Sunday, February 3, 2013

ആളവന്താന്‍ കെട്ടപ്പെട്ടു!!

 2013 ജനുവരി ഒന്നാം തീയതി പ്രഭാതം ടപ്പനെ പോട്ടിവിരിഞ്ഞത് ഒരു മെയില്‍ നാദവുമായാണ്‌. ബ്ലോഗര്‍ കണ്‍ തുറന്നു നോക്കിയപ്പോ ദാ കിടക്കുന്നു ഒരു യമണ്ടന്‍ മെസേജ്!

തലക്കെട്ടൊക്കെയുണ്ട്!

wedding invitation
Inbox
x

VIMAL.M
Jan 1

to anand, ajith, BALU.K.NAIR, Anilkumar, anju, ceeyelles, Daya, Dhanesh, Dhanya, dipujoy, Echmu, ente, Praveen, Femina, Kuzhoor, gayathri, Geetha, Gopakumar, hamza, Happy, Hareesh, Ismail, ISMAIL, moosa, Abdul
ellaarum randu divasam munne angadu etthiyekkanam. icchiri paniyundu....!


ഞാനെങ്ങും മറുപടിയ്ക്കൊന്നും മെനക്കെട്ടില്ല. ഒരു സാധു മാത്രം കൊത്തി.



Ashraf A H
Jan 1

to VIMAL.M 
ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. വരാന്‍ കഴിഞ്ഞില്ലെങ്കിലും സന്തോഷകരമായ ഒരു
നല്ല ദാമ്പത്യ ജീവിതം ആശംസിക്കുന്നു.


ഒരു ദിവസം കഴിഞ്ഞപ്പോ കിട്ടേണ്ടത് കിട്ടന് കിട്ടി. കണ്ണൂരാന്‍  വഹ!


കണ്ണൂരാന്‍ / k@nnooraan
Jan 2

to VIMAL.M
കല്യാണത്തിന് മുന്‍പേ നീ പണിയണ്ട!

എല്ലാവിധ ആശംസകളും നേരുന്നു.
ജയിച്ചുവരൂ അര്‍ജ്ജുനാ!

.
ഹോ! പുകിലായി! ഉപദേശിച്ചിരിക്കുന്നത് കണ്ണൂരാനാണ്‌. വെട്ട്, വെടി, കത്തി, ബോംബ്, കൊല, കണ്ടം, തുണ്ടം  ... ഇതാ ലൈന്‍. ഇനീപ്പൊ അര്‍ജ്ജുനന്‍ വില്ല് കുലച്ചില്ലെങ്കിലേ അതിശയമുള്ളൂ!

കല്യാണം ഫെബ്രുവരി 3 നാണ്. അത് വരെ ഈ ചെറുക്കന്‍ വില്ലും കുലച്ചു  നില്‍ക്കുമോ കര്‍ത്താവേ!

ബ്ലോഗര്‍ക്ക് വെപ്രാളമായി. സംഗതി സ്വന്തം അനിയനൊന്നുമല്ലെങ്കിലും ചെറുക്കന്‍ ഒരു ബ്ലോഗ് സഹോദരന്‍ തന്നെയല്ലേ? എന്തെങ്കിലും ഏനക്കേട് വരുത്തി വച്ചാ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

താന്‍ "ആളൊരുത്തന്‍" ആയിക്കഴിഞ്ഞു എന്നും ഇനി മറ്റെല്ലാവരും തന്നെ ആളവന്താന്‍ എന്ന് തന്നെ വിളിക്കണമെന്നും പറഞ്ഞ് പുകിലൊണ്ടാക്കിയ ചെക്കനാ കക്ഷി!

രാവിലെ പത്തരയ്ക്കാണ്‌ കല്യാണം. ബ്ലോഗര്‍ ശകടമെടുത്ത്  ഒന്‍പതരയ്ക്കിറങ്ങി. കല്ലമ്പലത്താണ്‌ സംഭവം. ഹൈവേയില്‍ നേരേ വിട്ടാല്‍ അങ്ങെത്തും എന്നാണ്‌ ലവന്‍ പറഞ്ഞു തന്നിട്ടുള്ളത്. കല്ല്‌ കൊണ്ടുണാക്കിയ ഒരമ്പലം കണ്ടു പിടിക്കാന്‍ അത്ര പ്രയാസമൊന്നും ഉണ്ടാവില്ലല്ലോ എന്നു  ബ്ലോഗര്‍ കരുതി. കല്ലമ്പലതെതിയപ്പോഴല്ലേ രസം! അവിടെ റോഡില്‍ വല്യ കമാനങ്ങള്‍!

ഒരെണ്ണം ദാ സേമ്പിളിന്‌!







വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടിയ മലയാളി പെണ്‌കൊടിമാര്‍ നിരനിരയായി നടന്നു കയറുന്നു.




ഇത്തരം കാഴ്ചകള്‍ എത്രയോ കണ്ടതാണു ബ്ലോഗര്‍.
അവരുടെ പിന്നാലെ പോയില്ല. ബുദ്ധി കൃത്യ സമയത്തുണര്‍ന്നു.
അന്നവിചാരം മുന്നവിചാരം!
അതുകളഞ്ഞ് ഒരു കോമ്പ്രമൈസിനുമില്ല!

പക്ഷേ, അവിടെ ചെന്നപ്പോള്‍ സംഗതിയൊക്കെ തുടങ്ങി വരുന്നേ ഉള്ളൂ. തലയ്ക്കലാണെങ്കില്‍ ഒരു മൂപ്പില്‍സ് കുത്തിയിരിപ്പുണ്ടുതാനും!





മറ്റേ വശത്തു നോക്കി. നോ രക്ഷ!
ഘടാഘടിയന്മാര്‍ കാവലുണ്ട്.




  ഊട്ടു പുരയുടെ ഷട്ടര്‍ താഴ്ത്തി കാര്‍ന്നോര്‍ കാവലായി !




എന്നാപ്പിന്നെ കല്യാണം കണ്ടേച്ച് പ്രധാനചടങ്ങ് നടത്താം എന്ന് വച്ചു.
ഹല്ലാ പിന്നെ!

ഓഡിറ്റോറിയത്തില്‍ കടന്നപ്പോള്‍ കാണാം കോമളനായ കുമാരന്‍, വരന്‍ തെങ്ങിന്‌ പൂക്കുലയ്ക്കരികില്‍, ഒറ്റയ്ക്ക്, എങ്ങാണ്ടും നോക്കിയിരിക്കുന്നു!

വിദൂരതയിലേക്ക് കണ്ണും നട്ട് അങ്ങനെയിരിക്കേണ്ടവനാണോ ഒരു വരന്‍!?




ബ്ലോഗര്‍ കുറേക്കൂടി അടുത്തു ചെന്ന് നോക്കി. വിഷാദഭാവം അധികരിച്ചിരിക്കുന്നു....




ഈ പാവത്തിന് പെണ്ണു കൊടുക്കത്തില്ലെന്നാരേലും പറ ഞ്ഞോ എന്റെ മാളോരേ!?
ബ്ലോഗര്‍ വിളിച്ചു ചോദിച്ചു.

അപ്പോള്‍ പൂണൂലിട്ട പൂശാരിക്കു പിന്നിലായി ഒരു പെൺ കൊടി പ്രത്യക്ഷയായി.




ഹോ! എന്തൊരു ഇഫക്റ്റ്!
കുമാരന്‍ വെളുക്കെ ചിരിച്ചു.
ഓഡിറ്റോറിയമാകെ പ്രഭ പരന്നു!




എന്താ ഒരു ചിരി!
ട്യൂബ് ലൈറ്റ് എല്ലാം ഓഫാക്കാന്‍ ഒരു കാര്‍ന്നോര്‍ നിര്‍ദേശിച്ചു.


നിമിഷ നേരത്തിനുള്ളില്‍ പെണ്‌കൊടിയുടെ തോഴിമാര്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവളും മണ്ഡപത്തിനരികിലേക്കെത്തി.





ഓഡിറ്റോറിയം ശാന്തമായി.






ജനം നിരഞ്ഞിരിപ്പുണ്ട്. സംഗതി പെണ്ണിനെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നെങ്കിലും, അല്പസ്വല്പം വെയ്റ്റൊക്കെ ഇട്ടിരിക്കാം..... ആരുകണ്ടാലും ആള് എവന്‍ താന്‍ എന്ന് ചോദിച്ചാല്‍ ആള്‌ അവന്‍ താന്‍ എന്ന് തന്നെ നോക്കിപ്പറയണം. ലാലേട്ടനെപ്പോലെ മീശ ഒന്ന് പിരിച്ചാലോ എന്ന് ചിന്തിച്ചു. പിന്നെ മൂക്കു തടവി ഇരുന്നു.




പെണ്ണ് കയ്യെത്തും ദൂരത്തെത്തി. ഇനി ഒട്ടും മസില്‍ അയയ്ക്കരുത്. കട്ട ഗാംഭീര്യത്തില്‍  ഇരിക്കണം.
നാന്‍ താന്‍ ആളവന്താന്‍! എയര്‍ മാക്സിമം പിടിച്ചു.





