Monday, June 20, 2011

കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

2011 ജൂലൈ 9 ശനിയാഴ്ച കൊച്ചിയിൽ വച്ചു നടക്കുന്ന സുഹൃദ് സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

മീറ്റിനായി പ്രശസ്ത ബ്ലോഗർ നന്ദകുമാർ ഡിസൈൻ ചെയ്തു തന്ന ലോഗോ താഴെക്കൊടുക്കുന്നു.

















എറണാകുളം മറൈൻ ഡ്രൈവിൽ ജനുവരിയിൽ കൂടിയതു പോലെ ഒരു കുഞ്ഞു സംഗമം എന്നു കരുതിയാണ് ചാണ്ടിച്ചൻ കൊരുത്ത ചൂണ്ടയിൽ ഞാൻ കൊത്തിയത്. എന്നാൽ സംഗതി ആളുകൾ ഏറ്റു പിടിച്ചതോടെ, ഇത്രയധികം സുഹൃത്തുക്കളെ മഴനനയാതെ സംഗമിപ്പിക്കാൻ ആകാശമേൽക്കൂരയ്ക്കു കീഴെ, മറൈൻ ഡ്രൈവിൽ കഴിയുമോ എന്ന സന്ദേഹം വന്നു.

അങ്ങനെയാണ് ഒരു ഹോൾ അന്വേഷിച്ചതും, കണ്ടെത്തിയതും. അതും എറണാകുളം നഗരഹൃദയത്തിൽ തന്നെ.

ഹോട്ടൽ മയൂര പാർക്കിലെ ഹോൾ ആണ് നമുക്ക് ലഭ്യമായത്. ട്രെയിൻ വഴിയും, ബസ് വഴിയും എത്താൻ വളരെ എളുപ്പം. എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനു തൊട്ടടുത്ത്. സൌത്തിൽ നിന്നായാലും ഓട്ടോയിലോ, ബസ്സിലോ വന്ന് മുന്നിലിറങ്ങാം. എറണാകുളത്തിനു തെക്കു നിന്നു ബസ്സിൽ വരുന്നവർ പള്ളിമുക്കിൽ ഇറങ്ങി ഒരു ടൌൺ ബസ്സിൽ കയറിയാൽ വളരെ എളുപ്പം കച്ചേരിപ്പടി എത്താം. വടക്കു നിന്നു വരുന്നവർക്ക് കച്ചേരിപ്പടി തന്നെ ഇറങ്ങാം.

മീറ്റിന്റെ സമയം രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെ ആണ്.

അതു കഴിഞ്ഞ് മറൈൻ ഡ്രൈവിൽ കറങ്ങണം എന്നുള്ളവർക്ക് അതാവാം. നഗര സഞ്ചാരവും മറ്റു വിനോദങ്ങളും ആവാം.

ഹോൾ വാടകയും, ഭക്ഷണവും വകയായി ഒരാളിൽ നിന്ന് 200 രൂപ വീതം രെജിസ്റ്റ്രേഷൻ ഫീസായി സ്വീകരിക്കാം എന്നു കരുതുന്നു. അധികം ഉണ്ടെങ്കിൽ അത് തിരിച്ചു നൽകുന്നതാണ്.



 ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ


  1. ചാണ്ടിച്ചൻ 
  2. ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
  3. ശശികുമാർ (വില്ലേജ് മാൻ)
  4. ജി.മനു 
  5. മത്താപ്പ്
  6. പൊന്മളക്കാരൻ
  7. മണികണ്ഠൻ
  8. രഞ്ജിത്ത് ചെമ്മാടൻ
  9. കാർന്നോര്
  10. സിദ്ധീക്ക
  11. രാജശ്രീ നാരായണൻ
  12. ചന്തു നായർ
  13. ചെറുവാടി
  14. കാഴ്ചക്കാരൻ
  15. സുരേഷ് ആലുവ
  16. പൊറാടത്ത്
  17. റെജി പുത്തൻ പുരക്കൽ
  18. ജിക്കു വർഗീസ്
  19. ഡോ.ആർ.കെ.തിരൂർ
  20. സമീർ തിക്കോടി
  21. ഇ.എ.സജിം തട്ടത്തുമല
  22. വി.കെ.ബാല
  23. ശാലിനി
  24. സിയ
  25. മനോരാജ്
  26. നന്ദകുമാർ
  27. ജോഹർ
  28. ജയൻ ഏവൂർ
  29. പ്രവീൺ വട്ടപ്പറമ്പത്ത്     
  30. ഷെറീഫ് കൊട്ടാരക്കര
  31. കാർട്ടൂണിസ്റ്റ് സജീവേട്ടൻ
  32. രഘുനാഥൻ
  33. നിരക്ഷരൻ
  34. വിജയൻ വെള്ളായണി
  35. റെജി.പി.വർഗീസ്
  36. അഞ്ജലി അനിൽകുമാർ
  37. മഹേഷ് വിജയൻ
  38. ജാബിർ മലബാറി
  39. പോങ്ങുമ്മൂടൻ
  40. ചാർവാകൻ
  41. തബാരക് റഹ്മാൻ
  42. കുസുമം ആർ പുന്നപ്ര
  43. ഫെമിന ഫാറൂഖ്
  44. കുമാരൻ
  45. ഷിബു മാത്യു ഈശോ
  46. സോണിയ എലിസബത്ത്  
  47. കമ്പർ
  48. മുരളിക
  49. അരുൺ കായംകുളം 
  50. അനൂപ് കുമാർ
  51. എച്ച്‌മുക്കുട്ടി
  52. കണ്ണൻ 
  53. സംഷി
  54. Rakesh KN / Vandipranthan
  55. റഫീക്ക് കിഴാറ്റൂര്‍ 
  56. Alone in A Crowd
  57. തോന്ന്യാസി
  58. ഷൈൻ 
  59. മഹേഷ് ചെറുതന 
  60. വി.കെ. ആദർശ്
  61. കുട്ടനാടൻ (Niram Jubin)
  62. അനൂപ് 
  63. ഷിബു ഫിലിപ്പ്
  64. പ്രദീപ് പൈമ
  65. വി.ജെ.ജോസഫ്
  66. റ്റി.ജി.ബി. മേനോൻ 
  67. കൂരാട്ടുക്കാരൻ റഷദ് 
  68. Ghost
  69. വി.പി.അഹമ്മദ്
  70. ജയശങ്കർ
  71. മോട്ടി
  72. ജെ.പി.വെട്ടിയാട്ടിൽ
  73. ഒളകര വളവൻ
  74. ദേവൻ
  75. ജയരാജ്
  76. ആഷിക്.സി.പി,തിരൂര്‍ 
  77. ഇന്ദ്രസേന 
  78. പത്രക്കാരൻ
  79. കേരളദാസനുണ്ണി
  80. ഷാരോൺ വിനോദ്
  81. Dinithro
  82. അഞ്ജു നായർ
  83.  
അപ്പോൾ മറക്കണ്ട.

