Monday, July 11, 2011

ആരാണ് പുണ്യാളൻ!?

പ്രിയമുള്ളവരെ,

ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും, കഴിയുന്നത്ര ആശയവിനിമയം നടത്താനും ഉദ്ദേശിച്ചാണ് നമ്മൾ കൊച്ചിയിൽ കൂടിച്ചേരാൻ തീരുമാനിച്ചത്. ഒപ്പം പുതുതായി ഈ രംഗത്തു വരാൻ താല്പര്യമുള്ളയാളുകളേയും ക്ഷണിച്ചിരുന്നു.

കൊച്ചി, തൊടുപുഴ, കണ്ണൂർ എന്നിവിടങ്ങളിലായി തുരുതുരാ മീറ്റുകൾ പ്രഖ്യാപിക്കപ്പെട്ടതുകൊണ്ട് 50 -60 ആളുകളെ പ്രതീക്ഷിച്ചാണ് നമ്മൾ ഈ സംഗമം പ്ലാൻ ചെയ്തത്. ജോഹർ, മനോരാജ്, നന്ദകുമാർ, ചാണ്ടിച്ചൻ, പ്രവീൺ വട്ടപ്പറമ്പത്ത്, യൂസുഫ്പ തുടങ്ങിയവർക്കൊപ്പം ഞാനും കൂടിയാണ് മീറ്റ് സംഘടിപ്പിച്ചത്. നമ്മുടെ പ്രതീക്ഷയ്ക്കൊപ്പം ബ്ലോഗർമാരുടെ പങ്കാളിത്തം ഉണ്ടായി എന്നത് ചാരിതാർഥ്യജനകമാണ്.

ഔപചാരികമായ ഉൽഘാടനമോ, സമാപനമോ ഈ മീറ്റിൽ ഉണ്ടായിരുന്നില്ല. മീറ്റ് സമയം കഴിഞ്ഞ് വളരെ വൈകിയാണ് പലരും പിരിഞ്ഞത്.

80 പേരോളം ‘അവിയൽ’ സന്ദർശിച്ച് മീറ്റിനു വരുമെന്നു പറഞ്ഞിരുന്നു. പലകാരണങ്ങളാൽ കുറേ പേർക്ക് വരാൻ കഴിഞ്ഞില്ല. പ്രതീക്ഷിക്കാത്ത പലരും വന്നു ചേരുകയും ചെയ്തു.

പുണ്യാളൻ, പകൽക്കിനാവൻ, പാമ്പള്ളി, അഞ്ചൽക്കാരൻ തുടങ്ങിയവർ അങ്ങനെ എത്തിയവരാണ്. തികച്ചും സംതൃപ്തികരമായി ഈ സംഗമം പര്യവസാനിപ്പിക്കാൻ സഹായിച്ച എല്ലാവരോടും സംഘാടകസമിതിയുടെ നന്ദി!


പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ റജിസ്റ്റർ ചെയ്ത ക്രമത്തിൽ ഇവിടെ കൊടുക്കുന്നു.

  1. അഞ്ജലി അനിൽകുമാർ (മഞ്ഞുതുള്ളി) http://manjumandharam.blogspot.com
  2. സിജോയ് റാഫേൽ (ചാണ്ടിച്ചൻ) http://sijoyraphael.blogspot.com
  3. ജയൻ ദാമോദരൻ (ജയൻ ഏവൂർ) http://www.jayandamodaran.blogspot.com
  4. അനിൽകുമാർ.ടി (കുമാരൻ) http://www.dreamscheleri.blogspot.com
  5. ജയച്ചന്ദ്രൻ.എം.വി (പൊന്മളക്കാരൻ) http://ponmalakkaran.blogspot.com
  6. ജിക്കു വർഗീസ് (സത്യാന്വേഷകൻ) http://www.sathyaanweshakan.co.cc
  7. ജോഹർ.കെ.ജെ. (ജോ) http://www.dslrfilmmaking.in
  8. ശശികുമാർ (വില്ലേജ് മാൻ) http://villagemaan.blogspot.com
  9. റെജി.പി.വർഗീസ് (റെജി പുത്തൻപുരക്കൽ)http://rejipvm.blogspot.com
  10. മനോരാജ്.കെ.ആർ http://manorajkr.blogspot.com
  11. സജ്ജീവ് ബാലകൃഷ്ണൻ (കാർട്ടൂണിസ്റ്റ്) http://keralahahaha.blogspot.com
  12. സുമേഷ്.കെ.എസ്. (സംഷി) http://mochei.blogspot.com
  13. അജു എബ്രഹാം (പുതുമുഖ ബ്ലോഗർ)
  14. ഇ.എ.സജിം തട്ടത്തുമല http://easajim.blogspot.com
  15. ദിലീപ്.കെ. (മത്താപ്പ്) http://mathap.blogspot.com
  16. നന്ദകുമാർ.ടി.കെ (നന്ദപർവം) http://www.nandaparvam.com
  17. സെന്തിൽ രാജൻ (ചെരാസൻ) http://www.cherasen.blogspot.com
  18. സിയ ഷമീൻ (സിയ) http://siyashamin.blogspot.com
  19. റിജോ മോൻ ചാക്കോ (പുതുമുഖ ബ്ലോഗർ)
  20. രഘുനാഥൻ ഏ. ആർ (രഘുനാഥൻ) http://orunimishamtharoo.blogspot.com
  21. മുഹമ്മദ് ഷെറീഫ്.ടി.എ (ഷെറീഫ് കൊട്ടാരക്കര) http://sheriffkottarakara.blogspot.com
  22. അനൂപ് വർമ്മ (അനൂപ്) http://eazhammudra.blogspot.com
  23. സാബു കൊട്ടോട്ടി (കൊട്ടോട്ടിക്കാരൻ) http://www.kottotty.com
  24. അബ്ദുൾ റഹീം.കെ (കമ്പർ) http://hajiyarpally.blogspot.com
  25. രഘുനാഥൻ കടാങ്കോട് ((പുതുമുഖ ബ്ലോഗർ))
  26. രാകേഷ്.കെ.എൻ (വണ്ടിപ്രാന്തൻ)http://vandipranthan.blogspot.com
  27. പി.കുമാരൻ (പുതുമുഖ ബ്ലോഗർ)
  28. സന്തോഷ്.സി http://www.rodarikil.blogspot.com
  29. മണികണ്ഠൻ.ഒ.വി. http://maneezreview.blogspot.com
  30. ഷിജു ബഷീർ (പകൽക്കിനാവൻ) http://www.pakalkinavan.com
  31. റെജി മലയാലപ്പുഴ http://www.mazhappattukal.blogspot.com
  32. സാബു.വി.ജോൺ (കാർന്നോർ) http://kaarnorscorner.blogspot.com
  33. ഷിബു ഫിലിപ്പ് http://www.ezhuthintelokam.blogspot.com
  34. സന്ദീപ് പാമ്പള്ളി http://paampally.blogspot.com
  35. ജേക്കബ് രാജൻ http://www.jacobrajanmavelikara.blogspot.com
  36. അരുൺ കായംകുളം http://kayamkulamsuperfast.blogspot.com
  37. ദിമിത്രോവ്.കെ.ജി  http://www.leafflutters.blogspot.com
  38. മഹേഷ് വിജയൻ http://ilacharthukal.blogspot.com
  39. ജോസാന്റണി http://www.navamukhan.blogspot.com
  40. ഷിനോജ്.വി.ജി. http://www.wayanadtourist.blogspot.com
  41. ശാലിനി.എസ് http://www.aswadanam.blogspot.com
  42. പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം) http://syaamam.blogspot.com
  43. കേരളദാസനുണ്ണി http://edatharathampuran.blogspot.com
  44. റ്റി.കെ. അജയകുമാർ (പുതുമുഖ ബ്ലോഗർ)
  45. ശ്രീജിത്ത് (ഒടിയൻ)http://odiyan007.blogspot.com
  46. യൂസുഫ്‌പ http://mazhakkeeru.blogspot.com
  47. അനൂപ് കുമാർ http://anuzone.blogspot.com
  48. ഷാജി. റ്റി.യു. http://www.chitranireekshanam.blogspot.com
  49. പുണ്യാളൻ http://in-focus-and-out-of-focus.blogspot.com
  50. ഇന്ദ്രസേന http://indra-sena.blogspot.com
  51. മുനീർ.എൻ.പി http://thoothappuzhayoram.blogspot.com
  52. സതീഷ് മേനോൻ (പൊറാടത്ത്) http://www.ragamalarukal.blogspot.com
  53. കുസുമം ആർ പുന്നപ്ര http://pkkusumakumari.blogspot.com
  54. പ്രദീപ്. റ്റി.ആർ (പുതുമുഖ ബ്ലോഗർ)
  55. മഹേഷ് ചെറുതന http://www.maheshcheruthana.blogspot.com
  56. ജയരാജ്. എം. ആർ. http://www.niracharthu-jayaraj.blogspot.com
  57. നന്ദിനി സിജീഷ് http://www.revelationofmainnersoul.blogspot.com
  58. എലിസബത്ത് സോണിയ http://www.esoniapadamadan.blogspot.com
  59. ഷിഹാബ് അഞ്ചൽ (അഞ്ചൽക്കാരൻ) http://www.anchalkaran.blogspot.com
  60. അഞ്ജു നായർ http://chambalkoona.blogspot.com
  61. ജോസഫ് ആന്റണി (പുതുമുഖ ബ്ലോഗർ)

ഇനി എന്താണ് കൊച്ചിയിൽ സംഭവിച്ചത് എന്നു നോക്കാം.
രാവിലെ ഏഴരമണിയോടെ ചാണ്ടിച്ചന്റെ ഫ്ലാറ്റിൽ നിന്ന് കുമാര സമേതനായി ചാണ്ടിച്ചന്റെ വണ്ടിയിൽ ഞങ്ങൾ പുറപ്പെട്ടു. ആപ്പിൾ പൊക്കത്തിൽ (ആപ്പിൾ ഹൈറ്റ്‌സ്  എന്ന അപ്പാർട്ട്മെന്റ്) കഴിയുന്ന യൂസുഫ്പ  എന്ന പഹയനെ കാണാനായിരുന്നു യാത്ര. അപ്പാർട്ട്മെന്റിന്റെ മുന്നിൽ തന്നെ ആൾ റെഡി. കെട്ടുകണക്കിനു പുസ്തകങ്ങൾ! ബ്ലോഗ് സുവനീർ - ഈയെഴുത്ത്, കാ വാ രേഖ, മൌനത്തിനപ്പുറം.....
എല്ലാം ലോഡ് ചെയ്ത് ഹോട്ടൽ മയൂര പാർക്കിലെത്തി. അവിടെ മനോരാജനും സംഘവും പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ബൂലോകപത്രാധിപരെ പണിയെടുപ്പിച്ചുകൊണ്ട്, കല്യാണരാമൻ സ്റ്റൈലിൽ മനോ രാജാവായി വിലസുന്നു! പണിയെടുക്കാൻ തുടങ്ങിയ റെഡ് ഷർട്ട് കുമാരനെ ഏതോ ആരാധകൻ വിളിച്ച് ശല്യപ്പെടുത്തി!


