‘ബ്ലോഗ് മീറ്റിൽ കൈവിഷം കിട്ടിയവൻ’ എന്ന പട്ടം എനിക്കു കിട്ടിയിട്ട് കുറച്ചുകാലം ആയി. അതുകൊണ്ട് ഉടൻ ഒരു മീറ്റ് കൂടണം എന്ന ആഹ്വാനം ഞാനായിട്ടു നടത്തില്ല എന്ന തീരുമാനത്തിലായിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ബ്ലോഗർ ചാണ്ടിക്കുഞ്ഞ് നീട്ടിയ ചൂണ്ടയിൽ കൊത്തുകയും കുരുങ്ങുകയും ചെയ്തു.പിന്നെ രഞ്ജിത്ത് ചെമ്മാടനും മനോരാജും കൂടി ടാക്ടിക്കലായി എന്നെ പിടികൂടുകയാണുണ്ടായത്!
അപ്പോൾ സംഭവം എന്താനെന്നു വച്ചാൽ, ജൂലൈ മാസം കുറേ ബ്ലോഗർ സുഹൃത്തുക്കൾ നാട്ടിൽ വരുന്നുണ്ട്. അവരിൽ പലരും രണ്ടുകൊല്ലം മുൻപത്തെ, നമ്മിൽ പലരുടെയും അവസ്ഥയിലാണ്.
പച്ചജീവനോടെ ഒരു ബ്ലോഗറെയും നേരിൽ കണ്ടിട്ടില്ല!
മാത്രവുമല്ല നമ്മുടെ ‘ബ്ലോഗ് സുവനീർ ’ വിതരണത്തിന് തയ്യാറാവുകയും ചെയ്തുകഴിഞ്ഞു.
ഈയവസരത്തിൽ കഴിയുന്നത്ര ബ്ലോഗെഴുത്തുകാർ ഒന്നിച്ചു കൂടുകയും നമ്മുടെ മാധ്യമത്തെ വീണ്ടും മാധ്യമശ്രദ്ധയിലും, തദ്വാരാ ജനശ്രദ്ധയിലും കൊണ്ടുവരികയും ചെയ്യാൻ സാധിക്കും എന്നു കരുതുന്നു.
ചാണ്ടിക്കുഞ്ഞ്
ഹരീഷ് തൊടുപുഴ
ഷബീർ വാഴക്കോറത്ത്
ശശികുമാർ (വില്ലേജ് മാൻ)
വിൻസെന്റ്
ജി.മനു
തുടങ്ങിയവർ വരാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
മനോരാജ്
നന്ദകുമാർ
പ്രവീൺ വട്ടപ്പറമ്പത്ത്
യൂസുഫ്പ
കാർട്ടൂണിസ്റ്റ് സജീവേട്ടൻ
നിരക്ഷരൻ
ജോഹർ
മത്താപ്പ്
ജയൻ ഏവൂർ
തുടങ്ങിയവർ കൊച്ചിയിൽ തന്നെ ഉള്ളവരാണ്.
ഇനിയും പലരും സന്നദ്ധരായേക്കാം....
ഇത് സുഹൃദ് സംഗമം എന്നതിലുപരി, ബ്ലോഗ് എന്ന മാധ്യമത്തോടും, ഭാവി തലമുറയോടും, സർവോപരി മലയാള ഭാഷയോടും ഉള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗം കൂടിയായി കാണുക.
ജൂലൈ രണ്ടാം വാരം കൂടാം എന്നാണ് ആഗ്രഹം. മറൈൻ ഡ്രൈവിൽ കൂടാം. അവിടെ അടുത്തുള്ള ഒരു ഹോളും ബുക്ക് ചെയ്താൽ മഴപെയ്താലും പ്രശ്നമില്ലാതെ കഴിക്കാം.
(സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം)
സെക്കൻഡ് സാറ്റർഡേ ആയ ജൂലൈ 9 പറ്റിയ ദിവസമായി നിർദേശിക്കട്ടെ.
രാവിലെ 10 മണിയോടെ കൂടി, ഉച്ചയ്ക്ക് ഊണുകഴിച്ച് 3 മണിയോടെ പിരിയാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ പോസ്റ്റിൽ കമന്റായി വിവരം അറിയിക്കുമല്ലോ.
പ്രത്യേക ശ്രദ്ധയ്ക്ക്: കണ്ണൂരിൽ വച്ച് സെപ്റ്റംബറിൽ മീറ്റ് നടക്കുന്നുണ്ട്. ആ സമയത്ത് നാട്ടിൽ ഉള്ള എല്ലാവർക്കും അവിടെത്തന്നെ കൂടാം. ഈ മീറ്റ് ജൂലൈയിൽ നാട്ടിൽ എത്തുന്നവർക്കുവേണ്ടി മാത്രം.
UPDATE
ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ
സ്ഥലം : ഹോട്ടൽ മയൂര പാർക്ക് , കച്ചേരിപ്പടി, എറണാകുളം.
ഇനിയും വരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം!
മീറ്റിൽ സജീവേട്ടന്റെ മാരത്തോൺ കാർട്ടൂൺ വര ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ കഴിഞ്ഞദിവസം ബ്ലോഗർ ചാണ്ടിക്കുഞ്ഞ് നീട്ടിയ ചൂണ്ടയിൽ കൊത്തുകയും കുരുങ്ങുകയും ചെയ്തു.പിന്നെ രഞ്ജിത്ത് ചെമ്മാടനും മനോരാജും കൂടി ടാക്ടിക്കലായി എന്നെ പിടികൂടുകയാണുണ്ടായത്!
അപ്പോൾ സംഭവം എന്താനെന്നു വച്ചാൽ, ജൂലൈ മാസം കുറേ ബ്ലോഗർ സുഹൃത്തുക്കൾ നാട്ടിൽ വരുന്നുണ്ട്. അവരിൽ പലരും രണ്ടുകൊല്ലം മുൻപത്തെ, നമ്മിൽ പലരുടെയും അവസ്ഥയിലാണ്.
പച്ചജീവനോടെ ഒരു ബ്ലോഗറെയും നേരിൽ കണ്ടിട്ടില്ല!
മാത്രവുമല്ല നമ്മുടെ ‘ബ്ലോഗ് സുവനീർ ’ വിതരണത്തിന് തയ്യാറാവുകയും ചെയ്തുകഴിഞ്ഞു.
ഈയവസരത്തിൽ കഴിയുന്നത്ര ബ്ലോഗെഴുത്തുകാർ ഒന്നിച്ചു കൂടുകയും നമ്മുടെ മാധ്യമത്തെ വീണ്ടും മാധ്യമശ്രദ്ധയിലും, തദ്വാരാ ജനശ്രദ്ധയിലും കൊണ്ടുവരികയും ചെയ്യാൻ സാധിക്കും എന്നു കരുതുന്നു.
ചാണ്ടിക്കുഞ്ഞ്
ഹരീഷ് തൊടുപുഴ
ഷബീർ വാഴക്കോറത്ത്
ശശികുമാർ (വില്ലേജ് മാൻ)
വിൻസെന്റ്
ജി.മനു
തുടങ്ങിയവർ വരാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
മനോരാജ്
നന്ദകുമാർ
പ്രവീൺ വട്ടപ്പറമ്പത്ത്
യൂസുഫ്പ
കാർട്ടൂണിസ്റ്റ് സജീവേട്ടൻ
നിരക്ഷരൻ
ജോഹർ
മത്താപ്പ്
ജയൻ ഏവൂർ
തുടങ്ങിയവർ കൊച്ചിയിൽ തന്നെ ഉള്ളവരാണ്.
ഇനിയും പലരും സന്നദ്ധരായേക്കാം....
ഇത് സുഹൃദ് സംഗമം എന്നതിലുപരി, ബ്ലോഗ് എന്ന മാധ്യമത്തോടും, ഭാവി തലമുറയോടും, സർവോപരി മലയാള ഭാഷയോടും ഉള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗം കൂടിയായി കാണുക.
ജൂലൈ രണ്ടാം വാരം കൂടാം എന്നാണ് ആഗ്രഹം. മറൈൻ ഡ്രൈവിൽ കൂടാം. അവിടെ അടുത്തുള്ള ഒരു ഹോളും ബുക്ക് ചെയ്താൽ മഴപെയ്താലും പ്രശ്നമില്ലാതെ കഴിക്കാം.
(സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം)
സെക്കൻഡ് സാറ്റർഡേ ആയ ജൂലൈ 9 പറ്റിയ ദിവസമായി നിർദേശിക്കട്ടെ.
രാവിലെ 10 മണിയോടെ കൂടി, ഉച്ചയ്ക്ക് ഊണുകഴിച്ച് 3 മണിയോടെ പിരിയാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ പോസ്റ്റിൽ കമന്റായി വിവരം അറിയിക്കുമല്ലോ.
പ്രത്യേക ശ്രദ്ധയ്ക്ക്: കണ്ണൂരിൽ വച്ച് സെപ്റ്റംബറിൽ മീറ്റ് നടക്കുന്നുണ്ട്. ആ സമയത്ത് നാട്ടിൽ ഉള്ള എല്ലാവർക്കും അവിടെത്തന്നെ കൂടാം. ഈ മീറ്റ് ജൂലൈയിൽ നാട്ടിൽ എത്തുന്നവർക്കുവേണ്ടി മാത്രം.
