Friday, February 28, 2014

ഒരു സ്വപ്നം പൂവണിയുന്നു!


കഴിഞ്ഞ വർഷം ഒക്ടോബറിൽ എഴുതിത്തുടങ്ങിയ സച്ചിൻ സ്മരണകൾ പൂർത്തീകരിച്ചത് ഇക്കഴിഞ്ഞ ജനുവരി മാസമാണ്. എന്റെ ഉള്ളിൽ തന്നെയുള്ള സച്ചിൻ വിമർശകനും ആരാധകനും തമ്മിലുള്ള സംവാദം എന്ന നിലയിൽ 3 ഭാഗങ്ങളുള്ള ലേഖന പരമ്പരയായിട്ടായിരുന്നു തുടക്കം. പിന്നീട് സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ 24 അദ്ധ്യായങ്ങൾ കൂടി എഴുതി. അവയ്ക്കൊപ്പം ഏതാനും ലേഖനങ്ങളും, സ്ഥിതിവിവരക്കണക്കുകളും കൂടി ചേർത്ത് ഇപ്പോൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.

സച്ചിൻ - താരങ്ങളുടെ താരം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. അതികായന്മാരായ കളിക്കാർ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും സച്ചിൻ തെണ്ടുൽക്കറെപ്പോലെ  ജനപ്രീതിയും, കേളീ മികവും ഒത്തിണങ്ങിയ മറ്റൊരാൾ സമകാലിക ക്രിക്കറ്റിൽ ഉണ്ടായിട്ടില്ലല്ലോ.

                                               കവർ ഡിസൈൻ : അനിമേഷ് സേവിയർ

ബ്ലോഗിൽ നിരവധി  കഥകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും സ്പോര്ട്ട്സ് സംബന്ധമായി ഇത്രയും പോസ്റ്റുകൾ എഴുതുമെന്നോ, അവ പുസ്തകമാക്കുമെന്നോ ഉള്ള ചിന്ത അഞ്ചുമാസം മുൻപ് വരെ ഉണ്ടായിരുന്നില്ല. എന്നാൽ സച്ചിനെക്കുറിച്ച് എഴുതിയെഴുതിപ്പോകെ അങ്ങനെയൊരു ആഗ്രഹം പൊട്ടിമുളയ്ക്കുകയും, അതൊരു സ്വപ്നമായി മാറുകയും ആണുണ്ടായത്.

ആദ്യ ഏതാനും ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴേ പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന ബ്ലോഗർ സുഹൃത്ത് ഫോണിൽ ബന്ധപ്പെടുകയും ഇത് ഒരു പുസ്തകമാക്കാൻ തങ്ങളുടെ 'കൃതി' ബുക്സിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രിയ ബ്ലോഗർ  മനോരാജും ബന്ധപ്പെട്ടു. (പരിചയപ്പെടുത്തൽ ആവശ്യമില്ലല്ലോ )

'അവിയൽ' എന്ന ഈ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട 27 ലേഖനങ്ങൾ കൂടാതെ ഏതാനും അദ്ധ്യായങ്ങൾ കൂടി എഴുതിച്ചേർക്കണം എന്ന ആഗ്രഹം അവരെ അറിയിച്ചു.  സച്ചിനെ സംബന്ധിച്ച്  കിട്ടാൻ ബുദ്ധിമുട്ടുള്ള നിരവധി വിവരങ്ങളും, സ്ഥിതിവിവരക്കണക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം 24 വർ ഷത്തെ ഓർമ്മകളുടെ ഒരു സമാഹാരം കൂടിയാണിത്. ആ അർത്ഥത്തിൽ 24 വർഷമായി ഞാനീ പുസ്തക രചനയിലായിരുന്നെന്നും പറയാം!


കവർ ചിത്രങ്ങൾ ഉൾപ്പടെ പുസ്തകരൂപകല്പന അനിമേഷ് സേവിയർ ആണു നിർവഹിച്ചത്. മലയാളം യൂണികോഡ് ഫോണ്ടുകൾ പ്രിന്റ്‌ ഫ്രണ്ട്ലി ഫോണ്ടാക്കി മാറാൻ സഹായിച്ചത് റിയാസ്.ടി.അലി ആണ് . ഇരുവരും ബ്ലോഗർ സുഹൃത്തുക്കൾ തന്നെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബ്ലോഗർ  ആയില്ലായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കാനാവുമായിരുന്നില്ല എന്നതാണു സത്യം.

പുസ്തകത്തിന് ഒരു അവതാരിക ആരെക്കൊണ്ടെഴുതിക്കും എന്ന കാര്യത്തിൽ ഒരു സംശയവും മനസ്സിൽ  ഉണ്ടായിരുന്നില്ല. ഒരേയൊരു പേരേ തെളിഞ്ഞു വന്നുള്ളു. അത് ശ്രീ.കെ.എൽ. മോഹനവർമ്മ എന്നതായിരുന്നു. ആ ആഗ്രഹവും ഭാഗ്യവശാൽ സാധിക്കപ്പെട്ടു. അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ പുസ്തകത്തിന്റെ കരടു മുഴുവൻ വായിക്കുകയും, വിശദമായ ഒരു അവതാരിക തന്നെ എഴുതി നല്കുകയും ചെയ്തു.

ഇതിനിടെ ഔദ്യോഗികവും, ഗാർഹികവുമായ പല തിരക്കുകളും വന്നു ചേർന്നപ്പോൾ പുസ്തകം വിചാരിച്ചത്ര വേഗം വായനക്കാരിലെത്തിക്കാൻ കഴിഞ്ഞില്ല. എങ്കിലും അധികം വൈകാതെ അത് നിങ്ങളിലെത്തുകയാണ്. പ്രസിദ്ധീകരണത്തീയതി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകുമെന്നു കരുതുന്നു.

പുസ്തകമായി പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഏതാനും ലേഖനങ്ങളൊഴികെ ബ്ലോഗിൽ നിന്ന് തൽക്കാലത്തേക്ക് പിൻവലിക്കുകയാണ്. എല്ലാവരും പുസ്തകം വാങ്ങണമെന്നും,  വായിച്ചു വിലയിരുത്തണമെന്നും  അഭ്യർത്ഥിക്കുന്നു.


സ്നേഹപൂർവ്വം

ജയൻ

38 comments:

 1. ഈ ലേഖനങ്ങള്‍ വായിക്കുന്നതിനിടയില്‍ ഞാന്‍ മനസ്സില്‍ വെറുതെ കരുതിയിരുന്നു ഇത് മിക്കവാറും പുസ്തകമായി വരുമെന്ന്.. അതിനിടയില്‍ ജയേട്ടന്‍ ഒരു സന്തോഷവാര്‍ത്ത ഉടനെ പറയാന്‍ പറ്റിയേക്കും എന്ന് ഫേസ്ബുക്ക്‌ സ്റ്റാറ്റസ് ഇട്ടപ്പോഴും ഞാന്‍ ഇതുതന്നെ ആയിരിക്കും എന്ന് കരുതി..

  ഇപ്പൊ ധാ, ബുക്ക്‌ ഇറങ്ങാന്‍ പോകുന്നു.. കലക്കി.. എല്ലാവിധ ആശംസകളും ജയേട്ടാ..

  ReplyDelete
 2. എല്ലാവിധ ആശംസകളും

  ReplyDelete
 3. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സകലമാന സച്ചിൻ ആരാധകരും വാങ്ങി വായിക്കട്ടെ എന്നും, കൃതി ബുക്സ് ഇതിന്റെ പതിപ്പുകൾ അച്ചടിച്ചച്ചടിച്ച് കുഴഞ്ഞ് പോകട്ടെ എന്നും ആശംസിക്കുന്നു. :)

  ReplyDelete
 4. ആശംസകൾ...
  ഉറപ്പായും വാങ്ങും...വായിക്കും...

  ReplyDelete
 5. സർവ്വവിധ ആശംസകളും... എത്രയും വേഗം പുസ്തകം കയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. കലക്കി ഡോക്ടറെ. ആദ്യത്തെ രണ്ടു മൂന്ന്‍ എണ്ണം കഴിഞ്ഞപ്പോ വിചാരിച്ചു ഇയാള്‍ക്കിത് എന്തിന്‍റെ കേടാ എന്ന്. ഇപ്പോളല്ലേ അതിന്‍റെ ഒരു ഇത് വന്നത്.. അഭിനന്ദനങ്ങള്‍.. .

  അവതാരിക മോഹനവര്‍മ സാറിനെ കൊണ്ട് തന്നെ എഴുതിച്ചതും നന്നായി. "ക്രിക്കെറ്റ്" തിരിച്ചും മറിച്ചും ഒരുപാട് തവണ വായിച്ചതാണ്...

  ReplyDelete
 7. ജയേട്ടാ ഒരുപാട് സന്തോഷം.... പുസ്തകമാക്കി ഇറങ്ങിയാൽ ആദ്യം വാങ്ങുന്ന ആളാവാൻ കഴിഞ്ഞില്ലെലും രണ്ടാമതെങ്കിലും ഞാൻ വാങ്ങിച്ചിരിക്കും ..
  എല്ലാ വിധ ആശംസകളും...
  പുറത്ത് ഇറങ്ങിയാൽ അറിയിക്കുമല്ലോ ....

  ReplyDelete
 8. Nannayi Priyappetta Jayan.. nischayamaayum vayikkum..

  ReplyDelete
 9. അഭിനന്ദനങ്ങൾ! ആശംസകൾ!

  ReplyDelete
 10. പ്രോത്സാഹനങ്ങൾക്കും, നല്ല വാക്കുകൾക്കും നിറഞ്ഞ നന്ദി!
  പുസ്തകം ഇറങ്ങുന്ന തീയതി തീരുമാനിച്ചാലുടൻ അറിയിക്കാം...

  ReplyDelete
 11. അത് വായിച്ചു തുടങ്ങിയപ്പോഴേ പുസ്തകം ആകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു..സച്ചിന്റെ കാരിയര്‍ അതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ രണ്ടു വ്യാഴവട്ടക്കാലം അതായിരുന്നു ഈ ലേഖന പരമ്പര...

  ആശംസകള്‍......,

  ReplyDelete
 12. ആശംസകൾ ജയേട്ടാ, പുസ്തകം ഇറങ്ങാൻ കാത്തിരിക്കുന്നു..

  ReplyDelete
 13. ആശംസകള്‍ .. ഡോക്ടര്‍ ജയന്‍

  ReplyDelete
 14. സന്തോഷമായി ജയേട്ട...ഓരോ പോസ്റ്റും ഞാന്‍ വിടാതെ വായിച്ചിരുന്നു ആദ്യമേ .ആശംസകള്‍. സച്ചിനൊപ്പം ഇന്ത്യന്‍ ക്രിക്കെറ്റ് ചരിത്രവും പറയുന്ന ആദ്യ പുസ്തകം ആയിരിക്കും ഇത് . ഉറപ്പ് (സച്ചിന്‍ കീ ജയ് )

  ReplyDelete
 15. എല്ലാവിധ ആശംസകളും !!!

  ReplyDelete
 16. സന്തോഷം, ആശംസകള്‍

  ReplyDelete
 17. പുസ്തകം പ്രകാശനം ചെയ്യുന്നത് സച്ചിന്‍ തന്നെ ആവണം എന്നാണു എന്‍റെ ഒരു എളിയ നിര്‍ദേശം. കുറച്ചു ബുദ്ധിമുട്ടിയാലും ശ്രമിച്ചാല്‍ നടത്താവുന്നതെയുള്ളൂ ഡോക്ടര്‍. എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 18. ഭാവുകങ്ങള്‍ നേരുന്നു... എല്ലാ വിധ ആശംസകളും....

  ReplyDelete
 19. അനുമോദനങ്ങള്‍! ഒരു ബെസ്റ്റ് സെല്ലരായി പുസ്തകം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 20. എല്ലാവർക്കും വീണ്ടും നന്ദി!
  @Pheonix Bird പ്രകാശനത്തിനു സച്ചിനെ കിട്ടുമോ, ആവോ!
  നോക്കാം.

  ReplyDelete
 21. എല്ലാ ഭാവുകങ്ങളും

  ReplyDelete
 22. എല്ലാവിധ ആശംസകളും നേരുന്നു...പുസ്തകത്തിനും എഴുത്തുകാരനും....

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
  Replies
  1. എല്ലാവിധ ആശംസകളും

   Delete
 24. എല്ലാവിധ ആശ്ംസ്കളും

  ReplyDelete
 25. 'കൃതി' യുടെ പത്താമത്തെ പുസ്തകം താങ്കളുടേതെന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.

  ReplyDelete
 26. സന്തോഷം...

  അഭിനന്ദനങ്ങള്‍ മാഷേ...

  ReplyDelete
 27. അഭിനന്ദനങ്ങള്‍ ജയേട്ടാ...

  ReplyDelete
 28. അഭിനനന്ദങ്ങൾ ..
  പിന്നെ ഒരു ബുക്കിറക്കി കഴിഞ്ഞാൽ
  ബ്ലോഗ് ഉപേക്ഷിക്കുന്ന ആ പ്രവണത വേണ്ട കേട്ടൊ ഭായ്

  ReplyDelete