വിടപറയും മുൻപുള്ള അവസാനഗാനം.... അതാണ് ഹംസഗീതം. മരിക്കുന്നതിനു മുൻപ് അരയന്നം പാടുന്ന പാട്ട് എന്നത് സാഹിത്യത്തിലെ ഒരലങ്കാരപ്രയോഗമാണെങ്കിലും പലപ്പോഴും കളിക്കളത്തിലെ അവസാനമത്സരത്തിലെ ഗംഭീരപ്രകടനത്തെ “സ്വാൻ സോങ് ഓഫ് എ മയെസ്റ്റ്ട്രോ” എന്ന് പലപ്പോഴും എഴുതാറുണ്ട് പത്രങ്ങൾ. പല മഹാന്മാരായ കളിക്കാരും ഹംസഗീതം പാടി വിടപറഞ്ഞിട്ടുമുണ്ട്. എന്നാൽ അതൊന്നുമില്ലാതെ തന്നെ ഇൻഡ്യൻ ക്രിക്കറ്റിൽ നിന്ന് മഹാരഥന്മാർ വിടവാങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ് നമ്മൾ കാണികൾ.
ഓർമ്മ വച്ച നാൾമുതലിന്നോളം തുടർച്ചയായ രണ്ടു വിദേശ പരമ്പരകളിൽ നാലും നാലും വീതം ടെസ്റ്റ് മത്സരങ്ങളിൽ ഇൻഡ്യ തോൽക്കുന്നതു കണ്ടിട്ടില്ല. ഇപ്പോൾ അതും കാണേണ്ടി വന്നിരിക്കുന്നു.
നൂറ്റിയിരുപതു കോടി ഇൻഡ്യക്കാരുടെ ക്രിക്കറ്റിലെ കൺ കണ്ട ദൈവം സച്ചിൻ തെണ്ടുൽക്കർ, വിശ്വസ്തനായ വന്മതിൽ രാഹുൽ ദ്രാവിഡ്, വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ..... ഇവരിലാർക്കും നാലു ടെസ്റ്റിലെ എട്ട് ഇന്നിംഗ്സുകൾ കളിച്ചിട്ടും ഒരു സെഞ്ച്വറി പോലും നേടാനായില്ല. ഇൻഡ്യക്കു വേണ്ടി പൊരുതി ഒരു സമനില പോലും നേടാനായില്ല!
സച്ചിൻ അർദ്ധസെഞ്ച്വറികൾ നേടി. എന്നാൽ ദ്രാവിഡും ലക്ഷമണും അമ്പേ പരാജയപ്പെട്ടു. ദ്രാവിഡ് തുടരെ ക്ലീൻ ബൌൾഡ് ആകുന്ന കാഴ്ച അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയിൽ ഹൃദയഭേദകമായിരുന്നു.
വേൾഡ് ക്ലാസ് ബാറ്റ്സ്മാന്മാർ പ്രതിസന്ധികൾ തരണം ചെയ്ത് എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങ്ങും കാണിച്ചു തന്നു!
വിരാട് കോലിക്കു കഴിഞ്ഞതുപോലും ഇൻഡ്യയുടെ ‘വിശ്രുത ത്രയ’ത്തിനും, വീരേന്ദർ സേവാഗിനും കഴിഞ്ഞില്ല!
സ്വന്തം ടീമിനു വേണ്ട സമയത്ത് ഒരിക്കൽ പോലും ലൊകോത്തര നിലവാരമുള്ള ഒരിന്നിംഗ്‌സ്.... ഒരേയൊരിന്നിംഗ്സ് എങ്കിലും പുറത്തെടുക്കാൻ കഴിയാത്തവർ ടീമിലെന്തിനു തുടരണം?
ഇവരെല്ലാവരും വമ്പൻ ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ളവരാണ്. പ്രതിഭയുള്ളവർ ആയിരുന്നു താനും. എന്നാൽ ഇന്ന് അവരുടെ മനസ്സു പറയുന്നിടത്ത് ശരീരം ചലിക്കാതായിരിക്കുന്നു.
വിടവാങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു....
ഇതാ ഇൻഡ്യൻ വീരന്മാരുടെ പ്രകടനം.....
ഇനി ഓസ്റ്റ്ട്രേലിയക്കാരുടെ കളി നോക്കാം.