UPDATE
ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ
- ചാണ്ടിച്ചൻ
- ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
- ശശികുമാർ (വില്ലേജ് മാൻ)
- ജി.മനു
- മത്താപ്പ്
- പൊന്മളക്കാരൻ
- മണികണ്ഠൻ
- രഞ്ജിത്ത് ചെമ്മാടൻ
- കാർന്നോര്
- സിദ്ധീക്ക
- രാജശ്രീ നാരായണൻ
- ചന്തു നായർ
- ചെറുവാടി
- കാഴ്ചക്കാരൻ
- സുരേഷ് ആലുവ
- പൊറാടത്ത്
- റെജി പുത്തൻ പുരക്കൽ
- ജിക്കു വർഗീസ്
- ഡോ.ആർ.കെ.തിരൂർ
- സമീർ തിക്കോടി
- ഇ.എ.സജിം തട്ടത്തുമല
- വി.കെ.ബാല
- ശാലിനി
- സിയ
- മനോരാജ്
- നന്ദകുമാർ
- ജോഹർ
- ജയൻ ഏവൂർ
- പ്രവീൺ വട്ടപ്പറമ്പത്ത്
- ഷെറീഫ് കൊട്ടാരക്കര
- കാർട്ടൂണിസ്റ്റ് സജീവേട്ടൻ
- രഘുനാഥൻ
- നിരക്ഷരൻ
- വിജയൻ വെള്ളായണി
- റെജി.പി.വർഗീസ്
- അഞ്ജലി അനിൽകുമാർ
- മഹേഷ് വിജയൻ
- ജാബിർ മലബാറി
- പോങ്ങുമ്മൂടൻ
- ചാർവാകൻ
- തബാരക് റഹ്മാൻ
- കുസുമം ആർ പുന്നപ്ര
- ഫെമിന ഫാറൂഖ്
- കുമാരൻ
- ഷിബു മാത്യു ഈശോ
- സോണിയ എലിസബത്ത്
- കമ്പർ
- മുരളിക
- അരുൺ കായംകുളം
- അനൂപ് കുമാർ
- എച്ച്‌മുക്കുട്ടി
- കണ്ണൻ
സ്ഥലം : ഹോട്ടൽ മയൂര പാർക്ക് , കച്ചേരിപ്പടി, എറണാകുളം.
ഇനിയും വരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം!
മീറ്റിൽ സജീവേട്ടന്റെ മാരത്തോൺ കാർട്ടൂൺ വര ഉണ്ടായിരിക്കുന്നതാണ്.
ജീവനോടെ ഒരേ ഒരു ബ്ലോഗറെ ആണ് ഇന്നേ വരെ കണ്ടിട്ടുള്ളത് ! വായിച്ചു മാത്രം പരിചയം ഉള്ള പുലികളെ ഒന്ന് കാണാല്ലോ !
ReplyDeleteപിന്നെ ഉള്ള ബ്ലോഗ് മീറ്റ് വാര്‍ത്ത ഒക്കെ വായിച്ചും അറിഞ്ഞും പങ്കെടുക്കാനുള്ള കൊതി ഉണ്ട് എന്ന് മറച്ചു വെക്കുന്നില്ല!
ഞാന്‍ ഉണ്ടാവും ! തീര്‍ച്ച..
ജൂലൈ മാസത്തിൽ നാട്ടിൽ എത്തുന്ന പ്രവാസി ബ്ലോഗർമാർക്കും ഒപ്പം കൂടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി....
ReplyDeleteഞാന്‍ എന്തായാലും വരും...അല്ല പിന്നെ...
ReplyDeleteബൈ ദി ബൈ...മന്‍സൂര്‍ ചെറുവാടി, ഡല്‍വിന്‍ (തൂവല്‍ തെന്നല്‍) എന്നിവര്‍ക്ക് പുറമേ, കുമാരനും എത്തും....
ബ്ലോഗര്‍ സിയാ ഷാമിന്‍ നാട്ടില്‍ എത്തിയിട്ടുണ്ട്...ഇനി ആളുകള്‍ ഇടിച്ചു കേറും നോക്കിക്കോ :-)
കൊട്ടിലെ....ഇത് കണ്ണൂര്‍ മീറ്റിനെ ഒരിക്കലും ബാധിക്കില്ല....ലീവ് കഴിഞ്ഞു പോവേണ്ടി വരുന്നത് കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും, അല്ലെങ്കിലും, കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റില്ല....
ഡോ. ജയന്‍ കീ ജയ്....മറൈന്‍ ഡ്രൈവില്‍ സൌകര്യപ്രദമായ ഹോള്‍ കിട്ടുമോ??? ഇവിടെ ഇരുന്നു കൊണ്ട് എന്റേതായ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കാം...നാലാം തീയതി മുതല്‍ അവിടെയും....
(പിന്നെ ഞാന്‍ കുഞ്ഞു മാറ്റി അച്ചനായ കാര്യം ഓര്‍മിക്കുമല്ലോ :-)...ഇപ്പോ ചാണ്ടിച്ചനാ...)
This comment has been removed by the author.
ReplyDeleteഞമ്മളെ ക്കൂടി കൂട്ട്വോ ങ്ങള്..?
ReplyDeleteആശംസ അറിയിക്കുന്നു.
ReplyDeleteപിന്നെ, ഞങ്ങള്‍ 'ഖത്തറിലെ'കൂട്ടുകാര്‍ക്കായ്ക്കായുള്ള 'സുവനീര്‍'നമ്മുടെ ചാണ്ടിച്ചായന്റെ കൈവശം കൊടുത്ത് വിട്ടാല്‍ മതി. എന്തായാലും എനിക്കൊരെണ്ണം വേണം.പണത്തിന്റെ കാര്യം ഞാന്‍ ചാണ്ടിച്ചായനുമായി സംസാരിക്കാം.
ചുക്കില്ലാത്ത കഷായമില്ല. ജയൻ ഡോക്ടറില്ലാതെ ബ്ലോഗ് മീറ്റും!
ReplyDeleteഎന്റെയും ആശംസകൾ!
ചെറായി, തൊടുപുഴ, ഇടപ്പള്ളി സംഗമങ്ങളിൽ പങ്കെടുത്തു. ജൂലയിൽ എറണാകുളത്തും പങ്കെടുക്കാൻ സാധിക്കും എന്ന് കരുതുന്നു.
ReplyDeleteമീറ്റിന് ആശംസകള്‍ നേരുന്നു..
ReplyDeleteനാമൂസിനു എന്റെ വക ഫ്രീ സൂവനീര്‍...അല്ല പിന്നെ...
ReplyDeleteഈ ജയൻ ഡോക്റ്ററെക്കൊണ്ട് തോറ്റു...
ReplyDeleteജൂലൈയിൽ ആയതിനാൽ ഞാനും എത്തും കണ്ണൂർ മീറ്റിന് ഉഴിഞ്ഞിട്ട ഒരു ചുരികയുണ്ട് അതും കൊണ്ടുവരാം ആദ്യവീശൽ കൊച്ചീന്നായിക്കോട്ടെ, പിന്നെ ഇതിനിടയിൽ കണ്ണൂർ മീറ്റും ബ്ളോഗ് ഫെസ്റ്റും ഒന്നും മറക്കേണ്ട, കൊച്ചി മീറ്റിൽ വച്ച് ലീവിനു വന്നവരെയൊക്കെ പിരിച്ചു വിട്ടിട്ട് വേണം കണ്ണൂർ മീറ്റിന്റെ കൊടിയേറ്റ് അവിടെവച്ച് നടത്താൻ..
...കേരളത്തിലുള്ള ഇന്ത്യക്കാരും ഇന്ത്യയിലുള്ള കേരളക്കാരും പിന്നെ ഗൾഫിലെ വിവിധ ജില്ലകളായ ദുബായ്, അമേരിക്ക, കൊറിയ, ബ്രിട്ടൺ, സൗദി, ഖത്തർ, ചെമ്മാട്, ഒമാൻ, കൊട്ടോട്ടി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓണാവധിക്കെത്തുന്ന പ്രനാറികളും, സാറി എൻ.ആർ. ഐകളും ഒരുമിച്ച് ഒരു കിടിലൻ മീറ്റ് കണ്ണൂരിലും ഞങ്ങ നടത്തും.... ബ്ളോഗ് ഫെസ്റ്റും....
kannurmeet.blogspot.com/
ReplyDeleteകണ്ണൂർ മീറ്റിന്റെ കാര്യം ആരും മറക്കേണ്ട; ദാ പിടിച്ചോ ലിങ്കൻ
ആന്ഘ് ..എന്റെ മാവും ഒരിക്കല്‍ പൂക്കും ...:(
ReplyDeleteഡോക്റ്ററെ കണ്ണുരിൽ വെച്ച് കാണാം, കാണണം....
ReplyDelete>>>അവിടെ അടുത്തുള്ള ഒരു ഹോളും ബുക്ക് ചെയ്താൽ മഴപെയ്താലും പ്രശ്നമില്ലാതെ കഴിക്കാം.<<< ഇത് വായിച്ച് അറിയാതെ ചിരിച്ചു പോയി ഡോക്ടറെ..... അപ്പോള്‍ ഈറ്റ് ആണ് പ്രധാനം !!!
ReplyDeleteഞാനും വരുന്നുണ്ട് നാട്ടില്‍.പക്ഷെ എന്ത് ചെയ്യാം, ജൂലൈ ആറിന് തിരികെ കേറിയേ പറ്റൂ.. എല്ലാ ആശംസകളും.... ബുക്ക് ചെയ്യുന്ന ഹാളിന്റെ മേല്‍ക്കൂര ചോരാത്തതാകട്ടെ.... ഈറ്റില്‍ വെള്ളം വീഴാന്‍ പാടില്ലല്ലോ...
ജൂലൈ 9 നോക്കട്ടെ.. ജൂലൈ ഒന്നിന് നാട്ടില്‍ വരുന്നുണ്ട്. 14നു തിരിച്ചു പോരണം. നാട്ടിലെ നമ്പര്‍ (വൊഡഫോണ്‍ കട്ടായിട്ടില്ലെങ്കില്‍)-9048374088
ReplyDeleteഞാനും ഒന്ന് നോക്കട്ടെ..ബ്ലോഗ്ഗര്‍ ആയി കൂട്ടുമെല്ലോ അല്ലെ?
ReplyDeleteആശംസകള്‍
ReplyDeleteഞാനും വരുന്നു.
ReplyDeleteഎഴുത്തിലൂടെ മാത്രം അറിഞ്ഞവരെ,
നേരില്‍ കാണാം എന്ന ആഗ്രഹത്തോടെ.,
ഈ ഉള്ളവളുടെ എഴുത്ത് കണ്ടു ഞാന്‍ പുരുഷന്‍
എന്ന് സംശയിച്ചവരെ ഞെട്ടിക്കാന്‍ വരുന്നു..
നിങ്ങളുടെ സംരഭത്തിനു ആശംസകള്‍ ..
