കുറേ നാൾ മുൻപ്, ശരിക്കു പറഞ്ഞാൽ ഒരു വർഷത്തിന് ഒരാഴ്ച മുൻപ് ഏവൂരേക്കു നടത്തിയ ഒരു യാത്രയുടെ ഓർമ്മയാണീ ചിത്രങ്ങൾ. രാവിലെ തിരിച്ച് ഉച്ചയ്ക്കു മടങ്ങേണ്ടി വന്നു.... (അമ്മയെ ഹാർട്ട് ചെക്ക് അപ്പിനു കൊണ്ടുപോകേണ്ട ദിവസമായിരുന്നു അത്.)
ഒൻപതരയായപ്പോൾ രാമപുരം ക്ഷേത്രത്തിനു മുന്നിലെത്തി. എൻ.എഛ്. 47 ൽ കായംകുളത്തിനും, ഹരിപ്പാടിനും മധ്യേ റോഡരികിൽ തന്നെയാണ് രാമപുരം ക്ഷേത്രം.
റോഡിനു പടിഞ്ഞാറ് രാമപുരം, കിഴക്ക് ഏവൂർ.
അമ്പലത്തിനരികിൽ വണ്ടി നിർത്തി. പ്രസാദാത്മകമായ പകലിൽ ഗൃഹാതുരമായ കാഴ്ചയായി ക്ഷേത്രം മാടിവിളിച്ചു.
ഉള്ളിലേക്കു കയറിയപ്പോൾ ഒരു ഗജവീരൻ. നെറ്റിപ്പട്ടമൊക്കെയണിഞ്ഞിട്ടുണ്ട്.
രാവിലെ എഴുന്നള്ളത്തിനുള്ള പുറപ്പാടിലാണ് സുന്ദരൻ കരിവീരൻ.
കൊട്ടും, മേളവും ഉയരാൻ അധികം താമസമുണ്ടായില്ല.
ഇതിപ്പോൾ സംഗതി നല്ല സ്റ്റൈലിലാണല്ലോ. ആന സാഷ്ടാംഗം നമസ്കരിച്ച് ആളെ കയറ്റുന്നു....
രാമപുരത്തു നിന്ന് ഏവൂരമ്പലത്തിലേക്കാണ് എഴുന്നള്ളത്ത്. ഏവൂരമ്പലത്തിൽ ഇന്ന് ‘ഉറിയടി’ ആണ്! അമ്മയെ കൊണ്ടുപോകുന്നതിനൊപ്പം ഉറിയടി കാണുക കൂടിയാണ് ലക്ഷ്യം.
കുട്ടിക്കാലത്ത് ഇങ്ങനൊരു ചടങ്ങ് (ആനയെഴുന്നള്ളിപ്പ്) കണ്ടിട്ടില്ല. എന്തായാലും കണ്ടപ്പോൾ വളരെ സന്തോഷം.
സാധാരണ പൂജാരിമാരാണ് ആനപ്പുറമേറുക. ഇന്നിപ്പോൾ എന്റെ അയലത്തുകാരനായ ആരൂരെ മുരളിയണ്ണനു കയറാനാണ് ഗജവീരൻ ഇത്ര താണു വണങ്ങി കിടക്കുന്നത്!
ഹാവൂ.... ആൾ കയറിപ്പറ്റി!
ഇനി മുത്തുക്കുടയുയർത്തണം!
സക്സസ്! രാജാപ്പാർട്ടിൽ ഞെളിഞ്ഞ് മുരളിയണ്ണൻ!
ഉരുളിച്ചക്കാരായ പയ്യന്മാർക്കു പിന്നാലെ ഏവൂരേക്ക്....
എഴുന്നള്ളത്തുകണ്ടു. പടവും പിടിച്ചു. രാമപുരത്തു നിന്ന് കിഴക്കോട്ടിറങ്ങി. വഴിയിൽ സുകുമാരൻ സഖാവും, ഭാഗവതരും, കിട്ടുവണ്ണനും, പിന്നിൽ ശങ്കരൻ കുട്ടിയണ്ണനും.
സ്ഥലത്തെ പ്രധാന ദിവ്യന്മാർ!
റോഡിലെന്താണ്? കയ്യാങ്കളി ആണോ?
ഹേയ്! ദാ ഇതാണ് സംഭവം!
കപ്പിയിൽ കയറു കൊരുക്കുകയാണ്!
ഇനി ഈ കയർ രണ്ടു വസങ്ങളിലായി മരങ്ങളിൽ കെട്ടും. കയറിനു നടുവിൽ കപ്പി രാജകീയമായി ദാ ഇങ്ങനെ കിടക്കും!
ഈ കപ്പിയിലാണ് ‘ഉറി’ കയറിൽ കെട്ടി വലിക്കുന്നത്.
ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിവസമാണ് ഏവൂർ ഉറിയടി മഹോത്സവം. മകരത്തിൽ നടക്കുന്ന പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞാൽ ഏറ്റവും കേമമായി നടത്തപ്പെടുന്നത് ഈ ഉത്സവമാണ്. ഏവൂർ തെക്കും, കിഴക്കും, വടക്കും കരകൾ ഉണ്ടെങ്കിലും, തെക്കേക്കരയിലാണ് ഉറിയടി ഏറ്റവും കേമമാകുക. പണ്ടൊക്കെ ഒരു ദിവസം നൂറ് ഉറി നേർന്നിരുന്നിടത്ത് ഇന്ന് 2000 ഉറികളാണ് നേരുന്നത്!