ഈ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മഞ്ഞുതുള്ളി എന്ന കള്ളപ്പെരുള്ള ഗുണ്ടുമണി ഉടൻ കവിതയെഴുതിത്തുടങ്ങി. പ്ലാസ്റ്റിക് കയറുകളിൽ ഫോട്ടോ സജ്ജീകരിക്കുന്നതു കണ്ട് അവൾ എഴുതി.  “ഇളംകാറ്റിലിതാ ഫോട്ടോക്കുലകളാടുന്നു....!”

മഞ്ഞുതുള്ളിയുടെ എഴുത്തുകണ്ട മാതാവിന്റെ പ്രതികരണം!

നിറചിരിയോടെ കാർട്ടൂണിസ്റ്റെത്തിയപ്പോഴേക്കും ‘ഫോട്ടോക്കുലകൾ’ കയറുകളിൽ നിറഞ്ഞു കഴിഞ്ഞു.


ഫോട്ടോമത്സരത്തിനുള്ള സമ്മനങ്ങൽ നിരത്തി ജോ മൊയിലാളി ഫോൺ സംഭാഷണത്തിലാണ്.അടുത്തു ചെന്നു ശ്രദ്ധിച്ചപ്പോളല്ലേ മനസ്സിലായത്. ആൾ കിളിമൊഴിയിലാണ് വർത്തമാനം. (ഏതോ ഗൂഗിൾ ബസ് ഫോളോവർ ആണ് മറുതലയ്ക്കൽ! പ്രശസ്തരായ പല ബ്ലോഗർമാരും ഈ കിളിമൊഴിയുടെ ആരാധകരാണത്രേ! പക്ഷേ തന്റെ അനോണി സ്ത്രീനാമം ജോ വെളിപ്പെടുത്തിയില്ല!)

അപ്പോൾ അതാ ഒരു സിംഹഗർജനം!
മത്താപ്പ് എത്തിയിരിക്കുന്നു!

സജീവേട്ടന്റെ കരസ്പർശത്തിൽ പുളകം കൊള്ളുന്ന മത്താപ്പ്!

ആരവം, വെടിയൊച്ച എന്നിവ മുഴങ്ങി. കൂടുതൽ ആളുകൾ എത്തിത്തുടങ്ങി.

കട്ട ഗ്ലാമറുമായി വില്ലേജ് മാൻ, തോക്കില്ലാത്ത വെടിയുമായി പട്ടാളം രഘുനാഥൻ, റെഡ് ഷർട്ട് കുമാരൻ, ബ്ലാക്ക് ഷർട്ട് ചാണ്ടി...


കമ്പർ വന്നപ്പോൾ കരം ഗ്രഹിക്കുന്ന കുമാരൻ. തിരൂർ മീറ്റിലെ താനെടുത്ത മനോഹര ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കോട്ടോട്ടിക്കാരൻ...


സജിം തട്ടത്തുമല വന്നപാടേ ഫോട്ടോയ്ക്കു മാർക്കിടാൻ പോയി!

ചുവന്ന വരയൻ കമ്പർ, ചാരപ്പുലി സംഷി!

രാവിലെ വരയ്ക്കേണ്ട സമയമായിട്ടും ഇരകളെ കിട്ടാഞ്ഞപ്പോൾ സജീവേട്ടന് ‘കൈ വിറ’  തുടങ്ങി! ഇരയായി ജോയെ പിടിച്ചിരുത്തി. ജോ അഭിമാനം കൊണ്ടു വിജൃംഭിച്ച് ഇരുന്നു.


 ഒടുക്കം....

വരഞ്ഞു കിട്ടി. ജോ ഹാപ്പി!

വര നോക്കി നിന്നതിനിടെ ഒരു ചിത്രപ്രേമി മാ‍ർക്കിട്ടുനിന്നത് കാണാൻ വൈകി!
ഏതോ ബുജി പെണ്ണാണെന്നു തോന്നുന്നു. കട്ട സീരിയസ്!
ആരാണോ ആവോ!

പെട്ടെന്നൊരാളനക്കം. നോക്കിയപ്പോൾ നന്ദനും പട്ടാളത്തിനുമൊപ്പം ഒരു ചുള്ളൻ....
പകൽക്കിനാവൻ!
പറയാതെ വന്ന് ഞെട്ടിച്ചുകളഞ്ഞു പകലൻ!





ദാ കുറേ മൊയിലാളിമാർ!

മീറ്റ് മുതലാളികൾ........   മനോരാജ്, ജോ, ജയൻ ഏവൂർ

ഇക്കാണുന്നതാണ് പിരിവുകാർ!

പിരിവു സംഘം @ രെജിസ്ട്രേഷൻ കൌണ്ടർ!
കൊട്ടോട്ടി ഇൻ ആക്ഷൻ!

വണ്ടിപ്രാന്തൻ , സംഷി, കുമാരൻ...

ഇനി സജീവേട്ടന്റെ ചില ക്രൂരകൃത്യങ്ങൾ...


ചാണ്ടിയെ കമിഴ്ത്തി വച്ച ഓസീയാർ കുപ്പിയാക്കിക്കൊടുത്തു കാർട്ടൂണിസ്റ്റ്!

ജയൻ ഏവൂരിന്റെ സൈഡ് വ്യൂ എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ച്  കാക്കനാടനാക്കി....!


ദാ ഇരിക്കുന്നു ബുദ്ധിജീവി!
അടുത്തു ചെന്നു ചോദിച്ചപ്പോഴല്ലേ മനസ്സിലായത്... ഇതു നമ്മുടെ സിയാ ഷമീൻ!
ഒപ്പമുള്ളത് മഞ്ഞുതുള്ളിയും , അമ്മയും.

“ഇത് റോഡരികിൽ നിന്നു വാങ്ങിയതൊന്നുമല്ല! ദാ നോക്ക് പടമൊക്കെ തെളിയുന്നുണ്ട്!”
റോഡരികിൽ എന്ന ബ്ലോഗുടമ സന്തോഷിനോട് ഷെറീഫിക്ക.
ഘടാഘടിയന്മാർ റെഡി!



സന്തോഷ്, സജിം തട്ടത്തുമല, മണികണ്ഠൻ...

തുടർന്ന് , പൂട്ടിപ്പോയ ‘ചെരാസൻ’ എന്ന ബ്ലോഗിന്റെ ഉടമ സെന്തിൽ രാജൻ വേദി കയ്യിലെടുത്തു. ഏതൊരു പ്രൊഫഷണൽ അവതാരകനെയും വെല്ലുന്ന തരത്തിൽ സരസമായി സദസിനെ കയ്യിലെടുത്തു. ജനം ഇളകി മറിഞ്ഞു.


ഇത് വലതു വശത്തു നിന്നുയർന്ന പൊട്ടിച്ചിരി.....

ഇത് ഇടതുവശത്തെ സന്തോഷ ഹാസങ്ങൾ....



ഓരോരുത്തരെയായി സെന്തിൽ പിടികൂടി.
ദാ ഒരു അമേരിക്കക്കാരി മറുപടി പറയുന്നു....



റെജി പുത്തൻ പുരയ്ക്കൽ, വില്ലേജ് മാൻ, റെജി മലയാലപ്പുഴ...

ദാ, താഴെ ഒരു അപൂർവ സംഗമം! പട്ടാളം വിത്ത് ആൽബർട്ട് ഐൻസ്റ്റീൻ!
അഥവാ, രഘുനാഥനും, രഘുനാഥനും!!

രഘുനാഥൻ.എ. ആർ (പട്ടാളം) , രഘുനാഥൻ.കെ.വി....


അനൂപ് കുമാർ അതിനിടെ തന്റെ പോട്ടം ഒപ്പിച്ചെടുത്തു!


ക്ലാരയുടെ കാമുകൻ ശാലിനിക്കൊപ്പം!
മഹേഷ് വിജയൻ, ശാലിനി.
നിറഞ്ഞ ചിരിയുമായി ഇന്ദ്രസേനയും മകളും...

സജ്ജീവേട്ടൻ, ഷിബു ഫിലിപ്പ്, സന്ദീപ് പാമ്പള്ളി....

പയ്യൻസ് കോർണർ........
ജിക്കു, അജു എബ്രഹാം (പുതുമുഖം), മത്താപ്പ്...

സെന്തിലിന്റെ ഓണക്കച്ചവടത്തിനിടെ വട്ടപ്പറമ്പന്റെ പുട്ടുകച്ചവടം!


പുതുതായി സംഘടിപ്പിച്ച തന്റെ വയർ സംരക്ഷിക്കാൻ നിയോഗിച്ച കമാൻഡോസിനു മധ്യേ ഒരു ട്രെയിൻ ഡ്രൈവർ!
ജേക്കബ് രാജൻ , അരുൺ കായംകുളം, വണ്ടിപ്രാന്തൻ രാകേഷ്.