ഇവർ അവരുടെ നാട്ടിലല്ലേ ഈ കളി കളിച്ചതെന്നു ചോദിക്കരുത്.
കാരണം അവരുടെ നാട്ടിൽ വച്ചു തന്നെയാണ് സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, സേവാഗും മുൻപ് ഇതിഹാസങ്ങൾ തീർത്തിട്ടുള്ളത്. ഇപ്പോൾ അവരെ പ്രായം ബാധിച്ചിരിക്കുന്നു.
മനസ്സു പറയുന്നിടത്ത് ശരീരം എത്തുന്നില്ല....
അതെ... മതിയാക്കാൻ സമയമായി.... ശരിക്കും സമയമായി!
ഇനി വിരാട് കോലിയും, രോഹിത് ശർമ്മയും, ചേതേശ്വർ പുജാരയും, അഭിനവ് മുകുന്ദും, വൃദ്ധിമാൻ സാഹയും, സുരേഷ് റെയ്നയുമൊക്കെ ഉയർന്നു വരട്ടെ.... അവരെ അതിനനുവദിക്കാനുള്ള മഹാമനസ്കത - അല്ല കോമൺ സെൻസ് - സച്ചിൻ ഉൾപ്പടെയുള്ള വിശ്രുത ത്രയം കാണിക്കുമെന്നാശിക്കാം.
എട്ടു കളികളിൽ ഒന്നു പോലും ജയിപ്പിക്കാനാവാത്തവർ, അവർ മുൻ കാലത്ത് എത്ര കേമന്മാർ ആയിരുന്നെങ്കിലും ഇനി ഇൻഡ്യയ്ക്കുവേണ്ടി കളിക്കാനർഹിക്കുന്നില്ല.
ഇട്ടുമൂടാൻ പണവും, കൊരിത്തരിക്കാൻ റെക്കോഡുകളും ഏറെ സ്വന്തമാക്കിയില്ലേ...? ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക!

SR Tendulkar | 4 | 8 | 0 | 287 | 80 | 35.87 |
V Sehwag | 4 | 8 | 0 | 198 | 67 | 24.75 | |||||||
R Dravid | 4 | 8 | 0 | 194 | 68 | 24.25 |
VVS Laxman | 4 | 8 | 0 | 155 | 66 | 19.37 |
ഇനി ഓസ്റ്റ്ട്രേലിയക്കാരുടെ കളി നോക്കാം.
MJ Clarke | 4 | 6 | 1 | 626 | 329* | 125.20 | |||||||
RT Ponting | 4 | 6 | 1 | 544 | 221 | 108.80 | |||||||
MEK Hussey | 4 | 6 | 1 | 293 | 150* | 58.60 | |||||||
DA Warner | 4 | 6 | 0 | 266 | 180 | 44.33 |
ഇവർ അവരുടെ നാട്ടിലല്ലേ ഈ കളി കളിച്ചതെന്നു ചോദിക്കരുത്.
കാരണം അവരുടെ നാട്ടിൽ വച്ചു തന്നെയാണ് സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, സേവാഗും മുൻപ് ഇതിഹാസങ്ങൾ തീർത്തിട്ടുള്ളത്. ഇപ്പോൾ അവരെ പ്രായം ബാധിച്ചിരിക്കുന്നു.
മനസ്സു പറയുന്നിടത്ത് ശരീരം എത്തുന്നില്ല....
അതെ... മതിയാക്കാൻ സമയമായി.... ശരിക്കും സമയമായി!
ഇനി വിരാട് കോലിയും, രോഹിത് ശർമ്മയും, ചേതേശ്വർ പുജാരയും, അഭിനവ് മുകുന്ദും, വൃദ്ധിമാൻ സാഹയും, സുരേഷ് റെയ്നയുമൊക്കെ ഉയർന്നു വരട്ടെ.... അവരെ അതിനനുവദിക്കാനുള്ള മഹാമനസ്കത - അല്ല കോമൺ സെൻസ് - സച്ചിൻ ഉൾപ്പടെയുള്ള വിശ്രുത ത്രയം കാണിക്കുമെന്നാശിക്കാം.
എട്ടു കളികളിൽ ഒന്നു പോലും ജയിപ്പിക്കാനാവാത്തവർ, അവർ മുൻ കാലത്ത് എത്ര കേമന്മാർ ആയിരുന്നെങ്കിലും ഇനി ഇൻഡ്യയ്ക്കുവേണ്ടി കളിക്കാനർഹിക്കുന്നില്ല.