ഒരു പക്ഷേ കേരളത്തിൽ ഏറ്റവും മനോഹരമായി ഉറിയടി നടത്തുന്നത് ഇവിടെയാണ്. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ കരക്കാർ തന്നെയാണ് ഉറിയടി സംഘടിപ്പിക്കുന്നത്.
ഉറി ഡസൻ കണക്കിന് ദാ എത്തിക്കഴിഞ്ഞു....
ഇനി ഉറി ഡൌൺ ലോഡിംഗ് !
എല്ലാം വീക്ഷിച്ചുകൊണ്ട് ‘ദാദ’ തന്റെ കടയിൽ....
ദാ സ്വയമ്പൻ ഉറികൾ!
ഇനി ഇതുപോലെ ഓരോ മുക്കിലും നിരവധി ഉറികൾ നിരക്കും. എല്ലായിടത്തും കപ്പിയും കയറും സജ്ജീകരിച്ചിട്ടുണ്ടാവും. (അവിടങ്ങളിൽ ഉറിയടി കഴിഞ്ഞാൽ മറ്റു സ്ഥലങ്ങളിലേക്ക് കപ്പി കൊണ്ടുപോകും) ഉറികൾ ഒക്കെയും വഴിപാടുകൾ ആണ്. അടിച്ചു കഴിഞ്ഞാൽ വഴിപാടു കഴിച്ചവർ അവരവരുടെ വീട്ടിൽ കൊണ്ടുപോയി തൂക്കിയിടും.
എങ്ങനെയുണ്ട് ദാ ഈ ഡിസൈൻ??
ഇതോ? അടുക്ക് ഉറി....
വർണാഭമായ മറ്റൊരു ഉറി...
ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ മാവ് ഇങ്ങനെ എത്ര ഉറികൾ കണ്ടിരിക്കുന്നു!
ദാ രണ്ടുറികൾ.....
സമയമാകാറായി.... മാങ്കൊമ്പ് ഫ്രീ ഉണ്ടോ? യമണ്ടനൊരു ഉറിയുമായി ഒരു കൂട്ടം....
കിഴക്ക് കൊട്ടും മേളവും കേൾക്കുന്നു....
പുരുഷാരം വീടുകൾ വിട്ടിറങ്ങി. നിരത്ത് വർണാഭമാക്കി ബലൂൺ കച്ചവടക്കാർ എത്തി...
കാറ്റാടി മരം....!
ഹായ്! കണ്ണനും കൂട്ടരും എത്തിക്കഴിഞ്ഞു!
പല പ്രായത്തിലുള്ള കൃഷ്ണന്മാരും ഗോപികമാരും ഉണ്ടാവും ഉറിയടിയ്ക്ക് മാറ്റുകൂട്ടാൻ.
ഒരു ഗോപിക കൃഷ്ണന്മാരെ ഒളിഞ്ഞു നോക്കുന്നു!
ഞങ്ങൾ ഗോപസ്ത്രീകളാ!
ഒരു കുഞ്ഞു ഗോപികാവസന്തം!
ഇതാ മുതിർന്ന ഗോപികമാർ.
ആടാനും പാടാനും തയ്യാറായിത്തന്നെയാണ് എല്ലാവരും....
സംഭവം തുടങ്ങാൻ ഇനിയും വൈകുമോ?
‘കുഞ്ഞിക്കൃഷ്ണനു’ പരിഭവം.
ഇല്ല. വൈകില്ല!
കൃഷ്ണകുമാരൻ ഗോപകുമാരിമാർക്കൊപ്പം ചുവടു വച്ചു കഴിഞ്ഞു!
ധീരസമീരേ.... യമുനാ തീരേ.....
കള മുരളീ രവം എങ്ങും മുഴങ്ങുന്നു.... ഗോപികമാർ വനമാലിമാർക്കൊപ്പം!
ഗോപികമാർക്കു വിസ്മയമൊരുക്കി മായക്കണ്ണന്മാർ!
മുതിർന്ന കൃഷ്ണന്മാർ....
ഇവരാണ് ‘ശരിക്കും’ ഉറി അടിക്കുക!
ഈ കഥകളി മോഡൽ ‘മേയ്ക്ക് അപ്പ്’ അടുത്ത കാലത്തു തുടങ്ങിയതാണ്. കൊള്ളാം. ചന്തമുണ്ട്!
ഇനി രണ്ടാളും ചേർന്ന് ഉറി പിടിച്ച് വട്ടത്തിൽ ഓടും.
എന്നിട്ട്.... ഇങ്ങനെ ചുഴറ്റി ആകാശത്തേക്കെറിയും. അപ്പോൾ കപ്പിയിൽ ഉറി വലിക്കുന്നവർ അത് കൃഷ്ണന്മാർക്കു കൊടുക്കാതെ ഉയർത്തി വലിക്കും. ഒടുവിൽ കൃഷ്ണന്മാർ ഉറി അടിച്ചു പൊട്ടിക്കും. (മുൻപ് ബലരാമനും ശ്രീകൃഷ്ണനും ആയിരുന്നു. പീതാംബരനും, നീലാംബരനും. ഇപ്പോൾ എല്ലാം പീത-നീലാംബരന്മാരായിരിക്കുന്നു.)