അപ്പോ ഒരു സംശയം. പെണ്ണിനൊരു മൈന്‌ഡിംഗ്സ് പോരാ....
ഇനി ലവളും തന്നെ തിരിച്ചു മൈന്‍ഡ് ചെയ്യാതിരിക്കുമോ!?
ആ മുഖാരവിന്ദം കണ്ടിട്ട് ഒന്നും അങ്ങ്ട്  മന്‍സിലാവണില്യാലോ തൃപ്പങ്ങോട്ടപ്പാ!




പിന്നെ അമാന്തിച്ചില്ല.
മേളക്കാരോട് കല്പിച്ചു. എന്താ ചേട്ടായീസ് നിങ്ങള്‍ മേളം കൊട്ടാത്തേ?
അടി ചെണ്ടമേളം!





പൂക്കിലക്കതിരുകള്‍ക്കിടയില്‍ കതിരുപോലൊരു പെണ്‍കുട്ടി സാകൂതം അത് നോക്കിയിരുന്നു.





അവളുടെ മുഖത്ത് നേരിയൊരു മന്ദഹാസം ഉണ്ടോ!? എന്തായാലും നിമിഷനേരത്തിനുള്ളിൽ മേളം മുഴങ്ങി.





മേളപ്പെരുക്കത്തിൽ ആളവന്താന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി!



ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും, ഡ്യൂപ്ലിക്കേറ്റ് ഫോട്ടോഗ്രാഫര്‍മാരുടെയും, പിന്നെ കുട്ടി  ഫോട്ടോഗ്രാഫര്‍മാരുടെയും തിക്കില്‍ പെട്ടുപോയി ബ്ലോഗര്‍. നാത്തൂൻമാര്‍ തിരക്ക്കൂട്ടുന്നതിനിടെ   കുട്ടിഫോട്ടോഗ്രാഫര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ ബ്ലോഗര്‍ ചിത്രം പകര്‍ത്തി.





കെട്ട് നാത്തൂന്മാര്‍ പൂര്‍ത്തിയാക്കി.

അടുത്ത നിമിഷം ഒരത്ഭുതം സംഭവിച്ചു. പെണ്‍കുട്ടി തന്റെ കയ്യില്‍ കിട്ടിയ മാല ഇരു കൈകളുടെ ചലനത്താല്‍ ഒരു വിക്ഷേപണം!

അത് കൃത്യം ആളവന്താന്റെ കഴുത്തില്‍!



ഇവളവള്‍താന്‍!
ഇനി ആയുഷ്കാലം വിടമാട്ടാള്‍!


എന്നാൽ ആളവന്താന്‍ തിടുക്കത്തിലൊന്നുമായിരുന്നില്ല.
സാവകാശം സ്ലോ മോഷനില്‍ മാലയിട്ടു.





പെട്ടെന്ന് ആളവന്താന്റെ കൈ പിടിച്ച് കുസൃതി തുളുമ്പുന്ന മുഖത്തോടെ പെണ്‍ കൊടി മോതിരമിട്ടു.




"ഫൗളു ഫൌള്‍! ഞാനല്ലേ ആദ്യമിടണ്ടത്? "
ആളവന്താന്‍ പിണക്കത്തിലായി.




"സാരമില്ലടാ... ചിലകാര്യങ്ങളില്‍ നീ രണ്ടാമതാകുന്നതില്‌ തെറ്റൊന്നുമില്ല "
ഒരു കാര്‍ന്നോരുടെ ശബ്ദം അശരീരിയായി!

ആള്‍ അടങ്ങി.
തിരിച്ചും മോതിരമിട്ടു.



അപ്പോ ദാ പെണ്‍ കൊച്ച് വിടാനുള്ള ഭാവമില്ല!

അവള്‌  പിന്നേം മാലയെറിഞ്ഞു!


പിന്നൊന്നും നോക്കിയില്ല. കഴുത്ത് പിടിച്ചു കുനിച്ച് ആളവന്താനും കെട്ടി ഒരു മാല കൂടി!





"ഇനി പുടവ കൊടുക്കാം!"
അശരീരി പിന്നെയും മുഴങ്ങി.




പുടവയും വാങ്ങി പെണ്‍കൊടി  താഴേക്ക്.


കിട്ടിയ സമയം ഡ്യൂപ്ലിക്കേറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിത്തിരക്കി.
മറുവശത്തു നിന്ന് "ഒറിജിനൽസ് " എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അവരുടെ ശരീരഭാഗങ്ങള്‍ക്കിടയിലൂടെ ബ്ലോഗര്‍ ക്ലിക്കിക്കൊണ്ടിരുന്നു.



