ എണ്ണിക്കോ!

ഒന്നാം ഖണ്ഡം


രണ്ടാം ഖണ്ഡം




മൂന്നാം ഖണ്ഡം




നാലാം ഖണ്ഡം.


എന്നിട്ടും ‘ഭാർഗവൻ’ അടക്കം കുറെയേറെ പേർ പുറത്ത്!




എല്ലാവരെയും ഉൾക്കൊള്ളിക്കാൻ ഒരു ക്യാമറയ്ക്കുമായില്ല. ബ്ലോഗർമാർ അടുത്ത ഫോട്ടോ സെഷൻ സ്ഥലത്തേക്ക്....

അതിനിടെ കിട്ടിയ കുറേ ചിത്രങ്ങൾ....



എ.ബി.വി.കാവിൽ പാട്, ശിവശങ്കരൻ, അംജത്ത്, മനേഷ് മൻ



അൻവർ, ഡോ.മനോജ് കുമാർ, വിജിത്ത്,



രാഗേഷ്, റോബിൻ പൌലോസ്, റിയാസ് അലി, മനേഷ് മൻ





തടിയൻ കാർട്ടൂണിസ്റ്റ്; നൂലൻ കാർട്ടൂണിസ്റ്റ്! (സജ്ജീവ്-ഗിരീഷ് മൂഴിപ്പാടം)



വി.കെ. ആദർശ്, ജയൻ ഏവൂർ



കൂട്ടുകാരികൾ - പ്രിയ കല്യാസ്, ശിവകാമി




ഷബീർ, നൗഷാദലി, മുഹമ്മദ് ഖാസിം, നൌഷാദ്.പി.റ്റി, കരിം മാഷ്, ഇസ്മായിൽ ചെമ്മാട്



റാസി  ഹിദായത്ത് , ഹാഷി, പ്രദീപ് പൈമ



പൊന്മളക്കാരൻ, ജി.വി, കൃഷ്ണപ്രസാദ്




“ഹോ! ഊണു കഴിച്ചു തളർന്നു. ഇതിനിടെ ആരാണാവോ വരുന്നത്!”
ഊണേശ്വരം പി.ഒ. സജ്ജീവേട്ടൻ, യൂസുഫ്പ-മനോരാജ്മാരോട്




സജ്ജീവേട്ടൻ:“പിടികിട്ടി! കരിമീൻ, കരീമീൻ!”
ആഗതൻ: “ഹല്ല! ഞാൻ കരീം മാഷാ!”
പിടിയുടെ ആനന്ദം കരീം മാഷിന്റെ മുഖത്ത് പ്രകടം




“അധികം ആളായിട്ടൊന്നും നടക്കണ്ട.... ഞാൻ പറഞ്ഞു തന്നപോലെ ഒക്കെ അങ്ങ് കാച്ചിയാൽ മതി. ഫെയ്സ് ഫോട്ടോജനിക്കാക്കാൻ ക്യാമറ ട്രിക്കുണ്ട്!” കൊട്ടോട്ടിയോട് അലിഫ്.
ദരശന ചാനലിന്റെ ക്യാമറ ടെക്നീഷ്യൻസ് ഒപ്പം. സജീവമായി ഓടിനടന്ന് അവർ മീറ്റിന്റെ മുഴുവൻ ചലനങ്ങളും ഒപ്പിയെടുത്തു.





പുതുതലമുറ - ഫായിദ വാണിമേൽ, പത്രക്കാരൻ ജിതിൻ




പ്രസന്ന ആര്യൻ, രൂപ



അംജത്ത്, പ്രിയ, ശിവകാമി





വിധു ചോപ്ര, സുധർമ്മ, റെജി




യുവ@ തുഞ്ചൻ പറമ്പ്!



മനു നെല്ലായ, സംഗീത് വിനായകൻ,



ജയൻ ഏവൂർ, ദിമിത്രോവ്



കുസുമവദനമോഹസുന്ദരൻ, മീശമോഹനൻ അപ്പച്ചൻ!



കൊട്ടോട്ടിയുടെ സുവിശേഷം!
തൽഹത്തിനോടും, അൻവറിനോടും.

എല്ലാവരുടെയും ഫോട്ടോ എടുത്തു നടന്ന താടി വച്ച പുലി!
മലയാളി





ഒടുവിൽ കിട്ടിയ പരമാവധി പേരെ പിടിച്ചു നിർത്തി കൂട്ടഫോട്ടോ എടുത്തു!





ഈ ഫോട്ടോയിലും പെടാതെ ചിലർ സംസാരിച്ചു തകർക്കുന്നുണ്ടായിരുന്നു!

ചിലരുടെ പേരുകൾ ഓർത്തെടുക്കാനായില്ല. അവ പറഞ്ഞു തരണമെന്നഭ്യർത്ഥിക്കുന്നു. അതനുസരിച്ച് അപ്ഡേറ്റ് ചെയ്യാം. റെജിസ്റ്റ്ട്രേഷനിൽ ഇരിക്കേണ്ടി വന്നതുകൊണ്ട് കുറേ നേരം പടമെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ചിത്രങ്ങൾ ഇനിയുമുണ്ട്. അവ മറ്റൊരു പോസ്റ്റിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കൂട്ടുകാരെ കാ‍ണുകയും, ഈ സംഗമം നന്നായി ആസ്വദിക്കുകയും ചെയ്തു എന്നു കരുതുന്നു.

പത്രവാർത്തകൾ




ഇനി മീറ്റിനെക്കുറിച്ചുള്ള സമഗ്രമായ പരിപാടി ദർശന ചാനലിൽ കാണാം. ഏപ്രിൽ 25  രാത്രിയും, പിറ്റേന്നുമായി. മീറ്റിലുടനീളം സജീവമായി ദൃശ്യങ്ങൾ പകർത്തുകയും, ബ്ലോഗർ സമൂഹത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ പ്രധാന പങ്കു വഹിക്കുകയും ചെയുന്ന ദർശന ചാനലിനും, റിയാസിനും അകമഴിഞ്ഞ നന്ദി കൂടി പ്രകാശിപ്പിക്കുന്നു.

ആകെ സന്തോഷമായി!
നമുക്ക് ഇനിയും കൂടാം, എഴുതാം, മലയാളത്തിന്റെ പ്രഭ നാടെങ്ങും പരത്താം!