വേദി: ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം
സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെ.

ഇനിയും ആരെങ്കിലും തയ്യാറുണ്ടെങ്കിൽ സ്വാഗതം!



അടിക്കുറിപ്പ്: ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും, പരിചയപ്പെടാനും, സംസാരിക്കാനും ആയിരിക്കും ഈ മീറ്റിൽ പരമാവധി സമയം ഉപയോഗിക്കുക. 

UPDATE1


ഈ മീറ്റിനെക്കുറിച്ച് ബൂലോകം ഓൺലൈൻ, നമ്മുടെ ബൂലോകം എന്നിവിടങ്ങളിൽ വന്ന പോസ്റ്റുകളുടെ ലിങ്ക്
http://www.boolokamonline.com/archives/25072
http://www.nammudeboolokam.com/2011/06/blog-post_22.html

UPDATE 2
കൊച്ചി മീറ്റില്‍ ഫോട്ടോ പ്രദര്‍ശനവും അവാര്‍ഡു ദാനവും.
http://www.nammudeboolokam.com/2011/06/blog-post_23.html

127 comments:

  1. എല്ലാ ബ്ലോഗെഴുത്തുകാർക്കും കൊച്ചിയിലേക്ക് സ്വാഗതം!

    ReplyDelete
  2. കൊച്ചി കണ്ടവന് അച്ചിയെ വേണ്ടാ എന്നാണു ചൊല്ല് ...അതുകൊണ്ട് എല്ലാവരും അച്ചിമാരെയും കൂട്ടിക്കോളൂ ..:)
    ആശംസകള്‍ ..അടിച്ചു പൊളിക്ക് മക്കളെ ...:)

    ReplyDelete
  3. ഇതിപ്പോള്‍ പറഞു പറഞ്ഞൊരു വലിയ പരിപാടിയായി. വിജയാശംസകള്‍.!!

    ReplyDelete
  4. മാഷേ മിസ്സകുമല്ലോ ഈ കിടിലന്‍ മീറ്റ്! വല്ലാത്ത ചതിയായിപ്പോയി. വരാന്‍ ഒരു നിവൃത്തിയും ഇല്ല:(

    എന്തായാലും നിങ്ങള്‍ ആര്‍മ്മാദിപ്പിന്‍. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു!

    ReplyDelete
  5. രജിസ്റ്റ്രേഷൻ കയിഞ്ഞിലേ, ഞ്ഞ് ഞമ്മക്ക് എന്ത് അപ്പനും അപ്പൂപ്പനും... (ആറാമ്ബ്രാൻ സ്റ്റൈൽ)
    മീറ്റ് നമ്മള്‌ നടത്തും, അതിനിടയിൽ
    അറിയാവുന്ന നാറിയ കളികളെല്ലാം അവർ നടത്തുമെന്നെറിയാം...
    പക്ഷേ ഒന്നും മറക്കണ്ട, ഒന്നിനും കഴിഞ്ഞില്ലെങ്കിൽ പച്ചവെള്ളം കൂട്ടി അടിച്ചിട്ടേ നമ്മൾ കൊച്ചീടെ മണ്ണ് വിട്ടു പോകൂ...

    ചാത്തൻമാരുടെ അനുഗ്രഹമുണ്ടാകും
    ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ.... ;)

    ReplyDelete
  6. വണ്ടിക്കാശിന്റെ കാര്യം ഒന്നും തീരുമാനമായില്ല... :)

    ReplyDelete
  7. ഡാക്കിട്ടറേ.. ഒരു റിട്ടേണ്‍ ടിക്കറ്റ് ഇങ്ങോട്ട് അയക്ക്ട്ടാ .. മീറ്റ് കൂടാലോ :))

    ReplyDelete
  8. ഡാക്കിട്ടര്‍ കീ ജേ...
    രമേശേട്ടാ...എനിക്ക് അച്ചിമാരെ കൂട്ടാന്‍ പറ്റില്ല...തല്‍ക്കാലം ഒരെണ്ണമേയുള്ളൂ...
    രണ്ടെണ്ണമെന്നു പറയാനുള്ളത് പിള്ളേരാ....
    അതുകൊണ്ട് ഒരച്ചിയെയും, രണ്ടു കൊച്ചുങ്ങളെയും കൂട്ടി ഞാന്‍ കൊച്ചിയില്‍ ഇതും...
    ജൂലൈ ഒന്‍പതിന് :-)
    വീണ്ടും ഡാക്കിട്ടര്‍ കീ ജേ...
    മയൂരാ പാര്‍ക്ക് ബാര്‍ അറ്റാചഡ്‌ ആകുന്നു :-)

    ReplyDelete
  9. ഞാനും വരുന്നുണ്ടാവും

    ReplyDelete
  10. @@ചാണ്ടി :അപ്പോള്‍ ഒരെച്ചി അച്ചിയുമായി കൊച്ചിയില്‍ വരാന്‍ ഉറപ്പിച്ചു അല്ലെ ,തഥാസ്തു :
    @@ജയന്‍ ഡാക്കിട്ടരെ മഴക്കാലമല്ലേ "കാറും ഹോളും" ആവശ്യമുള്ളത് തന്നെ ..
    @@സംഷി :സംഷിക്കെന്താ കൊമ്പുണ്ടോ :)

    ReplyDelete
  11. വേറെ അച്ചിമാരൊന്നും ഇല്ലെങ്കീ ഈ എച്ചിയുടെ അച്ചിയും വരുന്നില്ലെന്ന് അറിയിക്കാന്‍ പറഞ്ഞു...അതുകൊണ്ട് തല്‍ക്കാലം ചാണ്ടിച്ചിയെ കണക്കില്‍ കൂട്ടണ്ട ഡാക്കിട്ടറേ...

    ReplyDelete
  12. മീറ്റുകളുടെ വസന്തകാലം...ഈ സമയത്ത് നാട്ടില്‍ എത്താന്‍ പറ്റണില്ലലോ എന്നതാണ് ഏറ്റവും സങ്കടം....ചാണ്ടിച്ചന്‍ ചെയ്ത പോലെ ഞാനും നാട്ടില്‍ വരാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഡോക്ടറെ തന്നെ പിടിക്കും....മീറ്റ്‌ സംഘടിപ്പിക്കാന്‍.....അല്ലാതെ രക്ഷയില്ലലോ...ഹി ഹി ...എന്നാലും ഈ മീറ്റിനു ആശംസകള്‍...