പെണ്ണിനെ പിന്നെയും പിടിച്ച് അരികിലിരുത്തി . നെറുകയില്‍ സിന്ദൂരം ചാര്‍ത്തണം
"ഒറിജിനൽസ്" എല്ലാം കൂടി ബ്ലോഗറെ തള്ളി  മാറ്റി.
ക്ലിക്കിയപ്പോഴേക്കും സിന്ദൂരമിട്ട് അതിന്റെ ഭംഗി നോക്കാന്‍ തുടങ്ങിയിരുന്നു, ആളവന്താന്‍!



ഇനി ഒപ്പിടീലാണ്‌.
രണ്ടാളും, പിന്നെ സാക്ഷികളും ഒക്കെ വേണം.







അതും പൂര്‍ത്തിയായി.





അടുത്തത് കന്യാദാനമാണ്‌.
ആളവന്താനെക്കാള്‍ ഗ്ലാമറില്‍ വധൂപിതാവ് വന്നു!



തളിര്‍ വെറ്റില വച്ച് കൈകള്‍ കൂട്ടിയോജിപ്പിച്ചു.
ആളവന്താന്‍ പുളകം കൊണ്ടു.

 


കൈകള്‍ കോര്‍ത്തൊരു പ്രദക്ഷിണം.....





എന്റെയുള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി.....

കൈ പിടിച്ചു താഴേക്കിറങ്ങി.

 ഇനി സ്വയമ്പന്‍ ചിത്രങ്ങള്‍!




' ആളവന്താന്‍ ' കമലഹാസന്റെ പടം ആണെങ്കിലും എന്നെക്കണ്ടാല്‍ വിജയകാന്തിനെപ്പോലെയാണെന്ന എല്ലാരും പറയുന്നത്....  എന്താ അല്ലേ!?





സുന്ദരി നീയും, സുന്ദരന്‍ ഞാനും!

   "മോനേ ആളൂ, ഫെയ്സ്ബുക്കിലും ബ്ലോഗിലും ഒക്കെ വരാനുള്ളതാ... ഒന്ന് പുഞ്ചിരിക്കടാ...!" ബ്ലോഗര്‍ അപേക്ഷിച്ചു .

റിസള്‍ട്ട് ദാ താഴെ! (ഫോട്ടോഗ്രാഫര്‍മാരുടെ സഹായികളുടെ കയ്യിലുണ്ടായിരുന്ന ഫ്ലാഷുകളെല്ലാം ഓഫായിപോയി! )




പക്ഷേ, ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാരെ നോക്കിയാണ് പെണ്‍ കൊച്ചിന്റെ ചിരി.
അതിനു ബ്ലോഗറെ പരിചയമില്ലല്ലോ!

ബ്ലോഗര്‍ വീണ്ടും  ഒച്ചവച്ചു.
അപ്പോള്‍ കുട്ടി അങ്ങോട്ടു നോക്കി!





അപ്പോള്‍ ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒച്ചവച്ചു.
രണ്ടാളും അങ്ങോട്ടു നോക്കി!



അപ്പോഴേക്കും  പഴവുമായി അധികാരപ്പെട്ടവര്‍ എത്തിക്കഴിഞ്ഞു!

കിട്ടിയപാടെ ആളവന്താന്‍ പാല്‍ അകത്താക്കാന്‍ നോക്കി.




പെണ്ണുങ്ങള്‍ പിടി കൂടി.
"അയ്യേ ശ്ശെ ! ഞാന്‍ അത്തരക്കാരനോന്നും അല്ലന്നേ ! പിന്നെ സ്വല്പം ദാഹം തോന്നിയപ്പോ...."
ആളവന്താന്‍ തടിയൂരി.



പെണ്‍  കൊച്ച് ആരും കാണാതെ എന്ന രീതിയില്‍ പൊത്തിപ്പിടിച്ച് അത് കുടിച്ചു.



അപ്പോ അമ്മായി പഴം നീട്ടി.

ആളവന്താന്‍ ഹാപ്പിയായി!

വല്ലോം തിന്നിട്ട് മണിക്കൂറു നാലായി!



പാതി വാങ്ങി അമ്മായി പെണ്‍ കുട്ടിക്ക് കൊടുത്തു!
എന്റെ വായിൽ പഴമില്ല എന്ന മട്ടില്‍ ആളവന്‍!



ഹോ!
ഒപ്പിച്ചു!
ഇനിയൊന്നു ശ്വാസം വിടാം!



എന്നിട്ട് വേണം ഫെയ്സ് ബുക്കിലൊരു സ്റ്റാറ്റസിടാന്‍!
ഓഡിറ്റോറിയത്തില്‍ നെറ്റില്ലാത്തതു  കൊണ്ട് ഫ്രണ്ട്സിനെയൊക്കെ ഈ വിവരം ഒന്ന് വിളിച്ചു പറയായാം !
ആളവന്‍ ഫോണില്‍ പണി തുടങ്ങി!



