Wednesday, April 13, 2011

വരൂ!!!

തെരഞ്ഞെടുപ്പും കോലാഹലങ്ങളും അടങ്ങി.


തുഞ്ചൻ പറമ്പ് മീറ്റിന് ഇനി നാലു നാൾ മാത്രം. ഏപ്രിൽ 17 ന് കൂടുന്ന ഈ മീറ്റ് മലയാള ബ്ലോഗിംഗ് ചരിത്രത്തിൽ ഒരു സുവർണ ഏടായി മാറ്റാൻ എല്ലാ ബ്ലോഗർ സുഹൃത്തുക്കളും, ഇന്റർനെറ്റിൽ മലയാളം കൈകാര്യം ചെയ്യുന്ന സുഹൃത്തുക്കളും മുന്നോട്ടു വരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങാൻ പോകുന്ന ബ്ലോഗ് സ്മരണിക ഒരു പക്ഷെ ലോക ബ്ലോഗിംഗ് ചരിത്രത്തിൽ തന്നെ ഇടം തേടിയേക്കും!


സുഹൃത്തുക്കളുടെ സംഗമം എന്നതിലുപരിയായി ബ്ലോഗ് എന്ന മാധ്യമം മലയാളഭാഷയുടെ പരിപോഷണത്തിനും, പ്രചാരണത്തിനും, നവീകരണത്തിനും  കൂടി ഉപകാരപ്പെടുത്താൻ കൂടി നമുക്കു കഴിയും.

നമുക്കു കൂട്ടായി ചെയ്യാൻ നിരവധി കാര്യങ്ങളുണ്ട്.

1. ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് പരമാവധി മലയാളികളെ, പ്രത്യേകിച്ചും യുവാക്കളേയും, കൌമാരക്കാരേയും ആകർഷിക്കുക.

2. എഴുത്തുകാർ മാത്രം പോരാ, വായനക്കാരും, വിമർശകരും വേണം ബ്ലോഗിന്. വായന കൈമോശം വന്നവരേയും, ലോകത്തിന്റെ പലഭാഗങ്ങളിലായി ആനുകാലികങ്ങളും, പുസ്തകങ്ങളും കിട്ടാതെ ബുദ്ധിമുട്ടുന്നവരെയും, മലയാളം ബ്ലോഗ് വായനയിലേക്ക് ക്ഷണിക്കുക.

3. നവാഗതർക്കായി ബ്ലോഗ് ശില്പശാലകൾ ഹൈസ്കൂൾ, കോളേജ് തലങ്ങളിൽ സംഘടിപ്പിക്കുക.

4. ബ്ലോഗ് എഴുതുന്നവർക്ക് സ്വയം മെച്ചപ്പെടാനും, എഴുത്തിന്റെ നവീന മേഖലകൾ പരിചയപ്പെടാനും ഉള്ള അവസരങ്ങൾ സംഘടിപ്പിക്കുക. കഥ, കവിത, ലേഖനം, വിമർശനം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുക.

5. ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ധരെ ബ്ലോഗിലേക്കാകർഷിക്കുക. എഴുത്തിന്റെ മേഖലകൾ  വിപുലപ്പെടുത്തുക - കഥ, കവിത, ലേഖനം, നാടകം, നോവൽ, ചിത്രരചന, കാർട്ടൂൺ, ഫോട്ടോസ്, യാത്രാവിവരണം, നിരൂപണം, അഭിമുഖം,ഓർമ്മക്കുറിപ്പ്, പഠനസഹായി തുടങ്ങി നിരവധി മേഖലകൾ താല്പര്യമുള്ളവർക്ക് കൈകാര്യം ചെയ്യാനാവും.

6. പല ബ്ലോഗർ സുഹൃത്തുക്കളും വ്യക്തിപരമായി പരഞ്ഞ ഒരു കാര്യമാണ് അടുത്തത്. ആശയയദാരിദ്ര്യം! അത്  അതിജീവിക്കാനായി ബ്ലോഗ് വിഷയങ്ങളുടെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് ബ്ലോഗർമാരെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു.


ഉദാഹരണമായി, താഴെക്കാണുന്ന വിഷയങ്ങൾ ഒന്നു ശ്രദ്ധിക്കൂ.

സ്നേഹം
സാഹോദര്യം
പ്രണയം
പ്രതികാരം,
പ്രതീക്ഷ
നിരാശ
വെറുപ്പ്
ഭയം
കാമം
ഹാസ്യം
ഗൃഹാതുരത്വം
ദേശസ്നേഹം
ഫാന്റസി
കുറ്റാന്വേഷണം
ശാസ്ത്രം
ആരോഗ്യം
ചരിത്രം
മിത്ത്
സ്പോർട്ട്സ്
ഫെമിനിസം
സാമൂഹ്യനീതി
രാഷ്ട്രീയം
ഭാഷ
സംസ്കാരം
സിനിമ
ഫാഷൻ
സമ്പത്ത്
ദാരിദ്ര്യം
മദ്യം
മയക്കുമരുന്ന്
ജീവിതശൈലി

വിപണി
വിദ്യാഭ്യാസം
ബോധവൽക്കരണം(എയ്ഡ്സ്സ് , രക്തദാനം....)
കൌൺസലിംഗ്
ദാമ്പത്യം
ആത്മീയത
പ്രകൃതിസംരക്ഷണം
കൃഷി
വ്യവസായം
നിയമസാക്ഷരത
ലിംഗനീതി
അഴിമതിവിരുദ്ധപ്രചരണം

ഇങ്ങനെ എണ്ണമറ്റ വിഷയങ്ങൾ നമുക്ക് മുകളിൽ സൂചിപ്പിച്ച മേഖലകളിലൂടെ അവതരിപ്പിക്കാം. പെട്ടെന്നൊന്നും എഴുതാൻ തോന്നുന്നില്ലെങ്കിൽ ഈ വിഷയങ്ങളിൽ മറ്റുള്ളവർ എഴുതിയതു വായിക്കുക. പുതിയ ആശയങ്ങൾ താനെ മനസ്സിൽ വിരിയും!

ഈ വക കാര്യങ്ങളെക്കുറിച്ച് ഗൌരവമായി ചർച്ച ചെയ്യാൻ കൂടി തുഞ്ചൻ പറമ്പ് മീറ്റ് വേദിയാവട്ടെ എന്നു പ്രത്യാശിക്കുന്നു.

ഏപ്രിൽ 17 ന് കഴിയുന്നത്ര സുഹൃത്തുക്കളെ നേരിൽ കാണാനും, സംവദിക്കാനും കഴിയും എന്ന പ്രത്യാശയോടെ,

ജയൻ ഏവൂർ




32 comments:

  1. ഒരു പുലിവാൽ പോരാഞ്ഞ്, പിന്നെക്കുറേ പട്ടിവാലും, പൂച്ചവാലും ഒക്കെ പിടിക്കേണ്ടി വന്നതു കാരണം ഞാനും ഒരു മാസമായി വശക്കേടിലായിരുന്നു.

    രണ്ടു ദിവസത്തിനുള്ളിൽ ബൂലോകത്തു സജീവമാകാനാവും എന്നാണ് പ്രതീക്ഷ.

    മീറ്റിന് ഉറപ്പായും ഉണ്ടാകും!

    ReplyDelete
  2. എനിക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൂതറ ഹാഷിം വേണ്ടസഹായങ്ങൾ ചെയ്യ്ത് തരാമെന്നും പറഞ്ഞീരുന്നു. ഫെമിന എന്നെരു ബ്ലോഗറും വിളിച്ച് യാത്രയിൽ സഹായിക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ, പലകാരണങ്ങൾ കൊണ്ടും എന്റെ യാത്ര വല്ലാത്ത ബുദ്ധിമുട്ടാകും എന്നത് കൊണ്ട് ഞാൻ അതിൽ നിന്നും പിൻ വാങ്ങി.
    നല്ലെരു ശ്രമമാണ് ഈ ബ്ലോഗ് മീറ്റ്. ഇതിന്റെ അണീയറ പ്രവർത്തകർക്ക് വിജയാശംസകൾ………

    ReplyDelete
  3. ഹരികൃഷ്ണന്‍

    ആശംസകള്‍ !

    ReplyDelete
  4. അത് ശരി ഡോക്ട്ടർ സാബ് അപ്പോൾ കുറെ വാലുകളും പിടിച്ച് നടപ്പായിരുന്നു അല്ലേ...?
    എന്തായാലും തുഞ്ചൻ പറമ്പ് മീറ്റ് ഒരു ചരിത്രസംഭമായി മാറുവാൻ ബിലാത്തി ബൂലോഗരുടെ വക എല്ലാ ആശംസകളും...

    ReplyDelete
  5. സ്വന്തം വാല് തന്നെ പിടിക്കേണ്ടി വരാതിരുന്നത്, എന്തൊരു ഭാഗ്യം!!!

    ReplyDelete
  6. മീറ്റിൽ പങ്കെടുക്കാനുള്ള ആഗ്രഹമുണ്ട്.പക്ഷേ സാഹചര്യം അനുവദിക്കുന്നില്ല.എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  7. ഞാനും ചോദിക്കാന്‍ വരായിരുന്നു ഡോക്ടറെ കാണുന്നില്ലല്ലോ എന്ന് :)
    അപ്പോള്‍ പെട്ടൊന്ന് വരൂ നല്ല പോസ്റ്റുകളുമായി.
    മീറ്റ് അടിപൊളിയാകട്ടെ
    എന്‍റെയും ആശംസകള്‍

    ReplyDelete
  8. അതേയ് എല്ലാരും കൂടി അങ്ങട്ടു ഉഷാറാക്ക..അതെന്നെ എന്ത്യേ..ആശംസകള്‍..

    ReplyDelete
  9. എനിക്ക് ചില പ്രത്യേക അസൌകര്യങ്ങള്‍ മൂലം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. ഇതുവരെ ഒരു ബ്ലോഗ്ഗരെയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല, ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ബ്ലോഗ്‌ മീറ്റ് വന്‍വിജയം ആയിത്തീരാന്‍ എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  10. കാണാം തുഞ്ചത്ത്! വിഷുവാശംസകൾ!

    ReplyDelete
  11. ഡോക്റ്ററെ കാണാത്തതുകൊണ്ട് ആകെ ഒരു പ്രയാസം. ഇപ്പോഴാണറിയുന്നത് ഈ പുലിവാല് പിടുത്തം ഡോക്റ്റർക്കും ഉണ്ടെന്ന്.
    പുലിവാൽ പിടിച്ചിട്ടും എനിക്ക് തുഞ്ചൻ‌പറമ്പിലേക്ക് വരാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആശംസകൾ...

    ReplyDelete
  12. എല്ലാവരും സജീവമാകണം ബ്ലോഗിൽ എന്നൊക്കെ പറഞ്ഞ് ഡാക്കിട്ടർ കുറേ പോസ്റ്റുകളിട്ടത് തിരിച്ചടിച്ച് കണ്ടതിൽ ഗംഭീര സന്തോഷം.

    ReplyDelete
  13. ആ സ്നേഹസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത് തീര്‍ച്ചയായും എനിക്ക് വല്ലാത്തൊരു നഷ്ട്ടമായിരിക്കും.
    എന്ത് ചെയ്യാന്‍?
    എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  14. പങ്കെടുക്കണമെന്നു് ഒരുപാട് മോഹമുണ്ടായിരുന്നു. തുടക്കത്തിലേ ഉറപ്പായും പങ്കെടുക്കുന്നവരുടെ ലിസ്റ്റിലുമുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാൻ! സാധിക്കില്ല. അടുത്ത മീറ്റിനാവാം.

    ReplyDelete
  15. എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ബ്ലോഗ്‌ മീറ്റിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....

    വിഷു ആശംസകള്‍ ....

    ReplyDelete
  16. കൊള്ളാമല്ലോ നല്ല ഐഡിയ...............മീറ്റിന് എല്ലാവിധ ആശംസകളും ‍..

    ReplyDelete
  17. വലിയ ഒരു നഷ്ടമാണ് ഈ തുഞ്ചന്‍ ബ്ലൊഗ് മീറ്റ്... എന്തു ചെയ്യാന്‍... ഒരു രക്ഷയും ഇല്ല. എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  18. പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ വരാന്‍ കഴിയില്ല ,എല്ലാ ആശംസകളും

    ReplyDelete
  19. പങ്കെടുക്കാന്‍ എനിക്കും ആഗ്രഹമുണ്ട്..

    ReplyDelete
  20. ഈ സംഗമത്തിന് എല്ലാ ഭാവുകങ്ങളും. ഇതോടൊപ്പം ഇറങ്ങുന്ന സ്മരണിക കിട്ടിയാൽ കൊള്ളമെന്നുണ്ട്. എറണാകുളത്ത് ഇത് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    ReplyDelete
  21. പങ്കെടുക്കുന്നുണ്ട്

    ReplyDelete
  22. ഡോക്ടറേ... ഞാനും വരും എന്നെങ്കിലും ബ്ലോഗ്‌ മീറ്റില്‍... എല്ലാ വിധ ആശംസകളും നേരുന്നു തുഞ്ചന്‍ പറമ്പ്‌ മീറ്റിന്‌...

    പിന്നെ ഡോക്ടറുടെ ലിസ്റ്റില്‍ 'വിവര്‍ത്തനവും' കൂടി ഉള്‍പ്പെടുത്താം അല്ലേ?..

    ReplyDelete
  23. അവിടെ വരാനൊക്കില്ലല്ലൊ എന്ന സങ്കടം എനിക്ക്. പോയി വന്നിട്ട് വിവരങ്ങള്‍ പറഞ്ഞു തരണേ.

    ReplyDelete
  24. വരണം എന്നാഗ്രഹിക്കുന്നു പക്ഷെ നടക്കും എന്ന് തോന്നുന്നില്ല

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  25. അപ്പോ, സുഹൃത്തുക്കളേ...

    കഴിയുന്ന എല്ലാവരും മീറ്റിനു വരിക.

    നമുക്ക് ബൂലോകം ഒന്നിളക്കാം!

    ReplyDelete
  26. ഡോക്ടറേ,

    അവിടെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളു വന്നേനെ.

    മീറ്റിന് എല്ലാ ആശംസകളും. വിശദ്മായി വിവരങ്ങള്‍ തരുമല്ലോ
    സസ്നേഹം പ്രസന്ന

    ReplyDelete
  27. ആശയങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ
    പോലെയാണു്. നോക്കുമ്പോള്‍ കണ്‍വെട്ടത്തു
    അല്പം മാത്രം.എന്നാലങ്ങിനെയല്ല്ലല്ലോ.

    വളരെ നല്ല നിര്‍ദ്ദേശങ്ങള്‍. മീറ്റ് വിവരണം
    പ്രതീക്ഷിക്കുന്നു. ഫോട്ടോകളും.

    ReplyDelete
  28. ഡോക്ടറെ കണ്ടല്ലോ പക്ഷെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല..

    ReplyDelete