    ReplyDelete
  13. നന്ദി!
    എല്ലാവർക്കും സ്വാഗതം!

    ReplyDelete
  14. ഇത്രേം ആയ സ്ഥിതിക്ക്, നമുക്ക് ഒരു സംഘടന കൂടി രൂപീകരിച്ചാലോ??
    "അഖില കേരള ബൂലോക തൊഴിലാളി സംഘടന" (AKBTU )
    എല്ലാത്തിനും ഒരു സംഘടന ബലം നല്ലതല്ലേ...

    തമാശയാണേ....സംഘടന വന്നാല്‍ സംഘട്ടനം വരികയും ഇപ്പോഴുള്ള ഒത്തൊരുമ നഷ്ടപ്പെടാനാ സാധ്യത!!!

    ReplyDelete
  15. ഇതിപ്പോ ബ്ലോഗിണി മാരെപ്പോലെ ബൂലോകത്തും മാസമുറ സോറി മാസമീറ്റായല്ലോ...!!!!

    ReplyDelete
  16. ഒരില എനിക്കുമിട്ടോള്ളു..ഞാനുമുണ്ടാവും.

    ReplyDelete
  17. ആരെങ്കിലും അച്ചിയെ കൊണ്ടുവരുന്നോ എന്ന് അറിഞ്ഞിട്ട് വേണം എനിക്ക് കൊച്ചിയിലേക്ക് അച്ചിയുമായി വരാന്‍... വേഗം പറ...

    ReplyDelete
  18. എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ.. :) അങ്ങനെ എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആയി..
    നിരക്ഷരന്റെ വണ്ടിക്കാശു ഞാന്‍ നിരുപാധികം തരുന്നതായിരിക്കും... :)
    വാഴക്കോടന്റെ കമ്പനിക്ക്‌ ഒരു ഭീമഹര്‍ജി കൊടുത്താലോ??

    ReplyDelete
  19. നീരുവിനോടും ശാലിനിയോടൂം..

    അനുപമ പണ്ടുണ്ടാക്കിയ പുകിലൊക്കെ ഓര്‍മ്മയുണ്ടല്ലോ..
    അവസാനം..:):)

    ReplyDelete
  20. എന്‍റെ ഒരു കഷ്ടകാലം .ഒരു കാലത്തും ഒരു ബ്ലോഗു മീറ്റിനു പങ്കെടുക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഒരു മീറ്റിനും ഞാന്‍ നാട്ടിലുണ്ടാവില്ല കൊച്ചിക്കാരിയാനെന്നു പറഞ്ഞിട്ടെന്തുകാര്യം...?
    ങീ...ങീ...

    ReplyDelete
  21. നിങ്ങള്‍ ആഘോഷിക്കൂ .....

    എല്ലാവിധ ഭാവുകങ്ങളും ....

    ReplyDelete
  22. @ഹരീഷ് - സത്യമായിട്ടും അനുപമ എന്ത് പുകിലാ ഉണ്ടാകിയെന്നു എനിക്കറിയില്ല ഹരീഷ്.. :) ഇതുവരെ ഒരു മീറ്റിനും വരാത്ത കൊണ്ടുള്ള കുഴപ്പം.. ആര്‍ക്കേലും വണ്ടികൂലി കൊടുക്കമെന്നേറ്റു കുടുങ്ങിയോ?
    നിരക്ഷരന് എന്തായാലും എറണാകുളം ഹൈ കോര്‍ട്ട്ന്റെ അടുത്തൂന്നു മറൈന്‍ ഡ്രൈവ് വരെ വന്നാ മതിയല്ലോ.. അതാ എന്റെ സമാധാനം ;)

    ReplyDelete
  23. ശാലിനി..

    പരിഭ്രമിക്കേണ്ട..:)
    സന്തോഷവതിയായി ഇരുന്നുകൊള്ളൂ..:)

    ReplyDelete
  24. @@ഹലോ ഹലോ മൈക്ക്‌ ടെസ്റ്റ്‌ പ്ലീസ്‌ ..വണ്ടിക്കൂലി ഇല്ലാതെ ആരെങ്കിലും മീറ്റിനു വരുന്നില്ല എന്ന് തീരുമാനിച്ചു എങ്കില്‍ ദയവു ചെയ്തു ആ തീരുമാനം മാറ്റണം..ഈ മീറ്റിനുള്ള സകല വണ്ടിക്കാ ശും ചാണ്ടി ,ശാലിനി എന്നിവര്‍ ചേര്‍ന്ന് വഹിക്കുന്നതായിരിക്കും ..

    ആദ്യമായി മീറ്റില്‍ പങ്കെടുക്കുന്നവര്‍ സീനിയര്മാക്കുള്ള ഉമിക്കരി ,പേസ്റ്റ്‌ ,വെളിച്ചെണ്ണ,സോപ്പ് ,തോര്‍ത്തു .തുടങ്ങിയ അവശ്യവസ്തുക്കള്‍ കുറച്ചധികം കൊണ്ടുവരേണ്ടതാണ്

    ReplyDelete
  25. വരാൻ മോഹമുണ്ട്. പക്ഷേ നടക്കില്ല.

    ReplyDelete
  26. 56 thonnyasi


    postillenkilum meettilundey.......

    ReplyDelete
  27. ശോ! ഇതിപ്പോ പറഞ്ഞു പറഞ്ഞ് നൂറാളാകുന്ന ലക്ഷണം ഉണ്ടല്ലോ. കഷ്ട്ടായിപ്പോയി. എത്താന്‍ സാധ്യതയില്ല......

    ReplyDelete
  28. സ്ഥലം മനസ്സിലായി...(ഞങ്ങളുടെ അസോസിയേഷന്റെ യോഗം മുന്‍പ് കൂടിയിരുന്ന ഹോട്ടലാ) ഇനി വന്നാല്‍ മാത്രം മതി.

    ReplyDelete
  29. വരാൻ കഴിയില്ല...
    എല്ലാവിധ വിജയാശംസകളും.

    ReplyDelete
  30. എങ്ങനെ വരാന്‍..
    കയ്യൂല..

    ReplyDelete
  31. ഞാന്‍ വരുന്നത് 29 ന് . അപ്പൊ നടക്കൂല.....:(

    ReplyDelete
  32. സുഹൃത്തുക്കളേ,

    ജൂലൈ 9 നു വരാൻ കഴിയാത്തവർക്ക് തൊടുപുഴയിലും, കണ്ണൂരും അവസരങ്ങൾ ഉണ്ട്!