സെന്തിൽ കാർന്നോമ്മാരെ വിട്ടില്ല!
പാലക്കാട്ടേട്ടൻ (കേരളദാസനുണ്ണി സംസാരിക്കുന്നു.)

ബ്ലോഗർ ജോസാന്റണി(കണ്ണട) ചേട്ടനൊപ്പം സുഹൃത്ത് അലക്സ്.

മാലാഖമാർ എപ്പോഴും വെളുപ്പിലാ....!
സോണിയ, വീണ.

കുസുമവദന മോഹ സുന്ദരി...!
കുസുമം ചേച്ചി.

കണ്ടാൽ തോന്നുന്നതാണെങ്കിൽ കൂടി ആ സത്യം വിളിച്ചു പറയാൻ എനിക്കു മടിയില്ല.
ഞാനൊരു പുണ്യാളനാ. അല്ല.... ഞാൻ തന്നെയാ പുണ്യാളൻ!


“ശ്ശോ!
സംഗതി കുഴപ്പമായല്ലോ....! മീശയും വടിച്ച്, വെള്ളക്കുപ്പായവും ഇട്ടാൽ എന്നെ എല്ലാരും പുണ്യാളനായി കരുതും എന്ന പ്രത്യാശയിലായിരുന്നു ചേട്ടാ, ഞാൻ! ഇനീപ്പോ എന്തു ചെയ്യും?”
സജിം തട്ടത്തുമല ഗദ്ഗദകണ്ഠനായി. പിന്നിൽ എല്ലാം വീക്ഷിച്ച്  ബ്ലോഗർ ‘പൊറാടത്ത്’


ഉം... പുണ്യാളമ്മാരല്ല... എല്ലാം പ്രാഞ്ചിയേട്ടമ്മാരാണല്ലോ എന്റെ ഗീവർഗീസ് പുണ്യാളാ!!
ആത്മഗതം: റിജോമോൻ ചാക്കോ.
പിന്നിൽ നിർന്നിമേഷനായിരിക്കുന്നത് മറ്റൊരു പുതുമുഖം അജയകുമാർ.


പുതുമുഖമാണെന്നൊന്നും കരുതണ്ടാ..... ആരു പുണ്യാളൻ ചമഞ്ഞാലും ഞാൻ സമ്മതിക്കില്ല!
വെള്ളയുടുപ്പൊക്കെ എനിക്കുമുണ്ട്!
ബ്ലോഗറാകാൻ തയ്യാറായി വന്ന ശ്രീ. കുമാരൻ നയം വ്യക്തമാക്കുന്നു.


“പുണ്യാളന്മാർക്ക് ചുണ്ടൻ വള്ളം വല്യ ക്രെയ്സായിരുന്നു.....മലയാളത്തിൽ ചെറുതനച്ചുണ്ടൻ മാത്രമല്ല, കാരിച്ചാൽ, കരുവാറ്റ, തായങ്കരി... എല്ലാ ചുണ്ടന്മാരെയും കുറിച്ച് ഞാൻ കവിത എഴുതിയിട്ടുണ്ട്. കേൾക്കണോ?”
മഹേഷ് ചെറുതനയോട്, കവി ശ്രീ. ജോസാന്റണി.


“പുതുമഴയായി വന്നു ഞാൻ.... പുളകം കൊണ്ടു പൊതിഞ്ഞൂ ഞാൻ....!”
പുണ്യാളന്മാർക്കെതിരെ യക്ഷിപ്പാട്ടുമായി ഇന്ദ്രസേന !

“ഒടിയൻമാർക്ക് ഒരു പുണ്യാളനെയും പേടിയില്ല; അതു റഷ്യേലായാലും, ഗൾഫിലായാലും!”
ഒടിയൻ (ശ്രീജിത്ത്), ദിമിത്രോവ്, പകൽക്കിനാവൻ എന്നിവരോട്.


“താടിവച്ചാലും ഇല്ലെങ്കിലും, പുണ്യാളന്മാർ എന്ന സങ്കല്പം തന്നെ എനിക്കിഷ്ടല്ല..... പുതു തലമുറയുടെ സ്വപ്നങ്ങളും, ഭാവനയും തീരുമാനിക്കാൻ ഒരു പുണ്യാളനെയും ഞങ്ങൾ സമ്മതിക്കില്ല!”
മത്താപ്പ് കത്തിക്കയറി!



“ഓ.... മത്താപ്പ് കലക്കീട്ട്‌ണ്ട്‌ട്ടാ.... എരമ്പി!!”
പ്രവീൺ വട്ടപ്പറമ്പൻ, ഷാജി, യൂസുഫ്പ

“മത്താപ്പ് അങ്ങനെ ഡയലോഗടിച്ച് പുണ്യാളനാകാനൊന്നും നോക്കണ്ട.... മത്താപ്പിന്റെ രഹസ്യങ്ങളൊക്കെ എനിക്കറിയാം.... എല്ലാം ആഗ്നേയേച്ചി പറഞ്ഞു!”
മത്താപ്പിനെ പടമാക്കി, എലിസബത്ത് സോണിയ പടമാടൻ!

“എല്ലാം കോമ്പ്ലിമെന്റ്സാക്കണം.... ഞാൻ വേണേൽ കാലു പിടിക്കാം...”
മത്താപ്പ് കീഴടങ്ങി. എലിസബത്ത് സോണിയ പടമാടൻ പുഞ്ചിരിച്ചു.



“തള്ളേ... മത്താപ്പിനെ പുണ്യാളനാക്കിയില്ല. എന്നെയായിരിക്കും ലവൾ ഉദ്ദേശിച്ചത്.”
ചാണ്ടിച്ചൻ ഉറക്കെ ചിന്തിച്ചു.

“ബ്ലോഗിലെ കാ‍ർന്നോർ എന്ന നിലയിൽ പറയട്ടെ ഇവിടങ്ങനെ ആരെയും പുണ്യാളനാകാൻ വിടില്ല, ഞാൻ.... എനിക്ക് ഈ ബൂലോകത്തോട് ചില കടമകളൊക്കെയുണ്ട്; അവകാശങ്ങളും.  ”
സാബു.വി.ജോൺ (കാർന്നോര്).




“താങ്കളാണൊ പുണ്യാളൻ? ഏതായാലും ഞാനല്ല....”
ജേക്കബ് രാജനോട്  മഹേഷ് ചെറുതന.


ഇതോടെ ബ്ലോഗർമാർ കൂട്ടം കൂട്ടമായി ചർച്ചകളിൽ ഏർപ്പെടാൻ തുടങ്ങി. എന്തൊക്കെയോ ആലൊചിച്ച് ഷെറീഫിക്ക മൂക്കിൽ വിരൽ തള്ളിയിരുന്നു.
“അനിയാ.... ഒരിക്കലും ഒരു പുണ്യവാളനാകാൻ ശ്രമിക്കരുത്!”കുസുമം ചേച്ചി റെജി പുത്തൻ പുരയ്ക്കലിനെ ഉപദേശിച്ചു.

“രാത്രിയിൽ പുണ്യാളന്മാരില്ല.... പദ്മരാജൻ പറഞ്ഞിട്ടുണ്ട്....അല്ലേ ചാണ്ടിച്ചാ... അങ്ങനെയല്ലെ ക്ലാരയെ.... ” മഹേഷ് വിജയനിൽ ക്ലാര ഒരു കടലായി ഇരമ്പി.
കൊട്ടോട്ടി കണ്ണടച്ച് കണ്ട്രോൾ മന്ത്രം ചൊല്ലി!



ഒരു പുണ്യാളനെ നേരിൽ കാണുന്നത് സത്യം പറഞ്ഞാ, ആദ്യായിട്ടാ.... എന്നെ അനുഗ്രഹിക്കണം.  വട്ടപ്പറമ്പൻ കറുത്ത ഷർട്ടിട്ട പുണ്യാളനോട് അപേക്ഷിച്ചു.

"ഇനീപ്പൊ എന്താ ചെയ്യാ...." പുണ്യാളൻ വട്ടപ്പറമ്പനെ അനുഗ്രഹിച്ചതോടെ പലരും നിരാശരായി. കുമാരൻ, ഒടിയൻ, ദിമിത്രോവ്, മുനീർ (തൂതപ്പുഴയോരം). എല്ലാരും പുണ്യാളചിന്ത വിട്ടു. സുഹൃദ് സംഭാഷണങ്ങളിലേക്കു മടങ്ങി.



“സത്യത്തിൽ സത്യൻ മാഷിന് ഒരു വെല്ലുവിളി ആകണ്ട എന്നത്, ത്യാഗനിർഭരമായ എന്റെ തീരുമാനമായിരുന്നു. അല്ലെങ്കിൽ ഈ മമ്മൂട്ടീം, മോഹൻലാലുമൊന്നും കിളിർക്കുക പോലുമില്ലായിരുന്നു!” ഷെറീഫിക്ക പറഞ്ഞത് ശരി വക്കുന്ന ഇന്ദ്രസേന, സന്തോഷ്.

കാണാമറയത്തിരുന്ന് കഥകളിലും, കവിതകളിലൂടെയും പരിചിതരായ പലരും ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. മണിക്കൂറുകളോളം സംസാരം നീണ്ടു....

റിപ്പോർട്ടർ ടി.വി.ക്കുവേണ്ടി ബ്ലോഗർ അഞ്ജു നായർ....



ഏഴാം മുദ്രക്കാരൻ അനൂപ് സംസാരിക്കുന്നു. പിന്നിൽ മണികണ്ഠൻ.

ഏറ്റവുമൊടുവിൽ ഓടിക്കിതച്ചെത്തി പാവം അഞ്ചൽക്കാരൻ.
പഴയ അഞ്ചലോട്ടക്കാരനെ ഓർമ്മിപ്പിച്ച്....



