Wednesday, February 20, 2013

ബ്ലോഗെഴുത്തുകാർക്ക് സാഹിത്യ അക്കാദമിയിലേക്ക് സ്വാഗതം!


പ്രിയമുള്ള ബ്ലോഗെഴുത്തുകാരേ,
ലോക മാതൃഭാഷാ ദിനമായ ഇന്ന് വളരെ സന്തോഷമുള്ള ഒരു വർത്തമാനം നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക്  മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.

മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്  ഇത് സംഘടിപ്പിക്കുന്നത്.

ദേശാന്തരങ്ങൾ കടന്ന് മലയാളം എഴുത്തും വായനയും പടർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കു വഹിക്കുന്ന ബ്ലോഗ് പ്രസ്ഥാനത്തെ കേരള സാഹിത്യ അക്കാദമി വളരെ ഗൌരവത്തോടെ കാണുന്ന ഈ അവസരത്തിൽ കഴിയുന്നത്ര ബ്ലോഗർ സുഹൃത്തുക്കൾ പ്രസ്തുത ദിവസം തൃശൂർ കേരള സാഹിത്യ അക്കാദമിഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.


പെട്ടെന്നറിഞ്ഞ സംഭവമായതിനാൽ വളരെ ചുരുങ്ങിയ മുന്നൊരുക്കങ്ങൾക്കേ സമയമുള്ളൂ എങ്കിലും ഭാഷാസ്നേഹികളും മലയാളം ബ്ലോഗെഴുത്തിനെ ഗൌരവമായി കാ‍ണുന്നവരുമായ മുഴുവൻ ബ്ലോഗെഴുത്തുകാരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് 2013 ഏപ്രിൽ മാസം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് വിശാലമായ ഒരു ബ്ലോഗർ സംഗമം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന് തീരുമാനിച്ചത്.

മലയാളം ബ്ലോഗ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രണേതാക്കളിൽ ഒരാളായ വിശ്വപ്രഭ മാഷാണ് ഇതെക്കുറിച്ച് അറിയിക്കുകയും, വേണ്ടതു ചെയ്യണം എന്നഭ്യർത്ഥിക്കുകയും ചെയ്തത്. ഈ വിവരം നിരക്ഷരൻ, സാബു കൊട്ടോട്ടി എന്നിവരോടും പങ്കു വച്ചിട്ടുണ്ട്.

തിരൂർ എത്താൻ കഴിയാത്ത ബ്ലോഗർമാർക്ക് ഒത്തുകൂടാൻ ഒരു സുവർണാവസരം കൂടിയാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഒരുങ്ങുന്നത് എന്നതിനാൽ ഭൂമിമലയാളത്തിലുള്ള എല്ലാ ബൂലോഗവാസികളും ഇതിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമാറാകട്ടെ!

മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണിൽ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തിൽ പ്രത്യശിച്ചുകൊണ്ട് നിങ്ങളെ ഏവരെയും  മാർച്ച് മൂന്നാം തീയതി ഞായറാഴ്ച തൃശൂരേക്ക് സ്വാഗതം ചെയ്യുന്നു!

വരാൻ തയ്യാറുള്ളവർ ഇവിടെ കമന്റായി അതു രേഖപ്പെടുത്തണമെന്നും കൂടി അഭ്യർത്ഥിക്കുന്നു.


75 comments:

  1. മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണിൽ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തിൽ പ്രത്യശിച്ചുകൊണ്ട് നിങ്ങളെ ഏവരെയും മാർച്ച് മൂന്നാം തീയതി ഞായറാഴ്ച തൃശൂരേക്ക് സ്വാഗതം ചെയ്യുന്നു!

    ReplyDelete
  2. സന്തോഷം പകരുന്ന വാര്‍ത്ത, ആശംസകളോടെ !

    ReplyDelete
  3. വരണം എന്ന് കരുതുന്നു...