    അതു കൊണ്ട് നിരാശരാകേണ്ടതില്ല!

    ReplyDelete
  33. അപ്പൊ ഇവിടം വരെ ആയി അല്ലെ..സന്തോഷം...കുറെ ഏറെ പേരെ കാണാല്ലോ..

    ReplyDelete
  34. പാലക്കാട്‌ മീറ്റ്‌ എന്നാ..??

    ReplyDelete
  35. പാലക്കാട്ട് നമുക്ക് കണ്ണൂർ മീറ്റിനു ശേഷം കൂടാം!!
    സംഘാടകയായി മുന്നിൽ നിന്നോളണം.
    വരാൻ ഞങ്ങൾ തയ്യാർ!

    ReplyDelete
  36. ഞാനും വരാം ... എന്‍റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റാ .. എനിക്ക് ആരെയും പരിചയം ഇല്ല , അവിടെ കണ്ടാല്‍ മൈന്‍ഡ് ചെയ്യണേ ...

    ReplyDelete
  37. അപ്പൊ ഞാനിന്ന് രാത്രി ദുബായില്‍ന്ന് അങ്ങ് പറക്കും.. നാളെ രാവിലെ കോഴിക്കോട്ട്...

    ReplyDelete
  38. വൈദ്യരെ...
    കോഴി ബിരിയാണി എനിക്ക് പിടിക്കില്ല...ഗുമ്മന്‍ കോപിക്കും... മട്ടന്‍ വല്യ കുഴപ്പമില്ല... കൂടെ ഒരു കുപ്പി "ദശമൂലം" കിട്ടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ..? :))
    അപ്പൊ.... മയൂരയില്‍ വച്ച് കാണാം..

    ReplyDelete
  39. കൊച്ചി,തൊടുപുഴ,കണ്ണൂർ,പാലക്കാട്..?,...
    നാട്ടിലെ മീറ്റുകളുടെ ആറാട്ടുപുഴ പൂരം കാട്ടി ഞങ്ങൾ പ്രവാസി ബ്ലോഗ്ഗേഴ്സിനെ മുഴുവൻ കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലേ ഡോക്ട്ടറേ
    ഈ കൂട്ടായമക്ക് എല്ലാവിധ ഭാവുകങ്ങളും...കേട്ടൊ കൂട്ടരെ

    ഓണത്തിന് ലീവ് കിട്ടുകയാണെങ്കിൽ കണ്ണൂരെങ്കിലും വരാൻ നോക്കണം...

    ReplyDelete
  40. ബ്ലോഗ്‌ മീറ്റിംഗ് ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തി പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു....

    ReplyDelete
  41. അച്ചിമാരെ കൊണ്ട് വരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു മാര്‍ഗരേഖ...(അല്ലെങ്കില്‍ ചാണ്ടി ചെയ്യാന്‍ പോകുന്ന പരിപാടി)
    മയൂര പാര്‍ക്കിന്റെ തൊട്ടടുത്താണ് സ്ത്രീകളുടെ സ്വപ്ന ലോകമായ "ശീമാട്ടി", "ചെന്നൈ സില്‍ക്സ്" തുടങ്ങിയവ...അതു കൊണ്ട് അച്ചിമാരെ ഒന്പതരക്ക് അവിടെ ഡ്രോപ്പ് ചെയ്യുക...ഒരു പന്ത്രണ്ടു മണിയാകുമ്പോള്‍ (ഏകദേശം 20000 രൂപ പൊട്ടിക്കഴിയുമ്പോള്‍) അവരെ ഭക്ഷണത്തിന് മയൂര പാര്‍ക്കിലേക്ക് കൂടിക്കൊണ്ടു വരിക...ഭക്ഷണ ശേഷം നിങ്ങളുടെ കീശയുടെ വലിപ്പം അനുസരിച്ച് അവരെ വീണ്ടും ശീമാട്ടിയിലേക്ക് വിടുകയോ, മീറ്റിംഗ് ഹോളില്‍ പിടിച്ചു വെക്കുകയോ ചെയ്യുക....
    ഒരു തെണ്ടിക്ക് രണ്ടു ചാണ്ടി എന്ന് പറഞ്ഞ പോലെ, നെയ്യപ്പം തിന്നാ രണ്ടുണ്ട് മെച്ചം....
    നിങ്ങളുടെ കാര്‍ ശീമാട്ടിയില്‍ വിശാലമായി പാര്‍ക്ക് ചെയ്യാം..ആദ്യം കൊടുക്കുന്ന 500 രൂപ ടോട്ടല്‍ ബില്ലില്‍ കുറച്ചും കിട്ടും :-)
    അപ്പോള്‍, ഇതൊരു ബ്ലോഗ്‌ മീറ്റിംഗ് മാത്രമല്ല, ഒരു ഷോപ്പിംഗ്‌ അനുഭവം കൂടിയാക്കൂ...
    എന്നെ വിളിക്കേണ്ട നമ്പര്‍ (ജൂലൈ രണ്ടു മുതല്‍) 9562958419

    ReplyDelete
  42. ലോഗോ മനോഹരമായിരിക്കുന്നു... വരച്ച അഭിനന്ദനങ്ങള്!!‍.. ഇപ്പൊ തന്നെ ബ്ലോഗില്‍ ഒട്ടിച്ചു വക്കാം :)

    ReplyDelete
  43. വരച്ച ആള്‍ക്ക് അഭിനന്ദനങ്ങള്!! :)

    ReplyDelete
  44. ലോഗോ ഡിസൈൻ ചെയ്തത് നന്ദപർവം ബ്ലോഗിന്റെ ഉടമ നന്ദകുമാർ ആണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ!

    തിരക്കു മൂലം എനിക്ക് ആ വിവരം ചേർക്കാൻ കഴിഞ്ഞില്ല്ല. ക്ഷമിക്കുമല്ലോ.

    ReplyDelete
  45. എല്ലാ ആശംസകളും...

    ReplyDelete
  46. മീറ്റ് ഭംഗിയാവട്ടെ.... ആശംസകള്‍ ...

    ReplyDelete
  47. ദുഷട്ട്സ് : ആര്‍മാദം നടക്കട്ടെ, ഇതിനും വരാന്‍ പറ്റും എന്ന് തോന്നുന്നില്ല.

    പി എസ് : അടുത്ത മീറ്റ്‌, എന്നെ പോലെ ഉള്ള പ്രമുഖരുടെ ടൈം ചോദിച്ച ശേഷമേ വെയ്ക്കാവൂ.