സജീവേട്ടൻ അങ്കക്കലി പൂണ്ടു നിൽക്കുകയാണ്. വന്നവരെ മുഴുവൻ വരഞ്ഞു വരഞ്ഞ് ഉച്ചത്തിൽ ചിരിച്ച് അർമാദിക്കാൻ തുടങ്ങി.

പാവം തൂതപ്പുഴയോരക്കാരൻ മുനീറിനെ വരയുന്ന കാർട്ടോണിസ്റ്റ്!

ട്രോഫികൾ തപ്പി ഇറങ്ങിയ കള്ളൻ!
ഷിനോജ്.

“പാമ്പള്ളീ.... എനിക്ക് അവിടുത്തെ മുന്നിൽ ശിഷ്യപ്പെടണം... സെന്തിലിനെപ്പോലെ എന്നെയും സിനിമയിൽ എടുക്കണം!” മണികണ്ഠന്റെ ആവശ്യത്തിനു മുന്നിൽ  സുസ്മേരവദനനായി  പാമ്പള്ളി.
നോക്കി നിൽക്കുന്നത്  ‘പൊറാടത്ത്’.


“സൽമാൻ ഖാൻ..... മൽമൽ ഖാൻ.... ഗുൽമൽ ഖാൻ.... അടുത്ത ഖാൻ ആരാണെന്നറിയാമോ? അതു നീയാ മോനേ സാബൂ കൊട്ടോട്ടി ഖാൻ!” പാലക്കാട്ടേട്ടൻ പ്രവചിച്ചു. അടുത്ത് മഞ്ഞുതുള്ളിയുണ്ടെന്ന ചിന്തപോലുമില്ലാതെ നാണത്താൽ തുടുത്ത് കൊട്ടോട്ടി.......

സഹൃദം പങ്കിടൽ തുടരുന്നു. പ്രായഭേദങ്ങളില്ലാത്ത സൌഹൃദക്കാഴ്ചകൾ.....

പൊന്മളക്കാരനും കുമാരനും കൂടി റിട്ടേൺ ഫ്ലൈറ്റിന് ടിക്കറ്റ് തപ്പുകയാണ്....
(ഇന്റർസിറ്റി എക്സ്പ്രസിന്റെ ടൈം നോക്കുകയാണ് പഹയന്മാർ!)

പെട്ടെന്ന് അതാ ഒരലർച്ച!
മനോരാജ് എന്തോ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് കൊട്ടോട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടുക്കുന്നു.
കൊട്ടോട്ടിക്ക് സംഗതി കത്തിയോ ആവോ.....


എന്താണ്....
എന്താണ് സംഭവിച്ചത്??
ആകാശത്തേക്ക് കയ്യുയർത്തി ഒരു രൂപം.
അതിന്റെ ഒരു കോണു മാത്രമേ ക്യാമറയ്ക്കു പിടിക്കാനായുള്ളു. ജുബ്ബാ മാത്രം.
ആ ദർശനം കിട്ടിയത് സോണിയയ്ക്കു മാത്രം!
അന്തരീക്ഷത്തിൽ നിന്ന് അശരീരിയായി ഒരു ശബ്ദം!
“എനിക്ക് ദർശനം കിട്ടിയിരിക്കുന്നു.... ഞാൻ..... ഞാൻ തന്നെയാണ് ഇനിമേൽ പുണ്യാളൻ!”
എല്ലാവരും അങ്ങോട്ടോടി.
ആ ദൃശ്യങ്ങളൊന്നും എന്റെ ക്യാമറയിൽ പതിഞ്ഞില്ല.
എല്ലാം കഴിഞ്ഞപ്പോൾ തന്റെ സുഹൃത്തിന്റെ അവസ്ഥയിൽ ദു:ഖിതനായിരിക്കുന്ന ഷാജിയെ കണ്ടു.

അതുകണ്ട് മന്ദഹസിക്കാൻ ശ്രമിച്ച നന്ദകുമാറിന്റെ ഫോട്ടോ ക്യാമറയിൽ  നേരേ പതിഞ്ഞില്ല.
നോക്കൂ.... ദൃഷ്ടാന്തം!

ഞാൻ ക്യാമറയിൽ നേരേ എടുത്ത ഈ ചിത്രം തല തിരിഞ്ഞുപോയി!


അത്ഭുതങ്ങൾ പലതും ഇനി നടന്നേക്കാം....
നമുക്ക് കാത്തിരിക്കാം!



സ്റ്റോപ്പ് പ്രസ്:
തന്റെ തലതിരിഞ്ഞ പടം കണ്ട് ദു:ഖിതനായ നന്ദൻ ദാ ഇപ്പോൾ കമന്റ് കൂടാതെ ഫോണിലും ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. കാനാടി ചാത്തൻ വഹ മന്ത്രവാദത്തിലൂടെയോ എന്തോ, പടം നേരെയാക്കി അയച്ചു തന്നിട്ടുണ്ട്. ദാ കണ്ടു കൺ കുളിർത്തോളൂ നന്ദപർവതമേ!



മീറ്റ് പോസ്റ്റുകൾ 

http://easajim.blogspot.com/2011/07/blog-post_10.html 
http://rejipvm.blogspot.com/2011/07/blog-post_10.html




http://ponmalakkaran.blogspot.com/2011/07/blog-post_09.html
http://shivam-thanimalayalam.blogspot.com/2011/07/blog-post_3450.html
http://www.kumaaran.com/2011/07/blog-post_14.html
http://keraladasanunni-palakkattettan.blogspot.com/2011/07/blog-post_12.html
http://sreejithmohandas.blogspot.com/2011/07/blog-post_12.html

107 comments:

  1. ഇക്കുറി മീറ്റ് കഴിഞ്ഞ് നേരേ ഒരു സെമിനാറിനായി കോട്ടക്കലേക്ക് ഓടേണ്ടി വന്നു.

    സംഘാടകനായതു കാരണം മുഴുവൻ സംഭവങ്ങളും ക്യാമറക്കുള്ളിലാക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കുമല്ലോ....

    കഴിഞ്ഞതൊക്കെ ഇവിടെ ഉണ്ട്.

    പങ്കെടുത്ത എല്ലാവരും പോസ്റ്റുകൾ ഇടണേ...!

    ReplyDelete
  2. ഒരു മീറ്റിലും ഇതുവരെ ഞാന്‍ എത്തിപ്പെട്ടില്ല.
    ഇതില്‍ എത്താമെന്ന് കരുതിയതാ.
    അതിനം പറ്റിയില്ല.
    നന്നായി ഡോക്ടറെ ചിത്രങ്ങളും അടികുറിപ്പും

    ReplyDelete
  3. കൊള്ളാം....എന്‍റെ സൌന്ദര്യം മൊത്തോം ഫോട്ടത്തില്‍ വന്നിട്ടില്ല....എന്ന ഒരു പരാതിയെ ഉള്ളു

    ReplyDelete
  4. മീറ്റിന്റെ വിശദവിവരങ്ങൾക്കായി ഡോക്ടറുടെ പോസ്റ്റ് കാത്തിരിക്കുകയായിരുന്നു ഇതുവരെ.ഫോട്ടോകളും,അടിക്കുറിപ്പും കലക്കി.
    കണ്ണൂർ മീറ്റിന് ഞാനും ഉണ്ടാവും.

    ReplyDelete
  5. എന്റെ ഡോക്റ്ററേ! ഇപ്പോള്‍ ഒരു ആശ്വാസമായീട്ടാ! നേരില്‍ കണ്ടത് പോലെ എല്ലാവരെയും ഈ ഫോട്ടോകളിലും കണ്ടു. എന്റെ ക്യാമറായില്‍ ഉണ്ടായിരുന്ന ഫോട്ടോകള്‍ റജിയുടെ ബ്ലൊഗില്‍ വന്നത് കാരണം എന്റെ വക പോസ്റ്റ് ഇടേണ്ടതില്ല എന്ന് കരുതി. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഒരു ഉത്തേജനം, നമ്മുടെ വക ഒരു പോസ്റ്റും ഇടാമെന്ന്...അപ്പോള്‍ ഉടന്‍ പ്രതീക്ഷിക്കുക സംഗതി....

    ReplyDelete
  6. ഇക്കൂട്ടത്തില്‍ ഒരു കോഴി കള്ളനെ മാത്രം കാണാനില്ലല്ലോ...?

    ReplyDelete
  7. കൊള്ളാം ഡോക്ടര്‍ ......
    താങ്കള്‍ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ഫോട്ടോസും വിവരണവും സൂപ്പര്‍. എല്ലാവരുടെയും ബ്ലോഗ്‌ യു ആര്‍ എല്‍ ഇട്ടതു നന്നായി. കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ ഇത് ഉപകരിക്കും. പക്ഷെ എന്റെ എന്റെ ബ്ലോഗ്‌ യു ആര്‍ എല്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ പ്രതിക്ഷേടിച്ചു ബൂലോകത്ത് ഞാന്‍ ഒരു ഹര്‍ത്താല്‍ നടത്താന്‍ ആലോചിക്കുകയാ.

    ReplyDelete
  8. വട്ടപ്പരബതിനു ദൈവം കൂടി അല്ലെ.. ഇപ്പോഴാ Suffron Baba എന്നാ പേര് ശരിക്കും അന്വര്‍ത്ഥം ആയെ

    ReplyDelete
  9. എല്ലാവർക്കും നന്ദി!

    റെജീ,

    ഞാൻ ആ തെറ്റ് ഉടൻ തന്നെ തിരുത്തിയിരുന്നു.
    ഇപ്പോൾ നോക്കൂ...

    ReplyDelete
  10. ഞാനുമൊരിക്കൽ എവിടെങ്കിലും മീറ്റും...
    മനോരമ റ്റിവിയിലൊരു മിന്നായം പോലെ കണ്ടിരുന്നു.

    ReplyDelete
  11. പുണ്യാളനെ തൊട്ടു കളിച്ചാല്‍ അങ്ങനെയിരിക്കും വൈദ്യരെ...സൂക്ഷിച്ചോ...
    ബൈ ദി ബൈ ...അടിക്കുറിപ്പുകളും ചിത്രങ്ങളും ഗുഡ്...ഗുഡ്...

    ReplyDelete
  12. ഹ ഹ കലക്കി ഡോക്ടറെ ...ഉഗ്രന്‍ പടങ്ങള്‍...നല്ല വിവരണം...

    ReplyDelete
  13. ഒരാളെ കളിയാക്കുന്നതിനിടയില്‍ പറയാന്‍ വിട്ടു പോയി ..
    superb write up jayetta :)

    ReplyDelete
  14. ഇതുവരെ ഒരു മീറ്റും കൂടിയിട്ടില്ല.
    മീറ്റ് കൂടിയത് പോലെ ഒരു പ്രതീതി ഇത് വായിച്ചപ്പോള്‍. ചിത്രങ്ങള്‍ സഹിതം മനോഹരമായ അടിക്കുറിപ്പോടെ ആയതു വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  15. ദൈവമേ...നല്ല വിവരണം...നല്ല ഫോട്ടോസ്... എന്ന് ഇതുവരെ ഒരു മീറ്റും കൂടാന്‍ സാധിക്കാതെ അസൂയപെടുന്ന ഒരു നിര്‍ഭഗ്യവതി..:(((

    ReplyDelete
  16. ഈ ബ്ലോഗര്‍മാരെക്കൊണ്ട് തോറ്റു!!
    @ചെറുവാടി .
    മഴയും നോക്കി പോസ്റ്റെഴുതി വീട്ടില്‍തന്നെ ഇരുന്നാല്‍ മീറ്റിനു പങ്കെടുക്കാന്‍ പറ്റില്ല.
    ഇടക്കൊക്കെ പുറത്തേക്കൊന്നിറങ്ങ് ..

    ReplyDelete
  17. ഫോട്ടോകളിലൂടെ ഒരുപാട്‌ ബ്ലോഗർമാരെ കാണാനായി. സംഘാടകർക്ക്‌ പ്രത്യേകം നന്ദി!
    വില്ലേജ്മാൻ ആണു ഏറ്റവും ഗ്ലാമറസ്‌ എന്ന് തോന്നി (ഞങ്ങളുടെ ചാണ്ടിച്ചൻ കഴിഞ്ഞാൽ).
    കുമാരൻ എന്നാൽ 'ലങ്കോട്ടിമുക്ക്‌' എഴുതിയ ആൾ തന്നെയല്ലേ? ഇത്ര ചെറുപ്പമാണെന്ന് കരുതിയില്ല കേട്ടൊ?
    അരുൺ (കായംകുളം) പൊതുവെ സൈലന്റ്‌ ആയിരുന്നോ?
    മഞ്ഞു തുള്ളി അൽപം അതിശയോക്തി കലർന്ന ഒരു തൂലികാനാമമായി പോയോ?
    സജീവേട്ടൻ ഒരു ഫിഗർ തന്നെ.
    സോണിയ, ഇന്ദ്ര്സേന, അഞ്ചു എന്നിവരെയും കാണാനായതിൽ സന്തോഷം!

    ReplyDelete
  18. ഈ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മഞ്ഞുതുള്ളി എന്ന കള്ളപ്പെരുള്ള ഗുണ്ടുമണി ഉടൻ കവിതയെഴുതിത്തുടങ്ങി. പ്ലാസ്റ്റിക് കയറുകളിൽ ഫോട്ടോ സജ്ജീകരിക്കുന്നതു കണ്ട് അവൾ എഴുതി. “ഇളംകാറ്റിലിതാ ഫോട്ടോക്കുലകളാടുന്നു....!”

    hahahah.... superb....!!!

    ReplyDelete
  19. നാട്ടിലെയിക്കൊല്ലത്തെ രണ്ടാം മീറ്റിൽ ഒത്തുകൂ‍ടിയ ബൂലോഗരെ കുറിച്ചുള്ള വർണ്ണനകൾ , നല്ല വർണ്ണപ്പകിട്ടുകളിലൂടെ കാഴ്ച്ച വെച്ചതിൽ അഭിനന്ദനങ്ങൾ...!
    അസൂയയോടെ.പങ്കെടുക്കാൻ പറ്റാത്ത കുശുമ്പോടെ പുണ്യാളന്മാരേയും,പുണ്യാളത്തിമാരേയും കണ്ടും,വായിച്ചും തൊട്ടറിഞ്ഞൂ കേട്ടോ ഡോക്ട്ടർ സാബ്..

    നന്ദി.

    ReplyDelete
  20. ബ്ലോഗില്‍ പങ്കെടുത്ത എല്ലാവര്ക്കും വൈദ്യര്‍ ധന്വന്തരം കുഴമ്പും ഞവരക്കിഴിയും( കിഴുക്കു ആണെന്നും പറയുന്നു ) കൊടുത്തവിവരം ടീവിയില്‍ ഉണ്ടായിരുന്നല്ലോ ..എന്തായാലും കലക്കി ..:)

    ReplyDelete
  21. മീറ്റിന്റെ ഫോട്ടോസും വിവരണവും ഒരു ഒന്ന ഒന്നരയല്ല രണ്ടു രണ്ടര ആയി കലക്കി

    ReplyDelete
  22. അതിലൊരു ഫോട്ടോ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി. മഹേഷ്‌ ചെറുതനയുടെ. കുറെ നാളുകളായി കാണാതിരുന്ന എന്റെ പഴയ ഒരു സഹപ്രവര്‍ത്തകന്‍ .... ഇപ്പോഴാണ് മീറ്റ്‌ ശരിക്കും മിസ്സ്‌ ചെയ്തത്. 'ഈറ്റ്' അവിയല്‍ കൂട്ടി ആയിരുന്നോ?

    ReplyDelete
  23. ജയേട്ടാ.. പോസ്റ്റ്‌ കലക്കി കേട്ടോ.. അടിക്കുറിപ്പും ചിത്രങ്ങളും അതിഗംഭീരം. കണ്ണൂര്‍ മീറ്റില്‍ എല്ലാവരെയും നേരില്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  24. സുന്ദരമായ എന്റെ ഫോട്ടോ തലതിരിച്ച് പോസ്റ്റിയതില്‍ പ്രതിക്ഷേധിച്ച് ഞാനീ പോസ്റ്റ് വായിക്കതെയും കമന്റാതെയും തിരിച്ചു പോകുന്നു,

    ReplyDelete
  25. സൂപ്പര്‍ ...........!!!
    ജയേട്ടന്‍ എവിടെയും നല്ലൊരു സംഘാടകനാണ്.......!!
    അതു സോഷ്യല്‍ നെറ്റ്‍വര്‍ക്കായ്ക്കോട്ടെ.. ബൂലോകമായിക്കോട്ടെ....!!
    അഭിനന്ദനങ്ങള്‍ ജയേട്ടാ.......!!
    മനുമഴ*........!!

    ReplyDelete
  26. എല്ലാവർക്കും നന്ദി!

    നന്ദാ...!

    അതു ഞാൻ മനപ്പൂർവം ചെയ്തതല്ല!
    സത്യായിട്ടും അങ്ങനെയെ വരുന്നുള്ളൂ!
    റോട്ടേറ്റ് ചെയ്യാൻ പറ്റുന്നില്ല!!

    ReplyDelete
  27. ഞാനെന്താ ഹേ നിങ്ങടെ സ്ഥിരം‌ വേട്ടമൃഗമോ??

    അടിക്കുറിപ്പുകള്‍‌ ഒന്നിനൊന്ന് മെച്ചം‌.. ഇനീം ഇനീം ഇനീം മീറ്റുകള്‍ സംഘടിപ്പിക്കൂ.

    ReplyDelete
  28. ഒരു സംശയം മാത്രം....മണികണ്ഠന്‍ എന്തിനാണാവോ ശിഷ്യപ്പെടാന്‍ പോകുന്നെ ? :)

    പിന്നൊന്ന്, ശരിക്കും പുണ്യാളന്‍ ആരാ ?

    ReplyDelete
  29. അനിയാ വട്ടപ്പറമ്പാ....
    അപ്പോ ഞാൻ ഇനിയും വേട്ടയാടണം അല്ലേ!?

    (സത്യായിട്ടും വേറെ മാർഗമില്ലാഞ്ഞതുകൊണ്ടാ.... ഫോട്ടോ കയറ്റി അര മണിക്കൂർ കൊണ്ട് അടിച്ചു കയറ്റിയ വരികളാ.... വ്യത്യസ്തമായ ഭാവനയ്ക്കൊന്നും സമയമില്ലാതെ പോയി.... ഇനി ആവർത്തിക്കില്ല!)

    ReplyDelete
  30. “ഈ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മഞ്ഞുതുള്ളി എന്ന കള്ളപ്പെരുള്ള ഗുണ്ടുമണി ഉടൻ കവിതയെഴുതിത്തുടങ്ങി. പ്ലാസ്റ്റിക് കയറുകളിൽ ഫോട്ടോ സജ്ജീകരിക്കുന്നതു കണ്ട് അവൾ എഴുതി. “ഇളംകാറ്റിലിതാ ഫോട്ടോക്കുലകളാടുന്നു....!”

    ഹ ഹ ഹ

    പിന്നെ നന്ദനെ അവസാനം ദൃഷ്ടാന്തമാക്കി അല്ലേ?നേരെ നിക്കാനുള്ള പരുവത്തിലായിരുന്നില്ലെന്ന് ആ പാവത്തെ ആരും തെറ്റിദ്ധരിക്കാതിരിക്കട്ടെ!! :)

    മാഷേ ഈ മീറ്റ് മിസ്സായി, പറ്റിയാല്‍ തൊടുപുഴയില്‍ കാണാം!രസായി ട്ടോ വിവരണങ്ങളും ഫോട്ടോകളും!!

