Friday, November 9, 2018

തായ്പ്പാട്ട്


കെഴക്കമ്മലയിലെ തെയ്യങ്ങൾ കോവിച്ചേ
ഉരുൾ പൊട്ടിപ്പൂലോകം
പൂണ്ടു വെറച്ചേ

തൂരിയ പകവാനും എങ്ങാണ്ടു പോയേ
നാലു നാൾ നിർത്താണ്ട് പേമാരി പെയ്തേ....

ആൾപ്പൊക്കം മരപ്പൊക്കം വെള്ളം
തള്ളി നെറയണ മലവെള്ളം

എന്റെ കുടിയിലും
തമ്പ്രാന്റെ മേടേലും
പത്തായപ്പുരയയിലും
വെള്ളം.....

പള്ളിമിനാരങ്ങൾ മുങ്ങി
ആണ്ടവൻ കോവിലും മുങ്ങി

മനുഷ്യനും പാമ്പും പട്ടി പശുവും
മലമ്പാമ്പുമൊന്നിച്ചു നീന്തി

എന്റെ കെടാങ്ങൾ എങ്ങാട്ടു പോയി
എനക്കൊരു പിടിയും ഇല്ലേ

അവരടെയച്ചൻ നാട്ടാരെ രച്ചിക്കാൻ വള്ളമെടുത്തൊണ്ടു പോയേ .......

18 comments:

  1. കൊള്ളാം.... നാടൻപാട്ടു ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാവട്ടെ....

    ReplyDelete
    Replies
    1. തേങ്ങായ്ക്ക് നന്ദി!!😊😊
      മാസത്തിൽ ഒന്ന് പറ്റുമോ എന്ന് നോക്കട്ടെ!

      Delete
  2. ഡോക്ടറേ, നമുക്ക് ഇതങ്ങ് തുടരാം കേട്ടോ...

    ReplyDelete
  3. ഹായ്.. ഡോക്ടറെ കൊള്ളാം ട്ടോ.. ആശംസകൾ.. വീണ്ടും വസന്തം..

    ReplyDelete
    Replies
    1. മീണ്ടും സന്ധിച്ചതിൽ സന്തോഷം!!😊😊

      Delete
  4. ഡോക്ടർ വന്നതിൽ സന്തോഷം.. പാട്ട് നന്നായിട്ടുണ്ട്.

    ReplyDelete
  5. ഒന്നു പാടി തരുവോ?

    ReplyDelete
  6. മലവെള്ളാപ്പാച്ചിലിൽ ഏവരും ഒന്നുപോൽ മുങ്ങി
    പ്രളയത്തിന് വലിയവൻ ചെറിയവൻ ഭേദമെയില്ലേ
    അമ്പലം പള്ളി മദ്രസ യെല്ലാമവൻ മുന്നിൽ ഒന്നുപോലെ
    കൊള്ളാം ഡോക്ടറേ കവിത ഇഷടായി
    അപ്പോൾ ഇനി ഇടയ്ക്കിടെ കാണാം അല്ലേ! #pvariel

    ReplyDelete
  7. നാടൻപാട്ടിന്റെ ഗ്രാമീണഭാഷ ഹൃദ്യം..ആശംസകൾ

    ReplyDelete
  8. നാടൻപ്പാട്ട് + വഞ്ചിപ്പാട്ട്
    നന്നായി ജയേട്ടാ

    ReplyDelete
  9. ചാലഞ്ചില്‍ പങ്കെടുത്തതിന് നന്ദി ..നല്ല രചന

    ReplyDelete
  10. ഡോക്റ്ററിൽ കവിത്വം തുളുമ്പി നിൽക്കുകയാണല്ലോ ...
    ഈ നാടൻ പാട്ട് കവിത അസ്സലായിട്ടുണ്ട് കേട്ടോ ഭായ്

    ReplyDelete
  11. മനുഷ്യനും പാമ്പും പട്ടി പശുവും
    മലമ്പാമ്പുമൊന്നിച്ചു നീന്തി
    ഇഷ്ടം ജയന്‍ സര്‍

    ReplyDelete
  12. നടുക്കടലിൽ കാണാതെ പോയ ഒരു തോണിയാണ് ഈ വരികളിൽ കണ്ടെത്തുന്ന ജീവിത ചിത്രം..

    ReplyDelete
  13. പുതിയ ബ്ലോഗ്‌ വസന്തകാലത്ത് നാടൻ പാട്ടുമായി വന്നല്ലോ. നന്നായി. കാര്യപ്രസക്തമായ പാട്ട്

    ReplyDelete
  14. വീണ്ടും പഴയ ആള്‍ക്കാരെയൊക്കെ കാണുമ്പോള്‍ സന്തോഷം.

    ReplyDelete