അകത്തും പുറത്തും
നിറയെ ഇരുട്ടായിരുന്നു.
ഇരുൾത്തിമിരം
ഇരു കണ്ണും മൂടിയിരുന്നു.
അപ്പോഴാണൊരാൾ
അറിവിന്റെ അഞ്ജനം
ചാലിച്ച ശലാക കൊണ്ട്
തിമിരപ്പാളി കീറിയത്.
വെളിച്ചം ചാലു കീറി
അശനിപാതം പോലെ,
പ്രളയം പോലെ, നാലുപാടും...
എന്റെ കണ്ണഞ്ചിപ്പോയി!
മുഖം മറച്ച് പകച്ചുനിന്നപ്പോൾ
അടുത്തുവന്ന് മുഖമുയർത്തി
വ്യാഖ്യാനങ്ങളുടെ പീലിയുഴിഞ്ഞ്
കണ്മിഴിക്കാൻ പഠിപ്പിച്ചു.
ലളിതരിൽ ലളിതനായ ഗുരോ...
മിഴിനീർപ്പൂക്കൾ...
ഇല്ല...
മറക്കില്ലൊരിക്കലും!
അടിക്കുറിപ്പ്: ജീവിതത്തിൽ അനേകം അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഗുരു എന്നു സ്മരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞിരുന്നത് ശങ്കരൻ സാറിന്റെ മുഖമായിരുന്നു. ഇന്ന് 27-05-11 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സാർ പോയി.....അൻപത്തെട്ടാം വയസ്സിൽ....ഏതു കഠിനരോഗത്തെയും സൌമ്യനായി താടിയുഴിഞ്ഞു സമീപിച്ച്, അതിന്റെ നിദാനവും ചികിത്സയും കാര്യകാരണസഹിതം വിവരിച്ച്, ശിഷ്യരെ തന്നോളം ഉയർത്തുന്ന പ്രതിഭ... നൂറുകണക്കിനു ശിഷ്യർ ഇന്ന് കരയുന്നുണ്ടാവും.... ഒപ്പം ഞാനും....
നടുക്ക് ധന്വന്തരിപ്രതിമയുമായി നിൽക്കുന്നത് ശങ്കരൻ സാർ.... എന്റെ... ഞങ്ങളുടെ ഗുരു..... ഇന്നു രണ്ടുമണിക്ക് വേർപിരിഞ്ഞു... എന്നെന്നേക്കുമായി....എനിക്കു കരയണം...രാവു മുഴുവൻ...
ReplyDeleteലളിതരിൽ ലളിതനായ ഗുരോ...
ReplyDeleteമിഴിനീർപ്പൂക്കൾ...
ഇല്ല...
മറക്കില്ലൊരിക്കലും!
സാറിനു ആദരാഞ്ജലികൾ..
ആദരാഞ്ജലികൾ....!
ReplyDeleteഭാഗ്യം ചെയ്ത ഗുരു ..........
ReplyDeleteസുകൃതം ചെയ്ത ശിഷ്യന്‍.......
നന്മ പകരേണ്ട ഒന്ന്........
പകര്‍ത്തെണ്ടതും............
നന്ദി.....................
അനുകരണീയം ............
ആദരാഞ്ജലികള്‍.... :(
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteഅങ്ങിനെ ഒരു ഗുരുവിനെ കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍; ഇങ്ങിനെയുള്ള ശിഷ്യന്മാരെ കിട്ടുന്ന ആ ഗുരുവും പുണ്യം ചെയ്ത ആള്‍.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteഗുരുനാഥന് കണ്ണീര്‍ പ്രണാമം ...:)
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteആദരാഞ്ജലികൾ....
ReplyDeleteആദരാഞ്ജലികൾ....
ReplyDeleteപ്രിയ ശങ്കരന്‍ സാറിന് ആദരാഞ്ജലികൾ
ReplyDeleteആദരാഞ്ജലികൾ....
ReplyDeleteഗുരുഭക്തി അനുദിനം വിരളമായിവരുന്ന ഇക്കാലത്ത് നല്ല ശിഷ്യരെ കിട്ടിയ ശങ്കരൻ സാറിനു തീർച്ചയായും ആത്മശാന്തി ലഭിയ്ക്കും!
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteആദരാഞ്ജലികൾ...............
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteഗുരുവിനോളം ഉയര്‍ന്ന ശിഷ്യരുള്ളപ്പോള്‍ ശങ്കരന്‍സാര്‍ മരിക്കുന്നില്ല, ഈ വിടവാങ്ങലിനെ ഒരു ഇടവേളയായി കണക്കാക്കാം നമുക്ക്. നന്മകള്‍ പ്രാപ്യരായവര്‍ പുതിയ ശിഷ്യഗണങ്ങള്‍ക്കായി അവ സമര്‍പ്പിക്കട്ടെ, സൌമ്യനായി താടിയുഴിഞ്ഞു മാഷ് വീണ്ടുമെത്തുവോളം..അതല്ലേ മാഷിനുള്ള ഉചിതമായ സ്മരണാഞ്ജലി...?