    ReplyDelete
  31. ഡോക്ടര്‍ ....മീറ്റിംഗ് വളരെ നന്നായി അവതരിപ്പിച്ചു ...
    ഗംഭീരമായി ....ഞങ്ങളെ പോലെയുള്ള ...പുതിയ ആള്‍ക്കാര്‍ക്ക് ഇതു പ്രജോതനമാകും
    പുലികളുടെ url ഇട്ടതു നന്നായി ..നല്ല ബോഗ് എങ്ങനെയാ കണ്ടു പിടിക്കും എന്ന വിചരിക്കുകയായിരുന്നു ..വളരെ നന്ദി ..ഡോക്ടര്‍ ...പിന്നെ ദുബായ്-യില്‍ ഒരു മീറ്റിംഗ് വേണമല്ലോ ...എന്താ ചെയ്ക ....
    സ്നേഹത്തോടെ....
    പ്രദീപ്‌

    ReplyDelete
  32. അല്ലാ, അപ്പൊ എച്ച്മുവും റാംജിയും വന്നില്ലേ? ഞാന്‍ അവരെ രണ്ടുപേരെയും ഒന്നു കാണാമല്ലോ എന്നുകരുതിയാണ് വന്നത് :(

    വിവരണം നന്നായി കേട്ടൊ. അരമണിക്കൂര്‍ കൊണ്ട് ഇത്രയും എഴുതാന്‍ പറ്റുമോ? നിങ്ങളാളു പുലിതന്നെ സാര്‍ !

    ReplyDelete
  33. കൊള്ളാം ഡോക്റ്റര്‍..! അടിക്കുറിപ്പുകള്‍ രസകരമായിട്ടുണ്ട്.
    ഒരുപാട് സുഹൃത്തുക്കളെ ഫോട്ടോയിലൂടെ കാണാനും പരിചയപ്പെടാനും സാധിച്ചു! നന്ദി!

    ReplyDelete
  34. വീണ്ടും കൊതിപ്പിക്കാനായിട്ട് മീറ്റും ഈറ്റും.. :(( എന്നെങ്കിലുമൊരിക്കൽ ഞാനും മീറ്റാൻ വരും.. നല്ല വിവരണങ്ങളും, ചിത്രങ്ങളും ജയേട്ടാ. :)

    ReplyDelete
  35. “രാത്രിയിൽ പുണ്യാളന്മാരില്ല.... പദ്മരാജൻ പറഞ്ഞിട്ടുണ്ട്....അല്ലേ ചാണ്ടിച്ചാ... അങ്ങനെയല്ലെ ക്ലാരയെ.... ” മഹേഷ് വിജയനിൽ ക്ലാര ഒരു കടലായി ഇരമ്പി.
    കൊട്ടോട്ടി കണ്ണടച്ച് കണ്ട്രോൾ മന്ത്രം ചൊല്ലി!

    ഇത്, ഇതാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്.
    അടിക്കുറിപ്പ് മാത്രം മതി. വൈദ്യരേ കലക്കി.

    ReplyDelete
  36. ഡോക്ടറേ,ഓരോരുത്തരുടേം മീറ്റ് പോസ്റ്റുകള്‍ വരുന്ന മുറക്ക് ഇവിടെ ലിസ്റ്റ് ചെയ്യാമോ? ..ഞങ്ങള്‍ക്ക് എളുപ്പമാവും, ചേതമില്ലാത്ത ഒരു സാമൂഹ്യസേവനം‌, പ്ലീസ്..

    ReplyDelete
  37. പ്രദീപ്‌ പൈമാ :-ദുബായ് മീടിനു
    വന്നില്ലേ പ്രദീപ്‌ ?.നമുക്ക് വീണ്ടും
    കൂടാം .നമ്മള്‍ ഒരു ബടാല്യന്‍ ‍ ഉണ്ട്
    UAE യില്‍ കേട്ടോ .


    ഡോക്ടറെ എന്നാലും ആറ്റു നോറ്റിരുന്നു
    എനിക്ക് മിസ്സ്‌ ആയല്ലോ ..കൊച്ചിയില്‍
    ലേറ്റ് .അങ്ങ് എത്തിയില്ല. കണ്ണൂര് early.
    അപ്പൊ ഇങ്ങു പോരും..സാരമില്ല ..മീറ്റ്‌
    ഇനിയും വരും അല്ലെ...


    തണല്‍ പറഞ്ഞത് പോലെ ചെറുവാടി മഴ
    പോസ്റ്റ്‌ ഇട്ടു വീട്ടില്‍ ഇരുന്നിട്ട് പറയുന്നു മീറ്റാന്‍ ‍ ഒത്തില്ല എന്ന്...

    എല്ലാവര്ക്കും ആശംസകള്‍ ..

    ReplyDelete
  38. പെട്ടെന്നു കണ്ണിൽ പെട്ട മറ്റ് മീറ്റ് പോസ്റ്റുകൾ ഇവിടെ ഉണ്ട്.

    നോക്കുമല്ലോ....

    ReplyDelete
  39. അരുൺ കായംകുളം പോസ്റ്റിട്ടിട്ടുണ്ട്.

    ലിങ്ക്

    http://kayamkulamsuperfast.blogspot.com/2011/07/blog-post.html

    (ബ്ലോഗർ.കോം പുതിയ സെറ്റിംഗിൽ എഡിറ്റ് ചെയ്യാൻ കയറിയാൽ പോസ്റ്റ് അപ്രത്യക്ഷമാകുന്നു. അതുകോണ്ട് ഈ ലിങ്ക് കമന്റായെ ഇടാൻ കഴിയുന്നുള്ളൂ.)

    ReplyDelete
  40. ithum kooti kaanuka....

    http://keralahahaha.blogspot.com/2011/07/9-2011.html

    ReplyDelete
  41. Dr.സർ, ഉഗ്രൻ അതിഗഭീരം ചിലരുടെ പേരറിയില്ലായിരുന്നു. ഇപ്പോൾ പിടികിട്ടി. നന്ദി. ആശംസകൾ.

    ReplyDelete
  42. ചിത്രങ്ങളും വിവരണങ്ങളും കലക്കി. മീറ്റിൽ പങ്കെടുത്തപോലെ.

    ReplyDelete
  43. സൗഹൃദത്തിന്റെ ഈ കൂട്ടായ്മക്ക് വണക്കം.. വരാൻ പറ്റാത്തിതിലുള്ള വിഷമം ഇരട്ടിയായി..അസൂയയും.. ബ്ലോഗെഴുത്തുകാർ അശുക്കൾ ആണെന്നു പറഞ്ഞുനടക്കുന്ന മുഖ്യധാരാ എഴുത്തുകാർ ഈ പോസ്റ്റ് കാണട്ടെ.. അവരുടെ കൂട്ടായ്മ(പാര, ജാതിമത യുധം, അസൂയ)എവിടെ നമ്മുടെ എവിടെ എന്നു മനസിലാവും..

    ReplyDelete
  44. ഡോക്ടരെ, പതിവ് പോലെ കുറിപ്പുകള്‍ രസമായിരിക്കുന്നു.

    ഡിസംബറില്‍ മറക്കേണ്ട വീണ്ടും കാണാം

    ReplyDelete
  45. ഹൊ അങ്ങിനെ ജയൻ ഡാക്കിട്ടർ രക്ഷപെട്ടു .. കിടിലൻ മീറ്റല്ലെ കഴിഞ്ഞു പോയത് .. ഇതു പോലൊക്കെ അയാമതിയായിരുന്നു എന്റെ ബ്ലോഗനാർക്കാവിലമ്മേ.... അപ്പൊ മറക്കണ്ട എല്ലാരും , കണ്ണൂർ റെയില്വേസ്റ്റേഷനിൽ നിന്നു ഓവർ ബ്രിഡ്ജ് കഴിഞ്ഞു സ്റ്റേഡിയത്തിന്റെ അതിലൂടേ നേരെ വന്നാൽ ജവഹർ ലൈബ്രറി. ഡേറ്റ് സെപ് 11 നാലാം ഓണം നാൾ.

    ReplyDelete
  46. ഇവിടം സന്ദർശിച്ച എല്ലാവർക്കും നന്ദി!

    നാടകക്കാരാ...
    ഭയപ്പെടേണ്ട,ഞാൻ നിന്നോടുകൂടെയുണ്ട് എന്നല്ലേ കർത്താവീശോമിശിഹാ പറഞ്ഞിട്ടുള്ളത്!?

    ഡോണ്ട് വറി! ബി ഹാപ്പി!!
    കണ്ണൂർ കാണാം എന്ന്നു തന്നെയാണ് പ്രത്യാശ.

    ReplyDelete
  47. ഫോട്ടോസും അടിക്കുറിപ്പും എല്ലാം കൂടി ഒരു സദ്യ കഴിച്ച പ്രതീതി..ദുഫായിലെ മീറ്റിനു വേണ്ടി വൈറ്റുന്നു...

    ReplyDelete
  48. ശോ.... കൊച്ച് ഏതായാലും ചത്തു. സോ ജാതകം ഇനി നിവര്‍ത്തുന്നില്ല....! എല്ലാം നന്നായി ജയേട്ടാ....

    ReplyDelete
  49. പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ ഉള്‍പ്പെടുത്തിയത് നന്നായി .വളരെ രെസകരം ആയി അവതരിപ്പിച്ചു...ഡോക്ടര്‍ സാറിനെ ശെരിക്കൊന്നു പരിചയപ്പെടാന്‍ പറ്റിയില്ല എന്ന പരാധി മാത്രം..പിന്നെ ..സജീവേട്ടന്റെ ക്രൂരകൃത്യങ്ങളില്‍ ഞാനും പെട്ടു...ഒരിക്കലും മറക്കാനാവാത്ത ഈ നിമിഷങ്ങള്‍ സമ്മാനിച്ച എല്ലാ സംഗാടകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  50. കലക്കന്‍ പോസ്റ്റ്‌.
    പോസ്റ്റിലൂടെ മീറ്റ്‌ ആസ്വദിച്ചു.
    നാട്ടില്‍ ഇല്ലാതെ ആയതു കഷ്ടമായി.
    എല്ലാ ബ്ലോഗര്‍മാരുടെയും പേരും ബ്ലോഗും കൊടുത്തത് വളരെ നന്നായി,വായനാ ലിസ്റ്റ് അപ്ടേറ്റ്‌ ചെയ്യാമല്ലോ.