അടിക്കുറിപ്പ്: മീറ്റിലുണ്ടായ  തീരുമാനങ്ങളുടെ വിവരങ്ങൾ തുഞ്ചൻപറമ്പ് ബ്ലോഗിൽ നിന്നു വായിക്കാവുന്നതാണ്.
 http://bloggermeet.blogspot.in/2013/04/blog-post.html

104 comments:

  1. ആദ്യം ഒരു തേങ്ങ ഉടക്കട്ടെ...
    മനോഹമായ അനുഭവമായിരുന്നു തുഞ്ചന്‍ മീറ്റ്‌....
    മ്മടെ പോസ്റ്റ്‌ ഇവിടെ...

    തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും..

    സംഘാടകര്‍ക്ക് അഭിനന്ദനങള്‍...

    ReplyDelete
  2. ജയൻ ഡോക്ടറുടെ പ്രശസ്തമായ ആ 'അടിക്കുറിപ്പ് തോരൻ'..
    ഹാ 'പോസ്റ്റ്‌ 'ഗംഭീരം .. :)


    ബാക്കി ഒന്നൂടെ വായിച്ചിട്ട് എഴുതാം .. :) ബ്ലോഗുലകത്തിന് വീണ്ടും ഉണർവ്വ് നല്കിയ തിരൂര് മീറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..

    ദൈവത്തിനു നന്ദി

    സംഘാടകര്ക്ക് നന്ദി .

    പങ്കെടുത്ത , ആശംസകൾ നേർന്ന ബ്ലോഗ്ഗെര്സിനും നന്ദി

    ReplyDelete
  3. എന്റെ ഫോട്ടോ ഉള്ളതുകൊണ്ട് എല്ലാ ഫോട്ടോകളും കുറിപ്പും ജോറായിട്ടുണ്ട്...

    പുതുതായി ഉണ്ടാക്കിയ ഫെസ്ബുക്ക് പേജ് ...
    ലൈക്കി പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...

    ReplyDelete
  4. നന്ദിയുണ്ട് ജയേട്ടാ ഇങ്ങനെയൊരു മീറ്റ്‌ നടത്തിയതിനും എന്റെ ഫോട്ടോകൾ ഇട്ടതിനും (അധികത്തിലും ഞാനില്ല. അവസാനം എനിക്ക് തന്നെ സംശയമായി ഞാൻ വന്നില്ലേയെന്നു )
    ഞാനും ഒരു ലിങ്ക് തരാംട്ടോ http://parayathebakivachath.blogspot.in/2013/04/tirurbloggersmeet.html

    ReplyDelete
  5. മനോഹരമായ ഫോട്ടോ ഫീച്ചർ .

    ReplyDelete
  6. എന്നെ സതീശാൻ ആക്കിയതിൽ അതി ഭയങ്കരമായി ഞാൻ പ്രതിഷെധിക്കുന്നു...
    ഇങ്ങളെ വീടിനു മുന്നില് അനിശ്ചിതകാല ആഹാര സത്യാഗ്രഹം വരെ നടത്താൻ ഞാൻ ആലൊചിക്കുന്നുന്ദ്...

    ReplyDelete
  7. ജയൻ ചേട്ടാ...
    ശരിക്കും ആസ്വദിച്ചു. വരാനും പങ്കെടുക്കാനും കഴിയാത്തതിൽ ഏറെ നിരാശയുണ്ട്.
    എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ നമുക്ക് ഒത്തൊരുമിച്ചു കുറെ നല്ല ബ്ലോഗർ മ്മാർക്കൊപ്പം ഒന്ന് കൂടണം സാധിക്കുമോ ആവോ...?

    ReplyDelete
  8. ഒന്ന് കൂടി അവിടെ എത്തി ... കൊള്ളാം .....

    ReplyDelete
  9. ഇത് ശരിക്കും അവിയൽ തന്നെ ... എത്രയാ ചേരുവകകൽ.

    ReplyDelete
  10. വളരെ താല്പ്പര്യത്തോടെ വായിച്ചു. ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ബാക്കി. എല്ലാ ബ്ലോഗറ സുഹൃത്തുക്കള്ക്കും ആശംസകൾ.

    ReplyDelete
  11. എനിക്ക് തോന്നുന്നു ഇപ്പോൾ നടന്ന ബ്ലോഗ്‌ മീറ്റിനെ കുറിച്ച് ഏറ്റവും രസകരമായി കാര്യങ്ങൾ പറഞ്ഞ പോസ്റ്റ്‌ ഇതാണ് എന്ന് . മറ്റു ബ്ലോഗ്‌ പോസ്റ്റുകളിൽ സംഭവ വിവരണം വാക്കുകൾ നീട്ടി കൊണ്ട് തകർത്തപ്പോൾ , ഡോക്ടർ ആ പതിവ് തെറ്റിച്ചു . പകരം രസകരമായ മുഹൂർത്തങ്ങളുടെ ഫോട്ടോകൾ നിരത്തി വച്ച് കൊണ്ട് നർമ രസത്തിൽ മേൽപ്പറഞ്ഞ അതെ വിഷയം വൃത്തിയായി അവതരിപ്പിച്ചു . ഫലമോ ഇരട്ടിയും . കാരണം ഒരേ സമയം വായനക്കാരന് ഫോട്ടോയും വിവരണവും കൂടി ആസ്വദിക്കാൻ പറ്റി . ചുരുക്കി പറഞ്ഞാ പൂരത്തിനെ കുറിച്ചുള്ള ഒരു സിനിമ കണ്ടു ഇറങ്ങിയ പ്രതീതിയാണ് എനിക്ക് കിട്ടിയത് . ഇഷ്ടായി ജയെട്ടാ ഈ പോസ്റ്റ്‌ .. വിഷമം ഉണ്ട് പങ്കെടുക്കാൻ പറ്റാഞ്ഞതിൽ ..

    ആശംസകളോടെ

    ReplyDelete
  12. Razi Hidayath,

    Really sorry.
    It's corrected!

    ReplyDelete
    Replies
    1. സോറി കൊണ്ടൊന്നും സംഗതി നടക്കൂല :P

      Delete
  13. കൊള്ളാം നല്ല ചിത്രങ്ങള്‍ കുറച്ചൂടെ വിശദീകരണം ആവായിരുന്നു

    ReplyDelete
  14. ഫോട്ടൊ എല്ലാം കേമമായിട്ടുണ്ട്... എല്ലാവരേയും കണ്ട് സന്തോഷിച്ചു. എഴുത്തും മനോഹരം..