ReplyDeleteവേദനയില്‍ പങ്കുചേരുന്നു..ആദരാഞ്ജലികള്‍..
ReplyDeleteഈ പടം ഞാനെടുക്കട്ടെ ജയാ.
ReplyDeleteഒരു സുഹൃത്തിലുപരി എനിക്കും അവനൊരു ഗുരുവും ആയിരുന്നു
ഗുരുനാഥന് കണ്ണീര്‍ പ്രണാമം... :(
ReplyDeleteഇവിടെയെത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.
ReplyDeleteഗുരുവിനുള്ള ശിഷ്യന്റെ കാണിക്കയാവട്ടെ ഈ പോസ്റ്റ്.
ReplyDeleteനല്ലവരെന്നും വേഗം പിരിഞ്ഞുപോകുമല്ലോ അല്ലേ ഭായ്
ReplyDeleteആദരാഞ്ജലികൾക്കൊപ്പം പ്രിയ ഗുരുവിന് നല്ലൊരു സമർപ്പണം...
എനിക്കുമുണ്ട് അങ്ങനെയോരുപാട് അധ്യാപകര്‍..
ReplyDeleteഇപ്പോ താങ്കളുടെ വാക്കുകള്‍ എന്റെയും കണ്ണ് നനയിച്ചു.
എന്നെയും അദ്ദേഹം പഠിപ്പിച്ചിരുന്നെങ്കില്‍...
ആദരാഞ്ജലികൾ>>>>>>
ReplyDeleteഇതിലും നന്നായി എന്താണ് ഒരു ഗുരുവിനു നല്‍കാന്‍ കഴിയുക..
ReplyDeleteആദരാഞ്ജലികള്‍
ക് എന്ന ഇരുട്ടിനെ രോധിക്കുന്നയാളാണു് ഗുരു. അനവധിശതങ്ങളുടെ ഗുരുവിനു് പ്രണാമം
ReplyDeleteആദരാഞ്ജലികള്‍....
ReplyDeleteഗുരുനാഥന്റെ ആത്മാവിനു ശാന്തി നേരുന്നു.
ReplyDeleteaadaraanjalikal
ReplyDeleteഭാഗ്യം ചെയ്യണം ഗുരുശിഷ്യ ബന്ധം നിലനിർത്താൻ..എന്റെയും പ്രണാമങ്ങൾ!
ReplyDeleteഗുരുശിഷ്യബന്ധം യന്ത്രികമാകുന്ന ഇക്കാലത്ത് ഈ ബഹുമാനാദരവു അഭിനന്ദാര്‍ഹമാണ്.
ReplyDeleteഅദ്ധേഹത്തിനു ആദരാഞ്ജലികള്‍
ആദരാഞ്ജലികൾ :(
ReplyDeleteആദരാഞ്ജലികള്‍ !!
ReplyDeleteഎല്ലാവർക്കും നന്ദി.
ReplyDeleteഇങ്ങിനെയുള്ള ഗുരുശിഷ്യ ബന്ധം അനുകരണീയം
ReplyDeleteormmakal undayirikkanam............
ReplyDeleteനല്ല ഗുരുക്കന്മാരെ കിട്ടാനും വേണം ഒരു ഭാഗ്യം...
ReplyDeleteനല്ല കവിതയാട്ടോ...
(ഞാന്‍ ഈ ബ്ലോഗ് ഫോളോ ചെയ്തിരുന്നതാ... പക്ഷെ പോസ്റ്റുകള്‍ എന്‍റെ dashboard ല്‍ കാണുന്നില്ല... ഇപ്പൊ വെറുതെ വന്നു നോക്കിയപ്പോളാണ് പോസ്റ്റുകള്‍ ഒക്കെ കാണുന്നെ.... പക്ഷെ ഫോല്ലോവര്‍ ലിസ്റ്റില്‍ ഞാന്‍ ഇല്ല... ഇതെന്തൊക്കെയാ നടക്കുന്നെ ! ഏതായാലും വീണ്ടും ഫോളോ ചെയ്തു, ഇനി എന്താവും എന്ന് നോക്കട്ടെ... )
സ്കൂളില്‍ പഠിപ്പിച്ചവരില്‍ ഒരുപാട് പേരെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്..തറ പറ ഓലയില്‍ എഴുതി പഠിപ്പിച്ച വലിയ തോടയിട്ട ആശാട്ടി അമ്മൂമയെ അടക്കം...