ആസംസകൾ.........സമയവും,ആരോഗ്യവും വില്ലനായില്ലെങ്കിൽ ഞാനും വരാൻ ശ്രമിക്കാം....
ReplyDeleteആദ്യം മുതലേ ആഗ്രഹം ഉണ്ട്..
ReplyDeleteസമയം വീണ്ടും എന്നെ കുടുക്കിയല്ലോ..
ജൂലൈ 22 ആവും വരുമ്പോള്‍.സെപ്റ്റംബര്‍
ഒന്നിന് തിരികെ പ്പോരും...എങ്ങനാ ഇപ്പൊ?.
എല്ലാവരെയും ഒന്ന് കാണാന്‍..ഓക്കേ മീറ്റിനല്ലാതെ
മീറ്റ് ചെയ്യാമോ എന്ന് നോക്കാം
..അല്ലെ.
ജയന്‍ ഡോക്ടറെ, എന്റെ നമ്പര്‍ മെയില്‍ ചെയ്യാം.
എന്റെ (അദൃശ്യ)സാന്നിധ്യം അവിടെ ഉണ്ടാവും.
ReplyDelete(നാമൂസിനും തണലിനും ചാണ്ടിച്ചന്റെ വക ഫ്രീ സൂവനീര്‍...അല്ല പിന്നെ)
പാവം ഞാന്‍.... കുറെ ആയി ഈ മീറ്റ് കഥകള്‍ കേട്ട് കൊതിക്കുന്നു.. :-( ഈറ്റ് അല്ലാ :-)
ReplyDeleteഇവിടിരുന്നു ആശംസിക്കാം... അല്ലാതെ വേറെ എന്തോ ചെയ്യും !
ആശംസകള്‍....
ആശംസകള്‍ !!!!
ReplyDeleteചാണ്ടി ഇട്ട ചൂണ്ടയില്‍ ആദ്യം കൊത്തി ഞാന്‍ .
ReplyDeleteഅവിടെ എത്തിപ്പെടും എന്ന് മനസ്സ് പറയുന്നു.
എല്ലാരെയും കാണാലോ .
ആശംസകള്‍
ഇതു വരെയും ഒരു ബ്ലോഗറെ നേരിൽ കാണാനുള്ള ഒരു അവസരം കിട്ടിയിട്ടില്ല!
ReplyDeleteആശംസകൾ!
ഫോട്ടോകൾ എടുക്കാൻ മറക്കണ്ട :)
അന്നെന്റെ കല്ല്യാണമല്ലെങ്കില്‍ അവിടെ എത്താം... അള്ളാണെ...
ReplyDeleteഈ ചൂണ്ടയിൽ ഞാൻ കൊത്തി.. എന്നെയും കൂട്ടണേ ഡോക്ടറെ.. പകരമായി ഞാൻ ഡോക്ടറുടെ ബ്ലോഗ് ഫോളോ ചെയ്യുന്നുണ്ട്.. (ഹി..ഹി..) ഞാനും പച്ചജീവനോടെ ഒരു ബ്ലോഗറെ മാത്രമേ കണ്ടിട്ടുള്ളൂ... ബ്ലോഗ് പുലികളെ കാണാൻ ഞാനുമുണ്ട്...കൊച്ചിയിൽ നിന്നും ഞാനും
ReplyDeleteമരുഭൂമിയിലെ മണലാര്യത്തില്‍ നിന്ന് തുടിക്കുന്നു മനസ്സുമായി നേരാം മംഗളങ്ങള്‍
ReplyDeleteമീറ്റിന് ആശംസകള്‍ നേരുന്നു..
ReplyDeleteഞാനും വരാം ഡോക്ടറെ....ഒന്ന് വിളിച് ഒര്മിപ്പിക്കുമോ ?? 9496015911
ReplyDelete"ജൂലൈ പത്താം തീയതി ബ്ലോഗർ ആളവന്താന്റെ കല്യാണം ആയതിനാലും, അതിൽ പങ്കെടുക്കണം എന്ന് ആഗ്രഹമുള്ളതിനാലും അതിന്റെ തലെ ദിവസം സെക്കൻഡ് സാറ്റർഡേ ആയ ജൂലൈ 9 പറ്റിയ ദിവസമായി നിർദേശിക്കട്ടെ."
ReplyDeleteഎപ്പ? എന്തെര്?
ഡോക്റ്ററെ ഓര്‍ത്ത് വച്ചോ...! സത്യായിട്ടും ഞാന്‍ എന്നെങ്കിലും 'ശരിക്കും' കല്യാണം കഴിക്കാനായി ഏതെങ്കിലും പെണ്ണിനെ കാണാന്‍ ചെല്ലുമ്പൊ, ഈ പോസ്റ്റ് വായിച്ചതിന്റെ പേരില്‍ അവര്‍ എന്നെ 'സെക്കന്‍ഡ്‌ഹാന്‍ഡ്' അല്ലെങ്കില്‍ 'യൂസ്ഡ്' കാറ്റഗറിയില്‍ പെടുത്തി വില കുറക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ നിങ്ങളെ അന്ന് ശപിച്ച് പണ്ടാരടക്കിക്കളയും! ഒരു കന്യകന്റെ ശാപത്തിന്റെ കാഠിന്യം ഭയങ്കരമായിരിക്കും സോ... ബീ കെയര്‍ഫുളേ...!!!
വരണമെന്നാണാഗ്രഹം. ജൂലായ് 9 തന്നെയാണെങ്കില്‍ 99 ശതമാനവും.
ReplyDeleteAdvance wishes:) ee meet nu varan kazhiyum ennu thonunnilla
ReplyDeletehttp://kalyanasaugandikam.blogspot.com/2011/06/blog-post_6631.html
ReplyDeleteദാ രാവിലെ ഒരെണ്ണം ഞാൻ കൂടി ഇട്ടിട്ടുണ്ട്..!!
തീര്‍ച്ചയായും ഞാന്‍ വരും. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ? ആശംസകള്‍ ...
ReplyDeleteസുഹൃത്തുക്കളേ....
ReplyDeleteപ്രതികരണങ്ങൾക്കു നന്ദി!
കൊച്ചീക്കാരായ കൂട്ടുകാരോടു കൂടി ചോദിച്ച് മറ്റു കാര്യങ്ങൾ അറിയിക്കാം.
ആളവന്താനേ!
ReplyDeleteചാണ്ടിയുടെ ബ്ലോഗ് ചർച്ചാ ത്രെഡിൽ പിന്നെ തമാശ പറഞ്ഞതായിരുന്നോ. സ്വന്തം കല്യാണമല്ലെങ്കിൽ അത് അവിടെ പറയേണ്ടിയിരുന്നു. ഞാൻ സത്യത്തിൽ അതു വിശ്വസിച്ചു. സ്ഥലം ചോദിച്ചപ്പോൾ പാരിപ്പള്ളി എന്നും പറഞ്ഞു...
നോക്കൂ...
Vimal Madhusoodhanan Nair ചിലപ്പോള്‍ ജൂലൈ എട്ടാം തീയതി ഞാനും വന്നേക്കും. കല്യാണമാണെയ് പത്താം തീയതി! രണ്ടു ദിവസം മുന്‍പെങ്കിലും എത്തീലെങ്കില്‍ മോശമല്ലേ.... ചാണ്ടിച്ചാ?!!!!!!!!!!!!!!
Sunday at 16:52 · Like · 2 people
Jayan Damodaran മറൈൻ ഡ്രൈവിൽ വച്ചാണോ വിമല കുമാരാ?
Sunday at 16:53 · Like · 1 person
Vimal Madhusoodhanan Nair ഏയ്... അല്ല. പാരിപ്പള്ളീല് വച്ചാ... വൈദ്യരെ...
ഇതൊക്കെ തമാശ എങ്കിൽ ഞാ പറഞ്ഞതും തമാശ!
(എന്തായാലും ആ പരാമർശം നീക്കുന്നു.)
Njaan varum,Jayan Doctor ki jai
ReplyDeleteഎപ്പഴാ....?
ReplyDeleteഞാനും...
ReplyDeleteവളരെ നല്ല കാര്യം . നടക്കട്ടെ... എന്റെ പ്രാർഥനയും.........
ReplyDeleteഅത് തമാശയ്ക്ക് പറഞ്ഞതല്ല. കല്യാണം ഉണ്ട്. ജൂലൈ പത്തിനും തന്നാ. സ്ഥലം പാരിപ്പള്ളിയും ആണ്. അതിലൊന്നും മാറ്റമില്ല. പക്ഷെ വരന്‍ ഞാനല്ല; എന്റെ ചേട്ടനാ...! അതിനു വരുന്ന കാര്യമാണ് അന്ന് ചാണ്ടിച്ചന്റെ കമന്റ് ബോക്സില്‍ ഇട്ടത്. ഇന്ന് എനിക്ക് രാവിലെ ചില കോളുകള്‍.... ചില മെയിലുകള്‍... ഒക്കെ ഭീഷണിയാ. തന്നെ ഞങ്ങള്‍ ദുബായ് ബ്ലോഗ്ഗേഴ്സ് ബോയ്ക്കോട്ട് ചെയ്യുന്നു... ഇനി മേലില്‍ മിണ്ടൂല... ഒറ്റ മീറ്റിനും വിളിക്കൂല... നിന്റെ കല്യാണത്തിന് ക്ഷണം ഞങ്ങള്‍ക്ക് കൊച്ചീന്ന് കിട്ടി എന്നൊക്കെ! അപ്പോഴല്ലേ അറിയുന്നെ.. ഡോക്റ്റര്‍ ഒപ്പിച്ച പണിയായിരുന്നു എന്ന്. ശരിക്കും ജയേട്ടന്‍ ഇത് തമാശയ്ക്ക് എഴുതിയതാണ് എന്നാണ് ഞാനും കരുതിയത്. ദേ ഇപ്പൊ വീണ്ടും ഞെട്ടി. അന്ന് ഞാന്‍ പറഞ്ഞത് സീരിയസ് ആയാണ് ജയേട്ടന്‍ കണ്ടത് എന്ന്.!