    ഈ പടമെല്ലാം എടുത്തിട്ട് എന്‍റെ മാത്രം പടം എടുക്കാത്തതില്‍ പ്രതിഷേധിക്കുന്നു.പുല്ലു തിന്നുന്ന എച്മുക്കുട്ടിയെ അവിടെങ്ങും കണ്ടില്ല അല്ലേ?

    ഉം. അടുത്ത തവണയാകട്ടെ...

    ReplyDelete
  15. തലേന്ന് മുതൽ വള്ളിപുള്ളി വിടാതെ കീറീട്ടുണ്ടല്ലോ ? നന്ദി ഡോൿടർ.

    ReplyDelete
  16. ഈ 'ഫോട്ടോ'ആല്‍ബത്തിനും വിശദീകരണങ്ങള്‍ക്കും ഒരു പാട് നന്ദി.എനിക്ക് സംഗമത്തില്‍ മുഴുനീളെ പങ്കെടുക്കാനൊത്തില്ല.സംസാരിക്കുന്ന ചിത്രങ്ങള്‍ ഒരാശ്വാസമായി.വീണ്ടും നന്ദി .....

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു ജയേട്ടാ.. മീറ്റിൽ പങ്കെടുക്കാനാവാതിരുന്നവർക്കു പോലും നന്നായി ആസ്വദിക്കാനായേക്കും.. നന്ദി ചിത്രങ്ങൾക്കും വിവരണത്തിനും..

    ReplyDelete
  19. മനോഹരം തുഞ്ചന്‍ പറമ്പും കാഴ്ചകളും.അതിലേറെ മനോഹരം ചുവന്ന ചെമ്പക പൂക്കള്‍ . അതിന്റെ ചാരുത ഈ മീറ്റിലും ഉണ്ട് എന്ന് വായനയില്‍ അറിയാന്‍ കഴിഞ്ഞു ... സഘാടകര്‍ക്ക് അഭിനന്ദനങള്‍ ..

    ReplyDelete
  20. വൈകിയെങ്കിലും നന്നായി... അല്ല വളരെ നന്നായി....
    ഇവിടെയും ചിത്രങ്ങളുണ്ട്....

    http://www.viral-darppanam.blogspot.in/2013/04/blog-post_23.html

    ReplyDelete
  21. പതിവുപോലെത്തന്നെ വൈദ്യർ തകർത്തു. :) സംഗമങ്ങളിനിയും ഒരുപാടുണ്ടാവട്ടെ..

    ReplyDelete
  22. Replies
    1. ഇനി മിണ്ടാം! മിണ്ടണം!

      Delete
  23. ഹോ...
    ഞാൻ വീണ്ടാമതും തുഞ്ചൻപറമ്പിലെത്തിയ പോലെ...
    ഫോട്ടോ എടുത്താൽ മാത്രം പോരാ ദേ ഇങ്ങനെ പോസ്റ്റും ചെയ്യണം എന്ന് എന്നോട് പറഞ്ഞതു പോലെ തോന്നി...
    അങ്ങനെ പറഞ്ഞാരുന്നോ ഡോക്ടർ‌ർ‌ർ‌ർ‌ർ...

    കുറച്ച് പടം ദേ കെടക്ക്ണ്...: തുഞ്ചൻപറമ്പ് ബ്ലോഗ്‌മീറ്റ് 2013

    ReplyDelete
  24. ഈ മീറ്റിനും എത്താൻ കഴിഞ്ഞില്ല, എങ്കിലും ഈ ഫോട്ടോയും വിവരണവും ആശ്വാസം തരുന്നു.

    ReplyDelete
  25. എന്റെ പേരു റഷീദ്‌ എന്നല്ല, നൗഷാദലി എന്നാണു ഡോക്ടർ

    ReplyDelete
  26. ജയേട്ടാ കലക്കി...തുഞ്ചൻപറമ്പിലെ മുഴുവൻ രംഗങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്‌...അതിന്റെ വിവരണം കൂടി ആയപ്പൊ കേമായി...എല്ലാ ഫോട്ടോയിലും പേരും ഉള്ളതു കൊണ്ട്‌ പരിചയപ്പെടത്തവരെ അറിയാനും പരിചയപ്പെട്ടവരെ വീണ്ടും കാണാനും സഹായിച്ചു...നന്ദി...!!

    ReplyDelete
  27. വരാന്‍ കഴിയാത്തവരെക്കൂടി ജയേട്ടന്‍ മീറ്റിലെത്തിച്ചു, വരികളിലൂടെയും ചിത്രങ്ങളിലൂടെയും. ആശംസകള്‍ ...

    ReplyDelete
  28. ഈ ഫോട്ടോകള്‍ കണ്ടിട്ട് അസൂയ കൊണ്ട് ഇരിക്കാന്‍ വയ്യ.

    ഗള്‍ഫിലെ പാവം ബ്ലോഗര്‍മാര്‍ ലീവിന് വരുന്ന സമയംനോക്കി മീറ്റ് നടത്താത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. അടുത്ത വര്ഷം ജൂലായിലോ ആഗസ്റ്റിലോ മീറ്റ് നടത്തി ഈ സംഘാടകര്‍ക്ക് നല്ല ഒരു ഷോക്ക് കൊടുക്കാന്‍ തയ്യാറുള്ള ഗള്‍ഫ് ബ്ലോഗ്ഗര്‍മാര്‍ ഇപ്പോഴേ ഒന്നിക്കണമെന്ന് അപേക്ഷിക്കുന്നു. തയ്യാറുള്ളവര്‍ കൈ പൊക്കുക.

    ReplyDelete
  29. ഫോട്ടൊ ഫീച്ചര് എന്തായാലും ഉഗ്രൻ

    ReplyDelete
  30. hmmmmph!

    Boran photoes... thani boran meet!!

    (kushumbo? enikko?... aaru paranju?)

