Saturday, May 14, 2011

പെട്രോളിയം കമ്പനികളുടെ പരസ്യങ്ങൾ നിരോധിക്കുക!

പ്രിയമുള്ളവരെ,

ഇന്നു രാത്രി മുതൽ കമ്പനികൾ വീണ്ടുംപെട്രോൾ വില ഉയർത്തിയിരിക്കുകയാണ്. പാക്കിസ്ഥാനേക്കാളും, ശ്രീലങ്കയേക്കാളും ഒക്കെ അധികമാണ് നമ്മുടെ നാട്ടിൽ പെട്രോൾ വില. സ്വകാര്യവൽക്കരണത്തിലൂടെ കൂടുതൽ കമ്പനികൾ മൽസരരംഗത്തു വരുമെന്നും, അതു വഴി പെട്രോൾ വില കുറയുമെന്നും ആയിരുന്നു, പണ്ട് പെട്രോളിയം സ്വകാര്യവൽക്കരണം തുടങ്ങിവച്ച കാലത്ത് അന്നത്തെ കേന്ദ്രമന്ത്രി റാം നായിക് പറഞ്ഞത്. 25 രൂപയ്ക്ക് പെട്രോൾ കിട്ടിയാൽ പുളിക്കുമോ എന്നു പോലും അദ്ദേഹത്തെ പിന്താങ്ങിയവർ ചോദിച്ചു.

എന്നാൽ ഇന്നോ?

കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടയിൽ ഇത് ഒൻപതാം തവണയാണ് കമ്പനികൾ പെട്രോൾ വില ഉയർത്തുന്നത്. ഇക്കുറി ലിറ്ററിന് അഞ്ചു രൂപ; ടാക്സ് കൂടി ചേരുമ്പോൾ ആറര രൂപ!
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു!!

പെട്രോളിയം കമ്പനികൾ പറയുന്നത്, തങ്ങൾ ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചാണ് നിലനിൽക്കുന്നത് എന്നാണ്.

അങ്ങനെയെങ്കിൽ എന്തിനാണ് ഈ കമ്പനികൾ മത്സരിച്ച് ഓരോ വർഷവും സഹസ്ര കോടികൾ തുലച്ച് റ്റെലിവിഷനിലും, പാതയോരങ്ങളിലും പരസ്യപ്രളയം തന്നെ സൃഷ്ടിക്കുന്നന്നത്?

നിങ്ങൾ ഈ തുലച്ചുകളയുന്ന സഹസ്രകോടികൾ പാവപ്പെട്ട ഭാരതീയരുടെ വിയർപ്പുപൊടിഞ്ഞ നോട്ടുകളിൽ നിന്ന് കിട്ടുന്ന വരുമാനമാണ്.

ഒരു പരസ്യവും നൽകിയില്ലെങ്കിലും കച്ചവടം നടക്കുന്ന ഏക ബിസിനസാണ് പെട്രോൾ/ഡീസൽ കച്ചവടം. ഇൻഡ്യക്കാരാരും ഒരു പ്രത്യേക ബ്രാൻഡ് പെട്രോൾ മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിക്കുന്നവരല്ല.

സാദാ പെട്രോൾ, സ്പീഡ് പെട്രോൾ എന്ന നിലയിൽ (ഒക്ടെയിൻ അളവിലെ വ്യത്യാസം വച്ച്) രണ്ടു തരം ഉണ്ടെന്നതിൽ കവിഞ്ഞൊരു തരം തിരിവ് സാധാരണ ജനത്തിനില്ല. അതു തന്നെ ഏതു കമ്പനിയായാലും കാര്യമായ വ്യത്യാസവുമില്ല.

ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് കോടി തുലച്ചു കളഞ്ഞുള്ള പരസ്യങ്ങൾ ഇൻഡ്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോലിയം, റിലയൻസ്, എസ്സാർ തുടങ്ങിയവർ എന്തിനു നൽകണം.

നിങ്ങൾക്ക് അമ്മാനമാടാൻ പാവപ്പെട്ടവന്റെ പണം എന്തിനു ദുരുപയോഗം ചെയ്യുന്നു?

അതുകൊണ്ട് കമ്പനികൾ പരസ്യം കൊടുക്കുന്നത് നിർത്തുന്നില്ല എങ്കിൽ സർക്കാർ മുൻ കൈ എടുത്ത് പെട്രോളിയം പരസ്യങ്ങൾ നിരോധിക്കണം എന്നഭ്യർത്ഥിക്കുന്നു.

ഈ വിഷയത്തിൽ എല്ലാ സുഹൃത്തുക്കളും പ്രതികരിക്കണമെന്നും, ഇതൊരു ജനകീയ ആവശ്യമായി ഉയർത്തിക്കാട്ടി ഇന്റർനെറ്റിൽ വ്യാപകമായ പ്രചാരം കൊടുക്കണമെന്നും കൂടി അഭ്യർത്ഥിക്കുന്നു.

61 comments:

  1. ഇനി പാവപ്പെട്ടവരുടെ ചെലവിൽ കമ്പനികൾ പരസ്യധൂർത്ത് നടത്തണ്ട!

    പെട്രോളിയം പരസ്യങ്ങൾ നിരോധിക്കുക!

    ReplyDelete
  2. പ്രായോഗികമാണോ..?
    കമ്പനികള്‍ തമ്മിലുള്ള മത്സരം അല്ലെ പരസ്യങ്ങളില്‍ കാണുന്നത്.
    അവര്‍ക്ക് കിട്ടുന്ന ലാഭത്തില്‍ നിന്നും മാര്‍ക്കറ്റിങ്ങിലേക്ക് മാറ്റുന്നത്.
    നിരോധിക്കേണ്ടത് പരസ്യങ്ങള്‍ അല്ല.
    പക്ഷെ മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി ഇവര്‍ വാങ്ങുന്നത് കൂടുതല്‍ ആണ് എങ്കില്‍ (ആണ് ) അതിനെതിരെ ഒരു ജനകീയ മുന്നേറ്റം വേണ്ടത് തന്നെ.
    അതുപോലെ വിമാന കമ്പനികളുടെ ചൂഷണം ,പ്രത്യേകിച്ചും ഗള്‍ഫ് സെക്റ്ററില്‍. ഇതം പൊതുവായ പ്രശ്നങ്ങളില്‍ ഫലപദമായ പ്രതിഷേധം നടക്കുന്നില്ല.
    ശ്രദ്ധിക്കേണ്ട വിഷയമാണ് പറഞ്ഞത്. കൂടുതല്‍ ചര്‍ച്ച നടക്കട്ടെ .
    ആശംസകള്‍

    ReplyDelete
  3. വിമാനകമ്പനികൾ പോലല്ല ചെറുവാടീ ഇത്.

    കമ്പനികൾ പലതാണെങ്കിലും പെട്രോൾ എല്ലായിടത്തും ഒന്നു തന്നെ.
    ഒരു വ്യത്യാസവുമില്ല.
    പരസ്യം കണ്ട് ആരെങ്കിലും എനിക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം മതി, ഇൻഡ്യൻ ഓയിൽ വേണ്ട എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ?

    ReplyDelete
  4. പ്രസക്തമായ വിഷയം. പക്ഷെ എണ്ണ മുതലാളിമാർ ഭരണകർത്താക്കളെ തീരുമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതിനെതിരെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല.