    ReplyDelete
    Replies
    1. സ്വാഗതം അലീഫ്!
      എല്ലാ സഹായവും ചെയ്തുതരണം!

      Delete
  4. -മുഖ്യധാരാ എഴുത്തുകാരുമായി-

    ആരൊക്കെ ?

    ReplyDelete
    Replies
    1. കൃത്യമായി തീരുമാനമായിട്ടില്ല.
      സുസ്മേഷ് ചന്ദ്രോത്ത്, രാമനുണ്ണി, സാറാജോസഫ്, സേതു എന്നിവരെ ശ്രമിക്കുന്നുണ്ട്. സമ്മതം കിട്ടുന്ന മുറയ്ക്ക് അറിയിക്കാം.

      Delete
  5. കഴിയുന്നതും പങ്കെടുക്കാന്‍ ശ്രമിക്കാം. അതല്ലെങ്കില്‍ തിരൂരില്‍ കണ്ടുമുട്ടാം. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  6. പങ്കെടുക്കാൻ കഴിയില്ല എങ്കിലും എല്ലാ വിധ ആശംസകളൂം:)

    ReplyDelete
  7. ആഹ്ലാദിപ്പിക്കുന്ന വാര്‍ത്ത അറിയിച്ചതിന് നന്ദിയും അഭിനന്ദനങ്ങളും.പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

    ReplyDelete
    Replies
    1. ചിലപ്പോള്‍ എത്തിച്ചേര്‍ന്നേക്കാം. അന്ന് കല്യാണങ്ങളുടെയും ഗൃഹപ്രവേശത്തിന്റെയും ബഹളമാണ്. അതാണ് “ചിലപ്പോള്‍ “ പ്രയോഗത്തിന്റെ കാരണം

      Delete
    2. ചിലപ്പോള്‍ എത്തിച്ചേര്‍ന്നേക്കാം. അന്ന് കല്യാണങ്ങളുടെയും ഗൃഹപ്രവേശത്തിന്റെയും ബഹളമാണ്. അതാണ് “ചിലപ്പോള്‍ “ പ്രയോഗത്തിന്റെ കാരണം

      Delete
    3. മുഹമ്മദിക്ക, ഷെരീഫിക്ക...
      സ്വാഗതം!

      Delete
  8. varanamenne aathmaarthamaayi aagrahikkunnu..

    ReplyDelete
  9. നാട്ടില്‍ ആ സമയത്ത് എത്തപ്പെടാന്‍ സാധിക്കാത്തതിന്റെ ദു:ഖം അറിയിക്കുന്നു.
    എല്ലാം നന്നായി നടക്കുവാന്‍ ആശംസകള്‍

    ReplyDelete
  10. ആശംസകള്‍ സംവാദത്തിനു എല്ലാ പിന്തുണയും ....

    ReplyDelete
    Replies
    1. സന്തോഷം!
      സഹായങ്ങൾ ചെയ്തു തരണം!

      Delete
  11. മലയാള സാഹിത്യ ലോകത്ത്
    ബൂലോഗർക്കുള്ള അംഗീകാരം ഇനി
    ഒഴിച്ചുകൂടാനാവാത്തത്തിന്റെ മുന്നോടിയായിട്ടുള്ള
    ഈ സംഗമത്തിലൂടെ അക്കാദമിയും ബൂലോകരെ അടുത്തറിയട്ടെ...