    ReplyDelete
  31. ജയൻ... വരാൻ സാധിയ്ക്കാത്തവന്റെ മനസ്സ് ഒന്നുകൂടി വേദനിപ്പിയ്ക്കുവാൻ തുനിഞ്ഞിറങ്ങിയിരിയ്ക്കുകയാണല്ലേ...? :)
    അതി മനോഹരം.... ഈ സചിത്ര വിവരണം... പലരേയും ഇപ്പോഴാണ് കാണുന്നത്.... വളരെ സന്തോഷം... ഒരു നാൾ നേരിൽക്കാണാമെന്ന് പ്രതീക്ഷിയ്ക്കുന്നു....

    ReplyDelete
  32. ഒരു രസോം ല്ല... ഞാൻ കൂടി ഇല്ലാത്തോണ്ടാവും :)

    ReplyDelete
  33. തുഞ്ചൻ പറമ്പിൽ കറങ്ങിയടിച്ച ഒരു പ്രതീതി.

    ReplyDelete
  34. ആദ്യം തന്നെ ചിത്രങ്ങളില്‍ കൂടി തുഞ്ചന്‍പറമ്പിന്റെ പശ്ചാത്തലം വരച്ചപ്പോള്‍ തന്നെ മനോഹരമായി.
    വിശദമായ ചിത്രങ്ങളോടു കൂടിയ ബ്ലോഗ്‌ മീറ്റ്‌ നേരില്‍ കണ്ടത് പോലെ....
    ഇനി സജീവേട്ടന്റെ കാര്‍ട്ടുണുകള്‍ കൂടി ആയാല്‍ സുഭിക്ഷമായി.

    ReplyDelete
  35. ജയേട്ടാ വിവരണം അടിപൊളിയായിട്ടുണ്ടു ....!

    ReplyDelete
  36. അതിമനോഹരമായ ചിത്രങ്ങളും രസകരമായ വിവരണവും. പങ്കെടുക്കാൻ പറ്റാത്ത വിഷമം ഇവിടെ വന്നപ്പോൾ തീർന്നു.

    ReplyDelete
  37. പങ്കെടുത്തതിൽ കൂടുതൽ സന്തോഷം തോന്നുന്നത് ഇങ്ങനെയൊക്കെ ചിലത് കാണുമ്പോൾ കൂടിയാണ്.നന്ദി

    ReplyDelete
  38. അടുത്ത മീറ്റിലെങ്കിലും പങ്കെടുക്കാൻ ആവുമെന്നു പ്രതീക്ഷിക്കുന്നു,എങ്കിലും എല്ലാവരെയും മീറ്റിയ പോലെ തോന്നുന്നു ഇത് വായിച്ചു കഴിഞ്ഞപ്പോൾ.നന്ദി ജയൻ ഡോക്റ്ററെ..

    ReplyDelete
  39. തീരാ നഷ്ടം ഒരിക്കൽക്കൂടി...
    എത്താൻ കഴിയാത്ത പ്രവാസത്തിൽ ഖേദിക്കുന്നു..
    നാട്ടിലേയ്ക്കുള്ള വരവ് ഒരാഴ്ചകൂടി നീണ്ടുപോയി..
    ഈയിടെയായി ദുബായിൽ മീറ്റ് നടക്കുമ്പോൾ ഞാൻ നാട്ടിലും
    നാട്ടിൽ മീറ്റ് നടക്കുമ്പോൾ ഞാൻ ദുബായിലും ആകുന്ന ഒരു അസുഖം.. :(

    ReplyDelete
  40. പങ്കെടുക്കാൻ കഴിയാത്ത വിഷമം ഒരു പരിധിവരെയെങ്കിലും തീർന്നു ഇതു കാണുകയും വായിക്കുകയും ചെയതപ്പോൾ.

    ReplyDelete
  41. മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. ഒരുപാടുപേരെ കാണാനൊത്തു. തുഞ്ചന്‍ പറമ്പില്‍ ഇനിയൊരു മീറ്റുണ്ടെങ്കില്‍ അന്നും ഞാനെത്തും.

    ReplyDelete
  42. നഷ്ടമാകുന്ന നിമിഷങ്ങൾ...

    ക്ഷമയോടെ വിശദമായി ഇത്രയും കാഴ്ചകൾ കാണിച്ചുതന്നതിനു ജയൻ ഭായിക്ക് നന്ദി പറയുന്നു..

    ReplyDelete
  43. മനോഹരമായ ഫോട്ടോകള്‍
    എഴുത്ത് അതി മനോഹരം..
    സങ്കാടകര്‍ക്ക് ആശംസകള്‍..

    ReplyDelete
  44. വളരെ ലളിതമായി ചിത്രങ്ങളിലൂടെ വരച്ചു കാണിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ ....

    ReplyDelete
  45. ഫോട്ടോക്ക് വേണ്ടി മാത്രം ഞാന്‍ പോസ് ചെയ്തതല്ല എന്ന് ഇത്തരുണത്തില്‍ അറിയിക്കുന്നു ... നന്ദി ഉണ്ട് ഡോക്ടറെ നന്ദി ...! :)

    ReplyDelete
  46. ഫോട്ടോകളും അടിക്കുറിപ്പുകളും , മീറ്റിന്റെ വർണങ്ങളും,തുടിപ്പുകളും നന്നായി പങ്കുവെക്കുന്നു......