ReplyDeleteപക്ഷെ രാവിലെ പൂജാമുറിയില്‍ നിന്നിറങ്ങും മുന്‍പ് "ഗുരവേ സര്‍വ ലോകാനാം ..എന്നാ ദക്ഷിണാമൂര്‍ത്തി സ്തോത്രം മനസാ ജപിക്കുമ്പോള്‍ ഞാന്‍ കണ്ട ധ്യനമൂര്‍ത്തിക്കും ശങ്കരന്‍ സര്‍ ന്റെ രൂപം ആയിരുന്നു എപ്പൊഴും...ശങ്കരന്‍ സര്‍ ,അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ് , സാക്ഷാല്‍ ഭഗവാന്‍ ശങ്കരന്‍ ...ഗുരുക്കാന്‍ മാര്‍ എല്ലാം ഒന്ന് തന്നെ..
പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം ക്ഷണിക്കാന്‍ ഒരു ഞായറാഴ്ച രാവിലെ വീട്ടിലുള്ള ക്ലിനിക്കില്‍ എത്തിയ എന്നെ "എന്താ വൈകിയത് ? വേഗം ഇരുന്നു എഴുതിക്കോ" എന്ന് പറഞ്ഞു പ്രിസ്ക്രിപ്ഷന്‍ പാഡ് നീക്കി വച്ചു തന്നു
2 മണി വരെ OP യില്‍ എന്നാ പോലെ ക്ലാസ്സ് എടുത്തിട്ട് ..അവസാന പെഷ്യന്റും പോയിക്കഴിഞ്ഞപ്പോള്‍ ....പെട്ടെന്ന് ഓര്മ വന്നിട്ട് " അല്ല താന്‍ പഠിച്ചു പോയിട്ട് കൊല്ലം അഞ്ചായില്ലേ....ഇപ്പൊ എന്താ വന്നെ ? എനിക്ക് താന്‍ ഇപ്പോഴും പഠിക്കാന്‍ വരുന്ന ഓര്‍മയാ ...പറയായിരുന്നില്ലേ....സാരമില്ല തന്നെ പഠിപ്പിക്കാനുള്ള നിയോഗം എനിക്ക് തീര്‍ന്നു കാണില്ല" എന്ന് പറഞ്ഞ സര്‍.....റിട്ടയര്‍ ചെയ്യുമ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം പണിയാന്‍ കരുതിയ വലിയ ഹോസ്പിറ്റലിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ " ചെറിയ വരായ ആളുകള്‍ ..ചെറിയ തരത്തിലുള്ള മരുന്നുകള്‍ ..ചെറിയ ചികിത്സ ഇതൊക്കെ മതിയെടോ ..ഈ കോര്‍പ്പറേറ്റ് സെറ്റപ്പ് ഒന്നും നമുക്ക് പറ്റില്ല " എന്ന് പറഞ്ഞു പുറത്ത് തട്ടിയ സര്‍.. പല ആയുര്‍വേദ കോണ്‍ഫറന്‍സ് കളിലും മുന്നറിയിപ്പോ ക്ഷണമോ കൂടാതെ നിര്‍ബന്ധിച്ചു മോഡറേറ്റര്‍ ആയോ ചെയര്പെര്സണ്‍ ആയോ പിടിച്ചിരുത്തുമ്പോള്‍ "ഇതൊന്നും പ്രോടോകോള്‍ അനുസരിച്ച് പാടില്ലടോ.."എന്ന് ശാസിക്കുകയും .."ഗുരുവിനോട് ശിഷ്യന് എന്ത് പ്രോടോകോള്‍ സര്‍" എന്ന് പറയുമ്പോള്‍.."താന്‍ എന്റെ വീക്ക് പോയിന്റ് കണ്ടുപിടിച്ചു അല്ലെ ..എന്താ ചെയ്യുക " എന്ന് അടുതിരിക്കുന്നവരോട് ചിരിച്ചു കൊണ്ട് ..കൂടെ വേദിയിലേക്ക് വരുന്ന സര്‍ ....."പഠിത്തം കഴിഞ്ഞിട്ടില്ല ഇനിയാണ് ശരിയായ പരീക്ഷ ..പക്ഷെ സംശയം വന്നാല്‍ ..മറക്കരുത്.. ഞങ്ങള്‍ ഇവിടെ ഉണ്ട് " എന്ന് HOUSE SURGEONS ന്റെ farewell നു സ്ഥിരമായി ഓര്‍മിപ്പിക്കുന്ന സര്‍...
ഇല്ല ..എനിക്ക് പിണക്കമാണ് .....വാക്ക് തന്നിട്ട് ഞങ്ങള്‍ പഠിച്ചു തീരും മുന്‍പേ ക്ലാസ്സ് നിര്‍ത്തി പോയില്ലേ ..... മദ്രാസില്‍ നിന്ന് കോഴിക്കോട് വന്നിട്ടും നേരില്‍ വരാതെ അന്ന് ഞാന്‍ മടങ്ങിയത് അതുകൊണ്ടാണ്....മരിച്ചു കിടക്കുന്ന സര്‍ന്റെ മുഖം..വേണ്ട..അതെന്റെ ഓര്‍മയില്‍ പോലും വേണ്ട......
ajith