    ഇപ്പോൾ തൃശൂരിലുള്ള ഡി.പ്രദീപ് കുമാർ ,
    കുട്ടന്മേനോൻ , നീലത്താമര , ജെ.പി.വെട്ടിയാട്ടിൽ,
    നന്ദന, പട്ടേപ്പാടം മുഹമ്മദ്, മുരളീ മേനോൻ, കൊല്ലേരി
    തറവാടി, എഴുത്തുകാരി, സി.വി.തങ്കപ്പൻ. ലെക്ഷ്മി ലച്ചു ,
    അരുൺ, ചിത്രാംഗദ,പ്രമോദ്, കെ.ബി.തിലകൻ, വായാടി മുതൽ വിശ്വപ്രഭയുടെയൊപ്പമുള്ള വിക്കി ടീമിലേയുമൊക്കെ ഏവരേയും പങ്കെടുപ്പിക്കുവാൻ നോക്കുമല്ലോ ..
    ഞാനും ഇവിടെയിരുന്ന് ഒന്ന് ഉന്തി തള്ളി നോക്കട്ടേ...
    ഒപ്പം ഈ പോസ്റ്റ് ഫോർവാർഡ് ചെയ്യുകയും ചെയ്യുന്നു കേട്ടൊ

    ReplyDelete
    Replies
    1. വളരെ നന്ദി ചേട്ടാ!

      Delete
  12. ഞാന്‍ വരുന്നുണ്ട്
    9846 696 630
    മാര്‍ച്ച് മൂന്നിനു അവിടെ എത്താം

    ReplyDelete
    Replies
    1. വളരെ നന്നായി.
      ഓടി വരൂ!

      Delete
  13. പങ്കെടുക്കാൻ പരമാവധി ശ്രമിക്കും..
    ഫുഡ്ഡുണ്ടാവൊ ആവോ ? ഏത് ? ഉച്ചഭക്ഷണേ.. :)

    ReplyDelete
    Replies
    1. അതു റെഡി. ഉച്ചഭക്ഷണം അവിടെ ഉണ്ടാവും!

      Delete
  14. മറ്റു സംഭവവികാസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഞാനും ഉണ്ടാവും അവിടെ...

    ReplyDelete
  15. ബഹറിനില്‍ നിന്ന് ആശംസകള്‍

    ReplyDelete
  16. Enikku pankadukkan sadhikkumannanu karuthunnadu...Asamsakal...

    ReplyDelete
  17. സന്തോഷം തരുന്ന വാര്‍ത്ത

    ReplyDelete
  18. നാട്ടില്‍ ഇല്ലാത്തത് കൊണ്ട് ആശംസകള്‍ നേരുന്നു

    ReplyDelete
  19. പ്രതികരിച്ച എല്ലാ സുഹൃത്തുക്കൾക്കും നിറഞ്ഞ നന്ദി!

    ReplyDelete
  20. മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണില്‍ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തില്‍ ഞാനും ആശംസിക്കുന്നു

    ReplyDelete
  21. മൂന്നാം തീയതി ആവുമ്പോഴേക്കും ഞാനും ഇവിടെയുണ്ടാവും എന്നാണു പ്രതീക്ഷ.

    ഈ സമ്മേളനത്തിനു് വളരെ പ്രത്യേകതയും പ്രാധാന്യവുമുണ്ടു്. അക്കാദമിയും അവിടെ സന്നിഹിതരാകുന്ന സാഹിത്യകാരന്മാരും മറ്റു സദസ്യരും മുമ്പെന്നത്തേക്കാളും ഇപ്പോൾ ഇന്റർനെറ്റ് മലയാളത്തിന്റെ സംഭാവനകളിലേക്കു് ഉറ്റുനോക്കുന്നുണ്ടു്.

    ബ്ലോഗർമാർക്കു് പരസ്പരം സംവദിക്കാനുള്ളതു് എന്നതിനേക്കാൾ അവർക്കു കൂട്ടായി മറ്റുള്ളവരുമായി സംവദിക്കാനുള്ള ഒരു അവസരമായി ഈ പരിപാടി കണക്കാക്കേണ്ടതാണു്.

    മലയാളം ബ്ലോഗർമാർ എന്നാൽ പച്ചയായ മനുഷ്യർ തന്നെ എന്നും ബ്ലോഗർമാർ ആരുമാകാം എന്നും ആർക്കും ബ്ലോഗർമാരാകാം എന്നും അച്ചടിലോകത്തുള്ള എഴുത്തുകാർക്കും മറ്റു സാഹിത്യകുതുകികൾക്കും കാണിച്ചുകൊടുക്കാനായിരിക്കും ഈ സന്ദർഭം കൂടുതൽ പ്രയോജനപ്പെടുക.

