Sunday, February 12, 2012

നിലാമഴ മാഞ്ഞു.....

മലപ്പുറം പൂക്കോട്ടൂർ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, കവയിത്രിയും, ഇളം തലമുറ ബ്ലോഗറും, നമ്മുടെയൊക്കെ പ്രിയങ്കരിയുമായിരുന്ന നീസ വെള്ളൂർ അന്തരിച്ചു. ‘നിലാമഴകൾ’ എന്ന ബ്ലോഗിന്റെ ഉടമായാണ് ഖമറുന്നീസ എന്ന ‘നീസ’.

തുഞ്ചൻ പറമ്പു മീറ്റിൽ വച്ചാണ് നീസയെ ആദ്യം കണ്ടത്. കൊട്ടോട്ടിക്കാരൻ പറഞ്ഞതനുസരിച്ച് അവളുടെ ഫോട്ടോയും എടുത്തിരുന്നു. മീറ്റിനെക്കുറിച്ചിട്ട പോസ്റ്റിൽ, അവളുടെ കവിത ഉൾപ്പെടുന്ന ‘കാ വാ രേഖ’ യുടെ ഒരു പ്രതി  മനോരാജിൽ നിന്ന് സ്വീകരിക്കുന്ന ചിത്രം ഇടുകയും ചെയ്തിരുന്നു.
 

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു നീസ. ബൂലോകത്തിന്റെ സഹായം ഒരു കൈത്താങ്ങായി ഉണ്ടായിരുന്നെങ്കിലും, നൂറുകണക്കിനു സുമനസ്സുകളുടെ പ്രാർത്ഥന അവൾക്കായി ഉണ്ടായിരുന്നെങ്കിലും, കരുണകാട്ടാൻ പിശുക്കു കാണിക്കുന്ന ക്യാൻസർ അവളെ കൂട്ടിക്കൊണ്ടു പോയി.
മുൻപ് രമ്യ ആന്റണി എന്ന യുവകവയിത്രിയെ കൊണ്ടു പോയപോലെ തന്നെ.....

എന്താണ് പറയാനാവുക..... ഇന്നു നാലു മണിക്ക് കൊട്ടോട്ടിക്കാരൻ വിളിച്ചു പറഞ്ഞ വാർത്ത കേട്ടപ്പോൾ നമ്മുടെയൊക്കെ നിസ്സഹായാവസ്ഥയാണോർത്തത്.... എന്തു ചെയ്താലാണ് നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം ഘട്ടങ്ങളിൽ രക്ഷിക്കാനാവുക....? ഒരു പിടിയുമില്ല. വിധി എന്നോ, ഇതൊക്കെയാണ് ലോകഗതി എന്നോ പറയാൻ വേണ്ടി പറയാം....

എല്ലാവരും നിലാമഴകൾ വായിക്കുക.

അവൾക്കുള്ള അശ്രുപൂജ അവിടെയാവട്ടെ....



നീസ

36 comments:

  1. അനിയത്തീ....
    നിനക്കാത്മശാന്തി!

    ReplyDelete
    Replies
    1. റഹ്‌മത്തുന്നീസ എന്നതാണ് ശരിയായ പേര്. അവളുടെ എല്ലാ കവിതകളും ചേർത്ത് ഒരു പുസ്തകമാക്കിയാലോ എന്ന് ആലോചിയ്ക്കുന്നു. പൂക്കോട്ടൂരിന്റെ പോരിശയല്ല അവളുടെ അക്ഷരക്കൂട്ടുകളെക്കൊണ്ട് അവൾ അറിയപ്പെടട്ടെ....

      Delete
  2. അനിയത്തീ..
    നിനക്ക് പ്രണാമം ....

    ReplyDelete
  3. അനിയത്തീ..
    നിനക്ക് പ്രണാമം ....

    ReplyDelete
  4. ദൈവം പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ പ്രിയ കൂട്ടുകാരിക്ക്

    ReplyDelete
  5. ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായിയെന്നു പറഞ്ഞ നീയെന്തേ മറഞ്ഞുകളഞ്ഞത്.....

    ReplyDelete
  6. ദൈവം പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ പ്രിയ കൂട്ടുകാരിക്ക്

    ReplyDelete
  7. നിലാമഴകളിലെ വരികള്‍

    ഞാന്‍ തിരയുന്നു
    തേടുന്നതെന്തോ ഒന്ന്
    ഹിമാലയ സാനുക്കളില്‍
    മഞ്ഞുപുതച്ച മലഞ്ചെരുവുകളില്‍
    കലപിലകൂട്ടുമരുവികളില്‍
    വിഭൂതിതേടുമാശ്രമങ്ങളില്‍
    നിര്‍മ്മലഭാവമാം പിഞ്ചുകിടാങ്ങളില്‍
    പടിയിറങ്ങിപ്പോയ
    ജീവിതം ബാക്കിവെച്ച
    ഇരുള്‍പ്പാതകളില്‍....
    സ്വയമറിയാതെ നഷ്ടപ്പെട്ടതായിരുന്നു
    ആ അപൂര്‍വ്വരത്നം
    നശിക്കാനൊരുമ്പെടുന്ന പ്രതീക്ഷകള്‍
    മടക്കയാത്രതേടവെ
    ഞാന്‍ തിരിച്ചറിയുന്നു
    ഞാന്‍ തേടുന്നതെന്തോ
    അതെന്നില്‍ത്തന്നെയുണ്ടെന്ന്
    എന്റെ ഹൃത്തില്‍ത്തന്നെയുണ്ടെന്ന്

    ReplyDelete
  8. പ്രാണാമം പ്രിയ കൂട്ടുകാരി

    ReplyDelete
  9. ബൂലോക കാരുണ്യം അവളെ തേടി ചെന്നിരുന്നു....എന്നിട്ടും അവള്‍ നമ്മെ വിട്ടു പോയി...ചന്നം പിന്നം പെയ്ത ആ ചാറ്റല്‍ മഴ..ആ നിലാമഴ നിലച്ചു.എന്നെന്നേക്കുമായി.

    ReplyDelete
  10. പ്രാര്‍ത്ഥനകളോടെ....

    ReplyDelete
  11. “മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന് “

    അറം‌പറ്റിയ പോലെയായി നിലാമഴയിലെ അവസാന പോസ്റ്റ്..

    പ്രിയപ്പെട്ട നീസ.. നിന്റെ കവിതകള്‍ മരിക്കുന്നില്ല.. അവ കാലങ്ങളോളം ജീവിച്ചിരിക്കും..

    ആദരാഞ്ജലികള്‍

    ReplyDelete
  12. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍...
    (നിന്നില്‍ നിന്നാണ് ദൈവമേ ഞങ്ങള്‍.., നിന്നിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു)

    ReplyDelete
  13. പ്രാര്‍ത്ഥനകള്‍ മാത്രം...

    ReplyDelete
  14. പ്രിയപ്പെട്ട നീസ..
    ആദരാഞ്ജലികള്‍

    ReplyDelete
  15. ദൈവം നമ്മോടു ചോതിക്കാതെ തന്ന നമ്മുടെ കൊച്ചു അനുജത്തിയെ നമ്മോടു ചോദിക്കാതെ തിരിച്ചെടുത്തു " സമാധാനിക്കാന്‍ ഇതല്ലാതെ മറ്റൊരു വാക്കും ഇല്ല .....

    ReplyDelete
  16. ആത്മശാന്തി നേരുന്നു........

    ReplyDelete
  17. മരണം പറഞ്ഞാണല്ലോ ഈ കുട്ടി മരണത്തിലേക്ക് പോയത് എന്നോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു!

    ReplyDelete
  18. അസുഖമായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല, ഞാൻ.ബ്ലോഗിൽ പോയി കവിതകൾ വായിച്ചു.......മരണം എന്ന് എഴുതിയതും വായിച്ചപ്പോൾ.......
    പ്രാർഥനകൾ മാത്രം......

    ReplyDelete
  19. നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
    കുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
    പ്രാര്‍ത്ഥനകളോടെ....
    ഞാനെഴുതിയ കുറിപ്പ് ഇവിടെ വായിക്കാം

    ReplyDelete
  20. ആ ഓർമ്മകളിൽ പ്രാർത്ഥനകളോടെ കൂട്ടുകാരൻ. പ്രാർത്ഥനകൾ.

    ReplyDelete
  21. അകലാതില്‍ പൊലിഞ്ഞു പോയ എന്റെ സോദരിക്കു കണ്ണീര്‍ പൂക്കളോടെ നിത്യശാന്തി നേരുന്നു.

    ReplyDelete
  22. ആദരാഞ്ജലികള്‍

    ReplyDelete
  23. പറയാന്‍ വാക്കുകളില്ല ..

    ReplyDelete
  24. Rest in Peace...
    maranam...aa kuttiyude athmavinu moksham kiti...bhoomiyude vedhanakalil ninum akaleyanippol enu karuthiyenkilum aswasikkam...

    ReplyDelete