ആവണി മാസം വന്നു പിറന്നു 
വാടികൾ തോറും ഓണപ്പൂക്കൾ 
ചെമ്മേ
വന്നു വിടർന്നു നിറഞ്ഞു 
കടകൾ തുറന്നു നാടുകൾ തോറും 
കച്ചോടം പൊടി പൊടിപൊടിയായി 
എന്നിട്ടെന്തേ കാണ്മാനില്ല 
പുഞ്ചിരി തൂകും മുഖമൊന്നും? 
വഴിയിൽ കാണും ആളുകളെല്ലാം
അന്യഗ്രഹത്തിൽ നിന്നുള്ളോരോ 
ചുണ്ടും മൂക്കും കാണാനില്ല 
മൂക്കിൻമീതേയുണ്ടൊരു വസ്ത്രം! 
എന്തിനി വേണം എന്നറിയാത്തൊരു 
കൺഫ്യൂഷൻ ബത പറവാനില്ല! 
പെരുവഴി നടുവിൽ നിന്നൂ മാബലി 
റോട്ടിൽ ചുറ്റും ഹോണടി പൂരം! 
യോയോ,യെന്നു വിളിച്ചെതിരേറ്റു 
'മുടി'യൻ പയ്യൻ, ന്യൂ
ജനറേഷൻ
"എവിടെ പ്പോകണമമ്മാവാ 
കയറൂ, ബൈക്കിൽ കൊണ്ടാക്കാം" 
കാലുകൾ പൊക്കിക്കയറീ മന്നൻ 
മുന്നിലെ ജംഗ്ഷൻ ചൂണ്ടിക്കാട്ടി "കൊറോണയാണെന്നറിയില്ലേ,മുതു 
വല്യപ്പന്മാർ
ശ്രദ്ധിക്കേണ്ടേ ?" 
പയ്യൻ ചൊന്നത് കേട്ടു നടുങ്ങീ 
ഭൂപൻ പോയി ഫ്‌ളാഷ്ബാക്കിൽ 
പ്രായം
ബ്രെയിനേ ബാധിച്ചല്ലോ 
കൊറോണയെത്താൻ മറന്നുപോയി! 
നാലും കൂടിയ മൂക്കിൽ നിർത്തീ 
പയ്യൻ
തന്നൂടെയോമൽ ശകടം 
വാങ്ങീ മാസ്കുകൾ രണ്ടെണ്ണം 
ഓണത്തപ്പനു നൽകാൻ നീട്ടി 
യാന്ത്രികമായവ
വാങ്ങി ധരിച്ചൂ 
മാമല നാടിൻ പൊന്നരചൻ 
"ഇനിയിതുവയ്ക്കാതെങ്ങും പോകാ, 
പൊലീസ് കണ്ടാൽ
കേസാക്കീടും" 
ഉപദേശം കേട്ടൊന്നു ചിരിച്ചൂ 
മാബലിയുള്ളിൽ ചിന്തിച്ചൂ 
"എന്തു വിചിത്രം
എന്തൊരു കേമം, 
ഓണം നല്ല കൊറോണം താൻ!"
 