    നമുക്കു പരസ്പരം ആർമ്മാദിക്കാൻ എന്തായാലും തിരൂരൊരു തുഞ്ചൻ പറമ്പ് കാത്തിരിക്കുന്നുണ്ടല്ലോ.

    ബ്ലോഗ് എഴുതേണ്ടതു് എങ്ങനെ എന്ന പരിശീലനക്കളരിയ്ക്കു് അധികം പ്രാമുഖ്യം കൊടുക്കുന്നില്ല എന്നു തോന്നുന്നു. പക്ഷേ, അങ്ങനെ അതിയായ താൽപ്പര്യമുള്ളവർക്കു്, പരിപാടിയുടെ അവസാനം ഒരു ലഘുലേഖയും വളരെ ഹ്രസ്വമായ ഒരു അവതരണവും പ്രതീക്ഷിക്കാം.

    ഇനിയും ബ്ലോഗ് എഴുതിത്തുടങ്ങാത്തവരും എന്നാൽ മലയാളഭാഷയിൽ താൽപ്പര്യമുള്ളവരുമായ സുഹൃത്തുക്കളേയും എല്ലാവരും കൂടെ കൂട്ടുമല്ലോ?

    ReplyDelete
  22. ഇതൊരു അംഗീകാരമാണ് ബ്ലോഗേർസിന്. 3ന് രാവിലെ തൃശൂര് കാണാം.

    ReplyDelete
  23. പങ്കെടുക്കാനാവില്ലെങ്കിലും ആശംസകൾ...

    ReplyDelete
  24. തൃശ്ശൂരുകാരനായിട്ടും അന്നേ ദിവസം സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കാൻ സാധിയ്ക്കില്ല. ആശംസകളോടെ

    ReplyDelete
  25. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാവട്ടെ , ആശംസകള്‍

    ReplyDelete
  26. ഞാനൊരു ചെറിയ ബ്ലോഗനാണു. തുടങ്ങിയിട്ടേ ഉള്ളു. എനിക്കും വരാമോ?
    http://rachanakairali.blogspot.in/
    ഇതാണ് ബ്ലോഗ്‌///... ....

    ReplyDelete
  27. ഞായരാഴ്ചയായത് കൊണ്ട് അന്ന് മാത്രമേ തൃശ്ശൂരില്‍ ഉണ്ടാവാതെ ഇരുന്നിട്ടുള്ളൂ.. വരാന്‍ ശ്രമിക്കാം.

    ReplyDelete
  28. വരണമെന്നു വിചാരിക്കുന്നു

    ReplyDelete
  29. വരാന്‍ കഴിയില്ല. ആശംസകള്‍ ഒപ്പം ബ്ലോഗ്‌ ലോകത്തെ പ്രതിഭകളെ തിരിച്ചറിയട്ടെ കൂടാതെ എഴുതി തുടങ്ങുന്ന ബ്ലോഗര്‍മ്മാരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനും കൂടി ഒരു പ്രചോദനം ആകട്ടെ

    ReplyDelete
  30. വിവരം അറിഞ്ഞു, മറുപടി എന്തു പറയണമെന്നറിയില്ല, നോക്കട്ടെ.

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. കേരളത്തിന്റെ സാഹിത്യ തലസ്ഥാനത്തില്‍ അല്ലേ ഈ കുഞ്ഞു മയില്‍പീലിയും ഉണ്ട് കേട്ടോ

    ReplyDelete
  33. വരണം, നിങ്ങളെയൊക്കെ കാണണം! :)

    ReplyDelete
  34. ബ്ലോഗ്‌ എഴുത്ത് തുടങ്ങിയിട്ടേ ഉള്ളു ..ഈ സംരംഭത്തില്‍ പങ്കു ചേരണമെന്ന് ആഗ്രഹമുണ്ട്

    ReplyDelete
  35. തീർച്ചയായും വരുമായിരുന്നു. പക്ഷെ അന്ന് എറണാകുളത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റുപോയി. ഇപ്പോ എന്താ ചെയ്ക! രണ്ടും ഒരു ദിവസമായത് കഷ്ടമായിപ്പോയി.