    ReplyDelete
  48. കാര്യങ്ങൾ ഇത്രയുമൊക്കെയായ സ്ഥിതിക്ക് കുട്ടനാടന്റെ പേരുകൂടി എഴുതിക്കോളൂ.. :)

    ReplyDelete
  49. വി.കെ.ആദർശ്,
    കുട്ടനാടൻ...

    സ്വാഗതം!

    ക്യാപ്ടൻ ഹാഡോക്ക്,
    വിഷമിക്കണ്ട.
    നമ്മുടെ നമ്പറും വരും!

    ReplyDelete
  50. എനിക്കൊരു നിര്‍ദേശം ഉണ്ട് ...തെരുവ് കുട്ടികള്‍ക്കായി ജീവിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുരുകന്‍ ഏറനാകുളത്തുണ്ട്..ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു അവന്‍ പകര്‍ത്തിയ തെരുവിന്റെ ഭീകരവും ശോചനീയവുമായ ചിത്രങ്ങള്‍ ഉണ്ട് ,,അവനെ ഈ മീറ്റില്‍ പങ്കെടുപ്പിക്കണം ..ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം ..താല്പര്യം ഉണ്ടെങ്കില്‍ സംഘാടകര്‍ അഭിപ്രായം അറിയിച്ചാല്‍ ഞാന്‍ മുരുകനെ ബന്ധപ്പെടാം ..
    ഇങ്ങനെയുള്ളവരെ അറിയാനും പ്രോത്സാഹിപ്പിക്കാനും പലതും ചെയ്തിട്ടുള്ളവര്‍ എന്ന നിലയിലാണ് ബ്ലോഗര്‍മാരോട് ഈ അഭ്യര്‍ത്ഥന ..:)

    ReplyDelete
  51. രമേശ് അരൂർ വച്ചത് നല്ലൊരു നിർദേശമാണ്.
    എന്നാൽ ഒരുപാട് പരിപാടികൾ ഒരുമിച്ചു പ്ലാൻ ചെയ്താൽ പരസ്പരം കാണാനും, പരിചയപ്പെടാനും വേണ്ടി മണിക്കൂറുകൾ താണ്ടി വരുന്നവർക്ക് അതിനു കഴിയാതാവും. സംഘാടകർ എന്നു വിളീക്കപ്പെടുന്നവർക്ക് ഒരാളോടും വർത്തമാനം പറയാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടാവും. തിരൂർ മീറ്റിലെ സംഘാടകർ ആ വേദന അറിഞ്ഞവരാണ്.

    അതേസമയം തന്നെ ഇത്തരം സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങൾ ബൂലോകരുടെയും, ഭൂലോകരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ നമ്മൾ മുൻ കൈ എടുക്കേണ്ടതുമാണ്.

    കൊച്ചിയിൽ വച്ചു തന്നെ ഇക്കാര്യം നമുക്കു നടത്താം. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അതു ചെയ്യാൻ സാധിക്കും. ശ്രീ.രമേശ് അരൂർ നാട്ടിൽ ഉള്ള സമയം ആണെങ്കിൽ അത്രയും സന്തോഷം.
    (ബ്ലോഗർമാർക്കായി മറ്റു ചില പരിപാടികൾ ഇപ്പോൾ പ്ലാൻ ചെയ്യുന്നുണ്ട്)

    ReplyDelete
  52. ബ്ലോഗ് മീറ്റില്‍ സര്‍വ്വപരിപാടിയും തിരുകിക്കയറ്റണ്ട. ബ്ലോഗ് മീറ്റ് എന്നാല്‍ ബ്ലോഗേര്‍സ് മീറ്റ് മാത്രം. അതേ സമയം ബ്ലോഗര്‍മാര്‍ക്ക് മറ്റ് പരിപാ‍ടികളും സംഘടിപ്പിക്കാം. ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗ് മീറ്റേ പാടുള്ളൂ എന്നാരാ പറഞ്ഞേ ...

    ReplyDelete
  53. @@ജയന്‍ ഡോക്ടര്‍ :ഓക്കേ ഓക്കേ .
    @@നിസ്സാരന്‍:ഇപ്പോള്‍ താന്കള്‍ പങ്കുവച്ച അഭിപ്രായം എനിക്ക് മനസിലായില്ല . വേണമെന്നോ? വേണ്ടന്നോ ?
    "ബ്ലോഗ് മീറ്റില്‍ സര്‍വ്വപരിപാടിയും തിരുകിക്കയറ്റണ്ട. ബ്ലോഗ് മീറ്റ് എന്നാല്‍ ബ്ലോഗേര്‍സ് മീറ്റ് മാത്രം." ഇത് വായിക്കുമ്പോള്‍ വേറെ പരിപാടികള്‍ വേണ്ടാ എന്നും
    "അതേ സമയം ബ്ലോഗര്‍മാര്‍ക്ക് മറ്റ് പരിപാ‍ടികളും സംഘടിപ്പിക്കാം. ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗ് മീറ്റേ പാടുള്ളൂ എന്നാരാ പറഞ്ഞേ ..." ഈ ഭാഗം വായിച്ചപ്പോള്‍ അതൊക്കെ നടത്തുന്നതില്‍ എന്താ തെറ്റ് ? എന്നും തോന്നി ...:)

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. അത്തരം സംരംഭങ്ങൾ ബ്ളൊഗർമാരുടെ നേതൃത്വത്തിൽ നടത്താവുന്നതാണ്‌, പക്ഷേ അത് മീറ്റിനിടയിൽ വേണ്ട എന്നുതന്നെയാണ്‌ എന്റെയും അഭിപ്രായം... മീറ്റ് നമുക്ക് ബ്ളോഗേഴ്സിന് മാത്രമുള്ള ഒരു ഗെറ്റ്റ്റുഗദർ മാത്രമായി അർമ്മാദിക്കാം....
    ഇത്തരം പരിപാടികൾ നമുക്ക്, ബ്ളൊഗേഴ്സിന്റെ നേതൃത്വത്തിൽ തന്നെ ഹോസ്റ്റ് ചെയ്യാവുന്നതാണ്‌, ജയൻ ഡോകറ്റർ പറഞ്ഞപോലെ പിന്നീടൊരവസരത്തിൽ....

    ReplyDelete
  56. സാറി, ആദ്യ കമ്ന്റ്റിലെ വാക്കുകൾ പരസ്പരം മാറിപ്പോയി!!!! ഗൂഗിൾ ചാത്തൻസ്

    ReplyDelete
  57. ആദ്യമായി ഒരു മീറ്റില്‍ കൂടണം എന്നുണ്ട്. ഞാനും എറണാകുളത് തന്നെയാണ്.എന്റെ പേര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്ധിയ്ക്കുന്നു.