ഇട്ടുമൂടാൻ പണവും, കൊരിത്തരിക്കാൻ റെക്കോഡുകളും ഏറെ സ്വന്തമാക്കിയില്ലേ...? ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക!
ഇട്ടുമൂടാൻ പണവും, കൊരിത്തരിക്കാൻ റെക്കോഡുകളും ഏറെ സ്വന്തമാക്കിയില്ലേ...? ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക!
ReplyDeleteപോവുന്നവര്‍ പോട്ടെ ജയെട്ടാ..
ReplyDeleteനൂറു കോടിക്ക് മുകളില്‍ ജന സംഘ്യയുള്ള നാട്ടില്‍ എന്നും ഇവര്‍ മാത്രം കളിച്ചാല്‍ മതിയോ ?? പുതു രക്തങ്ങള്‍ വരട്ടെ
അതെ!
Delete38 ഉം 39 ഉം വയസ്സായവർ ഇനിയെങ്കിലും പിന്മാറണം. അവർ ആവോളം കളിച്ചർമാദിച്ചവരല്ലേ....
പിന്നെ പുതിയ ആളുകൾ വന്നാൽ ഒന്നു ക്ലച്ചു പിടിച്ചുവരാൻ ഒരു കൊല്ലമെടുക്കും. എന്നാലും 8 - 0 എന്ന റിസൽറ്റിൽ താഴെപ്പോകില്ല!
ഉറപ്പ്!
ശരിയാ ജയേട്ടാ..
ReplyDeleteനന്ദി, ഇലഞ്ഞിപ്പൂക്കൾ...
Deleteകളി കളിക്കാന്‍ അറിയാത്തവരും കളിയ്ക്കാന്‍ അറിയുന്നവര്‍ കളിപ്പിക്കാനും എന്നതാണ് നമ്മുടെ കളിയുടെ ദുരന്തം ..
ReplyDeleteകളിക്കാൻ അറിയാഞ്ഞിട്ടല്ല.
Deleteനന്നായി കളിക്കാൻ മാനസികമായി തയ്യാറാണ് എല്ലാവരും.
പക്ഷേ ശരീരം അനുവദിക്കണ്ടേ!!
ഡോക്ടർ, എനിയ്ക്ക് ഇക്കാര്യത്തിൽ താങ്കളോട് അനുകൂലിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്. റിക്കി പോണ്ടിംഗ് ഇതിനെക്കാൾ വിഷമവൃത്തത്തിലായിരുന്ന അവസ്ഥയിലും ആസ്ട്രേലിയ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ച് ടീമിൽ വെച്ചുകൊണ്ടിരിയ്ക്കുകയും, ഇപ്പോൾ അത് ഗുണകരമായിത്തീരുകയും ചെയ്തതിൽ എന്തു പറയാനാകും. ആദ്യടെസ്റ്റിൽ ഇന്ത്യ ജയത്തിന്റെ വക്കത്തെത്തിയത് സചിന്റെയും, സെവാഗിന്റെയും മികവിലായിരുന്നു. ബൗളർമാരുടെ കഴിവുകേടാണു വിനയായത്. ആസ്ട്രേലിയൻ ബാറ്റിംഗ് ഈ പരമ്പരയിൽ മങ്ങിയ സന്ദർഭങ്ങളിലൊക്കെ അവരുടെ വാലറ്റം ചെറുത്തുനിന്നിരുന്നു. അത് ഇന്ത്യയിൽ നിന്നുണ്ടായില്ല. ധോണിയെ പരാജയം നിങ്ങൾ എന്തു കൊണ്ട് കാണുന്നില്ല. ഇത്തരം ഒരു തോൽ വിയിൽ ക്യാപ്റ്റനല്ലേ ആദ്യം പുറത്താകേണ്ടത്?
ReplyDeleteറെയ്നയും, രോഹിത് ശർമ്മയും, പുജാരിയും പുറത്തുപോയത് സ്ഥിരമായ പ്രകടനം കാണാത്തതുകൊണ്ടു തന്നെയല്ലേ? അവർ ഇനിയും പയറ്റിത്തെളിയട്ടെ!
അനുക്കൂലിച്ചില്ലെങ്കിലും ബുദ്ധിമുട്ടില്ല ബിജു!
Deleteനമുക്കോരോരുത്തർക്കും സ്വന്തം അഭിപ്രായം ഉണ്ടാകുമല്ലോ.
പുതിയ ആൾക്കാർ വന്നാലും 8 - 0 എന്ന നിലയിൽ എട്ടുനിലയിൽ പൊട്ടില്ല എന്നുറപ്പാ.
ഫീൽഡിൽ ഊർജസ്വലതയോടെ കളിക്കുകയെങ്കിലും ചെയ്യും.
പിന്നെ, ഇന്നല്ലെങ്കിൽ നാളെ പുതുതലമുറ വന്നല്ലേ പറ്റൂ!?
ധോണിയെയും മാറ്റണം. എന്താ ശംശയം?
പിന്നെ ആദ്യടെസ്റ്റിൽ 300 ൽ താഴെ ചെയ്സ് ചെയ്യാൻ സേവാഗ്-സച്ചിൻ-ദ്രാവിഡ് - ലക്ഷ്മൺ പ്രഭൃതികൾക്കു കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ലോകോത്തര കളി?
എന്റെ അഭിപ്രായത്തിൽ ഇവരൊക്കെ പ്രതിഭകൾ തന്നെ. പക്ഷേ, പ്രായം എന്നൊന്നുണ്ട്. അത് കൂടുമ്പോൾ കളി നിർത്തുന്നതാണ് മാന്യത.
എന്തായാലും അടുത്ത കാലത്തൊന്നും ഇത്രയൊരു തോല്‍വി കാണേണ്ടി വന്നിട്ടില്ല......തിരുത്തലുകള്‍ ആവശ്യമാണ്.
ReplyDeleteഅതാണ്!
Deleteഇൻഡ്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്ര ദയനീയമായ കീഴടങ്ങൽ ഉണ്ടായിട്ടില്ല!
പരിഹാരം കണ്ടേ പറ്റൂ.
ജയേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. എട്ട് ഇന്നിംഗ്സുകളില്‍ പാഡ് കെട്ടി ഇറങ്ങിയിട്ട് ഒന്നില്‍ പോലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഈ വിശ്രുത ത്രയങ്ങള്‍ ഇനി വിരമിക്കുന്നതുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലത്. ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചുകളില്‍ ഒന്നായ പെര്‍ത്തില്‍ നാല് വര്‍ഷം മുമ്പ് നേടിയ വിജയം മാറ്റിനിര്‍ത്തിയാല്‍ നെഞ്ചിനുമുകളില്‍ പൊങ്ങുന്ന പന്തുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മിക്കപ്പോഴും പരാജയമായിരുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുന്ന , പൊടി പറക്കുന്ന സ്പിന്‍ പിച്ചുകള്‍ മണ്ണിട്ടുമൂടാന്‍ BCCI തന്റേടം കാണിക്കുന്ന കാലം വരെ ഇത് തുടരുകയും ചെയ്യും.
ReplyDelete(ഓഫ്: ഈ ക്രിക്കറ്റില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് എത്രനാള്‍ ഇന്ത്യന്‍ കായികരംഗം മുമ്പോട്ടു പോകും? )
അതെ.
Deleteസം തിങ് മസ്റ്റ് ബി ഡൺ!
വിട പറയാന്‍ നേരമായി എന്ന് പതുക്കെ പറയേണ്ട കാര്യമുണ്ടോ...? കിട്ടവുന്നതെല്ലാം ഊറ്റിഎടുത്തിട്ടും പിന്നെയും കടിച്ചു തൂങ്ങുന്നത് എന്തിനു വേണ്ടിയാണ്.പഴയവരായാലും പുതിയവരായാലും കളിക്കുന്നത് നാടിനു വേണ്ടിയല്ല. ഓസ്ട്രേലിയക്കാര്‍ കളികുന്നത് നാടിനു വേണ്ടിയാണ്.
ReplyDeleteയോജിക്കുന്നു ടോംസ്.
Deleteഇനി ഈ സീനിയർ താരങ്ങൾ ടെസ്റ്റ് കളികാൻ ഇറങ്ങുന്നെങ്കിൽ അത് പണത്തിനു വേണ്ടി മാത്രമാണ്. രാജ്യത്തിനു വേണ്ടി അല്ല!
പണ്ടത്തെ ജ്വരമായിരുന്ന ക്രിക്കറ്റുകളികൾ ഇപ്പോളൊന്നും തീരെ ജ്വരമല്ലാത്തതും ,കാണാത്തതുമൊക്കെ എന്റെ ഒരു ഭാഗ്യം..!
ReplyDeleteപാഹ്യവാൻ!!
Deleteനമ്മുടെ നാട്ടില്‍ വയസ്സന്‍മാര്‍ക്ക് കഷ്ടകാലമാണെന്നു തോന്നുന്നു. വയസ്സായ സൂപ്പര്‍ താരങ്ങള്‍ മാറണം, വയസ്സായ ക്രിക്കറ്റ് കളിക്കാര്‍ മാറണം, വയസ്സായ പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും മാറണം....ചെറുപ്പക്കാര്‍ ഇങ്ങനെ കാത്തിരിക്കുകയാണ്, കാര്‍ന്നോമ്മാര്‍ ചത്ത് ആ കട്ടിലൊന്നൊഴിഞ്ഞുകിട്ടാന്‍.
ReplyDeleteഅവരു മാറിയതുകൊണ്ടൊന്നും സിനിമയും ക്രിക്കറ്റും രാജ്യവും രക്ഷപ്പെടാന്‍ പോകുന്നില്ല. ഇളമുറക്കാര്‍ക്ക് കട്ടില്‍ വിട്ടുകൊടുത്താല്‍ വീടു നന്നാവുമെന്ന് യാതൊരുറപ്പുമില്ല.
ഒരുറപ്പുമില്ല.
Deleteപക്ഷേ ഒന്നുറപ്പുണ്ട്.
പുതുതലമുര എത്ര ശ്രമിച്ചാലും ഈ 8 - 0 നാണക്കേട് ആവർത്തിക്കാൻ ബുദ്ധിമുട്ടാവും! ഹ! ഹ!
ക്രിക്കെറ്റിനെ കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ല അത് കൊണ്ട് ഒന്നും പറയാനില്ല
ReplyDeleteഓക്കെ!!
Delete"ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക"
ReplyDeleteഇത് തീർത്തും ഒരാവശ്യം തന്നെയാണ്. സംശയമില്ല
പക്ഷേ ഡോക്ടറെ, ചികിൽസയിൽ കാലവും കാലാവസ്ഥയും ഒക്കെ നോക്കാറുണ്ടല്ലോ അല്ലേ ? ഒരു രോഗി മരിച്ചതു കാരണം ഡോക്ടർക്ക് ചികിൽസ അറിയില്ല എന്ന് പറയാനാവുമോ ?
അവർക്ക് ഇപ്പോഴത്തെ അവിടെയുള്ള സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല, അത്ര തന്നെ.
ഇഅവർക്കു കളിക്കാൻ അറിയില്ല എന്നാരു പറഞ്ഞു?
Deleteനല്ല കളിക്കാർ തന്നെ.
പക്ഷേ ശരീരം അനുവദിക്കുന്നില്ല, ഫാസ്റ്റ് പിച്ചിൽ കളിക്കാൻ.
ഇൻഡ്യയിലെ ചത്ത പിച്ചിൽ ചിലപ്പോൽ ഇനിയും സെഞ്ച്വറി അടിച്ചേക്കാം.
പക്ഷേ അത് യുവതാരങ്ങൾക്കും ചെയ്യാവുന്നതേയുള്ളൂ.
അവരെ അതിനനുവദിക്കുക.
ബ്ലോഗിങ് രംഗത്തും ഈ റൂള്‍ കൊണ്ട് വരുമോ :-)
ReplyDeleteഅതു ശരി, ക്രിക്കറ്റ് കളിയാണ്.
ReplyDeleteഎല്ലായിടത്തും പുതുമ വരട്ടെ ........അതു നല്ലതു തന്നെ. ബാക്കി നമുക്ക് ടി വീലു കാണാലോ
കഷ്ട്ടമായി പ്പോയി അല്ലേ? നമുക്ക് പുതിയ കുട്ടികൾക്ക് അവസരം കൊടുക്കാം!
ReplyDeleteഒരു ക്രിക്കറ്റു കളിക്കാരനാവാഞ്ഞതു ഭാഗ്യം! ഇനിയിപ്പൊ കളികാണലും നിറുത്തിയേക്കാം...
ReplyDelete