    ReplyDelete
  47. മീറ്റ്‌ സംഘാടകർക്ക്,
    നഷ്ടമായ നിമിഷങ്ങൾ
    ഓർത്തിനീ ഖേദിച്ചിട്ടു കാര്യമില്ലല്ലോ
    എന്റെ കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ
    ജോലി സംബന്ധമായ കൃത്യ നിർവ്വഹണത്തിനിടയിൽ
    അവിചാരിതമായി വന്നു കൂടിയ തിരക്കിൽ മുങ്ങി യാത്ര റെദ്ദാക്കേണ്ടി വന്നു.
    വലിയ നഷ്ടബോധം വന്നെങ്കിലും ഈ പോസ്റ്റിൽ ഒപ്പം ആ സംഭവങ്ങൾക്ക് മൂക സാക്ഷിയാകേണ്ടി വന്ന ഒരു പ്രതീതി ഉളവാക്കി. ശരിക്കും മീറ്റിൽ കൂടിയ ഒരു പ്രതീതിയുളവാക്കി
    ആരോ പറഞ്ഞത് പോലെ കുറേക്കൂടി കാര്യങ്ങൾ പറയാമായിരുന്നു അല്ലെ! സാരമില്ല അതിനിനിയും സമയമുണ്ടല്ലോ! ആതു പ്രതീക്ഷിക്കാം അല്ലെ ഡോക്ടറെ!
    ചിത്ര സംഭവങ്ങൾ എല്ലാം നന്നായി ഒപ്പിയെടുത്തിവിടെ ചേർക്കുന്നതിൽ ജയൻ വിജയിച്ചു,
    എല്ലാവർക്കും ആശംസകൾ നേരുന്നു, അടുത്ത മീറ്റിൽ പങ്കെടുക്കാം എന്നാശിക്കുന്നു,
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  48. എന്തൊക്കെയോ എവിടൊക്കെയോ വായിച്ചു ഒരു പുടീം കിട്ടില്ല, ഡോക്കിന്റെ ഈ ക്ലോസപ്പ് വീക്ഷണം വായിക്കുന്നിടം വരെ; ഇനീ എന്നാണാവോ ഇതിലൊക്കെ ഒന്നു പങ്കെടുക്കുന്നള്ളതിന്റെ ആശങ്ക് ഒരു നെടുവീർപ്പായി ചങ്കിനുള്ളിൽ തങ്ങിനിൽക്കുന്നു;

    ReplyDelete
  49. എല്ലാവർക്കും നന്ദി! പങ്കെടുത്തവർ എല്ലാവരും തങ്ങളുടെ അനുഭവങ്ങൾ പോസ്റ്റുകളിലൂടെ പങ്കുവയ്ക്കും എന്നു പ്രത്യാശിക്കുന്നു....

    ReplyDelete
  50. ജയോവ്,
    ഇതത്രേ കലകലകലക്കൻ !
    ( ഒരക്ഷരം പറയാനില്ലാണ്ട് മിണ്ടാണ്ട് കുത്തീരിക്കുന്നു.)

    ReplyDelete
  51. ദർശനാ ടി.വിയിലെ ഇ-ലോകം പരിപാടിയിൽ ഇന്ന് രാത്രി 7 മണിയ്ക്ക് കാണിച്ചത് 2013 ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പ്രത്യേക പരിപാടിയായിരുന്നു. ഇനി രാത്രി പതിനൊന്നുമണിയ്ക്കും നാളെ (26-4-2013 വെള്ളി) രാവിലെ 10-30നും ഇത് പുന:സമ്പ്രേഷണം ചെയ്യും. തിരൂർ മീറ്റിനെക്കുറിച്ച് ദർശനാ ടീ വിയിൽ ഇന്നത്തെ ഇ ലോകത്തിൽ കാണിച്ചത് നല്ല പരിപാടിയായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്ത എന്റെ ചില സുഹൃത്തുക്കൾ ഈ പരിപാടി യാദൃച്ഛികമായി കണ്ട് നന്നായിരുന്നു എന്ന് വിളിച്ചു പറഞ്ഞു. ദർശന ടിവിയ്ക്കും റിയാസ് ടി അലിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ! മറ്റ് ചാനലുകാർക്ക് ആർക്കും ഇതൊന്നും വാർത്തയല്ലാതെ പോകുന്നത് നിർഭാഗ്യകരം തന്നെ. ഞങ്ങൾ ബ്ലോഗ്ഗർമാരും എല്ലാ ചാനലുകളും ഗൌരവപൂർവ്വം വീക്ഷിക്കുന്നവരാണെന്നുള്ള കാര്യം മറ്റു ചാനലുകാർ മറക്കരുത്. ബ്ലോഗിനോടും ഇ-എഴുത്തിനോടുമൊക്കെ മുഖം തിരിക്കുന്ന പത്രങ്ങളോടും ഇതു തന്നെ പറയാനുള്ളത്. പത്രങ്ങളുടെ ഓൺലെയിൻ വെർഷനുകൾ വായിക്കുന്നവരിൽ അധികവും ബ്ലോഗ്ഗർമാരല്ലാതെ മറ്റാരാണ്? പല നല്ല വാർത്തകളും ഷെയർ ചെയ്യുന്നവർ ആരാണ്? നമ്മൾ ബ്ലോഗ്ഗർമാരല്ലേ? മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും സജീവമായിരിക്കുന്നവരല്ലേ? എന്നിട്ടും.........കണ്ണുണ്ടായാൽ പോര. കാണണം. കണ്ണടച്ചാൽ ഇരുട്ടാകുകയുമില്ല. ഇ-എഴുത്തു രംഗം ഇത്രത്തോളം വളർന്നത് അ-എഴുത്ത് മാധ്യമങ്ങളുടെ സഹായത്താലല്ല. എങ്കിലും നാട്ടിൽ നടക്കുന്ന നാലാളറിയേണ്ട നല്ല വിശേഷങ്ങൾക്കു നേരേ വാർത്താ മാധ്യമങ്ങൾ കണ്ണടയ്ക്കുന്നത് നല്ല പത്രപ്രവർത്തന രീതിയല്ല. എങ്കിലും ചില പത്രങ്ങളെങ്കിലും 2013 ഏപ്രിൽ 21 ന് നടന്ന ബ്ലോഗ് മീറ്റ് വാർത്തയാക്കിയതിൽ സന്തോഷമുണ്ട്. ഇ-അ- ഈഗോകൾക്ക് ഇനി എഴുത്തിന്റെ ലോകത്ത് വലിയ പ്രസക്തിയൊന്നുമില്ലെന്ന് എല്ലാവരും മനസിലാക്കുനതിൽ ഒരു ഈഗോ വയ്ക്കേണ്ട കാര്യമില്ല.നവമാധ്യമങ്ങളും മറ്റ് പരമ്പരാഗത മാധ്യമങ്ങളും പരസ്പരപൂരകമായാണ് ഇനിയുള്ള കാലം മുന്നേറേണ്ടത്. പരസ്പര ബഹുമാനവും സഹകരണവും രണ്ടുതരം മാധ്യമങ്ങളെയും ശക്തിപ്പെടുത്തും എന്നതിനുപുറമേ മലയാള ഭാഷയുടെ വളർച്ചയ്ക്കും നില നില്പിനും അത് ഏറെ സഹായകരമാകും.

    ReplyDelete
    Replies
    1. ദർശന ടിവിയിലെ പരിപാടി അവസാന ഭാഗം കണ്ടു. ഇനി 11 മണിക്ക് ആദ്യഭാഗം അടക്കം മുഴുവനും കാണുന്നതായിരിക്കും. സജിമിന്റെ ഈ കമന്റിനടിയിൽ എന്റെ കൂടെ ഒപ്പ്. റിയാസ് അലിക്ക് പ്രത്യേകം നന്ദിയും രേഖപ്പെടുത്തുന്നു.

      Delete
  52. ആഹാ.. തലേന്നത്തെ നാടകം കലക്കീട്ടുണ്ട്...
    :)

    ReplyDelete
  53. vayanayum photosum nannayi..
    Ismail(thanal)..namukku july august
    meetinekkurichu guarvam aayi
    alochikkaam....ennalum pusthakam
    thangal illathe irangiyathu
    vishamam aayi...

    ReplyDelete
  54. മനോഹരമായ വിവരണവും ഫോട്ടംസും .....

    ReplyDelete
  55. എന്റെ കയ്യിൽ ഒരു ക്യാമറാ ഇല്ലാതെ പോയതിന്റെ ദു:ഖം ഈ ചിത്രങ്ങൾ കണ്ടതോടെ പോയി. കഴിഞ്ഞ തവണ നിറയെ തുഞ്ചൻ പറമ്പ് ചിത്രങ്ങൾ എടുത്ത് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും വെറുമൊരു സിനിമാക്കാരനായ എന്നെ നാടകക്കാരനാക്കീലേ? വൈകുന്നേരവും അതിരാവിലെയും പോട്ടം പിടി യന്ത്രവുമായി ചുറ്റി നടന്നപ്പോൾ ഈ പണിക്കാണെന്ന് കരുതീല്ല. കലക്കൻ ചിത്രങ്ങൾ! അഭിനന്ദങ്ങൾ.

    ReplyDelete
  56. ഈ തോന്യാസി ബ്ലോഗെഴുതീട്ട് എത്ര വര്‍ഷായാവോ, ഹഹ....ഏതായാലും കലക്കി... ഓര്‍മകള്‍...ഹാവൂ

    ReplyDelete
  57. ചിത്രങ്ങളും കുറിപ്പുകളും ചേര്‍ന്നപ്പോള്‍ ബ്ലോഗര്‍ സംഗമം നേരില്‍ കണ്ട പ്രതീതി.നല്ല പ്രയത്നത്തിന് എല്ലാ ആശംസകളും.

    ReplyDelete
  58. നല്ല വിവരണം ഡോക്ടറേ..

    ReplyDelete
  59. മീറ്റുനടന്ന ദിവസമാണ് ഞാന്‍ തിരിച്ചുപോന്നത്. മിസ്സായതില്‍ ഒരുപാടു ഖേദിക്കുന്നു.എല്ലാവരേയും കാണാന്‍ ഇനിയും അവസരമുണ്ടാകുമെന്ന ആശയുണ്ട്.
    പരിപാടി ഗംഭീരമായെന്ന് ഈ ചിത്രങ്ങളും വിവരണവും വിളിച്ചോതുന്നു, സന്തോഷം.
    അണിയറപ്രവര്‍ത്തകര്‍ക്ക് അനുമോദനമറിയിക്കുന്നു.

    ReplyDelete
  60. വായിച്ചറിഞ്ഞ പലരേയും വിശദമായ
    അടിക്കുറുപ്പുകളോടെയുള്ള ഈ ബൂലോഗ സംഗമ
    ഫീച്ചറിൽ നിന്നും , തിരിച്ചറിയുവാൻ സാധിച്ചതിൽ സന്തോഷമുണ്ട് കേട്ടൊ ഡോക്ട്ടറെ...അഭിനന്ദനങ്ങൾ

    ഇനി അടുത്ത ബ്ലോഗ് മീറ്റിന് മുമ്പ് ഒരു അഭിപ്രായ സർവ്വേ
    ഒരു 6 മാസങ്ങൾക്ക് മുമ്പേ നടത്തിയ ശേഷം ,കൂടുതൽ ആളുകളുടെ
    അഭിപ്രായങ്ങളെ മുൻ നിറുത്തി വേണം സംഗമം നടത്തുവാൻ...,അങ്ങിനെയാണെങ്കിൽ കൂടുതൽ പ്രവാസി
    ബൂലോകർക്കും ഇത്തരം മീറ്റൂട്ടുകളിൽ പങ്കെടൂക്കാമല്ലോ

    ReplyDelete
    Replies
    1. @ ബിലാത്തിപ്പട്ടണം - 6 മാസം മുൻപ് അഭിപ്രായ സർവ്വേ നടത്തുകയോ ? മീറ്റിന്റെ തീയതിയാകും സർവ്വേ നടത്തി തീരുമാനിക്കണമെന്ന് ബിലാത്തി പറയുന്നത് അല്ലേ ?

      എന്റഭിപ്രായത്തിൽ ഒരു മീറ്റിന്റെ ചിന്ത സംഘാടകന്റെ തലയിൽ കേറിയാൽ പിന്നെ, മീറ്റ് നടത്തിക്കഴിയുന്നത് വരെ സംഘാടകർക്ക് വേദനകളുടെ ദിവസങ്ങളാണ്. എല്ലായ്പ്പോഴും മീറ്റ് മീറ്റ് എന്നൊരു കാര്യം തലയിൽ ഉണ്ടാകും. പലപ്പോഴും നേരെ ചൊവ്വേ ഉറക്കം തന്നെ കിട്ടിയെന്ന് വരില്ല. 6 മാസം മുൻപേ തുടങ്ങി അങ്ങനൊരു വേദന ആരും തലയിൽ ഏറ്റരുതെന്നാണ് എന്റെ അഭിപ്രായം. മറ്റ് ജോലികൾ ഉള്ളവരാണ് നാം എല്ലാവരും.

      ഈ മീറ്റ് 3 മാസം മുൻപേ അഭിപ്രായ സർവ്വേ നടത്തി തീരുമാനിച്ചതെന്നാണ് എന്റെ അറിവ്. അതിൽക്കൂടുതൽ ഒരു കാലയളവ് ഒരിക്കലും പ്രായോഗികമല്ല. കാരണം കൊല്ലത്തിൽ ആകെ 12 മാസം. അതിൽ പകുതി മാസം മീറ്റിന്റെ പിന്നാലെ നടന്നാലും ഒരു കൂട്ടർ അല്ലെങ്കിൽ മറ്റൊരു കൂട്ടർക്ക്, അതുമല്ലെങ്കിൽ കുറേയേറെ വ്യക്തികൾക്കെങ്കിലും മീറ്റ് മിസ്സാകും. ഇത് തന്നെ നോക്കൂ. ഇത്ര നേരത്തേ പ്ലാൻ ചെയ്തിട്ടും തൃശൂർ പൂരത്തിന്റെ അന്നായിപ്പോയി. അതുകൊണ്ട് മാത്രം നല്ലൊരു പങ്കാളിത്തമാണ് ഇല്ലാതായത്.

      കൂടുതൽ എന്തിന് പറയുന്നു, എന്തൊക്കെ പ്ലാൻ ചെയ്താലും ഒരു ബന്ദ് വന്നാൽ എല്ലാ പ്ലാനിങ്ങും പൊട്ടി പാളീസായിപ്പോകും. പല ബന്ദുകളും ജനിക്കുന്നത് തലേന്നാൾ ആണല്ലോ ?

      Delete
    2. അതെ.
      പ്രവാസികളാണ് ബ്ലോഗർമാരിൽ ഒരു നല്ല പങ്ക്.
      ലീവ് പലസമയത്താണ് എന്നതുകൊണ്ട്, എന്നു മീറ്റ് വച്ചാലും കുറേ പേർക്ക് മിസ്സാവും. ഇനി പ്രവാസികൾ കൂട്ടമായി ഏതെങ്കിലും മാസത്തിൽ വരുന്നുണ്ടെങ്കിൽ ഒരു സ്ഥലം നിശ്ചയിച്ച് മീറ്റ് തീരുമാനിക്കൂ, ഞാനും അവിടെ എത്താം! (തൃശൂർ തന്നെ ആയിക്കോട്ടെ.)

      Delete
  61. നല്ല ചിത്രങ്ങൾ . നല്ല വിവരണവും.

    കൊച്ചി മീറ്റിൽ കണ്ട പല മുഖങ്ങളെയും ഇതിൽ കണ്ടതിൽ വളരെ സന്തൊഷം.. നാട്ടിൽ ഈ സമയത്ത് ഇല്ലാത്തതിനാൽ പങ്കെടുക്കാനായില്ല. അടുത്ത മീറ്റിൽ എങ്കിലും പങ്കെടുക്കാൻ സാധിക്കണമേ എന്നാണു പ്രാർഥന..

    ReplyDelete
  62. മഹത്തായ മീറ്റിന്റെ ഗംഭീര പോസ്റ്റ്‌ , ആശംസകള്‍ ..............!

    ReplyDelete
  63. മഹത്തായ ഒരു മീറ്റിന്റെ ഗംഭീര വിവരണം . ആശംസകള്‍ ഡോക്റ്റര്‍ .....!

    ReplyDelete
  64. മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം ഇരുപത്തി മൂന്ന് ശതമാനം നീങ്ങി. അത്ര നല്ല ചിത്രങ്ങളും അതിനനുസൃതമായ ചിത്രങ്ങളും. നന്ദികള്‍

    ReplyDelete
  65. ജയേട്ടാ,

    സന്തോഷത്തേക്കാള്‍ നിരാശയാണ്! വരാന്‍ പറ്റാഞ്ഞതില്‍! ശ്രമിച്ചു, പക്ഷേ പറ്റിയില്ല! :(

    എല്ലാം തകര്‍ത്തുവാരിയല്ലേ! ഇത്രേം ഗ്രാന്‍ഡ് ആകുമെന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചതല്ല! അടുത്ത മീറ്റിനെന്തായാലും ഞാന്‍ വരും... (അത് ഇതിനേക്കാള്‍ അടിപൊളിയാവണം)

    ReplyDelete
    Replies
    1. കള്ള ബഡുക്കൂസേ!
      വരാതിരുന്നിട്ട് ഡയലോഗ് വീശുന്നോ!?
      “ഇത്രേം ഗ്രാന്‍ഡ് ആകുമെന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചതല്ല”ത്രെ!
      കൊല്ലും ഞാൻ!
      (ചുമ്മാ!)

      Delete
    2. :D

      ഇനി സത്യായിട്ടും.....

      Delete
  66. Replies
    1. ഈ പോസ്റ്റിനെപ്പറ്റി അവിടെയൊന്നും കണ്ടില്ലല്ലോ.... മീറ്റ് സംഘാടനം മോശമായി എന്നു കണ്ടു. അത് ഈ ബ്ലോഗ് പോസ്റ്റിനെക്കുറിച്ചല്ലല്ലോ!

      Delete
    2. ഇരിപ്പിടം പറയുന്ന സംഘാടനത്തിലെ പിഴവ് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണമായിരുന്നു. അല്ലാതെ പറഞ്ഞുപോയത് ഇരിപ്പിടത്തിന്റെ നിലവാരത്തെയാണ് വിളിച്ചുപറയുന്നത്.

      Delete
  67. അന്നു ഞാനും എത്തണ്ടതാ‍യിരുന്നു പക്ഷേ കഴിഞ്ഞില്ല ചില സാങ്കേതികതടസ്സങ്ങൾ .വലിയ നഷ്ടമായിപോയി.

    ReplyDelete
    Replies
    1. സാരമില്ല.
      നമുക്ക് അടുത്ത മീറ്റ് കൂടാം!

      Delete
  68. നല്ല വിവരണം ജയെട്ടാ ...മീറ്റ്‌
    ഉഗ്രാൻ ആക്കിയതിൽ വലിയ ഒരു പങ്കു ജയേട്ടന് ഉണ്ട്
    അഭിവാദ്യങ്ങൾ ....

    ReplyDelete
  69. ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും എത്താൻ കഴിഞ്ഞില്ല. വലിയ നഷ്ടം തോന്നുന്നു...

    ഇത്രധികം ഫോട്ടോകൾ പതിച്ചതിനു വളരെനന്ദി. മീറ്റിനെത്താതെതന്നെ പങ്കെടുത്ത പ്രതീതി...

