നെഗറ്റീവ് റിവ്യൂസ് ആണെന്നു കേട്ട് കാണാൻ മടിച്ച പടമാണ് ചാപ്പാ കുരിശ്. ബൂലോകത്തു വന്ന മിക്ക റിവ്യൂസും പ്രോത്സാഹജനകമായിരുന്നില്ല. സുഹൃത്തുക്കളാരും ഇതു കാണണം എന്നു വിളിച്ചു പറഞ്ഞുമില്ല. അങ്ങനെയിരിക്കെയാണ് ചില ‘ഗ്രഹനില’കളുടെ പ്രത്യേക ഗൂഢാലോചനകാരണം ബ്ലോഗർ ചാണ്ടിക്കുഞ്ഞും, ഞാനും ഒരുമിച്ച് എറണാകുളം സവിതയിൽ നിന്ന് ഈ ചിത്രം ഇന്നു കണ്ടത്.
സിനിമ കണ്ടശേഷം നെറ്റിൽ ചില റിവ്യൂസ് വായിച്ചു. അപ്പോഴാണ് 21 ഗ്രാംസ് എന്ന സിനിമയുടെ കോപ്പി ആണെന്നും അല്ല അതിന്റെ പോസ്റ്റർ വാചകം അതേപടി ഉപയോഗിച്ചു (How much does guilt weigh?) എന്നേ ഉള്ളൂ എന്നും, അതുമല്ല ഹാൻഡ് ഫോൺ എന്ന കൊറിയൻ സിനിമയുടെ പകർപ്പാണ് ഈ ചിത്രമെന്നും ഒക്കെ വായിച്ചത്!
സത്യം പറയാമല്ലോ ഇതുവരെ സിനിമാ നിരൂപണം എഴുതിയിട്ടില്ല എങ്കിലും, ഈ ചിത്രത്തെക്കുറിച്ച് നാലുവാക്ക് എഴുതണം എന്ന് ഇപ്പോൾ എനിക്കു തോന്നുന്നു!
കാരണം മറ്റൊന്നുമല്ല, ചാപ്പാ കുരിശ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാൻ.... ഈ പടം വ്യത്യസ്തമാണ്. ഞാൻ മുൻപ് കാണാത്ത പ്രമേയം, അവതരണ രീതി....
ഹൈപ്പ് ചെയ്യപ്പെടുന്ന ഏതൊരു ചിത്രത്തിനും സംഭവിക്കുന്ന ദുരന്തമാണ് ഈ സിനിമയ്ക്കും പിടിപെട്ടത് എന്നു തോന്നുന്നു. ‘ട്രാഫിക്കി’ന്റെ നിർമ്മാതാവിൽ നിന്നും ട്രാഫിക് പോലൊരു സിനിമ പ്രതീക്ഷിച്ചു ചെന്ന പ്രേക്ഷകർക്ക് അതുപോലൊരു സിനിമ കിട്ടിയില്ല എന്നതാണ് ഈ സിനിമയുടെ പരാജയവും വിജയവും!
എനിക്ക് ഇതിന്റെ പൊസിറ്റീവ് വശങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താല്പര്യം.
1. ഫഹദ് ഫാസിൽ : അസ്തമിച്ചുപോയ ഒരു അഭിനയജീവിതത്തിന്റെ പുനർജനി. ഇന്നത്തെ കോർപ്പറേറ്റ് യുവത്വത്തിന്റെ പ്രതിനിധിയായി, സാമാന്യം നല്ല നിയന്ത്രണത്തോടെയുള്ള അഭിനയം കാഴ്ചവച്ചു. ഇംഗ്ലീഷ് സുലഭമായി ഉപയോഗിക്കുമ്പോഴും അത് ഒട്ടും അരോചകമായി തോന്നിയില്ല. പൊട്ടിത്തെറിക്കുമ്പോഴും, പൊട്ടിക്കരയുമ്പോഴും അയാൾ പ്രകടിപ്പിച്ച നിയന്ത്രണം അതിശയിപ്പിച്ചു. പ്രത്യേകിച്ചും വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച ആൾ എന്ന നിലയിൽ. ‘കയ്യെത്തും ദൂരത്ത് ’ നിന്ന് കണ്ണെത്താദൂരത്തോളം യാത്ര ചെയ്യാൻ അഭിനയ രംഗത്ത് സാധിക്കട്ടെ ഈ യുവാവിന്! ഭാവി മലയാള സിനിമയിൽ ഫഹദ് ഒരു സാന്നിധ്യം തന്നെയാകും എന്ന് മനസ്സു പറയുന്നു.
(സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ്)
2. വിനീത് ശ്രീനിവാസൻ: ഫഹദിനോളം ഇളകിയാടാൻ അവസരമില്ലെങ്കിലും തന്റെ റോളിനോട് നീതി പുലർത്തി. ഒരു സിനിമ മുഴുവൻ സബ്‌ഡ്യൂഡ് ആയി നിൽക്കേണ്ടി വരിക എന്നത് ഒരാൾക്കും അത്ര എളുപ്പമുള്ള സംഗതിയല്ല. ഒരല്പം ഓവർ ആയിരുന്നെങ്കിൽ വിനീതിന്റെ റോൾ പാളിപ്പോയേനെ. അതു സംഭവിച്ചില്ല. അതുകൊണ്ടു തന്നെ അയാൾ അഭിനന്ദനം അർഹിക്കുന്നു. (നടൻ എന്നതിനേക്കാൾ ഭാവിയിൽ ഒരു സംവിധായകൻ ആയി തിളങ്ങാൻ കഴിയും എന്നു കരുതുന്നു.)
3. രമ്യ നമ്പീശൻ : ഈ സിനിമയുടെ താരം! പുതു നായികമാരിൽ, ബോൾഡ് ആയി അഭിനയിക്കാൻ (വൾഗർ ആകാതെ തന്നെ) ഇത്രയും ബോൾഡ്‌നെസ് കാണിച്ച ഒരു നായിക നടി മലയാളത്തിൽ ഇല്ല. തന്റെ ലുക്കിലും, മെയ്ക്ക് അപ്പിലും, മെയ്ക്ക് ഓവറിലും എക്സലന്റ് ആയി രമ്യ, ഈ പടത്തിൽ. ഇന്നുള്ള മലയാള നായികമാരിൽ ഏറ്റവും ‘ഇവോൾവ്’ ചെയ്ത നടി. തമിഴകവും, തെലുങ്കും കടന്ന് ഹിന്ദി സിനിമ കീഴടക്കും ഈ പെൺ കുട്ടി!
4. സമീർ താഹിർ: കൊള്ളാവുന്ന തിരക്കഥ കിട്ടിയാൽ ഭാവിയുള്ള സംവിധായകൻ. ഇരുട്ടും, വെളിച്ചവും, ദൃശ്യവിന്യാസങ്ങളും സമന്വയിപ്പിക്കാൻ അറിയുന്നയാൾ. മിടുക്കൻ.
5. ലിസ്റ്റിൻ സ്റ്റീഫൻ: മലയാളം കാത്തിരുന്ന നിർമ്മാതാവ്. ഇനിയും പുതുമയുള്ള ചിത്രങ്ങൾ നിർമ്മിക്കട്ടെ.
ആശയം കടം കൊണ്ടു എന്നതൊഴിച്ചാൽ, ഈ സിനിമയിൽ ഞാൻ ഒറ്റ കുറവേ കാണുന്നുള്ളൂ - ഇതിന്റെ ദൈർഘ്യം. ഒന്നരമണിക്കൂർ നീളമുള്ളതായിരുന്നു ഈ സിനിമയെങ്കിൽ ക്ലാസിക്ക് ആയേനേ!
അതുകൊണ്ട് വ്യത്യസ്തതയുള്ള സിനിമ കാണണം എന്നാഗ്രഹമുള്ളവർ ധൈര്യമായി പോയി കാണൂ...
കാണാൻ പോകുന്നവർ ഇടവേളയ്ക്കു മുൻപ് അല്പം ഇഴച്ചിൽ ഉള്ള സിനിമയാണെന്ന മൈനസ് പൊയിന്റ് ഉണ്ട് എന്ന ബോധത്തോടെ പോകണം എന്നതേ ഉള്ളൂ. നിരാശരാകേണ്ടി വരില്ല!
അടിക്കുറിപ്പ്:കഴിഞ്ഞയാഴ്ച സോൾട്ട് ആൻഡ് പെപ്പർ കണ്ടു. ഇഷ്ടപ്പെട്ടു. അതെക്കുറിച്ച് എന്തെങ്കിലും എഴുതിയാലോ എന്നു ചിന്തിച്ചപ്പോഴേക്കും തുരുതുരാ ‘റേവ്’ റിവ്യൂസ്! ഈയാഴ്ച അങ്ങനെ യാതൊരു ചിന്തയുമില്ലാതിരുന്ന ഞാനാ.....
രണ്ടു പടത്തിലും പാട്ടു ബാൻഡിന്റെ പേര് ‘അവിയൽ’! എന്റെ ബ്ലോഗു കണ്ട് ഇട്ട പേരാണോ എന്നു ശങ്കിച്ചപ്പോൾ ഒരു സുഹൃത്തു പറഞ്ഞു “ഞെളിയണ്ട... അവർ എട്ടു പത്തുകൊല്ലമായി ഉള്ള ബാൻഡാ..!”