ഇന്ന് ന്യൂ ഇയർ ഈവാണ്.
2010 ഇനി മറിഞ്ഞുപോയ കലണ്ടർ താളുകളിലും, നമ്മുടെയൊക്കെ ഓർമ്മകളിലും അവശേഷിക്കും.
കഴിഞ്ഞ നൂറ്റാണ്ടോടെ കത്തെഴുത്ത് മണ്മറഞ്ഞതിൽ പിന്നെ ആശയസംവേദനത്തിനായി മലയാളം ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന മേഖലയായി ബൂലോകം മാറി എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.
എന്നാൽ, ഒട്ടേറെ പ്രതീക്ഷകളും സാധ്യതകളുമായി പുതിയ മില്ലെനിയത്തിൽ അവതരിച്ച ബ്ലോഗ് എന്ന മാധ്യമം നിറയെ വെല്ലുവിളികൾ നേരിട്ട വർഷമാണ് 2010.
സാകേതികത അതിന്റെ വിശ്വരൂപം അക്ഷരാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഇക്കാലത്ത്, അതിന്റെ പിന്തുണയോടെ തന്നെ വന്ന പുതു സംരംഭങ്ങൾ - ട്വിറ്റർ, ബസ്, ഫെയ്സ് ബുക്ക് തുടങ്ങിയവ - ബ്ലോഗ് എന്ന മാധ്യമത്തെ വിഴുങ്ങിക്കളയുമോ എന്ന ആശങ്ക ലോകമെമ്പാടുമുള്ള ബ്ലോഗ് പ്രേമികളിൽ ഉണർത്തിയിട്ടുണ്ട്.
സാഹിത്യത്തിന്, മാധ്യമ പ്രവർത്തനത്തിന്, ആശയപ്രചാരണത്തിന്, അതിജീവനത്തിന്....
ഒക്കെ ഒരു ബദൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യരചനകൾക്കും, ആശയപ്രചാരണങ്ങൾക്കുമായാണ് ബ്ലോഗ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.
വർഷങ്ങളായി എഴുത്തും വായനയും കൈമോശം വന്ന സാഹിത്യപ്രേമികളായ ആൾക്കാരായിരുന്നു (അതും സാങ്കേതികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ) മലയാളത്തിലെ ആദ്യ ബ്ലോഗർമാർ. തുടർന്ന് പ്രവാസികളുടെ ഒരു വലിയ കൂട്ടം തന്നെ ബൂലോകത്തേക്കൊഴുകിയെത്തി. എഴുതിയും വയിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചു, വിമർശിച്ചും ഒരു ബ്ലോഗർ കൂട്ടായ്മ തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നു.
എന്നാൽ പോകെപ്പോകെ പുതുമ നശിച്ചിട്ടോ, ഉറവ വറ്റിയിട്ടോ, തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഒക്കെയായി, ബ്ലോഗിൽ പലരുടെയും എഴുത്തു കുറഞ്ഞു. പുതുമുഖങ്ങൾ വന്നെത്തുന്നുണ്ടെങ്കിലും രണ്ടു കൊല്ലം മുൻപുവരെ ഉണ്ടായിരുന്ന ആവേശം ഇന്ന് ബ്ലോഗ് രംഗത്തു കാണുന്നില്ല.( ഈ വിഷയത്തിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നത് കാണുക )
എന്നാൽ ഇത് മലയാളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ തന്നെ പുതുസംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുന്ന പുതുരീതികളുമായി വന്നപ്പോൾ ടീനേജും, യൂത്തും ബ്ലോഗിൽ വിരളമായി. അങ്ങനെയാണ് “ദ ബ്ലോഗ് ഈസ് ഡെഡ്; ലോങ് ലിവ് ദ ബ്ലോഗ് !” എന്ന് സായിപ്പ് വിളിച്ചു കൂവിയത്.
ഭാഗ്യവശാൽ മലയാളം ബ്ലോഗ് മരിച്ചിട്ടില്ല. അല്പം മാന്ദ്യം ഉണ്ടായി എന്നു മാത്രം.
മലയാളം പോലുള്ള പ്രാദേശിക ഭാഷകൾക്ക് നിലനിൽക്കാനും, തലയുയർത്താനും ഭാവിയിൽ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്.
സാഹിത്യ അക്കാഡമി ഉൾപ്പടെ ഇക്കാര്യത്തിൽ ബോധമുള്ളതായിക്കഴിഞ്ഞു എന്നത് നമ്മെ സംബന്ധിച്ചും, ഭാഷയെ സംബന്ധിച്ചും ശുഭോദർക്കമാണ്.
മുഖ്യധാരാ ബ്ലോഗർമാരെക്കൂടി ഉൾപ്പെടുത്തി ആ സംരംഭംവിജയിപ്പിക്കുവാൻ അക്കാഡമി ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗർമാർ തുടങ്ങിയ സംരംഭം കാണുക. സാഹിത്യ അക്കാഡമിക്ക് ഒരു ഭീമഹർജി
മലയാളം ബ്ലോഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാഥമികവായനക്കാർ ബ്ലോഗർമാർ തന്നെയാണ്! ഇതു തന്നെയാണ് നമ്മുടെ വെല്ലുവിളിയും. അതുകൊണ്ട് ബ്ലോഗർമാരല്ലാത്ത വായനക്കാരെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ, പുതുതലമുറയെ ബ്ലോഗർമാരാകാൻ ക്ഷണിക്കൽ ഇവ നമ്മൾ തന്നെ മുൻ കൈ എടുത്ത് നടത്തിയേ മതിയാകൂ.
മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ഇത് നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
ബ്ലോഗ് ലിറ്ററസിയെപ്പറ്റി ബൂലോകം ഓൺലൈൻ നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. അതുപോലെ തന്ന്നെ മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ കൂട്ടം.കോം കഥാ-കവിതാ മത്സരങ്ങൾ നടത്തി ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ ബൂലോകം, ബ്ലോത്രം തുടങ്ങി നമുക്കു പരിചിതമായ മറ്റു പ്രസ്ഥാനങ്ങളുമുണ്ട്.
നമുക്കൊക്കെ ഒന്നായി നിന്നുകൊണ്ട് മലയാളം ബൂലോകത്തിന്റെ സടകുടഞ്ഞെണീക്കലിനു സാക്ഷ്യം വഹിക്കാം; പങ്കാളികളാകാം!
ഒപ്പം ഓർക്കാനുള്ളത്, കേവലം നൊസ്റ്റാൽജിയ എഴുത്തുകൾക്കുപരി വ്യത്യസ്തമായ വിഷയങ്ങളും, രചനാ സമ്പ്രദായങ്ങളും ബ്ലോഗുകളിൽ കടന്നു വരേണ്ടിയിരിക്കുന്നു എന്നുള്ളതാണ്.
2011 ബ്ലോഗ് നവോത്ഥാനത്തിനുള്ള വർഷമായിത്തീരട്ടെ!
എല്ലാവർക്കും പുതുവത്സരാശംസകൾ!
എറണാകുളത്തും പരിസരപ്രദേശത്തുമുള്ള പുതുവത്സരാഘോഷത്തിനായി ബ്ലോഗർമാരെ ഒരുമിച്ചു കൂടാൻ ക്ഷണിക്കുന്നു. ജാനുവരി ആറാം തീയതി എറണാകുളത്ത് ചേരാൻ താല്പര്യമുള്ള ബ്ലോഗർമാർ വിവരം ഈ ബ്ലോഗില അറിയിക്കണം എന്നു താല്പര്യപ്പെടുന്നു. മേൽ വിഷയത്തിലുള്ള പ്രാഥമിക ചർച്ചയും നമുക്കു നടത്താം.
വൈകുന്നേരം നല്ലൊരു സായന്തനം 4 മണി മുതൽ 8 മണി വരെ എന്നാണുദ്ദേശിക്കുന്നത്. മറ്റു നിർദേശങ്ങൾ ഉണ്ടെങ്കിൽ അതും ഇവിടെ പറയാവുന്നതാണ്.
സ്ഥലം: മറൈൻ ഡ്രൈവ്, എറണാകുളം.
Thursday, December 30, 2010
Friday, November 26, 2010
ചില ബ്ലോഗർമാരുടെ യഥാർത്ഥ മുഖം!
കാണാമറയത്തിരുന്ന് കലാസൃഷ്ടി നടത്തി കാലം കഴിക്കുന്ന കശ്മലന്മാരാണ് ബ്ലോഗർമാർ എന്ന് പ്രശസ്ത സാഹിത്യകാരൻ ചെറായി ചെല്ലപ്പൻ അഭിപ്രായപ്പെട്ടു.
ഇവരുടെ ഒക്കെ യഥാർത്ഥമുഖം കണ്ട് താൻ ഞെട്ടിപ്പോയി എന്നും അതിയാൻ അഫിപ്രായപ്പെട്ടു. മുപ്പതു വർഷത്തെ കലാസപര്യയ്ക്കിടെ തൊള്ളായിരത്തിമുന്നൂറ് കഥകളും തൊണ്ണൂറ്റിനാല്പത്തെട്ട് നോവലുകളും എഴുതിയ തന്നെയൊന്നും ഇവറ്റകൾക്കു ബഹുമാനം ഇല്ലെന്നും ഇതിനൊന്നും ഇവരെ പറഞ്ഞിട്ടുകാര്യമില്ലെന്നും ചെ.ചെ. കൂട്ടിച്ചേർത്തു.
"ഇവന്മാരുടേം, ഇവളുമാരുടെ അമ്മൂമ്മേടെ കുഴപ്പമാണിതെല്ലാം. ആ ഗൂഗിളമ്മച്ചിയെ എങ്ങാനും കയ്യിൽ കിട്ടിയാൽ പ്രായം പോലും നോക്കാതെ ഞാൻ...."
ചെ.ചെ. പല്ലു ഞറുമ്മി.
അങ്ങനെയിരിക്കെയാണ് ചില ചില്ലറ ബോറന്മാർ ഒരു കാറ്റാടിക്കരയിൽ കൂടുന്നു എന്നവിവരം രഹസ്യമായി ചെ.ചെ.യ്ക്ക് കിട്ടിയത്.
കാര്യം, ഒളിവിലിരുന്നാണ് സാധിക്കുന്നതെങ്കിലും, ഇവന്മാരും സേവിക്കുന്നത് കലയെയല്ലയോ എന്ന ചിന്ത വന്നപ്പോൾ ഈ പുത്തൻ കൂറ്റുകാരെ ഒന്ന് ഉപദേശിച്ചു നന്നാക്കിക്കളയാം എന്ന് അതിയാൻ തീർച്ചപ്പെടുത്തി.
അങ്ങനെയാണ് ചെറായിക്കടാപ്പുറത്തെ കാറ്റാടിത്തീരത്ത് ചെ.ചെ. എത്തിപ്പെട്ടത്.
അവിടെ എത്തിയപ്പോഴേ ചെ.ചെയുടെ മനം കുളിർത്തു. തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും താല്പര്യമില്ലാതെ മുഖം തിരിഞ്ഞിരിപ്പാണ് ലവന്മാർ! ദാ രണ്ടെണ്ണം...
ഇതാ വേറൊരെണ്ണം!
അണ്ണാ .... ലവന്റെ ഇരുപ്പ് കണ്ടിട്ട് എനിക്കും ചൊറിഞ്ഞു വരുന്നു. അടിനാവിക്കിട്ട് ഒരു ചവിട്ടു കൊടുക്കട്ടേ!?
ചവിട്ടൊക്കെ കഴിയുമ്പം, മര്യാദയ്ക്ക് ഞാനെടുത്ത ഫോട്ടോ കിടിലനാണെന്നു പറഞ്ഞോണം! ഇല്ലേൽ കളി മാറുവേ...!
വിശാലൻ: നീല ഗഡീ.... നിന്റെ നോട്ടം എനിക്കത്ര പിടിക്കണില്ല, ട്ടാ....
നാട്ടുകാരൻ: പണ്ടാരക്കാലൻ.... ഈ പുരാണം എഴുത്തുകാരനെ ആരിങ്ങോട്ട് കെട്ടിയെടുത്തെന്റമ്മച്ചീ!
ചെറായിപുരാണം ലവൻ പോസ്റ്റുന്നതിനു മുൻപ് ഞാൻ പോസ്റ്റും!
നിരക്ഷരനെ ഞാൻ മലർത്തും. “കാമറൂണിലെ കാറ്റാടിതീരം....” എന്ന് റ്റൈറ്റിൽ ഇടാം... അതോ “കാറ്റാടിച്ചോട്ടിൽ നിന്ന് കനാനിലേക്കെന്തു ദൂരം..?” എന്നായാലോ... അച്ചായൻ ഉറക്കെ ചിന്തിച്ചു.
ക്യാമറയൊക്കെ നന്നായിട്ടുണ്ട്.... പക്ഷേ ഫോട്ടോ ശരിയല്ല.... എന്റെ വയർ മുഴുവനായി കവർ ചെയ്തിട്ടില്ല!!!
അച്ചായന്റെ ചോദ്യം: എന്റെ തൂക്കം 82 കിലോ. അപ്പോ ഈ മുന്നിലിരിക്കുന്ന ചങ്ങായീടെ തൂക്കംഎത്ര?
കൊടകരച്ചന്തേലെകുഞ്ഞമ്മിണീടെ ഫോട്ടോ ഞാൻ എന്തോരം എടുത്തതാ പണ്ട്!
(ചിത്രത്തിലെ “മോൻ” ലാലിനെപ്പോലെ!)
നിരക്ഷരൻ:വാസ്കോ ഡ ഗാമ വന്നത് സത്യത്തിൽ ഇവടാ..... ഈ ചെറായിക്കടാപ്പൊറത്ത്. അന്ന് എന്റെ വല്യുപ്പാപ്പന്റെ മാമൻ ഗോവിന്ദമാമയാ ഗാമേടെ യാത്രാവിവരണം എഴുതിക്കൊടുത്തത്.
കാർട്ടൂണിസ്റ്റ്: ഉവ്വാ... ഉവ്വാ...
നിരക്ഷരൻ: നിങ്ങളാരും വിശ്വസിക്കുന്നില്ലേൽ ഞാൻ ഫോട്ടോ കാണിച്ചു തരാം. ഗാമേം ഗോവിന്ദമാമേം കൂടൊള്ള ഫോട്ടോ...!
അച്ചായൻ: കള്ളം പറയുവാണെങ്കിലും സമ്മതിച്ചു കൊടുക്ക് ഗഡീസ്!സത്യത്തിൽ കേരളത്തിലാദ്യം ക്യാമറവാങ്ങിച്ചയാൾ എന്റെ വല്യപ്പന്റെ വല്യപ്പന്റെ വല്യപ്പനാ....
അപ്പോൾ അവിടെ സാക്ഷാൽ ചെറായി ചെല്ലപ്പൻ പ്രത്യക്ഷപ്പെട്ടു!
എല്ലാവരും ചെ.ചെ പറയുന്നത് സാകൂതം ശ്രവിച്ചു നിന്നു.
കാർട്ടൂണിസ്റ്റ്: കുനിച്ചു നിർത്തി മുട്ടുകാലങ്ങു കേറ്റിയാലോ....
നാട്ടുകാരൻ:ഇവന്റെ സൂക്കേട് ഞാൻ തീർക്കും. എന്റെ ബ്ലോഗ് വായിപ്പിക്കും!
അച്ചായൻ: ഇവൻ ചെറായീലാണോ, സൊമാലിയേലാണോ ജനിച്ചത്?
നന്ദപർവം: ആശാൻ കൊള്ളാലോ!
ആശാനാന്നൊക്കെ പറഞ്ഞ് വന്ന് വല്യ ഗഡി കളിച്ചാലുണ്ടല്ലോ.......ഒറ്റ പെടയാ പെടയ്ക്കും!
ഇത്രയുമായപ്പോൾ ചെ.ചെ നയത്തിൽ മുങ്ങി!
ബ്ലോഗർമാർ കൂടിയാലോചൻ തുടങ്ങി!
നന്ദൻ: സത്യത്തിലീ ചെറായി ചെല്ലപ്പനെ എനിക്ക് പേടീണ്ടായിട്ടല്ല.... പക്ഷേ, ഇവടാകെ ചോരമയമാകും... ഈ മണ്ണിൽ ചോര വീഴാൻ ഞാൻ സമ്മതിക്കില്യ...
ആ... അതാ നല്ലത്. വിശാലൻ എസ്.പീനെ വിളിക്ക്‌ണ്ട്.... അത് മതി, അത് മതി!
എസ്.പീനെ വിളിച്ച നന്നായി. ഇല്ലാർന്നേല്ണ്ടല്ലാ, ദാ ഇത്ര പോന്ന ഒര് തടിയനെ പണ്ട് മലർത്തിയ പോലെ, ഈ പന്നീനേം ഞാം മലർത്തീനേ!
എന്നാ പിന്നെ പോയി വല്ലതും ഞം ഞം അടിക്കാം, ല്ലേ!?
അതുവരെ ഇല്ലാതിരുന്ന ചിരി അതോടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടു!
ഹൊ! ഭാഗ്യം! ഇനി തിന്നാൻ വല്ലതും കിട്ടും!
തീറ്റയ്ക്ക് കാശു കൊടുക്കേണ്ട എന്നു കേട്ടപ്പോൾ കാർട്ടൂണിസ്റ്റിന്റെ കണ്ണു നിറഞ്ഞു.
തീറ്റ എന്ന വാക്കു കേട്ടതോടെ പുതിയൊരു താരം ഓടിയെത്തി! മനോരാജ്! അതോടെ ചെ.ചെ. പറപറന്നു! ഒരു ബീച്ചിൽ രണ്ട് കുളക്കോഴികൾ പാടില്ലത്രെ!
ഇനി പടങ്ങൾ സമയം പോലെ .....!
ബൈ ബൈ!
സ്വ.ലേ.
ചിത്രങ്ങൾക്കു കടപ്പാട്: എന്റെ പൊലിഞ്ഞുപോയ എൻ 70!!

Subscribe to:
Posts (Atom)