ReplyDeleteഏതായാലും ജയേട്ടന്‍ തെറ്റിദ്ധരിക്കപ്പെട്ടത്തില്‍ പൈശാചികമായ അനുശോചനം അറിയിച്ചുകൊണ്ട് ഒരു പ്രഖ്യാപനം കൂടി നടത്ത്വാന്‍ നോം ഈ അവസരം ഉപയോഗിക്കുന്നു! ഏതായാലും ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് ജയേട്ടാ... ഉടനേ തരും ഞാന്‍ ഒന്ന്! ഒരൂണ്!!
പങ്കെടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്....ഒത്താൽ വരും....
ReplyDeleteജീവനോടെ ഒരൊറ്റ ബ്ലോഗറെയും കണ്ടിട്ടില്ല.... നാട്ടിൽ ഉണ്ടു താനും... പക്ഷേ; കൊച്ചി.... ഇത്തിരി ദൂരക്കൂടുതലാണോ എന്നൊരു സംശയം.....
വന്നാലും വരാനൊത്തില്ലേലും ആശംസകൾ....
ഹാവൂ.. സമാധാനമായി.
ReplyDeleteവല്ലവരും നടത്തുന്ന മീറ്റ് ആകുമ്പോള്‍ ചായയും ചോറും വിളമ്പാന്‍ നില്‍ക്കാതെ കാഴ്ചക്കാരനായി നിന്ന് വരുന്നവരെയൊക്കെ പരിചയപ്പെടാമല്ലോ...
(തിരൂരിലെ അവസ്ഥ അതായിരുന്നു.ഒരു പാട് പേരെ ജീവനോടെ കണ്ടെങ്കിലും വളരെക്കുറച്ചു പേരെ മാത്രമേ പരിചയപ്പെടാന്‍ കഴിഞ്ഞുള്ളു...)
ഞാന്‍ ഉറപ്പായും ഉണ്ടാകും...
ജൂലായില്‍ നാട്ടില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, ജനിച്ചപ്പോ മുതല്‍ നാട്ടില്‍ തന്നെ കുട്ടിയടിച്ചവര്‍ക്കും കൂടി വരാമല്ലോ, അല്ലെ? ... :)
ആളവന്താൻ!!
ReplyDeleteഎല്ലാം കോമ്പ്ലിമെന്റ്സായി!
ഡോ.ആർ.കെ.തിരൂർ വരുന്നുണ്ട്.
പാതി പണി പുള്ളിയെ ഏൽപ്പിക്കാം!!
ഹോ....മീറ്റുകളുടെ ഒരു കളിയായിരിക്കുമല്ലോ എന്റെ ദൈവമേ....ആദ്യം മറൈന്‍ ഡ്രൈവ്, പിന്നെ തൊടുപുഴ, പിന്നെ കണ്ണൂര്‍....
ReplyDeleteഈറ്റി, ഈറ്റി ഞാന്‍ മരിക്കും :-)
This comment has been removed by the author.
ReplyDeleteബ്ലോഗ്ഗർമാർക്കെല്ലാം മീറ്റോമാനിയ പീടിച്ച സ്ഥിതിയ്ക്ക് അത് നമ്മെ എങ്ങനെ ബാധിക്കതിരിക്കും? ബ്രോഡ് ബാൻഡ് പോയിക്കിടന്നതുകൊണ്ട് വിവരമറിയാൻ സ്വല്പം വൈകി. തൊടുപുഴ മീറ്റിന്റെ മെയിലിൻ തുമ്പിൽ പിടിച്ചാണ് ഇങ്ങോട്ടും എത്തിയത്. തിരുവനന്തപുരത്ത് ജൂലായിൽ തന്നെ സൌഹൃദം ഡോട്ട് കോമിന്റെ മീറ്റും ഉണ്ട്.പിന്നെ കണ്ണൂർ, തൊടുപുഴ.... ഇതെന്തായാലും ഒരു മീറ്റ് ഇയർ തന്നെ!
ReplyDeleteആ ഷെരീഫ് കൊട്ടാരക്കാര സാറ് ഇതൊന്നും അറിഞ്ഞില്ലേ?
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്‍റെയും അവസ്ഥ അതാ ചാണ്ടീ. കോഴിക്കോട് നിന്നും അവിടെത്തുമ്പോഴേക്കും വിശന്നു പൊരിയും. ആദ്യം ഈറ്റ് , പിന്നെ മീറ്റ് . അങ്ങിനെ ഉറപ്പിക്കാം ല്ലേ ..? :-)
ReplyDeleteഅഗ്രികളില്‍ ബ്ലോഗ് മീറ്റ് വാചകങ്ങള്‍ കണ്ടപ്പോഴാണ് ഗള്‍ഫില്‍ വെക്കേഷന്‍ ആകാറായി എന്ന് ഓര്‍മ്മ വന്നത് :)
ReplyDeleteതിരുവനന്തപുരം-കൊച്ചി-തൊടുപുഴ-കണ്ണൂര്‍.... :)
തട്ടത്തുമല അണ്ണോ..നമ്മുടെ ശെരീഫിക്ക ആക്സിഡന്റായി കിടക്കുകയാണ്.
ReplyDeleteഅയ്യോ ..എന്ത് ചെയ്യാം മീറ്റ് ശെനിയാഴ്ച ആയി പ്പോയില്ലേ..(സങ്കടം)
ആശംസകൾ, ലീവ് കിട്ടിയാൽ മീറ്റിനും, ഈറ്റിനും റെഡി
ReplyDeleteഈ മീറ്റെങ്കിലും മിസ്സാവില്ല എന്ന് പ്രതീക്ഷിക്കാം.. അപ്പൊ ഞാനും ഉണ്ട് ട്ടോ ഡോക്ടറെ.. ബാക്കി വിവരങ്ങള്‍ ഒക്കെ അറിയിക്കുമല്ലോ?
ReplyDeleteNjanilla. Agrahamundu. Pakshe nadakkumennu thonnunnilla.
ReplyDeleteഇപ്പത്തന്നെ 32 പേരായ സ്ഥിതിക്ക് ഇതൊരു വന്‍ വിജയമാകുമെന്നുറപ്പ്....ഇനിയും കൌണ്ട് കൂടട്ടെ...
ReplyDeleteസംഭാവനകള്‍ കൂമ്പാരമാകട്ടെ....പരിപാടി ഗംഭീരമാകട്ടെ....
ചെറുവാടീ...താങ്കള്‍ക്കു വിശക്കുമോ ഇല്ലയോ എന്നതൊന്നും ഞങ്ങക്ക് പ്രശ്നമല്ല...വരുമ്പോ ഒരഞ്ചു കിലോ കോഴിക്കോടന്‍ അലുവ കൊണ്ട് വന്നില്ലെങ്കീ...മറൈന്‍ ഡ്രൈവില്‍ ജൂലൈ പന്ത്രണ്ടിന് ഒരു ശവം പൊന്തും :-)
മീറ്റ്സ്ഥലം കൂടി ഒന്ന് തീരുമാനമായാ, നമുക്ക് ഈ പോസ്റ്റിന്റെ ലിങ്ക് അവരവരുടെ ബ്ലോഗിലൂടെ ഒന്ന് പരസ്യപ്പെടുത്താം...
ReplyDeleteThis comment has been removed by the author.
ReplyDeleteചേട്ടായി ന്നാ ഞാനും ഉണ്ട് :)
ReplyDeleteഉറപ്പില്ല , അച്ഛന്‍ നാട്ടില്‍ വരുന്നുണ്ട് ജൂലായില്‍
എന്നാലും വരാന്‍ ശ്രമിക്കാം
എന്റെ വണ്ടിക്കൂലി ആരെങ്കിലും സ്പോൺസർ ചെയ്താൽ ഞാനുമുണ്ടാകും :)
ReplyDeleteമ്മക്ക് വണ്ടിക്കൂലി കിട്ടിയാലും കാര്യമില്ല. ലീവില്ല.ഹാ ചില മീറ്റ് വിധിച്ചിട്ടുണ്ടാവില്ല. അങ്ങേയറ്റം സങ്കടത്തോടെ....
ReplyDeleteമീറ്റിന് ആശംസകളോടെ...
വാഴക്കോടന്‍
ഒപ്പ് :)
@മനോജ് - എവിടുന്നുള്ള വണ്ടിക്കൂലി ആണെന്ന് വ്യക്തമാകണം.. :) നിരക്ഷരന്‍ ഭൂഗോളത്തിന്റെ എവിടേം ആകാലോ..
ReplyDelete@ ശാലിനി - എറണാകുളത്ത് ഹൈക്കോർട്ടിന്റെ പക്കത്തിലുള്ള എന്റെ വീട്ടീന്ന് മറൈൻ ഡ്രൈവ് വരെയുള്ള വണ്ടിക്കൂലി തന്നാമ്മതി :) ഞാൻ നിക്കണോ അതോ നാളെ വന്നാമ്മതിയോ ?
ReplyDeleteശാലിനീ...
ReplyDeleteഏറ്റേക്കല്ലേ!
ചില്ലറ ദൂരമൊന്നുമല്ല.
മിക്കവാറും ഒരു.... ആയിരത്തി ഇരുനൂറ്....
മീറ്ററെങ്കിലും കാണും!
നിരക്ഷരനാരാ മോൻ!
ജയൻ ഡോക്റ്ററേ, ബ്ളോഗ് മാഗസിൻ ആർക്കൊക്കെ വേണ്ടി വരുമെന്ന് ഒരു കണക്കെടുക്കണോ? അല്ലെങ്കിൽ ഒരു 100 കോപ്പിയുമായി യൂസുഫ്പായോടും മനോരാജിനോടും കൂടി വരാൻ പറയാം അല്ലേ?... :)
ReplyDeleteയൂസുഫ്പാ ദുഫായി മീറ്റിൽ വച്ച പോലെ നുമ്മക്കൊരു ബുക് കൗണ്ടർ തുടങ്ങാം....
@മനോജ് - പെട്രോളിന്റെ വില വച്ചു നോക്കുമ്പോ ഡോക്ടര്‍ പറഞ്ഞതിലും കാര്യമുണ്ട്.. എന്നാലും ഞാന്‍ ഏറ്റിരിക്കുന്നു... :) നിരക്ഷരന്‍ അവിടെ നില്‍
ReplyDeleteഡോക്ടറെ..എന്റെ പേര് രണ്ടു പ്രാവശ്യം വന്നിട്ടുണ്ടേ ലിസ്റ്റില്‍.. 24 ,33 രണ്ടു പ്രാവശ്യം സദ്യ ഉണ്ണാന്‍ സമ്മതിച്ചാല്‍ ഞാന്‍ ഡബിള്‍ ഓക്കേ :)
ഒരു ലോഗോ ഉണ്ടാക്കിയാല്‍ ബ്ലോഗില്‍ ഒട്ടിച്ചു വക്കാരുന്നു.. മീറ്റിനു മാക്സിമം ആളെ കൂട്ടുക എന്റെ കൂടെ ആവശ്യമാ.. എനിക്കെല്ലരെയും കാണാല്ലോ :)
പോസ്റ്റ്‌വായിച്ചു പറയാന്‍ തോന്നിയത് ദേ, ഹാഷിക് പറഞ്ഞിരിക്കുന്നു! ഏതായാലും ചില ബ്ലോഗേഴ്സിന്റെ ആരോഗ്യ രഹസ്യം മീറ്റിലെ ഈറ്റാണെന്നു ഇപ്പൊ മനസ്സിലായി.
ReplyDeleteജബ ജബാ ജമ്പോ..!
ഡോക്കിട്ടറെ ....
ReplyDeleteഒരു "പട്ടാള വെടി" കൂടെ അവിടെ പ്രതീക്ഷിക്കാം...
രഞ്ജിത്ത്, നൂറെണ്ണം കയ്യില്‍ വെച്ചേക്കൂ.....
ReplyDeleteഎനിക്ക് തന്നെ മിക്കവാറും വേണ്ടി വരും പത്തിരുപതെണ്ണം!!!
ഓണത്തോടനുബന്ധിച്ച് നാട്ടിലെത്താമെന്നാണ് പരിപാടിയിട്ടിരിക്കുന്നത്...ഡോക്ട്ടറേ
ReplyDeleteആയതുകൊണ്ടിതിൽ ഈ മീറ്റിൽ പങ്കെടുക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല കേട്ടൊ ഭായ്
അപ്പോ രണ്ടാമത്തെ ശാലിനിക്കു പകരം ഒരു പട്ടാളവെടി!
ReplyDeleteരഘുനാഥൻ വഹ!
സുഹൃത്തുക്കളേ...
കഴിയുന്നത്ര പേർ പങ്കെടുക്കൂ.... പങ്കെടുപ്പിക്കൂ!
ശാലിനി ലോഗോ വേണമെന്നാവശ്യപ്പെട്ടിട്ട് ഒന്നുണ്ടാക്കിക്കൊടുക്കാൻ പറ്റിയ ആൺ പിറന്നോന്മാരോ, പെൺ പിറന്നോർ മാരോ ഇല്ലേ ഇവിടെ!?
വരയൻ പുലികളേ....
ആരെങ്കിലും ഒരു ലോഗോ നിർമ്മിച്ചു തരൂ!
രഞ്ജിത്ത്..
ReplyDeleteബ്ലോഗ് മാഗസിൻ 100 എണ്ണം പോരട്ടെ.
നമുക്ക് ചെലവാക്കാം!
ബ്ലോഗ് മാഗസിനുമായി രണ്‍ജിത് ചെമ്മാടാന്‍ മീറ്റ് വേദിയില്‍ ഉണ്ടായിരിക്കുന്നതാണ്. ബ്ലോഗര്‍മാരെല്ലാം സൂക്ഷിക്കുക. അത് വാങ്ങാത്ത ബ്ലോഗര്‍മാരെ ബ്ലോഗ് എന്തിനു എന്ന പ്രഭാഷണത്തിലൂടെ ജയന്‍ ഡോക്ടറോ ബ്ലോഗിന്റെ ചാണ്ടിവശങ്ങള്‍ പറഞ്ഞ് ചാണ്ടികുഞ്ഞോ വധിക്കുന്നതായിരിക്കും. ആ വധത്തിലും വീഴാത്തവരെ പട്ടാളം രഘുനാഥന്‍ മാഷ് വെടിവെച്ചിടും. സോ മീറ്റില്‍ വരുന്നവര്‍ ജാഗ്രതൈ.. :)
ReplyDeleteമനോ....പട്ടാളം സാറിനു ഒരവസരം കിട്ടുമെന്ന് തോന്നുന്നില്ല....അതിനു മുന്‍പ് ചാണ്ടി തന്നെ എല്ലാരേം വെടി വെച്ചിടും...അല്ല പിന്നെ...
ReplyDeleteആശംസകള്‍.
ReplyDelete99% ഞാനും വരുന്നതാണ്...
ReplyDeleteഈ പ്രാവശ്യം ബ്ലോഗർമാർ തമ്മിൽ സംസാരിക്കുമെന്നും, പരിചയപ്പെടുമെന്നും, വിശേഷങ്ങൾ കൈമാറുമെന്നും വിശ്വസിക്കുന്നു :)
ReplyDeleteസംഘാടകർ ദവവായി അതിനായി മുൻകൈ എടുക്കുക!
മിനിമം 100 ഫോട്ടൊ എങ്കിലും എടുക്കുക.
അതിനായി ഫോട്ടോ മത്സരം വെച്ചാൽ കൂടി തരക്കേടില്ല ;)
"ഈ പ്രാവശ്യം ബ്ലോഗർമാർ തമ്മിൽ സംസാരിക്കുമെന്നും, പരിചയപ്പെടുമെന്നും, വിശേഷങ്ങൾ കൈമാറുമെന്നും വിശ്വസിക്കുന്നു :)" ഇതുവരെ നടന്ന മീറ്റുകളില്‍ പരസ്പരം പരിചയപ്പെടാന്‍ സംഘാടകര്‍ മുന്‍കൈ എടുത്തിട്ടില്ലെന്നാണോ സാബൂ...?
ReplyDeleteമീറ്റിന് എത്താനുള്ള സാധ്യത കുറവാണ്, ശ്രമിയ്ക്കുന്നുണ്ട്. മീറ്റിന് സര്‍വ്വാശംസകളും ആശംസിയ്ക്കുന്നു. ഇനിയുമിനിയും ധാരാളം മീറ്റൂകള്‍ സംഘടിപ്പിയ്ക്കാന്‍ ജയന്‍ ഡോക്ടര്‍ക്ക് കഴിയട്ടെ, അതിലൊക്കെ ഈറ്റാന്‍ കൊട്ടോട്ടിയ്ക്കും....
സാബു എം. എച്ച് നല്ല ഉദ്ദേശത്തിൽ പറഞ്ഞതല്ലേ കൊട്ടോട്ടീ... പാവത്തിനെ വിട്ടേരെ! എണ്ണത്തിൽ കുറഞ്ഞാലും എല്ലാവരും തമ്മിൽ പരിചയപ്പെടുകയും, സംസാരിക്കുകയും, ചർച്ച നടത്തുകയും ചെയ്യുന്നതു തന്നെയാണ് നല്ല കാര്യം. സംഘാടകർക്ക് ഒരിക്കലും എല്ലാവരെയും പരിചയപ്പെടാനും സൌഹൃദസംഭാഷണം നടത്താനും ഭാഗ്യം കിട്ടാറില്ല. കൊട്ടോട്ടി സന്തോഷമായി മീറ്റിൽ വരൂ. ഫുൾ ഫ്രീയായി സംവദിക്കാം. ഞാൻ ഗ്യാരണ്ടി!
ReplyDeleteഞാൻ ചിലപ്പോൾ ഉണ്ടാകും.....
ReplyDeleteഡോക്ടറെ നടക്കട്ടെ ബ്ലോഗുമീറ്റുകള്‍.
ReplyDeleteഇത്തവണ ഞങ്ങളില്ല. ഡിസംബറില്‍ കൂടാം. പക്ഷെ ഇത്തവണ ഇത്തിരികൂടി സീരിയസ് ആയ ചര്‍ച്ചകള്‍ മറ്റും ആകണം എന്ന് അഭിപ്രായപ്പെടുന്നു.
ജൂലൈ അവസാനവാരമാണ് ഞാന്‍ നാട്ടില്‍ എത്തുന്നത്........അതിനാല്‍ എല്ലാ ഭാവുകങ്ങളും നേരുന്നു, മീറ്റ് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteജയേട്ടാ, വരും. ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈയിടെ മരിച്ചുപോയ സായിബാബ എന്നൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടുണ്ടോ? വഴിയില്ല.പ്രായാധിക്യംകൊണ്ട് പുള്ളി അങ്ങനെ ബ്ലോഗ് മീറ്റിനൊന്നും പങ്കെടുക്കാറില്ലായിരുന്നു.(പങ്കെടുത്താൽ തന്നെ സംഘാടകർ ആരെയും പരിചയപ്പെടാറില്ലല്ലോ. അവർ ഒരു കോണിൽ സംഘടിപ്പിച്ചോണ്ട് ഇരിക്കയല്ലേ ഉള്ളൂ. പ്രതിഷേധിക്കുന്നു. )
ReplyDeleteപറഞ്ഞുവന്നത് അതല്ല. മാസങ്ങളായി ക്ഷുരകസ്പർശമേൽക്കാതെ വളരുന്ന എന്റെ തലമുടി സായിബാബയുടെ ഹെയർ സ്റ്റലിനെ അനുസ്മരിപ്പിക്കുന്നു. അതൊന്നുവെട്ടിത്തെളിക്കണം. നരച്ചവയിലെല്ലാം കറുപ്പുപൂശണം. ഗോൾഡ് ഫേഷ്യൽ ചെയ്യണമെന്നുണ്ട്. വലിയ ചിലവാണെന്നും കേൾക്കുന്നു. മിക്കആണുങ്ങളും ഇപ്പോൾ പതിവായി ചുണ്ടിൽ ലിപ്‌സ്റ്റിക് പുരട്ടാറുണ്ടെന്ന് പറയപ്പെടുന്നു. ശരിയാണോ ഡോക്ടർ?
അതുപോലെ കുടവയർ മറയ്ക്കാനും ഉദരം ആറുപൊതി മസിലുകളാൽ സമ്പന്നമാണെന്ന് തോന്നിപ്പിയ്ക്കാനും കഴിയുന്ന എന്തോ ഒരുതരം ബെൽറ്റ് മാർക്കറ്റിൽ കിട്ടുമെന്ന് പരസ്യത്തിൽ കണ്ടു. ശരിയാണോ? അതുകെട്ടിയാൽ ആഹാരനീഹാരാധികൾ ചെലുത്തുന്നതിന് തടസ്സമാവുമോ ഡോക്ടർ? ചാലക്കമ്പോളത്തിൽ ഒന്നന്വേഷിക്കാം. കിട്ടിയാൽ കെട്ടിക്കൊണ്ട് വരാം. ഒരു ഗുമ്മൊക്കെ ആർക്കാണ് ഇഷ്ടമില്ലാത്തത്? ആറുപൊതി മസിലുമായി മീറ്റുമീറ്റാന്തരം കയറിയിറങ്ങി നടക്കുന്ന പോങ്ങുവിനെയാണ് ഞാൻ സ്വപ്നത്തിൽ കാണുന്നത്. ഇന്ന് തൊടുപുഴയിൽ, നാളെ കൊച്ചിയിൽ, മറ്റന്നാൾ കണ്ണൂരിൽ. അങ്ങനെയങ്ങനെ കേരളമൊട്ടുക്ക് മീറ്റുകൾ. സകലടത്തും ആറുപൊതി മസിലുമായി ചുരമാന്തി മുക്രയിട്ട് പോങ്ങു!! എല്ലാം സാദ്ധ്യമാവട്ടെ. (കണ്ണുകൾ തുടയ്ക്കുന്നു )
ജയേട്ടാ, മനോരാജാവ് പറഞ്ഞതിൽ വല്ല കഴമ്പുമുണ്ടോ?
ഏതോ ചെമ്മരിയാട് ‘പുസ്തകവില്പന‘ നടത്തുമെന്ന് കേൾക്കുന്നത് വാസ്തവമാണോ? ‘വദനോദരാധി’കളുടെ സൌന്ദര്യ സംരക്ഷണത്തിനായി നല്ലൊരുതുക ചിലവാക്കേണ്ടിവരുന്ന ഒരുവനെക്കൊണ്ട് ഗ്രന്ഥം വാങ്ങിപ്പിക്കാൻ നോക്കിയാൽ ചെമ്മരിയാടിന്റെ മീറ്റായിരിക്കും ‘മീറ്റർ’മാർക്ക് ഈറ്റാനായി വിളമ്പേണ്ടിവരിക. പട്ടാളക്കാരന്റെ തോക്ക് ഉണ്ടകൊണ്ട് നിറഞ്ഞതാവുമല്ലോ? ചാണ്ടിവശങ്ങൾ വശംകെടുത്തുമോ എന്നും ഭയക്കുന്നു. ഭയന്നായാലും വരും. കാരണം, ശാലിനി എന്റെ കൂട്ടുകാരി അല്ലല്ലോ! വന്നൊന്ന് കൂട്ടുകൂടണം. നിരക്ഷരനെ നാലക്ഷരം പഠിപ്പിയ്ക്കണം. കാർന്നോർക്ക് ഒരു ഊന്നുവടി നൽകണം. മീറ്റിൽ പങ്കെടുക്കാൻ വാഴക്കോടന് ലീവുകൊടുക്കാത്ത കമ്പനി സ്ഥിതി ചെയ്യുന്ന രാജ്യത്തിനെതിരെ ഉപരോധമേർപ്പെടുത്താൻ ഇന്ത്യയെ നിർബന്ധിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കണം. ഒക്കെത്തിനുമായി ഞാൻ വരും. എനിക്ക് ലീവെടുക്കേണ്ട ആവശ്യമില്ലല്ലോ, കാരണം ഞാൻ മി.ജോബ്‌ലെസ്സ് അല്ലേ!! :)
എന്ന്
പോങ്ങ്സ്.
“രാവിലെ 10 മണിയോടെ കൂടി ഊണുകഴിച്ച് 3 മണിയോടെ പിരിയാം.“ എന്ന് എഴുതിക്കണ്ടു. 3 മണിയ്ക്ക് പിരിഞ്ഞതിനുശേഷം ‘നിന്നനില്പിൽ‘ ഒന്നു ‘പിരിയാൻ‘ ആരൊക്കെ കൂടും? അവർ കൈപൊക്കൂ..
ഹ ഹ.. പൊങ്ങൂ... ഇതൊരു പോസ്റ്റാക്കി പൊങ്ങൂന്റെ ബ്ലോഗിലിട്. പറ്റുമെങ്കിൽ ഒന്ന് വികസിപ്പിക്ക്. ഇത്രേം തന്നെ ആയാലും ഓക്കെ.
ReplyDeleteതലക്കെട്ട് :- എന്തിന് ബ്ലോഗ് മീറ്റുകളിൽ പങ്കെടുക്കണം ?
ഹ ഹ..പൊങ്ങ്സ്, മൂന്നിനു ശേഷമുള്ള പിരിയൻ മീറ്റിൽ, ശ്രീലങ്കയിൽനിന്നു ദുഫായ് വഴി വന്ന നല്ല നാടൻ വാ... ചെ.. (വാ എന്നുള്ളിടത്ത് കുത്തി വരയ്ക്കുന്നു) നാടൻ ഭക്ഷണവും പിന്നെ ചാണ്ടിച്ചൻ ഹൈറേഞ്ചിൽ നിന്ന് വെടിവച്ചു കൊണ്ടു വന്ന നല്ല കാട്ടുപോത്തുലർത്തിയതും ഒക്കെയുണ്ടെന്നാ കേട്ടത്....
ReplyDeleteനീരൂന്റെ വക എണ്ണക്കിണറീന്നു കുഴിച്ചെടുത്ത മുന്തിരി സത്തോ അങ്ങനെയെന്തൊക്കെയോ ഉണ്ടെന്നും കേട്ടു...
നീരു പറഞ്ഞപോലെ ങളൊരു പോസ്റ്റാക്കീന്ന്... ;)
ഹ ഹ...ഇപ്പഴാ ഒന്ന് ഗുമ്മായെ :-)
ReplyDeleteനിരക്ഷരനും ചെമ്മാടും പറഞ്ഞ പോലെ ഇവനെ ഒന്ന് പോസ്റ്റാക്കൂ....
ആളുകള്‍ കൂടുതല്‍ കൂടുതല്‍ പ്രവഹിക്കട്ടെ മറൈന്‍ ഡ്രൈവ് മീറ്റിന്...
ബ്ലോഗ് മീറ്റിന് ആശംസകൾ.
ReplyDeleteപോങ്ങ്സ്....
ReplyDeleteഅമറൻ എഴുത്ത്!
വാ.
എല്ലാം റെഡിയാക്കാം.
മൂന്നു മണിക്കു മുൻപുള്ളതും; പിൻപുള്ളതും!!
അപ്പോ എല്ലാവരും ഒന്നുറക്കെ ചിന്തിച്ചേ....
ആരൊക്കെ എന്തൊക്കെ കൊണ്ടുവരും, പോങ്ങൂനും കൂട്ടുകാർക്കും!?
ഹ ഹ ഹ.. കിടിലം പോങ്ങൂ.. ഊന്നുവടിയും കൊണ്ട് പോരൂ എന്ന് ഊന്നിപ്പറയട്ടെ... വൈദ്യകലാനിധി ജയൻ മാഷേ.. രാവിലെ ചെങ്ങന്നൂരിൽ നിന്നും തിരിച്ചാൽ ഏതു ട്രെയിനിന് സമയത്തെത്താം .. അതോ തലേന്നേ വന്ന് ചമ്പക്കര പെങ്ങൾടെ വീട്ടിൽ കൂടണോ.. വഴിയും കൊണ്ടാക്റ്റ് നമ്പരും തരണേ.. എറണാകുളം അത്ര പരിചയം പോരാ..
ReplyDeleteശ്രമിക്കാം. നല്ല ആഗ്രഹമുണ്ട്
ReplyDeleteഹ..ഹ.. പൊങ്സേ..അടിപൊളി.. ദിങ്ങന വേണം.
ReplyDeleteഎന്നാലും ഒന്നെനിക്കുറപ്പാ.. പൊങ്സ് വരില്ല.. സത്യമായിട്ടും വരില്ല. അതല്ല ഇനി പൊങ്ങുമൂടന് ചങ്കൂറ്റമുണ്ടേല്‍ മീറ്റിന് വന്നുകാണിക്ക്:):) അതല്ലാതെ ജൂലൈ 9ന് മൊബൈലും സ്വിച്ച് ഓഫ് ചെയ്ത് കിടന്നുറങ്ങിയാല്‍ വെറുതെ ഇത്രയും പേരെ ആശിപ്പിച്ചതിന് പൊങ്ങൂ..സത്യമായിട്ടും ഡാക്കിട്ടറെകൊണ്ട് മര്‍മ്മത്ത് ഇടിപ്പിക്കും. പിന്നെ അറിയാലൊ. വെറും മൂടന്‍ ആയി പോകും:)
പറഞ്ഞ പോലെ ഇതൊന്ന് ബ്ലോഗില്‍ കേറ്റി പൂശ് മാഷേ. എന്നിട്ട് ഈ പോസ്റ്റിന്റെ ലിംഗവും കൊട്. :):)
ഓഫ് : വിളിച്ചാല്‍ ഫോണെടുക്കാത്ത ഒരു ആറ്പൊതിക്കാരന് ഇന്ന് ഒരു എസ്.എം.എസ്. അയച്ചിരുന്നു. കിട്ടിയോ ആവോ:)
ചാർവാകൻ
ReplyDeleteതബാരക് റഹ്മാൻ
ഫെമിന ഫാറൂഖ്
കുമാരൻ
എന്നിവർ കൂടി മീറ്റിൽ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.
അപ്പോള്‍ ജൂലൈയില്‍ തൊടുപുഴ നടക്കുന്ന മീറ്റോ?
ReplyDeleteഎല്ലാറ്റിനും കൂടി എങ്ങനെ വരും ?
സുനിൽ,
ReplyDeleteനമുക്ക് കൊച്ചിയിലും കൂടാം, തൊടുപുഴയിലും കൂടാം!
ഒരിടത്തു വരാനേ സാഹചര്യങ്ങൾ അനുവദിക്കുന്നുള്ളു എങ്കിൽ, ഏതെങ്കിലും ഒരിടം ഫിക്സ് ചെയ്തോളൂ. രണ്ടിലൊരിടത്തു കണ്ടിരിക്കണം!!
Me too :)
ReplyDeleteഎറണാകുളം മീറ്റിലേക്ക് ഞാൻ എന്നെ ക്ഷണിക്കുന്നു..
ReplyDeleteനാട്ടിൽ വരുന്നുണ്ട്, ഒത്താൽ പങ്കെടുക്കും
കോഴിക്കോട്ടുനിന്നും കമ്പനി തരാന്‍ ആഗ്രഹിക്കുന്നവര്‍ അറിയിക്കുക. ചെറുവാടീ... ഒരുമിച്ചങ്ങ് വിട്ടാലോ?...
ReplyDeleteനിബന്ധനകള്‍ ബാധകം: ഡ്രൈവിംഗ് അറിഞ്ഞിരിക്കണം, എണ്ണക്കാശ് കയ്യില്‍ ഉണ്ടായിരിക്കണം, പോകുന്ന വഴിക്ക് ഇടക്കിടക്ക് ചായയും പഴമ്പൊരിയും, കരിമ്പ് ജ്യൂസും, ഇളനീരും കാണുംബോള്‍ സഡന്‍ ബ്രേക്ക് ഇടാന്‍ കഴിയുന്നവരും 'ഞാന്‍ കൊടുക്കണോ' എന്ന് ഫോര്‍മാലിറ്റി ചോദ്യം ചോദിക്കാതെ കാശെടുത്ത് കൊടുക്കുന്നവര്‍ക്കും മുന്‍ഗണന... താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഡോക്റ്ററേ... എന്നെ രണ്ടുപ്രാവശ്യം എണ്ണികണ്ടു. 'ഷബീർ വഴക്കോറത്ത്, തിരിച്ചിലാന്‍' രണ്ടും ഞമ്മളെന്നാണ് കോയാ...
ഹലാക്കിന്റെ പേരിട്ടത് കൊണ്ടല്ലേ തിരിച്ചിലാനേ ഡോക്ടര്‍ക്ക് 'തിരിഞ്ഞ്'പോയത്!
ReplyDelete@ കുറുമ്പടി: ഹ..ഹ.ഹ.. ഡോക്റ്ററേം തിരിച്ചിലാന്‍ തിരിപ്പിച്ചു... :D
ReplyDeleteഒറ്റ മീറ്റിനും രജിസ്റ്റര്‍ ചെയ്യൂല്ല :(
ReplyDeleteമിണ്ടാതേം പറയാതെം വന്നാല് അകത്തു കയറ്റുമോ അതോ പോടാര്‍ക്കാ എന്ന് പറഞ്ഞു ഓടിച്ചു വിടുമോ? :)
ReplyDeleteതിരിച്ചിലാനെ, ചുറ്റിച്ചുകളഞ്ഞല്ലോ!
ReplyDeleteമുരളികയുടെ കാശ് നന്ദൻ തരും, ഇല്ലേൽ മനോരാജ് തരും, ഇല്ലേൽ നിരക്ഷരൻ തരും,ഒന്നുമല്ലേൽ മുരളിക തരും!
സ്വാഗതം!
കമ്പർക്കും സ്വാഗതം!!
ReplyDeleteഒരു മീറ്റിലും എത്തിപ്പെടാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. ആശംസകള്‍. (ജയേട്ടാ, ക്ഷണിച്ചതിനു നന്ദി)
ReplyDeletejayanEvoor said...
ReplyDeleteമുരളികയുടെ കാശ് നന്ദൻ തരും, ഇല്ലേൽ മനോരാജ് തരും, ഇല്ലേൽ നിരക്ഷരൻ തരും..........
ങേ, ഇതെപ്പോ? ഉവ്വോ, എങ്കില്‍ നോം വന്നു കഴിഞ്ഞു :)
അമ്മേന്റെ മുരൂന്റെ കാശ് അമ്മേന്റടുത്തൂന്ന് തന്നെ വാങ്ങീട്ട് വന്നാൽ മതി :)
ReplyDeletejayanEvoor said...
ReplyDeleteമുരളികയുടെ കാശ് ഒന്നുമല്ലേൽ മുരളിക തരും!
ദതാണ്. അല്ലേലും മുരളി തറവാടിയാ :)
മീറ്റിനു എല്ലാ ആശംസകളും .... മീറ്റിലും ഈറ്റിലും എല്ലാ കൊതിയും ഇട്ടിട്ടുണ്ട്.(എന്നെങ്കിലും ഒരിക്കല്‍ ഞങ്ങളുടെ മാവും പൂക്കും...!)
ReplyDeleteമാണിക്യം ചേച്ചി നാട്ടില്‍ എത്തിയിട്ടുണ്ട്, ഒന്നു കോണ്ടാക്റ്റ് ചെയ്യൂ..
പിന്നെ, ഞങ്ങളുടെയെല്ലാം പ്രതിനിധിയായി സിയയെ അയച്ചിട്ടുണ്ട്.
ബ്ലോഗ്ഗര്‍ ധനലക്ഷ്മി ചേച്ചിയെ വിളിച്ചിരുന്നു,ചേച്ചി വരുന്നുണ്ട്,കാലിനു ബുദ്ധിമുട്ട് ഉണ്ടെങ്കിലും എത്തുമെന്ന് കരുതുന്നു.ലിസ്റ്റില്‍ ചേര്‍ത്തോളൂ.
ReplyDeleteജയൻ മാഷേ.. രാവിലെ ചെങ്ങന്നൂരിൽ നിന്നും തിരിച്ചാൽ ഏതു ട്രെയിനിന് സമയത്തെത്താം .. അതോ തലേന്നേ വന്ന് ചമ്പക്കര പെങ്ങൾടെ വീട്ടിൽ കൂടണോ.. വഴിയും കൊണ്ടാക്റ്റ് നമ്പരും തരണേ.. എറണാകുളം അത്ര പരിചയം പോരാ..
ReplyDeleteജൂണ്‍ 19
ReplyDeleteസമയം 10 മണി
(അര്‍ദ്ധരാത്രിക്ക് വെറും 2 മണിക്കൂര്‍ കൂടി...)
നാലാമത്തെ പെഗ്ഗില്‍ മൂന്നാമത്തെ ഐസ്സ് ക്യൂബ് വീണപ്പോള്‍ ഒരു ഫോണ്‍...
തികച്ചും അപരിചിതമായ നമ്പര്‍...
ആരായിരിക്കും??
അറ്റന്‍ഡ് ചെയ്തു:
"ഹലോ, ആരാ?"
"ഇത് ഞാനാ ജയന്‍"
ജയന്‍...
മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ!!!
മിമിക്രിക്കാര്‍ വിളിച്ച് കൂവിയ വാചകങ്ങള്‍ മനസ്സില്‍ അലയടിച്ചു...
"ഒരു സുനാമി വന്നിരുന്നെങ്കില്‍ ഒന്ന് കുളിക്കാമായിരുന്നൂ....!!!!"
ആ മഹാന്‍ ദേ നേരിട്ട് വിളിക്കുന്നു.സ്വരത്തില്‍ പരമാവധി വിനയം നിറച്ചു...
"എന്താണ് സാര്‍?"
സ്ഥിരം ശൈലിയില്‍ നീട്ടി കുറുക്കി ഒരു ഡയലോഗ്:
"കൊച്ചി ബ്ലോഗ് മീറ്റില്‍, നിന്‍റെ പേര്, ഞാന്‍ ചേര്‍ത്ത് കഴിഞ്ഞൂ..."
പുതിയ പിള്ളേര് വന്നതൊന്നും ജയന്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു, അതിനാല്‍ മമ്മൂക്കയെ മനസില്‍ ധ്യാനിച്ച് വച്ച് കാച്ചി:
"ഞാന്‍ വരില്ല, ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ"
അപ്പുറത്ത് കിടിലന്‍ ഡയലോഗ്:
"നീ വരും , ഇല്ലേല്‍ ചാത്തന്‍മാര്‍ നിന്നെ വരുത്തും"
(കടപ്പാട്: ആറാം തമ്പുരാന്‍)
ശ്ശെടാ...
ഉറപ്പിച്ചു പറഞ്ഞു:
"ഇല്ലണ്ണാ, ഞാന്‍ വരില്ല"
മറുഭാഗത്ത് സ്വരം മാറി, സുരാജ് വെഞ്ഞാറുമ്മൂട് കടന്ന് വന്നു...
"നീ വരില്ലേ, വരുമെന്ന് പറ...പറയടാ...എടാ, പറയടാ"
ഹേയ്, നമ്മടെ ജയേട്ടന്‍...
ജയന്‍ ഏവൂര്‍!!!
ആ നിമിഷം ഞാന്‍ ഏറ്റ് പോയി...
വരും അണ്ണാ, ഞാന്‍ വരും....
ഇത് സത്യം, സത്യം, സത്യം.
ജിക്കു,
ReplyDeleteധനലക്ഷ്മി ചേച്ചി വരുന്നു എന്ന വാർത്ത അറിയിച്ചതിനു നന്ദി!
കാർന്നോരേ,
രാവിലെ ചെങ്ങന്നൂരു നിന്ന് വേണാട് എക്സ്പ്രസിൽ വന്നാൽ മതി. പക്ഷേ, ആ വണ്ടിയിൽ മുടിഞ്ഞ തിരക്കായിരിക്കും. എറണാകുളം വരെ ചിലപ്പോൾ നിൽക്കേണ്ടി വരും! അതുകൊണ്ട് ചമ്പക്കരയിൽ വരൂ. പെങ്ങൾക്കും സന്തോഷമാകും.
വേണാടിൽ ആണ് വരുന്നതെങ്കിൽ എറണാകുളത്തിറങ്ങി ഒരു ഓട്ടോയിൽ കേറി മറൈൻ ഡ്രൈവ് എന്നു പറയുക. അവിടെ എത്തി എന്ന് ഡ്രൈവർ പറയുമ്പോൾ ഇറങ്ങുക. ഓട്ടോക്കൂലി കൊടുത്ത ശേഷം, എന്നെ വിളിക്കുക!
എന്റെ നമ്പർ 9447104383
അനിയാ, അരുണനിയാ!
ReplyDeleteകൊൽ! കൊൽ മി ഡാ!!
ബട്ട് മീറ്റിനു വരണം. ഇല്ലേൽ ഐ വിൽ കൊൽ യു ഡാ!
ഈ ഡോക്ട്ടരിന്റെ ഒരു കാര്യം...എല്ലാരേം "ക്ഷണനം" ചെയ്യും :-)
ReplyDeleteഅത് മാത്രോ ചാണ്ടിച്ചാ.... ഈ വൈദ്യര് ഇപ്പൊ ഇപ്പൊ ഫയങ്കര തമാശയാ.. മീറ്റിന് വരുന്നവര്‍ ചിരിച്ച് ചാവത്തേയൊള്ള്!!!
ReplyDeleteഈ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എനിക്കും താല്പര്യം ഉണ്ട്. ഞാന്‍ കൊച്ചിയില്‍ ഇന്ഫോപാര്കില്‍ ജോലി ചെയുന്നു.
ReplyDeleteപേര് : അനൂപ് കുമാര്‍,
നാട് : എഴുപുന്ന , ആലപുഴ
മീറ്റിന് വരാൻ വണ്ടിക്കൂലിയ്ക്ക് പുറമേ പിന്നെയും വല്ല പ്രവേശന ഫീസോ മറ്റോ ഉണ്ടോ? അതു നേരത്തെ അയയ്ക്കണോ? മീറ്റ് തുടങ്ങും മുൻപ് വേദിയ്ക്കരികിൽ വന്ന് രജിസ്റ്റർ ചെയ്ത് പണം കെട്ടിയാൽ മതിയോ? ഇപ്പോ തന്നെ പേരെഴുതിയ്ക്കണോ? അല്ലെങ്കിൽ ഇരിയ്ക്കാൻ കസേരയില്ല, മാമുണ്ണാൻ ഇല വാങ്ങീട്ടില്ല, തന്നെയുമല്ല മാമു ഉണ്ടാക്കീട്ടും കൂടിയില്ല എന്നു പറയുമോ?
ReplyDeleteപിന്നെ എത്ര രൂപയാ ഫീസ്? ധനവരുമാനമില്ലാത്ത ജോലീം തൊഴിലും ചെയ്യുന്നവർക്ക് ഫീസിളവുണ്ടോ?
മുരളികയുടെ കമന്റും അതിനുള്ള മറുപടികളും വായിച്ചപ്പോഴാ ഈ സംശയങ്ങൾ വന്നത്.
എച്ചുംകുട്ടിയുടെ വാക്കുകള്‍ കണ്ടിട്ട് , മീറ്റിന്റെ തലേന്നിന്റെ തലേന്ന് മുതല്‍ പട്ടിണികിടന്നുവിശന്നാവും വരുന്നത് എന്ന് തോന്നുന്നു. എല്ലാവരും ഒന്ന് കണ്ടറിഞ്ഞെക്കണം. അവര്‍ മാമുതിന്നണതിന്റെ അടുത്തൊന്നും ഇരുന്നെക്കരുത്.
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു... കണ്ണൂരിൽ പങ്കെടുക്കാം
ReplyDeleteഅനൂപ് കുമാർ...
ReplyDeleteസ്വാഗതം!
എച്ച്‌മുക്കുട്ടി,
ഹോൾ ബുക്ക് ചെയ്യുകയും, ഭക്ഷണം നൽകുകയും ചെയ്യണം എന്നുള്ളതുകൊണ്ട് അതിനാവശ്യമായ തുക കണ്ടെത്തേണ്ടതുണ്ട്.
അതിനായി പരമാവധി 200 രൂപ രെജിസ്ട്രേഷൻ തുകയായി സ്വീകരിക്കാം എന്നു കരുതുന്നു.
കുറുമ്പടീ...
എച്ച്‌മു ഒരു കുട്ടിയല്ലേ?
പുലികളെയും, ശിങ്കങ്ങളെയും ഒക്കെ കാണാൻ കൊതിക്കുന്ന ഒരു പാവം കുട്ടി...
അതിനോട് ഇങ്ങനെ പെരുമാറാമോ?
എച്ച്‌മുക്കുട്ടി വരും എന്നറിയിച്ചിട്ടുണ്ട്.
ഫിറോസ്
നല്ലത്. കണ്ണൂരു കാണാം.
സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം
ReplyDeleteചാണ്ടിച്ചായനുള്ള മീറ്റല്ലേ...നന്നാവില്ല(അസൂയ)..അങ്ങേര് നേരത്തിനും കാലത്തിനൊന്നും വരില്ലെന്നേ...അങ്ങേർക്ക് കിർക്ക് കളി കാണും.....
ReplyDeleteഹ ഹ..നിക്കൂ നാട്ടില്‍ തല്‍ക്കാലം കിര്‍ക്ക് കളി ഇല്ല...ഞാന്‍ ആ ബാറിന്റെ മൂലയില്‍ ഒരു മണിക്കൂര്‍ മുന്‍പേ കാണും :-)
ReplyDeleteJuly 15 nu maathrame naattil ethukayulloo. :( thodupuzhayil vere meet undo jayan?
ReplyDeleteyes.
ReplyDeleteThodupuzhayil meet undu.
You can enjoy there!
athinte date theerumanicho? any details?
ReplyDeletehttp://kalyanasaugandikam.blogspot.com/2011/06/31.html
ReplyDeleteപകല്‍..
മുകളിലെ ലിങ്കില്‍ ഉണ്ട്..
Count me too.... I am Suraj from Cochin.
ReplyDeleteഇതെന്താ മീറ്റിന്റെ കാലോ?ജുലൈ 9 , ജുലൈ 31, സെപ്റ്റ്:11...ആാഗ്സ്ത് ഒഴിവാക്കിയത് നന്നായി...ഇല്ലെങ്കില്‍ ഇഫ്താര്‍ മീറ്റും കൂടി നടത്തേണ്ടി വരും...
ReplyDeleteഡോക്ടര്‍ ...ഒരുകസേര എനിച്ചും വേണം..ബ്ലോഗിലെ ഈ മഹാരധന്മാരില്‍ ആകെ പ്രവീണ്‍ വട്ടപ്പരംബതിനെ മാത്രം കണ്ടിട്ടുണ്ട്..സംസാരിച്ചിട്ടുണ്ട്..ആളവന്താനും നിരക്ഷരനും അങ്ങനെ എല്ലാവരും ഇപ്പോളും അവ്യക്തമായ ഒരു രൂപമാണ്..അതിലുമേറെ കായംകുളം സൂപ്പെര്‍ ഫാസ്ടിലൂടെ എന്നെ ചിരിപ്പിച്ചു കൊന്ന അരുണ്‍ കായംകുളം ..പിന്നെ പ്രവീണ്‍ ചേട്ടന്‍ പറഞ്ഞു മാത്രം കേട്ടിട്ടുള്ള മറ്റു ബ്ലോഗേര്‍സിനേയും ഒക്കെ കാണാനും പരിചയപ്പെടാനും മറ്റും കിട്ടുന്ന അസുലഭ മുഹൂര്ത്തമല്ലേ ..നെവര്‍ മിസ്സ് ഇറ്റ്.... ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായി തീരില്ലന്നു ആര് കണ്ടു....അപ്പൊ ഞാനും ഉണ്ടാകും.
ReplyDeleteKochi Meet : Update
ReplyDeletehttp://www.nammudeboolokam.com/2011/07/blog-post_05.html
ഞാന്‍ എത്തും. കൂടെ ഒരാളും ഉണ്ടാവും
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും..ഈ ദുഫായിലോ അഫുദാബിയിലോ വല്ല മീറ്റോ ഒത്തുകൂടലോ ഉണ്ടേല്‍ ഒന്ന് പറയണേ:-)
ReplyDeleteആശംസകള്‍.....
ReplyDeleteവേണാട് എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനില്‍ അല്ലേ വരുന്നത്? അവിടെ നിന്നും കച്ചേരിപ്പടിയിലേക്ക് നേരിട്ടു എത്തുന്നതല്ലേ കാര്‍ന്നോര്‍ക്ക് എളുപ്പം?
ReplyDeleteജയന്‍ ഡോക്റ്ററെ... ചാണ്ടിച്ചാ.... നോമും വന്നേക്കും. പാസ്പോര്‍ട്ട്, വിസ റിന്യൂ ചെയ്യാന്‍ കൊടുത്തിരിക്കുവാ. അത് വ്യാഴാഴ്ചക്കുള്ളില്‍ എത്തിയാല്‍ ഞാനും ഉണ്ടാകും.
ReplyDeleteബ്ലോഗര്‍ എന്നാല്‍ ജീവനുള്ള, വികാര വിചാരങ്ങള്‍ ഉള്ള ഒരു മനുഷ്യ ജീവിയാണെന്നും അല്ലാതെ വെറുമൊരു ബൂലോക മിത്ത് അല്ലെന്നും എന്നെ പഠിപ്പിച്ചത് അരുണ്‍ കായംകുളം ആണ്. മറ്റുള്ള വികാര വിചാര ജീവികളെയും കാണണം എന്നുണ്ട്. പക്ഷെ ഈ അവസരം മിസ്സ് ആവും. അടുത്തത് നോക്കാം.
ReplyDeleteഏതായാലും ഡോകടര്‍ സാറിനും മറ്റുള്ളവര്‍ക്കും എല്ലാ ആശംസകളും നേരുന്നു...
varuvan agraham undu,kazhiyumennu thonnunnilla-enthayalum aashamsakal
ReplyDeleteഎത്താന്‍ പറ്റുമെന്ന് കരുതിയിരുന്നു. ശരിയായില്ല.
ReplyDeleteതൊടുപുഴയില്‍ എത്താന്‍ കഴിയും എന്ന് തോന്നുന്നു.
PSC പറ്റിച്ചു ....ഇനി കണ്ണൂര്‍ മീറ്റാണു പ്രതീക്ഷ .....
ReplyDelete