Saturday, January 7, 2012

ആലിൻ കായ് പഴുത്തപ്പോൾ....

അരയാൽ എല്ലാവർക്കും സുപരിചിതമാണ്. മിക്ക ക്ഷേത്രങ്ങൾക്കു മുന്നിലും ആൽത്തറകൾ ഉണ്ട്. എന്നാൽ പേരാൽ അത്ര സാധാരണം അല്ല.

കഴിഞ്ഞ ദിവസം കൃഷിപ്പണിയുമായി ക്യാമ്പസിൽ നടക്കുമ്പോൾ ദാ കിട്ടി സ്വയമ്പൻ ഒരെണ്ണം. എന്നാൽ പിന്നെ അത് ഇവിടെ പങ്കു വച്ചുകളയാം എന്നു കരുതി.


ഒന്നു നോക്കിക്കോളൂ...


അല്പം കൂടി അടുത്ത്....




ദാ ഒരു ചില്ല.....




ക്ലിയറാക്കാം....




ഇതെങ്ങനെ ഉണ്ട്?

















കൊതി വരുന്നുണ്ടോ?

“ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെ”ന്നു കേട്ടിട്ടുണ്ടല്ലോ അല്ലേ?



വെറുതെയാണൊ കാക്ക ഡെസ്പടിക്കുന്നത്!?

(ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ കുറേ പോസ്റ്റുകൾ തൃപ്പൂണിത്തുറ ആയുർവേദകോളേജിലെ കുട്ടികൾ വഴി ബ്ലോഗാക്കി ഇടാം എന്നു വിചാ‍രിക്കുന്നു. ഈ മാസാ‍വസാനം അവിടെ ഒരു ബ്ലോഗ് ശില്പശാല നടത്തുന്നുണ്ട്.)

44 comments:

  1. “ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെ”ന്നു കേട്ടിട്ടുണ്ടല്ലോ അല്ലേ?

    ReplyDelete
  2. നല്ല ചിത്രം.
    ഇതിന് ഔഷധഗുണമുണ്ടോ?

    ReplyDelete
  3. കേട്ടിട്ടുണ്ട്.
    കാണേം ചെയ്തു.
    നല്ല ക്ലിയര്‍ ആയി തന്നെ :-)

    ReplyDelete
  4. അതുപണ്ട്, ഇപ്പൊ ബ്ലോഗിൻകായ് പഴുത്തപ്പോൾ മാധ്യമങ്ങൾക്ക് കണ്ണിൽപുണ്ണെന്നാ ...
    നമുക്ക് ശിൽപ്പശാലകൾകൊണ്ട് പകരം വീട്ടാം....

    ReplyDelete
  5. അല്ലഡോക്ടറേ.... നിങ്ങളുടെ നാട്ടിൽ നേരം വെളുത്തു വരുന്നതേ ഉള്ളോ...? 6:33 AM ?!!!

    ReplyDelete
  6. ഇതിനെന്താ രുചി? കാണുമ്പൊ കൊതി വരുന്നു. നല്ല ചിത്രം..

    ReplyDelete
  7. പേരാല്‍ക്കായ് മഹാശ്ചര്യം....

    ReplyDelete
  8. കാണാന്‍ ഉള്ള ഭംഗി രുചിയില്‍ ഇല്ല ..ഞാന്‍ അല്‍ ഐനില്‍ ആണ് ഇപ്പോള്‍ ഉള്ളത് ...ഇവിടെ സുലബമാണ്...

    ReplyDelete
  9. കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
    കാക്ക കൊത്തിപ്പോകും അയ്യോ
    കാക്കച്ചി കൊത്തിപ്പോകും...

    പാവം കാക്കകള്‍...എന്തു പോയാലും വന്നാലും കഷ്ടം അവര്‍ക്ക് തന്നെ.. !

    ആലിന്ക്കായകള്‍ ആദ്യായിട്ടാ ഇത്ര അടുത്ത് കാണുന്നത്..കൊതിപ്പിയ്ക്കും ചിത്രങ്ങള്‍ ...നന്ദി ട്ടൊ...!

    ആശംസകള്‍ ..

    ReplyDelete
  10. കായകള്‍ പഴുത്ത് കൂടുതല്‍ പോസ്റ്റുകള്‍ കിളിര്‍ക്കട്ടെ എന്നാശംസിക്കുന്നു ...........

    ReplyDelete
  11. ആലിന്ക്കായകള്‍ ആദ്യായിട്ടാ ഇത്ര അടുത്ത് കാണുന്നത്.

    ReplyDelete
  12. നല്ലപടം...!
    ക്ലോസപ്പില്‍ കണ്ടപ്പോഴല്ലെ.....!
    ആലിന്‍ കായ ആയാലും ക്ലോസപ്പില്‍ കാണണം എന്ന് മനസ്സിലായത്...ഇനിയാ ഗുണകണങ്ങളും കൂടിആയാലുണ്ടല്ലോ..!

    ReplyDelete
  13. ആലിന്‍ പഴം ചെറുപ്പത്തില്‍ തിന്നാറുണ്ടായിരുന്നു.ഇനി ഒരു പക്ഷെ അതാണോ ഇപ്പോഴത്തെ ഈ ഗ്ലാമറിനു കാരണം എന്നറിയില്ല!

    ReplyDelete
  14. നല്ല ഭംഗിയുണ്ട്.
    (ആലിന്‍ കായ തിന്നാന്‍ കൊള്ളാമോ..?)

    ReplyDelete
  15. ഡോൿടർ ഈ ചിത്രങ്ങൾ നന്നായിട്ടുണ്ട്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിലും പേരാൽ ഉണ്ട്.

    പിന്നെ ആലിൻ‌കായ പഴുത്തപ്പോൾ അന്നാണോ അത്തിക്കായ് പഴുത്തപ്പോൾ എന്നാണോ. ഇവിടെല്ലാം പറഞ്ഞുകേട്ടിട്ടുള്ളത് അത്തിക്കായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്നാണ്. :)

    ReplyDelete
  16. മനോഹരമായ ക്ലിക്കുകൾ... ഈ ആലിൻ കായ് ഇത്ര അടുത്ത് ഇപ്പോഴാ കാണുന്നത്..!!

    ReplyDelete
  17. ഈ മരം ഞാന്‍ ആദ്യമായ് കാണുന്നു ഇപ്പോള്‍

    ReplyDelete
  18. നല്ല ചിത്രങ്ങള്‍
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  19. കൊട്ടോട്ടി പറഞ്ഞതാ കാര്യം.. ബ്ലോഗിന്‍ കായ.. ഹ..ഹ..

    ReplyDelete
  20. നല്ല പോസ്റ്റ്.. നന്ദി

    ReplyDelete
  21. എല്ലാവർക്കും നന്ദി!

    കാഴ്ചയിലുള്ള രസം തിന്നുമ്പോൾ ഇല്ല. എന്നാൽ പക്ഷികൾക്ക് ഇത് വളരെ പ്രിയപ്പെട്ടതാണ്.

    ഇനി ഇടയ്ക്കിടെ ഇത്തരം ചിത്രങ്ങൾ പോസ്റ്റുമെന്ന ഭീഷണിയോടെ,

    ജയൻ ഏവൂർ

    ReplyDelete
  22. എന്‍റെ വീടിനോടു ചേര്‍ന്ന് വലിയൊരു ആല്‍മരം ഉണ്ടായിരുന്നു. ആലില്‍ പഴം നിറയുമ്പോള്‍ പലതരം കിളികള്‍ അവ തിന്നാനായി എത്തും. പഴുത്തളിഞ്ഞ് താഴെ വീഴുന്ന പഴങ്ങളും പക്ഷികളുടെ വിസര്‍ജ്യവും ചേര്‍ന്ന് മരത്തിന്‍റെ താഴെ വൃത്തികേടായി കിടക്കും. ഈ പഴം മനുഷ്യര്‍ തിന്നാറില്ല.

    ReplyDelete
  23. ആല്‍ കാഴ പഴുത്താല്‍ അതില്‍ നിറയെ വവാലുകള്‍ എത്തും എന്നിട്ട് അത് ചവച്ചു തുപ്പും ആലിന്റെ ചുവട്ടില്‍ നിര്‍ത്തിയ വണ്ടിയുടെ ബോഡി എരപ്പാകും അത് കൊണ്ട് നിക്കിതിഷ്ട്ടല്ല

    ReplyDelete
  24. ഈ ആലിപ്പഴം തന്നെയാണോ ആലിൻ കായ പഴുത്തത്..?

    ReplyDelete
  25. ജയേട്ടാ, ഇതേത് തരാം ആലാണ്....? എല്ലാ ആലിന്റെയും കായ് ഇത് പോലെ തന്നെയാണോ?

    ReplyDelete
  26. മനോഹരം ഈ ചിത്രങ്ങള്‍ ..പ്രകൃതിയിലേക്കുറ്റു നോക്കിയാല്‍ അവിടെ കാണാനാവും ഓരോ ജീവജാലങ്ങള്‍ക്കും വേണ്ട അതി ജീവനത്തിന്റെ കാമ്പുകള്‍ ...ഇതു പക്ഷെ പേരാലാണോ..പേരാലിന്റെ ഇല ചെറുതല്ലെ..കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗ് മാറ്റര്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  27. “ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെ”ന്നു കേട്ടിട്ടുണ്ടല്ലോ അല്ലേ?"

    ഇപ്പ കേട്ടു :-)

    ReplyDelete
  28. വളരെ നന്നായി.............

    ReplyDelete
  29. നന്ദി സുഹൃത്തുക്കളെ.

    ഇത് പേരാലാണ്.

    അരയാലിന്റെ ഇലകൾ ഹൃദയാകൃതിയിൽ ഉള്ളവയാണ്. അതിന്റെ കായ്കൾ ഇതിലും വളരെ ചെറുതുമാണ്. പഴുക്കുമ്പോൾ ഈ ചുവപ്പ് നിറം ഇല്ല താനും.

    അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിങ്ങനെ നാലുതരം മരങ്ങൾ ചേർന്നതിനെയാണ് ആയുർവേദത്തിൽ നാല്പാമരം എന്നു വിളിക്കുന്നത്. അവയുടെ വേരിലെ തൊലിക്കാണ് ഏറ്റവും ഔഷധഗുണം.

    ഇവയ്ക്കൊപ്പം കല്ലാൽ എന്ന ഒരു മരം കൂടി ഉണ്ട്.

    അതും കൂടിക്കൂട്ടിയാൽ അവയെ പഞ്ചവൽക്കം എന്നു വിളിക്കും.

    കല്ലാൽ വളരെ റെയർ ആണ്. ഭാഗ്യവശാൽ എന്റെ തറവാട്ടിലെ കാവിൽ അതുണ്ട്. ഓരോന്നായി പടങ്ങൾ പ്രസിദ്ധീകരിക്കാം.

    ReplyDelete
  30. ഈത്തപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍... എന്ന് കേട്ടിട്ടുണ്ട്.
    any way nice pic.

    ReplyDelete
  31. ആലിൻകായെ പറ്റി ചൊല്ലിലൂടെ കേട്ടുള്ള അറിവേ ഉള്ളു. ഇപ്പോൾ കണ്ടു....

    ReplyDelete
  32. എന്‍റെ നാട്ടില്‍ കൂടുതലായി പറയുന്നത് പനങ്കാ പഴുത്തപ്പം... എന്നാണ്. എന്നാലും ചിത്രങ്ങള്‍ നന്നായി. കണ്ടാല്‍ കാക്കയ്ക്കല്ല എനിക്കും തിന്നാന്‍ തോന്നും.

    ReplyDelete
  33. അവിയലില്‍ ആലും വളര്‍ന്നു പൂത്തു കായ്ക്കുകയും ചെയ്തു ഞാനൊന്നുമറിഞ്ഞില്ല!! ഈ കായ്‌ ആദ്യമായിട്ടാ കാണുന്നെ ആരും തന്നതുമില്ല പറഞ്ഞതുമില്ല തിന്നാന്‍ കൊള്ളാമെങ്കില്‍ ഒരു രണ്ടു ചാക്ക് വീടിലോട്ടു കൊടുത്ത് വിട്ടേക്ക് . ചിത്രങ്ങള്‍ എല്ലാം അടിപൊളി

    ReplyDelete
  34. http://indiaheritage1.blogspot.com/2006/11/blog-post.html
    നാല്‌പാമരം

    ReplyDelete
  35. ആലിൻ കായായാലും
    അത്തിപ്പഴമായാലും
    ഈന്തപ്പഴമായാലും
    പനമ്പഴമായാലും
    വായ്പുണ്ണുവന്നാൽ പോയില്ലേ!
    പാവം കാക്കകൾ!

    എല്ലാവർക്കും നന്ദി!

    ReplyDelete
  36. എന്താപ്പോ കാക്കയ്ക്ക് ഒരു സ്പെഷ്യല്? പശുക്കുട്ടിയ്ക്കും തിന്നാം, താഴെ വീണു കിട്ടണമെന്നേയുള്ളൂ....

    പടങ്ങൾ ഗംഭീരം! അഭിനന്ദനങ്ങൾ.

    ReplyDelete
  37. നല്ല പടങ്ങൾ, നല്ല പോസ്റ്റ്.

    ReplyDelete