Sunday, September 8, 2013

തൃപ്പൂണിത്തുറ അത്തച്ചമയം - 101 ചിത്രങ്ങൾ!

ആകെ മൂടിക്കെട്ടി നനഞ്ഞുകുതിർന്ന അന്തരീക്ഷമായിരുന്നു, മുൻ വർഷത്തെപ്പോലെ ഇക്കൊല്ലവും അത്തം ദിനം. എങ്കിലും ആഘോഷത്തിനും പൊലിമയ്ക്കും ഒട്ടും കുറവുണ്ടായില്ല. അത്തം ഘോഷയാത്ര തുടങ്ങാറായപോഴേക്കും മഴ അല്പം തോർന്നു. പക്ഷേ ചാറ്റൽ മഴ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. എങ്കിലും അത്തച്ചമയം അത്തച്ചമയം തന്നെയല്ലേ....

ദാ ഘോഷയാത്രയ്ക്കു മുന്നിൽ തിടമ്പേറ്റാൻ വന്ന ഒരാൾ!




വാമനനൊപ്പം വീരാംഗനമാർ!




കോമഡി പറഞ്ഞ് സുന്ദരിമാരെ ഇമ്പ്രസ് ചെയ്യുന്ന മാവേലി!


ഘോഷയാത്രയ്ക്കു തയ്യാറായി മഴയെ വെല്ലുവിളിച്ച് അടുത്ത കൊമ്പൻ!


ദാ മൂന്നുപേർ എഴുന്നള്ളുന്നു!


ഇനി നഗര പ്രദക്ഷിണം....




നടുവിലാൻ തന്നെ കേമൻ!



മഴ... മഴ.... കുട... കുട....


കുടമാറ്റം വേറേ, ഇതുവേറേ!


കുടവയറൻ മാവേലി!



തമ്പേറ്
നകാര?





പല്ലക്ക്...


അടുത്ത മാവേലി സംഘം



സുന്ദരിമാരും ഒപ്പമുണ്ട്!



ദാ, കുടവയറില്ലാത്ത സ്മാർട്ട് മാവേലി!



കോളേജ് കുമാരീ കുമാരന്മാരാണ്.
ഭടന്മാരും, തോഴികളും!


കുഞ്ഞു മലയാളി മങ്കമാർ...


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്!



മഴയത്ത് പൂവു ചൂടിയ കന്യമാർ!



പൂക്കുഞ്ഞുങ്ങൾ....


മോഡേൺ പൂക്കാരിക്കുഞ്ഞുങ്ങൾ.....
കറുപ്പിനഴക്... ഓഹോഹോ...


പൂക്കളം താങ്ങി വരവായി ഒരു കൂട്ടം



ഇനിയുള്ള പടങ്ങൾക്ക് അടിക്കുറിപ്പ് നിങ്ങൾ തന്നെ എഴുതിക്കോളൂ‍....
(സമയം എന്റെ കയ്യിൽ നിൽക്കുന്നില്ല!)

നാടൻ കലാരൂപങ്ങൾ....





















മുരുകനും അവന്റെ മയിലും!

വനിതാ ശിങ്കാരിമേളം









അത്തത്തിനെത്തിയ അപ്പൂപ്പനും അമ്മൂമ്മയും....















































ഇനി ഫ്ലോട്ടുകൾ.....
























അടിക്കുറിപ്പ്: അത്തച്ചമയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ഞെക്കുക


Monday, September 2, 2013

ഇതൊക്കെയൊന്നു കാണൂ!

പലപ്പോഴായി എടുത്തു വച്ച പൂക്കളുടെ ചിത്രങ്ങൾ ഒന്ന് ഒരുമിച്ചിട്ടാലോ എന്നു വിചാരിച്ചിട്ട് കുറേ നാളായി. ദാ പിടിച്ചോ കുറച്ചെണ്ണം!

മുക്കുറ്റിയിൽ തന്നെ തുടങ്ങാം. തൃപ്പൂണിത്തുറയിൽ ഓണത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിപ്പൂവുകൾ....



തൊട്ടടുത്തൊരു സുന്ദരൻ ഒറ്റയ്ക്കു നിൽക്കുന്നു.... അവനെ ക്ലോസപ്പനാക്കി!



ഇത് ഞങ്ങളുടെ വീട്ടിലെ കുഞ്ഞു ചാമ്പയുടെ പൂക്കൾ..... നോക്കൂ , തെൻ തുള്ളികൾ!



വീട്ടുമുറ്റത്തെ തൈമാവിൽ മാമ്പൂക്കൾ വിരിഞ്ഞു. തേൻ കുടിയൻ കട്ടുറുമ്പ് പമ്മിയെത്തി....



വീണ്ടും തൃപ്പൂണിത്തുറയിൽ വിരിഞ്ഞ നീർമാതളപ്പൂക്കൾ .....


അവിടത്തെ തന്നെ ബോഗൻ വില്ലപ്പൂവ്.....
 


ഇതാണ് ‘ഫോറസ്റ്റ് ഫ്ലെയിം’ എന്ന മരത്തിന്റെ പൂവും കായ്കളും. വീടിനു മുന്നിലെ റോഡിനപ്പുറം വിലസി നിൽ‌പ്പാണ് ചുള്ളൻ!


ഇത് പൂജപ്പുരക്കാരി നീലത്താമര....


തിരുവനന്തപുരം കൊച്ചുവേളി റെയിൽ വേ സ്റ്റേഷനിൽ കണ്ടു മുട്ടിയ കള്ളിമുൾപ്പൂമൊട്ടുകൾ....


ഹാ! ഒരു ശീമക്കൊന്നപ്പൂങ്കുല.... എറണാകുളത്തു നിന്നും.






കടമക്കുടി ദ്വീപിൽ വിരിഞ്ഞ കണിക്കൊന്നപ്പൂങ്കുലകൾ....


തൃപ്പൂണിത്തുറ ആയുർവേദകോളേജ് ക്യാമ്പസിലെ അശോകവനിയിൽ നിന്നും.....


വൈറ്റിലയ്ക്കടുത്തൊരു ക്ഷേത്രത്തിൽ കണ്ട ഫുട്ട്ബോൾ മരം! (നാഗമരം)


അനന്ത ശയനത്തിനു തല്പമൊരുക്കിയനാഗപുഷ്പം!


എന്നെ തൊടല്ലേ...! കുരീക്കാട്ട് തൊടിയിൽ ഒരു തൊട്ടാവാടിപ്പൂവ്!
 

തൽക്കാലം ഇവിടെ നിർത്തട്ടെ.
ബാക്കി പിന്നെപ്പോഴെങ്കിലും!