    ReplyDelete
  70. ഫോട്ടോകള്‍ കാണുവാന്‍ മീണ്ടും മീണ്ടും വരുന്നതായിരിക്കും :D
    വിവരണവും കെങ്കേമമായി .... നന്ദി.

    ReplyDelete
  71. This comment has been removed by the author.

    ReplyDelete
  72. മീറ്റിനെപറ്റി നേരത്തേ അറിഞ്ഞിരുന്നു...ഇത്തവണയും പങ്കെടുക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു..അന്നേ ദിവസം ഒരു പൊതുപരീക്ഷ ഉണ്ടായിരുന്നതിനാലാണ് വരാന്‍ പറ്റാതിരുന്നത്..ഇനിയത്തെ മീറ്റിനെങ്കിലും വരാന്‍ പറ്റും എന്ന് വിശ്വസിക്കുന്നു...ചിത്രങ്ങളും കുറിപ്പും വായിച്ചു.............:( :(

    ReplyDelete
  73. എല്ലാരെയും കണ്ടു.
    സന്തോഷം.
    നിറയെ ചിത്രങ്ങള്‍

    ReplyDelete
  74. ഫോട്ടോ ഒക്കെ കാണാനായതിൽ സന്തോഷം..

    പങ്കെടുക്കാൻ സാധിക്കാത്തതിൽ ദു:ഖവും !

    ReplyDelete
  75. ഹാവൂ..ഞാനും കമ്പറും രക്ഷപ്പെട്ടു...പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചാൽ പോലും കാണാൻ കിട്ടില്ല.

    ReplyDelete
    Replies
    1. അതെങ്ങനെ സംഭവിച്ചു!?
      നിങ്ങൾ എങ്ങനെ രക്ഷപെട്ടു!?

      Delete
  76. പോസ്റ്റ് കണ്ട് കൊതി തീർന്നില്ല

    ReplyDelete
  77. ഇതാണ് ശരിക്കും അവിയല്‍... എല്ലാം ഒത്തു ചേരുമ്പോഴാണ് അവിയലിന് രുചിയേറുന്നത്...

    ReplyDelete
  78. ഇത്രയധികം ആളുകളെ ഓര്‍ത്തെടുക്കാനും ഫോട്ടോ എടുക്കാനും ഇത്തിരി അധ്വാനം ഉണ്ടാവുമല്ലോ....ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത അനുഭവം പകര്‍ന്നു തന്നതിന് നന്ദി...

    ReplyDelete
  79. 'ഇതാ നോക്കൂ, അടുക്കിക്കെട്ടിയ എഴുത്തോലയ്ക്കു പിന്നിൽ ശാരിക!'

    ഞാനവിടെ കുറേയേറെ തിരഞ്ഞു. എവിടാ ലവൾ ?
    ഹേയ്...മ്മടെ 'ശാരിക' ? ചുമ്മാ ഓളെ ഒന്ന് കാണാനാ.!

    'മഹേഷ് വിജയൻ കാമുകിക്കൊപ്പം!'

    ചുമ്മാതല്ല ഒരു നിരാശാകാമുകന്റെ മട്ടും ഭാവവും.!

    'മനേഷ് മാൻ, അംജത്ത്'

    മനേഷ് മാനല്ല പുല്യാ പുലി.
    മനേഷ് മൻ.

    ആ എല്ലാവരും കൂടിയുള്ള അവസാന ഫോട്ടോയിൽ
    ഇരിക്കുന്നവരിൽ വലത്തേ അറ്റത്തുള്ള ആളാരാ ?
    ആ നട്ടെല്ല് വളക്കാതെയുള്ള ആ ഇരിപ്പ്.!
    അതാരാ ജയേട്ടാ ? ആ വിധ്വേട്ടന്റെ തോളിലൊക്കെ കയ്യിട്ട്,
    വിഡ്ഢി മനോജേട്ടന്റെ താഴെയായി ഇരിക്കുന്നയാളാരാ ?
    ആശംസകൾ.

    ReplyDelete
    Replies
    1. ഹ! ഹ!!
      മാനെന്നും വിളിക്കില്ല
      മയിലെന്നും വിളിക്കില്ല
      മണ്ടൂസനെന്നു വിളിക്കും
      നിന്നെ ഞാൻ.....!!!

      വളരെ സന്തോഷം തോന്നി മനേഷിനെ കണ്ടപ്പോൾ!

      Delete
  80. അതേ, അടുത്ത മീറ്റ് തൃശൂരിലായിക്കോട്ടെ... വിലങ്ങൻ കുന്നിന്റെ മുകളിൽ... സെപ്റ്റംബർ - ഒക്ടോബറിലാണെങ്കിൽ ഞാനും വരാം... :)

    ReplyDelete
  81. സംഘാടകര്‍ക്ക് അഭിനന്ദനങള്‍...

    ReplyDelete
  82. നന്നായി, നന്നായി, ഒരുപാടൊരുപാട് നന്നായി. നേരിട്ട് കണ്ടപോലെ....
    പിന്നെ റഷീദ് പുന്നശ്ശേരിയെ പേര് മാറ്റി ബഷീർ പൊന്നാനിയാക്കി, അല്ലേ?

    ReplyDelete
    Replies
    1. അയ്യോ!
      അതിപ്പോ കറക്റ്റ് ചെയ്യാം!
      ധാരാളം പേരെ ഒരുമിച്ചു പരിചയപ്പെട്ടപ്പോൾ സംഭവിച്ചുപോയതാണ്. ക്ഷമിക്കുമല്ലോ...

      Delete
  83. ഏറെപേർക്കും നല്ലോരു ഓർമ്മ സമ്മാനിച്ച കൂടികാഴ്ച്ചയായിരുന്നുവെന്നറിയുന്നൂ..
    നല്ല ചിത്രങ്ങളും വിവരണവും..ആശംസകൾ..!

    ReplyDelete
  84. ബ്ലോഗ്ഗർമാരുടെ സംഗമത്തിൽ എത്താൻ സാധിച്ചില്ല. ഇന്നാണ് ഈ ചിത്രങ്ങൾ എല്ലാം കാണാൻ സാധിച്ചത്. നന്ദി ഡോക്‌ടർ.

    ReplyDelete
  85. നന്നായിട്ടുണ്ട്. എല്ലാവരെയും കണ്ടതിൽ സന്തോഷം.

    ReplyDelete