    ReplyDelete
  58. അനൂപിനു സ്വാഗതം!

    ReplyDelete
  59. @ രമേശ്‌ അരൂര്‍ , ബ്ലോഗ് മീറ്റില്‍ ബ്ലോഗേര്‍സ് കൂടിച്ചേരല്‍ മാത്രം മതി. മറ്റുള്ള പരിപാടികള്‍ കൂടി ചേര്‍ത്ത് അവിയലാക്കിയാല്‍ ദൂരദിക്കില്‍ നിന്ന് ബ്ലോഗേര്‍സിനെ നേരില്‍ പരിചയപ്പെടാന്‍ വേണ്ടി വരുന്നവര്‍ക്ക് അതിന് കഴിയില്ല. അതാണ് മീറ്റ് എന്നാല്‍ മീറ്റ് മാത്രം എന്ന് പറഞ്ഞത്. പിന്നെ ബ്ലോഗേര്‍സിന് ബ്ലോഗ് മീറ്റ് അല്ലാതെ വേറെയും പല പരിപാടികളും സംഘടിപ്പിക്കാം എന്നാണ് പറഞ്ഞത്. ഉദാഹരണത്തിന് കുറച്ചുമുന്‍പ് ബ്ലോഗേര്‍സ് കാസര്‍ഗോട്ട് എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഹോപ് യു ഗോട്ട് ഇറ്റ് ..

    ReplyDelete
  60. ഡോക്ടറേ, ഞാനും ഉണ്ട്.

    ReplyDelete
  61. സൗകര്യപ്പെടില്ല. ആശംസകള്‍!

    ReplyDelete
  62. എല്ലാ ആശംസകളും...

    കണ്ണൂര്‍ മീറ്റിനു കാണാം. എല്ലാരും വരുമല്ലോ അല്ലേ ഇപ്പോഴേ വരാന്‍ റെഡി ആയിക്കൊള്ളു
    പിന്നെ ബ്ലോഗര്‍മാരായ മുംബൈക്കരാരെങ്കിലും ഉണ്ടെങ്കില്‍ ജൂലൈ പത്തിന്
    വൈകുന്നേരം നാലുമണിക്ക് മീരാ റോഡ്‌ സെന്റ്‌ തോമസ്‌ ചര്ച്ച് ഹാളില്‍ എത്തിച്ചേരുക.
    ഞങ്ങള്‍ കുറച്ച് കുഞ്ഞു ബ്ലോഗര്‍മാര്‍ ചേരുന്ന കുഞ്ഞു മീറ്റ്‌ .
    ആശംസകളോടെ

    ReplyDelete
  63. hai...njan... puthiya alla.... pradeep .kusumbu
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  64. njaanum vannalo? chummaaaa....

    ReplyDelete
  65. ആശംസകള്‍ ഭാവുകങ്ങള്‍ നേരുന്നു. വരണം എന്നുണ്ട്. വരുവാന്‍ സാധിക്കാത്തതില്‍ സങ്കടവും..

    ReplyDelete
  66. ഞാനുണ്ടാവില്ല !! :(

    ആശംസകള്‍...

    ReplyDelete
  67. i am interesting to join blogers meet at ernakulam

    ReplyDelete
  68. ശ്ശൊ....ആറിന് തിരികെ പോകണമല്ലോ.. :-(
    (ഷബീര്‍ കാലുവാരും...വരില്ല... വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഭര്‍ത്താവിന് ബ്ലോഗിന്റെ അസുഖം ഉണ്ടെന്ന് ഭാര്യ അറിയുന്നത് നല്ലതല്ല എന്ന് മൂപ്പര്‍ക്ക് അറിയാം !!!!!!)

    ReplyDelete
  69. ഒരു എളിയ ബ്ലോഗേഴുതുകരനാണ് മീറ്റില്‍ പങ്കെടുക്കാന്‍ അതിയായ താല്പര്യമുണ്ട് . വരാന്‍ ഉദ്ദേശിക്കുന്നു.
    കൂരാട്ടുക്കാരന്‍

    ReplyDelete
  70. എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും സ്വാഗതം!

    ReplyDelete
  71. ഷബീര്‍ കാലു വാരിയാ, ഷബീറിന്റെ കോ...കോ...അല്ലെങ്കി വേണ്ട...
    കോഞ്ഞാട്ട വരെ ഞങ്ങള് ഊരും :-)

    ReplyDelete
  72. എല്ലാം ഭംഗിയായി നടക്കട്ടെ! മീറ്റിനു ശേഷം ഒരു ഉഗ്രന്‍ ഫോട്ടോഫീച്ചര്‍ (അല്ല, ഒന്നിലധികം) പ്രതീക്ഷിക്കുന്നു, അതിനായി കാത്തിരിക്കുന്നു.

    എന്റെ എല്ലാ ആശംസകളും.

    ReplyDelete
  73. ennem kooty ulppeduthumo . alla ithuvarey meetil onnum pankeduthittilla

    ReplyDelete
  74. ഇങ്ങിനെ ഒരു വേദി ഒരുക്കുന്ന എല്ലാവര്‍ക്കും വളരെ നന്ദി രേഖപ്പെടുത്തുന്നു... വന്നു പങ്കെടുക്കുവാനും എല്ലാവരെയും പരിചയപ്പെടുവാനും ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോള്‍ നാട്ടില്‍ വരുവാന്‍ കഴിയാത്ത ഒരു സാഹചര്യമായിപ്പോയി....... ഇനി ഒരിക്കല്‍ ഉണ്ടാവുന്ന സമയം പങ്കെടുക്കുവാന്‍ ശ്രമിക്കാം..........

    ReplyDelete
  75. ഞാനും വരുന്നു. ഇന്‍ശാഅല്ലാ

    ReplyDelete
  76. ബ്ലോഗ്‌ എന്താണെന്നു അറിയാനും ഒന്ന് തുടങ്ങാനും താല്‍പ്പര്യമുള്ള എന്റെ ഒരു ഫ്രണ്ട് കൂടി മീറ്റില്‍ വരണമെന്ന് ആഗ്രഹിയ്ക്കുന്നു. പേര് ജയശങ്കര്‍ . പേര് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ധിയ്ക്കുന്നു

    ReplyDelete
  77. This comment has been removed by the author.

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. വരാന്‍ പറ്റിയാല്‍ ഞാനും ....

    ReplyDelete
  80. അയ്യോ...എന്റെ കോലേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ വാര്‍ഷിക ദിനവും അവാര്‍ഡ് ദാനവും അതേ ദിവസമായിപ്പോയല്ലോ....

    ReplyDelete
  81. ജൂലൈ മാസം അവസാനമേ നാട്ടിലെത്തുകയുള്ളൂ.
    മീറ്റ്‌ മിസ്സാവുമല്ലോ..
    എല്ലാ ആശംസകളും !..

    ReplyDelete
  82. ലോഗോ നന്നായിട്ടുണ്ട്... വരാമെന്നു ഉറപ്പു പറയുന്നില്ല.ശ്രമിക്കാം....

    ReplyDelete
  83. ഞാനും മീറ്റിനുണ്ടേ....
    എല്ലാവരെയും മീറ്റില്‍ കാണാം. ആശംസകള്‍ ...

    ReplyDelete
  84. varanam ennu manassu parayunnu. thirakkillenkil njanum undakum. ithrayum aduthu vannittu ( njan edappalliyil anu joli cheyyunnathu) meettil pankedukkan pattiyillenkil pinne paranjittu kaaryamilla. njannum varuvaan aagrahikkunnu.

    ReplyDelete
  85. വരാൻ ആഗ്രഹിക്കുന്ന എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും സ്വാഗതം!

    ReplyDelete
  86. ഡോക്ട്ടറെ...ഈ പോസ്റ്റ്‌ "എന്റെ കഥകളിലും" കൊടുത്തു കൂടെ...കൂടുതല്‍ ആള്‍ക്കാര്‍ കാണുമല്ലോ....

    ReplyDelete
  87. പരിപാടി എല്ലാം ഭംഗിയാകട്ടെ….

    ReplyDelete
  88. ചാണ്ടിച്ചാ,

    “എന്റെ കഥകളിൽ” കഥകൾ മാത്രം.
    ബാക്കിയെല്ലാം ഇവിടെ.
    ഇപ്പോ ആളുകൾക്ക് ‘അവിയലും’ ഇഷ്ടമാ!

    ReplyDelete
  89. ജൂലൈ ആദ്യത്തില്‍ വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
    ലീവ് കിട്ടിയാല്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നും എല്ലാവരേയും പരിചയപ്പെടണമെന്നുമുണ്ട്...
    പറ്റിയാല്‍ ഇവിടെ കമന്റിട്ട് അറിയിക്കാം കെട്ടോ..

    ReplyDelete
  90. ഞാനും ഉണ്ടേ ... പിന്നെ എന്റെ വഴിയോര കാഴ്ചകളും ................

    ReplyDelete
  91. ലോഗോ കലക്കി !! :)

    ReplyDelete
  92. അത് തന്നെ,,, ലോഗോ കലക്കി ജയെട്ടാ ....

    ReplyDelete
  93. @@ ചാന്ടീ ...ശീമാട്ടിയില്‍ നിങ്ങള്ക്ക് എല്ലാവര്ക്കും ഉള്ള ഗിഫ്റ്റ്‌ കൂപ്പണുകള്‍ പറഞ്ഞു വച്ചിട്ടുണ്ട് ..അവര്‍ പറയുന്ന കാശ് കൊടുത്ത് അത് വാങ്ങി ഭാര്യമാരുമായി വരുന്ന നമ്മുടെ ബ്ലോഗു സുഹൃത്തുക്കള്‍ക്ക് പട്ടു സാരിയും ചുരിദാറും വാങ്ങി ആഘോഷിക്കാന്‍ എന്റെ പേരും പറഞ്ഞു കൊടുക്കാന്‍ മറക്കേണ്ട ...പിന്നെ ജോയ്‌ ആലുക്കാസിലും ജോസ്കൊയിലും ആണ് സ്വര്നക്കൂപ്പന്‍ പറഞ്ഞിട്ടുള്ളത് ..ആകെ മുപ്പതു കൂപനെ ഉള്ളൂ ..അടി കൂടാതെ അതെല്ലാം ചാണ്ടി തന്നെ പോയി കാശ് കൊടുത്ത് വാങ്ങണം ..എന്നിട്ട് ഞാന്‍ പറഞ്ഞപോലെ രമേശേട്ടന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഈ കുഞ്ഞു പാരിതോഷികം എന്ന് പറഞ്ഞു കൊടുക്കണം ..:)ബാക്കി വീശു പരിപാടിയൊക്കെ യുവറാണിയിലും,
    ഇന്റര്‍ നാഷനളിലും ആയിട്ടാണ് ഏര്‍പ്പാട് ആക്കിയിട്ടുള്ളത്..നോര്‍ത്തില്‍ തന്നെ മേത്തര്‍ ബില്ടിങ്ങിനടുത്തു ഒരെണ്ണം ഉണ്ട് ..അവിടെ കുഞ്ഞു പിള്ളേര്‍ക്ക് ഏടവാട് ആക്കീട്ടോണ്ട് ..കാശിന്റെ കാര്യം അവിടെയും അങ്ങനെ തന്നെ ..പക്ഷെ മോന്താന്‍ വരുന്നവരോട് എന്റെ പേര് പറഞ്ഞോളൂ ..ഒരു കുഴപ്പവും ഇല്ല ...:)ബാക്കി എല്ലാം വരും പോലെ ..:)

    ReplyDelete
  94. നൌഷാദ് അകമ്പാടത്തിനും പങ്കെടുക്കാൻ കഴിയട്ടെ എന്നാസംസിക്കുന്നു!

    ലോഗോ നന്ദകുമാർ (നന്ദപർവം) ചെയ്തതാണ്. ആരാധനക്കർഹൻ അദ്ദേഹം മാത്രം!

    രമേശ് അരൂർ, ആളൊരു സംഭവം തന്നെ!
    ഒരു പൈനായിരം രൂവാ അയച്ചു താ അണ്ണാ!
    കടപ്പാട്:എം.ജി. ശ്രീകുമാർ

    ReplyDelete
  95. രമേശേട്ടാ...എന്നോട് വല്ല വിരോധോം ഉണ്ടോ എന്ന് ഒന്നുകൂടി ചോദിക്കുവാ....
    ബൈദവേ, താങ്കളെ ഞങ്ങള്‍ ശരിക്കും മിസ്സ്‌ ചെയ്യും....എന്തെങ്കിലും ചാന്‍സ്???
    വരാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല...വൈദ്യര് പറഞ്ഞ പോലെ ഒരു പയ്നായിരം മണീസ് :-)
    എന്റെ അക്കൌണ്ടിലേക്ക് അയച്ചാ മതി....

    ReplyDelete
  96. @@ചാണ്ടി : നുമ്മക്കും ഒരു ദേവ്സം വരും മ്വാനെ ചാണ്ടീ ..അന്ന് കണക്കു തീര്‍ത്ത്‌ കലക്കാം ..മിസ്സിംഗ്‌ കൂടുന്നുണ്ട് എങ്കില്‍ ഒരു കാര്യം ചെയ്യ് ..ആറ് അടി i നീളവും രണ്ടടി വീതിയും ഉള്ള വലിയ ഫ്ലക്സ് ബോര്‍ഡില്‍ എന്റെ കുറെ മനോഹര ചിത്രങ്ങള്‍ ഉണ്ടാക്കി മീറ്റിംഗ് നടക്കുന്ന ഹാളിലും പരിസരത്തും ഒക്കെ വയ്ക്ക് ..ഒരു പുണ്യ പ്രവൃത്തി ആകട്ടെ . എന്താ പരിവാടി എന്ന് ചോയ്ച്ചാ ഈ മഹാന്റെ ജന്മദിനം കൊണ്ടാടുവാ എന്ന് പറഞ്ഞേക്ക് ..പിന്നെ ടോക്റെരെ പയ്നായിരം രൂവാ തെക്കേലെ ആ രായമ്മ ച്യാചിയോടു ചോയ്ച്ചു മേടിക് ..എന്നിട്ട് ചാണ്ടീട പഴേ പറ്റില്‍ കൂട്ടാന്‍ പറ :)

    ReplyDelete
  97. ellaa vijayaashamsakalum nerunnu.........

    ReplyDelete
  98. എല്ലാ ആശംസകളും നേരുന്നു.
    ചില വ്യക്തിപരമായ കാരണങ്ങളാല്‍
    പങ്കെടുക്കാനാവുമോ എന്നു ഉറപ്പില്ലെങ്കിലും
    വരണമെന്ന ആഗ്രഹമുണ്ട്.
    എല്ലാ പ്രാര്‍ത്ഥനകളൂം...

    ReplyDelete
  99. ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണമെന്നുണ്ട്. മിക്കവാറും കൂടെ ഒരാളുണ്ടാവും.

    ReplyDelete
  100. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  101. പാലായില്‍ നിന്ന് സാധ്യമാകുന്നത്ര സുഹൃത്തുക്കളെയും കൂട്ടി ബ്ലോഗ് മീറ്റില്‍ വരണം എന്നാഗ്രഹമുണ്ട്. എട്ടുപത്തു പേരെ അറിയിച്ചിട്ടുണ്ട്. നേരിട്ട് നിങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടങ്ങു പോരുന്നതല്ലേ സ്വാശ്രയ ഗാന്ധിമാര്‍ഗം? വിവരമറിയിക്കലാണല്ലോ പ്രധാനം. ഞാനേതായാലും ഒരു സുഹൃത്തുമൊത്ത് (അലക്‌സ് കോട്ടവാതുക്കല്‍) വരുന്നുണ്ട്. പേരു രജിസ്റ്റര്‍ ചെയ്യുകയില്ലേ?

    ReplyDelete
  102. കേരളദാസനുണ്ണി,

    സ്വാഗതം മാഷേ

    സഹൃദയസമീതി,
    ദയവായി വരുന്ന ആളുകളുടെ പേരുവിവരവും, ബ്ലോഗ് പ്രൊഫൈൽ ഉണ്ടെങ്കിൽ അതിന്റെ ലിങ്കും തന്നാൽ നന്നായിരുന്നു.
    ബ്ലോഗർമാർക്ക് രജിസ്റ്റർ ചെയ്യുന്നതിനു തടസമൊന്നുമില്ല.

    ReplyDelete
  103. സ്വാശ്രയ സമരത്തില്‍ പോലീസുകാരുടെ തല്ലു കൊണ്ട് ചത്തില്ലെങ്കില്‍ വരാം...

    ReplyDelete
  104. വരാമെന്ന് പറഞ്ഞു കളിപ്പിച്ചു എന്ന് പറയല്ലേ സുഹൃത്തുക്കളെ .
    എത്തിപ്പെടാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
    തീച്ചയായും ഒരു നഷ്ടം തന്നെ ആയിരിക്കും ഇത് എന്നറിയാം.
    പരിപാടി ഭംഗിയായി നടക്കട്ടെ. എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍.
    ഒപ്പം ഇതിര് ക്ഷമാപണമായി സ്വീകരിക്കുമല്ലോ.
    സ്നേഹപൂര്‍വ്വം
    ചെറുവാടി

    ReplyDelete
  105. ഞാനും...കേട്ടോ...ഞാനും...

    ReplyDelete
  106. എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  107. ഡോക്ടര്‍ സര്‍, കൊച്ചി ആയത് കൊണ്ട് അച്ചിയും ആയി വരാമെന്നു കരുതിയതാ,അപ്പോഴല്ലേ ചാണ്ടിച്ചന്റെ "ശീമാട്ടി പുരാണം".പേടിച്ചു പോയി.എല്ലാ മംഗളങ്ങളും നേരുന്നു.കണ്ണൂരില്‍ തീര്‍ച്ചയായും കാണാം.

    ReplyDelete
  108. "റിപ്പോട്ടറിനു" വേണ്ടി അഞ്ജു നായര്‍...

    ReplyDelete
  109. ഇതുവരെ നാട്ടിലെ മീ‍റ്റില്‍ മീറ്റാന്‍ പറ്റിയിട്ടില്ല. നാട്ടിലെ മീറ്റും ഒഴിവും ഒന്നിച്ചു ഒരിക്കലും വരാറില്ല. ഇപ്പോ നോക്കുമ്പം മീറ്റും അവധിയും ഒന്നിച്ച്. അപ്പോ ഒരാളുടെ പേരൂടെ രെജിസ്റ്റര്‍ ചെയ്യുമല്ലോ അല്ലേ?

    പേര് : ഷിഹാബ് അഞ്ചല്‍
    ഐഡി : അഞ്ചല്‍ക്കാരന്‍.
    ബ്ലോഗ് : അഞ്ചല്‍.
    നാട് : കൊല്ലം ജില്ലയിലെ അഞ്ചല്‍.
    മറുനാട് : ദുബായ്.

    അപ്പോ നാളെ മയൂരാ പാര്‍ക്ക് ഹോട്ടലില്‍ കാണാം.

    ReplyDelete
  110. അറിയാന്‍വൈകി.നടക്കട്ടെ
    -dpscboseart.blogspot.com

    ReplyDelete
  111. വിജയാശംസകള്‍.!!

    ReplyDelete