ഇത്രയുമൊക്കെ ആയപ്പോള്‍ ബ്ലോഗര്‍ ആളവന്താനോടു  ചൂടായി.
"ഇനി ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തില്ലേല്‍ കളി മാറും !"
ഭീഷണി ഏറ്റു!

അപ്പൊ തന്നെ ഒറിജിനല്‍ ഫോട്ടോ ടീംസിനെ വിളിച്ചു.
പട പടാ പടം!
ഒന്ന് എനിക്കും കിട്ടി!




അടിക്കുറിപ്പ്: ഈ കല്യാണ വാര്‍ത്ത വായിക്കുന്ന എല്ലാവരും തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 21 ന് എത്തിച്ചേരേണ്ടതാണ്‌ .

എന്ന്,

സ്വന്തം ബ്ലോഗര്‍.

57 comments:

  1. ഹ ഹ...നല്ല വിവരണം, ബാക്കി എവിടെ..?

    ആശംസകൾ വധൂവരന്മാർക്ക്..

    ReplyDelete
  2. ആദ്യായിട്ടാ ഒരു കല്യാണ റിപ്പോര്‍ട്ട് വായിക്കുന്നത്.....
    സൂപ്പര്‍ ആയിട്ടുണ്ട്.....
    :)

    ReplyDelete
  3. ഹാഹ്ഹ വൈദ്യരേ ആളെവന്താൻ ഇനിയീ ജന്മത്ത് വേറെ കെട്ടില്ല, കട്ടായം... നല്ല തകർപ്പൻ വിവരണംസ്, ഫോട്ടംസ്... എന്നാലും ആ സദ്യ കൂടെ ചേർക്കാമായിരുന്നു, വെറും വെറും ഇല മാത്രം കാട്ടിയ പണി ശരിയായില്ല, ശരിയായില്ല ഒട്ടും ശരിയായില്ല.. ( അതോ കെട്ട് പരിപാടിയിൽ പെട്ട് അങ്ങെത്തിയപ്പോൾ പുട്ട് പരിപാടി ഫിനിഷ് ആയാരുന്നോ...)

    ReplyDelete
  4. ആളവന്താന് ആശംസകള്‍ !

    ലോകത്ത് ആദ്യമായി മറ്റൊരു ബ്ലോഗിലൂടെ തന്റെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ ഭാഗ്യം ലഭിച്ച ബ്ലോഗര്‍ !

    ( ഇതുപോലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുതാനാകാതെ നേരത്തെ കല്യാണം കഴിച്ചു പോയ സഹ ബ്ലോഗര്‍മാരുടെ കൂടി നിരാശ കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു )

    ReplyDelete
    Replies
    1. ലോകത്ത് ആദ്യമായി മറ്റൊരു ബ്ലോഗിലൂടെ തന്റെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ ഭാഗ്യം ലഭിച്ച ബ്ലോഗര്‍ !


      u said it......

      Delete
  5. ഹഹ പാവം ആളു ആപ്പിലായി അല്ലെ ... ബ്ലോഗ്ഗര്‍ നന്നായി ഭക്ഷണം തട്ടിയ വിവരം മാത്രം പറഞ്ഞില്ല ട്ടോ

    ReplyDelete
  6. മാസങ്ങളായി ഞാനൊരു ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട്.

    തകർത്തു എന്നു പറഞ്ഞാൽ പോര, ജയോവ്,
    well...well...ലളിതം അതിസുന്ദരം എന്നു തന്നെ ഞാൻ പറയും.

    ReplyDelete
  7. വിവരണം കലക്കി മാഷെ ...
    ഒരു കല്യാണത്തിന് പോയി വന്ന പോലെ ...
    വധു-വരന്‍മാര്‍ക്കും മനോഹരമായി വിവരിച്ച ബ്ലോഗ്ഗെര്‍ക്കും
    ഫോട്ടോ പകര്‍ത്തിയ ബ്ലോഗ്ഗര്‍ക്കും ആശംസകള്‍ ...!!!

    ReplyDelete
  8. ഇതിനേക്കാൾ മുന്തിയ വിവാഹസമ്മാനം എവ്വിടന്നു കിട്ടാൻ?
    സമ്മതിച്ചു ഡോകടറേ സമ്മതിച്ചു! മുമ്പേ കല്ല്യാണം കഴിച്ചു പോയത് കൊണ്ട് നമ്മളൊക്കെ രക്ഷപ്പെട്ടു!

    ReplyDelete
  9. ആളവന്താൻ കൂലിക്കു ആളിനെ വിട്ട് ഡോകടറെ തല്ലിക്കാഞ്ഞതിനു ഞാൻ ആളവന്താനോടും, പെണ്ണിനോടും ഉള്ള നന്ദി ഈ തരുണത്തിൽ രേഖപ്പെടുത്തി കൊള്ളട്ടെ...

    വിവാഹാശംസകളോടെ..
    പഴമ്പുരാണംസ്.

    ReplyDelete
  10. ബൂലോകത്ത് കല്യാണം കഴിക്കാത്ത പട്ടമ്മാര് ആരെങ്കിലുമുണ്ടെങ്കില്‍ നിങ്ങള്‍ ഉടനേ ഒരു "പൂര്‍ണ്ണമായും പരമ്പരാഗതമായ" കല്യാണം നിശ്ചയിക്കുകയും ആ കല്യാണത്തിന് ആദരണീയനായ ജയന്‍ ഡോക്ടറെ ക്ഷണിക്കുകയും വേണമെന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു (ഇതുപോലത്തെ ഒരു പന്ത്രണ്ടു പോസ്റ്റെങ്കിലും വേണ്ടിവരും അതെഴുതിപ്പിടിപ്പിക്കാന്‍)

    വധൂവരന്‍മാര്‍ക്ക് എന്റെ ആശംസകള്‍!

    ReplyDelete
  11. മനോഹരമായ ചിത്രങ്ങളും വിവരണവും.... ആളൂസിന്റെ കല്യാണം കൂടിയ പ്രതീതി

    വധൂവരന്മാര്‍ക്ക് ആശംസകള്‍ ...!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ചിത്രങ്ങളും അതിനനുസരിച്ചുള്ള കല്യാണ റിപ്പോര്‍ട്ടും കലക്കി ട്ടാ ,,,,

    ReplyDelete
  14. Superb...................... Enikkishttappettu kurippukal..... Ennum orkkaan paakathinu............

    ReplyDelete
  15. ഒരു ബ്ലോഗറുടെ കല്യാണം മറ്റൊരു ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു !
    ചിത്രങ്ങളും നന്നായി.
    അപ്പോള്‍ കരുതിക്കൂട്ടിയാ പോയത് അല്ലെ?

    ReplyDelete
  16. കല്യാണം കണ്ട പോലെ തോന്നി...ആശംസകള്‍

    ReplyDelete
  17. നല്ല സുന്ദരന്‍ റിപ്പോര്‍ട്ട്

    റിപ്പോര്‍ട്ടിംഗിന്റെ ഭംഗി കണ്ടിട്ട് ഒരു കല്യാണം കഴിച്ചാലോ, ഡോക്ടറെ ക്ഷണിച്ചാലോ എന്നൊക്കെ ഒരു ചിന്ത വരുന്നു

    ReplyDelete
  18. അപ്പൊ ജയേട്ടോ, തൂശനില കണ്ടപ്പോ ഫോട്ടം പിടിക്കാനോക്കെ മറന്നു അല്ലെ, വില്ല് കുലച്ചു പോയത്, വിമലിനോടുള്ള സ്നേഹക്കൂടുതല് കൊണ്ടാണോ അതോ സദ്യ പൂശി ആ ശരീരം മെച്ചപ്പെടുതാനാണോ എന്നാ സംശയം മാത്രം ബാക്കി!

    ReplyDelete
  19. കൊള്ളാം .. ഇദ്ദേഹം ചെന്നെത്താത്ത ഒരു സ്ഥലവും ഇല്ലല്ലോ ...
    ഡോക്ടര്‍ ആളൊരു സംഭവാ .... :)

    ReplyDelete
  20. കല്യാണം നേരിട്ട് കണ്ട പോലെ....വിവരണവും ഫോട്ടോകളും നന്നായി

    ReplyDelete
  21. ഇങ്ങിനെയൊരു കല്യാണ റിപ്പോര്‍ട്ട്‌ വായിക്കുന്നത് ആദ്യായിട്ടാണ്... കലക്കി!!

    വധൂവരന്മാര്‍ക്ക് ആശംസകള്‍

    ReplyDelete
  22. ഒന്നൊന്നര റിപ്പോര്‍ട്ടിംഗ്.. അങ്ങനെ വായിച്ചിരുന്നു പോയി

    ReplyDelete
  23. jayan doctare......kallayanathil pankedukkaan ticket book cheyth kathirunnenkilum munnaar yathrayude bakki ksheenam paniyaayi mari yathra mudakkiya sankadam ee report vayichappol theernnu....vimaline innu vilichappolaanu ee reportineppatti arinjath....thrupthiyaayi......

    ReplyDelete
  24. അസ്സലായിട്ടുണ്ട്; കല്യാണം കൂടി, സദ്യയും ഉണ്ട പ്രതീതി! ഫോട്ടോകള്‍ ഗംഭീരം...

    ReplyDelete
  25. ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിലുണ്ടാവുമോ എന്നൊന്നുമറിയില്ല.
    പക്ഷെ ഇത് നല്ല ഗമണ്ടൻ വിവരണമായി ട്ടോ ജയേട്ടാ.
    ചിത്രത്തേക്കാൾ ആസ്വാദ്യകരമായ അടിക്കുറിപ്പുകൾ.
    നല്ല രസകരമായവ.
    ആശംസകൾ.

    ReplyDelete
  26. കല്യാണം മംഗളം ശുഭം ...ദൃക്സാക്ഷി വിവരണം ക്ഷ പിടിച്ചു ..ആളൂസ് ദമ്പതികള്‍ പല്ലാണ്ട് വാഴ്കൈ ...

    ReplyDelete
  27. ആളവതാന്‍ ജയ്‌ ഹോ. മംഗളാശംസകള്‍..
    റിപ്പോര്‍ട്ടിങ്ങ് സൂപ്പര്‍ :)

    ReplyDelete
  28. കല്യാണത്തേക്കാള്‍ ഉശാരയത് ജയേട്ടന്റെ പോസ്റ്റാ,,, ഹഹഹഹ്
    മംഗളാശംസകള്‍

    ReplyDelete
  29. എല്ലാവര്ക്കും നന്ദി!

    സദ്യകഴിക്കുന്ന തിരക്കില്‍ അതിന്റെ പടം എടുക്കാന്‍ മറന്നു പോയി!

    അല്ലെങ്കിലും അന്നവിചാരം....!!

    ReplyDelete
  30. ഗലക്കി ഗടുക് വറത്ത് :)

    ReplyDelete
  31. വൈദ്യരെ ! അടിപൊളി പോസ്റ്റ്‌ ! വൈദ്യര്‍ക്ക് കുറിപ്പടി എഴുതാനും ,ബ്ലോഗാനും മാത്രമല്ല നല്ല പടോം പിടിക്കാനറിയാം ..

    ആളെവന്താന്‍ ഇനി എല്ലാം നിന്റെ വിധി..

    ReplyDelete
  32. കലക്കി. ആളവന്താന് ആശംസകൾ.

    ReplyDelete
  33. ജയൻ ചേട്ടാ ചിരിപ്പിച്ച് ചിരിപ്പിച്ച് പണ്ടാരടക്കി... എന്റെ കല്യാണത്തിനും ഇത് പോലെ ഒരു റിപ്പോർട്ട് എഴുതാവെങ്കി വിളിക്കാം ഹി ഹി :)

    ReplyDelete
  34. ഭൂലോകത്തിലെ ബൂലോകത്തിൽ ഒരു ബൂലോഗന്റെ
    മംഗ്യല്ല്യം തന്തുനാനെയുടെ ആദ്യമായുള്ള ദൃക് സാക്ഷി
    വിവരണം ഇത്രയും കമനീയമായയി ദൃശ്യാവിഷ്കാരം നടത്തിയ
    ഈ ഭ്വിഷങ്കരന് ഒരു നമോവാകം..!

    ReplyDelete
  35. ആളവന്താന് ആശംസകള്‍ !

    ReplyDelete
  36. ഹോ! എന്തൊരു ഇഫക്റ്റ്! :-)
    ആളവന്താന് ആശംസകള്‍ !

    ReplyDelete
  37. ജയന്‍ ഡോക്ട്രര്‍ ഒരു കേമന്‍ ഫോട്ടൊഗ്രാഫറും അതിലും കേമന്‍ ഒരു റിപ്പോര്‍ട്ടറും ആണെന്ന് സമ്മതിച്ചിരിക്കുന്നു.....

    ആളവന്താനും കൂട്ടുകാരിക്കും എല്ലാ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

    എന്നാലും പായസമൊക്കെ കൂട്ടി ഉണ്ണുന്ന ഒരു ഫോട്ടൊ കൂടി വേണ്ടതായിരുന്നു....

    ReplyDelete
  38. ഡോക്ടറെ കലക്കി.....
    പോട്ടം റിപ്പോര്‍ട്ട്‌ ഒക്കെ മൊത്തം കലക്കി....

    ഇനി ബാക്കി....

    ഇവിടുന്നു നമ്പര്‍ തന്നിട്ട് പോയ ഈ വിമല്‍കുമാര്‍
    തലേ ദിവസം വരെ ഫോണില്‍ ഉണ്ടായിരുന്നു...
    കല്യാണത്തിന്റെ അന്ന് തുടങ്ങി ഞാന്‍ വിളിക്കുന്നത..
    എവിടെ??ഔട്ട്‌ ഓഫ് റേഞ്ച്..!!!!!!