    ReplyDelete
  36. വരണമെന്ന് നല്ല ആഗ്രഹമുണ്ട്, പക്ഷെ നിവൃത്തിയില്ല...ദൂരം, സമയം, ലീവ്...എല്ലാ ആശംസകളും നേരുന്നു....

    ഹരിയാണയിലെ കര്‍ണ്ണാലില്‍ നിന്നും
    അനില്‍ നമ്പൂതിരിപ്പാട്,
    മലയാളാദ്ധ്യാപകന്‍, നവോദയ വിദ്യാലയ...

    ReplyDelete
  37. ആശംസകള്‍.....
    തിരൂരില്‍ കാണാം

    ReplyDelete
  38. ഞാന്‍ വരുന്നുണ്ട് തൃശൂര്‍ക്ക്

    ReplyDelete
  39. ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യം ഉണ്ടായിരുന്നോ? ഉണ്ടോ?

    ReplyDelete
    Replies
    1. ഉണ്ടായിരുന്നു;ഉണ്ട്.

      നല്പും തില്പും തിരിക്കാൻ കഴിയുന്നവർ അതു ചെയ്യട്ടെ...!

      മലയാളം ബ്ലോഗിന്റെ പ്രണേതാക്കളിൽ ഒരാളായ കൈപ്പള്ളി ഇവിടെ വന്നു കമന്റിട്ടത് തന്നെ ഒരു വലിയ കാര്യമായി കരുതുന്നു.

      (നൊസ്റ്റാൽജിയയ്ക്കപ്പുറം ബ്ലോഗിൽ ചിലതെല്ലാം എഴുതപ്പെടുന്നുണ്ട്. കാണുന്നുണ്ടാവുമല്ലോ...)

      Delete
  40. This comment has been removed by the author.

    ReplyDelete
  41. ന്തൂട്ടാ അജണ്ട ? അതോ വെറുതെ പുറത്തെ മാവും ചോട്ടില്‍ ഇരുന്നു കുറച്ച നേരം ചായയും കുടിച്ചു സിസറും വലിച്ചു പുറത്ത് നാരായണേട്ടന്റെ ചായയും പരിപ്പുവടയും കഴിച്ചു പോകുക .. അങ്ങനെ ആണോ ?

    ReplyDelete
  42. @ A.Tharayil - കാര്യപരിപാടിയുടെ നോട്ടീസ് അക്കാഡമി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് വൈകീട്ട് അക്കാഡമി ലെറ്റർ ഹെഡ്ഡിലുള്ള നോട്ടീസ് നമുക്ക് കിട്ടും. കിട്ടിയാലുടനെ ബ്ലോഗ്, ഫേസ്ബുക്ക് ഇത്യാദി എല്ലാ ഓൺലൈൻ ഇടങ്ങളിലും പൂശാം. എല്ലാവരേയും അറിയിക്കാം.

    ReplyDelete
  43. aasamsakal. sambavam gambeeramaavatte.

    ReplyDelete
  44. കാര്യങ്ങള്‍ അങ്ങിനെ ഉഷാറാവട്ടെ...

    ReplyDelete
  45. വരണമെന്ന് കരുതുന്നു.

    ആശംസകള്‍ !!!

    ReplyDelete
  46. എല്ലാവർക്കും സ്വാഗതം!

    നാളെക്കാണാം!

    ReplyDelete
  47. സൌദിയില്‍ നിന്നും ഒരാശംസ കൂടി

    ReplyDelete