    ReplyDelete
  5. ചിന്തനീയമാണെങ്കിലും ഒരു വിയോജിപ്പുണ്ട്....
    ആഗോള മാര്‍ക്കറ്റില്‍ ഇപ്പോള്‍ ക്രൂഡ് വില വളരെ കൂടുതലാണ്....പെട്രോളിയം കമ്പനികള്‍ പറയുന്നത് അക്ഷരം പ്രതി ശരിയാണ്....ഒരിക്കലും ഒരു പെട്രോളിയം കമ്പനിയും നഷ്ടത്തില്‍ ഓപ്പറേറ്റ് ചെയ്യില്ല...സബ്സിഡിയിലൂടെ ഇന്ധനവില കുറച്ചു നിര്‍ത്തുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ്, നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം തന്നെയാണ് ഉപയോഗിക്കുന്നത്....അത് വികസനത്തിന്‌ വേണ്ടി ഉപയോഗിക്കാവുന്ന പണമാണ്....
    ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്റെ വില കൂടുന്നതോടെ, അത് സൂക്ഷിച്ച് ഉപയോഗിക്കാന്‍ ജനം പഠിക്കും....ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലവര്‍ധന കേരളത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക...പുറത്തു നിന്ന് വരുന്ന നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും വില കൂടും...അതനുസരിച്ച് മലയാളികള്‍ സ്വന്തം വീട്ടുമുറ്റത്ത്‌ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും....വൈദ്യുതിക്ക് വില കൂടിയപ്പോഴാണ് ആളുകള്‍ അത് സൂക്ഷിച്ചുപയോഗിക്കാന്‍ തുടങ്ങിയതും, സേവ് എനര്‍ജി എന്ന തീരുമാനം സ്വന്തം ജീവിതത്തില്‍ പ്രാവര്ത്തികമാക്കിയതും...
    ഗള്‍ഫില്‍ വൈദ്യുതിയും, പെട്രോളും വെറുതെ പാഴാക്കുന്നത് ചങ്കിടിപ്പോടെ കണ്ടു നില്‍ക്കുന്നവനാണ് ഞാന്‍...ലാന്‍ഡ് ക്രൂയിസര്‍ പോലെ പെട്രോള്‍ കുടിക്കുന്ന വണ്ടികള്‍, ഓഫാക്കാന്‍ പോലും മെനക്കെടാതെ, രണ്ടു മണിക്കൂര്‍ ഷോപ്പിങ്ങിനു പോകുന്ന ആളുകള്‍ ഒട്ടനവധി ഇവിടെയുണ്ട്....കാരണം രണ്ടിനും ഇവിടെ പുല്ലുവില പോലുമില്ല...
    പിന്നെ, യൂക്കെയിലെ ഇന്നത്തെ പെട്രോള്‍ വില ഏകദേശം 93 രൂപയാണ്....അത് കൊണ്ട് അവര്‍ ചെറിയ കാറുകളും, സൈക്കിളും, മാസ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റവും യാത്രക്കുപയോഗിക്കുന്നു....
    അതുകൊണ്ട് സബ്സിഡിയിലൂടെ ഇനിയും വില കുറച്ചു നിര്‍ത്തുന്നത് വിവേകപരമല്ല...ഇതില്‍ ജനങ്ങള്‍ ഇരട്ടത്താപ്പ് നയം കാണിക്കരുത്...ഗ്യാസ് സിലിണ്ടറിന് അമ്പതു ശതമാനത്തിലധികം സബ്സിഡിയുള്ളപ്പോള്‍ അതു മേടിച്ചു കാറില്‍ ഫിറ്റു ചെയ്തു നടന്നവരാണ് നമ്മള്‍....
    അതു കൊണ്ട് തന്നെ രാജ്യപുരോഗതിക്ക് സബ്സിഡി എടുത്തു കളയണമെന്ന ഉറച്ച അഭിപ്രായമുള്ള ആളാണ്‌ ഞാന്‍...

    ReplyDelete
  6. കാലിക പ്രസക്തമായ വിഷയം, തീർച്ചയായും നടപ്പിലാക്കെണ്ട കാര്യം.നടപ്പിലാക്കാൻ വലിയ പ്രയാസമില്ലാത്തതും, നടപ്പിലാക്കുന്നതുകൊണ്ട് ഒരുപാടു പണം ലാഭിക്കാനും അതുവഴി വില കുറക്കുവാനും കഴിയും. വളരെ നല്ല ആശയം പ്രചരിപ്പിക്കുക.!
    Dr.sir പ്രത്യേക നന്ദി. ഒരിക്കൽ കൂടി പറയുന്നു ഉഗ്രൻ ആശയം.

    ReplyDelete
  7. പരസ്യത്തിന്റെ കാര്യം പറയാന്‍ വിട്ടു പോയി....
    നമ്മള്‍ ഓരോ ചാനലും ഫ്രീയായി കാണുമ്പോഴും, ഇന്റര്‍നെറ്റ് ഫ്രീയായി ഉപയോഗിക്കുമ്പോഴും, നമ്മളറിയാതെ അതിനുള്ള പണം കൊടുക്കുന്നുണ്ട്....ഇവയെല്ലാം നിലനിന്നു പോരുന്നത് പരസ്യങ്ങളില്‍ നിന്നുമാണ്....അതായത് ഒരു കോള്‍ഗേറ്റ് പെയ്സ്റ്റ് മുപ്പതു രൂപയ്ക്കു മേടിക്കുമ്പോള്‍, ഇരുപത്തഞ്ചു രൂപയും പരസ്യത്തിനാണ് ചിലവഴിക്കുന്നത്....അങ്ങനെ നമ്മളറിയാതെ ഏകദേശം പത്തഞ്ഞൂറോളം രൂപ നാം "ഫ്രീ"യായി ടീവി കാണാന്‍ കൊടുക്കുന്നുണ്ട്...
    പെട്രോളിയം കമ്പനികളുടെ പരസ്യം നിരോധിച്ചാല്‍, നമ്മള്‍ പോലുമറിയാതെ വേറെ ഏതെങ്കിലും ഉല്‍പ്പന്നത്തിനു വില കൂടും....അതാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ അന്തര്‍നാടകം...

    ReplyDelete
  8. നമ്മൾ ഇതേപറ്റി പറഞ്ഞാൽ അതു രാഷ്ട്രീയമായിപ്പോകും. കാരണം നമ്മൾ രാഷ്ട്രീയം ഉള്ളവരായിപ്പോയി. മേലാരോ കമന്റിയതുപോലെ മന്ത്രിമാരെ നിശ്ചയിക്കുന്നതുപോലും എണ്ണ മുതലാളിമാരാകുമ്പോൾ ആരോട് പരാതി പറയാൻ. വിലകൂടുന്നതിനനിസരിച്ച് എണ്ണയറ്റിക്കാൻ കായികൾ ഉള്ളവൻ മാത്രം വണ്ടികളിൽ സഞ്ചരിച്ചാൽ മതി. അല്ലാത്തവർ കാളവണ്ടികൾ വാങ്ങി ആ യുഗത്തിലേയ്ക്ക് മടങ്ങുക. അല്ലെങ്കിൽ പണ്ട് കുട്ടികൾ വണ്ടി കളിക്കുന്നതു പോലെ പാളയിൽ ആളെ ഇരുത്തിയിട്ട് ഒരാൾ വലിച്ചു കൊണ്ടു പോകുക. പാള ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാം. ഇല്ലെങ്കിൽ കുട്ടികൽ വണ്ടി കളിക്കുന്നതു പോലെ ഡ്ര്‌.....എന്ന് ശബ്ദമുണ്ടാക്കി സ്റ്റിയറിംഗ്ഗ് ഉണ്ടെന്നു സങ്കല്പിച്ച് കൈകൊണ്ട് ഡ്രൈവ് ചെയ്ത് ഒരു ഓട്ടം അങ്ങു വച്ചുകൊറ്റുക്കുക! അല്ല പിന്നെ! പൊച്ചൻ കയർ വലിച്ചു കെട്ടി അതിനകത്തു കയറി ഒരാൾ ഡ്രവറായും മറ്റുള്ളവർ യാത്രക്കാരായും അവരവരുടെ കാലുകൾ കോണ്ട് ഓടിയാലും മതി. ഒന്നുമൊത്തില്ലെങ്കിൽ പിന്നെ നടരാജൻ ബസു പീടിക്കുക. കോൺഗ്രസിന്റെ ഒരോ കൊടികൾ കൂടി പിടിച്ച് മുദ്രാവാക്യം വിളിച്ച് നടക്കുന്നതും നന്നായിരിക്കും.ബോറടിക്കില്ല. ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുകയും ചെയ്യും. എന്നാൽ പിന്നെ അങ്ങനെ ആകട്ടെ.....!

    ReplyDelete
  9. ഒറ്റ വാക്കില്‍ പറഞ്ഞാ, അങ്ങാടീ തോറ്റതിന് അമ്മേടെ നെഞ്ചത്ത്!!!

    ReplyDelete
  10. ചാണ്ടിച്ചായന്റെ വിക്ഷണവും ശ്രദ്ധേയം....
    എന്നാലും ഇങ്ങനെ വില കൂട്ടി..വില കൂട്ടി... ആകെ മൊത്തം പ്രശ്നം തന്നെ

    ReplyDelete
  11. രാജ്യത്തെ പെട്രോളിയം ഉപയോക്‌താക്കള്‍ക്കു കൂടുതല്‍ ദ്രോഹകരമായ പുതിയ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ വട്ടംകൂട്ടുന്നു. പെട്രോളും ഡീസലും പാകിസ്‌താനിലേക്ക്‌ വന്‍തോതില്‍ കയറ്റുമതി ചെയ്യാനാണു കേന്ദ്രം കളമൊരുക്കുന്നത്‌.

    സ്വകാര്യ ഉല്‍പാദകരായ റിലയന്‍സിന്റേയും എസാറിന്റേയും താല്‍പര്യപ്രകാരമാണിത്‌. ഇതോടെ ഭാവിയില്‍ ഈ ഇന്ധനങ്ങള്‍ക്ക്‌ ഇന്ത്യന്‍ വിപണിയിലും പൊന്നുംവിലയായേക്കും.

    രാജ്യം ഇപ്പോള്‍ത്തന്നെ മറ്റൊരു വിലക്കയറ്റത്തിന്റെ വക്കിലാണ്‌. സബ്‌സിഡി നിയന്ത്രണത്തിലൂടെ പാചകവാതക, മണ്ണെണ്ണ വിലവര്‍ധനയും നാട്ടുകാരെ വിഴുങ്ങാനൊരുങ്ങുകയാണ്‌. സമസ്‌ത മേഖലയിലും വിലക്കയറ്റമുണ്ടാക്കുന്ന നടപടികളാണിത്‌. ഈ സാഹചര്യത്തില്‍, കൂടുതല്‍ ഇന്ധന ലഭ്യതയുണ്ടാക്കി ജനത്തിന്‌ ആശ്വാസം പകരാനുള്ള അവസരമാണ്‌ എണ്ണക്കമ്പനികളുടെ താല്‍പര്യപ്രകാരം കേന്ദ്രം അട്ടിമറിക്കുന്നത്‌.

    വിലക്കയറ്റമുള്ള വസ്‌തുക്കള്‍ കയറ്റുമതി ചെയ്യാതെ ആഭ്യന്തര ലഭ്യത കൂട്ടുകയെന്നതാണു വിപണി നിയമം. വില പിടിച്ചുനിര്‍ത്താന്‍ ഇത്തരം നടപടികളാണ്‌ ആവശ്യം. എന്നാല്‍ നേര്‍വിപരീതമായ തീരുമാനങ്ങളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌.

    ReplyDelete
  12. പണ്ട് ക്രൂഡോയിലിനു് വില 100 ഒക്കെ ആയിരുന്നപ്പോൾ പെട്രോൾ ലിറ്ററിനു് 40നും മറ്റും കിട്ടിക്കൊണ്ടിരുന്നതാണു്. ഇപ്പൊ എന്തുപറ്റിയാവോ.
    വില സ്വയം നിശ്ചയിക്കാം എന്ന നിയമം വന്നതിൽ പിന്നെ വിലക്കയറ്റം മൂന്നും നാലും രൂപയാണു്. പണ്ടൊക്കെ ഏറിയാൽ ഒന്നോ രണ്ടോ രൂപ, അതും കൊല്ലത്തിലൊരിക്കലൊക്കെ. ഇതിപ്പൊ...

    ReplyDelete
  13. Open Market ഇല് മല്‍സരം വന്നാല്‍ ഏതു സാധനവും വില കുറച്ചു കൊടുക്കേണ്ടി വരും എന്നാണു ആഗോള വല്ക്കരണത്തിന്റെ ഏറ്റവും നല്ല മേന്മയായി പറഞ്ഞിരുന്നത്. ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത് എന്ന് അറിയാതെയല്ല ഈ വാദം. മീന്‍ ചീഞ്ഞാല്‍ പോലും വില കുറച്ചു വില്‍ക്കാതെ കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.ബാക്കി ഊഹിക്കാവുന്നതേയുള്ളൂ ........

    ReplyDelete
  14. സർക്കാരും,പെട്രോൾ കമ്പനികളും തമ്മിലുള്ള ഒത്തുകളി.

    ReplyDelete
  15. പെട്രോള്‍ വില എത്ര കൂടിയാലും നാട്ടിലെ ജനങ്ങളുടെവാഹന കമ്പത്തിനു ഒരു കുറവും ഇല്ല..പെട്രോളിയം ഉല്പാദിപ്പിക്കുന്ന അറബി രാജ്യങ്ങളില്‍ ഇന്ത്യയിലെ ആറു രൂപ മൂല്യമുള്ള അറേബ്യന്‍ കരന്സിക്ക് (അവരുടെ വെറും അമ്പത് പൈസ !)ഒരു ലിറ്റര്‍ നല്ല സൊയമ്പന്‍ പെട്രോള്‍ കിട്ടുമ്പോഴും അവര്‍ ജാംബവാന്റെ കാലത്തെ വണ്ടികള്‍ വരെ പൊളിഞ്ഞു അടര്‍ന്ന ഭാഗങ്ങള്‍ കയര്‍ കൊണ്ട് കെട്ടി വച്ചും മറ്റും ഓടിച്ചു കൊണ്ട് നടക്കുന്നു.\മലയാളികള്‍ അടക്കം ലോണ്‍ എടുത്തായാല്‍ പോലും പുത്തന്‍ വാഹനങ്ങള്‍ വാങ്ങിച്ചു കൂട്ടുകയും പറ്റുമെങ്കില്‍ രണ്ടോ മൂന്നോ കൊല്ലം തികയുന്നതിനു മുന്‍പ് ഉള്ളത് വിട്ടു വീണ്ടും പുതിയതിന്റെ പിന്നാലെ പായുകയും ചെയ്യുന്നു..നാട്ടിലെ നിരത്തുകള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധം വാഹനങ്ങള്‍ പെരുകുന്നത് മൂലം ദിനം പ്രതി പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗവും വര്‍ധിക്കുകയാണ്..പൊതുവേ ദുര്‍ലഭമായ ഇന്ധനത്തിന് കൂടുതല്‍ ആവശ്യം വന്നാല്‍ എന്താണ് ചെയ്യുക??
    പരസ്യവും അതിന്റെ രാഷ്ട്രീയവും വേറെ വിഷയം ആണ്..എല്ലാ പെട്രോളും ഒരേ കമ്പനി അല്ലല്ലോ ഉണ്ടാക്കുന്നത്‌..അന്താരാഷ്ട്ര തല ഉല്പാദകര്‍ തമ്മിലുള്ള മല്‍സരം ഇന്ത്യയിലേക്കും വ്യാപിക്കുന്നു എന്നെ ഉള്ളൂ..അതൊന്നും നമ്മള്‍ വിചാരിച്ചാല്‍ നില്‍ക്കില്ലപ്പാ ..:)

    ReplyDelete
  16. എനിക്കൊന്നും പറയാനില്ലേ.... ;)

    ReplyDelete
  17. ശക്തമായ ലേഖനം. സ്വകാര്യവൽക്കരണം മത്സരമുണ്ടാക്കുമെന്നും വില താഴ്ത്തുമെന്നും പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമായത്. പരസ്യം നിരോധിക്കണമെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും പ്രായോഗികമോ എന്ന് സംശയം. ഏതായാലും പ്രണയമല്ല, പെട്രോളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത്. അഭിനന്ദനം.

    ReplyDelete
  18. UDF ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ മന്ത്രിമാര്‍ക്കു വേണ്ടി വിലകൂടിയ കാറുകള്‍ വാങ്ങുകയും അതിനു വേണ്ടി ചിലര്‍ കടിപിടി കൂടൂന്നതു കണ്ടവരും ആണ്‌ നമ്മള്‍

    ഇക്കഴിഞ്ഞ റെയില്വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി
    കുടിലില്‍ താമസിച്ചു മാരുതി 800 ല്‍ യാത്ര ചെയ്യുന്ന ഒരു മന്ത്രിണി ആയിരുന്നു ( മൂന്നു കൊല്ലം മുമ്പത്തെ അറിവ്‌. ഇപ്പോഴും വിലകുറഞ്ഞ വാഹനം ആണ്‌ അവര്‍ ഉപയോഗിക്കുന്നത്‌ താമസിക്കുന്നത്‌ ലോഹം മേഞ്ഞകെട്ടിടത്തിലും)

    ചാണക്യന്‍ പറഞ്ഞ ഒരു വാചകം ഉണ്ട്‌ കുടിലില്‍ താമസിക്കുന്നമന്ത്രിമാര്‍ ഉള്ള രാജ്യത്ത്‌ ജനങ്ങള്‍ കൊട്ടാരത്തില്‍ താമസിക്കും.

    ഇപ്പോള്‍ മറിച്ചാണെന്നു മാത്രം കൊട്ടാരത്തില്‍ താമസിക്കുന്ന മന്ത്രിമാരും കുടിലില്‍ താമസിക്കുന്ന ജനങ്ങളും

    ReplyDelete
  19. ഡിമാന്റിനോപ്പം കൈകോര്‍ക്കുന്നു. പക്ഷെ ഇതുകൊണ്ട് എന്ത് കാര്യം ? ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെ വേണ്ടി വരും. ഡീസലിന് കൂടി വില കൂട്ടിയാല്‍ എന്താവും സ്ഥിതി?
    പറ്റാവുന്നിടത്തോളം ടാക്സ് കുറക്കാന്‍ കേന്ദ്രം തയ്യാറാവണം.

    ReplyDelete
  20. നല്ല ആശയം. നമ്മുടെ രാജ്യത് ഭൂരിപക്ഷം പേര്‍ക്കും ഒന്നിലധികം എണ്ണക്കമ്പനികള്‍ ഉണ്ടെന്ന കാര്യം പോലും അറിയാന്‍ സാധ്യതയില്ല. എന്നിട്ടാണ് ഇവന്മാര്‍ പരസ്യം കൊടുത്തു ഉണ്ടാക്കുന്നത്‌.

    ReplyDelete
  21. ആശയം നല്ലത് തന്നെയെങ്കിലും പ്രായോഗികത തീരെയില്ലാത്ത ഒന്ന്.. അലിയുടെയും ചാണ്ടിച്ചന്റെയും വാദഗതികള്‍ ഒരു പരിധി വരെ അംഗീകരിക്കേണ്ടതുമാണ്. പെട്രോള്‍ കമ്പനി മുതലാളിമാരാണ് ഇന്ന് നമ്മെ ആര് ഭരിക്കണം എന്നത് വരെ നിശ്ചയിക്കുന്നത്. അതുപോലെ തന്നെ ചാണ്ടി പറഞ്ഞ പരസ്യങ്ങളുടെ കാര്യവും. എങ്കിലും നല്ല ഈ ആശയത്തോട് യോജിക്കുന്നു.

    ReplyDelete
  22. ആശയം നല്ലത്. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്.

    ഒരു ലിറ്റര്‍ പെട്രോളിന് 67 രൂപയോളം കൊടുക്കേണ്ടി വരുമ്പോള്‍ അതില്‍ മുപ്പത്തി ഒന്ന് രൂപയോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിയാണ്. ആഗോള വിപണിയിലെ ക്രൂഡ്ഓയില്‍ വിലവര്‍ദ്ധനവിനനുസരിച്ച് പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് എണ്ണ കമ്പനികള്‍ വില കൂട്ടുമ്പോള്‍ ഈ നികുതിയും കൂടുന്നു. ചെയ്യാവുന്ന ഒരു മാര്‍ഗം ഇതില്‍കൂടി അധികമായി ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്നു വെച്ച് ജനങ്ങളുടെ മേല്‍ വരുന്ന ആഘാതം കുറക്കുക എന്നതാണ്. വിലവര്‍ധനയുടെ ഉത്തരവാദിത്തം എണ്ണ കമ്പനികളുടെ മേല്‍ കെട്ടിവെക്കുന്ന കേന്ദ്രസര്‍ക്കാരും, കേന്ദ്രസര്‍ക്കാരിനെ പഴിചാരി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താലുകളില്‍ കൂടി ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരും ഓസില്‍ കിട്ടുന്ന ഈ അധികവരുമാനം വേണ്ടെന്നു വെക്കുന്നില്ല.
    മുകളില്‍ ചിലര്‍ പറഞ്ഞതു പോലെ എണ്ണക്ക് എന്ത് വില ആയാലും സംസ്ഥാനത്തെ വാഹന വിപണിയെ അത് ബാധിക്കുന്നില്ല. അതിനര്‍ത്ഥം, ഈ വിലവര്‍ദ്ധനയില്‍ നടു ഒടിയുന്നത് സാധാരണക്കാരന്റെ മാത്രമാണ് എന്ന് തന്നെ.

    ReplyDelete
  23. പരസ്യങ്ങളുടെ ആവശ്യം ഇല്ല എന്നത് ശരിതന്നെ..പക്ഷെ കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം അല്ലെ ചിലവാക്കുന്നത് . അത് കുറയ്ക്കുന്നത് മൂലം കമ്പനികളുടെ ലാഭം കൂടും എന്നതില്‍ കവിഞ്ഞു ഒരു ഗുണവും ഉപഭോക്താവിന് കിട്ടിലല്ലോ.

    ഉപഭോഗം നിയന്ത്രിക്കുക എന്നത് മാത്രം നമുക്ക് ചെയ്യാന്‍ പറ്റും..കാരണം മറ്റൊന്നും നമ്മുടെ കൈകളില്‍ അല്ലല്ലോ.

    ReplyDelete
  24. പെട്രോള്‍ അനന്തമായ ഊര്‍ജ്ജ സ്രോതസ്സല്ല. ഉടന്‍ തന്നെ അത് ഇല്ലാതാകും. എങ്കില്‍ ഇപ്പോളെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതല്ലേ ബുദ്ധി. തലക്ക് വെളിവുള്ളവര്‍ അങ്ങനയേ ചെയ്യൂ.
    വൈദ്യുത വാഹനങ്ങള്‍ ഒരു പരിഹാരമാണ്. എണ്ണവില വര്‍ദ്ധനവിനെതിരെ ബഹളം വെക്കാതെ വൈദ്യുത വാഹനങ്ങളും പൊതുഗതാഗത മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുക.

    ReplyDelete
  25. സാധ്യമാവുന്ന കാര്യമാണ് എന്ന് തോന്നുന്നില്ല ഡോക്റ്ററെ...

    ReplyDelete
  26. പ്രസക്തമായ വിഷയം.

    ReplyDelete
  27. നിങ്ങൾക്ക് അമ്മാനമാടാൻ പാവപ്പെട്ടവന്റെ പണം എന്തിനു ദുരുപയോഗം ചെയ്യുന്നു?

    മുകളിൽ മാന്യനായ ഒരാൾ വിവരക്കേട് പറഞ്ഞത് വിലകൂട്ടി ജനങ്ങളെ പാഠം പഠിപ്പിക്കാൻ എന്ന വ്യാചേനയാണ്. ഇയാൾ ഏതു പൊട്ടകിണറ്റിലാ ജീവിക്കുന്നത്. എണ്ണവിലയും ബന്ധപ്പെട്ട പരസ്യത്തിന്റെയും കാര്യം പറയുമ്പോൾ കൊട്ടേലും, കോണാത്തിലും കൊള്ളാത്ത ഒരു മാതിരി മണങ്ങ് സാമ്പത്തിക ശാസ്ത്രത്തിന്റെ മനശാസ്ത്രം പൂരിപ്പിക്കുന്നു.

    എണ്ണകമ്പനികൾ ചെയ്യുന്ന പരസ്യത്തിന്റെ ധൂർത്ത് മാത്രം ഒന്നു കുറച്ചാൽ മതി ഇന്നത്തെ വിലകയറ്റത്തെ നടഞ്ഞുനിർത്താൻ .

    ReplyDelete
  28. enna ethayalum vandi odiyal pore... parasiyangal nirodhikkukka

    ReplyDelete
  29. this oil companies will be in loss even if crude oil price touches the all time low of 0.05
    paise

    becouse of the above mentioned mismanagement.
    doctor pointed out only one point ie advertisement

    my dear friends have you ever noticed other mismanagement practices like emoluments of directores,high tax rates ,adultration etc

    now its time to wake up

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. പരസ്യങ്ങളുടെ നിരോധനവും ചെറിയ അളവില്‍ വിലകയറ്റത്തിന് പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം എന്നല്ലാതെ…. അതാണ് ഏകവഴി എന്നൊന്നും തോന്നുന്നില്ല.

    പാവപെട്ടവന്‍ ആകെ ക്ഷുഭിതനാണല്ലോ! അല്പം കണ്ട്രോളൂ.
    ചാണ്ടിച്ചന്‍ പറഞ്ഞതിനെ കണ്ണും പൂട്ടി അവഗണിക്കാന്‍ കഴിയില്ല മി. പാവപെട്ടവന്‍.

    ReplyDelete
  32. പ്രിയ സുഹൃത്തുക്കളേ,

    അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി!

    നമ്മുടെ ഒരു കുഴപ്പം ഇതാണ്. ഒന്നുകിൽ അങ്ങേയറ്റം. അല്ലെങ്കിൽ ഇങ്ങേയറ്റം!

    ഇവിടെ പ്രകടിപ്പിക്കപ്പെട്ട പല അഭിപ്രായങ്ങളും തനി ക്യാപിറ്റലിസ്റ്റ് ചിന്താഗതിയാണ്. മറ്റു ചിലത് അതിന് കടകവിരുദ്ധമായതും.

    ചാണ്ടി പറഞ്ഞ കാര്യം തന്നെയെടുക്കാം. ചാണ്ടി ഉദാഹരണം പറഞ്ഞത് യു.കെ യിലെ പെട്രോൾ വില ചൂണ്ടിക്കാട്ടിയാണ്.
    അവിടെ പെട്രോൾ വില 93 രൂപ ആണു പോലും!
    യു.കെ. യിൽ ഒരു കപ്പ് ചായയുടെ വില 110 രൂപയാണ്; ഇൻഡ്യയിൽ 5 രൂപയും!
    യു.കെ.യിലെ പ്രതിശീർഷവരുമാനം 28,000 ഡോളർ (ഏകദേശം 5 കോടി 56 ലക്ഷം രൂപ)ഇൻഡ്യയുടേത് 54,000 രൂപയും!

    ഒരു ചായയുടെ വിലയ്ക്ക് പെട്രോൾ ലഭിക്കുന്ന യു.കെ.യെ എങ്ങനെ ഇൻഡ്യയുമായി താരതമ്യം ചെയ്യും!?

    നമുക്ക് ശ്രീലങ്കയും, പാക്കിസ്ഥാനുമൊക്കെയാണ് അയൽക്കാർ. അവിടങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ് ഇവിടുത്തെ വില.

    ശ്രീ.ശിവപ്രസാദ്.പി.വി. ചൂണ്ടിക്കാണിച്ചപോലെ പല കാരണങ്ങൾ ഉണ്ട് ഈ വിലവർദ്ധനവിന്.

    അതിൽ ഏറ്റവും എളുപ്പം, യാതൊരു സൈഡ് ഇഫക്റ്റുമില്ലാതെ ഒഴിവാക്കാവുന്ന് ഒരു ധൂർത്താണ് ഈ സഹസ്രകോടികളുടെ പരസ്യം.

    ഇനി അതിന്റെ പേരിൽ, ചാണ്ടി പറഞ്ഞതുപോലെ മറ്റെവിടെയെങ്കിലും പരസ്യവഴിയിൽ കാശുചോരുമെങ്കിൽ ചോർന്നോട്ടെ.

    പക്ഷേ, പെട്രോൾ/ഡീസൽ വഴി വേണ്ട!

    ആഗോളതലത്തിൽ കമ്മ്യുണിസം തകർന്നു എന്നത് സരി തന്നെ. പക്ഷെ ക്യാപിറ്റലിസത്തിന് അന്ധമായി സ്തുതി പാടാൻ ഞാനില്ല!

    ReplyDelete
  33. പെട്രോൾ കമ്പനികളുടെ പരസ്യം നിരോധിച്ചാൽ സംഭവിക്കാവുന്ന അത്യാപത്തുകളെ കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു....

    ReplyDelete
  34. മുൻ കമന്റിലെ 5 കോടി 56 ലക്ഷം രൂപ എന്നത് 5 ലക്ഷത്തി 56 ആയിരം രൂപ എന്നു തിരുത്തി വായിക്കാനപേക്ഷ!

    ReplyDelete
  35. ഡോക്ടറേ,
    ഒരു സംശയം, ഈ പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം അതാരുടെ കൈയ്യിലാണ്? പെട്രോളിയം കമ്പനികള്‍ അവകള്‍ക്കു സ്വന്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ഗവണ്മെന്റുകള്‍ക്ക് അവയില്‍ എത്ര സ്വാധ്വീനമുണ്ടാകും?

    സൌത്താഫ്രിക്കയിലും ഉയരുന്നുണ്ട്. Goes to R 9.96 from R9.48 from next week on, that is for unleaded. അതു രൂപയില്‍ കണ്വേര്‍ട്ട് ചെയ്താല്‍ 63 രൂപയേ ആകുന്നുള്ളു. അപ്പോള്‍ ഹാഷിക്ക് എഴുതിയതു പോലെ ഒരു ലിറ്ററിന് 67 രുപ ആണെങ്കില്‍ അതു സൌത്താഫ്രിക്കയേക്കാള്‍ കൂടിയ വിലയാണ്.

    ഗവണ്മെന്റു കളക് ചെയ്യുന്ന ടാക്സ് ഇന്‍ഡ്യയില്‍ എന്തിനാണ് ഉപയോഗിക്കുന്നത്? അതായത രോഡ് നിര്‍മ്മിതിയിലേക്കാണോ?

    അതൊപോലെ ആള്‍ട്ടെര്‍നേട്ടിവ്, ഫ്യൂവല്‍ സോഴ്സുകള്‍ ഉപയോഗിക്കുന്നതിലേക്ക്, ശ്രമിക്കുകയാണ് ഈ പെട്രോല്‍ ഉപയോഗം കുറക്കാന്‍ അവലംബിക്കാവുന്ന മറ്റൊരു മാര്‍ഗം.

    ReplyDelete
  36. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് , പൊതു ജനങ്ങള്‍ രാഷ്ട്രിയ ഭേദമന്യേ ശക്തമായി പ്രതികരിക്കണം

    ReplyDelete
  37. ആര്‍ക്കാണാവോ കിട്ടിയ കാശൊക്കെ കൊടുത്ത് തീര്‍ത്തത് ? ഇന്ന്‍ രാജ്യത്തെ സാമ്പത്തിക വമ്പന്മാര്‍ക്ക് സാമ്പത്തിക നഷ്ടം പോലും!! രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ എറിഞ്ഞു കൊടുക്കുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കാനാ... അതിനു ജനങ്ങളെ പറ്റിച്ചു രാഷ്ട്രീയ പാര്‍ട്ടികളും..!!

    ശക്തമായി പ്രതികരിക്കണം.

    ReplyDelete
  38. യൂകെയിലെ പ്രതിശീര്‍ഷ വരുമാനം കൂടുതലായതു കൊണ്ട് അവിടെ പെട്രോളിന് വില കൂടാമെങ്കില്‍, പാകിസ്ഥാനിലെക്കാളും ഇന്ത്യയില്‍ പെട്രോളിന് വില കൂടാം....കാരണം IMF 2010 ലിസ്റ്റ് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം പാകിസ്ഥാനേക്കാള്‍ കൂടുതലാണ്....ശ്രീലങ്കയുടെ കാര്യം പക്ഷെ തിരിച്ചാണ് കേട്ടോ :-)
    ഹാഷിക്ക്, വില്ലേജ്മാന്‍, എം എല്‍ ജഗദീസ്, എം കേരളം എന്നിവരുടെ പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്...ഡോക്ടറിന്റെ അവലോകനം തെറ്റാണെന്ന് ഞാന്‍ പറഞ്ഞില്ല...എന്റെ വീക്ഷണം പറഞ്ഞുവെന്നെ ഉള്ളൂ...
    എല്ലാ ചര്‍ച്ചകളുടെയും കാതലായ ഉദ്ദേശം, പരസ്പരബഹുമാനത്തോടെ, യുക്തിയുള്ള വാദമുഖങ്ങള്‍ നിരത്തി, പൊതുവായ, എല്ലാര്‍ക്കും സ്വീകാര്യമായ ഒരു അഭിപ്രായം സ്വരൂപിക്കുക എന്നതാണ്....എല്ലാവരും പറയുന്നത് പൂര്‍ണമായും ശരിയാവില്ല...തെറ്റുമാവില്ല....
    തികച്ചും ആരോഗ്യകരമായ ഒരു സംവാദത്തിനു, പങ്കെടുക്കുന്നവര്‍ക്ക് ഒരു മിനിമം വിവരവും സംസ്കാരവും വേണമെന്നുള്ളത് തികഞ്ഞ ആവശ്യകതയാണ്....അതിനു കഴിയാത്തവര്‍ മലര്‍ന്നു കിടന്നു തുപ്പി സ്വയം നാറ്റിക്കും....അണ്‍പാര്‍ലമെന്‍ററി പദങ്ങള്‍ ഉപയോഗിക്കും...എനിക്കതില്‍ സഹതപിക്കാനേ കഴിയൂ...

    നോട്ട്: ആശയപരമായ ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഡോ. ജയന്‍....തോമസ്‌ ഐസക്കും, സീപ്പീ ജോണും പോലെ :-)....മാത്രമല്ല, ബ്ലോഗിങ് രംഗത്ത് ഞാന്‍ ഗുരുനാഥന്മാരായി കരുതുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളും....(മറ്റുള്ളവര്‍ അരുണ്‍ കായംകുളവും, കുമാരനുമാകുന്നു)

    ReplyDelete
  39. ഞാനും വായിച്ചു,

    ReplyDelete
  40. ഹായ് ചാണ്ടിച്ചാ!

    നുമ്മ ഫ്രണ്ട്‌സ് തന്നെ! നോ ഡൌട്ട് അബൌട്ട് ഇറ്റ്!

    വിഷയത്തിലേക്ക് വരാം.

    ചർച്ച “പെട്രോളിയം കമ്പനികളുടെ പരസ്യങ്ങൾ” എന്നതിൽ മാത്രം കേന്ദ്രീകരിക്കാം.

    വിലവർദ്ധനവ് അടിക്കടി ഉണ്ടാവുകയും, പെട്രോളിയം കമ്പനികൾ ‘ഭീമമായ’ നഷ്ടത്തിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് യാതൊരു നേട്ടവും ഒരു കമ്പനിക്കും നൽകാത്ത സഹസ്ര കോടികളുടെ പരസ്യം എന്തിനാണ്?

    നഷ്ടമുണ്ട് എന്നു പറയുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ ഈ പാഴ്ച്ചെലവ് ഉപേക്ഷിക്കുന്നതിൽ എന്താണു തടസ്സം?

    ഇതു മാത്രം നമുക്കു ചർച്ച ചെയ്യാം!

    ReplyDelete
  41. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുമ്പോൾ അതിനനുസരിച്ച് അവശ്യവസ്തുവായ ഇതിന്റെ നികുതി കുറച്ച് ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ഭാരം കുറയ്ക്കാൻ ശ്രമിക്കാത്ത കേന്ദ്ര/സംസ്ഥാന സർക്കാരുകളും ഒരേപോലെ ഇതിൽ പ്രതികളല്ലെ. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ഉല്പാദനരംഗത്തെ കാര്യക്ഷമത വർദ്ധിപ്പിച്ചും പെട്രോളിയം കമ്പനികൾ അവരുടെ ചെലവ് കുറയ്ക്കണം എന്ന നിർദ്ദേശം സ്വാഗതാർഹം തന്നെ. പുകയില ഉല്പന്നങ്ങൾ,മദ്യം എന്നിവയുടെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങൾ നിരോധിച്ചതുപോലുള്ള ഒരു നടപടി ഇക്കാര്യത്തിലും കേന്ദ്രസർക്കാരിന് കൈക്കൊള്ളാൻ സാധിക്കും എന്ന ഞാൻ വിശ്വസിക്കുന്നു.

    ReplyDelete
  42. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡി കൂടി പൊതു ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചാല്‍ ദീര്ഗ കാലയളവില്‍ അതായിരിക്കും ശരിയായ തീരുമാനം.

    ഫ്രൈറ്റ് നീക്കവും പൊതു സംവിധാനവും പ്രധാനമായും ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് എന്നതിനാല്‍ ഡീസല്‍ വില സബ്സിഡി നല്‍കി പിടിച്ചു നിര്‍ത്തുകയും പെട്രോളിന് എല്ലാ സബ്സിഡിയും ഒഴിവാക്കുകയും ചെയ്യുന്നത് ഒരു പര്ധി വരെ സഹായകമാകും. ഒപ്പം ഡീസല്‍ ഉപയോഗിക്കുന്ന സ്വകാര്യ ആവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് സ്പെഷ്യല്‍ ഫ്യുവേല്‍ ടാക്സ് ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ സ്വകാര്യ വാഹങ്ങ്ങ്ങളോട് ഒരേ നീതി എന്ന ആശയവും നടപ്പിലാവും. പെട്രോളിന് നന്നായി വില കയറിയാല്‍ റോഡിലെ തിരക്കും പരമാവധി കുറയും.

    പരസ്യത്തിന്റെ കാര്യം,
    പരസ്യം ചിലവായി കണക്കാക്കാന്‍ പറ്റില്ല അതു കൊണ്ട് തന്നെ അതിനു ആദായ നികുതിയിളവ് നല്‍കില്ലെന്ന് ആദായ നികുതി വകുപ്പ് ഒരു തീരുമാനമെടുത്താല്‍ സംഗതി ക്ലീന്‍..പരസ്യം ഒറ്റയടിക്ക് ഇല്ലാതാവും. പരസ്യത്തിന്റെ ചെലവ് നികുതി വെട്ടിപ്പിനുള്ള ഒരു പ്രധാന മാര്‍ഗമാനെന്നത് എല്ലാര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ.

    -വഴിപോക്കന്‍

    ReplyDelete
  43. വളരെ ശരിയാ ഡോക്ടര്‍.
    പരസ്യം കണ്ടിട്ട് വേണോ പെട്രോള്‍ വാങ്ങാന്‍?
    ഈ ചിന്തകള്‍ ബന്ധപ്പെട്ടവരുടെ ചെവികളിലെത്തിക്കുമെന്ന് കരുതട്ടെ.

    ReplyDelete
  44. പ്രസക്തമായ വിഷയം. ചാണ്ടിച്ചായന്‍ പറഞ്ഞതിലും വാസ്തവമുണ്ട്.

    ReplyDelete
  45. ഇവരുടെ പരസ്യമില്ലെങ്കിൽ ഒരു മാധ്യമങ്ങളും നടുനിവർത്തുകയില്ല

    പിന്നെ ഇതിനെതിരെയെല്ലാം പ്രതികരിക്കേണ്ടതിൽ നാം എല്ലാം ഒന്നിച്ചിറങ്ങണം...അല്ലേ

    ReplyDelete
  46. @@
    ഒരുകിലോ അരിയുടെ വിലകൊടുത്തു ഒരുലിറ്റര്‍ വെള്ളം വാങ്ങുന്ന ലക്ഷക്കണക്കിന് ആളുകള്‍ ജീവിക്കുന്ന നമ്മുടെനാട്ടില്‍ മീഡിയകളുടെ പരസ്യവാചകങ്ങള്‍ക്കപ്പുറം വായിക്കാന്‍ പഠിക്കുന്ന ഒരു സംസ്ക്കാരം വളര്‍ന്നുവരേണ്ടതുണ്ട്. മീഡിയയ്ക്ക് അടിമപ്പെടാത്ത ഒരു ജനതയെ ആവശ്യമായിരിക്കുന്നു..!
    __________________________

    വൈദ്യരേ, ഓടിക്കോ..
    നിങ്ങളുടെ ബ്ലോഗ്‌ കത്തിക്കാന്‍ പെട്രോളുമായിതാ മാര്‍വാഡികള്‍ എത്തിക്കഴിഞ്ഞു!

    **

    ReplyDelete
  47. ഒരു തെറ്റുമില്ല ജയേട്ടാ...
    ഇങ്ങനെയാണ് വിപ്ലവം നടത്തേണ്ടത്..
    ഇനി ഇതിനെ എത്ര ശരിയല്ലെന്ന് പറഞ്ഞാലും ഇതില്‍ ശരിയുണ്ട്..
    കുഴിക്കുന്തോറും കുറഞ്ഞു വരുന്ന ഈ സാധനം വച്ച് കളിക്കുന്നത് ശരിയല്ല...

    ReplyDelete
  48. ഡോക്റ്റര്‍, പരസ്യത്തിന്റെ കാര്യം പറഞ്ഞല്ലോ..ആ കൂട്ടത്തില്‍ ഇന്ത്യയിലെ പ്രേട്രോളിയം കന്പനികള്‍ സ്പോസര്ഷിപ് ചെയ്യുന്ന ക്രിക്കറ്റ് മമാങ്കങ്ങളെയും വിസ്മരിക്കരുത്. സാന്പത്തിക ശാസ്ത്രം പിടിയില്ലാത്ത വിഷയമായതിനാല്‍ മൌനം ഭൂഷണം. ചര്‍ച്ച ശ്രദ്ധിക്കുന്നു.

    ReplyDelete
  49. മുൻപ് സകല ക്രിക്കറ്റ് മാമാങ്കങ്ങളും സ്പോൺസർ ചെയ്തിരുന്നത് സിഗരറ്റ് കമ്പനികൾ ആയിരുന്നു - വിത്സ് ട്രോഫി, റോത്ത്മാൻസ് കപ്പ് എന്നിങ്ങനെയായിരുന്നു ടൂർനമെന്റുകളുടെ പേരുകൾ പോലും.

    ഒടുവിൽ സർക്കാർ സകല പുകയില കമ്പനികളൂടെയും പരസ്യം നിരോധിച്ചു. ആകാശം ഇടിഞ്ഞു വീണതേ ഇല്ല....

    പകരം പുതിയ സ്പോൺസർമാർ വന്നു.

    ഈ പെട്രോളിയം കമ്പനികളുടെ പരസ്യം നിരോധിച്ചാലും അത്രയേ വരൂ....

    ധൂർത്തും, നികുതിവെട്ടിപ്പും മറയോടെ നടത്താൻ മാത്രമാണ് ഈ പരസ്യങ്ങൾ ഉപയോഗിക്കുന്നത്.

    ഇവ കണ്ട് ഏതെങ്കിലും പ്രത്യേക കമ്പനിയുടെ പെട്രോളേ ഉപയൊഗിക്കൂ എന്ന് ഒരാളെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ!?

    എന്നിട്ടും എന്നെ അത്ഭുതപ്പെടുത്തുന്നത്, തികഞ്ഞ മുൻ വിധിയോടെ ഇതൊന്നും നടപ്പാവില്ല എന്നു പറയുന്നവരുടെ എണ്ണമാണ്.

    ഹാ കഷ്ടം!

    ReplyDelete
  50. നടപ്പാവാന്‍ കഴിയുമോ എന്ന സംശയമേ ഉള്ളൂ, ചിലര്‍ക്കൊക്കെ, ഡോക്ക്റ്ററൊരു അഭിപ്രായ വോട്ടെടുപ്പിനുള്ള ഗാഡ്ജെറ്റ് അറേജ്ച് ചെയ്യ്, എന്നിട്ടു നോക്ക്, അപ്പോള്‍ കൃത്യമായി അറിയാമല്ലോ.

    ഇതൊരു തുടക്കമാണ്. ഈ ഒരു മൂവിനെ വളര്‍ത്താന്‍ ശ്രമിക്കണം. പക്ഷെ ഇതൊരു വിഷ്യസ് സര്‍ക്കിള്‍ ആണ് പരസ്യം വഴി ജീവിക്കുന്ന എത്രപേരാണുള്ളത്. ഈ പരസ്യത്തീനെതിരെ പ്രവര്‍ത്തിക്കാന്‍ സ്തീകള്‍ക്കു പ്രത്യേക താല്പര്യമൂണ്ട്. അങ്ങനെ പ്രോസും കോണ്‍സുമുണ്ട്.

    ReplyDelete
  51. [നമ്മുടെ നാടല്ലേ ജയൻജീ ... നടന്നതു തന്നെ ...] പ്രസക്തമായ ആശയം.. ആശംസകൾ

    ReplyDelete
  52. സര്‍ക്കാര്‍, കമ്പനി, മാധ്യമം എന്നതൊക്കെ ഒരു കൂട്ടുകച്ചവടമല്ലേന്ന്...പരസ്യ നിരോധനം നടപ്പാവാത്ത കാര്യം. മറ്റു വല്ല നിര്‍ദ്ദേശവും ഡോക്ടര്‍ക്ക്‌ വെക്കാനുണ്ടോ..? ആരോ പറഞ്ഞതുപോലെ നമുക്ക്‌ കൊടി പിടിക്കാം, തൊണ്ടകീറി മുദ്രവാക്യം വിളിക്കാം.. മാധ്യമങ്ങള്‍ അതു ഒപ്പിയെടുത്ത്‌ പരസ്യങ്ങള്‍ക്കിടയില്‍ വാര്‍ത്തയായി ആഘോഷിച്ചുകൊള്ളും.

    ReplyDelete
  53. പരസ്യം അവർ വേണ്ടന്നു വച്ചാലും പെട്രോളിന്റെ വില എങ്ങനെ കുറയും...? അതിനു ചിലവാകുന്ന പണവും അവരുടെ ലാഭത്തിൽ കൂടുകയല്ലെ ഉള്ളു...!

    ReplyDelete
  54. ഒരു കാര്യവുമില്ല മാഷേ..!!

    ReplyDelete
  55. സ്വകാര്യ വല്‍ ക്കരണ നയങ്ങളെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ച വര്‍ഗ മൂരാച്ചികള്‍ ഒന്നും മിണ്ടുന്നില്ല ഇപ്പോള്‍ ഒരു കാര്യം ഉറപാണ്‌ ഭാരതത്തിലെ കോണ്‍ ഗ്രസ്സിന് എന്ത് നെറി കേട് കാണിച്ചാലും അതിനെ എല്ലാം സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ട് എന്ന സത്യം
    ഇനി പെട്രോള്‍ വില അറിയാന്‍ മാധ്യമങ്ങളിലെ കമ്പോള നിലവാരം പേജ് ഡൈലി നോക്കേണ്ടി വരും
    ദീര്‍ഗ വീക്ഷണ മില്ലാത്തവരെ അധികാരത്തില്‍ കേറ്റിയാല്‍ ഉള്ള വിപത്ത് ആണ് ഇത് അനുഭവിക്ക തന്നെ

    ReplyDelete
  56. ഇന്നിപ്പോ, ദാ വീണ്ടും വിലകൂട്ടാൻ പോകുന്നു!

    ഇത്ര നഷ്ടമാണെങ്കിൽ എന്തിനാണ് സഹസ്രകോടികൾ പരസ്യത്തിനായി തുലയ്ക്കുന്നത്!?

    പരസ്യം കണ്ടാണോ ജനം പെട്രോൾ വാങ്ങുന്നത്?

    ReplyDelete
  57. ആശയം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

    സാധാരണ ആളുകള്‍ ഏറ്റവും അടുത്തുള പെട്രോള്‍ ബങ്കില്‍നിന്ന് അടിക്കും, അത് പരസ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

    അങ്ങിനെയെങ്കില്‍ പരസ്യങ്ങള്‍ , സ്പോന്സര്ഷിപ്‌ എന്നിവയെല്ലാം നിര്‍ത്തലാക്കാവുന്നതാണ്. അതുകൊണ്ട് ചിലപ്പോള്‍ സര്‍കാര്‍ കൊടുക്കുന്ന സബ്സിഡി നിര്‍ത്തലാക്കാം

    പെട്രോള്‍ കമ്പനിക്ക് സര്‍കാര്‍ സബ്സിഡി കൊടുക്കുക എന്നത് കാലഹരണപെട്ട സമ്പ്രദായവും ആണ്.

    ഇന്ത്യയില്‍ ഇവിടെയുള്ള ഉപഭോഗത്തിന് വേണ്ട ഉല്പാദനം ഇല്ലാത്തിടത്തോളം കാലം, അന്താരാഷ്ട്ര ക്രൂഡ്‌ ഓയില്‍ വിലയില വരുന്ന വ്യതസത്തിനു ആനുപാതികമായി വില വ്യതാസങ്ങള്‍ ഉണ്ടായേ തീരൂ.

    കേന്ദ്ര , സംസ്ഥാന തീരുവകള്‍ കുറയ്ക്കാവുന്നതാണ്, പക്ഷെ അത് മറ്റൊരു ഉല്പന്നത്തില്‍ കൂട്ടേണ്ടി വരും.

    അപ്പോള്‍ പ്രായോഗിക ചിന്തിക്കുകയാണെങ്കില്‍ വിലവര്ധനവിനെ ഉള്‍ക്കൊണ്ട്‌ എങ്ങിനെ നേരിടാം എന്നാണ് ചിന്തിക്കേണ്ടത്.

    ഒപ്പം മറ്റു സാങ്കേതികവിദ്യകള്‍ കൂടി പ്രചാരത്തില്‍ വരേണ്ടതുണ്ട്.

    ഉപയോഗം കുറയ്ക്കുക എന്നത് തന്നെയാണ് ഇവിടെ ഏറ്റവുംകൂടുതല്‍ പ്രായോഗിക വശം, അത് എങ്ങനെ എന്നത് ഓരോരുത്തര്‍ക്കും വ്യതസ്തമായിരിക്കാം. (വലിയ കാറിനു പകരം ചെറിയ കാര്‍, കാര്‍ ഉപയോഗിക്കുന്നതിനു പകരം ബൈക്ക് , അങ്ങിനെ പലതും )

    അങ്ങിനെ ഒരു കരുതല്‍ ഇപ്പോള്‍ ഉണ്ടായാല്‍ കുറച്ചു കാലം കൂടി ഇതൊക്കെ ഉപയോഗിക്കാം, അല്ലെങ്കില്‍ ആരുടെയോ വാചകം തന്നെ പറയേണ്ടിവരും " in few years every destinations will become not reachable"

    ReplyDelete