Tuesday, April 19, 2011

തുഞ്ചനും കുഞ്ചനും സന്തോഷിക്കട്ടെ!!

കുഞ്ചന്റെ നാടായ ആലപ്പുഴയും, തുഞ്ചന്റെ നാടായ മലപ്പുറവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ഒന്ന് അച്ഛന്റെ നാട്; മറ്റൊന്ന് അമ്മയുടെ നാട്!

ഭാഷാപിതാക്കന്മാരായ തുഞ്ചനും കുഞ്ചനും കുട്ടിക്കാലം മുതലേ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയവരാണ്. അമ്പലപ്പുഴയും തകഴിയുമൊക്കെ സ്ഥിരം സഞ്ചാരപഥങ്ങളാണെങ്കിലും, തുഞ്ചൻ പറമ്പിൽ കയറിയിട്ടുണ്ടായിരുന്നില്ല, ഇതുവരെ.

ഈ വിഷുക്കാലത്തെ ബ്ലോഗ് മീറ്റ് അതിനവസരമുണ്ടാക്കി എന്നതിൽ, കൊട്ടോട്ടി - ആർ.കെ.തിരൂർ - നന്ദുമാരോട് നിറഞ്ഞ നന്ദിയുണ്ട്.

വെളുപ്പാൻ കാലത്ത് എറണാകുളത്തു നിന്നു തിരിച്ചെങ്കിലും, റെയിൽ വേയുടെ കൃത്യനിഷ്ഠ മൂലം, തിരൂരെത്തിയപ്പോൽ മണി പത്തു കഴിഞ്ഞിരുന്നു. ചെന്ന വഴി തന്നെ തുഞ്ചൻ പറമ്പിന്റെ പാതി തുറന്ന വാതിലിൽ ഒരു ഘടാഘടിയൻ!


 ചാർവാകനാണ് ആൾ!


അദ്ദേഹത്തിനു നേരേ ഒരു വെള്ളക്കാർ പാഞ്ഞു വന്നു ബ്രേക്ക് ചെയ്തു!


ഫ്രണ്ട് ഗ്ലാസ് മെല്ലെ താഴ്ത്തി മനോരാജാവ്!
(പേരിനു കടപ്പാട്: കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ)

രാജാവ് എവിടെപ്പോയാലും മന്ത്രിയും പരിവാരങ്ങളും പിന്നാലെയുണ്ടാവും.
ദാ, എത്തിപ്പോയി വട്ടപ്പറമ്പൻ ഓൺ ബൈക്ക്.
ഒപ്പം സിജീഷ്.


മനോരാജ്: മോനേ പ്രവീണേ.... സംഗതി നീ ഈ സോവനീറും ബുക്കും ഒക്കെ ഇവിടെയെത്തിച്ചു.ആ സ്ഥിതിക്ക് ഇനിയിവിടെ നിൽക്കണ്ട. സ്റ്റാന്റു വിട്ടോ!


മനോരാജ് കൈവിട്ടപ്പോൾ സപ്പോർട്ടിനായി ലീല ചേച്ചിയെ സോപ്പിടുന്ന പ്രവീൺ

ഒക്കെ കണ്ട് ഗൂഢമായി ചിരിക്കുന്ന ഷമിത്തും കുമാരനും....


സദസ് നിറഞ്ഞു കഴിഞ്ഞു. ബ്ലോഗർമാർ ഓരോരുത്തരായി വന്നു സ്വയം പരിചയപ്പെടുത്താൻ തുടങ്ങി.
സദസ് - മറ്റൊരു ദൃശ്യം.



സദസ്സ് - ശ്രീ.വി.കെ അബ്ദു മുൻ നിരയിൽ

ജിക്കു വർഗീസ്, ജാബിർ, സിജീഷ്....


മഹേഷ് വിജയൻ, കിങ്ങിണിക്കുട്ടി (അഞ്ജു)......

സുശീൽ കുമാർ, ജബ്ബാർ മാഷ്....


കണ്ണൻ, വാഴക്കോടൻ, കിങ്ങിണി, അമ്മ...


ബിന്ദു ചേച്ചി തത്സമയ ബ്ലോഗ് പ്രദർശനവുമായി....


യൂസുഫ്പ മക്കളുമായി....

യൂസുഫ്പയുടെ മകൾ ഗസൽ പാടുന്നു....

സജിം തട്ടത്തുമല, തബാരക് റഹ്മാൻ.....

ബ്ലോഗർ കേരളദാസനുണ്ണി സ്വയം പരിചയപ്പെടുത്തുന്നു...

ഇതാണ് കൂതറ...
ഹാഷിം!

മത്താപ്പ്(ദിലീപ്), പ്രവീൺ വട്ടപ്പറമ്പത്ത്, ഷാജി, ജാബിർ....
(ഷാജിയുടെ പിടി മുറുകിയത് പ്രവീണിന്റെ മുഖത്തു കാണാം!)


“ഇനിയാർക്കെങ്കിലും ഷെയ്ക്ക് ഹാൻഡ് വേണോ? ”

മത്താപ്പ്, ലഡുക്കുട്ടൻ, കുമാരൻ.....



ലഡുക്കുട്ടൻ, മത്താപ്പ്, ജാബിർ, ജിക്കു....


ഐസിബി എത്തിപ്പോയ്!

കൂൾ ഗയ് വിത് കൂൾ ലേഡീസ്!
സജീവേട്ടൻ, കിച്ചു ചേച്ചി, അതുല്യ ചേച്ചി....

അച്ചായൻ ലാൻഡഡ്! ഒപ്പം നന്ദപർവം നന്ദൻ, കുമാരൻ, യൂസുഫ്പ

ഐസിബി ആരാധകവൃന്ദത്തിനൊപ്പം!


ബ്രൈറ്റ് ആൻഡ് ടീം!
അരീക്കോടൻ മാഷ് മക്കൾക്കൊപ്പം....

ബ്രൈറ്റ് വിത്ത് വട്ടപ്പറമ്പൻ!

ഹംസ, വാഴക്കോടൻ, ജയൻ ഏവൂർ, പ്രവീൺ വട്ടപ്പറമ്പത്ത്.....

മനോരാജ്, ഹംസ, വാഴക്കോടൻ, ഷാജി മുള്ളൂക്കാരൻ....

മനോരാജിനെ നോക്കിപ്പേടിപ്പിക്കുന്ന നന്ദൻ!

സുശീൽ, ബ്രൈറ്റ്, ലത്തീഫ്.... ആശയസംവാദം!

യങ് ഗൈസ്!
ഷെറീഫിക്ക, മത്താപ്പ്....

കിച്ചൂസ് വിത് അതുല്യേച്ചി.

സുനിൽ കൃഷ്ണൻ, മനോരാജ്, മുള്ളൂക്കാരൻ, സജി മാർക്കോസ്.....


“ഈയെഴുത്ത്” ബ്ലോഗ് സുവനീർ സാദിക്ക് കായംകുളത്തിനു നൽകി ശ്രീ രാമനുണ്ണി നിർവഹിക്കുന്നു.


“കാ വാ രേഖ” പ്രകാശനം. കഥാകൃത്ത് രാമനുണ്ണി, ജയൻ ഏവൂരിനു നൽകി പ്രകാശിപ്പിച്ചു.

തുടർന്ന് സി.എൽ.എസ് ബുക്സിന്റെ മൂന്നു പുസ്തകങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു.
‘മൌനജ്വാലകൾ’ സ്വീകരിക്കുന്നത് ഖാദർ പട്ടേപ്പാടം

സന്ദീപ് സലിം ‘ഓക്സിജൻ’ സ്വീകരിക്കുന്നു

‘നേരുറവകൾ’ പാവത്താൻ സ്വീകരിക്കുന്നു.

സദസ്

കഥാകൃത്ത് രാമനുണ്ണി സംസാരിക്കുന്നു.



പ്രയാൺ ചേച്ചി, മകൻ, യൂസുഫ്പ....

കാർട്ടൂണിസ്റ്റ് സജീവേട്ടൻ മാ‍രത്തോൺ രചനയിൽ!

കിട്ടിയ ഒഴിവിൽ പഞ്ചാര. കൂതറ, കുമാരൻ!





കിങ്ങിണിക്കുട്ടി മഞ്ഞു തുള്ളിയോട്!(അഞ്ജലി അനിൽകുമാർ=മഞ്ഞുതുള്ളി 2)

ഹബീബ് വിക്കി പീഡിയയെക്കുറിച്ച് ക്ലാസെടുക്കുന്നു.


സജി അച്ചായനെ ചൊറിയുന്ന വട്ടപ്പറമ്പൻ!

അച്ചായനെ പിടിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. (മറ്റാർക്കും ഒരു താല്പര്യവുമില്ല!)

ചേട്ടാ, പുസ്തകം വായിക്കുന്നതിനും കാശു തരണോ!?
പ്രിയദർശിനിക്കു സംശയം!(പ്രിയദർശിനി = മഞ്ഞുതുള്ളി 1)

ദാ.... ഇങ്ങനെയാണ് ശരിക്കും ക്യാമറ പിടിക്കേണ്ട വിധം!


 കുറുക്കന്റെ കണ്ണ്!


“ആ മനോരാജിന്റെ മകൾ എസ്.എസ്.എൽ.സിക്കു പടിക്ക്യാ....
ഈ പെങ്കൊച്ചുങ്ങൾക്കു ഇതു വല്ലതും അറിയോ!?”
ചാർവാകനോട് പരാതി പറയുന്ന പ്രവീൺ.


കിച്ചു, ഐസീബി, മുള്ളൂക്കാരൻ

ജുവൈരിയ സലാം , ഭർത്താവ്, ഹംസ....

ഹംസ, ഹാഷിം...


സിന്ധു (നിലീനം), റെജി പുത്തൻ പുരയ്ക്കൽ


ഇനി കുറച്ചു മുഖച്ചിത്രങ്ങൾ....

വധുവിനെ ആവശ്യമുണ്ട്!
കൂതറ ഹാഷിം
വധുവിനെ ആവശ്യമില്ല!
വാഴക്കോടൻ.

ഞാൻ കെട്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല
സുനിൽ കൃഷ്ണൻ


മീശവരാത്തവൻ എന്ന കള്ളപ്പേരിൽ നടക്കുന്നയാൾ!
അനാഗതശ്മശ്രു!


കണ്ണൻ....(എന്റെ നാട്ടുകാരനാ!)

അനിയത്തി.....

കിങ്ങിണിക്കുട്ടി

ലഡു തിന്നാത്തവൻ, ലഡുക്കുട്ടൻ!



രാശാവ്..... (മനസ്സിന്റെ... മനസ്സിന്റെ!)
മനോരാജ്


മീറ്റ് നടത്തിപ്പുകാരൻ
നന്ദു
ഫോട്ടോയ്ക്ക് ചിരിക്കാത്ത ഹംസ ഹസ് രഹാ ഹൈ.... ഹും..... ഹോ!
ക്ലാരയുടെ കാമുകൻ....
മഹേഷ് വിജയൻ

വല്യ പത്രാധിപരാ....! (ബൂലോകം ഓൺലൈൻ)
ജിക്കു വർഗീസ്.


നന്ദപർവതം!
നന്ദകുമാർ.

കണ്ടാലറിഞ്ഞൂടേ? മലബാറിയാ....
ജാബിർ മലബാറി!

തബു....
തബാരക് റഹ്മാൻ!




മൈന വന്നപ്പോൾ
മൈന ഉമൈബാൻ,യൂസുഫ്പയ്ക്കൊപ്പം.
സമയം ഉച്ചയൂണടുപ്പിച്ചായി....

 നിരക്ഷരൻ:  “നമുക്ക് ഊണുകഴിക്കാൻ അങ്ങോട്ടു പോകാം”





നിരക്ഷരന്റെ ആഗ്രഹം കേട്ട കൂട്ടുകാരുടെ പ്രതികരണം!
അതു മൈൻഡ് ചെയ്യാതെ ആൾ ഉള്ളിൽ കടന്നു.
അപ്പോൾ കണ്ട കാഴ്ച....




ഹൌ!

ഊണേശ്വരം കാരന്റെ ഊണു നോക്കി നിർന്നിമേഷരായി......
കിച്ചു, ബിന്ദു, ലതിക സുഭാഷ്.


ഇവരും കാണികൾ.....
നീന ശബരീഷ് ആൻഡ് റ്റീം.


മൂകസാക്ഷികൾ...


ബുദ്ധിമാന്മാർ! (ഞങ്ങക്കിതൊന്നും കാണാൻ വയ്യായേ!)
പട്ടിണിയായ മനുഷ്യാ നീയീ പുസ്തകം കയ്യിലെടുത്തോളൂ!
സജിം തട്ടത്തുമല, ജെയിംസ് സണ്ണി പാറ്റൂർ....


ഞങ്ങളും ഊണു കാത്തിരിക്യാ....


ഗൊള്ളാം! സംഗതി മൊത്തത്തിൽ ഇഷ്ടപ്പെട്ടു!
സന്ദീപ് സലിം, ഭാര്യ.



ഊണു കിട്ടിയില്ലേലും വേണ്ട; ഒരു ആരാധകനെ കിട്ടി!
നിരക്ഷരൻ ഹാപ്പി!


ഞാൻ ക്ഷമാശീലനാണ്....
ശ്രീനാഥൻ


സുനിൽ കൃഷ്ണൻ സഖാവും, ലതികപ്പെങ്ങളും!

മുക്താർ ‘ഇക്ക’യും നാമൂസ് അനിയനും!



ഉച്ചയ്ക്കു ശേഷമുള്ള സദസ്സ്



 ബ്ലോഗെഴുത്തിന്റെ സാധ്യതയെയും, പ്രയോഗങ്ങളേയും കുറിച്ച്



 മനൊരാജിൽ നിന്ന് ഖമറുന്നീസ് (നീസ) ‘കാ വാ രേഖ’ സ്വീകരിക്കുന്നു.

വൈകുന്നേരമായതോടെയാണ് ബ്ലോഗർമാർ തുഞ്ചൻ പറമ്പു വിട്ടത്....

കണക്കെടുപ്പ്, അവലോകനം....
സംഘാടകർ: കൊട്ടോട്ടിക്കാരൻ, ഡോ.ആർ.കെ.തിരൂർ, നന്ദു.



വാർത്തകൾ....




 നൂറ്റി അറുപതോളം എഴുത്തുകാരാണ് ഈ വിഷുക്കാലത്ത് മലയാണ്മയെ ഉയർത്തിപ്പിടിക്കാൻ ഇവിടെ ഒത്തുകൂടിയത്. ഇന്നുവരെയുള്ള ബ്ലോഗെഴുത്തുകാരുടെ, ഏറ്റവും വലിയ കൂട്ടായ്മ...

തുഞ്ചനും കുഞ്ചനും സന്തോഷിച്ചിട്ടുണ്ടാവണം....
അവർക്കതിനേ കഴിയൂ....

മലയാളത്തിന്റെ ഉയിർത്തെഴുന്നേൽ‌പ്പിന് ഒരു പുതിയ പാത വെട്ടിത്തുറന്ന് ഒരു കൂട്ടം ഭാഷാസ്നേഹികൾ ഒരുമിച്ചതിന്റെ പുളകം അവരെ ആനന്ദചിത്തരാക്കിയിട്ടുണ്ടാവും. തീർച്ച!

(ക്ഷമാപണം: ഫോട്ടോസിന്റെയെല്ലാം ഫയൽ സൈസ് കുറച്ചതുകൊണ്ടാണ് ആളുകൾക്ക് ഉള്ള യഥാർത്ഥ ഗ്ലാമർ ഇവിടെ ദൃശ്യമാകാത്തത്.)

137 comments:

  1. കുറേപ്പേരെ, പൊന്മളക്കാരനും നൌഷാദും ഉൾപ്പടെ വിട്ടുപോയി എന്നു തോന്നുന്നു...
    പടങ്ങൾ നോക്കുമ്പോൾ, ഫയൽ സൈസും, പിക്സലും ഒക്കെ കുറച്ചതു മൂലം എല്ലാവരെയും അല്പം ഗ്ലാം ർകൂട്ടി സങ്കൽ‌പ്പിച്ച് നോക്കേണ്ടതാകുന്നു!

    ReplyDelete
  2. ഹോ..!
    തുഞ്ചൻപറമ്പിന്ന്‍ തുടങ്ങിയ ഓട്ടം എവൂരെത്തിയെ നില്‍ക്കൂള്ളൂല്ലേ...
    ഒന്ന്‍ വായിക്കട്ടെ,വീണ്ടും വരാം.

    ReplyDelete
  3. അങ്ങനെ ഈ മീറ്റും ഈറ്റും നഷ്ടപ്പെട്ടു.

    പുതിയ ഒത്തിരി ആളുകളുടെ ചിത്രങ്ങള്‍ കണ്ടു.

    ഡോക്ടറേ....... നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണം.

    ReplyDelete
  4. എത്ര അഭിനന്ദിച്ചാലും മതിയാകില്ല....പൂർണ്ണം............സമ്പൂർണ്ണം...........ഇതിലും മേലെ ഒന്നും വേണ്ട........

    ReplyDelete
  5. ഗ്രേറ്റ്!!!!

    അടിപൊളി, ശരിക്കും അസൂയ തോന്നുന്നു :)

    എല്ലാരേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. ഇത്രയും നന്നായി എല്ലാരേം പരിചയപ്പെടുത്തിയ ജയനു നന്ദി... മീറ്റിന്റെ സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദങ്ങൾ... :)

    ReplyDelete
  6. സ്ത്രീജനങ്ങള്‍ കുറവായിരുന്നു അല്ലേ?

    ReplyDelete
  7. കലക്കന്‍ പരിപാടി!! അഭിനന്ദനങ്ങള്‍!!!

    ReplyDelete
  8. enik ithu vayichit sankadam varunnu. thunchan parampil ethan kazhiyanjit.. oppam ningalod asooyayum... gambeera paripadi ayirunnu alle?....

    ReplyDelete
  9. എന്റെ ഗ്ലാമര്‍ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ള ഫയല്‍ സൈസൊന്നും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് എനിക്ക് പരാതിയില്ല.:-)

    ReplyDelete
  10. >>> ഫോട്ടോസ് എല്ലാം ഫയൽ സൈസ് കുറച്ചതുകൊണ്ടാണ് ആളുകൾക്ക് ഉള്ള യഥാർത്ത ഗ്ലാമർ ഇവിടെ ദൃശ്യമാകാത്തത് <<<
    ഹവൂ എന്നെ കണ്ടപ്പോ തോന്നിയ സംശയം മുകളിലത്തെ വരികള്‍ കണ്ടപ്പോ മാറി:.. ഹഹഹഹഹാ

    ReplyDelete
  11. ജയേട്ടാ...ഉഗ്രൻ.
    ഒരു വിധംഎല്ലാരും ഉൾപെട്ടിടുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  12. ചിത്രങ്ങളിൽ ബ്ലോഗർമാരുടെ പേരുവിവരം കൊടുത്തത് വളരെ നന്നായി.ഒരുപാടു പോസ്റ്റുകൾ കണ്ടെങ്കിലും ഈ പോസ്റ്റിലാണ് വിശദമായി കാണുവാൻ കഴിഞ്ഞത്.മീറ്റിൽ പങ്കെടുത്തു നേരിൽ പരിചയപ്പെട്ട ഒരു പ്രതീതിയുണ്ടായി വായനയിൽ.ആത്മാർതമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    ReplyDelete
  13. ജയേട്ടാ നന്നായിട്ടുണ്ട് ഫോട്ടോകളും കുറിപ്പുകളും ഇന്നലേം കൂടെ ഇവിടെ വന്നു നോക്കിയതെ ഉള്ളു എന്താ മീറ്റിന്റെ അപ്ഡേറ്റ് ഒന്നുമില്ലാത്തെന്നു ...

    ReplyDelete
  14. ഈ ഡാക്കിട്ടര്‍ക്ക് ഫോട്ടോക്ക് വിഷം കൊടുത്തിരിക്കുവാണോ....സംഗതി പൊളപൊളപ്പന്‍...
    ഫോട്ടോയിലെ താരം സംശയലേശമെന്യേ വട്ടപ്പറമ്പന്‍ തന്നെ....

    ReplyDelete
  15. ചിത്രങ്ങളും അടിക്കുറിപ്പുകളും മീറ്റിന്റെ കാതൽ തന്നു, നന്ദി. പിന്നെ നമ്മുടെ ആ പരിചയപ്പെടൽ ഒന്നു വട്ടത്തിലിരുന്ന് പരസ്പരം സംസാരിച്ചിട്ടാക്കാം അടുത്ത തവണ. ഇക്കുറി അതൽ‌പ്പം ഔപചാരികമായിപ്പോയി. എങ്കിലും അവിസ്മരണീയമായിരുന്നു മീറ്റ്.

    ReplyDelete
  16. 50 % പേരേയും പരിചയപ്പെടാനായില്ല. വൈകി വന്നാൽ ഇങ്ങനിരിക്കും :(

    ReplyDelete
  17. "കിങ്ങിണിക്കുട്ടി മഞ്ഞു തുള്ളിയോട്!"...അയ്യോ ഡോക്ടറെ മഞ്ഞുതുള്ളി ഞാനാണ്...മഞ്ഞുതുള്ളിയും പ്രിയദര്‍ശിനിയും ഒരാള്‍ ആണേ....

    ReplyDelete
  18. മീറ്റും റിപ്പോര്‍ട്ടും എല്ലാം ഇഷ്‌ടമായി.. :)

    ReplyDelete
  19. ഫോട്ടോകളും വാര്‍ത്തകളും കാണുമ്പോള്‍ തിരിച്ചറിയുന്നു , കനത്ത നഷ്ടമായി ഈ സൌഹൃദ കൂടിച്ചേരലില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോയത് ... ...എന്തായാലും അടുത്ത ബ്ലോഗ്‌ മീറ്റ്‌ കേരളത്തില്‍ എവിടെ ആയാലും പങ്കെടുത്തിട്ടു തന്നെ കാര്യം ...

    (എല്ലാവരുടെയും യഥാര്‍ത്ഥ 'ഗ്ലാമര്‍' കിട്ടുവാന്‍ ഒരു എളുപ്പ വഴിയുണ്ട് ...ഓരോ ചിത്രത്തിലും രണ്ടു വട്ടം ക്ലിക്ക് ചെയ്‌താല്‍ സ്ക്രീന്‍ നിറഞ്ഞു കാണാം ....)

    ReplyDelete
  20. ഈ അവിയല്‍ ഒത്തിരി ഇഷ്ടമായി..നല്ല തെളിച്ചമുള്ള ഫോട്ടോസ് കണ്ടത് ഇവിടെയെത്തിയപ്പോഴാണ്...

    ReplyDelete
  21. ജയന്‍ ചേട്ടാ ..
    ഈ കൂട്ടായ്മയെ കുറിച്ച എനിക്ക് അറിയാന്‍ കഴിഞ്ഞില്ല .എന്റെ ജീവിതത്തിലെ വലിയ ഒരു നഷ്ടം ...

    ReplyDelete
  22. ഇതാണ് അവിയൽ! എല്ലാം ചേർത്തുള്ള അവിയൽ!!
    ഇഷ്ടപ്പെട്ടു!

    ReplyDelete
  23. എന്ന് ഒരു മീറ്റിനു കൂടാന്‍ പറ്റും :(

    ReplyDelete
  24. കിടിലൻപോസ്റ്റ് :-)

    സജ്ജീവേട്ടന്റെ ചോറൂൺതന്നെ ഇതിലെ ബ്ലോക്ക്ബസ്റ്റർ :)

    ReplyDelete
  25. എല്ലാ അർഥത്തിലും മനസ്സിൽ സന്തോഷം തന്നു തിരുർ തുഞ്ചൻ പറമ്പ് .
    നന്ദി അറിയിച്ച് കൊണ്ട് ഒരു പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം.
    ആശംസകൾ………………

    ReplyDelete
  26. തുഞ്ചന്‍ മീറ്റ് കണ്ടു-ബഹു കേമം.

    ReplyDelete
  27. നന്നായി.എല്ലാരെം കാണാന്‍ പറ്റി. ക്ഷമാപണം കലക്കി.

    ReplyDelete
  28. എന്റെ നെഞ്ചത്ത് പൊങ്കാലയിട്ടല്ലോ മനുഷ്യാ :(

    സൂപ്പർബ് അടിക്കുറിപ്പുകൾ‌, താങ്കളുടെ പ്രിസ്കൃപ്ഷൻ പോലെ തന്നെ, വായിച്ചവർ ചിരിച്ചു പോവും :)

    ReplyDelete
  29. ഹാവൂ, പകുതി ആശ്വാസമായി..

    ReplyDelete
  30. ജയേട്ടാ
    വിവരണങ്ങളും ചിത്രങ്ങളും അടികുറിപ്പുകളും എല്ലാം നന്നായിട്ടുണ്ട്

    ReplyDelete
  31. ഇതിൽ കൂടുതൽ മീറ്റ് വിശേഷങ്ങൾ ഇനിയെന്തു പറയാൻ...

    വളരെയധികം നന്ദി ഡോക്ടർ സാർ...

    :)

    ReplyDelete
  32. സന്തോഷമായി മാഷേ ...
    ഫോട്ടോസും വിവരണവും അസ്സലായി ...

    ReplyDelete
  33. കലക്കി കേട്ടോ,ഫോടോ പിടിച്ചു കൊണ്ടു നടന്നപ്പോള്‍ ഇതൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു,അതിനാല്‍ വലിയ തോതില്‍ ഒരു ഞെട്ടല്‍ ഉണ്ടായില്ല.
    ഹെഹെ
    ഇഷ്ടായി കേട്ടോ
    ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

    --

    ReplyDelete
  34. സന്തോഷം തോനുന്ന പോസ്റ്റ്‌.

    അടുത്തൊരു മീറ്റ്‌ ഉണ്ടെങ്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കും.

    ReplyDelete
  35. valarea nannayittundu
    nammalea polulla paavangalonnum illengilum

    ReplyDelete
  36. Dear Doctor,
    ഫോട്ടോസും അടിക്കുറിപ്പുകളും കലക്കി.

    ReplyDelete
  37. തുഞ്ചന്മീറ്റിപ്പോഴാണ് കൺനിറയെ കണ്ടത്.

    ReplyDelete
  38. തുഞ്ചനും കുഞ്ചനും മോയീങ്കുട്ടിവൈദ്യരും അക്ഷരങ്ങൾക്കൊണ്ട് വെളിച്ചംതീർത്ത മണ്ണിൽ ബൂലോക അക്ഷര സ്നേഹികളുടെ സ്നേഹ കൂട്ടം നവോന്മേഷം പകർന്നു.....
    പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലൊ എന്നു പരിതപിക്കുന്നു.
    മീറ്റിന്‌ വരാതെ തന്നെ മീറ്റിനെ വിശദമായി അവതരിപ്പിച്ചിതിൽ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു...
    എല്ലാ ആശംസകളും!

    ReplyDelete
  39. അടിപൊളി....കുറെ ചിത്രങ്ങള്‍ ഉണ്ടല്ലോ? നന്നായിട്ടുണ്ട്. അഭിനന്ദനങള്‍

    ReplyDelete
  40. ഓ ഇപ്പൊ വല്ലാത്ത സന്തോഷം തോന്നുന്നു..
    ഒന്ന് കൂടാന്‍ ഞങ്ങള്‍ക്കും ആയെങ്കില്‍...പകരം
    ഞങള്‍ ഇവിടെ കൂടാന്‍ ആലോചിക്കുന്നു..
    UAE ബ്ലോഗേഴ്സ് മീറ്റ്‌ ഉടന്‍...ആലോചന യോഗം
    ഏപ്രില്‍ 29nu ദുബായ് കരാമ സാബീല്‍ പാര്‍കില്‍.
    please contact 0507649459 Sulfiqar
    0559902247 ഷബീര്‍ or 0506212325 അനില്‍ കുമാര്‍.c .p .
    please visit
    http://mameets.blogspot.com/2011/04/blog-post _18.html

    ReplyDelete
  41. ശരിക്കും സങ്കടമുണ്ട് - എന്റെ നാട്ടില്‍ ഇത്രേം വലിയ ഒരു കൂട്ടം നടന്നിട്ട് പങ്കെടുക്കാന്‍ ആവാഞ്ഞതില്‍!
    എന്റെ വലിയ നഷ്ടം!
    ഇത് ഒരു ചരിത്ര സംഭവം തന്നെ.ത്രിമൂര്‍ത്തികള്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.
    ഇതിലെ പല മുഖങ്ങളും അപരിചിതമാണ്.അവരുടെ വാക്കുകള്‍ പരിചിതവും...
    അടിക്കുറിപ്പും ചിത്രങ്ങളും വളരെ നന്നായി.ശരിക്കും ചിരിപ്പിച്ചു.
    എല്ലാവര്ക്കും നന്മകള്‍ നേരുന്നു
    (തണല്‍)

    ReplyDelete
  42. തുഞ്ചന്‍ പറമ്പില്‍ ചെന്നിറങ്ങിയ പോലെ.. അടിപൊളി..

    ReplyDelete
  43. കൊള്ളാം നന്നായിട്ടുണ്ട് :)
    എനിക്ക് മെയില്‍ അയക്കുമെല്ലോ
    anjalianilkumar08@gmail.com

    ReplyDelete
  44. മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത സങ്കടം തീര്‍ന്നു ഡോക്ടറെ...അത്രക്കും നന്നായി....ഓഗസ്റ്റില്‍ ആരെങ്കിലും ഒരു മീറ്റ്‌ സംഘടിപ്പിക്കണേ...

    ReplyDelete
  45. ഹാവൂ...ഇപ്പോഴെങ്കിലും കണ്ടല്ലോ എല്ലാ മുഖങ്ങളും...

    ReplyDelete
  46. ഇത്രയും നല്ല ഫോട്ടോകൾ നല്ല പത്തര മാറ്റ് വിവരണത്തോടെ വിളംബിയതിനു ഡോ. എന്റെ വക ഒരു സ്പെഷൽ തൻക്സ്...

    ReplyDelete
  47. മീറ്റിനു വൈകി വന്നതോണ്ട്
    മീറ്റും ഈറ്റും വേണ്ട വിധം ആസ്വദിക്കാനായില്ല.
    എന്നാലും ഈറ്റ് ഒരൊന്നൊന്നര ഈറ്റായിരുന്നു.
    (നാമൂസിന്റെ നാമൂസ് തീറ്റക്കാര്യത്തിലില്ലാട്ടോ, മൂപ്പരായിരുന്നു തുണ)


    കാണാനും പരിചയപ്പെടാനും ആഗ്രഹിച്ച കുറെ പേരെ കാണാനൊത്തില്ലെന്ന വിഷമമുണ്ട്.
    പോസ്റ്റ് കലക്കി.
    പ്രത്യേകിച്ച് എന്റെ ഫോട്ടോ..(ഫയൽ സൈസും, പിക്സലും ഒക്കെ കുറച്ചതു മൂലം അല്പം ഗ്ലാമര്‍ കുറഞ്ഞു പോയതു കാര്യാക്കുന്നില്ല.)
    എന്റെ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം കിട്ടിയ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു.
    അല്ല പിന്നെ..


    സംഘാടകര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍.

    ReplyDelete
  48. കൊതിപ്പിച്ചു ചങ്ങാതീ... നന്ദി

    ReplyDelete
  49. ശോ...വരാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് എന്തൊരു സങ്കടം,
    ശരിക്കും വിഷമം തോന്നുന്നു .
    റിപ്പോര്‍ട്ടിംഗ് നന്നായി ഡോക്ടര്‍

    ReplyDelete
  50. അത്രേം നേരം ഓടി നടന്നിട്ട് ഇത്രേം പോട്ടം മാത്രം കിട്ടീള്ളോ‍? മീറ്റില്‍ പങ്കെടുത്തവരെ മനസ് കുളിര്‍പ്പിക്കുകയും പങ്കെടുക്കാത്തവരെ കൊതിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്. ഡോക്റ്ററേ! സംഗതി കലക്കി.

    ReplyDelete
  51. ശ്രീ നാഥന്‍ മാഷെ കണ്ടപ്പോള്‍ ഞാനും മനോരാജ് ചോദിച്ചു പോയത് പോലെ (ഈ ചെറിയ ശരീരത്തില്‍ നിന്നാണോ സിസ്റ്റംസ് & സിഗ്നല്‍സും മറ്റും വന്നതെന്ന്) ചോദിച്ചു പോയി
    ഇത്രയും ഗ്ലാമര്‍ ഇല്ലാത്തതു കൊണ്ട ഞാന്‍ ഈ ഫോട്ടോവില്‍ ഒന്നും ഇല്ലാതെ പോയത്

    ReplyDelete
  52. പോസ്റ്റ് കാണാന്‍ വൈകി..മനോഹരമായി എഴുതിരിക്കുന്നു.എല്ലാവരുടേയും പേരെഴുതിയുള്ള ഫോട്ടോകള്‍ നന്നായി...ഇതില്‍ നിന്നും ഒന്നു രണ്ടു ഫോട്ടോകള്‍ ജയന്റെ അനുവാദത്തോടെ ഞാന്‍ മോഷ്ടിയ്ക്കുന്നു :) :)

    ReplyDelete
  53. മീറ്റിന്റെ ഫോട്ടോസ് കാത്തിരിക്കുകയായിരുന്നു....
    വിവരണം, ഫോട്ടോസ്, അടിക്കുറിപ്പുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം.
    നന്ദി ജയേട്ടാ....

    ReplyDelete
  54. ഇപ്പോ ശരിക്കും മീറ്റ് മിസ്സായി...

    ReplyDelete
  55. ജയേട്ടാ, ഇത് കലക്കി.... ഒരു കൂട്ടം ബ്ലോഗ്ഗര്‍മാര്... എല്ലാവരെയും ഒരു വിധം നന്നായി കവര്‍ ചെയ്തു എന്ന് തോന്നുന്നു.....

    ReplyDelete
  56. പാവം ഞാന്‍... എന്നെ കാണാനെ ഇല്ലല്ലോ ...?

    ReplyDelete
  57. വട്ടപ്പറമ്പനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി മാത്രം ഇറക്കിയ ഈ പോസ്റ്റ് ഞാന്‍ കമന്റിടാതെ ബഹിഷ്കരിക്കുന്നു. എന്റെ രണ്ടിലധികം ഗ്ലാമര്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനും എന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നു!!! :)

    മീറ്റ് ഗംഭീരം ഈറ്റ് ഗംഗംഭീരം.... (സദ്യയില്‍ സജ്ജീവേട്ടന്‍ എന്റെ മുന്നില്‍ അടിയറവ് പറഞ്ഞതാ മറ്റൊരു നേട്ടം)

    ReplyDelete
  58. വായിച്ചു കമന്റിയ എല്ലാവർക്കും നന്ദി!

    സത്യത്തിൽ ഇനിയും 100 ഫോട്ടോസ് എങ്കിലും ഇടാൻ കയ്യിലുണ്ട്. ഇത്രയും അപ് ലോഡ് ചെയ്യാൻ തന്നെ ഒരു ദിവസം മുഴുവൻ മെനക്കെട്ടു.

    എന്റെ നെറ്റ് സ്ലോ ആണ്.

    അതുകൊണ്ട് ഫോട്ടോ വരാത്തവർ ക്ഷമിക്കണേ...

    ReplyDelete
  59. സത്യത്തിൽ ഡോക്ടർ അവിടെ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ.. ഞാൻ വന്നേനെ എന്റെ ഹൃദയം കീറി മുറിച്ച ഡൊക്ടരുടെ വാക്കുകൾ അവഗണിച്ച്....ഇനിയിപ്പോൾ പറഞ്ഞിട്ടെന്ത് കാര്യം... യോഗമുണ്ടെങ്കിൽ അടുത്തമീറ്റിന്

    ReplyDelete
  60. ഒരു സംശയവും വേണ്ടാ, തുഞ്ചനും കുഞ്ചനും സന്തോഷിച്ചിട്ടുണ്ടാവും.

    ReplyDelete
  61. മീറ്റും ഈറ്റും കണ്ടു മനസ്സ് നിറഞ്ഞത് ഇപ്പഴാ..
    എല്ലാവരെയും കാണാതെ പഠിക്കുകയായിരുന്നു.
    എവിടെയെങ്കിലും വെച്ച് കണ്ടാല്‍ തിരിച്ചറിഞ്ഞ് മിണ്ടാതെ പോരാലോ..!
    രണ്ടുമൂന്നു ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
    എല്ലാം ചാര്‍ജ്‌ തീര്‍ന്നു എന്‍റെ ചാര്‍ജും ഇപ്പൊ തീരുമെന്ന മട്ടിലിരിക്കുമ്പോഴാണ് ഇന്നലെ രാത്രി ആരൊക്കെയോ കറണ്ടാപ്പീസ്‌ തച്ചു പൊളിക്കാന്‍ ചെന്നത്.അതുകൊണ്ടിപ്പോ എന്‍റെ വിലയേറിയ കമന്റിവിടെ ഇടാന്‍ പറ്റി..!!

    ReplyDelete
  62. ഇതുവരെ ആരോടും പറയാത്ത ഒരു പരാതിയുണ്ടായിരുന്നു. മീറ്റിന്റെ നല്ല ചിത്രങ്ങളൊന്നും കണ്ടില്ലെന്ന്. അത് ഇതോടെ തീർന്നു. ചിത്രങ്ങളും വിവരണവും ഹൃദ്യമായി...
    അഭിനന്ദനങ്ങൾ!

    ReplyDelete
  63. അങ്ങനെ വരട്ടേ... രണ്ട് ദിവസായി നല്ല ഒരു തുഞ്ചന്‍ പോസ്റ്റിനായി കാത്തിരിക്കുന്നു. സംഗതി ഗംഭീരമായല്ലേ... ആശംസകള്‍

    ReplyDelete
  64. എന്നെങ്കിലുമൊരിക്കൽ ഇത്പോലൊരു മീറ്റിന് പങ്കെടുക്കണമെന്ന ആഗ്രഹം ഇരട്ടിപ്പിച്ചു, ജയേട്ടന്റെ വിവരണങ്ങളും ചിത്രങ്ങളും.. :((

    ReplyDelete
  65. ഗംഭീരം ഡോക്ടറേ.. എല്ലാം നേരിൽ കണ്ടതുപോലെ... നന്ദി.വളരെ വളരെ നന്ദി; പഴയപരിചയക്കാരെയൊക്കെ ഫോട്ടോകൾ വഴികണ്ടതിൽ സന്തോഷം... :-)

    ReplyDelete
  66. കണ്ടതിൽ ഇതിലാണ്‌ ഏറ്റവും നല്ല ചിത്രങ്ങൾ. അഭിനന്ദനങ്ങൾ!

    ReplyDelete
  67. കൊള്ളാം നല്ല വിവരണം ..എല്ലാരെയും കണ്ട പോലെ തന്നെ...പിന്നെ ഫോടോ സൈസ്‌ കുരക്കണ്ടായിരുന്നു..എല്ലാരുടെയും തനി സ്വരൂപം..കാണാമായിരുന്നു..എന്തേ...

    ReplyDelete
  68. പൊന്നു ഡോക്ടര്‍ സാറേ... കലക്കി..
    മീറ്റിന്റെ ഏറ്റവും നല്ല ചിത്രങ്ങള്‍ ഇവിടെ ആണ് കണ്ടത്...
    എല്ലാരുടെയും പേര് വിവരങ്ങള്‍ കൃത്യമായി കൊടുത്തിരിക്കുന്നതും ശരിക്കും ഉപകാരപ്രദമായി...
    ജയേട്ടന്‍ പോസ്റ്റ് ചെയ്ത കഴിഞ്ഞ തവണത്തെ മീറ്റിന്റെ ചിത്രങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത് കൊണ്ട് ഇത്തവണയും ഞാന്‍ ഇതുപോലൊരു സൂപ്പര്‍ കവറേജു തന്നെ ആണ് പ്രതീക്ഷിച്ചത്.... പ്രതീക്ഷ അസ്താനതായീല്ല.

    BYB, നിങ്ങളുടെ ക്യാമറ കൊള്ളാട്ടോ.. എന്റെ ഫോട്ടോ കണ്ടത് കൊണ്ട് പറഞ്ഞതാണ്...:-)

    @മഞ്ഞുതുള്ളി/പ്രിയ , അത് വേറൊരു മഞ്ഞുതുള്ളി ആണ്...അഞ്ജലി എന്ന മഞ്ഞുതുള്ളി...

    ReplyDelete
  69. ഉറപ്പായിരുന്നു,ഡോക്ടർ ഫോട്ടോസ് പോസ്റ്റ് ചെയ്യുമെന്ന്.അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.ഇപ്പോഴാ ആശ്വാസമായത്.

    ReplyDelete
  70. മീറ്റിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഇവിടെ കണ്ടു. നന്ദി മാഷേ...........

    ReplyDelete
  71. ഡോക്ടര്‍ ഓടി നടന്ന് എല്ലാരുടെയും പടം എടുക്കുന്നത് കണ്ടപ്പോള്‍ മുതല്‍ കാത്തിരിക്കുന്നതാ ഞാന്‍ ഈ പോസ്റ്റ്.. എന്നിട്ടും ഇവിടെ എത്താന്‍ താമസിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം .

    പടങ്ങള്‍ എല്ലാം നന്നായിട്ടുണ്ട് കെട്ടോ ... അടിക്കുറിപ്പാണ് എന്നും ഡോക്ടറുടെ മാസ്റ്റര്‍പീസ്...

    മീറ്റില്‍ കാണാതെ പോയ പല മുഖങ്ങളും ഇപ്പോഴാ കാണുന്നത് .. നന്ദി

    ReplyDelete
  72. ഗ്രേറ്റ്.. ജയൻ… ഗ്രേറ്റ്..!! ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.. ബ്ളോഗ് മീറ്റിനെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനി ഗൾഫിലെ സ്കൂൾ (വേനൽ കാല) അവധി കണക്കാക്കി ഒരു മീറ്റ് കൂടി വേണം.. എല്ലാവരെയും ഒന്ന് നേരിൽ കാണാല്ലൊ :)

    ReplyDelete
  73. nalla vivaranam. pankedukkan pattathathil ulla vishamam kurachu mari ithu kandappol. ennalum varan kazhinjilla enna vallatha visham . nattil undayirunnankil theerchayayum vannene. ee vivaranam thannathinu ORUPADU NANDI .

    ReplyDelete
  74. കുറച്ചെങ്കിലും വ്യത്യസ്തമാർന്ന ചിത്രങ്ങൾ നൽകി എന്നെ ഇത്തിരിയെങ്കിലും ആശ്വസിപ്പിച്ച ഡോക്കിട്ടറാശാനേ.. നന്ദ്രി
    :)

    ReplyDelete
  75. മീറ്റ്‌ പോസ്റ്റുകളില്‍ ഏറ്റവും മികച്ചവയിലോന്നാണ് ഇത്.
    ചിത്രങ്ങളും വിവരണങ്ങളും ഗംഭീരം എല്ലാവരെയും കണ്ട പ്രതീതി.
    നന്ദി ഡോക്ടര്‍.

    ReplyDelete
  76. മീറ്റിനെ കുറിച്ച്‌ അറിയാന്‍ വൈകിയതു കൊണ്ട്‌ എത്താനായില്ല.പിന്നെ പുതുമുഖമായതിനാല്‍ എല്ലാവരെയും നല്ല പരിചയമില്ലാത്തതിനാല്‍ ഒരു സന്ദേഹവുമുണ്ടായിരുന്നു.ആകെക്കൂടെ കിട്ടുന്ന ഒരു ഞായറാഴ്ചയായതിനാല്‍ പെട്ടെന്ന് എത്താനുമായില്ല.വല്ല്യ നഷ്ടമായിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നു. പോസ്റ്റും ഫോട്ടോസും അടിക്കുറിപ്പും ഒക്കെ നന്നായി , നന്ദി,അഭിനന്ദനങ്ങള്‍

    ReplyDelete
  77. വൈദ്യരെ..നന്ദി...ശെരിക്കും മീറ്റ്‌ കണ്മുന്നില്‍ കണ്ടത് പോലെ...സന്തോഷമായി.

    തുഞ്ചനും കുഞ്ചനും സന്തോഷിച്ചിട്ടുണ്ടാവണം....
    അവർക്കതിനേ കഴിയൂ....

    മലയാളത്തിന്റെ ഉയിർത്തെഴുന്നേൽ‌പ്പിന് ഒരു പുതിയ പാത വെട്ടിത്തുറന്ന് ഒരു കൂട്ടം ഭാഷാസ്നേഹികൾ ഒരുമിച്ചതിന്റെ പുളകം അവരെ ആനന്ദചിത്തരാക്കിയിട്ടുണ്ടാവും. തീർച്ച!

    ReplyDelete
  78. പോട്ടങ്ങളെല്ലാം കണ്ടു. നണ്ട്രി, വൈദ്യരേ.

    ReplyDelete
  79. കലക്കൻ പോസ്റ്റ് ജയാ..അടിക്കുറിപ്പുകൾ ഗംഭീരം..

    ഫോട്ടോകൾ നോക്കുന്നവർ ജയൻ അവസാനം എഴുതിയ വാചകം(ക്ഷമാപണം) പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു :)

    ReplyDelete
  80. ചിത്രങ്ങളും രസികന്‍ അടിക്കുറിപ്പുകളും ....കലക്കി ...തുഞ്ചന്‍ പറമ്പ് ഇളകി മറിഞ്ഞി ട്ടുണ്ടാകും തീര്‍ച്ച ..

    ReplyDelete
  81. കൂട്ടായ്മകള്‍ കുതിച്ചു പൊങ്ങട്ടെ. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    ആശംസകള്‍

    ReplyDelete
  82. ഡോക്ടര്‍ സാറേ,

    ഇത് വട്ടപ്പറമ്പന്റെ കള്ളി പൊളിച്ചടക്കിയതിന് കൊടു കൈ. എന്തായിരുന്നു മിസ്റ്റര്‍ വട്ടപ്പറമ്പന്റെ പ്രകടനം. എന്റെ പിറകേ നടന്ന് ഞാന്‍ കല്യാണം കഴിച്ചതാ കഴിച്ചാതാ എന്ന് പറഞ്ഞിട്ടും ആരൊക്കെയോ വട്ടപ്പറമ്പനോട് പാപ്പന്റെ മക്കള്‍കൊക്കെ ഇപ്പോള്‍ നല്ല ജോലിയൊക്കെ ആയി കാണുമല്ലേ എന്ന് ചോദിച്ചെന്നാ കേട്ടത്. :) :)

    മീറ്റിന്റെ കുറച്ച് ചിത്രങ്ങള്‍ ഇവിടെയും

    http://manorajkr.blogspot.com/2011/04/blog-post_19.html

    മീറ്റിന്റെ ഒരു റിപ്പോര്‍ട്ട് ഇവിടെയും ഉണ്ട്..
    http://manorajkr.blogspot.com/2011/04/blog-post.html

    ReplyDelete
  83. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം.

    ReplyDelete
  84. ചങ്ങമ്പുഴക്കു ശേഷം തുഞ്ചനെയും കുഞ്ചനെയും
    ഒരുമിപ്പിച്ചതു ഡോക്ടറണു്.ഉചിതമായിരിക്കുന്നു
    തലക്കെട്ട്.സജീമിനെയും എന്നെയും വിട്ടില്ല.
    എന്നാല്‍ തബാറാക്കിനെ ബോളിവുഡ് താര
    മാക്കിയ വിദ്യ അസ്സലായി. എല്ലാം തന്നെ
    അസ്സലായിട്ടുണ്ട്.

    ReplyDelete
  85. ജയന്‍ ഡോക്ടര്‍ ടെ ഫോട്ടോ ബ്ലോഗ്‌ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ,ഇന്ന് ഇത് കൂടി കണ്ടപ്പോള്‍ ഒരു ബ്ലോഗ്‌ മീറ്റ്‌ നാട്ടില്‍ കൂടാനുള്ള ആഗ്രഹം .. .എല്ലാരേയും അടുത്ത് നിന്ന് കണ്ടപ്പോലെ ...

    ബ്ലോഗെഴുത്തുകാരുടെ, ഏറ്റവും വലിയ കൂട്ടായ്മ!!!

    ഫോട്ടോകളും കലക്കി !!!
    (ഫോട്ടോകളിലെ താരം പ്രവീണ്‍ തന്നെ .ബൈക്ക് ഓടിച്ചു വന്നു ,അവിടെ മുഴുവന്‍ ഓടി നടന്നു എല്ലാം ശെരിയാക്കി ,തിരിച്ചു മനോരാജ് ടെ ഒക്കെ കൂടെ കാറില്‍ പോയോ ?അപ്പോള്‍ ആ ബൈക്ക് എവിടെ പോയി ?ഈ പ്രവീണ്‍ ടെ ഒരു കാര്യം ..ഹഹ )

    ReplyDelete
  86. ഇവിടെ വന്നുചേർന്ന എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും നന്ദി!

    സിയ,

    സത്യത്തിൽ പ്രവീൺ തികച്ചും സൽസ്വഭാവിയും, സ്നേഹസമ്പന്നനും, ഉപകാരിയും, സർവോപരി ഒരു ബുദ്ധിജീവിയുമാണ്!

    ഇതെന്താണ് ആളുകൾ തിരിച്ചറിയാത്തത്!?

    ReplyDelete
  87. ഫോട്ടോയും വിവരണവും കണ്ടാസ്വദിച്ചു, അവിടെ കൂടിയവരെപ്പോലെ.

    അഭിനന്ദനങ്ങൾ

    ReplyDelete
  88. അടിയില്‍ ആ ക്ഷമാപണം നടത്തിയത്‌ നന്നായി മാഷെ..ഞാന്‍ തെറ്റിദ്ധാരണ മൂലം ഇരിക്കയായിരുന്നു. അവസാനം വായിച്ചപ്പോള്‍ അത് മാറിക്കിട്ടി.

    വളരെ വിശദമായ ഫോട്ടോ സെക്ഷന്‍ കലക്കി.
    അടിക്കുറിപ്പും ഫോട്ടോസും എല്ലാം നാന്നായി.
    സജീവേട്ടന്റെ ബ്ലോഗ്‌ നോക്കി കണ്ണ് തള്ളി ഇരിക്കയായിരുന്നു.

    ReplyDelete
  89. ഹാവൂ !!!
    ഉഗ്രന്‍ മീറ്റും ചിത്രങ്ങളും, അതിനൊത്ത അവതരണവും.
    നാട്ടില്‍ ഇല്ലാത്തത് കൊണ്ടു പങ്കെടുക്കാന്‍ പറ്റിയില്ല.
    എല്ലാരേയും കണ്ടതില്‍ വലിയ സന്തോഷം.

    ReplyDelete
  90. അപ്പോ നമ്മ കാഴ്ചയിൽ ഇങ്ങനെയൊക്കെ ഇരിക്കും അല്ലേ? ശ്ശേ! അല്ല, ഫയൽ സൈസ് കുറച്ചിട്ടല്ലേ? ഒരുകണക്കിനു നന്നായി. ആരാധകരുടെ തിരക്ക് കുറയുമല്ലോ!

    ഫോട്ടോകളും അടിക്കുറിപ്പുകളും കലക്കി!

    ReplyDelete
  91. ഇതിനു മുപു വന്ന പല പോസ്റ്റുകളും ഒന്നു വെറുതെ നൊക്കിയങ്ങു വിട്ടു.:) എന്തിനാ ഡോക്ടറടെ പോസ്റ്റു വരാന്‍ കിടക്കുമ്പോള്‍ എന്നു മനസിലുറപ്പിച്ചതു കോണ്ട്. വന്നപ്പോള്‍ ഉശിരന്‍. ബാക്കി കൂടെ വരാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  92. ജയന്‍ ഡോക്ടറേ,
    കഷ്ടപ്പെട്ട്..
    ബുദ്ധിമുട്ടി..
    മീറ്റ് പോസ്റ്റ് ലിങ്കുകളെല്ലാം കൂടെ
    ദോണ്ടെ.. ഇവിടെയിട്ടിട്ടുണ്ട്..
    ഒപ്പം ഈ പോസ്റ്റും ചേര്‍ത്തിരിക്കുന്നു കെട്ടോ..
    http://entevara.blogspot.com/2011/04/2011.html

    ReplyDelete
  93. ((എന്തിനാ ഒരു സെഞ്ച്വറി കമന്റ് അടിക്കാനുള്ള ചാന്‍സ് വെറുതേ കളയുന്നത്..))

    പടംസ് കലക്കി കെട്ടോ..
    ചില പോര്‍റ്റ്രെയിറ്റ്സൊക്കെ സൂപ്പര്‍ ആയി..
    കണ്ടും വായിച്ചും മനസ്സ് നിറഞ്ഞു..
    ഇങ്ങനൊന്നാണല്ലോ ഞങ്ങള്‍ ഗള്‍ഫ് ബ്ലോഗ്ഗേഴ്സ് കാത്തിരുന്ന പോസ്റ്റ്!

    ReplyDelete
  94. ഡോൿടർ തികച്ചും സമ്പൂർണ്ണവും സരസവും ആയ റിപ്പോർട്ട്. നന്നായിരിക്കുന്നു. കഴിഞ്ഞ പല മീറ്റുകളിലും പങ്കുകൊള്ളാൻ സാധിച്ചു. എന്നാൽ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാൻ സാധിക്കാത്തതിൽ വിഷമം ഉണ്ട്. വിജയപ്രദമായി ഈ സമാഗമം സംഘടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    ReplyDelete
  95. ഡോക്ടര്‍ , അടിക്കുറിപ്പുകള്‍ തന്നെയാണ് എന്നും താങ്കളുടെ മാസ്റ്റര്‍ പീസുകള്‍ . നന്ദി, ഈ കലക്കന്‍ വിവരണത്തിന്.

    ReplyDelete
  96. ഡോക്ടര്‍ സാര്‍.. ചിത്രങ്ങളും അടിക്കുറിപ്പും ഗംഭീരമായിട്ടുണ്ട്. നേരില്‍ കാണാന്‍ ആഗ്രഹിച്ച എല്ലാവരെയും ഇങ്ങനെ ഫോട്ടോകളില്‍ എങ്കിലും കണ്ടല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ചെറിയ ഒരു സമാധാനം. ഇതെല്ലം കണ്ടുകഴിഞ്ഞപ്പോള്‍ തുഞ്ചന്‍പറമ്പില്‍ ഉണ്ടായിരുന്ന പോലെ തോന്നുന്നു. ശരിക്കും നല്ല "അവിയല്‍" പരുവത്തില്‍ ഉള്ള ഒരു പോസ്റ്റ്‌ തന്നെ. ഇതില്‍ ഇല്ലാത്തതായി ഇനി ഒന്നും ഉണ്ടാവില്ല. എല്ലാ വിഭവങ്ങളും അടങ്ങിയ ഒരു ഉഗ്രന്‍ സദ്യ തന്നെ ഇവിടെ ഒരുക്കിവച്ചതിന് നന്ദി ..:)

    ReplyDelete
  97. ഇതൊക്കെ കണ്ട് ഇവിടിരുന്ന് നെടുവീർപ്പിടുക എന്നല്ലാതെ
    എന്തു ചെയ്യാനാ....

    ദുബായ് മീറ്റല്ലാതെ,
    നാട്ടിലെ ഒരു മീറ്റിൽ ഒരു നാൾ കൂടണം...

    വ്യത്യസ്ഥമായ പോട്ടങ്ങളും പാരയും നന്നായി..
    നണ്ട്രി....

    ReplyDelete
  98. മീറ്റ്‌ പോസ്റ്റുകളില്‍ നല്ലൊരു പോസ്റ്റ്‌. എന്തായാലും പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഏറെയാണ്‌. പങ്കെടുക്കാന്‍ ഏറെ കൊതിച്ചിരുന്നു. നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. ഫോട്ടോകള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നു....

    ReplyDelete
  99. ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് ജയന്‍... മീറ്റിനെ ആദ്യാവസാനം ഒപ്പിയെടുത്തിട്ടുണ്ടല്ലോ. പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ വളരെ വിഷമം തോന്നുന്നു.
    അടിക്കുറിപ്പുകള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ ...!

    ReplyDelete
  100. ജയന്‍, അസലായി പോസ്റ്റി. മീറ്റില്‍ പങ്കെടുത്തില്ലെങ്കിലെന്താ അതെ അനുഭവം ഞങ്ങള്‍ വായനക്കാര്‍ക്കുണ്ടായി

    ഈ പൊസ്റ്റിലെ കമന്റ്‌ ബോക്സ്‌ ഓഫീസില്‍ നിന്നും നോക്കുമ്പോള്‍ തുറക്കുന്നില. Full page എന്ന ഒപ്ഷന്‍ കൊടുക്കുന്ന കമന്റ്‌ ബോക്സ്‌ തുറക്കും അങ്ങനെ ആയാല്‍ അവിടെ വച്ച്‌ എഴുതണം എന്നു തോന്നിയാല്‍ എഴുതാന്‍ സാധിക്കും ഇല്ല്ലെങ്കില്‍ ഇതുപോലെ വല്ലപ്പോഴും മാത്രം ആയിപ്പോകും

    ReplyDelete
  101. ഗംഭീരം.ഇ എഴുത്തിനു പുതിയമാനം......സസ്നേഹം

    ReplyDelete
  102. പങ്കെടുത്തവര്‍ക്ക് നോക്കി നോക്കി രസിക്കാന്‍..
    അതിന്‌ ഭാഗ്യമില്ലാതെ പോയവര്‍ക്ക് കണ്ടു കൊതിക്കാന്‍..
    മതിയായ പോസ്റ്റ്‌.
    മീറ്റിന്റെ തുടിപ്പുകള്‍ മുഴുവന്‍ വായനക്കാരിലെത്തിച്ചതില്‍ അഭിനന്ദങ്ങള്‍..

    ReplyDelete
  103. ഗംഭീരം , ജയാ ! തത്തകര്‍ത്തു !!!

    ReplyDelete
  104. മാഷേ കലകലക്കി!
    ഫോട്ടോസൊക്കെ നന്നായി!
    എന്റെ പോട്ടം പ്രൊഫൈല്‍ ഫോട്ടോ ആവാന്‍ സാധ്യതയുണ്ട്!
    നന്ദി മാഷേ!

    ReplyDelete
  105. അസ്സലായിട്ടുണ്ട് ട്ടാ.

    ReplyDelete
  106. ഫോട്ടൊകളെല്ലാം അസ്സലായി. എന്റെ ഫോട്ടോ കാണാതെ ഡോക്ടറെ വിമര്‍ശിക്കാന്‍ നിന്നപ്പോഴേക്കും അതും കണ്ടു. ഒത്തിരി നന്ദി!.

    ReplyDelete
  107. ജയേട്ടാ....... കിടിലന്‍ ടൈമിങ്ങിലുള്ള പടങ്ങളും പൊളപ്പന്‍ ടൈറ്റിലുകളും....
    നഷ്ട്ടപ്പെട്ടതിനെ ഓര്‍ത്ത്‌ ദുഖിച്ചിട്ടെന്തിനാ... അല്ലെ? ങാ...!

    ReplyDelete
  108. ഇലയിട്ട് ചോറിന് കാത്തിരുന്നാലെന്താ ഇതോടെ വയറുനിറഞ്ഞു....കാഴ്ച സദ്യ കെങ്കേമം സര്‍.....വൈകിവന്നതിനാല്‍ പലരേയും പരിചയപ്പെടാനാകാതെപോയ സങ്കടം ഇപ്പഴാ തീര്‍ന്നത്....നന്ദി....

    ReplyDelete
  109. ഹരികൃഷ്ണന്‍

    വളരെ നന്നായിട്ടുണ്ട് ജയെട്ടാ.... :)

    ReplyDelete
  110. തുഞ്ചന്‍ പറമ്പിന്റെ ധാരാളം ഫോട്ടോ ഉള്‍കൊള്ളുന്ന ബ്ലോഗുകളും വന്നു. പക്ഷെ എന്റെ അസാന്നിദ്ധ്യം സംശയിക്കാവുന്ന വിധം ആരുടെയും ഫ്രെയിമില്‍ ഞാന്‍ പെട്ടിരുന്നില്ല. ജയന്‍ ഡോക്ടറുടെ ക്യാമറയില്‍ കുടുങ്ങിയുട്ടുണ്ടെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല.

    സുശീലും ബ്രൈറ്റുമായി വീട്ടുകാര്യം പറഞ്ഞതാണ് കെട്ടോ ആശയ സംവാദം ആയിരുന്നില്ല.:)

    ബ്ലോഗ് മീറ്റിന്റെ സമ്പൂര്‍ണമായ അവതരണം നടത്താന്‍ കഴിഞ്ഞതില്‍ ഡോക്ടര്‍ക്ക് അഭിമാനിക്കാം.

    ReplyDelete
  111. പറഞ്ഞപോലെ ഈ ഡോക്ടര്‍ക്ക് പോട്ടം പിടിക്കാനല്ലാണ്ട് ചികിത്സിക്കാന്‍ വല്ലതും അറിയുമോ ആവോ !!! ;)

    ReplyDelete
  112. ബ്ലോഗ്‌ സദ്യ ഹൃദ്യം സന്തോഷകരം. ശരിക്കും മിസ്സായി. നല്ല ഫോട്ടോസ് നല്ല വിവരണംസ്.

    ReplyDelete
  113. ഫോട്ടോസ് എല്ലാം കണ്ടു..
    ആശംസകള്‍

    ReplyDelete
  114. ഫോട്ടോസും കമന്റുകളും കലക്കീട്ടുണ്ട് ട്ടാ...

    ReplyDelete
  115. എന്നത്തേയും പോലെ കിടിലന്‍ ക്യാപ്ഷന്‍..!

    ReplyDelete
  116. മൊഞ്ചുള്ള വർണ്ണപ്പകിട്ടുമായി തുഞ്ചനും,കുഞ്ചനും പിന്നെ ഇവരോടൊപ്പം നെഞ്ചിലേറിയ ബൂലോഗരും...!


    ആദ്യവായനയിലും,കാണലിലുംതന്നെ പെരുത്തിഷ്ട്ടപ്പെട്ട പോസ്റ്റ്...
    രണ്ടാം വായനയിൽ അടികുറുപ്പുകളിൽ ഉന്മത്വനായി ,മൂന്നാം എത്തി നോട്ടത്തിൽ എല്ലാ വിശദ വിവരങ്ങളും കണ്ടുവന്നപ്പോൾ മീറ്റിൽ നേരിട്ട് പങ്കെടുത്ത അനുഭവം കൈവന്നു..
    കേട്ടൊ ജയൻ ഭായ്.
    അഭിനന്ദനങ്ങൾ...

    അടുത്ത മീറ്റ് ഡേറ്റ് ഫിക്സ് ചെയ്തുവോ...

    ReplyDelete
  117. അയ്യോ പത്രക്കാരനെ കാണാനേ ഇല്ലാ...

    ReplyDelete
  118. അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേ

    ReplyDelete
  119. ഡോക്ടര്‍ തകര്‍ത്തു..പടങ്ങളും ക്യാപ്ഷനുകളും...എന്നാലും ആ പ്രവീണ്‍ ഇത്തരക്കാരനാണെന്നറിഞ്ഞിരുന്നില്ല.... ഇതിനു വല്ല കഷായമോ മറ്റോ ഉണ്ടോ മരുന്നായി?

    ReplyDelete
  120. അസ്സലായിട്ടുണ്ട് ....

    ReplyDelete
  121. കൂതറ ഹാഷിമിന്‌ ഒരു കൂതറപെണ്ണിനെ തിരയുന്നു

    ReplyDelete
  122. നല്ല വിവരണം!
    നല്ല ചിത്രങ്ങളും!
    ചിത്രങ്ങളുറ്റെ വലുപ്പം കുറച്ചെങ്കിലും കുഴപ്പമില്ലായിരുന്നു!

    കൂതറHashim നെ കണ്ടു.
    ചുള്ളന്‍!

    മൊത്തത്തില്‍ മീറ്റ് കളറായിട്ട്ണ്ട് ട്ടാ!

    www.chemmaran.blogspot.com

    ReplyDelete
  123. എല്ലാം നന്നായിട്ടുണ്ട്.മീറ്റിന് വരാൻ സാധിച്ചില്ല.ആശംസകൾ....

    ReplyDelete
  124. മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും ആസ്വദിച്ച എല്ലാവർക്കും നന്ദി!

    മലയാളം ബൂലോകം മറ്റെല്ലാ ഭാഷകൾക്കും മാതൃകയാകും വിധം വളരട്ടെ!

    ReplyDelete
  125. ജയന്‍ ഇതു നന്നായി...
    എല്ലാവരേയും പരിചയപ്പെടാന്‍ പറ്റിയില്ല എന്ന ദുഖം ബാക്കി..

    സംഘാടകരെപ്പോലും നേരെ ചൊവ്വെ കാണാനും പറ്റിയില്ല..ഈ പോസ്റ്റ്‌ മിക്കവരേയും തിരിച്ചറിയാന്‍ സഹായിച്ചു.. നന്ദി

    ReplyDelete
  126. വായിച്ചു, പടങ്ങൾ കണ്ടു.....
    സന്തോഷം.
    വന്നില്ലെങ്കിലും വന്നതു മാതിരിയായി.

    ReplyDelete
  127. ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
    ഒന്ന് സന്ദര്‍ശിക്കുക
    http://yathravazhikal.blogspot.com/2011/04/blog-post.html

    ReplyDelete
  128. മനസ്സുകൊണ്ട് അവിടെ എത്തിയതുപോലെ

    ReplyDelete