    ReplyDelete
  39. അടുത്ത നിമിഷം ഒരത്ഭുതം സംഭവിച്ചു. പെണ്‍ കുടി തന്റെ കയ്യില്‍ കിട്ടിയ മാല ഇരു കൈകളുടെ ചലനത്താല്‍ ഒരു വിക്ഷേപണം!

    അത് കൃത്യം ആളവന്താന്റെ കഴുത്തില്‍!
    ഇവളവള്‍താന്‍!
    ഇനി ആയുഷ്കാലം വിടമാട്ടാള്‍!....

    ഇത്രേം നല്ലൊരു കല്യാണം ഇങ്ങനെ കൂടിയത് എന്റെ പൊന്നൂ ആദ്യം ആണ് ....

    ReplyDelete
  40. ഡോട്ടരെ...............ഇത് കലക്കി
    ആശംസകള്‍...........നിങ്ങള്‍ക്കല്ല വധൂ വരന്മാര്‍ക്ക് !

    ReplyDelete
  41. വൈദ്യരേ .. അത കലക്കി
    'മേമ്പൊടിക്ക്' ഇട്ട പടം ഉഗ്രന്‍ ..
    ഹും ആളവന്താന് അങ്ങനെ തന്നെ വരണം! ..

    വിവാഹ മംഗളാആശംസകള്‍ !!

    ReplyDelete
  42. ആദ്യമേ..... ഞങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി....

    ബ്ലോഗറേ........ തിരക്കൊക്കെ ഒഴിഞ്ഞ് കമന്റ് ചെയ്യാം എന്ന് കരുതി ഇരുന്നിരുന്ന്‍ ഇത്രേം ലേറ്റ് ആയിപ്പോയി. എന്തായാലും സംഗതി ക്ലാസായി.

    ReplyDelete
    Replies
    1. ഹ! ഹ!!സന്തോഷം! ഇനി ആ ഇരുട്ടത്തിരിക്കുന്ന ഫോട്ടോ ഒക്കെ മാറ്റി കല്യാണപ്പെണ്ണുമായി നിൽക്കുന്ന പോട്ടം പ്രൊഫൈൽ പിക് ആക്കിക്കോ...സുന്ദരിമാരൊക്കെ കാണട്ടെ!

      Delete
    2. This comment has been removed by the author.

      Delete
  43. കല്യാണം റിപ്പോർട്ടു ചെയ്യുന്നതും ഒരു കല തന്നാണേ...
    ഏതായാലും നന്നായി, കല്യാണത്തിനെത്തിയ പ്രതീതി.
    ഇതെന്താ..
    "അടിക്കുറിപ്പ്: ഈ കല്യാണ വാര്‍ത്ത വായിക്കുന്ന എല്ലാവരും തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 21 ന് എത്തിച്ചേരേണ്ടതാണ്‌ ."
    അവിടാണോ റിസപ്ഷൻ ?
    പോസ്റ്റിന്റെ ആദ്യ വാചകം വായിച്ച ഞാൻ അന്തം വിട്ടു നിന്നുപോയി. " 2013 ജനുവരി ഒന്നാം തീയതി പ്രഭാതം, ടപ്പനെ "പോട്ടി" വിരിഞ്ഞത് ഒരു മെയില്‍ നാദവുമായാണ്‌."

    ReplyDelete
  44. " ജീവിത്തില്‍ എന്നും ഇങ്ങനെ സന്തോഷമായി നടന്നാല്‍ മതിയോ ഒരു കല്യാണമൊക്കെ കഴിക്കേണ്ടെ " എന്ന ഗവി സിനിമയിലെ ബിജു മേനോന്‍റെ ഉപദേശം അങ്ങ് ആ പാവത്തിന്റെ തലയില്‍ കെട്ടി വെച്ചു ല്ലേ .. എന്നിട്ട് പോസ്റ്റ്‌ ട്ട് രസിക്കുന്നു ..പാവം ആളാവന്‍ താന്‍ .

    ReplyDelete
  45. അടിപൊളി റിപ്പോര്‍ട്ട്‌, പടങ്ങള്‍!
    ഭാവുകങ്ങള്‍ - വധൂവരന്മാര്‍ക്ക്.
    അല്ല, തെറ്റി - ഭാവുകങ്ങള്‍ ബ്ലോഗ്ഗര്‍ക്ക്.
    ആശംസകള്‍ - വധൂവരന്മാര്‍ക്ക്.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete