Thursday, January 31, 2013

തുഞ്ചൻ പറമ്പിലേക്ക് വീണ്ടും.....!

    ത്തരാധുനിക ലോകത്ത് നിന്നുതിരിയാൻ സമയമില്ലാതെ മനുഷ്യൻ നട്ടം തിരിയുമ്പോള്‍ , മലയാളം പോലൊരു കുഞ്ഞുഭാഷയുടെ നിലനില്പു തന്നെ ഭീഷണിയിലായ കാലത്താണ് ഇന്റർനെറ്റിൽ മലയാളമെഴുതാനുള്ള വിദ്യയുമായി ഭാഷാപ്രേമികളായ ഒരു കൂട്ടം സാങ്കേതികവിദഗ്ദ്ധർ രംഗത്തു വന്നത്. അവർ മലയാളം എഴുതാനും, വായിക്കാനുമുള്ള സങ്കേതങ്ങൾ ലളിതമായും സൌകര്യപ്രദമായും ആവിഷ്കരിക്കുകയും, ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികൾ (പ്രത്യേകിച്ചും പ്രവാസികൾ) അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

  മലയാള ബൂലോകം എന്ന രണ്ടാം ഭൂമിമലയാളം അങ്ങനെയാനുണ്ടായത്. അതിനു കാരണക്കാരായ പൂർവസൂരികളെ മുഴുവൻ നമുക്കു നമസ്കരിക്കാം.

  അങ്ങോട്ടുമിങ്ങോട്ടും വിവരം അറിയിക്കൽ എന്നതിനപ്പുറം കത്തെഴുത്ത് എന്നത് ഒരു ആത്മാവിഷ്കാര കലയായി വളർന്ന കാലം ഇരുപതു വയസ്സു വരെയുള്ളവരുടെ ഓർമ്മയിൽപ്പോലും ഇന്ന് ഒരുപക്ഷേ ഉണ്ടാവില്ല. എന്നാൽ അങ്ങനെയൊരു കാലം ഉണ്ടായിരുന്നത് മുപ്പതു വയസ്സിനു മുകളിലുള്ളവർക്ക് മറക്കാനേ കഴിയില്ല.

  കത്തെഴുത്തിനു സംഭവിച്ച വംശനാശം മലയാളഭാഷയ്ക്കും, സംസ്കാരത്തിനും നൽകിയ ആഘാതം അതിഭീകരമാണ്. കൈകൊണ്ട് മലയാളം എഴുതുന്നത് (സ്കൂൾ കുട്ടികളിലും, വക്കീൽ ഗുമസ്തന്മാരിലുമൊഴികെ)ഏതാണ്ട് ഇല്ലാതെയായി. സ്നേഹം നിറഞ്ഞ അമ്മയ്ക്ക്, അച്ഛന്, പ്രിയപ്പെട്ട ചേട്ടന്, ചേച്ചിക്ക്, അനിയന്, അനിയത്തിക്ക്, കൂട്ടുകാരന്, കൂട്ടുകാരിക്ക്... എന്നൊക്കെയുള്ള സംബോധനകളിലൂടെ വളർന്നിരുന്ന, നിലനിന്നിരുന്ന ആത്മബന്ധങ്ങൾ മാഞ്ഞുപോയൊരു കാലം...

  ഗൃഹാതുരതകളുടെ വളപ്പൊട്ടുകളുടെ കത്തെഴുത്തിനൊപ്പം മലയാളം എഴുത്തും മാഞ്ഞുപോയ കാലം...

  ആ കാലഘട്ടത്തിലേക്കാണ് ആദ്യം സൂചിപ്പിച്ച ഭാഷാപ്രേമികൾ നറുവെളിച്ചം തൂകിയത്. അതോടെ നൂറുകണക്കിനു മലയാളികൾ തങ്ങളുടെ ചിന്തകളും, ആകുലതകളും, നൊമ്പരങ്ങളും, സന്തോഷങ്ങളും ബ്ലോഗുകളിൽ കോറിയിടാൻ തുടങ്ങി. അതുവായിക്കാനും, മറുകുറി എഴുതാനും ആയിരങ്ങൾ വന്നു തുടങ്ങി.

   ഇന്ന് ആഴ്ചപ്പതിപ്പുകളിലേക്കാളും കൂടുതൽ മലയാളംഎഴുതപ്പെടുന്നതും, വായിക്കപ്പെടുന്നതും ബ്ലോഗ് ഉൾപ്പടെയുള്ള നവമാധ്യമത്തിലാണ്. കൊച്ചുവർത്തമാനവും, കവിതാശകലങ്ങളും, രാഷ്ട്രീയവിമർശനങ്ങളുമൊക്കെയടങ്ങുന്ന തത്സമയ വേഗവിരൽച്ചർച്ചകൾ മുഖപുസ്തകമെന്ന അപരനാമധേയമുള്ള ഫെയ്സ് ബുക്കിൽ  നടക്കുന്നുണ്ടെങ്കിലും ഗൌരവമായ എഴുത്തും വായനയും ബ്ലോഗിലാണ് നടക്കുന്നത്.

   ഇതിനെ കൂടുതൽ പേരിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ആസ്വാദ്യതയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലോഗ് ശില്പശാലകളും, ബ്ലോഗർ സംഗമങ്ങളും തുടങ്ങിയത്.

   മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമങ്ങളിൽ വച്ച് എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒന്നായിരുന്നു 2011 ൽ നടന്ന തിരൂർ തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ്. സാബു കൊട്ടോട്ടി, ഡോ.ആർ.കെ.തിരൂർ, നന്ദു തുടങ്ങിയവരായിരുന്നു ഇതിന്റെ അമരക്കാർ.

   ഈ വർഷവും ഭാഷാപിതാവിന്റെ ചൈതന്യം തുളുമ്പുന്ന തുഞ്ചൻപറമ്പിൽ വച്ച് ഒരു സംഗമം നടത്തണമെന്നും, ഒപ്പം മലയാളം ബൂലോകത്തിന്റെ കാമ്പും വിസ്തൃതിയും കൂട്ടണമെന്നുമുള്ള അഭ്യർത്ഥനയുമായി കൊട്ടോട്ടി വിളിച്ചു.

നിറഞ്ഞ സന്തോഷത്തോടെ ഞാനും ഒപ്പം കൂടുന്നു.

   കഴിഞ്ഞ രണ്ടു വർഷം ബൂലോകത്ത് ധാരാളം മാറ്റങ്ങളും പുതുമകളും ഉണ്ടായി. ഫെയ്സ് ബുക്കിൽ മലയാളം ഉപയോഗം കുതിച്ചുയരുകയും, അതുവഴി ഫലപ്രദമായി ബ്ലോഗ് പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ആദ്യകാലത്ത് ഗൂഗിൾ ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ബ്ലോഗിനെ അല്പം പിന്നോട്ടടിപ്പിച്ചെങ്കിലും, പിന്നീട് ഇവയിൽ ഫെയ്സ്ബുക്ക് ആധിപത്യം നേടുകയും, അത് ബ്ലോഗ് പ്രചരണത്തിനു സഹായകമാകുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് ഇന്നുള്ളത്.

  ഈ സാഹചര്യത്തിൽ ഇന്നുവരെ (19-01-2013) സ്വന്തമായി മലയാളം ബ്ലോഗ് തുടങ്ങിയിട്ടുള്ള മുഴുവൻ സുഹൃത്തുക്കൾക്കും ഒത്തുകൂടാനുള്ള വേദിയായി തിരൂർ തുഞ്ചൻ പറമ്പ് വീണ്ടും മാറുകയാണ്.

  പുതുതായി ബ്ലോഗ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഈ സംഗമത്തിന്റെ തുടർച്ചയായി കേരളത്തിലെ 14 ജില്ലകളിലും തദ്ദേശീയരായ ബ്ലൊഗർ സുഹൃത്തുക്കളുടെ സഹകരണത്തോടെ ബ്ലോഗ് ശില്പശാലകൾ നടത്തണം എന്നാണാഗ്രഹം. അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും എല്ലാർക്കുമുണ്ടാവും.

2013 ഏപ്രിൽ 21 ഞായറാഴ്ച ആണ് ഈ ബ്ലോഗ് സംഗമത്തിനായി തിരഞ്ഞെടുത്തിട്ടുള്ള ദിവസം.

  പരിചയപ്പെടാനും പരിചയം പുതുക്കാനും ഒരുമയുടെ തെളിമയാർന്ന കലാവിരുന്നുകളൊരുക്കാനും അവ ആസ്വദിക്കാനുമായി മാത്രം ഒരു ദിനം നമുക്കു മാറ്റിവക്കാം. ബൂലോകത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാൻ തുഞ്ചൻപറമ്പിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും ഇന്ധനമാക്കി കേരളത്തിലുടനീളവും, സാധ്യമായാൽ മറുനാടുകളിലും അവ നടപ്പാക്കുക എന്നത് പ്രധാന അജണ്ടയാക്കാം.

  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ബ്ലോഗർ പ്രൊഫൈലിൽ നിന്ന് ഇവിടെ പ്രതികരണമായി ആ വിവരം അറിയിക്കണം എന്ന് സവിനയം അഭ്യർത്ഥിക്കുന്നു. ഒപ്പം മീറ്റ് ലോഗോ ബ്ലോഗിൽ പ്രദർശിപ്പിക്കണമെന്നും...

വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

 ജയൻ ഏവൂർ.


ഇതുവരെ ഈ മീറ്റില്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചവര്‍

1. നിരക്ഷരന്‍
2. ജോഹര്‍
3. ജി.മനു
4.
തോന്ന്യാസി
5. ഡോ ആർ. കെ. തിരൂര്‍
6. നന്ദു
7.
വി. കെ. അബ്ദു
8. ജയന്‍ ഏവൂര്‍
9. അരുണ്‍ കായംകുളം
10. മനോരാജ്
11. വിഡ്ഢിമാന്‍
12. രാഗേഷ് NTM
13. പ്രയാണ്‍
14. ജിതിന്‍ രാജകുമാരന്‍
15. അജാത് ശത്രു
16. സജിം തട്ടത്തുമല
17. ഒരു കുഞ്ഞു മയില്‍‌പ്പീലി
18. അബ്ദുല്‍ ജലീല്‍
19. വി.പി.അഹമ്മദ്
20. അരീക്കോടന്‍
21. റെജി പുത്തന്‍ പുരക്കല്‍
22. ചന്തു നായര്‍
23. അലിഫ് ഷാ  

24. ഷെരീഫ് കൊട്ടാരക്കര
25. സന്ദീപ്‌ സലിം
26. സലീഷ് ഉണ്ണികൃഷ്ണന്‍
27. ജയേഷ് മരങ്ങാട്
28. അന്‍വര്‍ ഹുസൈന്‍
29. ജോയ് എബ്രഹാം
30. രൂപ്സ്
31. മഹേഷ് ചെറുതന
32. അസിന്‍
33. രാകേഷ് കെ.എന്‍.
34. രാജീവ് ഇലന്തൂര്‍
35. അനിമേഷ് സേവിയര്‍
36. ആയിരത്തില്‍ ഒരുവന്‍
37. കാഴ്ചക്കാരന്‍
38. കുമാരന്‍
39. യൂസുഫ്പ
40. കുസുമം.ആര്‍.പുന്നപ്ര
41. കാര്‌ട്ടൂണിസ്റ്റ് സജ്ജീവ്
42. ചാര്‍വാകന്‍
43. അപ്പൂട്ടന്‍
44. ദിമിത്രോവ്
45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്
46. ഡോ.മനോജ് കുമാര്‍

47. നാട്ടുകാരൻ
48. ഹരീഷ് തൊടുപുഴ
49. സാബു കൊട്ടോട്ടി
50. കേരളദാസനുണ്ണി
51. ഹംസ സി. ടി (കൂട്ടുകാരൻ)
52. കൂതറ ഹാഷിം
53. ധനലക്ഷ്മി പി. വി. 
54. ജയിംസ് സണ്ണി പാറ്റൂർ
55. ആയിഷ നൗറ / ലുലു
56. നിലീനം
57. ദുശ്ശാസനൻ
58. ബഷീർ വള്ളിക്കുന്ന്
59. ഒഴാക്കൻ
60. മലയാളി പെരിങ്ങോട്
61. പൊന്മളക്കാരന്‍ 
62. ദാസനും വിജയനും
63. കണ്ണൻ
64. മാരിയത്ത്
65. ഷബ്‌ന പൊന്നാട്
66. മേൽപ്പത്തൂരാൻ
67. റെജി മലയാലപ്പുഴ
68. മൈന
69. ദേവൻ

 ആവേശകരമായ ഈ പ്രതികരണത്തിനു നന്ദി!

ഇനിയും കൂടുതല്‍ ബ്ലോഗര്‍ സുഹൃത്തുക്കള്‍ പങ്കെടുക്കും എന്ന പ്രതീക്ഷയോടെ,

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിനു വേണ്ടി,

ജയന്‍ ഏവൂര്‍ 
 
പങ്കെടുക്കാനുള്ള സന്നദ്ധത മീറ്റ് പോസ്റ്റിൽ അറിയിക്കുക. ലിങ്ക് താഴെ.

Saturday, January 19, 2013

തുഞ്ചൻ പറമ്പിലേക്ക് വീണ്ടും...!

പ്രിയ സുഹൃത്തുക്കളെ,
മലയാളം ബ്ലോഗെഴുത്തുകാര്‌ക്കു പരസ്പരം കാണാനും സംവദിക്കാനും, വീണ്ടും ഒരവസരം കൂടി ഒരുക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി തിരൂര്‌ തുഞ്ചന്‍ പറമ്പില്‍ വേദിയൊരുക്കാം എന്ന് ബ്ലോഗര്‍ സുഹൃത്തായ  സാബു കൊട്ടോട്ടി വാഗ്ദാനം ചെയ്തതോടെ അതിനായി ഒന്ന് ശ്രമിക്കാം എന്ന് കരുതുന്നു. വിശദ വിവരങ്ങള്‌ താഴെയുള്ള ലിങ്കില്‍ ഉണ്ടു. എല്ലാവരും വായിച്ച്   അഭിപ്രായം അറിയിക്കുമല്ലോ...

http://bloggermeet.blogspot.in/2013/01/blog-post.html