    ReplyDelete
  51. nice nice nice pic's and caps...

    ReplyDelete
  52. കണ്ണൂരിലേക്ക് സ്വാഗതം

    ReplyDelete
  53. nalla viavaranam jaya
    sarasamayi ezhuthi
    ennalum enne yakshi aakkanmayirunno
    njanoru pavamalle

    ReplyDelete
  54. ജയെട്ടാ... പോസ്റ്റ്‌ കലക്കി
    മീറ്റ് ശരിക്കും മിസ്സ്‌

    ReplyDelete
  55. പതിവുപോലെ തന്നെ കലക്കന്‍ അടിക്കുറിപ്പുകള്‍ ... നല്ല വിവരണം.. ഇനിയിപ്പോ പങ്കെടുത്തില്ലെങ്കിലെന്താ...?!

    ReplyDelete
  56. ഓരോ ഫോട്ടോയുടേയും അടിക്കുറിപ്പുകൾ വായിച്ച് ചിരിച്ച് മറിഞ്ഞ് വരുമ്പോഴാ ഡോൿടർ സർ എനിക്കും ഒരു പണിവെച്ചത് കണ്ടത്:) എന്തായാലും മനോഹരം. പങ്കെടുത്ത എല്ലാ ബ്ലോഗർമാരുടേയും ബ്ലോഗിന്റെ ലിങ്കുകൾ ചേർത്തത് നന്നായി. ഒപ്പം ഇത്രയും നന്നായി ഈ സംഗമം ഒരുക്കിയതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  57. ഡോക്ടര്‍ സാറിന്റെ വിവരണം വായിച്ചു പോട്ടത്തില്‍ നോക്കിയാല്‍ ശരിക്കും മീറ്റ്‌ നേരിട്ട് കണ്ട പോലെ !...
    ഒപ്പം ബ്ലോഗിലെ പുലികളുടെയും കടുവകളുടേയും ലിങ്കുകള്‍ ചേര്‍ത്തത് അത്യുചിതം.
    നല്ലൊരു മീറ്റിന്റെ സംഘാടനത്തിനു അഭിനന്ദനങ്ങള്‍ !

    ReplyDelete
  58. ബ്ലോഗ്മീറ്റിനെ ഇതിലും നന്നായെങ്ങനെ ബ്ലോഗെഴുത്താക്കും? ഓരോ വരികളും ദൃശ്യങ്ങളൂം മീറ്റിന്റെ ഫീൽ തന്നു. നന്ദി. എല്ലാവരേയും കാണാനുള്ള ഈ അവസരം എനിക്ക് കൈവിട്ടു പോയല്ലോ എന്ന് സങ്കടം.

    ReplyDelete
  59. കലക്കൻ...ചിത്രങ്ങളൂം അടിക്കുറിപ്പുകളും...

    അഭിനന്ദനങ്ങൾ ജയേട്ടാ..

    ഒപ്പം ഇത് പോലൊരു വേദിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി തന്ന ഈ മീറ്റിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സംഘാടകർക്കും സ്പെഷ്യൽ താങ്ക്സ്

    ReplyDelete
  60. കലക്കി ഡോക്ടറെ... 'ഇളംകാറ്റിലാ ഫോട്ടോക്കുലകളാടുന്ന'തു കാണാന്‍ കഴിയാത്ത സങ്കടം ബാക്കിയായി :)

    ReplyDelete
  61. ആഹാ എല്ലാരേയും കണ്ടു. ബ്ലോഗ് ലിങ്ക് കൂടി ഉള്ളത് നന്നായി :)

    ReplyDelete
  62. ആദ്യ മീറ്റ്‌ നല്ലൊരു അനുഭവമായിരുന്നു. thanks for the post and the links

    ReplyDelete
  63. ഞാന്‍ ഒരു മീറ്റും കൂടിയിട്ടില്ല ഇതു വരെ !!!

    ReplyDelete
  64. ശരിക്കും വന്നുപെട്ടതാണ്. പ്രി പ്ലാന്‍ഡ്ട് അല്ലായിരുന്നു. അതും എറണാകുളത്ത് ആദ്യമായി ഒറ്റക്ക്. 4നെയും 80നെയും ഒരേപോലെ കൈകാര്യം ചെയ്യുന്ന കാലമായതിനാല്‍ നല്ല പേടിയും ഉണ്ടായിരുന്നു. ഒറ്റക്ക് വരുന്നതില്‍. പക്ഷേ നല്ലവണ്ണം എന്‍ജോയ് ചെയ്തു. ജയന്‍ എന്ന അനിയന്‍ അവിടെ ഉണ്ടല്ലോയെന്ന ധൈര്യത്തിലാണ് വന്നത്. നല്ല വിവരണം.നല്ല ഫോട്ടോ. ആശംസകള്‍

    ReplyDelete
  65. മീറ്റ്‌ നു പോകാന്‍ സാധിക്കും എന്ന് ഒട്ടും വിചാരിച്ചില്ല .ആ ദിവസം തന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പരിപാടി ഉണ്ടായിരുന്നു .അതിനിടയില്‍ വളരെ കുറച്ചു സമയം അവിടെവരാനും ,എല്ലാരേയും കാണാനുംസാധിച്ചു. അവിടെ എത്തിയപ്പോള്‍ തന്നെ ഫോട്ടോക്ക് മാര്‍ക്ക്‌ ഇടാന്‍ ഒരു പേപ്പര്‍ തന്നു .അതുമായി ഓരോ ഫോട്ടോയും നോക്കി നിന്ന് ആരോടും മിണ്ടാന്‍ കൂടി സമയം കിട്ടിയില്ല ..പിന്നെ എല്ലാരോടും യാത്ര പറയാതെ തന്നെ പോകേണ്ടി വന്നു .

    എന്നാലും എല്ലാരേയും നേരില്‍ കണ്ട സന്തോഷം അതിലും കൂടുതല്‍ തന്നെ .!!!

    @ഡോക്ടര്‍ ജയന്‍ -എന്നാലും എന്നെ ഒരു ''കട്ട സീരിയസ് '' ആക്കിയതില്‍ സന്തോഷം കാരണം അവിടെ വന്നപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഡോക്ടര്‍ നോട് തന്നെ ആയിരുന്നു .അപ്പോള്‍ ഞാനും സീരിയസ് ആയി പോയതാ ...

    ReplyDelete
  66. എല്ലാരും പറഞ്ഞപോലെ ശരിക്കും മീറ്റ് നേരിൽ കണ്ട പ്രതീതി...

    തിരക്കിനിടയിലും ഇത്ര വിശദമായൊരു പോസ്റ്റ് തയ്യാറാക്കാൻ സന്നദ്ധത കാണിച്ചതിന് അഭിനന്ദനങ്ങൾ...

    ReplyDelete
  67. നല്ല വിവരണം, നല്ല ഫോട്ടോസ്, ജയേട്ടാ

    ആശംസകള്‍

    ReplyDelete
  68. എനിക്കൊന്നും അസൂയ തോന്നുന്നേയില്ല..

    പടത്തിന്റെ അടിക്കുറിപ്പും മുകൾക്കുറിപ്പും കിടിലൻ..!

    പുണ്യാളന്റെ പേരെന്തുവാ...

    അഭിന്ദനങ്ങൾ ഈ സംഗമ വേദിയുടെ സംഘാടകർക്ക്..

    ReplyDelete
  69. നല്ല ചിത്രങ്ങളും വിവരണങ്ങള്‍ കൊണ്ടും തികച്ചും 'ലൈവ്'ആയ പോസ്റ്റ്‌!
    അഭിനന്ദനങ്ങള്‍ ഡോക്ടര്‍.

    ReplyDelete
  70. മനോഹരമായ വിവരണം..... നന്ദി ...

    ReplyDelete
  71. മനുഷ്യരെ പ്രാന്ത് പിടിപ്പിച്ച് കൊല്ലാൻ ഇറങ്ങിയിരിക്കുകയാണു അല്ലെ....വരണം എന്നു വിചാരിച്ചിരുന്നിട്ട്,വരാൻ പറ്റാത്തതിന്റെ വിഷമത്തിൽ ഇരിക്കുമ്പൊഴാണ് ഇങ്ങനെ കൊതിപ്പിക്കുന്ന ഒരു പോസ്റ്റ്....

    ReplyDelete
  72. aliya kidilam paripadiyayippoyi talle...........nerathe arinjirunnankil njanum vannene ..........sumesh.aiswarya@gmail.com,elayidam@yahoo.co.in

    ReplyDelete
  73. മീറ്റിന്റെ സന്തോഷം പോസ്റ്റിൽ തുളുമ്പി.

    ReplyDelete
  74. മീറ്റിൽ പങ്കെടുത്ത എല്ലാവരുടെയും ഒരു ചിത്രമെങ്കിലും ഇടാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അറിയിക്കണേ...!

    ReplyDelete
  75. മീറ്റില്‍ പങ്കെടുത്തവരുടെ സന്തോഷം കാണുമ്പോള്‍ മനസ്സു നിറഞ്ഞ പ്രതീതി..

    ReplyDelete
  76. കുറ്റമറ്റ മീറ്റ്.മറ്റൊന്നിനോട് ഉപമിക്കാനാകത്തത്.
    കിടിലൻ..

    ReplyDelete
  77. ഫോട്ടോസിന്റെ ഒരു പൊടിപൂരം തന്നല്ലോ. നമ്മളൊക്കെ ജീവിച്ചിരുന്നില്ല എന്ന് ഇനി ആരും പറയില്ല. അത്രയ്ക്കായി ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്തതിനു ശേഷമുള്ള ചിത്ര സാക്ഷ്യങ്ങൾ!കുറെ ഞാനും കൊണ്ടു പോകും. എവിടെയെങ്കിലും കോപ്പി ചെയ്തിടണം.പങ്കെടുത്തവരുടെ ലിങ്കുകൾ നൽകിയതിന് പ്രത്യേകംനന്ദി! എന്റെ പുതിയ മീറ്റ് പോസ്റ്റ് ഈ ലിങ്കിൽ!http://easajim.blogspot.com/2011/07/blog-post_12.html

    ReplyDelete
  78. ഞാൻ വരാത്തതുകൊണ്ട് എന്റെ ഫോട്ടൊ ഇല്ല. എന്നാലും എന്റെ പ്രൊഫൈൽ പടം ഇടാമായിരുന്നു ജയന്. ഇനി ഇട്ടാലും മതി..
    എങ്കളുക്കും കാലം വരും കാലം വന്താ മീറ്റ്ക്ക് വരും...
    പനിയില്ലാത്ത കാലം വരട്ടെ.

    ലിങ്കിട്ടിരുന്ന എല്ലാ പോസ്റ്റും വായിച്ചു. മീറ്റ് കൂടിയതു പോലെ ആഹ്ലാദിച്ചു. സന്തോഷം...

    ReplyDelete
  79. ബ്ലോഗ് മീറ്റോ ? എപ്പോ എവിടെ ? ഞമ്മളൊന്നും അറിഞ്ഞില്ലല്ലോ ? :)
    ഇനി നിക്കണ്ടല്ലോ ? :):)

    ReplyDelete
  80. ഡോക്ടറെ....വൈകിയതില്‍ ക്ഷമ....
    അടിപൊളി റിപ്പോര്‍ട്ട്....മലയാള മനോരമയിലും, മാതൃഭൂമിയിലും, മാധ്യമത്തിലും വന്ന റിപ്പോര്‍ട്ടുകളും കൂടി കൊടുക്കാന്‍ മറക്കരുതേ....
    പിന്നെ "നാല്‍പതിനായിരം...."
    ഏത്...

    ReplyDelete
  81. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിരക്ഷരനോടും, എച്ച്‌മുക്കുട്ടിയോടും കൂട്ടില്ല!

    ചാണ്ടിച്ചാ.... കൊല്ലല്ലേ!

    ReplyDelete
  82. ഞാനും വരും അടുത്ത മീറ്റിനു്. ആ അടുത്ത ഞാന്‍ വരുന്ന മീറ്റ് എന്നാണെന്നു മാത്രം അറിയില്ല!

    ReplyDelete
  83. എന്നോട് കൂട്ടില്ലാന്നോ? ഞാനിനീം വല്യ പനി പിടിച്ച് ചത്ത് പോട്ടെന്നാണോ? ഒരു ഡോക്ടർ രോഗിണിയോട് മുഖം വീർപ്പിയ്ക്കാൻ പാടില്ല കേട്ടൊ. മൂന്നാലു ഫുൾ പേജ് നിറയെ മരുന്ന് എഴുതി തരാം എന്നല്ലാതെ കൂട്ടില്ല എന്ന് പറയാമോ ഡോക്ടർ?

    ക്ഷമിയ്ക്കണേ, പ്ലീസ്.

    ReplyDelete
  84. “ഇളംകാറ്റിലിതാ ഫോട്ടോക്കുലകളാടുന്നു....!”

    manjuthullikkangine thanne venam.. angine thanne venam :)

    @നിരക്ഷരൻ : ninnal doctor pashanam kalakki tharum.. odikko :)

    ReplyDelete
  85. ഡോക്ടര്‍സാറെ....തകര്‍പ്പന്‍ പോസ്റ്റ്. മൂന്നുപരസ്യങ്ങള്‍ ഒരേ സമയം വന്നു... അതിന്റെ ഷൂട്ടിങ്ങും മറ്റുമായിരുന്നു...അതിനാല്‍ തീരെ സമയമില്ല....മീറ്റ് വിവരണം വച്ച് ഒരു പോസ്റ്റിടണമെന്ന് കരുതിയതാണ്.....ക്ഷമിക്കുമല്ലോ...നല്ല പോസ്റ്റിനും ഒരു കരുത്തനായ സംഘാടകന്റെ കീഴില്‍ ഒരു നല്ല മീറ്റിന് പങ്കെടുക്കാന്‍ സാധ്യമായതിലും ജഗദീശ്വരനോടും എല്ലാ ബ്ലോഗേഴ്‌സ് സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തുന്നു....

    ReplyDelete
  86. ചാണ്ടിയെ കമിഴ്ത്തി വച്ച ഓസീയാർ കുപ്പിയാക്കിക്കൊടുത്തു കാർട്ടൂണിസ്റ്റ്!

    hahahaha Kalakki

    (കുറുപ്പിന്റെ കണക്കു പുസ്തകം )

    ReplyDelete
  87. ഒരു രോഗിണി എന്നനിലയിൽ എച്ച്മുക്കുട്ടിയോട് ക്ഷമിച്ചിരിക്കുന്നു.
    ഒരു ബ്ലോഗിണി എന്ന നിലയിൽ അക്ഷമിച്ചിരിക്കുന്നു!

    മീറ്റില പങ്കെടുത്തവർക്കും, ഇതു വായിച്ചവർക്കും, കമന്റിട്ടവർക്കും നന്ദി!

    ReplyDelete
  88. ആശാനെ സംഗതി കിടു ആയിട്ടുണ്ട് ...... ഇത് വായിച്ചപ്പോള്‍ അന്ന്‍ മൊത്തോം അവിടെ തന്നെ ഉണ്ടായിരുന്ന ആ ഒരു ഫീല്‍

    ReplyDelete
  89. ആദ്യമായി ആണ് ഒരു മീറ്റില്‍ പങ്കെടുക്കുന്നത്. വളരെ നന്നായി എന്ന് പറയുന്നതില്‍ അതിയായ സന്തോഷം ഉണ്ട്. ബ്ലോഗുകളിലൂടെ മാത്രം കണ്ടു പരിച്ചയിച്ചവരെ നേരില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം ചെറുതല്ല. ഡോ. ജയനും, ജോക്കും മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

    പരിചയപ്പെടണം എന്ന് വളരെ ആഗ്രഹിച്ച ബ്ലോഗ്ഗര്‍ നിരക്ഷരനെ കാണാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടെന്നു മാത്രം.

    ReplyDelete
  90. @ Villagemaan - എനിക്കും വിഷമമുണ്ട് പലരേയും മിസ്സായതിൽ :( അതും ന്റെ മൂക്കിനടിയിൽ ഇങ്ങനൊന്ന് നടന്നിട്ട്... :(

    ReplyDelete
  91. നന്ദി ബിലാത്തിച്ചേട്ടാ!

    ഇനിയെന്നാ നാട്ടിലേക്ക്?

    ReplyDelete
  92. ജയന്‍, വിവരങ്ങള്‍ താല്‍പ്പര്യത്തോടെ വായിച്ചു. സന്തോഷം. Best wishes to all.

    ReplyDelete
  93. ഉഗ്രന്‍ പോസ്റ്റ്‌....!!
    " ജോ അഭിമാനം കൊണ്ടു വിജൃംഭിച്ച് ഇരുന്നു..."
    ഇതുവായിച്ച് ഞാന്‍ കുറെ ചിരിച്ചു... :))
    താങ്ക്യൂ ഡോക്ടറെ................ !

    ReplyDelete
  94. ഡോക്ടര്‍സാര്‍.. നല്ല റിപ്പോര്‍ട്ട്, ഫോട്ടോസും ..

    ലീവുകഴിഞ്ഞുവന്ന് ഒന്നു സെറ്റാവുന്നേയുള്ളു. ഫോട്ടോസ് ഞാനും ഇട്ടിട്ടുണ്ട്

    http://kaarnorscorner.blogspot.com/2011/07/blog-post.html

    വീഡിയോസ് പിന്നാലെ :) .. നന്ദ്രി

    ReplyDelete
  95. മീറ്റിന്റെ ആഹ്ലാദാരവങ്ങള്‍ ചിത്രങ്ങള്‍ കാണിച്ചു തരുന്നു...
    സന്തോഷം.

    ReplyDelete
  96. ഡോക്ടർ സാർ - മീറ്റ് വീഡിയോ ഒന്നാം ഭാഗം ഇട്ടിട്ടുണ്ട് ട്ടോ http://kaarnorscorner.blogspot.com/2011/07/blog-post_21.html

    ReplyDelete
  97. കൊച്ചിന്‍ ബ്ലോഗേഴ്സ് മീറ്റ് - കാണ്ഠം - 3 (കടശ്ശി അദ്ധ്യായം)http://kaarnorscorner.blogspot.com/2011/07/3.html

    ReplyDelete
  98. ചിത്രങ്ങളും വിവരണങ്ങളും കലക്കി. സന്തോഷം ഡോക്ടര്‍ :)

    ReplyDelete
  99. ഒരുചിത്രകഥ വായിക്കും പോലെ രസകരം

    ReplyDelete
  100. ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ഈ പടങ്ങളും വിവരണവും ചിത്രങ്ങളും ആയി ജയൻ വീണ്ടും അന്നത്തെ blog meetലേക്ക് കൂട്ടിക്കൊണ്ടു പോയി.സന്തോഷം.എല്ലാവരും ഇപ്പോൾ എവിടെയോ ഒക്കെ ആണ്.ഒരാൾ നമ്മളെയെല്ലാം വിട്ടു പോയി. കുറച്ചു പേർFBയിൽ liveആണ്.
    ഇനിയെന്നു കാണും നമ്മൾ... തിരമാല മെല്ലെ ചൊല്ലി....

    ReplyDelete