ഉറികളുടെ എണ്ണം കൂടിയതോടെ അഞ്ചും ആരും ഉറികൾ ഒരു വീട്ടിൽ നിന്നു തന്നെ നേരാൻ തുടങ്ങിയപ്പോൾ അവ ഒരുമിച്ചു കെട്ടാൻ തുടങ്ങി.
അതിനിടെ ദാ ഇവിടെ നോക്കൂ...
“ദാ.... ഞങ്ങൾ കളിക്കാൻ പോവാ..... മ്യൂസിക്കിട്ടോ!” കുഞ്ഞിക്കൃഷ്ണന്റെ ഓർഡർ!
ഗോപികാവസന്തം തേടീ വനമാലീ.....നവ നവഗോപികാവസന്തം.......
നിമിഷങ്ങൾക്കുള്ളിൽ വനമാലി അപ്രത്യക്ഷനായി!
“കണ്ണനെവിടെ...? എൻ കണ്ണനെവിടെ...?”
വിരഹിണിയായ രാധ കേഴുന്നു....
കണ്ണൻ , ദാ ഇവിടെയാണ്! മൂത്ത ഗോപികമാർ കണ്ണനെ കൈത്തൊട്ടിലിൽ ആട്ടുന്നു!
രാധ പിണങ്ങിയിരിപ്പായി!
ഒടുവിൽ എല്ലാവരും ഒത്ത് ആടിപ്പാടി....
പ്രമദവൃന്ദാവനം....!
കണ്ണനും ഗോപികമാരും പല സെറ്റായി വന്നു തുടങ്ങി.
ദാ നോക്ക്!
ഒരു ബലരാമനും, ശ്രീകൃഷ്ണനും!
കലപ്പയ്ക്കു പകരം ഫ്ലൂട്ടെടുത്തു ബലരാമൻ!
ഗോപികമാരെത്തി. ഇപ്പോൾ ഫുൾ ടീമായി!
അടുത്ത ടീം ദാ താഴെ.
ഉറിയടി കാണാൻ ഏവൂർ തെക്കേക്കരയിലെ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തി...
ഈ ഉറി നോക്കൂ. ഇതിനുള്ളിൽ നിറയെ ഉണ്ണിയപ്പമാണ്!
ഓരോ ഉണ്ണിയപ്പവും ഓരോ പായ്കറ്റിലാക്കിയാണ് വച്ചിരിക്കുന്നത്.
ചിറ്റപ്പന്റെ മകൻ പ്രകാശിന്റെ വകയാണ് ഉറി.
ഉറിപൊട്ടുമ്പോൾ കുട്ടികൾക്ക് കുശാൽ!
ഇനിയൊരു കോൺഗ്രസ് ഉറി!
അടുത്തത് കമ്യൂണിസ്റ്റ് ഉറി!
എല്ലാ പാർട്ടിക്കാരും, മതക്കാരും ഉണ്ട് ഉറിയടിയാഘൊഷിക്കാൻ!
ഹരിതാഭമായൊരു നാടൻ കാഴ്ച!!
മുല്ലപ്പൂക്കൾ കൊണ്ടുള്ള ഉറി....
അടിച്ചു കഴിഞ്ഞു!
ദാ.... പത്ത് ഉറികൾ ഒരുമിച്ച്!
പൊരി വെയിലിൽ നൃത്തം ചെയ്തു തളർന്നു കണ്ണാ!
ഒരു കുഞ്ഞു കണ്ണൻ, മുതിർന്ന കണ്ണനോട്....
വീട്ടിൽ നിന്നു നേർന്ന ഉറികൾ ശേഖരിച്ച് എന്റെ അനിയൻ കണ്ണൻ ഞങ്ങളുടെ കാവിൽ കൊണ്ടുവന്നു വച്ചു!
ഉറിയടി ദിവസം ഏവൂരമ്പലത്തിൽ ഓട്ടൻ തുള്ളലും ഉണ്ടാകും.
ഉച്ചയടുപ്പിച്ചാണ് ഓട്ടൻ തുള്ളൽ നടക്കുക.
ഊണു കഴിഞ്ഞാലുടൻ പോകേണ്ടതുകൊണ്ട് ഞാൻ അങ്ങോട്ടോടി.
തുള്ളൽക്കാരൻ അരങ്ങു തകർക്കുന്നു!
ഒരു ക്ഷേത്രം ജീവനക്കാരനെയാണ് ഇപ്പോൾ ഇരയായി കിട്ടിയിരിക്കുന്നത്!
(തുള്ളൽക്കാരന് ആരെയും കളിയാക്കാൻ അവകാശമുണ്ട്!)
“നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി? ”
“ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ
നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം!”
അയാൾ ചമ്മി ചിരിച്ചുകൊണ്ടു വന്നപ്പോഴേക്കും കുഞ്ചൻ ഫോമിലായി! ക്യാമറകൊണ്ടു നിൽക്കുന്ന എന്നെ കണ്ടാൽ കണക്കിനു കിട്ടും എന്നു മനസിലാക്കി ഞാൻ മുങ്ങി.
പുറത്ത് വിവിധ തരം ഉറികൾ ഊഴം കാത്ത് തൂങ്ങുന്നു....
ഇവയൊക്കെ അടിക്കുമ്പോഴേക്കും മണി ഏഴാകും....
ഇക്കുറി എനിക്ക് 2 മണിക്കു തന്നെ പോയേ തീരൂ....
മനസ്സില്ലാ മനസ്സോടെ അന്ന് തൽക്കാലം വിട വാങ്ങി.
ഇക്കൊല്ലത്തെ ഉറിയടി അടുത്താഴ്ചയാണ്.
മക്കളുമൊത്ത് പോകാനുള്ള കാത്തിരിപ്പിലാണ് ഞാൻ.
വരുന്നോ ഏവൂർക്ക്???
അടിക്കുറിപ്പ്: കഴിഞ്ഞ മില്ലെനിയത്തിലെ ഗോപികമാർ ഒക്കെ ഇപ്പോൾ എവിടെയാണാവോ!? വനമാലിമാരെയൊക്കെ കാണാറുണ്ട്!
ഒരു പക്ഷേ കേരളത്തിൽ ഏറ്റവും വർണാഭമായ, റൊമാന്റിക്കായ ഉറിയടി ഏവൂരാണ് നടക്കുന്നത്!
ReplyDeleteനല്ല ചിത്രങ്ങള്‍.
ReplyDeleteപഴയ ഗോപികമാരെ കണ്ടുമുട്ടിയാല്‍ പറയണേ.
:)
നല്ല ചിത്രങ്ങള്‍.. കുറേയേറെ അടിക്കുറുപ്പുകളും ഇഷ്ടപ്പെട്ടു. കഴിഞ്ഞ മില്ലെനിയത്തിലെ ഗോപികമാരെ കണ്ടിട്ട് എന്തിനാ കൃഷ്ണനും രാധയും പാടാനാണോ:)
ReplyDeleteസംഗതി നല്ല ജോറായി.
ReplyDeleteനല്ല ചിത്രങ്ങള്‍ . വിവരണവും
ആ കോണ്‍ഗ്രസ് ഉറിയും കമ്മ്യൂണിസ്റ്റ് ഉറിയും കലക്കി.
പരസ്യമായി അമ്പലത്തില്‍ കയറിയല്ലോ സഖാവ് ഉറി :-)
ഉറിയടി സിനിമയിലേ കണ്ടിട്ടുള്ളൂ..
ReplyDeleteനേരിൽ കണ്ടിട്ടില്ല ഇതുവരെ..
അങ്ങനെ, ഓസില്‍ ഉല്‍സവം
ReplyDeleteകൂടാന്‍ കഴിഞ്ഞതിലുള്ള
സന്തോഷം അറിയിക്കട്ടേ....
അങ്ങിനെ ഞാന്‍ ഏവൂര്‍ ഉറിയടിയിലും പങ്കെടുത്തു .നല്ല ചിത്രങ്ങള്‍ നല്ല വിവരണം
ReplyDeleteനല്ല ചിത്രങ്ങള്‍..അതിനൊത്ത വിവരണവും..
ReplyDeleteഇഷ്ടപ്പെട്ടു.. നല്ല കഥ പറയുന്ന ചിത്രങ്ങള്‍..!
ReplyDeleteഇത് കൊള്ളാമല്ലോ. നമ്മുടെ ഇവിടെയൊക്കെ ഓണത്തിനാണ് ഉറിയടി. അതും ഒരിടത്ത് ഒരു ഉറിയേ കാണുകയുമുള്ളൂ. ഇതിപ്പോ ഉറികളുടെടെ ഒരു സംസ്ഥാന സമ്മേളനം ആണല്ലോ! ആ കോൺഗ്രസ്സ് ഉറിയും കമ്മ്യൂണിസ്റ്റ് ഉറിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല ചിത്രങ്ങള്‍...എനിക്കിഷ്ട്ടപ്പെട്ടത്..കൊണ്ഗ്രെസ്സ് ഉറിയും ..കമ്മുനിസ്ട്ടു ഉറിയും ഹഹ
ReplyDeleteഏവൂര്‍ ഉറിയൊന്ന് അടിച്ച് പൊട്ടിക്കണമെന്നോര്‍ത്ത് കമന്റിടാന്‍ ഞാന്‍ അരമണിക്കൂറായി ശ്രമിക്കുന്നു. ഇത്ര ഫോട്ടോ ഒന്ന് ത്ഗുറന്ന് വരണമെങ്കില്‍ എന്താ പെടാപ്പാട്? നെറ്റിന് അത്ര സ്പീഡാണേയ്. എന്തായാലും തുറന്ന് എല്ലാമൊന്ന് ദര്‍ശിച്ച് വന്നപ്പോഴേയ്ക്കും പത്തുപേര്‍ ഉറിയടിച്ച് പോയി: സാരമില്ല പതിനൊന്നാം ഉറി എന്റെ വക. നന്നായിട്ടുണ്ട് “ഉറിയടി ഫോട്ടോ ഫീച്ചര്‍” അടിക്കുറിപ്പുകളും കെങ്കേമം
ReplyDeleteഏവൂര്‍ക്കു വരുന്നോ, എന്നോ? ചോദിക്കാനെന്തിരിക്കുന്നു, ഞാന്‍ റെഡി.
ReplyDeleteഓരൊന്നര ലക്ഷം രൂപയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍? ഇവിടെയൊക്കെ വല്ലാത്ത മാന്ദ്യമാണേയ് !
ഊക്രന്‍ പോട്ടങ്ങള്‍ !
വൈദ്യരെ...ഉറിയടി കലക്കി...നല്ല പച്ച പോട്ടങ്ങള്‍...ഇഷ്ടായി...
ReplyDeleteനാടും അമ്പലവും പരിസരങ്ങളും അടിക്കുറിപ്പുകളുമെല്ലാം ആസ്വദിച്ചു.
ReplyDeleteഎല്ലാം നല്ല ഫോട്ടോസ്, പക്ഷെ ആ ചങ്ങലയിട്ട് നടത്തുന്ന പാവം ആനയെ കാണുമ്പോള്‍ സങ്കടാവുംട്ടോ :(
ReplyDeleteഅല്ലെങ്കിലും പഴയ കൃഷ്ണന്മാര്‍ക്ക് ഉറിയടി എന്ന് കേള്‍ക്കുമ്പോള്‍ ഇരിക്ക പൊറുതി ഉണ്ടാവില്ലല്ലോ..നന്നായിട്ടുണ്ട്ട്ടോ
ReplyDeleteഡോക്ടറെ ..
ReplyDeleteഉറിയടി വിവരണം കലക്കി...പടങ്ങളും കൊള്ളാം...
ആനയുടെ കൊമ്പ് കണ്ടിട്ട് അവന്‍ നമ്മുടെ ഹരിപ്പാട്ടെ "സ്കന്ദന്‍" ആണോന്നൊരു ശംശയം ..
ശരിയാണോ?
അനിൽ @ ബ്ലോഗ്
ReplyDeleteമനോരാജ്
ചെറുവാടി
പൊന്മളക്കാരൻ
റ്റി.യു.അശോകൻ
ആഫ്രിക്കൻ മല്ലു
ഒരു ദുബായിക്കാരൻ
സ്വന്തം സുഹൃത്ത്
സജിം തട്ടത്തുമല
ആചാര്യൻ
അജിത്ത്
കൊച്ചു കൊച്ചീച്ചി
ജുനൈദ്
ശ്രീനാഥൻ
ലിപി രഞ്ജു
നചികേതസ്
രഘുനാഥൻ
എല്ലാവർക്കും നന്ദി!
ലിപി രഞ്ജു....
ReplyDeleteഅത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല.
ആനയോട് സ്നേഹമാണു താനും.
പക്ഷേ ആ പാവം ഒരു ചവിട്ടു ചവിട്ടിയാൽ തീരുന്നത് ചിലപ്പോൾ ഒരു കുറ്റുംബത്തിന്റെ തന്നെ സകല പ്രതീക്ഷകളും അവും...!
(ആനയെഴുന്നള്ളത്തൊക്കെ നിൽക്കുന്ന കാലം വരും. അതുവരെ ക്ഷമിക്കൂ. മൃഗങ്ങളെ പീഡിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല.)
രഘുനാഥൻ,
അവനാണോ ഇവൻ എന്നു പിടിയില.
ഞാൻ യാദൃച്ഛികമായി കണ്ടതാണ്!
ഞാന്‍ ആദ്യായിട്ടാ ഉറിയടി കാണുന്നത്... കലക്കി ട്ടോ... ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നു അറിയില്ലായിരുന്നു.കോണ്ഗ്രസ് ഉറിയും കമ്മ്യൂണിസ്റ്റ് ഉറിയും കലക്കി.....നല്ല വിവരണം..ഫോട്ടോസും നന്നായി.
ReplyDeleteഅടിപൊളി ചിത്രങ്ങളോടെ വിശദമായ അവതരണം ....
ReplyDeleteമനോഹരമായിട്ടുണ്ട്
എവൂരെ ഉറിയടിയെക്കുറിച്ച് കേട്ടിട്ടുണ്ട് ജയേട്ടാ. വല്യമ്മ എല്ലാക്കൊല്ലവും കാണാന്‍ പോവും. എന്നെങ്കിലും ഞാനും വരും ..... എന്നാണാവോ.
ReplyDeleteനല്ല പടങ്ങള്‍. ഈ വര്‍ഷവും മക്കളെയും കൂട്ടി അടിച്ചു പൊളിച്ചു വാ.
അവിയൽ എനിക്കു പണ്ടേ ഇഷ്ടമാ...പക്ഷേ ഈ അവിയൽ....എനിക്കങ്ങു ബോധിച്ചു.....എന്തോ ഒരു സ്പെഷ്യൽ ഫീൽ...
ReplyDeleteഉറി അടിപൊളി
ReplyDeleteഅമ്മയെ ചെക്കപ്പിനു കൊണ്ടുപോയിരുന്നോ ?
അതോ ആനേം ഉത്സവോം കണ്ട് മടങ്ങിയോ ?
ഇത്തവണ ഞാന്‍ തീര്‍ച്ചയായും ഏവൂര്‍ ശ്രീകൃഷണ ജയന്തി
ReplyDeleteഉറിഅടി കാണാന്‍ വരും . അത്രയ്ക്ക് ഇഷ്ടമായി ഈ ഉത്സവ വിശേഷം
ഭഗവാനെ കൃഷ്ണാ ........എനിക്കതിനു അവസരമുണ്ടാക്കണേ.....?
കുറിക്കുകൊള്ളുന്നയടിക്കുറുപ്പുകളുമായി ഉറിയടിചിത്രങ്ങളിവിടെ പറഞ്ഞുതന്നതേറെയാണ് കേട്ടൊ ഡോക്ട്ടറേ
ReplyDeleteഓഹോ ഉറിയടി മഹാമഹം നടക്കുന്ന നാടണല്ലേ ഈ ഏവൂര്..ശോ അതൊക്കെ കാണാന്‍ ബ്ജാഗ്യം വേണം..ഭാഗ്യാവാന്‍.വരാന്‍ ഒന്നും പറ്റില്ലല്ലോ എന്ന സംഗടംങടം മാത്രം.
ReplyDeleteനല്ല ചിത്രങ്ങളൂം അതിനെ വെല്ലുന്ന അടിക്കുറിപ്പുകളും. ഉറിയടി നേരിൽ കണ്ടതുപോലെയായി. ഞാനിതുവരെ സിനിമയിലും ടിവിയിലുമേ കണ്ടിട്ടുള്ളൂ, നേരിട്ടു കണ്ടിട്ടില്ല.
ReplyDeleteഉറിയടി വിവരണം കലക്കി... എന്റെ ഡോക്ടറേ.. എന്നാ ഈ പരിപാടി ഒന്നു നേരിൽ കാണാൻ സാധിക്കുക..
ReplyDeleteഡോക്ടര്‍ സര്‍, ഫോടോകളിലൂടെ ഒരുക്കിയ ഉറിയടി മഹോല്‍സവം അതീവ ഹൃദ്യം ആയി..കണ്ണിനു നല്ല വിരുന്നു..ഉറിയടി കണ്ടിട്ടുണ്ട്..ആലപ്പുഴ മുല്ലക്കല്‍ തെരുവില്‍..പക്ഷെ അത് ഇത്ര വര്‍ണ്ണാഭം അല്ല...വിവരണവും കലക്കി...
ReplyDeleteമഞ്ജു മനോജ്
ReplyDeleteഅതെയോ!?
കാല്പനികമനോഹാരിത തുളുമ്പുന്ന ഒരാഘോഷമാണ് ഏവൂരെ ഉറിയടി. എന്നെങ്കിലും പറ്റുമെങ്കിൽ വരൂ...!
നൌഷു
നന്ദി സുഹൃത്തേ!
ശ്രീനന്ദ
വല്യമ്മയ്ക്കൊപ്പം ഏവൂരൊക്കെ ഒന്നു കറങ്ങ്!
(‘നാഗവല്ലി’യൊന്നുമാവില്ല, കേട്ടോ!)
കാരിച്ചാൽ ഗോപൻ
സന്തോഷം!
അപ്പോ, ഇത്തവണ ആഗ്രഹം സഫലീകരിക്കട്ടെ.
കലാവല്ലഭൻ
അമ്മയെ ചെക്കപ്പിനു കൊണ്ടുപോകേണ്ടതുകൊണ്ടല്ലേ അന്ന് ഉച്ചയ്ക്ക് 2 മണിക്കു തന്നെ പോവേണ്ടി വന്നത്. കൊണ്ടുപോയി. (തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ)
ബിലാത്തിച്ചേട്ടൻ
മുരളീധരാ, മുകുന്ദാ, മുരാരേ!
എന്നാ ഏവൂർക്ക്?
ഒടിയൻ
ഒടിയൻ ഉടനടി ഉറിയടി കാണണം!
ഇല്ലെങ്കിൽ ഉടനടി!
എഴുത്തുകാരിച്ചേച്ചി
ഉം....
എന്നെങ്കിലും ഏവൂർ വരാൻ അവസരം കിട്ടിയാൽ നഷ്ടപ്പെടുത്തരുത്!
കാഴ്ചക്കാരൻ
നേരിൽ കാണാമല്ലോ.
ഇക്കൊല്ലം ഓഗസ്റ്റ് 21 ഞായറാഴ്ച.
ഷാനവാസിക്ക
അതെ.
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഹൃദ്യമായ ഉറിയടി ഏവൂർ തെക്കും മുറിയിലേതു തന്നെ!
എല്ലാവർക്കും നന്ദി!
ചറപറാ പടങ്ങൾ എടുത്തത് കൊണ്ട് കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ പറ്റി.
ReplyDeleteതിരുവിതാംകൂര്‍ ഭാഗത്തു മാത്രമുള്ള പല ഉത്സവങ്ങളെപ്പറ്റിയും,ക്ഷേത്രാചാരങ്ങളെപ്പറ്റിയും മലബാറുകാരായ എന്നെപ്പോലുള്ളവര്‍ക്ക് കേട്ടറിവു മാത്രമേ ഉള്ളു.ഏവൂരിലെ പ്രശസ്തമായ ഉറിയടിയെപ്പറ്റി കേട്ടിട്ടുണ്ട്.അതിനപ്പുറം,മറ്റൊന്നും അറിയില്ലായിരുന്നു.ഡോക്ടറുടെ ഈ ചിത്രങ്ങള്‍ അവിടെ വന്ന് ഉറിയടികണ്ട് അനുഭവം തന്നു.ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പുകള്‍ കൂടി ആയപ്പോള്‍ ശരിക്കും അതിന്റെ മുഴുവന്‍ Ambiance കിട്ടി.
ReplyDeleteനന്ദി ഡോക്ടര്‍.
കലപ്പയ്ക്കു പകരം ഫ്ലൂട്ടെടുത്തു ബലരാമൻ!.
ReplyDeleteCongress urry, Communist urry..ha..haa.
Nice comments...Really it made it talking documentary..
I enjoyed it a lot!.
ഗംഭീരമായ ആഘോഷമാണല്ലോ. ഫോട്ടോകളും വിവരണവും
ReplyDeleteകൂടിയായപ്പോള്‍ ഉത്സവം നേരില്‍ കണ്ട പ്രതീതി.
key man shariyavunnilla.. athukondu manglish akkatte.. uriyadi enna uthsavamthepatti adyamayitanu..kelkkunnathu. assalayi. athu kananulla thalparyam pinneyanu manassilayathu.. parasyamaya rahasyam.. enthayalum vishesham thanne to....
ReplyDeleteചിത്രങളും അടിക്കുറിപ്പും കൂടി ആയപ്പൊ സംഗതി നെരിട്ടു കണ്ട പൊലെ! ഉഗ്രൻ അവതരണം...
ReplyDeleteഉറികൾ എപ്പൊഴാണൊ മെമ്പർഷിപ് എടുത്തെ?
(എയ് ചുമ്മാ..)
മക്കളുമായി ഉറിതല്ലല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ആശംസകള്‍. :)
ReplyDeleteഡോക്ടറേ......സൂപ്പര്‍
ReplyDeleteഫോട്ടോയുടെ കൂടെ ഡയലോഗുകളും ആയപ്പൊ നല്ലൊരു എഫക്റ്റുണ്ടായിരുന്നു.
ഇത്ര അടുതായിട്ടും എനിക്ക് ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല.. ഫോടോകള്‍ക്കും പോസ്റ്റിനും ഒരുപാട് നന്ദി
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteചിത്രങ്ങളും എഴുത്തും.
ആശംസകള്‍
നന്നായിരിക്കുന്നു.
ReplyDeleteചിത്രങ്ങളും എഴുത്തും.
ആശംസകള്‍
ചിത്രങ്ങള്‍ തന്നെ എല്ലാം പറഞ്ഞു....
ReplyDeleteകുമാരൻ
ReplyDeleteപ്രദീപ് കുമാർ
പാച്ചു
കേരളദാസനുണ്ണി
സൈന്ധവം
പ്രതി
മാവേലികേരളം
ചെറുത്
ഇന്റിമേറ്റ് സ്ട്രെയ്ഞ്ചർ
മനോജ് വെങ്ൻഗ്ഗോല
സന്ദീപ് കളപ്പുരയ്ക്കൽ...
എല്ലാവർക്കും നന്ദി!
നല്ല വിവരണം.അതുപോലെ ഗ്രാമീണത നിറഞ്ഞ ചിത്രങ്ങളും
ReplyDeleteഹരിതാഭമായ നാട്ടുകാഴ്ചകള്‍ .വിവരണവും
ReplyDeleteപടങ്ങള്‍ പോസ്റ്റ് ആക്കിക്കൊടുക്കും എന്നൊരു ബോര്‍ഡ് വച്ചാല്‍ ....:)
ReplyDeleteനല്ല ചിത്രങ്ങള്‍ ...പോസ്റ്റ് ഉത്സവങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയി .:)
ചിത്രങ്ങള്‍ കഥ പറയുമ്പോള്‍ സ്വാഭാവികമായും രണ്ടില്‍ എതിന്റെയെങ്കിലും തുടര്‍ച്ച നഷ്ടപ്പെടും .ഹൃദയഹാരിയായ ചിത്രങ്ങള്‍ ..
ReplyDeleteരസമായിട്ടുണ്ടല്ലോ..!
ReplyDeleteഅതാണ്, ആരാധനയുമായ് ബന്ധപ്പെട്ട, പുരുഷാരമുള്ള ചടങ്ങുകള്‍ ആരാധനാലയങ്ങളിലാണ്, അല്ലാതെ റോഡിലല്ലാ.
കഴിഞ്ഞ വര്‍ഷം നാട്ടില്‍, ജനക്കൂട്ടം റോഡില്‍ മീറ്റിംഗുകളോ മറ്റു പരിപാടികളോ കാരണം ജനങ്ങളുടെ യാത്രാവകാശം ഹനിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചതിനു ശേഷമാണ്, ഈ ഒരു ദിവസം നഗരത്തില്‍ ഷോപ്പിംഗിന് പോയതായിരുന്നു, പെട്ട് പോയി മൂന്നാല് മണിക്കൂര്‍ നേരം..!
ആശംസകള്‍
valare nalla article,
ReplyDeleteഅങ്ങനെ ഏവൂരെ ഉറിയടിയും കണ്ടൂ. സന്തോഷമായി. എന്തായാലും കൊള്ളാം,ട്ടോ. എല്ലാ നാട്ടുകാരും അങ്ങനെ നിറഞ്ഞു നടന്നും പങ്കെടുത്തുമുള്ള പരിപാടിയല്ലേ.. ബഹുത് അച്ചാ!
ReplyDeleteഇതാണ് ചിത്രകഥ .....മാഷെ കലക്കിട്ടോ ...ആശംസകള്‍
ReplyDeleteസ്വന്തം മണ്ണും ദേശവും വിട്ടു നില്‍ക്കുന്നവന്‍ അമ്മയെ പിരിഞ്ഞിരിക്കുന്ന മുലകുടി മാറാത്ത കുഞ്ഞിനെ പോലെയാനുന്നു ഈ പോസ്റ്റ് എന്നെ വീണ്ടും ഓര്‍മിപ്പിക്കുന്നു..
ReplyDeleteഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒന്നിനെക്കുറിച്ച് കേൾക്കുന്നത്. ഫോട്ടോ അധികവും ലോഡായില്ല.
ReplyDeleteആശംസകൾ ഡോക്ടർ..
ചിത്രങ്ങളെല്ലാം... വളരെ നന്നായി.. എഴുത്തും..
ReplyDeleteവളരെ നല്ല വിവരണം ..ഫോട്ടോകളും സൂപ്പര്‍ ......
ReplyDeleteവരട്ടെ ഏവൂര്ക്ക്?!!!!!!!!!
ഡോക്ടർ സാറെ കമന്റിങ്ങനെ വന്നുകൊണ്ടിരിക്കും.
ReplyDeleteഅടുത്ത പോസ്റ്റിട്ടാട്ടെ..
മെട്രോ വാർത്ത നോക്കി വന്നപ്പോ ഉറിയടി കണ്ട് ഇരുന്നു പോയി.എന്നാലും ഞാനീ പോസ്റ്റ് കാണാതെ പോയല്ലോ.
ReplyDeleteകേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
പീഡനമോ? കരിവീരന്മാര്‍ക്ക് ഇത് വല്യ അഭിമാനമുള്ള കാര്യമാണെന്ന് കേട്ടിട്ടുണ്ട് .. ചില വീരന്മാരെ അമ്പലത്തില്‍ എഴുന്നള്ളത്തിന് കൂട്ടിയില്ലെങ്കില്‍ ഭയങ്കര ശുണ്ടി കാണിക്കുമെന്നും .. സ്ഥിരം തിടമ്പ് എഴുന്നള്ളിക്കുന്നവനെ മാറി വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ ഇവര്‍ പുകിലുണ്ടാക്കും... പുതിയംബലത്തില്‍ വച്ച് അപ്രകാരം ഒരു കുറുമ്പന്‍ വികൃതി കാട്ടിയപ്പോള്‍ ഞാനാ അമ്പലത്തില്‍ ഉണ്ടായിരുന്നു...
ReplyDeleteകിടു ചിത്രങ്ങള്‍ ... അടിക്കുറിപ്പിലും ഇങ്ങള് പണ്ടേ ഡോക്റററേറ്റ് ആണല്ലോ!
very nice :)
ReplyDeleteസംഭവം കൊള്ളാലോ..മ്മടെ നാട്ടില്‍ ഇത്ര ഇല്ല്യാട്ടാ....
ReplyDeleteസചിത്ര വിവരണം... ഉറിയടി കാണാന്‍ തോന്നുമ്പോള്‍ ഇങ്ങോട്ട് വന്നാല്‍ മതിയല്ലോ.. :)
ReplyDeleteഇത് കൊള്ളാല്ലോ സംഭവം ...ആദ്യായിട്ടാ ഇങ്ങിനെ ഒരു ഉറിയടി ഉത്സവത്തെ കുറിച്ച് അറിയുന്നത് ..കലക്കി ഡോക്ടറെ ..
ReplyDeleteഈ ഉത്സവത്തെ പറ്റി കേട്ടിട്ടുണ്ട് ,ഇത് നേരിട്ടു കണ്ട അനുഭവം ആയി ,അത്രയ്ക്ക് നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണങ്ങളും .ശരിക്കും എവൂരിന്റെയും രാമപുരത്തിന്റെയും അമ്പലത്തിന്റെയും ഭംഗി മൊത്തത്തില്‍ ഒപ്പിയെടുത്ത ചിത്രങ്ങളും അതിനൊത്ത വിവരണവും .നന്ദി ഒരായിരം നന്ദി ഇങ്ങു കടലിനിക്കരെ നിന്നും മനസ്സ് നാട്ടില്‍ എത്തിച്ചതിനു ഒരു വട്ടം കൂടി നന്ദി പറയുന്നു .
ReplyDeleteകലക്കീ,,,,,,,,,,,,,,,,, ആശംസകൾ
ReplyDeleteപഴയ പോസ്റ്റ് കാണിച്ച് കളിപ്പിക്കുകയാണോ ജയാ....? :)
ReplyDeleteപുതിയത് വേഗം ഇടൂ ...
ജയന് ,
ReplyDeleteഇപ്പോഴത്തെ അവസ്ഥയിൽ വളരെയേറെ പ്രസക്തി ഇതിനുണ്ട്
താല്ക്കാലികമായ കാര്യങ്ങലക്ക് വേണ്ടി മനസ്സാക്ഷിയെ വഞ്ചിച്ച് വ്യഭിചരിക്കുന്ന ഷൻഡന്മാരെക്കാൾ ബുദ്ധി ഉള്ളവരല്ലെ വെറും സാമാന്യജനം?
സർ,
ReplyDeleteഏവൂർ ഉറിയടിയെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി..വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ...