Saturday, January 19, 2013

തുഞ്ചൻ പറമ്പിലേക്ക് വീണ്ടും...!

പ്രിയ സുഹൃത്തുക്കളെ,
മലയാളം ബ്ലോഗെഴുത്തുകാര്‌ക്കു പരസ്പരം കാണാനും സംവദിക്കാനും, വീണ്ടും ഒരവസരം കൂടി ഒരുക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി തിരൂര്‌ തുഞ്ചന്‍ പറമ്പില്‍ വേദിയൊരുക്കാം എന്ന് ബ്ലോഗര്‍ സുഹൃത്തായ  സാബു കൊട്ടോട്ടി വാഗ്ദാനം ചെയ്തതോടെ അതിനായി ഒന്ന് ശ്രമിക്കാം എന്ന് കരുതുന്നു. വിശദ വിവരങ്ങള്‌ താഴെയുള്ള ലിങ്കില്‍ ഉണ്ടു. എല്ലാവരും വായിച്ച്   അഭിപ്രായം അറിയിക്കുമല്ലോ...

http://bloggermeet.blogspot.in/2013/01/blog-post.html

10 comments:

  1. അതുശരി. അപ്പൊ ഞാന്‍ നാടുവിടാന്‍ കാത്തുനിക്ക്വാരുന്നു, ല്ലേ?

    ReplyDelete
  2. ബ്ലോഗില്‍ അത്ര സജീവമല്ല. എങ്കിലും ഒരു യാത്ര വേണം എന്ന് തോന്നുന്നു. ശ്രമിക്കും. ഇന്‍ഷാ അല്ലാഹ്.

    ReplyDelete
  3. ഈയിടെ തെന്മ‌ലയിൽ ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുവെന്നറിഞ്ഞ് പോകാൻ കാത്തിരുന്നു. പക്ഷെ പിന്നെ അതേപ്പറ്റി ഒന്നും അറിയിയാനില്ലാതായി. നടന്നോ നടന്നില്ലയോ എന്നുതന്നെ അറിയില്ല. നമുക്ക് ഇവിടെ അടുത്തായിരുന്നു. അത് നടക്കില്ലാ എന്നൊരറിയിപ്പുപോലും അതിനുവേണ്ടി തുടങ്ങിയ ബ്ലോഗിൽ കണ്ടതായി ഓർമ്മയില്ല. ഇനിയിപ്പോൾ ഈ തിരൂർ മീറ്റും അതുപോലെ ആകുമോ? മീറ്റുണ്ടെങ്കിൽ എനിക്കും എത്തണമെന്നുതന്നെയുണ്ട്. മറ്റ് വലിയ അത്യാവശ്യങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ വരും. മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  4. ആശംസകള്‍
    ഞാന്‍ വരില്ല പക്ഷെ

    ReplyDelete
  5. ജയേട്ടാ എന്റെ വലിയ ഒരാഗ്രഹമായിരുന്നു ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുക എന്നത്.....പക്ഷേ കഴിയില്ലല്ലോ...(ഒരുപാവം പ്രവാസി)

    ReplyDelete
  6. ഇന്ന് ഭൂമിമലയാളത്തിലെ
    ഡിജിറ്റൽ അക്ഷരലോകത്ത് ഏതാണ്ട്
    ശരാശരി ഒരു ലക്ഷത്തിൽ കൂടുതൽ മലയാളികൾ
    എന്നും വന്നും പോയും ഇരിക്കുന്നുണ്ട് എന്നാണ് ഈയിടെ
    നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നത് ...!

    ലോകത്തിലെ ഇ-എഴുത്ത് രംഗത്ത് നമ്മുടെ ഈ കൊച്ചു ഭാഷ പല
    പ്രദമ ഭാഷകളേയും പിന്നിലാക്കി ഏറ്റവും കൂടുതൽ ഉപയോഗക്രമത്തിൽ ഇംഗ്ലീഷ്,ചൈനീസ്,ഹീബ്രു,..,എന്നിവെക്കെല്ലാം ശേഷം ഏഴാം(7 )സ്ഥാനം കൈയ്യടക്കിയിരിക്കുകയാണെത്രെ...!

    ഇപ്പോൾ മലയാള-സൈബർ ( ബൂലോഗം /വിക്കി / ഫേസ് ബുക്ക് /പ്ലസ്സ് /../../..)ലോകത്ത് ഇന്നെല്ലാം പലതും പടച്ചുവിടുന്ന അര ലക്ഷത്തോളം മലയാളികൾക്ക് തീർച്ചയായും ഇക്കാര്യത്തിൽ അഭിമാനിക്കാം ..അല്ലേ...

    അതുകൊണ്ടെല്ലാം തുഞ്ചൻപറമ്പിലേപോലുള്ള
    ഇത്തരം ഒത്തുകൂടലുകൾ തീർച്ചയായും ഈ രംഗത്തുള്ള
    മിത്രകൂട്ടയ്മകൾ കൂടുതൽ കെട്ടുറപ്പുള്ളതാക്കും..!

    പിന്നെ കഴിഞ്ഞതവണതേത് പോലെ സംഘാടകർക്കും ,
    അവർക്കൊപ്പം നിന്ന് സഹകരിച്ചവർക്കുമൊക്കെ കടബാധ്യതകൾ
    വരത്തിവെച്ചത് പോലെ ,ഇത്തവന ഉണ്ടാകാതിരിക്കാൻ മുങ്കൂട്ടി ശ്രദ്ധിക്കേണ്ടതാണ്...!
    ഇത്തരം പോരായ്മകൾ വരാതിരിക്കുവാൻ പങ്കെടുക്കുന്നവർ
    അവരവർക്ക് കഴിയുന്ന പോലെ സഹകരിക്കുകയും ചെയ്യാം കേട്ടൊ കൂട്ടരെ...

    സാനിദ്ധ്യമുണ്ടാകിലെങ്കിലും സഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്,
    വരാൻ പോകുന്ന മലയാളത്തിലെ ഈ ആഗോള സംഗമത്തിന് എല്ലാവിധ
    അഭിവാദ്യങ്ങളും, ഭാവുകങ്ങളും നേർന്നു കൊള്ളുന്നൂ...!


    ReplyDelete
  7. SuhrithukkaLe...

    Ente met connection poyi kidakkukyaanippL.
    Athu Sariyaayaal kooduthal sajeevamaakam.

    Ithoru prathamika aRiyippu maathram.

    Ellaavarum othorumichaal namukku veendum charithram rachikkaam!

    Priya blogger suhruthikkal meet logo blogil pradarSippichaal santhosham!

    ReplyDelete
  8. വരാന്‍ സാധിയ്ക്കില്ല എങ്കിലും എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  9. കൂടാന്‍ സാധിക്കില്ല എങ്കിലും ആശംസകള്‍

    ReplyDelete